പ്ര​ള​യം തീ​ർ​ത്ത് പെ​രി​യാ​ർ; വി​റ​ങ്ങ​ലി​ച്ച് കൊച്ചി! വൈ​ദ്യു​തി, വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ൽ; ര​ക്ഷാപ്ര​വർ​ത്ത​നം അ​സാ​ധ്യ​മാ​കു​ന്നു

കൊ​ച്ചി: ക​ന​ത്ത പേ​മാ​രി​യി​ലും വെ​ള​ള​പ്പൊ​ക്ക​ത്തി​ലും വി​റ​ങ്ങ​ലി​ച്ച് ജി​ല്ല. പെ​രി​യാ​ർ രൗ​ദ്ര ഭാ​വ​ത്തി​ൽ ക​ര​ക​വി​ഞ്ഞ് ഒ​ഴു​ക​യാ​ണ്. മു​ല്ല​പ്പെ​രി​യാ​ർ, ഇ​ട​മ​ല​യാ​ർ, ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു​ക​ളി​ലെ വെ​ള​ളം പെ​രി​യാ​റി​ലേ​ക്ക് എ​ത്തി​യ​തോ​ടെ ജ​ല​നി​ര​പ്പ് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന നി​ല​യി​ലാ​ണ്. ആ​ലു​വ ഗ​സ്റ്റ് ഹൗ​സി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂം ​പ​ത്ത​ടി​പ്പാ​ല​ത്തെ ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് മാ​റ്റി. ആ​ലു​വ, പി​റ​വം, കാ​ല​ടി, മൂ​വാ​റ്റു​പു​ഴ, കോ​ല​ഞ്ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം പെ​രി​യാ​റി​ന്‍റെ ഇ​രു ക​ര​യി​ൽ നി​ന്നും മാ​ത്ര​മാ​യി 30,000 ത്തി​ല​ധി​കം പേ​രെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ച്ചു. ആ​ലു​വ ശി​വ​ക്ഷേ​ത്രം പൂ​ർ​ണ​മാ​യും മു​ങ്ങു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. വെ​ള്ള​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ആ​ലു​വ-തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് റെ​യി​ൽ ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി വെ​ച്ചി​രി​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ളം-ആ​ലു​വ റൂ​ട്ടി​ൽ ക​ന്പി​നി​പ്പ​ടി​യി​ൽ വെ​ള​ളം ക​യ​റി. വെ​ള്ളം ഇ​നി​യും ഉ​യ​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കേ​ണ്ട അ​വ​സ്ഥ​യെ​ത്തും. ആ​ലു​വ​യി​ൽ പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള ഫ്ളാ​റ്റു​ക​ളി​ൽ ര​ണ്ടു നി​ല​യു​ടെ ഉ​യ​ര​ത്തി​ൽ…

Read More

മുല്ലപ്പെരിയാര്‍ സുരക്ഷിതം! ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി; ജലനിരപ്പ് കുറയ്ക്കില്ലെന്ന് തമിഴ്‌നാട്

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്‍റെ ആവശ്യം തമിഴ്നാട് തള്ളി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തന്നെ നിലനിർത്തുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം തമിഴ്നാടിന് കത്തയച്ചിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് തമിഴ്നാട് നയം വ്യക്തമാക്കിയത്. ബുധനാഴ്ച ഉച്ചയോടെയാണ് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയിൽ എത്തിയത്. പിന്നീട് ഇവിടെ നിന്നുള്ള വിവരങ്ങളൊന്നും തമിഴ്നാട് പുറത്തുവിടുന്നില്ല. ജലം അധികമായി ഡാമിലേക്ക് ഒഴുകിയെത്തിയിട്ടും തമിഴ്നാട് ഒഴിക്കിവിടുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയിട്ടില്ല. മാത്രമല്ല, തമിഴ്നാട്ടിലേക്ക് കൃഷി ആവശ്യത്തിന് ഒഴുക്കിക്കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കുകയും ചെയ്തു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 150 അടിയിൽ എത്തിക്കാനുള്ള ഗൂഢശ്രമമാണ് തമിഴ്നാട് നടത്തുന്നതെന്നും സൂചനയുണ്ട്.

