കോഴിക്കോട് ബീച്ച് ആശുപത്രിയിൽ 23 വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച നിലയിൽ

കോഴിക്കോട്: ബീ​ച്ച് ഗ​വ. ജ​ന​റ​ൽ ആശുപത്രിയിൽ 23 വൃദ്ധരെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചി​കി​ത്സ​യ്ക്കാ​യി ബ​ന്ധു​ക്ക​ൾ എ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ൽ ഉ​പേ​ക്ഷി​ക്കുക​യാ​യി​രു​ന്നു പ​ല​രേ​യും. മൂ​ന്ന് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ അ​മ്പ​ത് വ​യ​സി​ലേ​റെ പ്രാ​യ​മു​ള്ള​വ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ഉ​ള്ള​ത്. ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന തെ​രു​വി​ന്‍റെ മ​ക്ക​ൾ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​വ​രെ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് മാ​സ​മാ​യി ഇ​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​ത് ഈ ​സം​ഘ​ട​ന​യാ​ണ്. ചു​രു​ക്കം ചി​ല​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ചി​ല​രെ തെ​രു​വി​ൽ നി​ന്നു​മാണ് എ​ത്തി​ച്ചി​ട്ടു​ള്ള​ത്. മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മേ ക​ന്ന​ട, ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ് തു​ട​ങ്ങിയ ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്നവരും കൂ​ട്ട​ത്തി​ലു​ണ്ട്. സംഭവമറിഞ്ഞ് ലീ​ഗ​ൽ അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി എം.​പി. ജ​യ​രാ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി രോ​ഗി​ക​ളി​ൽ നി​ന്ന് നേ​രി​ട്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ബ​ന്ധു​ക്ക​ൾ ഉ​ണ്ടാ​യി​ട്ടും സം​ര​ക്ഷി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും വ​യോ​ജ​ന സു​ര​ക്ഷ നി​യ​മ​പ്ര​കാ​രം സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പീ​ഡ​നം: ഒ​രാ​ൾ മ​രി​ച്ചു; പതിനേഴുകാരനും ഇരുപത്തിരണ്ടുകാരനും പോലീസ് പിടിയിൽ

പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ൽ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച പൂ​ന​യി​ലെ ഹി​ൻ​ജാ​വാ​ടി​യി​ലാ​ണ് 12 വ​യ​സു​ള്ള ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ൾ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. മ​റ്റേ കു​ട്ടി​യും ചി​കി​ത്സ​യി​ലാ​ണ്. കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഗ​ണേ​ഷ് നി​ഖാ​മി​നെ​യും പ​തി​നേ​ഴു​ക്കാ​ര​നെ​യു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. വീ​ടി​നു സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ൽ പോ​യി മ​ട​ങ്ങു​ന്ന സ​മ​യ​ത്ത് മി​ഠാ​യി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​ക​ളെ ആ​ളൊ​ഴി​ഞ്ഞ് സ്ഥ​ല​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് ഇ​രു​വ​രേ​യും പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ൾ ചേ​ർ​ന്ന് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ൺ​കു​ട്ടി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി ‍ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം…

Read More

തന്റെ രോഗത്തെപ്പറ്റി വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

ബോളുവുഡ് നടി പ്രിയങ്ക ചോപ്ര തന്റെ രോഗത്തെപ്പറ്റി ലോകത്തോട് തുറന്നുപറഞ്ഞു. താന്‍ ആസ്മ മൂലം ബുദ്ധിമുട്ടുന്നുവെന്നാണ് അവര്‍ ട്വിറ്റ് ചെയ്തത്. പ്രിയങ്ക തന്നെ അഭിനയിച്ച ഇന്‍ഹേലറിന്റെ വീഡിയോ ലിങ്ക് ഷെയര്‍ ചെയ്ത് കൊണ്ടാണ് താരം തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇതില്‍ എന്താണ് മറച്ച് വയ്ക്കാനുള്ളത്. ആസ്മ എന്നെ കീഴ്പ്പെടുത്തുന്നതിന് മുന്‍പ് ആസ്മയെ കീഴ്പ്പെടുത്താന്‍ എനിക്കറിയാം. എന്റെ ഇന്‍ഹേലര്‍ എനിക്ക് ലഭിച്ചു. എന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ആസ്മ തടസ്സമാകില്ലെന്നും താരം ട്വിറ്ററില്‍ കുറിച്ചു.

