കണ്മുന്നിലൊരു ദുരിതം മഹാമാരിയായി വന്നു നില്ക്കുമ്പോള് പ്രായത്തിന്റെ അവശതകള്‍ ഒന്നിനും ഒരു തടസമല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് പെന്‍ഷന്‍കാരായ ഒരു തലമുറ. മഞ്ചേരി മുനിസിപ്പാലിറ്റിയിലെ പെന്ഷന് ഗുണഭോക്താക്കളാണ് മാര്യാട് നിവാസികളായ അലവിക്കുട്ടി ഹാജിയും ഫാത്തിമയും കല്യാണിയും ഇട്ടേക്കിയും.നാട്ടുകാരായ എണ്‍പതോളം പെന്ഷന് ഗുണഭോക്താക്കളില്‍ നിന്ന് നൂറും ഇരുന്നൂറുമായി സമാഹരിച്ച 19,000 രൂപ ഇവര്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തങ്ങളാല്‍ കഴിയുന്ന ഈ ചെറു സഹായം ദുരിത ബാധിതര്‍ക്ക് സാന്ത്വനമേകുമെന്ന പ്രതീക്ഷയിലാണ് ഈ പെന്ഷന് ഗുണഭോക്താക്കള്‍. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം അലവി, നാട്ടുകാരന് ഇസ്ഹാഖ് എന്നിവര്‍ പങ്കെടുത്തു.
Read MoreCategory: Loud Speaker
പതിനാല് വയസ് മാത്രം! യുപിയിൽ കൂട്ടമാനഭംഗത്തിനിരയായ കൗമാരക്കാരി ജീവനൊടുക്കി; പ്രതികളിൽ പെൺകുട്ടിയുടെ പരിചയക്കാരനും
ലക്നോ: ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ കൂട്ടമാനഭംഗത്തിനിരയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ജീവനൊടുക്കി. ബുധ്വാനിൽ പതിനാല് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയാണ് ജീവനൊടുക്കിയത്. പീഡനത്തിനിരയായി രണ്ടു ദിവസങ്ങൾക്കു ശേഷം പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു. മൂന്നു പേർ ചേർന്ന് തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി പോലീസ് പരാതിയിൽ പറയുന്നു. തിങ്കളാഴ്ച രാത്രിയിൽ മൂത്രപ്പുരയിൽപോകാൻ വീടിനു വെളിയിലിറങ്ങിയപ്പോൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതികളിൽ ഒരാൾ പെൺകുട്ടിയുടെ പരിചയക്കാരനാണ്. രാത്രിയിൽ വീടിനു സമീപത്തെ സർക്കാർ സ്കൂളിലേക്കാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ക്രൂരമായ പീഡനത്തിനു ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നു. മാതാപിതാക്കൾ അന്വേഷിച്ചെത്തുമ്പോൾ പെൺകുട്ടി അവശനിലയിലായിരുന്നു.
Read Moreതോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത അപകടത്തിൽ മരിച്ചു; ഇന്നു പുലർച്ചെ ആറിന് എറണാകുളത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്
കൊച്ചി: ഓർത്തഡോക്സ് സഭാ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ്(80) ട്രെയിനിൽനിന്നു വീണു മരിച്ചു. എറണാകുളത്തിനും ആലുവയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്. ഗുജറാത്തിൽ നിന്ന് മടങ്ങിവരും വഴി പുലർച്ചെ ആറിനായിരുന്നു അപകടം. എറണാകുളം നോർത്ത് സ്റ്റേഷനും സൗത്ത് സ്റ്റേഷനും ഇടയ്ക്കുള്ള പുല്ലേപ്പടി പാലത്തിനു സമീപത്തുവച്ചാണു സംഭവം. സൗത്ത് സ്റ്റേഷനിൽ ഇറങ്ങാനായി വാതിലിനരികിൽ നിൽക്കവേ പുറത്തേക്ക് തെറിക്കുകയായിരുന്നു. ഭൗതിക ശരീരം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മലങ്കര ഓർത്തഡോക്സ് സഭയുടെ മുതിർന്ന മെത്രാപ്പൊലീത്തയാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