Read More

സാരി ധരിച്ചെത്തി ടൊയ്‌ലറ്റില്‍ കയറി ചുരിദാര്‍ ഇട്ടിറങ്ങി; തലയോലപ്പറമ്പില്‍ വനിതാ മോഷ്ടാവ് പിടിയില്‍

സാരി ധരിച്ചെത്തിയ മോഷ്ടാവ് കംഫര്‍ട്ട് സ്റ്റേഷനിലെ ടൊയ്‌ലറ്റില്‍ കയറി ചുരിദാര്‍ ഇട്ടിറങ്ങിയപ്പോള്‍ ഷാഡോ പോലീസ് പിടികൂടി. തമിഴ്‌നാട് സേലം സ്വദേശിനിയായ മഞ്ജു (35) വിനെയാണ് തലയോലപ്പറമ്പ് ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നു പിടികൂടിയത്. ഇവരില്‍ നിന്ന് 1500 രൂപയോളം പോലീസ് കണ്ടെടുത്തു. തലയോലപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ നിന്നു തലയോലപ്പറമ്പ് പെരുവ റൂട്ടിലോടുന്ന ബസില്‍ ഇവര്‍ കയറി പോകുന്നത് കണ്ട് സംശയം തോന്നിയ പോലീസ് ഇവരെ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു. പോലീസിന്റെ നീക്കത്തില്‍ സംശയം തോന്നിയ യുവതി ബസില്‍ തിരിച്ച് തലയോലപ്പറമ്പ് സ്റ്റാന്‍ഡില്‍ എത്തിയശേഷം കംഫര്‍ട്ട് സ്റ്റേഷനില്‍ കയറി സാരി മാറി ചുരിദാര്‍ ധരിച്ചു പുറത്തിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ റാക്കറ്റില്‍പ്പെട്ട മറ്റംഗങ്ങള്‍ക്കായി പോലീസ് ശ്രമം നടത്തി വരികയാണ്.

Read More

ഡിപ്രഷന്‍ ദുര്‍ബലമാകും, മഴയുടെ ശക്തി കുറയും, മഴ മധ്യകേരളത്തിലേക്ക്

ഇന്ന് രാവിലത്തെ ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം ഇന്നലെ ഭുവനേശ്വരില്‍ എത്തിയ ഡിപ്രഷന്‍ തെക്കന്‍ ചത്തീസ്ഗഡിനും ഒഡീഷ ക്കും ഇടയിലാണ്. റായ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ തെക്കു കിഴക്കും നാഗ്പൂരില്‍ നിന്ന് 300 സാ അകലെയുമാണ്. അടുത്ത 12 മണിക്കൂറില്‍ സിസ്റ്റം ദുര്‍ബലപ്പെട്ട് വെല്‍ മാര്‍ക്ഡ് ലോ പ്രഷര്‍ (ഡബ്ലു. എം. എല്‍) ആയി മാറുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങളും കേന്ദ്ര കാലാവസ്ഥ വകുപ്പും പറയുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വിലയിരുത്തുകയും കേരളത്തിന്റെ റഡാര്‍ ചിത്രങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുമ്പോള്‍ അടുത്ത 6 മണിക്കൂറില്‍ മഴ മധ്യകേരളത്തിലേക്ക് നീങ്ങുകയാണെന്ന് കേരള വെതര്‍ അപ്‌ഡേറ്റ് സ് കണക്കുകൂട്ടുന്നു. റഡാര്‍ ചിത്രങ്ങള്‍ പ്രകാരം എറണാകുളം, കോട്ടയം, ഇടുക്കി .ആലപ്പുഴ , പത്തനംതിട്ട ജില്ലകളിലേക്ക് കനത്ത മഴക്ക് കാരണമാകുന്ന മേഘങ്ങള്‍ അറബിക്കടലില്‍ നിന്ന് നീങ്ങുന്നുണ്ട്. ഉച്ചയോടെ മഴ ശക്തിയാകും എന്നാണ് അനുമാനം. അതേ…

