തലശേരി: മത്സ്യമൊത്തവ്യാപാരിയുടെ വീട്ടിൽ ആദായ നികുതി ഉദ്യാഗസ്ഥർ ചമഞ്ഞ് തട്ടിപ്പിനെത്തിയ സംഘത്തിനു പിന്നിൽ “പെൺകുട്ടി’യുള്ളതായി അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. തട്ടിപ്പ് സംഘം എത്തിയ ഗ്രേ കളർ ഇന്നോവ കാർ സെയ്ദാർപള്ളി വഴി കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചു. ഇതിനിടയിൽ ആദായവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ തലശേരിയിലെത്തി പോലീസുമായി ചർച്ച നടത്തി. തങ്ങളല്ല റെയ്ഡ് നടത്തിയതെന്ന് ആദായവകുപ്പ് ഉദ്യോഗസ്ഥർ പോലീസിനെ അറിയിച്ചു. തട്ടിപ്പ് സംഘം തിരിച്ചുപോകുന്പോൾ മത്സ്യമൊത്ത വ്യാപാരിക്കു നൽകിയ ഇൻകം ടാക്സ് ഫോം സെവൻ വ്യാജമാണെന്നും കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെ 3.30 നാണ് പോലീസ് വേഷത്തിലുള്ള ഒരാൾ ഉൾപ്പെടെ അഞ്ചുപേർ തലശേരി നഗരത്തിലെ പ്രമുഖ മത്സ്യ മൊത്തവിതരണ ഗ്രൂപ്പായ പി.പി.എമ്മിന്റെ ഉടമ പി.പി.എം. മജീദിന്റെ സെയ്ദാർ പള്ളിയിലെ വീട്ടിൽ എത്തിയത്. മജീദിനെ വ്യക്തമായി അറിയുന്ന സംഘമാണ് ഈ ഓപ്പറേഷനു പിന്നിലെന്നും സംശയിക്കുന്നുണ്ട്. മത്സ്യ വില്പനയുമായി ബന്ധപ്പെട്ട്…
Read MoreCategory: Loud Speaker
ഇങ്ങനെയൊക്കെ ചെയ്യാമോ? ജനക്കൂട്ടം സ്ത്രീയുടെ തുണിയുരിഞ്ഞ് ശരീരത്തില്‍ മുളകു തേച്ചു; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
ഗോഹട്ടി: വ്യാജമദ്യം വിറ്റെന്നാരോപിച്ച് സ്ത്രീയെ നാട്ടുകാർ ചേർന്നു മർദിച്ച് തുണിയുരിഞ്ഞ് സ്വകാര്യഭാഗങ്ങളിൽ മുളകുപൊടി തേച്ചു. ആസാമിലെ കരിംഗഞ്ച് ജില്ലയിൽ ഈ മാസം പത്തിനായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 19 ഗ്രാമവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്ത്രീയുടെ വീട്ടിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം അവരെ നഗ്നയാക്കി മർദിക്കുകയായിരുന്നു. ആക്രമണം നടത്തുന്നവരിൽ കൂടുതൽ പേരും സ്ത്രീകളാണാണെന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്. ആസാം-മിസോറാം അതിർത്തിയിലെ ആദിവാസി ഗ്രാമത്തിലാണ് സംഭവം നടന്നതെന്നു പോലീസ് പറഞ്ഞു. ആക്രമണത്തിനിരയായ സ്ത്രീ കരിംഗഞ്ച് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനു മുന്‍പാകെ പരാതി നൽകിയെങ്കിലും ആരുടെയും പേര് പരാമർശിച്ചിരുന്നില്ല. 19 പേർ അറസ്റ്റിലായെന്നും മുഖ്യപ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും ആസാം ഡിജിപി കുലധർ സൈക്കിയ പറഞ്ഞു.