Read Moreപാട്ടയും കാർഡ്ബോർഡും പെറുക്കിയുണ്ടാക്കിയ സമ്പാദ്യം ദുരിതബാധിതർക്ക്; തമിഴ്നാട് സ്വദേശിയായ രാജമ്മ മാതൃകയാകുന്നു
പാട്ടയും കാർഡ്ബോർഡും പെറുക്കി ലഭിച്ച തുക മഴക്കെടുതി മൂലം ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി തമിഴ്നാട് സ്വദേശിയായ രാജമ്മ മാതൃകയാകുന്നു. ഏരിയപ്പള്ളി ഗാന്ധിനഗർ കോളനിവാസി രാജമ്മയാണ് തന്റെ സന്പാദ്യം ദുരിതാശ്വാസ പ്രവർത്തനത്തിനായി നൽകിയത്. ചെന്നൈയിലെ രാജേശ്വരി ക്ഷേത്രത്തിലേക്ക് കർക്കിടക മാസം ഒന്ന് മുതൽ വീടുകളിൽ നിന്നും നേർച്ചയായി ലഭിച്ച പണവും ഇതിനോടൊപ്പമുണ്ട്. പുൽപ്പള്ളി പോലീസ് സ്റ്റേഷനിലാണ് രാജമ്മ പണം ഏൽപിച്ചത്. ക്ഷേത്രത്തിലേക്കുള്ള വഴിപാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് തന്റെ മനസിൽ ഉദിച്ച ആശയമായിരുന്നുവെന്ന് രാജമ്മ പറഞ്ഞു. വർഷങ്ങളായി പുൽപ്പള്ളി ടൗണിലും പരിസര പ്രദേശങ്ങളിലും നിന്നുമുള്ള പഴയ വസ്തുക്കൾ ശേഖരിച്ചായിരുന്നു രാജമ്മ ഉപജീവനം നടത്തിയിരുന്നത്. പുൽപ്പള്ളി പഞ്ചായത്ത് സൗജന്യമായി നൽകിയ ഏരിയപ്പള്ളിയിലുള്ള വീട്ടിലാണ് രാജമ്മയും കുടുംബവും താമസിക്കുന്നത്. രാജമ്മയിൽ നിന്നും പുൽപ്പള്ളി എഎസ്ഐ എം.കെ. സാജു പണം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്തംഗം സണ്ണി തോമസിനെ പണം…
Read Moreവൈദ്യുതി പോലുമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടില്‍! ദുരിതാശ്വാസ ക്യാന്പിലേക്കു കൊണ്ടുവന്ന വസ്തുകൾ മോഷ്ടിച്ച ഡ്രൈവർ അറസ്റ്റിൽ
പാലക്കാട്: പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ നെല്ലിയാന്പതിയിലെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് കൊണ്ടുവന്ന അവശ്യവസ്തുകൾ മോഷ്ടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ. പോത്തുണ്ട് സ്വദേശി ദിനേശിനെയാണ് ഇന്ന് പോലീസ് അറസ്റ്റു ചെയ്തത്. വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും റോഡുകൾ ഒലിച്ചു പോയതോടെയാണ് നെല്ലിയാന്പതി ഒറ്റപ്പെട്ടുപോയത്. നെല്ലിയാന്പതിയിൽ കുടുങ്ങി കിടക്കുന്നവർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ മാർഗമാണ് സ്ഥലത്തെത്തിച്ചത്. മൂവായിരത്തിലധികം തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് നെല്ലിയാന്പതിയിലുള്ളത്. വൈദ്യുതി പോലുമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടിലാണ്. നെന്മാറ മുതൽ നെല്ലിയാന്പതി വരെ പതിനഞ്ച് കിലോമീറ്ററാണ് റോഡ് തകർന്നത്.