Read More

വെള്ളം 142 അടി എത്തിക്കണം! പ്രളയത്തിനിടെ തമിഴ്നാടിന്‍റെ കുത്തിത്തിരിപ്പ്; മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂട്ടുന്നു

ഇടുക്കി: കനത്ത മഴയിൽ കേരളം മുങ്ങുന്പോൾ കുത്തിത്തിരിപ്പുമായി തമിഴ്നാടിന്‍റെ നീക്കം. മുല്ലപ്പെരിയാറിൽ അതിവേഗം ജലനിരപ്പ് ഉയരുന്പോൾ വെള്ളം തുറന്നുവിടാൻ തമിഴ്നാട് വിസമ്മതിക്കുകയാണ്. സുപ്രീംകോടതി ഉത്തരവിന്‍റെ പിൻബലത്തിൽ ജലനിരപ്പ് 142 അടിയിൽ എത്തിക്കാനാണ് തമിഴ്നാട് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ഇതിനായി അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിടുന്നത് തമിഴ്നാട് നിർത്തിവച്ചു. 1,393 ക്യുമെക്സ് വെള്ളമാണ് മുല്ലപ്പെരിയാറിലേക്ക് സെക്കൻഡിൽ ഒഴുകിയെത്തുന്നത്. എന്നാൽ തുറന്നുവിടുന്നത് നാമമാത്ര വെള്ളം മാത്രമാണ്. ഇത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. തമിഴ്നാട് വെള്ളം ഒഴുക്കിക്കൊണ്ടുപോയിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. സ്ഥിതി അതീവ ഗൗരവകരമായ സാഹചര്യത്തിലാണ് തമിഴ്നാടിന്‍റെ ഇത്തരത്തിലുള്ള നടപടിയെന്നതാണ് ശ്രദ്ധേയം. ഇന്ന് പുലർച്ചെ ജലനിരപ്പ് വൻതോതിൽ ഉയർന്നതോടെയാണ് മുല്ലപ്പെരിയാറിന്‍റെ ഷട്ടറുകൾ അധികൃതർ ഉയർത്തിയത്. എന്നാൽ വളരെ പെട്ടന്ന് തന്നെ അധികൃതർ ഷട്ടർ താഴ്ത്തുകയും ചെയ്തു. ഏത് വിധേനയും ജലനിരപ്പ് 142 അടിയിൽ എത്തിക്കാനാണ് തമിഴ്നാടിന്‍റെ ശ്രമം.

Read More

ജ​ടാ​യു എ​ർ​ത്ത്സ് സെ​ന്‍ററിൽ ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് നാ​ളെ മു​ത​ൽ; 17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊ​ല്ലം : ജ​ടാ​യു എ​ർ​ത്ത്സ് സെ​ന്‍ററിൽ ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് നാ​ളെ മു​ത​ൽ തുടങ്ങും. ജ​ടാ​യു എ​ർത്ത്സ് സെ​ന്‍ററിലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഓ​ൺ ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സ്വാ​ത​ന്ത്ര്യ​ദി​ന​മായ നാളെ ആ​രം​ഭി​ക്കും. www.jatayuearthscenter.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ബു​ക്കിം​ഗ് ന​ട​ത്തേ​ണ്ട​ത്. 17 ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജ​ടാ​യു എ​ർത്ത്സ് സെ​ന്‍ററിന്‍റെ ര​ണ്ടാം ഘ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ​നി​യാ​ഴ്ച രാ​വി​ലെ ഒന്പത് മു​ത​ൽ സ​ന്ദ​ർശ​ക​ർക്ക് ​പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. 18 മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള ടി​ക്ക​റ്റു​ക​ളാ​ണ് ലൈ​നി​ൽ പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്യാ​നാ​കും. ഓ​ൺ ലൈ​ൻ വ​ഴി ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർക്ക് ജ​ടാ​യു എ​ർത്ത്സ് സെ​ന്‍ററി​ന് സ​മീ​പ​ത്തു​ള്ള ചെ​റി​യ വ്യാപാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യും ടി​ക്ക​റ്റ് എ​ടു​ക്കാ​നാ​കും. ഓ​ൺ​ലൈ​നി​ലൂ​ടെ ടി​ക്ക​റ്റ് എ​ടു​ത്ത​വ​ർ​ക്ക് സ​ന്ദ​ർ​ശ​ന സ​മ​യ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റി​യാ​നാ​കും. ബു​ക്ക് ചെ​യ്ത പ്ര​കാ​ര​മെ​ത്തു​ന്ന​വ​ർ​ക്ക് ആ​ർ​എ​ഫ്ഐ​ഡി സം​വി​ധാ​ന​മു​ള്ള വാ​ച്ചു​ക​ൾ ന​ൽ​കും. ക​വാ​ട​ങ്ങ​ൾ ക​ട​ക്കു​ന്ന​തി​നും കേ​ബി​ൾ കാ​റി​ൽ യാ​ത്ര…

