ജി​എ​ൻ​പി​സി മ​ദ്യ​പാ​ന പാ​ർ​ട്ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു;  അഡ്മിൻ അജിത്കുമാറിന്‍റെ വീട്ടിൽ നിന്ന് ​മദ്യ​പാ​ന പാ​ർ​ട്ടി​ക​ളു​ടെ ടി​ക്ക​റ്റും എ​യ​ർ​ഗ​ണ്ണും  എ​ക്സൈ​സ് ക​ണ്ടെ​ത്തി 

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഗ്ലാ​സി​ലെ നു​ര​യും പ്ലേ​റ്റി​ലെ ക​റി​യും (ജി​എ​ൻ​പി​സി) എ​ന്ന ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ മ​ദ്യ​പാ​ന പാ​ർ​ട്ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​താ​യി എ​ക്സൈ​സ് വ​കു​പ്പ്. ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക അ​ഡ്മി​ൻ ആ​യ തി​രു​വ​ന​ന്ത​പു​രം നേ​മം സ്വ​ദേ​ശി അ​ജി​ത് കു​മാ​റി​ന്‍റെ (40) വീ​ട്ടി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ മ​ദ്യ​പാ​ന പാ​ർ​ട്ടി​ക​ളു​ടെ ടി​ക്ക​റ്റും എ​യ​ർ​ഗ​ണ്ണും ക​ണ്ടെ​ത്തി. അ​ജി​ത്തി​നെ​തി​രെ പു​തി​യ കേ​സ് എ​ടു​ക്കു​മെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. നേ​ര​ത്തെ മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു എ​ന്ന കു​റ്റ​ത്തി​നു ജി​എ​ൻ​പി​സി​ക്കെ​തി​രെ എ​ക്സൈ​സ് കേ​സെ​ടു​ത്തി​രു​ന്നു. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​ണു കേ​സെ​ടു​ത്ത​ത്. മ​ദ്യ​പാ​ന​ത്തി​നു പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന ത​ര​ത്തി​ലു​ള്ള​തും പ​ര​സ്യ​പ്ര​ചാ ര​ണം ന​ട​ത്തു​ന്ന​തു​മാ​യ പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്. അ​ജി​ത് കു​മാ​ർ(40) ഒ​ന്നാം പ്ര​തി​യും അ​ഡ്മി​ൻ​മാ​രി​ൽ ഒ​രാ​ളാ​യ വി​നീ​ത (33) ര​ണ്ടാം പ്ര​തി​യു​മാ​ണ്.

Read More

ലോ​ക്‌​സ​ഭാ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​രു​മി​ച്ച്; ഒന്നും മിണ്ടാതെ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​രു​മി​ച്ച് ന​ട​ത്താ​നു​ള്ള ആ​ശ​യ​ത്തെ നാ​ല് പാ​ർ​ട്ടി​ക​ൾ അ​നു​കൂ​ലി​ച്ച​പ്പോ​ൾ എ​തി​ർ​ത്ത​ത് ഒ​മ്പ​ത് പാ​ർ​ട്ടി​ക​ൾ. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​തെ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യും മു​ഖ്യ​പ്ര​തി​പ​ക്ഷ ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സും മാ​റി​നി​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​രു​മി​ച്ച് ന​ട​ത്താ​നു​ള്ള നി​ര്‍​ദേ​ശ​ത്തി​ല്‍ നി​യ​മ ക​മ്മീ​ഷ​ന്‍ ന​ട​ത്തു​ന്ന കൂ​ടി​യാ​ലോ​ച​ന​യി​ൽ​നി​ന്നാ​ണ് ബി​ജെ​പി​യും കോ​ൺ​ഗ്ര​സും വി​ട്ടു​നി​ന്ന​ത്. ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന കൂ​ടി​യാ​ലോ​ച​ന അ​വ​സാ​നി​ച്ചു. സം​യു​ക്ത തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന നി​ര്‍​ദേ​ശ​ത്തെ ശി​രോ​മ​ണി അ​കാ​ലി​ദ​ളും എ​ഡി​എം​കെ​യും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും ടി​ആ​ർ​എ​സും പി​ന്തു​ണ​ച്ചു. എ​ന്നാ​ൽ ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ ഗോ​വ ഫോ​ർ​വേ​ർ​ഡ് പാ​ർ​ട്ടി ആ​ശ​യ​ത്തെ എ​തി​ർ​ത്തു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, എ​എ​പി, ഡി​എം​കെ, ടി​ഡി​പി, സി​പി​ഐ, സി​പി​എം, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക്, ജ​ന​താ​ദ​ൾ എ​ന്നി​വ​രും ഒ​ന്നി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നെ എ​തി​ർ​ത്തു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​രു​മി​ച്ച് ന​ട​ത്തു​ന്ന​തി​നോ​ട് യോ​ജി​പ്പാ​ണ​ങ്കി​ലും വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്ന് ബി​ജെ​പി പ​റ​ഞ്ഞു. മ​റ്റ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​മാ​യി സം​സാ​രി​ച്ച ശേ​ഷം അ​ഭി​പ്രാ​യം…

