മഴക്കെടുതിമൂലം ഒറ്റപ്പെട്ടുപോയ ഒരു പ്രദേശത്തു ഭക്ഷണമെത്തിക്കാൻ 11 കെവി ലൈൻ അഴിച്ചു മാറ്റി റോപ് വേ തീർത്തു. റോപ് വേയിലൂടെ ഭക്ഷണം അക്കരെയെത്തിച്ചു വിതരണം ചെയ്തു. കണമല പമ്പാവാലി അറയാഞ്ഞിലിമണ്ണിൽ ഒറ്റപ്പെട്ടു പോയ നാനൂറ്റന്പതോളം പേർക്ക് ഭക്ഷണമെത്തിക്കാനായിരുന്നു ഈ സാഹസിക പ്രവർത്തനം. ചൊവ്വാഴ്ച രാത്രിയിലാണ് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഇവരുടെ ഏക മാർഗമായ അറയാഞ്ഞിലിമണ്ണ് കോസ്വേ വെള്ളത്തിൽ മുങ്ങിയത്. അറയാഞ്ഞിലിമണ്ണ് പ്രദേശം പത്തനംതിട്ട, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണു സ്ഥിതി ചെയ്യുന്നത്. ഇതോടെ ഇവർ ഭക്ഷണത്തിനു പോലും വിഷമിച്ചു. ഇതിനിടെയാണ് ആന്റണി കുന്നത്ത്, വി.എൻ. സുധാകരൻ എന്നിവർ പുതിയൊരാശയം മുന്നോട്ടുവച്ചത്. പന്പാനദിക്കു കുറുകെ കടന്നുപോകുന്ന 11 കെവി ലൈൻ അഴിച്ചുമാറ്റി പകരം ഇതിൽ വടംകെട്ടി പരസ്പരം ബന്ധിപ്പിച്ചു. തുടർന്ന് കപ്പികൾ സ്ഥാപിച്ചു. ഇതിൽ തടിപ്പെട്ടികൾ കൊളുത്തി ഭക്ഷണം മറുകരയിലേക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു. സാഹസികമായാണ് ഭക്ഷണം ഇതിലൂടെ അയച്ചതും അക്കരെ ജനങ്ങൾ ഇത്…
Read MoreCategory: Loud Speaker
40 കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ ആന്ധ്രയിൽ അറസ്റ്റിൽ; അറസ്റ്റിലായവരിൽ 2 സ്ത്രീകളും
കണ്ണൂർ: കണ്ണൂരിലേക്ക് കടത്തുകയായിരുന്ന 40 കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശികളായ യുവാക്കളും യുവതിയും തൃശൂർ സ്വദേശിനിയും ആന്ധ്രയിൽ അറസ്റ്റിൽ. കണ്ണൂർ കക്കാട് സ്വദേശി നിയാസുദ്ദീൻ എന്ന മസിൽ നിയാസ് (38), അഴീക്കോട് തീപ്പെട്ടി കമ്പനിക്കടുത്തുള്ള സുനോജ് സുമേഷ് (22), മാട്ടൂൽ സ്വദേശിനിയും ഇപ്പോൾ അഴീക്കോട് വാടകക്ക് താമസിക്കുന്ന സിന്ധു (35), തൃശൂർ സ്വദേശിനി സൗഭാഗ്യ (25) എന്നിവരാണ് ആന്ധ്ര വിശാഖപട്ടണം എക്സൈസ് പോലീസിന്റെ പിടിയിലായത്. അറസ്റ്റിലായ നിയാസുദ്ദീന്‍ കണ്ണൂർ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. കണ്ണൂരിലേക്ക് വ്യാപകമായി നിയാസുദ്ദീനും കൂട്ടാളികളും കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കണ്ണൂർ എസ്പിയുടെ സ്ക്വാഡ്, ഷാഡോ ടീം, ടൗൺ സിഐ രത്നകുമാർ, ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിൽ ഒരാഴ്ചയായി കണ്ണൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരച്ചിൽ നടത്തി വരികയായിരുന്നു. തുടർന്ന് പ്രതികൾ ആന്ധ്രയിലെ വിശാഖപട്ടണത്തിൽ ഉള്ളതായി വിവരം ലഭിച്ചതിനെ…
Read Moreവെള്ളം കുറയുന്നു; എറണാകുളം ജില്ലയില്‍ ദുരിതം ഒഴിയുന്നില്ല; പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം
