വിനയന്‍ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ റിലീസിന് തയ്യാറെടുക്കുമ്പോള്‍ ചിത്രത്തില്‍ കലാഭവന്‍ മണിയായി വേഷമിട്ട സെന്തില്‍ കൃഷ്ണ സിനിമയുടെ സ്വപ്ന നിമിഷത്തിലാണ്, സ്റ്റേജ് പ്രോഗ്രാമുകളിലും, ടെലിവിഷന്‍ ഷോകളിലും നിറസാന്നിധ്യമായ സെന്തിലിനു സിനിമയിലേക്കുള്ള എന്ട്രി അപ്രതീക്ഷിതമായിരുന്നു. കലാഭവന്‍ മണിയായി വെള്ളിത്തിരയിലെത്താന്‍ ഭാഗ്യം ലഭിച്ച സെന്തില്‍ ഏറെ വേദനയോടെ മറ്റൊരു സംഭവം വെളിപ്പെടുത്തുകയാണ്. താന്‍ നായകനായതിന്റെ പേരില്‍ ഈ സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു നിരവധിപ്പേര്‍ പിന്മാറിയതായി സെന്തില്‍ പറയുന്നു. അത് തന്നില്‍ വലിയ വേദനയുണ്ടാക്കിയെന്നും സെന്തില്‍ പങ്കുവെയ്ക്കുന്നു. തറ കോമഡി ചെയ്യുന്ന ഒരാള്‍ നായക നടനാകുന്നത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞു എന്നോടൊപ്പം അഭിനയിക്കാന്‍ പലരും വിസമ്മതം പ്രകടിപ്പിച്ചു. മനസ് വല്ലാതെ വേദനിച്ച നിമിഷത്തില്‍ വിനയന്‍ സാര്‍ ആണ് എല്ലാ പിന്തുണയും നല്‍കിയിരുന്നത്, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയില്‍ കലാഭവന്‍ മണിയെ നായകനാക്കിയപ്പോഴും ഇതേ അനുഭവം അദ്ദേഹത്തിനുണ്ടായിട്ടുണ്ടെന്നും, അതൊക്കെ ചിന്തിച്ചപ്പോള്‍…
Read MoreCategory: Loud Speaker
ആലപ്പുഴയിലെ വീട്ടമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയത് പത്തൊമ്പതുകാരന്‍
ആലപ്പുഴ കറ്റാനം കണ്ണനാകുഴിയില്‍ വീടിന്റെ ജനാലയില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (52) യാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയും മരിച്ച വീട്ടമ്മയുടെ മകന്റെ കൂട്ടുകാരനുമായ ജെറിന്‍ രാജുവിനെ (19) പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ജെറിന്‍ തുളസിയുടെ വീട്ടിലെ അലമാരയില്‍നിന്നു പണം മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും തടയാന്‍ ശ്രമിച്ച തുളസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ജനാലയില്‍ കെട്ടിത്തൂക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. തെളിവു നശിപ്പിക്കാന്‍ വീടിനു ചുറ്റും മുളകുപൊടി വിതറിയ ശേഷമാണു ജെറിന്‍ രക്ഷപ്പെട്ടത്. ജെറിനെ വീട്ടില്‍നിന്നാണു പിടികൂടിയത്. ഇയാള്‍ കഞ്ചാവു കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
Read Moreഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം, ഭാര്യയെ ഡോക്ടറാക്കാന്‍ പഠനം നിര്‍ത്തി, ഒടുവില്‍ ഭാര്യയുടെ പീഡനം സഹിക്കാതെ യുവാവിന്റെ ആത്മഹത്യ
