ചേർത്തല: കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്റെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കുടുംബ വിൽപത്രങ്ങളിൽ കണ്ടെത്തിയ പൊരുത്തക്കേടുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. വിൽപത്രത്തിൽ തിരിമറികളും അട്ടിമറികളും നടന്നതായാണ് സൂചന. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിന്ദുവിന്റെ പിതാവ് പത്മനാഭ പിള്ള 2002ൽ മരിക്കുന്നതിന് ഏതാനും ആഴ്ചകൾക്കു മുന്പുമാത്രം തയാറാക്കിയ വിൽപത്ര പ്രകാരമാണ് സ്വത്തുക്കൾ ബിന്ദു പത്മനാഭനു മാത്രമായി ലഭിച്ചിരുന്നത്. എന്നാൽ ഇതിനുമുന്പ് 1999ൽ പത്മനാഭപിള്ള തയാറാക്കിയ വിൽപത്രത്തിൽ ബിന്ദുവിനൊപ്പം ഭാര്യ അംബികാദേവി, മരുമകൾ മിനി എന്നിവർക്കും സ്വത്ത് എഴുതിയിരുന്നു. ഇതു നിയമപരമായി റദ്ദാക്കാതെയാണ് രണ്ടാമത്തെ വിൽപത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതു വ്യാജമാണെന്നും അട്ടിമറി നടന്നതായുമാണ് പ്രാഥമികനിഗമനം. ഇതു സംബന്ധിച്ചുള്ള കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് നൽകുന്ന സൂചന.
Read MoreCategory: Loud Speaker
സോഷ്യല് മീഡിയ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! അപകീർത്തി പരാമര്ശങ്ങള്ക്ക് വിലങ്ങുമായി പോലീസ്; കേസെടുക്കാൻ നിർദേശം
സ്വന്തംലേഖകന് കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അപകീര്ത്തിപരമായ പരാമര്ശങ്ങളില് അടിയന്തര നടപടി സ്വീകരിക്കാന് ഡിജിപിയുടെ നിര്ദേശം. ക്രിമിനല് നടപടികൾ പോലീസിന് സ്വമേധയാ സ്വീകരിക്കാമെന്നും കോടതിയുടെ അനുമതി ഇക്കാര്യത്തിലുണ്ടെന്നും ഡിജിപി ലോക്നാഥ് ബെഹ്റ എല്ലാ സ്റ്റേഷന് ഹൗസ് ഓഫീസര്മാര്ക്കും അയച്ച സര്ക്കുലറില് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി ലഭിച്ചിട്ടും അന്വേഷിക്കാത്ത പോലീസുദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. മതവിദ്വേഷം, വ്യക്തിഹത്യ, ഭീഷണിപ്പെടുത്തല്, അക്രമത്തിന് ആഹ്വാനം, രാജ്യദ്രോഹം, അപകീര്ത്തി തുടങ്ങിയ പരാമര്ശങ്ങൾക്കും മതത്തിന്റെയും ജാതിയുടേയും ദേശത്തിന്റെയും ഭാഷയുടേയും ലിംഗഭേദത്തിന്റെയും അടിസ്ഥാനത്തില് വ്യക്തികള്ക്കെതിരേയുള്ള പരാമര്ശങ്ങൾക്കുമെതിരേ കോടതിയുടെ മുന്കൂട്ടിയുള്ള അനുമതി വാങ്ങാതെ കേസെടുക്കാമെന്നാണ് സര്ക്കുലറിലുള്ളത്. ഏതെങ്കിലും രീതിയില് സമൂഹമാധ്യമം വഴിയുള്ള പരാതികള് പോലീസിന് ലഭിച്ചാല് ഉടന് നടപടി സ്വീകരിക്കണമെന്ന് കോടതി നിര്ദേശമുണ്ട്. പ്രതിയെ കണ്ടെത്തിയാൽ നിയമപരമായി നേരിടേണ്ടിവരുന്ന നടപടികളെ കുറിച്ച് പോലീസ് ബോധവത്കരിക്കണം. ക്രിമിനല് കേസാണ് രജിസ്റ്റര് ചെയ്യുന്നതെങ്കിൽ തുടര്ന്നുള്ള നടപടികൾ കാലതാമസമില്ലാതെ സ്വീകരിക്കണം. അല്ലാത്തപക്ഷം പ്രശ്നങ്ങള് തടയുന്നതിനുള്ള…