Read More

ബിഷപ്പിന്റെ അറസ്റ്റില്‍ സൂചനകളുമായി ഡിജിപി

കന്യാസ്ത്രീയുടെ പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരായ ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമോ എന്ന കാര്യം അന്വേഷണ സംഘം തീരുമാനിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ബിഷപ്പിന്റെ മൊഴിയും തെളിവുകളും പരിശോധിച്ച് ഇക്കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും ഇന്നോ നാളയോ തീരുമാനമെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി.

Read More

വാര്‍ഡനെയും അന്തേവാസിയെയും കൊലപ്പെടുത്തി; ജുവനൈല്‍ ഹോമില്‍നിന്ന് ജെഡിയു നേതാവിന്റെ മകന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ രക്ഷപ്പെട്ടു

പാ​റ്റ്ന: വാ​ർ​ഡ​നെ​യും പ​തി​നേ​ഴു​കാ​ര​നാ​യ അ​ന്തേ​വാ​സി​യെ​യും വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ബി​ഹാ​റി​ലെ ജു​വ​നൈ​ൽ ഹോ​മി​ൽ​നി​ന്ന് അ​ഞ്ച് പേ​ർ ര​ക്ഷ​പ്പെ​ട്ടു. ബി​ഹാ​റി​ലെ പൂ​ർ​ണി​യ ന​ഗ​ര​ത്തി​ലെ ജു​വ​നൈ​ൽ ഹോ​മി​ലാ​ണ് സം​ഭ​വം. ജെ​ഡി​യു നേ​താ​വി​ന്‍റെ മ​ക​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ഡ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​ക​ൾ ക​ഫ് സി​റ​പ്പ് ല​ഹ​രി​ക്ക് വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഈ ​അ​ഞ്ചു​പേ​രെ​യും മ​റ്റൊ​രു അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡി​നോ​ട് ശി​പാ​ർ​ശ ചെ​യ്യു​ക​യും ബു​ധ​നാ​ഴ്ച ബോ​ർ​ഡ് അ​ത് അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വാ​ർ​ഡ​നെ തോ​ക്കു​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി സെ​ല്ല് തു​റ​പ്പി​ക്കു​ക​യും പി​ന്നീ​ട് വെ​ടി​വ​ച്ച് കൊ​ല്ലു​ക​യു​മാ​യി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് ര​ക്ഷ​പ്പെ​ട്ട​വ​രെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്ക് എ​ങ്ങ​നെ തോ​ക്ക് കി​ട്ടി​യെ​ന്ന കാ​ര്യം അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കായി സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിനിയെ സ്റ്റോര്‍ റൂമില്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി; 17 വയസുള്ള നാലു പേരടക്കം 10 പേര്‍ അറസ്റ്റില്‍

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ പ​തി​നാ​റു​കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ​ത്തു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. സ്കൂ​ൾ ഡ​യ​റ​ക്ട​ർ, പ്രി​ൻ​സി​പ്പ​ൽ, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫീസ​ർ, ഭാ​ര്യ, ഹോ​സ്റ്റ​ൽ കെ​യ​ർ ടേ​ക്ക​ർ, 17 വ​യ​സു​ള്ള നാ​ലു പേ​ര​ട​ക്കം പ​ത്തു​പേ​രെ​യാ​ണ് ​അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​ൽ അ​ഞ്ചു​പേ​രെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം 14-ാം തീ​യ​തി സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി സ്കൂ​ളി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യെ സ്റ്റോ​ർ റൂ​മി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ സ്കൂ​ൾ അ​ധി​കൃ​ത​ർ സം​ഭ​വം ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചു. കു​ട്ടി​യെ ഗ​ർ​ഭഛി​ദ്ര​ത്തി​നു പ്രേ​രി​പ്പി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. എ​ന്നാ​ൽ ര​ഹ​സ്യ​വി​വ​രം കി​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കാ​ര്യം സ്ഥി​രീ​ക​രി​ച്ചു.

