മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി; പ്രതിയെ വിദേശത്ത് നിന്നും നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു; സംഭവം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി​യെ പോ​ലീ​സ് നാ​ട്ടി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് ചെ​യ്തു.

ക​ട​യ്ക്കാ​വൂ​ർ പെ​രും​കു​ളം പാ​ലാം​കോ​ണം എ​എ​സ് മ​ൻ​സി​ലി​ൽ മു​ബാ​റ​ക് (36) നെ​യാ​ണ് ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​കേ​സി​ലെ പ്ര​തി​ക​ളാ​യ ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ക്കീ​ർ (35), സു​രേ​ഷ് കു​മാ​ർ (33) എ​ന്നി​വ​രെ നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണം പുരോഗമിക്കുന്നതിനിടെ കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ മു​ബാ​റ​ക് വി​ദേ​ശ​ത്തേ​ക്ക് മുങ്ങുകയായിരുന്നു. പ്ര​തി​ക്കെ​തി​രെ പോലീസ് ലു​ക്കൗ​ട്ട് നോട്ടീസ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്ന മു​ബാ​റ​ക്കി​നെ വീസ റദ്ദാക്കിച്ച് നാട്ടിലേക്ക് തിരിച്ചയപ്പിച്ച ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എത്തിയ ഇയാളെ വിമാനത്താവള അധികൃതർ തടഞ്ഞുവച്ച ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

2014 ഏ​പ്രി​ലിലാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തൈ​ക്കാ​ട് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് അ​ല​ഞ്ഞുതി​രി​ഞ്ഞ് ന​ട​ന്ന യു​വ​തി​യെ ത​ന്പാ​നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി സി​ജ​ഐം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. കോ​ട​തി യു​വ​തി​യെ പേ​രൂ​ർ​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

വൈ​ദ്യപ​രി​ശോ​ധ​ന​യി​ൽ യു​വ​തി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് തെ​ളി​യു​ക​യും തുടർന്നുള്ള അന്വേഷണത്തിൽ സ്വ​ദേ​ശം ക​ട​യ്ക്കാ​വൂ​രാ​ണെ​ന്ന് വ്യക്തമാവുകയും ചെയ്തു.

പിന്നീടാണ് കോ​ട​തി​ നി​ർ​ദേ​ശാ​നു​സ​ര​ണം കേ​സെ​ടു​ത്ത് ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സി​ന് അന്വേഷണം കൈമാറിയത്. ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് തെ​ളി​ഞ്ഞ​ത്.

Related posts