Read More

ഉ​പ്പ​ള​യി​ൽ ജീ​പ്പും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ മ​രി​ച്ചു; ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്

ഉ​പ്പ​ള(കാ​സ​ർ​ഗോ​ഡ് ): കാ​സ​ർ​ഗോ​ഡ് ഉ​പ്പ​ള ന​യാ​ബ​സാ​റി​ൽ ജീ​പ്പും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ മ​രി​ച്ചു. ഏ​ഴു പേ​ർ​ക്കു പ​രി​ക്കേ​റ്റു. മം​ഗ​ളൂ​രു കെ.​സി.​റോ​ഡ് അ​ജ്ജി​ല​ടു​ക്ക സ്വ​ദേ​ശി​ക​ളാ​യ ബീ​ഫാ​ത്തി​മ (65), അ​സ്മ (30), ന​സീ​മ (38), മു​സ്താ​ഖ് (41), ഇം​ത്യാ​സ് (35) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. കാ​സ​ർ​ഗോ​ഡ്-​മം​ഗ​ളൂ​രു ദേ​ശീ​യ പാ​ത​യി​ൽ ഉ​പ്പ​ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു മു​ന്നി​ലാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ടം ന​ട​ന്ന​ത്. പ​ട്രോ​ളി​ങ്ങി​ലാ​യി​രു​ന്ന ഹൈ​വേ പൊ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് ജീ​പ്പ് പൊ​ളി​ച്ചാ​ണ് വാ​ഹ​ന​ത്തി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. സം​ഭ​വ സ്ഥ​ല​ത്ത് വ​ൻ ജ​നാ​വ​ലി ത​ടി​ച്ചു​കൂ​ട്ടി​യി​രു​ന്നു. ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​ൻ ജീ​പ്പ് കാ​സ​ർ​ഗോ​ഡ് അ​ട​ക്കം സി​യാ​റ​ത്ത് ന​ട​ത്തി തി​രി​ച്ചു പോ​കു​ന്ന​തി​ന​ട​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​രി​ക്കേ​റ്റ​വ​രെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മം​ഗ​ൽ​പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പൊ​ലീ​സും നാ​ട്ടു​കാ​രും ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. മ​രി​ച്ച​വ​ർ…

Read More

പ്രീ​താ ഷാ​ജി​യു​ടെ വീ​ട് ജ​പ്തി ന​ട​പ​ടി: അ​ഞ്ചു സ​മ​ര​സ​മി​തി​യം​ഗ​ങ്ങ​ളു​ടെ ആ​ത്മാ​ഹൂ​തി ശ്ര​മം; സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധം തു​ട​രു​ന്നു

കൊ​ച്ചി: ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ഇ​ട​പ്പ​ള്ളി പ​ത്ത​ടി​പ്പാ​ലം മാ​നാ​ത്തു​പാ​ട​ത്ത് പ്രീ​ത ഷാ​ജി​യു​ടെ വീ​ട് ജ​പ്തി ചെ​യ്യാ​നു​ള്ള ന​ട​പ​ടി ഇ​ന്ന് രാ​വി​ലെ ആ​രം​ഭി​ക്കാ​നി​രി​ക്കെ സം​ഭ​വ​സ്ഥ​ല​ത്ത് വ​ൻ പ്ര​തി​ഷേ​ധം. ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​ര​സ​മ​തി​യം​ഗ​ങ്ങ​ളാ​യ അ​ഞ്ചു​പേ​ർ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ആ​ത്മാ​ഹൂ​തി​ക്ക് ശ്ര​മി​ച്ചു. സ​മി​തി​യം​ഗ​ങ്ങ​ളാ​യ സി.​എ​സ്.​മു​ര​ളി, സി.​ജെ.​മാ​നു​വ​ൽ, വി.​സി.​ജെ​ന്നി, വി.​കെ.​വി​ജ​യ​ൻ, കെ.​വി.​റെ​ജു​മോ​ൾ എ​ന്നി​വ​രാ​ണ് ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച തീ​കൊ​ളു​ത്തി​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് ഉ​ട​ൻ ഫോ​ഗ് അ​ടി​ച്ച് തീ​യ​ണ​ച്ച​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മു​ണ്ടാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്ത് വ​ൻ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തു. പോ​ലീ​സും സ​മ​ര​ക്കാ​രും ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സം​ഘ​ർ​ഷ​ത്തി​നി​ടെ സ​മ​ര​സ​മി​തി​യം​ഗ​മാ​യ ഒ​രു സ്ത്രീ​യു​ടെ ത​ല​ക്ക് പ​രി​ക്കേ​റ്റു. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി അ​മ്മി​ണി ബാ​ബു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ​ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. പ്രീ​ത ഷാ​ജി​യും കു​ടും​ബ​വും ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് വീ​ടി​നു​ള്ള​ൽ ത​ന്നെ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ടു​ക്കാ​ത്ത വാ​യ്പ​യു​ടെ പേ​രി​ൽ ജ​പ്തി ഭീ​ഷ​ണി നേ​രി​ട്ട് ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന പ്രീ​ത ഷാ​ജി​യും കു​ടും​ബ​വും ഒ​രു​വ​ർ​ഷ​മാ​യി വീ​ടി​ന് മു​ന്പി​ൽ…

Read More

മല തുരന്ന് രക്ഷാശ്രമം ! ഗൃഹപാഠം കുറച്ചു മതി, ചിക്കൻ ഫ്രൈ വേണം…..കത്തുകളുമായി തായ് കുട്ടികൾ

