കൊച്ചി: ട്രെയിൻ യാത്രയ്ക്കിടയിലുള്ള സുരക്ഷ സംബന്ധിച്ച് ആശങ്കവേണ്ടെന്നു റെയിൽവേ സംരക്ഷണ സേന(ആർപിഎഫ്). അനാവശ്യകാര്യങ്ങൾക്കുപോലും യാത്രികർ അപായ ചങ്ങല വലിക്കേണ്ടതില്ലെന്നും 182 എന്ന ഹെൽപ്പ് ലൈൻ നന്പറിൽ ബന്ധപ്പെട്ടാൽ ആർപിഎഫിന്റെ സഹായം ഉടൻ ലഭ്യമാകുമെന്നും അധികൃതർ പറയുന്നു. ട്രെയിൻ യാത്രയ്ക്കിടെ മോഷണം നടക്കുകയോ മറ്റ് നിസാര കാര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽപോലും അപാല ചങ്ങല വലിച്ച് ട്രെയിൻ നിർത്തിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിനേത്തുടർന്നാണു ആർപിഎഫിന്റെ ഇടപെടൽ. ട്രെയിൻ യാത്ര ചെയ്യുന്പോൾ നിശ്ചിത സമയത്തിനുള്ളിൽ ലഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ആഗ്രഹിക്കുന്നവരാണു നാമെല്ലാം. ട്രാക്കിൽ നടക്കുന്ന അറ്റകുറ്റ പണികൾ മൂലവും സിഗ്നൽ തകരാർ തുടങ്ങി പല കാരണങ്ങളാൽ ട്രെയിനുകൾ വൈകി ഓടുന്നതിനു പുറമേ ചല യാത്രികർ നിസാര സംഭവങ്ങൾക്കുവരെ അപായ ചങ്ങല വലിക്കുന്നതു ട്രെയിനുകൾ കൂടുതൽ വൈകാൻ കാരണമാകുന്നായി അധികൃതർ പറയുന്നു. അനാവശ്യമായി ഇത്തരത്തിൽ അപായ ചങ്ങല വലിക്കുന്നതു റെയിൽവേ നിയമം 141 പ്രകാരം കുറ്റകരമാണ്.…
Read MoreCategory: Loud Speaker
അഭിമന്യൂവധം ആസൂത്രിതം തന്നെ! കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നു; കൂടുതല്‍ വെളിവുകള്‍ പോലീസിന് ലഭിച്ചു
കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് ആസൂത്രിതമെന്നതിനു കൂടുതൽ വെളിവുകൾ പോലീസിനു ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതിൽനിന്നുമാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസിനു ലഭ്യമായത്. സമീപ ജില്ലകളിൽനിന്നുള്ളവർപോലും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി തിരിച്ചറിഞ്ഞ പോലീസ് ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇവരിൽ ഒരാളുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ് ഇയാൾ. ഇയാളിൽനിന്നു കൊലപാതകം ആസൂത്രിതമെന്ന കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. കൃത്യം നടന്ന ദിവസം സമീപ ജില്ലകളിൽനിന്നുള്ള ഏതാനും എസ്ഡിപിഐ പ്രവർത്തകർ എറണാകുളത്ത് എത്തിയതായി പോലീസ് നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇതു സംബന്ധിച്ച നടത്തിയ അന്വേഷണത്തിൽ ചിലരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണു സൂചന. അതേസമയം, കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിനു വീടു നിർമിച്ചു നൽകുന്നതിനു എസ്എഫ്ഐ കാന്പസുകളിൽ പിരിവു നടത്താനൊരുങ്ങുകയാണ്. അഭിമന്യൂവിന്റെ ഗ്രാമത്തിൽ വായനശാല സ്ഥാപിക്കുന്നതിനും എസ്എഫ്ഐ നേതൃത്വം നൽകും.…
Read Moreതാമസവും ഭക്ഷണവും കഴിഞ്ഞ് 20000 രൂപ! ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ വിദേശത്തെത്തിച്ച് പീഡിപ്പിച്ചെന്ന് പരാതി; ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ കുടുങ്ങുമോ ?
കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ വിദേശത്തെത്തിച്ച് പീഡിപ്പിച്ചതായുള്ള പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. തൃക്കടവൂർ സ്വദേശിനിയായ യുവതിയാണ് ഇത് സംബന്ധിച്ച് ബന്ധുക്കളായ രണ്ട് സ്ത്രീകൾക്കെതിരെ അഞ്ചാലുംമൂട് പോലീസിൽ ഇന്നലെ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ പറയുന്ന ആരോപണവിധേയരായവരെ ഇന്ന് ചോദ്യം ചെയ്യുമെന്ന് അഞ്ചാലുംമൂട് എസ്ഐ ദേവരാജൻ പറഞ്ഞു. മസ്കറ്റിൽ വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ടെന്നും താമസവും ഭക്ഷണവും കഴിഞ്ഞ് 20000 രൂപ ശന്പളം നൽകുമെന്നും കാട്ടിയാണ് യുവതിയെ കൊണ്ടുപോയതെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ജൂലൈയിലാണ് ഇവരെ വിദേശത്ത് കൊണ്ടുപോയത്. ഇവിടെ വച്ച് അനാശാസ്യത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. എതിർപ്പ് പ്രകടിപ്പിച്ചതോടെ മുറിയിൽ പൂട്ടിയിട്ട് പലർക്കും കാഴ്ചവച്ചതായാണ് പരാതിയിൽ പറയുന്നത്. ഏപ്രിൽ 26ന് നാട്ടിലെത്തിയെങ്കിലും സംഭവം ആരോടും പറഞ്ഞിരുന്നില്ല. വിസയുടെ കാലാവധി അവസാനിക്കാത്തതിനാൽ വീണ്ടും വിദേശത്തുപോകുകയായിരുന്നു. അവിടെവച്ച് വീണ്ടും പീഡനം തുടങ്ങിയതോടെ യുവതി ഭർത്താവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഭർത്താവ് ഗൾഫിലെത്തി…
Read Moreഅശ്ലീല ദൃശ്യങ്ങൾ കാണാൻ അധ്യാപകർ നിർബന്ധിച്ചു; പരാതിയുമായി വിദ്യാർഥിനികൾ; പ്രധാനാധ്യാപകനും അധ്യാപികയും അറസ്റ്റില്‍
ദർഭംഗ: ലൈംഗിക ചൂഷണം സംബന്ധിച്ച അശ്ലീല ദൃശ്യങ്ങൾ കാണാൻ നിർബന്ധിച്ചെന്ന വിദ്യാർഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലും അധ്യാപികയും അറസ്റ്റിൽ. ബിഹാറിലെ ദർഭംഗയിലെ ലാൽ ബാഗിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലെ പ്രധാനാധ്യാപകനും അധ്യാപികയുമാണ് അറസ്റ്റിലായതെന്ന് ദർഭംഗ സബ് ഡിവിഷണൽ ഓഫീസർ രാകേഷ് കുമാർ പറഞ്ഞു. മൂന്നു വിദ്യാർഥിനികളുടെ മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. ലൈംഗിക ചൂഷണത്തെ കുറിച്ച് വിശദീകരിക്കുന്നതിനിടെ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കാണാൻ അധ്യാപിക നിർബന്ധിച്ചെന്നും ഇതു സംബന്ധിച്ച തങ്ങളുടെ പരാതി പ്രിൻസിപ്പൽ ഗൗരവമായെടുത്തില്ലെന്നും വിദ്യാർഥിനികൾ പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ അടച്ചുപൂട്ടിയതായും സബ് ഡിവിഷണൽ ഓഫീസർ അറിയിച്ചു.
