റെ​യി​ൽ​വേ സു​ര​ക്ഷാ ഗ​വേ​ഷ​ണ​ത്തി​ന് 100 കോ​ടി​യു​ടെ നി​ക്ഷേ​പ​വു​മാ​യി നോ​വ: സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന മു​ന്ന​റി​യി​പ്പ്

പ​ര​വൂ​ർ: റെ​യി​ൽ​വേ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് 100 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വ​ൻ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങി പ്ര​മു​ഖ സു​ര​ക്ഷാ സാ​ങ്കേ​തി​ക​വി​ദ്യ ക​മ്പ​നി​യാ​യ നോ​വ ക​ൺ​ട്രോ​ൾ ടെ​ക്നോ​ള​ജി​ക്സ്.

ഇ2​ഇ റെ​യി​ലി​ന്റെ (e2E Rail) ഉ​പ​ക​മ്പ​നി​യാ​യ നോ​വ, അ​ടു​ത്ത ത​ല​മു​റ റെ​യി​ൽ​വേ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ ഗ​വേ​ഷ​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മാ​യാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കു​ക. റെ​യി​ലി​ന്‍റെ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​പ്പ​റേ​ഷ​ണ​ൽ ടെ​ക്നോ​ള​ജി നേ​രി​ടു​ന്ന സൈ​ബ​ർ സു​ര​ക്ഷാ ഭീ​ഷ​ണി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​ണ് ക​മ്പ​നി പു​തി​യ നി​ക്ഷേ​പ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ത​ദ്ദേ​ശീ​യ ട്രെ​യി​ൻ സു​ര​ക്ഷാ സം​വി​ധാ​ന​മാ​യ ക​വ​ച് രാ​ജ്യ​ത്തു​ട​നീ​ളം വ്യാ​പി​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​മ്പ​നി​യു​ടെ ഈ ​സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​നം. സി​ഗ്ന​ലിം​ഗ്, ട്രെ​യി​ൻ നി​യ​ന്ത്ര​ണം എ​ന്നി​വ കൂ​ടു​ത​ൽ ഡി​ജി​റ്റ​ൽ ശൃം​ഖ​ല​ക​ളി​ലേ​ക്ക് മാ​റു​മ്പോ​ൾ ഉ​ണ്ടാ​കാ​നി​ട​യു​ള്ള സൈ​ബ​ർ സു​ര​ക്ഷാ വീ​ഴ്ച​ക​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും വ്യ​വ​സാ​യ ലോ​കം പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ഐ​ആ​ർ​എ​സ്ഇ സ​മ്മേ​ള​ന​ത്തി​ലും പ്ര​ദ​ർ​ശ​ന​ത്തി​ലും സി​ഗ്ന​ലിം​ഗ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ​ക്കൊ​പ്പം സൈ​ബ​ർ സു​ര​ക്ഷ​യും കാ​ത​ലാ​യ സു​ര​ക്ഷാ ഘ​ട​ന​യു​ടെ ഭാ​ഗ​മാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ച​ർ​ച്ച​യാ​യി​രു​ന്നു. റെ​യി​ൽ​വേ സു​ര​ക്ഷ വ​ലി​യൊ​രു മാ​റ്റ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ഇ2 ​ഇ റെ​യി​ൽ, നോ​വ ക​മ്പ​നി​ക​ളു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

ക​വ​ച് പോ​ലു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ട്രെ​യി​ൻ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സി​ഗ്ന​ലിം​ഗ് സം​വി​ധാ​ന​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ​വ​ൽ​ക്ക​ര​ണം പു​തി​യ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്. സൈ​ബ​ർ സു​ര​ക്ഷ​യെ കേ​വ​ലം ഒ​രു ഐ​ടി വി​ഭാ​ഗ​മാ​യി മാ​ത്രം കാ​ണാ​നാ​കി​ല്ല.

റെ​യി​ൽ​വേ സ​ർ​വീ​സു​ക​ളു​ടെ വി​ശ്വാ​സ്യ​ത​യും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കു​ന്ന പ്ര​ധാ​ന സു​ര​ക്ഷാ പാ​ളി​യാ​യി അ​തി​നെ ക​ണ​ക്കാ​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ദ്ദേ​ശീ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​ണ് ഈ 100 ​കോ​ടി രൂ​പ​യു​ടെ ഇ​ൻ-​ഹൗ​സ് ഗ​വേ​ഷ​ണ നി​ക്ഷേ​പം ഉ​പ​യോ​ഗി​ക്കു​ക.

റെ​യി​ൽ​വേ സു​ര​ക്ഷാ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ൽ ഇ​ന്ത്യ​യ്ക്ക് ആ​ഗോ​ള ഹ​ബ്ബാ​യി മാ​റാ​നു​ള്ള വ​ലി​യ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ2​ഇ റെ​യി​ൽ അ​ധി​കൃ​ത​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ടു​ത്ത ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ നോ​വ വി​ക​സി​പ്പി​ക്കു​ന്ന അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ വ​ഴി ഇ​ന്ത്യ​യി​ൽ ബൗ​ദ്ധി​ക സ്വ​ത്ത് നി​ർ​മി​ക്കു​ക മാ​ത്ര​മ​ല്ല, അ​ന്താ​രാ​ഷ്ട്ര റെ​യി​ൽ​വേ വി​പ​ണി​ക​ളി​ലേ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ക​യ​റ്റു​മ​തി ചെ​യ്യാ​നും ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

ത​ങ്ങ​ളു​ടെ വ​ള​ർ​ച്ചാ ത​ന്ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, സൈ​ബ​ർ സു​ര​ക്ഷ, അ​ഡ്വാ​ൻ​സ്ഡ് റെ​യി​ൽ​വേ എ​ൻ​ജി​നീ​യ​റിം​ഗ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ പു​തി​യ പ​ങ്കാ​ളി​ത്ത​ങ്ങ​ൾ​ക്കും ഏ​റ്റെ​ടു​ക്ക​ലു​ക​ൾ​ക്കും ക​മ്പ​നി ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment