പെരുന്പാവൂർ: അടിമാലി സ്വദേശിനിയായ സ്ത്രീയെ ചെന്പറക്കിയിൽ റോഡരികിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. തമിഴ്നാട് സ്ഥിരതാമസമാക്കിയ ആക്രി വിൽപ്പനക്കാരൻ തമിഴ്നാട് മാർത്താണ്ഡം സ്വദേശി ബാബു എന്ന് വിളിക്കുന്ന അയ്യപ്പ (61)നെയാണ് തടിയിട്ടപറന്പ് എസ്ഐ പി.എം ഷമീറും സംഘവും അറസ്റ്റ് ചെയ്തത്. അടിമാലി സ്വദേശിനി രാജമ്മയുടെ മകൾ ബിന്ദു (45) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ചെന്പറക്കി – പുക്കാട്ടുപടി റോഡിൽ ജാമിഅ ഗ്രൗണ്ടിന് സമീപം റോഡരികിൽ നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കാണപ്പെട്ടത്. മൃതദേഹം അഴുകിയ നിലയിൽ ആയിരുന്നതിനാൽ ആദ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ വാടകക്കെട്ടിടത്തിലാണ് അയ്യപ്പനും ബിന്ദുവും താമസിച്ചിരുന്നത്. വാടകക്കെട്ടിടത്തിന്റെ മുറിയിലും പുറത്തും രക്തക്കറ കണ്ടതിനെ തുടർന്നാണ് കൊല്ലപ്പെട്ട സ്ത്രീ പ്രതിക്കൊപ്പം താമസിച്ചിരുന്നയാളാണെന്ന് തിരിച്ചറിയാൻ സാധിച്ചത്. എന്നാൽ കൊല്ലപ്പെട്ട സ്ത്രീയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല.…
Read MoreCategory: Loud Speaker
അമ്മയില്‍ ഞാന്‍ സജീവമാകാന്‍ ഉദേശിക്കുന്നില്ല, എന്റെ പേരില്‍ അമ്മയെ അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു, കത്ത് പുറത്തുവിട്ട് ദിലീപ്
അമ്മയിലെ രാജിയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ച് ദിലീപ്. തല്ക്കാലം അമ്മയില്‍ സജീവമാകാന്‍ ഉദേശിക്കുന്നില്ലെന്നതാണ് കത്തിന്റെ ചുരുക്കം. കത്ത് വായിക്കാം സര്, കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ എനിക്കു നോട്ടീസ് നല്‍കാതെയും,എന്റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവയ്ലബിള് എക്സിക്യൂട്ടീവിന്റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി അതില്‍ അമ്മ ഭാരവാഹികള്‍ക്കും,സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. എന്നാല്‍ ഞാന്‍ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയില്‍ പെടുത്തപ്പെട്ടിരിക്കുന്നതിനാല്‍ ഈ കേസില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കുന്നതു വരെ ഒരുസംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തില്‍ എഴുതിയ കത്തില്‍ മുമ്പു ഇത് ഞാന്‍ സൂചിപ്പിച്ചിരുന്നതാണ് മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്ക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ്…
Read Moreറിഹേഴ്സലിനിടെ നടിയും ദിലീപുമായി വാക്കുതര്‍ക്കമുണ്ടായി, ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ വയ്ക്കുന്നതെന്തിനെന്ന് ദിലീപിനോട് ചോദിച്ചിരുന്നു, ഇടവേള ബാബുവിന്റെ മൊഴി പുറത്ത്
ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന കേസില്‍ പ്രതിയായ ദിലീപിന്റെ വാദം പൊളിയുന്നു. ഇത് സംബന്ധിച്ച് ഇടവേള ബാബു പോലീസ് നല്കിയ മൊഴി പുറത്ത്. തന്റെ അവസരങ്ങള്‍ നഷ്പ്പെടുത്താന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് അക്രമിക്കപ്പെട്ട നടി താരസംഘടനയ്ക്ക് പരാതി നല്‍കിയിരുന്നുവെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയതായും ഇടവേളബാബു പ്രതികരിച്ചു. ആവശ്യമില്ലാത്ത കാര്യങ്ങള്‍ വലിച്ച് തലയിലിടുന്നതെന്തിനാണെന്ന് ദിലീപിനോട് ചോദിച്ചതായും ഇടവേള ബാബു പറഞ്ഞു. സ്റ്റേജ് ഷോ റിഹേഴ്സലിനിടെ ദിലിപും നടിയും തമ്മില്‍ വാക്തര്ക്കമുണ്ടായിരുന്നെന്നും ഇതിന്ശേഷം കാവ്യയും നടിയും തമ്മില്‍ മിണ്ടിയിട്ടില്ലെന്നും ഇടവേള ബാബു പ്രതികരിച്ചു. നടി അക്രമിക്കപ്പെട്ട കേസില്‍ 30ാം സാക്ഷിയാണ് ഇടവേള ബാബു.