Read More

ഇന്ത്യന്‍ കറന്‍സി ചൈനയില്‍ അടിക്കുമെന്ന വാര്‍ത്ത തെറ്റ്

ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി അച്ചടിക്കുന്നതിനുള്ള കരാര്‍ ചൈനയുടെ ബാങ്ക്നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ് കോര്‍പറേഷന് ലഭിച്ചതായി ചൈനീസ് മാധ്യമത്തെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഈയടുത്ത കാലം വരെ ചൈന വിദേശരാജ്യങ്ങളുടെ നോട്ടുകള്‍ അച്ചടിച്ചിരുന്നില്ല. 2013ഓടെ ദക്ഷിണേഷ്യ, മധ്യേഷ്യ, ഗള്‍ഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളുമായി കരമാര്‍ഗവും കടല്‍മാര്‍ഗവും ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ചൈന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. അതിനു ശേഷമാണ് നോട്ടുകള്‍ അച്ചടിക്കാനുള്ള കരാറുകള്‍ ലഭിച്ചതെന്ന് ചൈനാ ബാങ്ക് നോട്ട് പ്രിന്റ്ങ് ആന്‍ഡ് മൈനിങ് കോര്‍പറേഷന്‍ പ്രസിഡന്റ് ലിയു ഗുയ്‌ഷെങ്ങിനെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവന്നിരുന്നു.

Read More

ആരും ഞങ്ങളുടെ കാര്യം അന്വേഷിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് അങ്ങനെയാകാന്‍ പറ്റുമോ ? സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് നഴ്‌സുമാര്‍ നല്‍കുന്നത് പതിനൊന്നു ലക്ഷം രൂപ;കൂടാതെ സേവനവും ലഭ്യമാക്കും

തൃശൂര്‍: നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കുന്ന ഉത്തരവു പുറത്തിറങ്ങിയെങ്കിലും ഇന്നും ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലും ശമ്പളം വര്‍ധിപ്പിച്ചിട്ടില്ല. ഇങ്ങനെയൊക്കെയായാലും ആതുരസേവനം മുഖമുദ്രയായ നഴ്‌സുമാര്‍ പ്രളയക്കെടുതില്‍ പെട്ടവരെ തങ്ങളാലാകും വിധം സഹായിക്കാന്‍ മുന്നോട്ടു വന്നത് കേരളം കാണേണ്ടതാണ്.പ്രളയ ദുരിതത്തിലകപ്പെട്ട ജനങ്ങളെ സഹായിക്കാന്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) 11 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിക്കും. ചൊവ്വാഴ്ച മുതല്‍ ദുരിതബാധിത പ്രദേശങ്ങളില്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ സേവനസജ്ജരാകും. അംഗങ്ങള്‍ വഴി അരി, പഞ്ചസാര ഉള്‍പ്പടെ നിത്യോപയോഗ സാധനങ്ങളും പുതപ്പ് അടക്കം വസ്ത്രങ്ങളും ശേഖരിക്കുന്നുണ്ട്. യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ഷാ, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നിലമ്പൂരിലെ ഉള്‍വനത്തിലുള്ള വറ്റിലകൊല്ലി, വെണ്ണക്കോട്, പാലക്കയം ആദിവാസി മേഖലകളില്‍ നഴ്‌സുമാരുടെ സേവനം ലഭ്യമാക്കും. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ അമ്പതോളം നഴ്‌സുമാരാണ് സംഘത്തിലുണ്ടാകുന്നത്. മിത്ര ജ്യോതി ട്രൈബല്‍…