കൊച്ചി: അഞ്ചുനാൾ എറണാകുളം ജില്ലയെ പ്രളയക്കെടുതിയിൽ വിറപ്പിച്ച പെരുമഴ അല്പമൊന്നു ശമിച്ചെങ്കിലും കെടുതികളൊടുങ്ങുന്നില്ല. ആലുവ ഉൾപ്പടെയുള്ള ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിൽ തന്നെയാണ്. പെരിയാറിൽ ഒരടി ജലനിരപ്പ് താഴ്ന്നെങ്കിലും വെള്ളക്കെട്ട് തുടരുകയാണ്. പെരുന്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ ഉൾപ്പെട്ട കിഴക്കൻ മേഖലകളിൽ വെള്ളം നേരിയ തോതിൽ താഴ്ന്നിട്ടുണ്ട്. ഇവിടങ്ങളിൽനിന്ന് ഒഴുകിയെത്തിയ വെള്ളം ഇപ്പോൾ ദുരിതം വിതച്ചിരിക്കുന്നത് പറവൂർ മേഖലകളിലാണ്. പെരിയാറിന്റെ ഏറ്റവും അറ്റത്തുള്ള പറവൂർ, ഏലൂർ മേഖലകൾ ഇപ്പഴും കടുത്ത വെള്ളക്കെട്ടിലാണ്. ഇന്നലെ വൈകിട്ടും പുലർച്ചെയുമായി കടൽ കരയിലേക്ക് കയറിയതിനാൽ പെരിയാറിൽ നിന്ന് വെള്ളം ഒഴുകിപ്പോകാനായില്ല. ഒഴുക്ക് നിശ്ചലമായതോടെ പറവൂർ ഉൾപ്പടെയുള്ള മേഖലകൾ വെള്ളത്തിനടിയിലായി. രാവിലെ മുതൽ മഴ തുടർച്ചയായി പെയ്യുന്നതിനാൽ മറ്റിടങ്ങളിലേക്കും വെള്ളക്കെട്ട് വ്യാപിച്ചിരിക്കുകയാണ്. രാവിലെ മുതൽ ഹെലികോപ്ടറുകളിലും ബോട്ടുകളിലുമുള്ള രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. ഒട്ടേറെ പേരെ ഫ്ളാറ്റുകളിൽ നിന്നും വീടുകളിൽ നിന്നും രക്ഷിച്ചു ക്യാന്പുകളിൽ എത്തിച്ചിട്ടുണ്ട്.…
Read Moreഒറീസ പശ്ചിമബംഗാൾ തീരത്ത് ന്യൂനമർദം രൂപപ്പെടും; വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ അതീവജാഗ്രത
കോട്ടയം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ ഒറീസ പശ്ചിമബംഗാൾ തീരത്ത് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇതിനാൽ തിങ്കളാഴ്ചവരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്. അതേസമയം, സംസ്ഥാനത്ത് പല സ്ഥലങ്ങളിലും പ്രളയക്കെടുതി തുടരുകയാണ്. ചെങ്ങന്നൂർ, കുട്ടനാട്, ആലുവ, ചാലക്കുടി മേഖലകളിലുള്ളവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. എല്ലായിടങ്ങളിലും യുദ്ധകാല അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Read Moreകെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നു
കൊച്ചി: പ്രളയക്കെടുതി രൂക്ഷമായ കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ വരെ തിരുവനന്തപുരം ഡിപ്പോയില്‍നിന്നു കൂടുതല്‍ സര്‍വീസ് നടത്തുന്നതായി കെഎസ്ആര്‍ടിസി. ഈ ജില്ലകളിലൂടെയുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താന്‍ കഴിയാത്തതിനാല്‍ ബസുകള്‍ക്ക് എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലങ്ങള്‍ വരെയും അവിടെനിന്നു തിരിച്ചും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് ഓപ്പറേഷന്‍സ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജി. അനില്‍കുമാര്‍ അറിയിച്ചു. തിരുവനന്തപുരം – ആലപ്പുഴ – എറണാകുളം റൂട്ടില്‍ എറണാകുളം വരെയും തിരുവനന്തപുരം – കോട്ടയം റൂട്ടില്‍ കൊട്ടാരക്കര വരെയും ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ പോകുന്നുണ്ട്. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിലേക്കുള്ള ബസുകള്‍ അടൂരില്‍ യാത്ര അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
Read More48 മണിക്കൂറിൽ പീരുമേട്ടിൽ പെയ്തത് 62.3 സെന്റിമീറ്റർ മഴ; ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ ഇന്നലെ പെയ്ത മഴയുടെ വിവരങ്ങൾ ലഭ്യമായില്ല.