Read More

മോദിയുടെ ചിത്രം വീട്ടിൽ വേണ്ട! പ​ദ്ധ​തി​യു​ടെ ലോ​ഗോ മാ​ത്രം ഉപയോഗിക്കാം; മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ഉത്തരവ്

ഗ്വാ​ളി​യോ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ പ്ര​ധാ​ൻ മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച വീ​ടു​ക​ളി​ൽ​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി. മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ ഗ്വാ​ളി​യോ​ർ ബെ​ഞ്ചി​ന്‍റേതാ​ണ് ഉ​ത്ത​ര​വ്. നേ​താ​ക്ക​ൻ​മാ​രു​ടെ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി. നേ​താ​ക്ക​ൻ​മാ​രു​ടെ ചി​ത്ര​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നേ​ര​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. പ​ദ്ധ​തി​യു​ടെ ലോ​ഗോ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വീ​ടു​ക​ളി​ൽ​നി​ന്ന് എ​ല്ലാ ചി​ത്ര​ങ്ങ​ളും നീ​ക്കം ചെ​യ്ത​താ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Read More

ഇ​ത​ര​ജാ​തി​യി​ൽ​പ്പെ​ട്ട യു​വാ​വി​നെ വി​വാ​ഹം ചെ​യ്ത​ത് ഇ​ഷ്‌​ട​പ്പെ​ട്ടി​ല്ല; അച്ഛൻ മകളുടെ കൈ വെട്ടി

ഹൈ​ദ​രാ​ബാ​ദ്: ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്ത മകളുടെ കൈ അച്ഛൻ വെട്ടിയെടുത്തു. ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്.പ്രണയത്തി​ലാ​യി​രു​ന്ന മാ​ധ​വി​യും സന്ദീപും ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ​ത്തി​ന് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ അച്ഛൻ മ​നോ​ഹ​ർ ചാ​രി​യാ​ണ് കൊ​ല​പാ​ത​ക ശ്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് പോലീ​സ് പറയുന്നത്. ഹൈ​ദ​രാ​ബാ​ദി​ൽ ഇന്നലെ വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മാ​ധ​വി​യും സന്ദീപും ബൈ​ക്ക് റോ​ഡി​ന്‍റെ വ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്ത് അ​തി​ലി​രു​ന്ന് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. കു​റ​ച്ച് സ​മ​യ​ത്തി​ന് ശേ​ഷം മ​റ്റൊ​രു ബൈ​ക്ക് വ​ന്ന് ഇ​വ​രു​ടെ ബൈ​ക്കി​ന് പി​ന്നി​ൽ നി​ർ​ത്തു​ക​യും ഹെ​ൽ​മ​റ്റ് ധ​രി​ച്ച ഒ​രാ​ൾ ഇ​റ​ങ്ങു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന അ​രി​വാ​ൾ എ​ടു​ത്ത സന്ദീപിനെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണത്തി​ൽ നി​ല​ത്ത് വീ​ണ സന്ദീപിനു ശേ​ഷം ഇ​യാ​ൾ മാ​ധ​വി​യെ​യും വെ​ട്ടി. തു​ട​ർ​ന്ന് ആ​ളു​ക​ൾ ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​രി​വാ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ട് പേ​രെ​യും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സ​ന്ദീ​പ് അ​പ​ക​ട​നി​ല ത​ര​ണം…

Read More

ആ കോടിപതിയെ കണ്ടെത്തി! ഓണം ബമ്പര്‍ ഒന്നാം സമ്മാനം പത്തുകോടി അടാട്ട് സ്വദേശിനി വത്സലയ്ക്ക്