Read Moreതെറ്റായിപ്പോയി! ജര്‍മ്മനിയില്‍ പോയതിന് ശേഷമാണ് പ്രളയം രൂക്ഷമായത്; അവിടെ നിന്നും മടങ്ങാന്‍ ശ്രമിച്ചെങ്കിലും വിമാന ടിക്കറ്റ് ലഭിച്ചില്ല; മന്ത്രി കെ.രാജു ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം: ജർമ്മൻ യാത്രയിൽ മന്ത്രി കെ.രാജു ഖേദം പ്രകടിപ്പിച്ചു. പ്രളയ സമയത്ത് താനിവിടെ ഇല്ലാതിരുന്നത് തെറ്റായിപ്പോയെന്നും അതിൽ ഖേദമുണ്ടെന്നും മന്ത്രി പ്രതികരിച്ചു. താൻ ജർമ്മനിയിൽ പോയതിന് ശേഷമാണ് പ്രളയം രൂക്ഷമായത്. ജർമ്മനിയിൽ നിന്നും മടങ്ങാൻ ശ്രമിച്ചെങ്കിലും വിമാന ടിക്കറ്റ് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയം രൂക്ഷമാകുമെന്ന് മുൻകൂട്ടി അറിയാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാൽപ്പത്തിയഞ്ച്് വർഷമായി പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് താനെന്നും പഞ്ചായത്തംഗമായി ആരംഭിച്ച കാലം മുതൽ ഏത് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളോടൊപ്പം നിന്നിട്ടുണ്ടെന്നും വിഷമഘട്ടങ്ങളിൽ ഒരിക്കലും ഒളിച്ചോടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയ സമയത്ത് മന്ത്രി ജർമ്മൻ യാത്ര പോയത് ഏറെ വിവാദമായിരുന്നു. അദ്ദേഹം മടങ്ങിയെത്തിയപ്പോൾ തന്റെ യാത്രയെ ന്യായികരിച്ച് സംസാരിച്ചിരുന്നു. ഇത് പാർട്ടിയിൽ അദ്ദേഹത്തെ ഏറെ വിമർശിച്ചിരുന്നു. പ്രതിപക്ഷം രാജുവിന്റെ രാജി ആവശ്യപ്പെടുക…
Read Moreപ്രളയവിവാദം കൊഴുപ്പിച്ച് “സൈബർ പോരാളികൾ’…! ആർഎസ്എസ് മുഖമാസികയുടെ ഓൺലൈൻ പേജ് ഹാക്ക് ചെയ്ത് സിപിഎം പോരാളികൾ
സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്തെ ഒന്നടങ്കം ദുരിതത്തലാഴ്ത്തിയ പ്രളയത്തിന്റെ വെള്ളം ഇറങ്ങിയതോടെ വിവാദം കൊഴുപ്പിക്കാൻ “സൈബർ പോരാളികൾ’ കച്ചമുറുക്കി രംഗത്ത്. സിപിഎമ്മിന്റെയും ബിജെപിയുടെയും കോൺഗ്രസിന്റെയും സൈബർ പോരാളികളാണ് വിവാദങ്ങൾ കൊഴുപ്പിക്കാൻ സമൂഹമാധ്യമങ്ങളിൽ സജീവമായത്. അമിതലാഭം ലക്ഷ്യമിട്ട് കെഎസ്ഇബിയും മുന്നറിയിപ്പില്ലാതെ ഡാം തുറന്ന് സർക്കാരും വിളിച്ചു വരുത്തിയ പ്രളയമാണ് കേരളത്തിലുണ്ടായതെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയാണ് കോൺഗ്രസിന്റെ സൈബർ പോരാളികൾ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുന്നത്. അതേസമയം സർക്കാരിനുനേരെ നിരവധി ചോദ്യങ്ങൾ ഉയർത്തി കെ. സുരേന്ദ്രൻ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇതിനെല്ലാം തടയിടാനാണ് സിപിഎമ്മിന്റെ സൈബർ പോരാളികൾ കിണഞ്ഞ് പരിശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ബിജെപിയെ പ്രതിരോധത്തിലാക്കാൻ സിപിഎമ്മിന്റെ സൈബർ പോരാളികൾ ഒരുപടി മുന്നിൽ കയറുകയും ചെയ്തു. ആർഎസ്എസ് മുഖമാസികയായ കേസരിയുടെ ഓൺലൈൻ പോർട്ടൽ ഹാക്ക് ചെയ്താണ് സിപിഎം സൈബർ പോരാളികൾ കുറച്ചുസമയത്തേക്കെങ്കിലും ബിജെപിയെ പ്രതിസന്ധിയിലാഴ്ത്തിയത്. കേരളത്തിന് വിദേശ സഹായം…
Read Moreസഹായങ്ങള്‍ നിഷേധിക്കുന്നത് കേരളത്തില്‍ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങളെ വളര്‍ത്താന്‍ അനുവദിക്കാത്തതിനാല്‍! പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പൊങ്കാലയിട്ട് മലയാളികള്‍