തിരുവനന്തപുരം: കഴിഞ്ഞ നാൽപത്തിയെട്ടു മണിക്കൂറിൽ പീരുമേട്ടിൽ പെയ്തിറങ്ങിയത് 62.3 സെന്റിമീറ്റർ മഴ. ഇന്നലെ ഇവിടെ 34.9 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. ബുധനാഴ്ച 27.4 സെന്റിമീറ്ററും. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പീരുമേട്ടിലാണ്. മൂന്നാറിൽ ബുധനാഴ്ച 21.6 സെന്റിമീറ്റർ മഴ പെയ്തു. മഴയെ തുടർന്ന് ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ ഇന്നലെ പെയ്ത മഴയുടെ വിവരങ്ങൾ ലഭ്യമായില്ല. പാലക്കാട് ആലത്തൂരിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ 41.3 സെന്റിമീറ്റർ മഴയാണ് പെയ്തത്. ഇന്നലെ 23.5 സെന്റിമീറ്ററും ബുധനാഴ്ച 17.7 സെന്റിമീറ്ററും മഴയാണ് ഇവിടെ പെയ്തത്. തൃശൂർ വെള്ളാനിക്കരയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ 39.4 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. ഇന്നലെ 25.3 സെന്റിമീറ്ററും ബുധനാഴ്ച 14 സെന്റിമീറ്ററും മഴ രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിൽ വടകരയിലായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് – 33…
Read Moreരാത്രി പകലാക്കി രക്ഷാ പ്രവർത്തനം! ഉറക്കമൊഴിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസ്; ഓരോ മണിക്കൂറിലും വരുന്നത് രണ്ടായിരത്തിലധികം കോളുകള്‍
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: രാത്രി പകലാക്കി രക്ഷാ പ്രവർത്തനം. കേരളം കണ്ട ഏറ്റവും വലിയ രക്ഷാ പ്രവർത്തനത്തിനാണ് ഇന്നലെ പകലും രാത്രിയും സാക്ഷ്യം വഹിച്ചത്. രക്ഷാ പ്രവർത്തനത്തെ ഏകോപിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസും. മുഖ്യമന്ത്രിയുടെ ഒന്നാം നന്പർ ഓഫീസ് ഇന്നലെ പ്രവർത്തിച്ചത് എണ്ണയിട്ട യന്ത്രംപോലെയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനാണ് രക്ഷാ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം രക്ഷാ പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും എം. വി ജയരാജന്റെ ശ്രദ്ധയുണ്ടായിരുന്നു. പകലും രാത്രിയും അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിൽ തങ്ങി പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടിരുന്നു. എ.വി.ജയരാജനെ കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും ഇന്നലെ രാത്രി മുഴുവനും ഓഫീസിൽ തന്നെയാണ് കഴിച്ചു കൂട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിലേയ്ക്ക് ഓരോ മണിക്കൂറിനുള്ളിലും ആയിരത്തിനും…
Read Moreഇടുക്കി ജലനിരപ്പ് 2402.30 അടി! കൂടുതല്‍ വെള്ളം ഉടന്‍ തുറന്നു വിടില്ല; ഇപ്പോള്‍ പുറത്തുവിടുന്നത് ഒരു സെക്കന്‍ഡില്‍ 1500 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം
ഇടുക്കി: ഇടുക്കി ജലസംഭരണിയിൽ നിന്നു കൂടുതൽ വെള്ളം തുറന്നുവിടില്ല. നിലവിൽ 2402.30 അടിയാണ് ജലനിരപ്പ്. ഇപ്പോൾ ഇടുക്കി അണക്കെട്ടിൽനിന്നു 1500 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് ഒരു സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്നത്. ഇടമലയാർ അണക്കെട്ടിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞു. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിക്ക് താഴെയാണ് വെള്ളം. ഇടമലയാറിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുമെന്നാണ് റിപ്പോർട്ട്. മഴക്കെടുതിയിൽ ഇടുക്കിയിലെ മലയോരമേഖല ഒറ്റപ്പെട്ടിരിക്കുകയാണ്. മൂന്നാറും ചെറുതോണിയും ഒറ്റപ്പെട്ടു. വാർത്താവിനിമയ സംവിധാനങ്ങൾ എല്ലാം തകരാറിലാണ്. മലയോര മേഖലയിൽ റോഡുമാർഗമുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.