ബാ​​​ങ്കോ​​​ക്ക് :താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ ഗു​​​ഹാ​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന 12 കു​​​ട്ടി​​​ക​​​ളും കോ​​​ച്ചും എ​​​ഴു​​​തി​​​യ ക​​​ത്തു​​​ക​​​ൾ താ​​​യ് സൈ​​​ന്യം ഇ​​​ന്ന​​​ലെ ഫേ​​​സ്ബു​​​ക്കി​​​ൽ പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി. ഡാ​​​ഡി​​​യും മ​​​മ്മി​​​യും പേ​​​ടി​​​ക്കേ​​​ണ്ടെ​​​ന്നും ത​​​ങ്ങ​​​ൾ സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്നും ക​​​ത്തു​​​ക​​​ളി​​​ൽ പ​​​റ‍ഞ്ഞു. ഫ്രൈ​​​ഡ് ചി​​​ക്ക​​​ൻ വേ​​​ണ​​​മെ​​​ന്ന് ഒ​​​രു കു​​​ട്ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഒ​​​ത്തി​​​രി ഗൃ​​​ഹ​​​പാ​​​ഠം ത​​​ര​​​രു​​​തെ​​​ന്നാ​​​ണ് ടീ​​​ച്ച​​​റോ​​​ട് ഒ​​​രു കു​​​ട്ടി​​​ക്കു പ​​​റ​​​യാ​​​നു​​​ള്ള​​​ത്. കു​​​ട്ടി​​​ക​​​ൾ ഗു​​​ഹ​​​യി​​​ൽ അ​​​ക​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്തു അ​​​വ​​​രു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളോ​​​ടു ക്ഷ​​​മ ചോ​​​ദി​​​ക്കു​​​ന്ന കോ​​​ച്ചി​​​ന്‍റെ ക​​​ത്തു​​​മു​​​ണ്ട്. കു​​​ട്ടി​​​ക​​​ളി​​​ൽ​​​നി​​​ന്നു കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന ആ​​​ദ്യ സ​​​ന്ദേ​​​ശ​​​മാ​​​ണി​​​ത്. ഡാ​​​ഡ്, മം ​​​പേ​​​ടി​​​ക്കേ​​​ണ്ട. എ​​​നി​​​ക്കു കു​​​ഴ​​​പ്പ​​​മി​​​ല്ല. കു​​​റ​​​ച്ചു ചി​​​ക്ക​​​ൻ ഫ്രൈ ​​​ചെ​​​യ്ത് കൊ​​​ണ്ടു​​​വ​​​ര​​​ണം-​​​പ​​​തി​​​നൊ​​​ന്നു​​​കാ​​​ര​​​ൻ ചാ​​​നി​​​ന്‍റെ ക​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഗു​​​ഹ​​​യി​​​ൽ അ​​​ക​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും പ്രാ​​​യം​​​കു​​​റ​​​ഞ്ഞ​​​യാ​​​ളാ​​​ണ് ചാ​​​നി​​​ൻ. പ്രി​​​യ മ​​​മ്മി, ഡാ​​​ഡി ഞാ​​​ൻ നി​​​ങ്ങ​​​ളെ സ്നേ​​​ഹി​​​ക്കു​​​ന്നു. ആ​​​കു​​​ല​​​ത വേ​​​ണ്ട. ഞാ​​​ൻ സു​​​ര​​​ക്ഷി​​​ത​​​നാ​​​ണ്.-13​​​കാ​​​ര​​​നാ​​​യ സോം​​​പോം​​​ഗ് എ​​​ഴു​​​തി. വ​​​ല്യ​​​പ്പ​​​നെ​​​യും മ​​​മ്മി​​​യെ​​​യും ഡാ​​​ഡി​​​യെ​​​യും അ​​​ങ്കി​​​ളി​​​നെ​​​യും സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ​​​യും സ്നേ​​​ഹാ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ക്കു​​​ന്ന ക​​​ത്താ​​​ണു 13കാ​​​ര​​​ൻ…

Read More

നാലു വര്‍ഷം പീഡിപ്പിച്ചു, ഗര്‍ഭിണിയായപ്പോള്‍…! മാനഭംഗക്കേസിൽ പോലീസ് തെരക്കിയെത്തി; മിഥുൻ ചക്രവർത്തിയുടെ മകന്‍റെ വിവാഹം മുടങ്ങി