Read Moreഡിജെ ചമഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും; തട്ടിപ്പിൽ വീണത് നിരവധി പെൺകുട്ടികളും വീട്ടമ്മമാരും; മാനഹാനി ഭയന്ന് പലരും പരാതി നല്കാന് തയാറാവുന്നില്ലെന്ന് പോലീസ്
കോഴിക്കോട് : ഡിജെയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അന്വേഷണസംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കുമ്പളം സ്വദേശി ഫയാസ് മുബീന് (20) നെയാണ് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങുന്നത്. വിദ്യാര്‍ഥികളായ പെണ്‍കുട്ടികളേയും സ്ത്രീകളേയും സമാനമായ രീതിയില്‍ വാഗ്ദാനം നല്കി തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് തീരുമാനിച്ചത്. അതേസമയം ഫയാസ് മുബീനെതിരേ മാനഹാനി ഭയന്ന് പലരും പരാതി നല്കാന് തയാറാവുന്നില്ലെന്ന് പോലീസ് പറഞ്ഞു. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുമായി നാടുവിടാന്‍ തീരുമാനിച്ചതെന്നാണ് ഫയാസ് പോലീസിനോട് പറഞ്ഞത്. ആദ്യം വാങ്ങിയ ബൈക്ക് മാറ്റണമെന്ന് ഫയാസിനോട് കാമുകിയായ പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിന് തയാറവാതിരുന്നതോടെ ഈ പെണ്‍കുട്ടി ഫയാസിനെ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയോടുള്ള പ്രതികാര സൂചകമായി ഫയാസ് ഇതേ ബൈക്കില്‍ തന്നെ സഞ്ചരിച്ച് നിരവധി പെണ്‍കുട്ടികളുമായി സൗഹൃദത്തിലായി. സുഹൃത്തുക്കളായിരുന്ന പെണ്‍കുട്ടികള്‍ ഫയാസിനെ…
Read Moreആശങ്ക ബാക്കി! ഇറച്ചിക്കോഴികളിലെ ഹോർമോണ്‍ സാന്നിധ്യം പരിശോധിക്കാൻ സർക്കാർ സംവിധാനമില്ല; വ്യാജപ്രചരണത്തിനെതിരെ കോഴി കര്‍ഷകര്‍ നിയമ പോരാട്ടത്തിന്
തൃശൂർ: ഇറച്ചിക്കോഴികളിലെ ഹോർമോണ്‍ സാന്നിധ്യം പരിശോധിക്കാൻ സർക്കാർ അധീനതയിൽ സംവിധാനങ്ങളില്ല. കോഴികളിൽ ഹോർമോണ്‍ കുത്തിവെച്ച് വിൽക്കുന്നുവെന്ന പ്രചാരണത്തെ സംബന്ധിച്ച് തൃശൂർ മനുഷ്യാവകാശ സംരക്ഷണസമിതി സെക്രട്ടറി പി.ബി.സതീഷിന് സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പിന് നൽകിയ വിവരാവകാശ രേഖയിലാണ് ഹോർമോണ്‍ സാന്നിധ്യം പരിശോധിക്കാൻ സംവിധാനമില്ലെന്ന മറുപടി ലഭിച്ചത്. സംസ്ഥാനത്ത് വിൽക്കുന്ന ഇറച്ചിക്കോഴികുഞ്ഞുങ്ങൾ പെട്ടന്ന് വളരാനും തൂക്കം കൂടാനും ഹോർമോണ്‍ കുത്തിവെപ്പ് നടക്കുന്നുവെന്നും ഇത് മനുഷ്യശരീരത്തിന് ഗുരുതരമായ രോഗങ്ങളുണ്ടാക്കുന്നുണ്ടെന്നും പ്രചാരണമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് അന്വേഷിച്ച് വ്യാജപ്രചാരണമെങ്കിൽ അതിനെതിരെ നടപടിയെടുക്കണമെന്നും തൃശൂർ മനുഷ്യാവകാശ സംരക്ഷണസമിതി സെക്രട്ടറി പി.ബി.സതീഷ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പുമന്ത്രി വി.എസ്.ശിവകുമാറിനും ഭക്ഷ്യസുരക്ഷ കമ്മീഷണർക്കും പരാതി നൽകിയിരുന്നു. എന്നാൽ അതിൽ നടപടിയൊന്നുമുണ്ടായില്ല. ഹോർമോണ്‍ സാന്നിധ്യം പരിശോധിക്കാൻ സർക്കാർ സംവിധാനമില്ലെന്ന് പറയുന്പോൾതന്നെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അന്വേഷണത്തിൽ ഇറച്ചിക്കോഴികളിൽ ഹോർമോണ്‍ കുത്തിവച്ച് വിൽക്കുുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന മറുപടിയും വിവരാവകാശനിയമപ്രകാരം നൽകിയിട്ടുണ്ട്. എന്നാൽ ഹോർമോണ്‍…
Read Moreഫാര്‍മസിസ്റ്റുകളുടെ സേവനം വൈകിട്ട് വരെ മാത്രം ! മെഡിക്കല്‍ഷോപ്പുകളില്‍ പരസ്യ നിയമലംഘനം; കണ്ണടച്ച് അധികൃതര്‍