ഭാര്യയുടെ മാനസിക പീഡനം താങ്ങാനാവാതെ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം കഴിച്ച യുവാവാണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദ് സ്വദേശിയായ ശ്രീകാന്ത് എന്ന 23കാരനാണ് മരിച്ചത്. 2015-ലാണ് ശ്രീകാന്തും ഭാര്യ ഹര്‍ഷയും പ്രണയിച്ചു വിവാഹിതരായത്. ശ്രീകാന്ത് ബിഫാം വിദ്യാര്‍ത്ഥിയും ഹര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയുമായിരുന്നു. വിവാഹ ശേഷം ഭാര്യയെ പഠിപ്പിക്കാനായി ശ്രീകാന്ത് പഠനം നിര്‍ത്തി മറ്റു ജോലികള്‍ക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് ഹര്‍ഷയും കുടുംബവും ഓരോ കാരണങ്ങളുണ്ടാക്കി ശ്രീകാന്തിനോട് വഴക്കുണ്ടാക്കിയിരുന്നു. ഭാര്യയും കുടുംബവും പറഞ്ഞിട്ടാണ് അവളെ പഠിപ്പിക്കാന്‍ താന്‍ ജോലിക്ക് പോയത്. എന്നാല്‍ പിന്നീട് മോശം പെരുമാറ്റമായിരുന്നെന്ന് ശ്രീകാന്ത് പോലീസിന് മൊഴി നല്‍കി. ഹര്‍ഷ സ്വന്തം വീട്ടില്‍ പോയ സമയത്ത് ഇവരുടെ വീട്ടിലെത്തിയ കൂട്ടുകാരിയോട് ശ്രീകാന്ത് മോശമായി പെരുമാറിയെന്ന് പറയുകയും ചെയ്തു. ഇതിന്റെ പേരില്‍ വഴക്കും ഭീഷണിയും കൂടിയപ്പോഴാണ് തീകൊളുത്തിയതെന്നും ശ്രീകാന്തിന്റെ…
Read Moreയൂണിയനെ വേണ്ടെങ്കില്‍ സിപിഎം അക്കാര്യം തുറന്നു സമ്മതിക്കണം ! കെഎസ്ആര്‍ടിസി സിഐടിയു യൂണിയന്‍ യോഗത്തില്‍ തച്ചങ്കരിയ്ക്കും പാര്‍ട്ടിയ്ക്കും മുഖ്യമന്ത്രിക്കുമെല്ലാം എതിരേ രൂക്ഷവിമര്‍ശനം…
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഐടിയു യൂണിയന്‍ യോഗത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനം. മാനേജ്‌മെന്റും സിഎംഡി ടോമിന്‍ തച്ചങ്കരിയും നടപ്പാക്കിവരുന്ന തൊഴിലാളിവിരുദ്ധ നയങ്ങള്‍ പ്രതിരോധിക്കാന്‍ സിപിഎമ്മും സര്‍ക്കാരും തയ്യാറാകുന്നില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയിലെ ഭരണപക്ഷ തൊഴിലാളി സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ.(സി.ഐ.ടി.യു) സംസ്ഥാന വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നത്. ഇന്നലെ തിരുവനന്തപുരം ബി.ടി.ആര്‍. ഭവനില്‍ ചേര്‍ന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ 16 പ്രവര്‍ത്തക ജില്ലാ കമ്മിറ്റികളില്‍നിന്നുള്ള ഭൂരിപക്ഷം പ്രതിനിധികളും സിപിഎമ്മിനെയും സര്‍ക്കാരിനെയും അതിരൂക്ഷമായി വിമര്‍ശിച്ചു. നേതാക്കള്‍ ഏറെ പണിപ്പെട്ടാണു പ്രതിനിധികളുടെ രോഷം ശമിപ്പിച്ചത്.യൂണിയനെ ആവശ്യമില്ലെങ്കില്‍ അക്കാര്യം സിപിഎം തുറന്നുസമ്മതിക്കണമെന്നാണ് പ്രതിനിധികളുടെ ആവശ്യം. കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്നത് സര്‍ക്കാര്‍ നയമാണെന്ന് ഗതാഗതമന്ത്രിയും സിഎംഡിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതല്ല സര്‍ക്കാരിന്റെ നയമെന്നാണ് യൂണിയന്‍ യോഗങ്ങളില്‍ ഉയരുന്ന അഭിപ്രായം. ആനത്തലവട്ടവും വൈക്കം വിശ്വനും യൂണിയന്‍കാരുടെ ഒപ്പമാണെങ്കിലും സിപിഎം നേതൃത്വം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഈ സാഹചര്യത്തില്‍ യൂണിയനെ ആവശ്യമില്ലെങ്കില്‍ സിഐടിയു.…
Read Moreഗോസിപ്പുകാര്‍ പറഞ്ഞത് സത്യം, അഞ്ചുമാസം മുമ്പ് കഴിച്ച നേഹ ആറുമാസം ഗര്‍ഭിണി!