Read Moreതട്ടിയെടുത്തത് 1.5 കോടി! നേട്ടങ്ങള് സരിത പറഞ്ഞു വിശ്വസിപ്പിച്ചു; ചരടുവലി നടത്തിയത് ബിജു രാധാകൃഷ്ണന്; ടി.സി. മാത്യുവിനെ കബളിപ്പിച്ച കേസില് വാദം പൂര്ത്തിയായി
തിരുവനന്തപുരം: വ്യവസായിയായ ടി.സി. മാത്യുവിനു സോളാർ പാനലുകളുടെയും കാറ്റാടി യന്ത്രങ്ങളുടെ വിതരണാവകാശം നൽകാമെന്ന് പറഞ്ഞ് 1.5 കോടി രൂപ തട്ടിയെടുത്തു എന്ന കേസിൽ അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ വാദം പൂർത്തിയായി. വിധി ഈ മാസം 13ന്. ബിജു രാധാകൃഷ്ണൻ, സരിതാ നായർ എന്നിവരാണ് കേസിലെ പ്രതികൾ. 2013ലാണ് കേസിന് ആസ്പദമായ സംഭവം. സരിത എസ്. നായരാണ് ലക്ഷ്മി നായർ എന്ന പേരിൽ ആൾമാറാട്ടം നടത്തി പണം വാങ്ങിയതെന്നു വാദിഭാഗം ചൂണ്ടിക്കാട്ടി. വർഷം തോറും ഏഴ് ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്നും അതു കൊണ്ട് മുടക്കുന്ന പണത്തിന് ഇരട്ടി വരുമാനം ലഭിക്കുമെന്നും തമിഴ്നാട് പ്രദേശത്ത് നിലവിൽ ധാരാളം കാറ്റാടി യന്ത്രങ്ങൾ ഉണ്ടെന്നും സരിത പറഞ്ഞു വിശ്വസിപ്പിച്ചാണ് പരാതിക്കാരന്റെ കൈയിൽനിന്നും പണം തട്ടിയെടുത്തത്. ഇതിനു മുഴുവൻ ചരടുവലി നടത്തിയത് ബിജു രാധാകൃഷ്ണനായിരുന്നു എന്നും പണം മടക്കി…
Read Moreഅന്ന് രാത്രി സംഭവിച്ചത് എന്ത് ? കലാഭവന് മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഏഴു പേര് നുണപരിശോധനയ്ക്കു തയാറായി
കൊച്ചി: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടു നുണ പരിശോധനയ്ക്കു തയാറാണെന്നു വ്യക്തമാക്കി സുഹൃത്തുക്കളായ ഏഴു പേർ എറണാകുളം സിജെഎം കോടതിയിൽ മൊഴി നൽകി. സിനിമാ നടൻ ജബ്ബാർ എന്ന ഇടുക്കി ജാഫർ, നടനും ടിവി അവതാരകനുമായ സാബുമോൻ, ജോബി സെബാസ്റ്റ്യൻ, സി.എ. അരുണ്, എം.ജി.വിപിൻ, കെ.സി. മുരുകൻ, അനിൽകുമാർ എന്നിവരാണു പോളിഗ്രാഫ് ടെസ്റ്റിനു തയാറാണെന്നു വ്യക്തമാക്കി മൊഴി നൽകിയത്. മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന തിരുവനന്തപുരത്തെ സിബിഐ സംഘം ഇവരുടെ നുണപരിശോധന നടത്തണമെന്ന് ചൂണ്ടിക്കാട്ടി കോടതിയുടെ അനുമതി തേടിയിരുന്നു. ഇതിന്മേലാണ് തങ്ങൾ പരിശോധനയ്ക്ക് തയാറാണെന്ന് ഇവർ മൊഴി നൽകിയത്. കേസ് 12നു പരിഗണിക്കാൻ മാറ്റി.