Read Moreഅമർഷം പുകയുന്നു ! താരസംഘടനയിൽ നിന്നു കൂടുതൽപേർ പുറത്തേക്കോ? താരസംഘടനയിലെ ഇടത് അനുഭാവികളായ നേതാക്കളുടെ മൗനം തുടരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താര സംഘടനയായ അമ്മ തിരിച്ചെടുത്തതിൽ ചലച്ചിത്ര പ്രവർത്തകർക്കിടയിലുള്ള അമർഷം വരും ദിവസങ്ങളിൽ ആളിപ്പടർന്നേക്കും. തങ്ങൾ പുറത്തുനിന്നു പോരാടുമെന്നും അമ്മ നിലപാട് തിരുത്തിയില്ലെങ്കിൽ കൂടുതൽപേർ പുറത്തേക്കുള്ള വഴിയിലാണെന്നും അമ്മവിട്ടിറങ്ങിയവർ വെളിപ്പെടുത്തിയതോടെ പുറത്തേയ്ക്കുവരാൻ ഒരുങ്ങുന്നത് ആരൊക്കെയാണെന്ന ചർച്ച ചലച്ചിത്ര മേഖലയിൽ സജീവമായി. വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ വിമെൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളായ നടിമാരുടെ രാജി ഉയർത്തികാട്ടി താരസംഘടനയ്ക്കുള്ളിൽ പ്രതിഷേധം ഉയർത്തുവാനുള്ള നീക്കമാണു മറ്റു ഡബ്ല്യുസിസി അംഗങ്ങൾ നടത്തുന്നത്. അതേസമയം, ഡബ്ല്യുസിസി അംഗങ്ങളായ മറ്റു നടിമാർ അമ്മയ്ക്കുള്ളിൽ നടത്തുന്ന പ്രതിഷേധം ഫലവത്താകണമെങ്കിൽ യുവ നടൻമാർ ഉൾപ്പെടെയുള്ളവരുടെ നിലപാടുകൾ നിർണായകമാകും. നടി ആക്രമണത്തിന് ഇരയായ കേസിൽ കുറ്റാരോപിതനായ നടനെതിരേ ശക്തമായ രംഗത്തുവന്ന പൃഥ്വിരാജ്, ആസിഫ് അലി അടക്കമുള്ളവരിലേക്കാണ് ഏവരുടെയും കണ്ണുകൾ. എന്നാൽ, ഇതുവരെയായി ഇവരാരും നടിമാരുടെ രാജിക്കാര്യത്തിൽ പ്രതികരിച്ചിട്ടുമില്ല.…
Read Moreപബ്ബില്‍വച്ചു പരിചയപ്പെട്ടു! രാജ്യതലസ്ഥാനത്ത് വിദേശ വനിത പീഡനത്തിനിരയായി; യുവാവ് അറസ്റ്റില്‍
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വിദേശ വനിത പീഡനത്തിനിരയായി. ദക്ഷിണ ഡൽഹിയിലെ ഹൗസ് ഖാസിലെ പബ്ബിൽവച്ചു പരിചയപ്പെട്ട യുവാവാണ് കാനഡ സ്വദേശിനിയെ ബലാത്സംഗം ചെയ്തത്. ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഭിഷേക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പബ്ബിൽവച്ചു പരിചയപ്പെട്ട അഭിഷേക് ക്ഷണിച്ചതനുസരിച്ച് ഇയാളുടെ താമസസ്ഥലത്തെത്തിയ തന്നെ, അഭിഷേക് പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.