Read Moreഅമ്മയിൽനിന്ന് നടിമാരുടെ രാജി! ഭാവനയും രമ്യാ നന്പീശനും രാജി നൽകിയത് ഇമെയിൽ മുഖാന്തിരം; കൂടുതൽ പേരുടെ കത്ത് കിട്ടിയിട്ടില്ലെന്ന് ഇടവേള ബാബു
കൊച്ചി: താരസംഘടനയായ അമ്മയിൽനിന്നു നടിമാരായ ഭാവനയും രമ്യാ നന്പീശനും രാജിവച്ച വിവരം അറിയിച്ചത് ഇ മെയിൽ മുഖാന്തിരമാണെന്നു അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. നാലു നടിമാർ രാജിവച്ചെന്നു പ്രഖ്യാപിച്ചെങ്കിലും മറ്റ് രണ്ടുപേരുടെ കത്ത് ഇതുവരെയായി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിമെൻ ഇൻ സിനിമാ കളക്ടീട് (ഡബ്ള്യൂസിസി) അംഗങ്ങളായ ഭാവനയ്ക്കും രമ്യയ്ക്കും പുറമേ റീമ കല്ലിങ്കൽ, ഗീതു മോഹൻദാസുമാണു രാജിവച്ചിരുന്നതായി പ്രഖ്യാപിച്ചിരുന്നത്. നടി ആക്രമണത്തിന് ഇരയായ കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഇവർ രാജി പ്രഖ്യാപിച്ചത്. അമ്മയുടെ നടപടിക്കെതിരേ കൂടുതൽ നടിമാർ ഉൾപ്പെടെ രംഗത്തെത്തുകയും വിവിധ കോണുകളിൽനിന്ന് ശക്തമായ പ്രതിഷേധവും ഉയർന്നുവന്നതിനെത്തുടർന്ന് അമ്മയുടെ അവയ്ലബിൾ എക്സിക്യൂട്ടീവ് യോഗം ഇന്നലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ചേർന്നിരുന്നു. പ്രസിഡന്റ് മോഹൻലാന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ…
Read Moreമുഖ്യപ്രതി കണ്ണൂരിലോ ? അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക അറസ്റ്റ് ഉടന്‍; കൂടുതല്‍ പ്രതികളെ സംബന്ധിച്ച് വിവരം
കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളെ സംബന്ധിച്ച വിവരം പോലീസിനു ലഭിച്ചതായി സൂചന. കേസിൽ നിർണായകമായേക്കാവുന്ന അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിൽനിന്നു ലഭിക്കുന്ന വിവരം. കേസിൽ ഇതുവരെ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്നും സംഭവത്തിൽ പങ്കുള്ളതായി സംശയിച്ച് കസ്റ്റഡിയിലെടുത്തവരിൽനിന്നും ഉൾപ്പെടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കൂടുതൽ പ്രതികളെ സംബന്ധിച്ച വിവരങ്ങൾ അധികൃതർക്കു ലഭിച്ചത്. ഇന്നലെ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് മട്ടാഞ്ചേരി സ്വദേശി അനസ് ഉൾപ്പെടെ കേസിൽ ഇതുവരെ ഏഴുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇനി പിടിയിലാകാനുള്ള പ്രതികളിൽ ഭൂരിഭാഗംപേരും എസ്ഡിപിഐ-കാന്പസ് ഫ്രണ്ട് പ്രവർത്തകരാണെന്നു പോലീസ് പറഞ്ഞു. കൂടാതെ ഇവർക്കു സഹായം ചെയ്തുകൊടുത്തവരും അറസ്റ്റിലാകും. ഒളിവിൽ കഴിഞ്ഞുവരുന്ന കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന മഹാരാജാസ് കോളജിലെ മൂന്നാം വർഷ വിദ്യാർഥി മുഹമ്മദിനെ ഉൾപ്പെടെയുള്ളവരെ സംബന്ധിച്ച വിവരങ്ങൾ അധികൃതർക്കു ലഭിച്ചതായാണു…