Read More67കാരന് 24കാരിയെ വിവാഹം കഴിച്ചു; നാട്ടുകാര് കലിപ്പില്
ബന്ധുക്കളുടെ എതിര്പ്പിനെ അവഗണിച്ച് 67കാരന് 24 കാരിയെ വിവാഹം കഴിച്ചു. ഇതോടെ ശത്രുതയിലായ ബന്ധുക്കളില് നിന്ന് സംരക്ഷണം തേടി ദമ്പതികള് കോടതിയെ സമീപിച്ചു. ഷംഷീര് സിങ്ങ്(64) നവ്പ്രീത് കൗര്(24) ആണ് വരനും വധുവും. ദമ്പതിമാരുടെ ഹര്ജി പരിഗണിച്ച പഞ്ചാബ്- ഹരിയാന ഹൈക്കോടതി പഞ്ചാബ് പോലീസിന് അവര്ക്ക് സംരക്ഷണം നല്കാന് നിര്ദ്ദേശം നല്കി. ബാലിയാന് ഗ്രാമത്തിലുള്ള ഷംഷീര് ചണ്ഡീഗഡിലെ ഗുരുദ്വാരയില് വെച്ച് ജനുവരിയിലാണ് നവ്പ്രീതിനെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങള് സോഷ്യല് മീഡിയകള് വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇതോടെ ബന്ധുക്കള് ഭീഷണിയുമായി എത്തിയെന്നും തങ്ങള്ക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ദമ്പതിമാര് കോടതിയെ സമീപിക്കുകയായിരുന്നു. ദമ്പതിമാര് പ്രായപൂര്ത്തിയായവരാണെന്നും വിവാഹത്തിന് നിയമസാധുത ഉണ്ടെന്നും അതിനാല് തന്നെ കോടതി ഉത്തരവ് നടപ്പാക്കി ദമ്പതിമാര്ക്ക് സംരക്ഷണം നല്കുമെന്നും പോലീസ് വ്യക്തമാക്കി.
Read Moreവെള്ളാപ്പള്ളിയുടെ സമ്മർദത്തിൽ ബിജെപി വീണു; ബിഡിജെഎസിനെ അനുനയിപ്പിക്കാൻ കേന്ദ്രമിറങ്ങും
സ്വന്തം ലേഖകൻ കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികൾ മത്സരിക്കേണ്ടതില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ നിർദേശം ബിജെപിയെ വട്ടംകറക്കുന്നു.യോഗം ഭാരവാഹികൾ ആരും ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങരുതെന്നാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്. ബിജെപിയുമായി ഇടഞ്ഞ് നിൽക്കുന്ന വെള്ളാപ്പള്ളി നടേശനെയും മകൻ തുഷാർ വെള്ളാപ്പള്ളിയും അനുനയിപ്പിക്കാൻ ബിജെപി കേന്ദ്രനേതൃത്വം തന്നെ രംഗത്തിറങ്ങും. ലോക്സഭ തെരഞ്ഞെടുപ്പിൽ ആറു സീറ്റുകൾ ചോദിച്ച ബിഡിജെഎസിനെ നാലിൽ ഒതുക്കാനുള്ള നീക്കത്തിനിടയിലാണ് വെള്ളാപ്പള്ളി നടേശന്റെ കടന്നാക്രമണം. ഇതോടെ പ്രതിരോധകോട്ട പോലും തകർന്ന ബിജെപി കേരളഘടകത്തിനു മുന്നിൽ മറ്റൊരു മാർഗവുമില്ല. സിപിഎമ്മുമായി കൂടുതൽ അടുത്തുനിൽക്കുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാട് കൂടുതൽ തകർച്ചയാണ് ബിജെപിക്കു ഉണ്ടാക്കിയിരിക്കുന്നത്. തുഷാർവെള്ളാപ്പള്ളിയെ മത്സരിപ്പിച്ചു ബിഡിജെഎസിലൂടെ ഈഴവവോട്ടുകൾ സംഘടിപ്പിക്കാമെന്നു വിശ്വസിച്ചവർക്കാണ് അടിയായിരിക്കുന്നത്. ഇനി കേന്ദ്രം തന്നെ ഇടപെടുമെന്നു കേരളത്തിലെ മുതിർന്നനേതാവ് വ്യക്തമാക്കി. സമ്മർദ്ദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളിയുടെ നീക്കമെന്നാണ് സൂചന. ബിജെപി കേന്ദ്രനേതൃത്വവുമായി നേരിട്ട് ചർച്ചയ്ക്ക് അവസരം ഒരുക്കാനാണ്…