ഊ​​​ട്ടി: മാ​​ന​​ഭം​​ഗ​​ക്കേ​​സി​​ൽ പോ​​ലീ​​സ് അ​​ന്വേ​​ഷി​​ച്ച് എ​​ത്തി​​യ​​തോ​​ടെ ബോ​​ളി​​വു​​ഡി​​ലെ മു​​തി​​ർ​​ന്ന താ​​രം മി​​ഥു​​ൻ ച​​ക്ര​​വ​​ർ​​ത്തി​​യു​​ടെ മ​​ക​​ന്‍റെ വി​​വാ​​ഹം മു​​ട​​ങ്ങി. ഇ​​ന്ന​​ലെ ഊ​​ട്ടി​​യി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന വി​​വാ​​ഹ​​മാ​​ണ് മു​​ട​​ങ്ങി​​യ​​ത്. മി​​ഥു​​ൻ ച​​ക്ര​​വ​​ർ​​ത്തി​​യു​​ടെ മ​​ക​​ൻ മ​​ഹാ​​ക്ഷ​​യ് എ​​ന്ന മി​​മോ​​യു​​ടെ വി​​വാ​​ഹം ഊ​​ട്ടി​​യി​​ലെ ഫൈ​​വ്സ്റ്റാ​​ർ ഹോ​​ട്ട​​ലി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കെ​​യാ​​ണ് പോ​​ലീ​​സ് എ​​ത്തി​​യ​​ത്. ഇ​​തോ​​ടെ, വ​​ധു​​വി​​ന്‍റെ ആ​​ളു​​ക​​ൾ ച​​ട​​ങ്ങ് വേ​​ണ്ടെ​​ന്നു​​വ​​ച്ചു സ്ഥ​​ലം​​വി​​ട്ടു. പീ​​​ഡ​​​ന​​​ക്കേ​​​സി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തൊ​​​ഴി​​​വാ​​​ക്കാ​​​ൻ മി​​​ഥു​​​ൻ ച​​​ക്ര​​​വ​​​ർ​​​ത്തി​​​യു​​​ടെ ഭാ​​​ര്യ യോ​​​ഗി​​​ത ബാ​​​ലി​​​​യും മ​​​ഹാ​​​ക്ഷ​​​യും നേ​​ര​​ത്തെ ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും അ​​​നു​​​കൂ​​​ല വി​​​ധി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. തു​​ട​​ർ​​ന്ന് ഡ​​​ൽ​​​ഹി കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. ഡ​​ൽ​​ഹി കോ​​ട​​തി ഇ​​ന്ന​​ലെ ജാ​​മ്യം അ​​നു​​വ​​ദി​​ച്ചു. മി​​​ഥു​​​ൻ ച​​​ക്ര​​​വ​​​ർ​​​ത്തി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തെ ആ​​​ളു​​​ക​​​ൾ​​​ക്കു ന​​​ന്നാ​​​യി അ​​​റി​​​യാ​​​മെ​​​ന്നും അ​​​വ​​​ർ ഒ​​​ളി​​​ച്ചോ​​​ടി​​​ല്ലെ​​​ന്നും നി​​രീ​​ക്ഷി​​ച്ചാ​​യി​​രു​​ന്നു കോ​​ട​​തി​​യു​​ടെ തീ​​രു​​മാ​​നം. ഇ​​തി​​നി​​ടെ​​യാണ് പോ​​ലീ​​സ് അ​​ന്വേ​​ഷി​​ച്ച് എ​​ത്തി​​യ​​ത്. വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്തു ത​​​ന്നെ മ​​​ഹാ​​​ക്ഷ​​​യ് നാ​​​ലു വ​​​ർ​​​ഷം പീ​​​ഡി​​​പ്പി​​ച്ചെ​​​ന്നാ​​​ണു യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി. ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ​​​പ്പോ​​​ൾ ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്രം ന​​​ട​​​ത്താ​​​ൻ…

Read More

മ​​ക​​ൾ​​ക്ക് 12 വ​​യ​​സാ​​കു​​ന്പോ​​ൾ പെൺകുട്ടി ശിലയാകുമെന്നു ജ്യോതിഷി; ഒരുക്കി ഇരുത്തിയവർ വിഡ്ഢികളായി