Read Moreവെള്ളത്തെ വെള്ളംകൊണ്ട്! പ്രളയക്കെടുതി നേരിടാൻ പണം കണ്ടെത്താൻ മദ്യത്തിന്റെ വില കൂട്ടി; വിലയിൽ 20 രൂപ മുതൽ 60 രൂപ വരെ വർധന
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതി നേരിടാൻ പണം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില കൂട്ടാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ബിവറേജസ് കോർപറേഷനും കണ്‍സ്യൂമർ ഫെഡും വഴി വിറ്റഴിക്കുന്ന സാധാരണ ഫുൾ ബോട്ടിൽ മദ്യത്തിന്റെ വിൽപന വിലയിൽ 20 രൂപ മുതൽ 60 രൂപ വരെ വർധനയുണ്ടാകും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ എക്സൈസ് വകുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങിയാൽ അടുത്ത ദിവസം മദ്യത്തിന്റെ വില വർധന നിലവിൽ വരും. മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി അര ശതമാനം മുതൽ 3.5 ശതമാനം വരെ നവംബർ 30 വരെ വർധിപ്പിക്കാനാണു തീരുമാനം. എക്സൈസ് ഡ്യൂട്ടി അര ശതമാനം വർധിപ്പിക്കുന്നതോടെ വിൽപന നികുതിയിൽ ഒരു ശതമാനത്തിന്റെ വർധന വരും. അതായത് എക്സൈസ് ഡ്യൂട്ടിയുടെ ഇരട്ടി വിൽപന നികുതി വർധിക്കും. ഇതും രണ്ടും ചേർന്ന വർധനയാണു അടുത്ത ദിവസം മുതൽ നിലവിൽ…
Read Moreഅതീവ ജാഗ്രത! ഇടുക്കിയിൽനിന്നും കൂടുതൽ വെള്ളം തുറന്നുവിടുന്നു; പെരിയാർ കൊച്ചി നഗരത്തിലേക്ക്
കൊച്ചി: ഇടുക്കി ഡാമിൽനിന്നു കൂടുതൽ വെള്ളം തുറന്നുവിടുന്നതോടെ കൊച്ചി നഗരത്തിലേക്കും വെള്ളം കയറുമെന്ന് മുന്നറിയിപ്പ്. വടുതല, ചിറ്റൂർ ഇടപ്പള്ളി, എളമക്കര, പേരണ്ടൂർ മേഖലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ മേഖലകളിൽ രാത്രിയോടെ വെള്ളം കയറുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇടുക്കി അണക്കെട്ടിൽനിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വ്യാഴാഴ്ച രാത്രിയോടെ സെക്കൻഡിൽ 2000 ഘനമീറ്ററാക്കും. നിലവിൽ 1500 ഘനമീറ്റർ വെള്ളമാണ് തുറന്നുവിടുന്നത്. ഇടുക്കിയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും മുല്ലപ്പെരിയാറിൽനിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചതിനാലുമാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ കൂടുതൽ ഉയർത്തേണ്ടിവരുന്നത്. ഇതോടെ പെരിയാറിലെ ജലനിരപ്പ് ഇനിയും ക്രമാതീതമായി ഉയരും. വടുതല, ചിറ്റൂർ ഇടപ്പള്ളി, എളമക്കര, പേരണ്ടൂർ മേഖലകളിലുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും അധികൃതർ അറിയിച്ചു.
Read More