Read Moreദിലീപ് ധിക്കാരി! ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെ തീരുമാനമെടുത്തു; ‘അമ്മ’ സ്വയം തിരുത്താൻ തയാറാകണമെന്നും ജി. സുധാകരൻ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്തതിൽ വിമർശനവുമായി മന്ത്രി ജി. സുധാകരൻ രംഗത്ത്. അമ്മ ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെ തീരുമാനമെടുത്തു. സിനിമാ രംഗത്തുള്ളവർ സ്വയം വിമർശനത്തിന് വിധേയരാകണം. പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. നടൻ ദിലീപിനെതിരേയും സുധാകരൻ വിമർശനം നടത്തി. ദിലീപ് ധിക്കാരിയാണെന്നും പണ്ടും ഇപ്പോഴും ദിലീപിനെക്കുറിച്ച് നല്ല അഭിപ്രായമില്ലെന്നും സുധാകരൻ വ്യക്തമാക്കി. മലയാള സിനിമയിൽ കൊച്ചി കേന്ദ്രീകരിച്ചുള്ള ലോബിയാണ് തീരുമാനമെടുക്കുന്നത്. സംസ്കാരത്തിന് ചേരാത്തതാണ് അവിടെ നടക്കുന്നത്. സംഘടനയിൽനിന്ന് രാജിവച്ച നടിമാർ അഭിമാനമുള്ളവരാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Read Moreഒഡീഷയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 111 മൂര്‍ഖന്‍ പാമ്പുകളെയും അവയുടെ 20 മുട്ടകളും; പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു
ഒഡിഷയിലെ ഭാന്ത്രാക്ക് ജില്ലയിലെ ഒരു വീടിനുള്ളിൽ നിന്നും കണ്ടെത്തിയത് നൂറ് കണക്കിന് പാമ്പുകളെ. 111 മൂർഖൻ പാമ്പുകളെയും അവയുടെ 20 മുട്ടകളുമാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഒരു മുറിയിലുണ്ടായിരുന്ന ചിതൽപ്പുറ്റിനുള്ളിലെ മാളത്തിലൂടെയാണ് പാമ്പ് വന്നിരുന്നത്. ഈ ചിതൽപ്പുറ്റ് പരിശോധിച്ച ഗൃഹനാഥൻ നൂറുകണക്കിന് പാമ്പുകളെയാണ് ഇവിടെ കണ്ടത്. വീട്ടിലുള്ളവരെയല്ലാം പുറത്തിറക്കിയ അദ്ദേഹം വനം വകുപ്പ് അധികൃതരെ അറിയിച്ചു. തുടർന്ന് അവരെത്തിയാണ് പാമ്പുകളെ പിടികൂടിയത്. ഈ പാമ്പുകളെ കാട്ടിൽ തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു.