നടി നേഹ ധൂപിയയുെേട വിവാഹം ആരെയും അറിയിക്കാതെയായിരുന്നു. മേയ് 10ന് ആരാധകരെ ആരെയും അറിയിക്കാതെ നേഹയും കാമുകന്‍ അംഗദും വിവാഹിതരായി. ഗര്‍ഭിണി ആയതിനാലാണ് നേഹ പെട്ടെന്ന് വിവാഹം കഴിച്ചതെന്നായിരുന്നു ഊഹപോഹം. അന്ന് ഇക്കാര്യം കുടുംബം തള്ളി. പക്ഷേയിപ്പോള്‍ ഇത് സത്യമാണെന്ന് തെളിഞ്ഞു. നിറവയറുമായി റാംപിലെത്തിയാണ് താന്‍ ആറുമാസം ഗര്‍ഭിണിയാണെന്ന് നേഹ തുറന്നു പറഞ്ഞത്. ആറുമാസം വരെ ഗര്‍ഭം മറച്ചുവെയ്ക്കാന്‍ കാരണവും നേഹ തുറന്നു റപറഞ്ഞു. ഗര്‍ഭിണിയാണെന്ന വാര്‍ത്ത മറച്ചു വച്ചതിനു പിന്നില്‍ ഒരു കാരണമുണ്ടെന്നു പറഞ്ഞുകൊണ്ടാണ് നേഹ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അക്കാര്യം തുറന്നു പറഞ്ഞത്. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തറിഞ്ഞാല്‍ സിനിമയില്‍ തന്റെ അവസരങ്ങള്‍ കുറയുമോയെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും അതിനാലാണ് വയര്‍ പ്രകടമാകുന്നതുവരെ ആ വാര്‍ത്ത രഹസ്യമായി സൂക്ഷിച്ചതെന്നും താരം പറയുന്നു.
Read Moreഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്; കൊലപാതകത്തിന് ശേഷം പ്രതി മുങ്ങി; നാൽപത്തിയഞ്ചുകാരിയായ യുവതിയെ കൊന്നത് കുടുംബവഴക്കിനെ തുടർന്നെന്ന് പൊലീസ്
തിരുവനന്തപുരം: ശ്രീവരാഹത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ശ്രീവരാഹം മുക്കോലയ്ക്കൽ ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കനിയമ്മ (45) ആണ് മരിച്ചത്. ഭർത്താവ് മാരിയപ്പനാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയ്ക്കായിരുന്നു സംഭവം. ആക്രി കച്ചവടം നടത്തി വരികയായിരുന്ന മാരിയപ്പൻ തമിഴ്നാട് തൂത്തുക്കുടി സ്വദേശിയാണ്. ഏറെ നാളായി ശ്രീവരാഹത്ത് താമസിച്ച് വരികയായിരുന്നു. കൊലപാതകത്തിന് ശേഷം മാരിയപ്പൻ ഒളിവിൽ പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിടികൂടാനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഫോർട്ട് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി.