Read Moreസീറ്റുമായി ഇടതു-വലതു മുന്നണികൾ; മത്സരിക്കില്ലെന്നു ജസ്റ്റീസ് കുര്യൻ ജോസഫ്
സിജോ പൈനാടത്ത് കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു ജസ്റ്റീസ് കുര്യൻ ജോസഫ്. ഏതു മുന്നണിയിലും ഏതു സീറ്റു നൽകിയാലും മത്സരരംഗത്തേക്കില്ല. തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറക്കാൻ ഇടതു-വലതു മുന്നണികൾ ശ്രമിക്കുന്നുവെന്ന പ്രചാരണം ശക്തമാകുന്പോഴാണു ജസ്റ്റീസ് കുര്യൻ ജോസഫ് ’രാഷ്ട്രദീപിക’യോടു നിലപാട് വ്യക്തമാക്കിയത്. കോട്ടയം, എറണാകുളം, ചാലക്കുടി, തൃശൂർ തുടങ്ങി സംസ്ഥാനത്തെ വിവിധ സീറ്റുകളിലൊന്നു നൽകാമെന്ന വാഗ്ദാനവുമായി ഏതാനും നേതാക്കൾ സമീപിച്ചിരുന്നുവെന്നു കുര്യൻ ജോസഫ് പറഞ്ഞു. ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും നേതാക്കൾ മത്സരിക്കാൻ ആവശ്യപ്പെട്ടെത്തി. മത്സരിക്കാൻ താത്പര്യമുണ്ടോ എന്നും മത്സരിക്കാമോ എന്നും ചോദിച്ചവർ അക്കൂട്ടത്തിലുണ്ട്. അവരോടു തന്റെ നിലപാട് അപ്പോൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. താൻ മത്സരിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും തെറ്റാണ്. ചില മാധ്യമങ്ങൾ എന്തുകൊണ്ടാണ് അത്തരം പ്രചാരണം നടത്തുന്നതെന്ന് അറിയില്ലെന്നും കുര്യൻ ജോസഫ് പറഞ്ഞു. പഠനകാലത്തു വിദ്യാർഥിയൂണിയനുകളിലും കത്തോലിക്കാസഭയുടെ വിവിധ സമിതികളിലും സംഘടനകളിലും പ്രവർത്തിച്ചു തന്റെ നേതൃവാസന തെളിയിച്ചിട്ടുള്ളതാണ്.…
Read Moreമോദി “രാവണൻ’, രാഹുൽ “രാമൻ’! ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പോസ്റ്റർ വിവാദം വീണ്ടും
ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പോസ്റ്റർ വിവാദം വീണ്ടും. മധ്യപ്രദേശിലെ ഭോപ്പാലിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ രാമനായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനായും ചിത്രീകരിച്ചാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. റഫാൽ വിമാനത്തിനു മുകളിലിരിക്കുന്ന പത്തുതലയുള്ള രാവണനായാണ് മോദിയെ ചിത്രീകരിച്ചിരിക്കുന്നത്. രാഹുൽ മോദിക്കുനേരെ അന്പെയ്യുന്നതും പോസ്റ്ററിൽ ചിത്രീകരിച്ചിട്ടുണ്ട്. നേരത്തേ, യുപിയിലും രാഹുലിനെ രാമനാക്കിയും മോദിയെ രാവണനാക്കിയും പോസ്റ്റർ പുറത്തിറക്കിയിരുന്നു.