Read Moreപീഡനം നടന്നിട്ട് ഒരുവര്‍ഷം! അമ്മയെ പീഡിപ്പിച്ചശേഷം നഗ്ന ഫോട്ടോയും വീഡിയോയും മകളുടെ ഫോണിലേക്ക്; കറുകച്ചാലില്‍ മേസ്തിരി അറസ്റ്റില്‍
കോട്ടയം: വീട്ടമ്മയെ പീഡിപ്പിച്ച ശേഷം നഗ്ന ഫോട്ടോയും വീഡിയോയും മകളുടെ മൊബൈൽ ഫോണിലേക്ക് അയച്ചുകൊടുത്ത മേസ്തിരി പ്പണിക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. കറുകച്ചാൽ പോലീസാണ് കൊടുങ്ങൂർ സ്വദേശിയായ ഷെമീറിനെ (38) അറസ്റ്റു ചെയ്തത്. മേസ്തിരി പണിക്കാരനായ ഷെമീറിനൊപ്പം ജോലി ചെയ്യുന്ന വീട്ടമ്മയെ കുമളിയിൽ കൊണ്ടു പോയി പീഡിപ്പിച്ച ശേഷം നഗ്ന ഫോട്ടോയും വീഡിയോയും ഇയാൾ, മകളുടെ മൊബൈൽ ഫോണിലേക്ക് അയച്ചു കൊടുത്തു എന്നാണ് പരാതി. ഒരു വർഷം മുൻപാണ് പീഡനം നടന്നത്. പിന്നീട് ഇയാൾ പലതവണ വീട്ടമ്മയെ വശീകരിക്കാൻ ശ്രമിച്ചെങ്കിലും അവർ അകന്നു. ഇതോടെയാണ് മേസ്തിരി വീട്ടമ്മയുടെ പഴയ നഗ്ന ഫോട്ടോയും വീഡിയോയും മകളുടെ മൊബൈൽ ഫോണിലേക്ക് അയച്ചു കൊടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് മകളുടെ ഫോണിലേക്ക് അമ്മയുടെ നഗ്ന ഫോട്ടോയും മറ്റും എത്തിയത്. ഇതോടെ വീട്ടമ്മ പോലീസിൽ പരാതി നല്‍കുകയായിരുന്നു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
Read Moreടോമിന് തച്ചങ്കരിയെ പുകച്ച് ചാടിക്കാന്‍ ഇടതനും വലതനും ഒരുമിക്കുന്നു; പരോക്ഷ പിന്തുണയുമായി മന്ത്രി; തൊഴിലാളി സംഘടനകളുടെ സംയുക്ത നീക്കത്തില്‍ തച്ചങ്കരിയ്ക്ക് അടിപതറുമോ ?
കെഎസ്ആര്‍ടിസിയിലെ വെള്ളാനകളെ തുരത്താന്‍ ശക്തമായ നടപടികളുമായി മുമ്പോട്ടു പോകുന്ന തച്ചങ്കരിയെ ഒതുക്കാന്‍ ഇടത്-വലത് തൊഴിലാളി സംഘടനകള്‍ കൈകോര്‍ക്കുന്നു ? മന്ത്രി എ.കെ ശശീന്ദ്രന്റെ പരോക്ഷ പിന്തുണയും ഇവര്‍ക്കുണ്ട്. മുതിര്‍ന്ന നേതാക്കളായ വൈക്കം വിശ്വന്, കെ.പി രാജേന്ദ്രന്, തമ്പാനൂര്‍ രവി എന്നിവരെ മുന്‍നിര്‍ത്തിയാണ് ഇടത്, വലത് തൊഴിലാളി സംഘടനകള്‍ തച്ചങ്കരിക്കെതിരെ പടപ്പുറപ്പാട് ആരംഭിച്ചത്. ശമ്പളം കൃത്യസമയത്ത് ലഭ്യമാക്കിയതടക്കം തച്ചങ്കരിയുടെ നടപടികള്‍ ജീവനക്കാരെ ആകര്‍ഷിച്ചതോടെ സംഘടനകളുടെ സ്വാധീനം കുറഞ്ഞിരുന്നു. സംഘടനാ പ്രവര്‍ത്തനം മാത്രം തൊഴിലാക്കിയ നേതാക്കളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. യൂണിയന് നേതാക്കളെ നിരീക്ഷിക്കാന്‍ കോര്‍പ്പറേഷനില്‍ രഹസ്യാന്വേഷണ വിഭാഗത്തെ നിയമിച്ചതോടെ ശത്രുത വര്‍ധിച്ചു. ഇതേത്തുടര്‍ന്നാണ് എല്ലാ തൊഴിലാളി സംഘടനകളും കൂടി സംയുക്തമായി സമ്മേളനം വിളിച്ചുചേര്‍ത്ത് തച്ചങ്കരിക്കെതിരേ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. കോര്‍പ്പറേഷനില്‍ സിഎംഡി നടപ്പാക്കുന്നത് സര്‍ക്കാര്‍ നയങ്ങളാണെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന് ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പിന്തുണയോടെ തച്ചങ്കരി നടപ്പാക്കുന്ന പുനരുദ്ധാരണ…