കോഴിക്കോട് : സംസ്ഥാനത്തെ ഫാര്‍മസികളില്‍ പരസ്യമായ നിയമലംഘനം. ഫാര്‍മസിസ്റ്റുകളുടെ സേവനം നിയമാനുസൃതം ഉപയോഗപ്പെടുത്താതെയാണ് സംസ്ഥാനത്തെ പല ജില്ലകളിലും ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നത്. ഫാര്‍മസിസ്റ്റില്ലാതെ മരുന്ന് വില്‍പ്പന നടത്താന്‍ പാടില്ലെന്നാണ് ഡ്രഗ്സ് ആന്‍ഡ് കോസ്മറ്റിക് റൂള്‍സിലും ഫാര്‍മസി നിയമത്തിലുമുള്ളത്. അതേസമയം പകല്‍ സമയത്തു പോലും മരുന്ന് നല്‍കാനും ഉപഭോക്താക്കളുടെ സംശയം ദൂരീകരിക്കാനും ഫാര്‍മസിസ്റ്റുകളുടെ സേവനം പലയിടത്തുമുണ്ടാവാറില്ല. ആന്റിബയോട്ടിക് മരുന്നുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗംമൂലം ആന്റിബയോട്ടിക് റസിസ്റ്റന്‍ഡ് ബാക്ടീരിയ രോഗചികിത്സയ്ക്ക് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് പരസ്യമായ നിയമലംഘനം നടക്കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറുവരെ മാത്രമാണ് മിക്ക ഫാര്‍മസികളില്‍ ഫാര്മസിസ്റ്റുകളുണ്ടാവാറുള്ളത്. എട്ട് മണിക്കൂറില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പുകളിലും ആശുപത്രി ക്ലിനിക് ഫാര്‍മസികളില്‍ പോലും ഒന്നില്‍ കൂടുതല്‍ ഫാര്‍മസിസ്റ്റുകളുടെ സേവനം ഇപ്പോഴും ഉപയോഗിക്കുന്നില്ല. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളിലും ആശുപത്രി ക്ലിനിക്കുകളിലും മൂന്നു ഫാര്‍മസിസ്റ്റുകള്‍ വേണമെന്ന ചട്ടവും പലയിടത്തും…
Read Moreഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ മലയാളി നാവികന് അഭിലാഷ് ടോമിക്ക് അപകടം! പായ്ക്കപ്പലിന് തകരാറുണ്ടായെന്നും സാരമായി പരിക്കേറ്റെന്നും സന്ദേശം
പായ്വഞ്ചിയില് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം നടത്തിക്കൊണ്ടിരുന്ന മലയാളി നാവികന് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടു. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. പായ്വഞ്ചിയുടെ കഴ തകര്‍ന്നെന്നും മുതുകിന് പരുക്കേറ്റെന്നും സന്ദേശത്തില്‍ പറയുന്നു. സാറ്റലൈറ്റ് ഫോണ്‍ സജീവമാണെന്ന സന്ദേശം പിന്നാലെയെത്തി എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍ പെട്ടത്. ഒറ്റയ്ക്ക് പായ് വഞ്ചിയില്‍ ലോകം ചുറ്റി തിരിച്ചെത്തുകയാണ് മത്സരത്തിന്റെ ലക്ഷ്യം. വഞ്ചിയില്‍ ഉണ്ടായിരുന്ന ഭക്ഷ്യവസ്തുക്കള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും താമസിയാതെ അവ തീരുമെന്നും അഭിലാഷ് സന്ദേശത്തിലൂടെ അറയിച്ചിരുന്നു. താമസിയാതെ അഭിലാഷുമായി ബന്ധപ്പെടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഉള്ളതെന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകര്‍…
Read Moreഹരിശ്രീ അശോകന് സഞ്ചരിച്ച ഓട്ടോ അപകടത്തില്‍പ്പെട്ടു
നടന് ഹരിശ്രീ അശോകന് യാത്ര ചെയ്ത ഓട്ടോ അപകടത്തില്‍പ്പെട്ടു. കാക്കനാട് വച്ചായിരുന്നു സംഭവം. ഷൂട്ടിംഗിനിടെയാണ് അശോകന് സഞ്ചരിച്ച ഓട്ടോ മറിഞ്ഞത്. നടന് നേരിയ പരിക്കുണ്ട്. ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ എന്ന സിനിമയുടെ ലൊക്കേഷനില്‍ അപകടം. താരങ്ങള്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന സീന്‍ ആയിരുന്നു എടുക്കേണ്ടിയിരുന്നത്. ഷൂട്ടിങ്ങിനിടെ ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം സംഭവിച്ചത്. അശോകനൊപ്പം ബിനു ആയിരുന്നു ഓട്ടോയുടെ അകത്ത് ഉണ്ടായിരുന്നത്. ഇവരെ കൂടാതെ അസോസിയേറ്റ് ഡയറക്ടര്‍ നിധിന്, അസിസ്റ്റന്റ് ക്യാമറമാന് ശ്രീജിത് എന്നിവരും ഉണ്ടായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല.