Read Moreജനരോക്ഷത്തിനു പുല്ലുവില; ഇന്ധന വില മുംബൈയിൽ 90 കടന്നു; സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 11 പൈസയും ഡീസലിന് ആറു പൈസയും വർധിച്ചു
കൊച്ചി: ഇന്ധനവിലയിൽ വീണ്ടും വർധന. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 11 പൈസയും ഡീസലിന് ആറു പൈസയുമാണ് വർധിച്ചിരിക്കുന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 84.95 രൂപയും ഡീസലിന് 78.17 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഇത് യഥാക്രമം 84.84 രൂപയും 78.11 രൂപയുമായിരുന്നു. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 86.14 രൂപയും ഡീസലിന് 79.29 രൂപയുമാണ് വില. ഇന്നലെ ഇത് 86.03 രൂപയും 79.23 രൂപയുമായിരുന്നു. കോഴിക്കോട് പെട്രോൾ ലിറ്ററിന് ഇന്ന് 85.06 രൂപയും ഡീസലിന് 78.29 രൂപയുമാണ് വില. ഇന്നലെ യഥാക്രമം 84.95 രൂപയും 78.24 രൂപയുമായിരുന്നു. അതേസമയം മുംബൈയിൽ പെട്രോളിന്റെ വില 90 രൂപ കടന്നു. മുംബൈയിൽ 90.08 രൂപയാണ് ഇന്നത്തെ പെട്രോളിന്റെ വില. ഡീസലിന് 78.58 രൂപയുമാണ്. രൂപയുടെ മൂല്യം കുറയുന്നതും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന വർധനവുമാണ് ഇന്ധന വിലവർധനവിന് കാരണമാകുന്നത്. എന്നാൽ,…
Read Moreകുളിച്ചില്ല; അഞ്ചാം ക്ലാസുകാരിക്ക് അധ്യാപകരുടെ ക്രൂര മർദനം; അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് സ്കൂൾ അധികൃതർ
ഡിയോബന്ദ്: സ്കൂളിൽ കുളിക്കാതെത്തിയ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകർ മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഡിയോബന്ദിലെ വി.കെ. ബാൽ കുഞ്ച് ഹൈസ്ക്കൂളിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം, ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
Read Moreപാർട്ടിക്കും പ്രസ്ഥാനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒ.രാജഗോപാലിന്‍റെ ജീവിതം പാഠ്യവിഷയമാക്കണമെന്ന് ബിജെപി
പാലക്കാട്: ബിജെപി നേതാവ് ഒ. രാജഗോപാൽ എം.എൽ.എയുടെ രാഷ്ട്രീയജീവിതം പാഠ്യവിഷയമാക്കണമെന്ന് പാർട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു. പാലക്കാട്ട് ബിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജഗോപാല്‍ നവതി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. പാർട്ടിക്കും പ്രസ്ഥാനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് രാജഗോപാലെന്നും മുരളീധര്‍ റാവു പറഞ്ഞു. ഇങ്ങനെ ഒരാളുടെ ജീവിതം പഠന വിഷയമാക്കേണ്ടത് എന്തുകൊണ്ടും അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഉടമസ്ഥന് അറിയാതെ ബന്ധു കാറുമെടുത്ത് പോയി; കാര്‍ മോഷണത്തിന്റെ പേരില്‍ പുലിവാലു പിടിച്ച് പേരൂര്‍ക്കട പോലീസ്
പേരൂര്‍ക്കട: ഉടമസ്ഥന് അറിയാതെ ബന്ധു കാറുമെടുത്ത് സ്ഥലംവിട്ടത് പുലിവാലു പിടിപ്പിച്ചത് പേരൂര്‍ക്കട പോലീസിനെ. ഒടുവില്‍ ബന്ധു കാര്‍ തിരികെ കൊണ്ടെത്തിച്ചതോടെ ഉടമസ്ഥന് സ്റ്റേഷനിലെത്തി പരാതിയും പിന്‍വലിച്ചു. അമ്പലമുക്കിലെ ഒരു ഹോട്ടലിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന നിസാന്‍ കാര്‍ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞദിവസം രാത്രി എട്ടോടെ കൊല്ലം സ്വദേശിയും കുടുംബവും ഹോട്ടലിലെ പ്രത്യേക ഹാളില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇയാള്‍ക്കൊപ്പം ബന്ധുക്കളും ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് 11 ഓടെ തിരികെപ്പോകാന്‍ വാഹനം അന്വേഷിച്ചപ്പോള്‍ കാണാനില്ല. കാര്‍ മോഷണം പോയതാണെന്നു സംശയിച്ച് ഉടമയും, തന്റെ ഡ്യൂട്ടിസമയത്തു നടന്ന സംഭവമായതിനാല്‍ ഡ്യൂട്ടി മാനേജരും പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടക്കവെ ഇന്നലെ രാവിലെ കൊല്ലം സ്വദേശിയുടെ ബന്ധുവും തിരുവനന്തപുരത്തുകാരനുമായ ആള് കാര്‍ തിരികെ കൊണ്ടെത്തിക്കുകയായിരുന്നു. ഹോട്ടലില്‍ നടന്ന പരിപാടിക്കിടെ കാറിന്റെ കീ ബന്ധു വാങ്ങിയത് ഉടമയോ…
Read More