Read Moreഫണ്ട് പ്രശ്നമേയല്ല..! ബിജെപി ചാടിക്കയറി സ്ഥാനാര്ഥികളെ പ്രഖ്യാപിക്കില്ല; ജയസാധ്യതയുള്ള പത്ത്മണ്ഡലങ്ങളില് സ്ഥാനാര്ഥിയാക്കേണ്ട മൂന്നുപേരുടെ വീതം പട്ടിക തയാറാക്കി ആര്എസ്എസ്
സ്വന്തം ലേഖകന് കോഴിക്കോട്: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പില് പത്ത് മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രകോണ മത്സരം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയില് ബിജെപി. ഈ മണ്ഡലങ്ങളിലെ സ്ഥാനാര്ഥികളെ ഇരുമുന്നണികളുടെയും മനസറിഞ്ഞശേഷം തീരുമാനിക്കാനാണ് സാധ്യത. നിലവില് ജയസാധ്യതയുള്ളതായി ബിജെപി കാണുന്ന പത്ത്മണ്ഡലങ്ങളില് സ്ഥാനാര്ഥിയാക്കേണ്ട മൂന്നുപേരുടെ വീതം പട്ടിക ആര്എസ്എസ് തയാറാക്കിയിട്ടുണ്ട്. എറ്റവും അവസാനംവരെ കാത്തിരുന്ന് രാഷ്ട്രീയ സാഹചര്യങ്ങള് മനസിലാക്കി സ്ഥാനാര്ഥിയെ പ്രഖ്യാപിക്കാനാണ് തീരുമാനം. ആദ്യം സ്ഥാനാര്ഥിയെ പ്രഖ്യാപിക്കേണ്ട എന്ന തീരുമാനത്തിലാണ് നേതൃത്വം. എല്ഡിഎഫ്-യുഡിഎഫ് സ്ഥാനാര്ഥികള് ആരെന്നുകൂടി പരിഗണിച്ചശേഷം എറ്റവും മികച്ച സ്ഥാനാര്ഥിയെ നിര്ത്തിയാല് മതിയെന്നാണ് ബിജെപിയുടെ സ്ഥാനാര്ഥി നിര്ണയത്തില് ശക്തമായ സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്ന ആര്എസ്എസിന്റെ തീരുമാനം. ഈ തീരുമാനത്തോട് നിലവില് ബിജെപിക്ക് എതിര്പ്പില്ലതാനും. എന്എസ്എസ് ഉള്പ്പെടെയുള്ള സമുദായസംഘടനകളുടെ പിന്തുണ നേടിയെടുക്കാന് ഈ നീക്കത്തിലൂടെ കഴിയുമെന്നും അവര് വിശ്വസിക്കുന്നു. അതിനിടെ പാര്ലമെന്റ് തെരഞ്ഞെടുപ്പില് കേരളത്തില് സീറ്റുകള് നേടുന്നതിന് ശക്തമായ പ്രചരണത്തിനായി എത്ര തുക വേണമെങ്കിലും…
Read Moreസൗമ്യ വിശ്വനാഥൻ കൊലക്കേസ്: പ്രോസിക്യൂട്ടർക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകാതെ മുങ്ങിയ സംഭവത്തിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. പ്രോസിക്യൂട്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ കേജരിവാൾ നിർദേശിച്ചു. സംഭവം ഞെട്ടിച്ചതായും അദ്ദേഹം പറഞ്ഞു. കേസിൽ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കേസിൽ അധികൃതരുടെ ഉദാസീന നിലപാടുകൾ ചൂണ്ടിക്കാട്ടി സൗമ്യയുടെ അച്ഛൻ എം.കെ വിശ്വനാഥൻ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നും പൊള്ളയായ ഉറപ്പുകളാണ് ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷമായി ഡൽഹി സാകേത് ജില്ലാ കോടതിയിൽ കേസിന്റെ വിചാരണ നടന്നുവരികയാണ്. വിാചരണ അന്തമായി നീട്ടുപോകുന്നതിൽ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു. വിചാരണ നീണ്ടുപോകുന്നതിന്റെ കാരണം അറിയിക്കാൻ ഹൈക്കോടതി കേസ് പരിഗണിക്കുന്ന സാകേത് ജില്ലാ കോടതിയോട് ആവശ്യപ്പെട്ടു. കൂടാതെ കുറ്റപത്രം സമർപ്പിച്ചിട്ട് ഒമ്പതരവർഷം…
Read More