ജ്യോ​​തി​​ഷി​​യു​​ടെ പ്ര​​വ​​ച​​ന​​ത്തി​​ൽ വി​​ശ്വ​​സി​​ച്ചു പെ​​ണ്‍​കു​​ട്ടി ശി​​ല​​യാ​​യി മാ​​റു​​ന്ന​​തും കാ​​ത്തി​​രു​​ന്ന മാ​​താ​​പി​​താ​​ക്ക​​ളും വി​​ശ്വാ​​സി​​ക​​ളും നി​​രാ​​ശ​​രാ​​യി മ​​ട​​ങ്ങി. സം​​ഭ​​വം ത​​മി​​ഴ്നാ​​ട്ടി​​ലെ പു​​തു​​ക്കോ​​ട്ട​​യി​​ലാ​​ണ്. മ​​ക​​ൾ​​ക്ക് 12 വ​​യ​​സാ​​കു​​ന്പോ​​ൾ ശി​​ല​​യാ​​യി മാ​​റു​​മെ​​ന്ന ജ്യോ​​തി​​ഷി​​യു​​ടെ പ്ര​​വ​​ച​​ന​​ത്തി​​ൽ വി​​ശ്വ​​സി​​ച്ചു ര​​ക്ഷി​​താ​​ക്ക​​ൾ മ​​ക​​ളെ ഒ​​രു​​ക്കി ക്ഷേ​​ത്ര​​ന​​ട​​യി​​ൽ ഇ​​രു​​ത്തി. ഇ​​ത​​റി​​ഞ്ഞ് നൂ​​റു ക​​ണ​​ക്കി​നു വി​​ശ്വാ​​സി​​ക​​ളും കാ​​ഴ്ച​ കാ​​ണാ​​ൻ ക്ഷേ​​ത്ര​സ​​ന്നി​​ധി​​യി​​ൽ എ​​ത്തി. ത​​മി​​ഴ്നാ​​ട് പു​​തു​​ക്കോ​​ട്ടൈ മ​​ണ​​മേ​​ൽ​​ക്കു​​ടി സ​​മീ​​പം അ​​മ്മാ പ​​ട്ട​​ണ​​ത്തി​​ലാ​​ണു സം​​ഭ​​വം ന​​ട​​ന്ന​​ത്. അ​​മ്മാ പ​​ട്ട​​ണം സ്വ​​ദേ​​ശി പ​​ഴ​​നി​​യു​​ടെ​​യും ല​​ക്ഷ്മി​​യു​​ടെ​​യും 12 വ​​യ​​സു​ള്ള മ​​ക​​ൾ മാ​​സി​​ല​​യെ​​യാ​​ണ് ശി​​ല​​യാ​​കു​​മെ​​ന്ന വി​​ശ്വാ​​സ​​ത്തി​​ൽ ക്ഷേ​​ത്ര ന​​ട​​യ്ക്കി​​രു​​ത്തി​​യ​​ത്. കു​​ട്ടി മൂ​​വ​​ന്നൂ​​രി​​ൽ സ​​ർ​​ക്കാ​​ർ സ്കൂ​ളി​​ൽ ആ​​റാം ക്ലാ​സി​​ൽ പ​​ഠി​​ക്കു​​ക​​യാ​​ണ്. ര​​ക്ഷി​​താ​​ക്ക​​ൾ മ​​ക​​ൾ സ്വാ​​മി​​യാ​​യി മാ​​റു​​മെ​ന്നു വി​​ശ്വ​​സി​​ച്ചി​​രു​​ന്നു. കു​​ട്ടി​​യു​​ടെ ജാ​​ത​​ക​​വു​​മാ​​യി പ്ര​​വ​​ച​​ന​​ക്കാ​​ര​​ന്‍റെ അ​​ടു​​ത്തെ​​ത്തി​​യ​​പ്പോ​​ൾ 12-ാം വ​​യ​​സി​​ൽ കു​​ട്ടി ശി​​ല​​യാ​​യി മാ​​റു​​മെ​​ന്നാ​​യി​​രു​​ന്നു മ​റു​പ​ടി കി​​ട്ടി​​യ​​ത്. ഇ​തി​ൽ അ​ന്ധ​മാ​യി വി​ശ്വ​സി​ച്ച ര​​ക്ഷി​​താ​​ക്ക​​ൾ ജൂ​​ലൈ ര​​ണ്ടി​​നു കു​ട്ടി​യു​ടെ പ​​ന്ത്ര​​ണ്ടാ​​മ​​ത് ജ​​ന്മ​ദി​​നം ആ​​ഘോ​​ഷി​​ച്ചു. വീ​​ട്ടി​​ൽ…