Read More

ഇവരെ സഹായിച്ചില്ലേല്‍ ആരെയാണ് ഞാന്‍ സഹായിക്കുക, ദുരിതം അനുഭവിക്കുന്നവര്‍ക്ക് 25 ലക്ഷത്തിന്റെ സഹായവുമായി അല്ലു അര്‍ജുന്‍

സംസ്ഥാനത്ത് ഉണ്ടായ പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒരാശ്വാസമായി സിനിമാ നടന്‍ അല്ലു അര്‍ജുന്‍. 25 ലക്ഷം രൂപയാണ് അല്ലു കേരളത്തില്‍ പ്രളയ ദുരിതം നേരിട്ടവര്‍ക്ക് വേണ്ടി നല്‍കിയിരിക്കുന്നത്. കേരളത്തിലെ ആളുകള്‍ തനിക്ക് പ്രിയപ്പെട്ടവര്‍ ആണെന്നും അവര്‍ക്ക് തന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം ഉണ്ടെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.അതോടൊപ്പം തന്റെ ആരാധകരോട് തങ്ങളാല്‍ ആകും വിധം പ്രളയ ദുരിതം നേരിട്ടവര്‍ക്ക് സഹായം നല്‍കണമെന്നും താരം പറഞ്ഞു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ നല്‍കിയിരുന്നു .അതുപോലെ തമിഴ് നടന്‍മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കിയത്. തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട അഞ്ച് ലക്ഷം രൂപ നല്‍കി. ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം നിരവധി താരങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്.തെന്നിന്ത്യന്‍ നടികര്‍സംഘം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം…

Read More

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ മനുഷ്യന്റെ നിഴലാകുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു; പ്രാര്‍ഥനയില്‍ ദൈവത്തിനൊപ്പം മനസില്‍ തെളിയുന്ന രൂപമാണത്; മോഹന്‍ലാലുമായുള്ള ആത്മബന്ധത്തെപ്പറ്റി ആന്റണി പെരുമ്പാവൂര്‍ പറയുന്നതിങ്ങനെ…

മലയാള സിനിമയുടെ അഭിമാനതാരം മോഹന്‍ലാലിന്റെ സന്തതസഹചാരി എന്ന നിലയിലാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ മലയാളികള്‍ കാണുന്നത്. ഇപ്പോള്‍ ലാലുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ തുറന്നു പറയുകയാണ്. ”ആരെന്ത് പറഞ്ഞാലും ഞാന്‍ ആ മനുഷ്യന് വേണ്ടി ജീവിക്കും. ലോകം കാണാന്‍ കൊതിക്കുന്ന ഒരു മനുഷ്യന്റെ നിഴല്‍ ഞാനാണെന്നതില്‍ അഭിമാനിക്കുന്നു. ഞാന്‍ ഡ്രൈവറായ ആന്റണി മാത്രമാണ്. അതിലപ്പുറം ഒന്നും ആകുകയും വേണ്ട. പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന്റെ മുഖത്തോടൊപ്പം പലതവണ ലാല്‍ സാറിന്റെ മുഖം കണ്ടിട്ടുണ്ട്. ഇത് എന്റെ നെഞ്ചില്‍ കൈവെച്ച് പറയുന്നതാണ്. ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. അതാണെനിക്ക് ലാല്‍ സാര്‍. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറും.” ഒരു മലയാളം ആഴ്ചപ്പതിപ്പില്‍ എഴുതിയ ആത്മകഥയിലാണ് ആന്റണി ഇങ്ങനെ പറഞ്ഞത്. മാഹന്‍ലാല്‍ ചുരുങ്ങിയത് ഒരു വര്‍ഷം ആയിരം കഥകളോളം കേള്‍ക്കാറുണ്ടെന്നും എന്നാല്‍ മൂന്നോ നാലോ സിനിമകളെ ചെയ്യാറുള്ളുവെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു. ചില കഥകള്‍ വേണ്ടാ…

Read More