Read Moreമിനിമം ചാർജ് പത്തുരൂപയാക്കുക, അല്ലെങ്കിൽ നികുതി കുറയ്ക്കുകയോ ഡീസലിനു സബ്സിഡി നൽകുയയോ ചെയ്യുക; 30നകം തീരുമാനമില്ലെങ്കിൽ ബസുകൾ നിരത്തിലിറങ്ങില്ലെന്ന് ബസുടമകൾ
കോഴിക്കോട്: പ്രളയദുരിതത്തില്‍നിന്ന് കരകയറുന്ന ജനത്തെ വലച്ച് വീണ്ടും ബസുടമകള്‍ സമരത്തിലേക്ക്. ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ബസുടമകള്‍ അറിയിച്ചു. അതേസമയം ഒറ്റയടിക്ക് ബസ് ചാര്‍ജ് വര്‍ധന എന്ന ആവശ്യം ഉന്നയിക്കാതെ നികുതി കുറയ്ക്കുക, ഡീസല്‍ വിലയില്‍ സബ്സിഡി അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ബസുടമകള്‍ പ്രധാനമായും ഉന്നയിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചര്‍ച്ച നട ത്തും. തീരുമാനമായില്ലെങ്കില്‍ സമരരംഗത്തിറങ്ങാനാണ് തീരുമാനം. ഇന്ധന വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവും ബസുടമകള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പരസ്യമായി ആവശ്യപ്പെടില്ല.സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് നികുതിയടക്കാന്‍ രണ്ട് തവണ സര്‍ക്കാര്‍ നീട്ടി നല്കിയ സമയം ഈ മാസം മുപ്പതിന് അവസാനിക്കുകയാണ്. ഇതിനു മുന്‍പ് നികുതി അടയ്ക്കാന്‍ പല ബസുടമകള്‍ക്കും കഴിയാത്ത അവസ്ഥയാണുള്ളത്. ഈ ഒരു സാഹചര്യത്തില്‍കൂടിയാണ് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയെ…
Read Moreബിഷപ് ഫ്രാങ്കോ മുളയ്ക്കൽ മൂന്നാം ദിവസവും ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ചോദ്യം ചെയ്യലിന് ഹാജരായി. തുടർച്ചയായി മൂന്നാം ദിവസമാണ് ബിഷപ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. രണ്ടു ദിവസങ്ങളിലായി 15 മണിക്കൂറോളമാണു ചോദ്യംചെയ്തത്. ചോദ്യം ചെയ്യലിന്റെ ഭാഗമായി ലഭിച്ച വിവരങ്ങളുടെ കൂടുതൽ പരിശോധന വേണ്ടതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘം മൂന്നായി തിരിഞ്ഞ് അന്വേഷണത്തിന്റെ ഒന്നാം ദിവസം മുതൽ ഇതുവരെ ലഭിച്ച കാര്യങ്ങളുടെ പരിശോധന പൂർത്തിയാക്കിയശേഷമായിരിക്കും തുടർ ചോദ്യം ചെയ്യൽ നടത്തുക. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തോടനുബന്ധിച്ചുള്ള ഹൈടെക് സെല്ലിൽ തന്നെയാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു മുഖഭാവമടക്കം സൂക്ഷ്മമായി നിരീക്ഷിക്കാൻ സാധിക്കുന്ന തരത്തിൽ തയാറാക്കിയ ഹൈടെക് റൂമിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കേസുമായി…
Read Moreതമിഴ് സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് 22 ലക്ഷംതട്ടിയ കേസിൽ ആർ.കെ. മേനോൻ അറസ്റ്റിൽ
നേമം: തമിഴ് സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് ഇരുപത്തിരണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. നേമം ശാന്തിവിള കുരുമി പരമേശ്വരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആർ.കെ. മേനോൻ എന്നറിയപ്പെടുന്ന രാധാകൃഷ്ണ മേനോ(58) നെയാണ് അറസ്റ്റുചെയ്തത്. ചെന്നൈ രാമപുരം നടേശൻ നഗറിൽ താമസിക്കുന്ന ശിവയുടെ പരാതിയെ തുടർന്നാണ് നേമം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ആലപ്പുഴ തണ്ണീർമുക്കം സ്വദേശിയായ രാധാകൃഷ്ണ മേനോൻ ശിവയെ സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചെന്നൈയിലുള്ള ആർ.കെ. ഫിലിംസിന്റെ ഓഫീസിലും തിരുവനന്തപുരത്തും വെച്ച് പല തവണകളായാണ് പണം വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. സിനിമയിൽ അവസരം ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചപ്പോൾ കരാർ എഴുതികൊടുത്ത ശേഷം പ്രതി മുങ്ങുകയായിരുന്നു.ആർ.കെ. ഫിലിംസ് എന്ന പേരിൽ നിരവധി സ്ഥാപനം ചെന്നൈയിലും എറണാകുളത്തും നടത്തിയിരുന്ന പ്രതി സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്. 2008…
Read More