Read More

മകളുടെ ഉറ്റകൂട്ടുകാരിയെ പീഡിപ്പിച്ച ബിസിനസുകാരന്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കുട്ടിക്കാലം മുതലുള്ള മകളുടെ ആത്മസുഹൃത്തിനെ

മകളുടെ ഉറ്റകൂട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ ഗുരുഗ്രാമിലെ 45കാരനായ ബിസിനസുകാരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് സംഭവം. ഇയാളുടെ 18കാരിയായ മകള്‍ അമേരിക്കയിലാണ് പഠിക്കുന്നത്. അവധിക്ക് നാട്ടിലെത്തിയ മകള്‍ തന്റെ സ്‌കൂള്‍തലം മുതലുള്ള ഉറ്റസുഹൃത്തിനെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. വ്യാഴാഴ്ച വീട്ടിലെത്തിയ കൂട്ടുകാരി അന്ന് രാത്രി അവിടെ തങ്ങി. മകളെയും കൂട്ടുകാരിയേയും അയാള്‍ വൈകിട്ട് പുറത്തുകൊണ്ട് പോയി വിരുന്നും നല്‍കിയിരുന്നു. ആത്മസുഹൃത്തുക്കള്‍ ഒരുമിച്ചാണ് കിടന്നത്. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പിതാവ് കൂട്ടുകാരിയെ വിളിച്ചെഴുന്നേല്‍പ്പിച്ചു. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മുറിക്ക് പുറത്തേക്ക് വിളിച്ചു. പുറത്തുവന്ന പെണ്‍കുട്ടിയെ അയാള്‍ കടന്നുപിടിക്കുകയും തന്റെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയുമായിരുന്നു. ഈ സമയം അയാളുടെ ഭാര്യ സ്ഥലത്തുണ്ടായിരുന്നില്ല. സംഭവം ആരെയും അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം പ്രതിയുടെ മകളെ അറിയിച്ച ശേഷം പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി അമ്മയോട് സംഭവങ്ങളെല്ലാം വിവരിച്ചു. 12 മണിയോടെ…

Read More

ഡൽഹിയിൽ ഒരു കുടംബത്തിലെ 11 പേർ ആത്മഹത്യ ചെയ്ത സംഭവം ! ആൾദൈവത്തിന്‍റെ ഇടപെടൽ ഉണ്ടായതായി സൂചന; ഗീ​താ മാ ​പ​റ​യു​ന്ന വീ​ഡി​യോ പുറത്ത്

ന്യൂ​ഡ​ൽ​ഹി: ബു​റാ​ഡി​യി​ൽ കു​ടും​ബ​ത്തി​ലെ 11 പേ​ർ കൂ​ട്ട​ത്തോ​ടെ ജീ​വ​നൊ​ടു​ക്കി​യ​തി​നു​പി​ന്നി​ൽ ആ​ൾ​ദൈ​വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലെ​ന്ന് സൂ​ച​ന.ഗീ​താ മാ ​എ​ന്ന​പേ​രി​ല​റി​യ​പ്പെ​ടു​ന്ന ആ​ൾ​ദൈ​വ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്. ഭാ​ട്ടി​യ കു​ടും​ബ​ത്തെ ആ​ത്മ​ഹ​ത്യ​യ്ക്ക് പ്രേ​രി​പ്പി​ച്ച​ത് താ​നാ​ണെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ട് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ശ​നി​യാ​ഴ്ച കു​ടും​ബം ത​ന്നെ കാ​ണാ​നെ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​താ​യി ഗീ​താ മാ ​പ​റ​യു​ന്ന വീ​ഡി​യോ പു​റ​ത്താ​യി​ട്ടു​ണ്ട്. കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന ബു​റാ​ഡി​യി​ലെ വീ​ടു നി​ർ​മി​ച്ച കോ​ണ്‍​ട്രാ​ക്ട​റു​ടെ മ​ക​ളാ​ണ് താ​ന്ത്രി​കാ​ചാ​ര​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന ഗീ​താ മാ. ​താ​ന്ത്രി​ക ക​ർ​മ​ങ്ങ​ൾ​ക്കാ​ണെ​ന്നു ന​ടി​ച്ച് സ​മീ​പി​ച്ച​വ​രോ​ടാ​ണ് ഇ​വ​ർ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ ഒ​ളി​കാമ​റ​വെ​ച്ച് ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തി​ലാ​രെ​യും നേ​രി​ട്ടു ക​ണ്ടി​ട്ടി​ല്ലെ​ങ്കി​ലും പി​താ​വു​വ​ഴി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ത​ന്‍റെ താ​ന്ത്രി​കാ​ചാ​ര​ങ്ങ​ളെ​പ്പ​റ്റി അ​റി​ഞ്ഞ കു​ടും​ബം നേ​രി​ൽ​ക്കാ​ണാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. കൂ​ട്ട​മ​ര​ണം ന​ട​ന്ന ശ​നി​യാ​ഴ്ച ത​ന്നെ വ​ന്നു​കാ​ണാ​ൻ അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും ഗീ​താ മാ ​വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്.