Read Moreജസ്റ്റിന് ബീബര്‍ക്ക് പുതിയ കൂട്ട്, വിവാഹനിശ്ചയം കഴിഞ്ഞു, ഇനി മര്യാദക്കാരനാകുമെന്ന് പോപ്പ് താരം
പ്രശസ്ത പോപ്പ് ഗായകന് ജസ്റ്റിന് ബീബര്‍ വിവാഹിതനാകുന്നു. മോഡല്‍ ഹെയ്ലി ബാള്‍ഡ്വിനാണ് വധു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടന് സ്റ്റീഫന്‍ ബാള്‍ഡ്വിന്നിന്റെ മകളാണ് ഹെയ്ലി. വോഗ്, മാരി ക്ലയര്‍, സ്പാനിഷ് ഗാര്‍പേഴ്സ് ബസാര്‍ തുടങ്ങിയ മാഗസിനുകളിലൂടെയാണ് ഹെയ്ലി പ്രശസ്തയായത്. കഴിഞ്ഞദിവസം സോഷ്യല്‍മീഡിയ വഴി പുറത്തുവന്ന ബീബറിന്റെ വീഡിയോ വൈറലായിരുന്നു. യുഎസിലെ ഹാംപ്ടണ്സിലാണ് സംഭവം. ഹെയ്ലി ബാല്ഡിനൊപ്പം തന്റെ മെഴ്സിഡസ് ഓടിച്ചുപോവുകയായിരുന്നു ജസ്റ്റിന് ബീബര്‍. പെട്ടെന്ന് റോഡിന്റെ നടുവില്‍ വച്ച് കാര്‍ നിന്നു. പൊലീസും ടോ ട്രക്കുമെല്ലാം വരുന്നതിന് മുമ്പ് ബീബര്‍ തന്നെ ഇടപ്പെട്ടു. റോഡ് ബ്ലോക്ക് ഒഴിവാക്കാന്‍ ട്രാഫിക് നിയന്ത്രണം തുടങ്ങി. പിന്നീട് പൊലീസ് എത്തിയാണ് കാര്‍ മാറ്റിയത്. 2014ല്‍ മിയാമിയില്‍ വച്ച് മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് ബീബറിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചിരുന്നതിന് പുറമെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയുമാണ് ബീബര്‍…
Read Moreആഭ്യന്തര മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് തികഞ്ഞ പരാജയം, ചിന്താ ജെറോം പാര്‍ട്ടിക്ക് അപമാനം, ഡിവൈ എഫ്എൈ ഏരിയ സമ്മേളനത്തില്‍ വന്‍ വിമര്‍ശനം
മുഖ്യമന്ത്രി പിണറായി വിജയനെയും ചിന്താ ജെറോമിനെയും വിമര്‍ശിച്ച് ഡിവൈഎഫ്ഐ ഏരിയാ സമ്മേളനം. തിരുവനന്തപുരം വെള്ളറട ഏരിയ സമ്മേളനത്തിലാണ് ഇരുവര്‍ക്കുമെതിരേ വിമര്‍ശനം ഉയര്‍ന്നത്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് പരാജയമാണെന്നും ആഭ്യന്തരം ഒഴിയണമെന്നും ആനാവൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സിപിഎം ഭരിക്കുമ്പോഴും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു. പോലീസില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകയറി പീഡിപ്പിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടായിരുന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ ചുവരെഴുത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം അവഹേളിച്ചുവെന്ന വിമര്‍ശനവും ചില പ്രതിനിധികളില്‍ നിന്ന് ഉണ്ടായി.
Read More