Read Moreദ്രാവിഡ പാര്‍ട്ടികളേ കരുതിയിരുന്നോളൂ… നവംബറില്‍ സ്റ്റൈല്‍ മന്നന് സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കും; അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന അണിയറ നീക്കങ്ങള്‍ ഇങ്ങനെ…
സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയപാര്ട്ടിയ്ക്കു വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിന് നവംബറില്‍ അവസാനമാകുമെന്ന് സൂചന. നവംബറോടെ രജനി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്റെ പ്രധാന ഉപദേശകരിലൊരാളും ഗാന്ധി മക്കള്‍ ഇയക്കം നേതാവുമായ തമിഴരുവി മണിയന് അറിയിച്ചു. തമിഴ് ദ്വൈവാരികയ്ക്കു നല്കിയ അഭിമുഖത്തിലാണു മണിയന് ഇക്കാര്യം അറിയിച്ചത്.കമല്‍ ഹാസനും രജനീകാന്തും സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും രണ്ടു ശൈലിയുടെ ഉടമകളാണ്. കമല്‍ ഹാസന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഏറെ മുന്നോട്ടുപോയി. എന്നാല്‍ പാര്‍ട്ടി രൂപീകരിക്കുന്നതിനു മുന്‍പു താഴെ തട്ടില്‍ പ്രവര്‍ത്തകരെ ഒരുമിച്ചു നിര്‍ത്താനാണു രജനീകാന്തിന്റെ ശ്രമം. പാര്‍ട്ടി ശക്തിപ്പെടുന്നതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ സജീവമാണ്.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്നു രജനി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മേയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനായി ഈ വര്‍ഷം അവസാനത്തോടെ പാര്‍ട്ടി സജ്ജമാകുമെന്നു മണിയന് പറഞ്ഞു. മറ്റു പാര്‍ട്ടികളുമായി രജനീകാന്ത് സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഡിഎംകെ രൂപീകരിച്ചതു മുതല്‍ അവര്‍…
Read Moreഓണ്‍ലൈന്‍ ക്വട്ടേഷനില്‍ ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഉടമയ്ക്കെതിരേ പരാതിയുമായി കോണ്‍ഗ്രസ് നേതാവ് ജോണ്‍ ഡാനിയേല്‍
ഓണ്‍ലൈന്‍ സൈറ്റിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയതായി തൃശൂര്‍ കോര്പറേഷന് കൗണ്‍സില്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോണ്‍ ഡാനിയേല്‍ പരാതി നല്കി. ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് എന്ന പേരിലുള്ള ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉടമയ്ക്കെതിരേയാണ് പരാതി. ഈ പോര്‍ട്ടലിന്റെ ഉടമയായ സിബി സെബാസ്റ്റ്യനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. നിരന്തരമായി എന്നെ അപമാനിക്കുകയാണ്. ഈ ഓണ്‍ലൈന്‍ മാധ്യമം വഴിക്ക് ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങള്‍ വഴിക്ക് ഞാന്‍ അഴിമതി കേസില്‍ അറസ്റ്റിലായെന്നാണ് പ്രചരിപ്പിക്കുന്നത്. വ്യവസായികളെ ഭീക്ഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ അറസ്റ്റിലയെന്നു ഇവര്‍ വ്യാജ പ്രചരണം അഴിച്ചുവിടുകയാണ്. കണ്ണൂരില്‍ നിന്നുള്ള അയര്‍ലന്‍ഡില്‍ താമസിക്കുന്ന ഒരു മലയാളിയും അയാളുടെ കൂട്ടാളികളുമാണ് ഇതിന് പിന്നിലെന്ന് ജോണ്‍ ഡാനിയല്‍ പറയുന്നു. ജോണ്‍ ഡാനിയേലിന് എതിരെ ഇതുവരെ ഒരു തട്ടിപ്പുക്കേസുകളുമില്ലെന്ന് തൃശൂര്‍ പോലീസ് അറിയിച്ചു. ഓണ്‍ലൈന്‍ മാധ്യമത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന തുടര്‍ച്ചയായ അപവാദ പ്രചരങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പരാതി സംബന്ധിച്ച്…
Read Moreതീരുമാനം പുനഃപരിശോധിക്കണം! ദിലീപിന് അനുകൂലമായ തീരുമാനം മോഹന്‍ലാലിന്റെ പ്രതിച്ഛായയ്ക്കു കളങ്കമെന്ന് വി.മുരളീധരന്
തിരുവനന്തപുരം: നടൻ ദിലീപിനെ താര സംഘടനയായ “അമ്മ’യിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം സംഘടനയുടെ അധ്യക്ഷനായ മോഹൻലാലിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമാണെന്ന് ബിജെപി നേതാവ് വി.മുരളീധരൻ എംപി. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം അമ്മയിൽ നിന്ന് രാജി വയ്ക്കാനുള്ള നടിമാരുടെ തീരുമാനം സ്വാഗതാർഹമാണെന്നും പറഞ്ഞു.
Read More