Read More

താ​യ്‌ലൻ​ഡി​ൽ ഫുട്ബോൾ ടീമിലെ കുട്ടികൾ ഗുഹയ്ക്കുള്ളിൽ അകപ്പെട്ട സംഭവം! മഴയ്ക്കുമുന്പേ കുട്ടികളെ പുറത്തെത്തിക്കാനാവില്ല; രക്ഷാപ്രവർത്തനം നിറുത്തിവച്ചു

ബാ​ങ്കോ​ക്ക്: മണ്‍​സൂ​ണ്‍ തു​ട​ങ്ങു​ന്ന​തി​നു​മു​ന്പ് ഗു​ഹ​യി​ൽ കു​ടു​ങ്ങി​യ കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള താ​യ്‌ലൻ​ഡ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി. നാ​ളെ മണ്‍​സൂ​ണ്‍ തു​ട​ങ്ങു​മെ​ന്ന് കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കേ മ​ഴ​യ്ക്കു​മു​ന്പേ കു​ട്ടി​ക​ളെ പു​റ​ത്തി​റ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​ങ്ങ​നെ വ​ന്നാ​ൽ ഫു​ട്ബോ​ൾ ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യ 12 കു​ട്ടി​ക​ളും അ​വ​രു​ടെ കോ​ച്ചും മാ​സ​ങ്ങ​ളോ​ളം ഗു​ഹ​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കാ​നാ​ണ് സാ​ധ്യ​ത. ഇ​ന്ന​ലെ രാ​ത്രി നി​റു​ത്തി​വ​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ള​ത്തെ കാ​ലാ​വ​സ്ഥ​കൂ​ടി മാ​ത്രം പ​രി​ഗ​ണി​ച്ചെ പു​നഃ​രാ​രം​ഭി​ക്കു. കു​ട്ടി​ക​ളെ പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​രാ​യി പു​റ​ത്തെ​ത്തി​ക്കാ​നാ​കും എ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ൽ മാ​ത്ര​മെ അ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ക​യു​ള്ളു എ​ന്ന്് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഗു​ഹ​യി​ൽ കു​ടു​ങ്ങി​യ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ അ​വ​ർ​ക്കാ​യി എ​ഴു​തി​യ ക​ത്തു​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​ക​ൾ​ക്ക് എ​ത്തി​ച്ചു​ന​ൽ​കി. ഗു​ഹ​യ്ക്കു​ള്ളി​ൽ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​യു​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നി​റു​ത്തി​വ​യ്ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി. കു​ട്ടി​ക​ൾ ഇ​രി​ക്കു​ന്ന ഭാ​ഗ​ത്തേ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ക്കാ​നു​ള്ള പൈ​പ്പി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ് ഇന്നലെ ഗുഹയ്ക്കുള്ളിൽ ഓക്സിജൻ കിട്ടാതെ ഒരു രക്ഷാപ്രവർത്തകൻ…

Read More