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ലോകത്തിന്റെ നാനാഭാഗത്തു നിന്നും സഹായങ്ങള്‍ ഒഴുകുകയാണ്. എന്നാല്‍ ചിറ്റന്ന നയം സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സഹായങ്ങള്‍ നിരസിക്കുകയാണ്. മലയാളികള്‍ക്ക് വലിയ രീതിയിലുള്ള അമര്‍ഷമാണ് ഇക്കാര്യത്തിലുള്ളത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടിരിക്കുകയാണ് മലയാളികള്‍. മോദിയുടെ എല്ലാ പോസ്റ്റുകള്‍ക്കും കമന്റുകളുമായി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ നിന്നുള്ള സഹായം നിഷേധിക്കുന്നത്, തങ്ങളുടെ രാഷ്ട്രീയ താത്പര്യം വളര്‍ത്താന്‍ അനുവദിക്കാത്തതിനാല്‍ കേരളത്തോടുള്ള ദേഷ്യം മൂലമാണെന്നാണ് പലരും പറയുന്നത്. അറബി നാട്ടില്‍ വര്‍ഷങ്ങളോളം വിയര്‍പ്പ് ഒഴുക്കിയതിന്റെ ഫലമാണ് ഇപ്പോള്‍ കേരളത്തിന് ലഭിച്ചതെന്നും അത് തടയാന്‍ ഒരു കേന്ദ്രത്തിനും അധികാരമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നെറികെട്ട രാഷ്ട്രീയത്തിലൂടെ കേരളത്തെ തകര്‍ക്കാമെന്ന് കേന്ദ്രം മോഹിക്കരുതെന്ന മുന്നറിയിപ്പും കമന്റുകളിലുണ്ട്. എന്നാല്‍ 2004 ലെ സുനാമി സമയത്ത് വിദേശസഹായം വേണ്ടെന്ന് യുപിഎ സര്‍ക്കാര്‍…
Read Moreഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി മരിച്ചു; പോസ്റ്റ്മോർട്ടം ചെയ്യാതെ സംസ്കരിച്ചു
ലക്നോ: ബിജെപി എംഎൽഎ പ്രതിയായ ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹസാഹചര്യത്തിൽ മരിച്ചു. കേസ് അന്വേഷിക്കുന്ന സിബിഐയുടെ പ്രധാനസാക്ഷിയായ യൂനുസാണ് മരിച്ചത്. പലചരക്കു വ്യാപാരിയായ യൂനുസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം കൂടാതെ സംസ്കരിക്കുകയും ചെയ്തു. കേസിൽ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന്റെ സഹോദരൻ അതുൽ സിംഗ് സെംഗാർ, ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ മർദിക്കുന്നതിന്റെ സാക്ഷിയായിരുന്നു യൂനുസ് എന്നാണു റിപ്പോർട്ട്. ഇരയുടെ അച്ഛൻ പിന്നീട് പോലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു. ശനിയാഴ്ച രോഗബാധിതനായ യൂനുസ് ആശുപത്രിയിൽ എത്തുന്നതിനുമുന്പ്, ഒരു മണിക്കൂറിനുള്ളിൽ മരിച്ചതായി നാട്ടുകാർ ആരോപിച്ചു. സിബിഐയെയും പ്രാദേശിക പോലീസിനെയും അറിയിക്കാതെ ബന്ധുക്കൾ മൃതദേഹം മറവ് ചെയ്തെന്നും ഇവർ കുറ്റപ്പെടുത്തി. അതേസമയം, യൂനുസിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണു പോലീസിന്റെ വാദം.
Read Moreവിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനെ വിവസ്ത്രനാക്കി തെരുവിലൂടെ നടത്തി
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനെ ആൾക്കൂട്ടം മർദിച്ച ശേഷം വിവസ്ത്രനാക്കി തെരുവിലൂടെ നടത്തിച്ചു. പടിഞ്ഞാറൻ ഗോധാവരിയിലെ ഏലൂരാണ് സംഭവം. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ രാംബാബു (38) ആണ് വിദ്യാർഥിയെ പീഡിപ്പിച്ചത്. പത്താക്ലാസുകാരിയെ കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു. അടുത്തിടെ വിദ്യാർഥിനി ഗർഭിണിയായി. എന്നാൽ രാംബാബു പെൺകുട്ടിക്ക് ഗർഭം അലസുന്നതിനുള്ള മരുന്ന് നൽകി. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് രക്തസ്രാവം ഉണ്ടായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ അധ്യാപകനെ നാട്ടുകാർ കൈകാര്യം ചെയ്യുകയും വിവസ്ത്രനാക്കി പോലീസ് സ്റ്റേഷൻവരെ നടത്തുകയും ചെയ്തു. പതിനഞ്ചോളം പേർ ക്രൂരമായി രാംബാബുവിനെ മർദിച്ചതായി പോലീസ് പറയുന്നു. രാംബാബുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ നിയമം കൈയിലെടുത്ത ആൾകൂട്ടത്തിനെതിരെ കേസ് എടുത്തിട്ടില്ല.
Read More