തൃ​ശൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഓ​ണം ബ​ന്പ​ർ ഒ​ന്നാം സ​മ്മാ​ന​മാ​യ പ​ത്തു​കോ​ടി രൂ​പ തൃ​ശൂ​ർ അ​ടാ​ട്ട് വി​ള​ക്കും​കാ​ൽ പ​ള്ളം വ​ത്സ​ല​യെ​ന്ന വീ​ട്ട​മ്മ​യ്ക്ക്. പ​ടി​ഞ്ഞാ​റേ കോ​ട്ട​യി​ലെ എ​സ്എ​സ് മ​ണി​യ​ൻ ഏ​ജ​ൻ​സി​യി​ൽനി​ന്നു വി​റ്റ ടി​ബി 128092 എ​ന്ന ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം. ഇ​ന്ന​ലെ​യാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പെ​ങ്കി​ലും ഇ​ന്നു​രാ​വി​ലെ​യാ​ണ് കോ​ടി​പ​തി​യാ​യ ഭാ​ഗ്യ​വ​തി​യെ ക​ണ്ടെ​ത്താ​നാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഓ​ണം ബ​ന്പ​റും തൃ​ശൂ​രി​ൽ വി​റ്റ ടി​ക്ക​റ്റി​നാ​യി​രു​ന്നു. ഏ​റെ നാ​ൾ ക​ഴി​ഞ്ഞാ​യി​രു​ന്നു അ​ന്ന് ഭാ​ഗ്യ​വാ​നെ ക​ണ്ടെ​ത്തി​യ​ത്.

Read More

പാക് പട്ടാളത്തിന്റെ കണ്ണില്ലാത്ത ക്രൂരത! വെടിവച്ചുകൊന്നശേഷം ബിഎസ്എഫ് ജവാന്റെ കഴുത്തറത്തു; ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ തുളച്ചുകയറി

ജ​​​മ്മു‍/​​​ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​നെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യം മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ​​നി​​​ന്ന് ശിരസ് അറത്തുമാ​​​റ്റി. പ​​​ട്രോ​​​ളിം​​​ഗി​​​നി​​​ടെ കാ​​​ണാ​​​താ​​​യ ന​​​രേ​​​ന്ദ​​​ർ സിം​​​ഗി​​​നെ​​​യാ​​​ണു പാ​​​ക് പ​​​ട്ടാ​​​ളം അ​​​തി​​​ക്രൂ​​​ര​​​മാ​​​യി വ​​​ധി​​​ച്ച​​​ത്. അ​​​തി​​​ർ​​​ത്തി​​​യി​​​ലെ സു​​​ഗ​​​മ​​​മാ​​​യ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി പു​​​ല്ല് നീ​​​ക്കം ചെ​​​യ്യുന്ന​​​തി​​​നി​​​ടെ പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തി​​​യ ബി​​​എ​​​സ്എ​​​ഫ് സം​​​ഘ​​​ത്തി​​​ൽ ന​​​രേ​​​ന്ദ​​​ർ സിം​​​ഗും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പാ​​​ക് സൈ​​​ന്യം സം​​​ഘ​​​ത്തി​​​നു​​​നേ​​​രെ വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​തോ​​​ടെ ബി​​​എ​​​സ്എ​​​ഫ് സം​​​ഘം തി​​​രി​​​ച്ച​​​ടി​​​ച്ചു. ത​​​ന്ത്ര​​​പ​​​ര​​​മാ​​​യി അ​​​തി​​​ർ​​​ത്തി​​​യി​​​ലെ വേ​​​ലി​​​ക്കു​​​ള്ളി​​​ലേ​​​ക്കു മാ​​​റു​​​ക​​​യും ചെ​​​യ്തു. ഒ​​​ന്പ​​​തു​​​മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ട തെ​​​ര​​​ച്ച​​​ലി​​​നൊ​​​ടു​​​വി​​​ലാ​​​ണു വി​​​കൃ​​​ത​​​മാ​​​ക്ക​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ മൃ​​ത​​ദേ​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ശ​​​രീ​​​ര​​​ത്തി​​​ൽ മൂ​​​ന്ന് വെ​​​ടി​​​യു​​​ണ്ട​​​ക​​​ൾ തു​​​ള​​​ച്ചു​​​ക​​​യ​​​റി​​​യ നി​​​ല​​​യി​​​ലാ​​​ണ്. ക​​​ഴു​​​ത്ത് വേ​​​ർ​​​പെ​​​ടാ​​​റാ​​​യ നി​​​ല​​​യി​​​ലും. കൊ​​​ല​​​പാ​​​ത​​​കം അ​​​തീ​​​വ​​​ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണു കാ​​​ണു​​​ന്ന​​​തെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​വും ഡി​​​ജി​​​എം​​​ഒ​​​യും (ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് മി​​​ലി​​​ട്ട​​​റി ഓ​​​പ്പ​​​റേ​​​ഷ​​​ൻ) പ​​​റ​​​ഞ്ഞു.

Read More