കുന്നംകുളം: കുന്നംകുളത്തിനടുത്ത് അഞ്ഞൂർകുന്നത്ത് ക്വാറിയിലെ പാറക്കുളത്തിൽ മൂന്നു കുട്ടികളടക്കം നാലുപേർ മുങ്ങിമരിച്ചു. അഞ്ഞൂർകുന്ന് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന പാക്കത്ത് താമി മകൾ സീത (45), സീതയുടെ ഏകമകൾ പ്രദിക (14), ഇവരുടെ അയൽവാസി രായംമരയ്ക്കാർ വീട്ടിൽ ബുഷറയുടെ മകൾ സന (14), ബുഷറയുടെ ചേച്ചിയുടെ മകളുടെ കുട്ടിയും ചേലക്കര കാളിയാറോഡ് അനസിന്റെയും സഫ്നയുടെയും മകൻ ഹാഷിം (ഏഴ്) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഇവരുടെ വീട്ടിൽനിന്നും അര കിലോമീറ്ററോളം ദൂരെയുള്ള പാറക്കുളം ക്വാറിയിലേക്കാണ് ഇവർ കുളിക്കുന്നതും തുണികൾ അലക്കുന്നതിനുമായി പോയത്. വൈകീട്ട് നാലിനാണ് ഇവർ പോയത്. ഇവിടെയുള്ള മൂന്നു വലിയ പാറക്കുഴികളിൽ നിറയെ വെള്ളമുണ്ട്. ഇതിൽ ഒന്നിലാണ് ഇവർ ഇറങ്ങിയത്. എന്നാൽ ആറുമണിയായിട്ടും കുളിക്കാൻ പോയവർ തിരിച്ചു കയറി വരാത്തതു ശ്രദ്ധിച്ച കുളത്തിനടുത്തു താമസിക്കുന്നവർ നോക്കിയപ്പോൾ ഇവരുടെ ഡ്രസുകൾ കരയിൽ ഇരിക്കുന്നുണ്ടായിരുന്നു. വെള്ളത്തിന്…
Read MoreCategory: Loud Speaker
സമരം ശക്തമായി നേരിടും; സമരം നടത്തുന്ന ഡോക്ടർമാരുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും തയാറല്ലെന്ന് സർക്കാർ
തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സമരം ശക്തമായി നേരിടാൻ സർക്കാർ തീരുമാനിച്ചു. ഒപി ബഹിഷ്കരിച്ച് സമരം നടത്തുന്ന ഡോക്ടർമാരുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും തയാറല്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് സമരം ശക്തമായി നേരിടാൻ തീരുമാനിച്ചത്. സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രിയോട് മന്ത്രിസഭ കൂട്ടായി ആവശ്യപ്പെട്ടു. സമരം നേരിടാൻ ജനകീയ ഇടപെടലിനും സർക്കാർ ശ്രമം തുടങ്ങി. എസ്മ പ്രയോഗിക്കാതെ തന്നെ സമരം നേരിടാനാണ് മന്ത്രിസഭ തീരുമാനിച്ചത്. വേണ്ടി വന്നാൽ പോലീസിന്റെ സഹായവും സമരം നേരിടുന്നതിന് ആരോഗ്യവകുപ്പ് തേടും. അതേസമയം സമരം ശക്തമാക്കാനാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ അത്യാഹിത വിഭാഗവും ബഹിഷ്കരിച്ച് സമര രംഗത്തിനിറങ്ങാനാണ് ഡോക്ടർമാരുടെ ആരോപണം. സർക്കാരിന്റെ ഭീഷണിക്ക് വഴിങ്ങില്ലെന്നും പിടിവാശി ഉപേക്ഷിച്ച് സർക്കാർ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. ആർദ്രം പദ്ധതിക്കോ വൈകുന്നേരം ഒപി…
Read Moreകല്യാണത്തിനു തലേ ആഴ്ച്ച പാതിരാത്രിയില്‍ വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കറുകച്ചാലില്‍ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ നെടുംകുന്നം കുന്നിക്കാട് പടിക്കല്‍ ജസ്റ്റിന് പി.മാത്യു (അജോ29) വിനെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ഒന്പതിനു രാത്രി 11നു വീടിന്റെ പിന്നിലെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയ പ്രതി തന്നെ പീഡിപ്പിച്ചുവെന്നാണു വിവാഹിതയായ യുവതിയുടെ പരാതി. പിറ്റേന്നു രാവിലെ യുവതി പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്നു ഡോക്ടര്‍ കറുകച്ചാല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 30നു മുണ്ടക്കയം സ്വദേശിനിയുമായി പ്രതിയുടെ വിവാഹം നടത്താനിരിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ജസ്റ്റിന്റെ ബന്ധുക്കള്‍ പറയുന്നത്.
Read Moreനടുറോഡില്‍ വച്ച് അശ്ലീലം പറഞ്ഞയാള്‍ക്ക് പണികൊടുത്ത് യുവതികള്‍
നടുറോഡില്‍ വച്ച് യുവതികളെ അശ്ലീലം പറഞ്ഞയാളെ യുവതികള്‍ പിടികൂടി. ബൈക്കിലെത്തി അശ്ലീലം പറഞ്ഞ യുവാവിനെയാണ് കാല്‍നട യാത്രികരായ യുവതികള്‍ കൈയ്യോടെ പിടികൂടി പൊലീസിന് കൈമാറിയത്. ആലുവ കീഴ്മാട് സ്വദേശി ആന്റണി (42)യാണ് ആലുവ നഗരസഭ ഓഫിസ് റോഡില്‍ വച്ച് പിടിയിലായത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ആലുവ നഗരസഭ ഓഫീസിന് സമീപം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ യുവതികള്‍ ബസിറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കവേ സ്കൂട്ടറിലെത്തിയ ആന്റണി വാഹനം നിര്‍ത്തിയ ശേഷം അശ്ലീലം പറയുകയുമായിരുന്നു. ഉടന്‍ യുവതികള്‍ ഇയാളുടെ കൈകളില്‍ മുറുകെ പിടിക്കുകയും സ്കൂട്ടറിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിന് മുമ്പും പലതവണ ഇയാള്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ നിന്ന് അതിന്റെ പേരില്‍ നാട്ടുകാരുടെ തല്ലും കൊണ്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
Read Moreഞാൻ എന്താണ് ഫേസ്ബുക്കിൽ പങ്കുവെയ്ക്കേണ്ടത്.? ശരിക്കും നാണിക്കുന്നു നമ്മളെയോർത്ത്; കഠുവ സംഭവത്തിൽ കലിപ്പടങ്ങാതെ പൃഥ്വിരാജ്
കാഷ്മീരിലെ കഠുവയിൽ എട്ടുവയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ മാനഭംഗപ്പെടുത്തിയതിനു ശേഷം കൊന്ന സംഭവം ഏറെ ഞെട്ടലോടെയാണ് ഏവരും വായിച്ചും കേട്ടുമറിഞ്ഞത്. ലോക ശ്രദ്ധ നേടിയ ഈ ദുരന്തത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് ഉൾപ്പടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രിയ രംഗത്തെ നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. ഇവരിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാകുകയാണ് നടൻ പൃഥ്വിരാജ് നടത്തിയ പ്രതിഷേധം. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ ഒന്നും ചെയ്യാനാവാതെ അക്ഷോഭ്യനായി നിൽക്കുന്ന പൃഥ്വിരാജിനെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും നമ്മൾക്ക് കാണുവാൻ സാധിക്കുന്നത്. പലരും എന്നോട് പറഞ്ഞു രാജുവേട്ടാ, കാഷ്മീരിൽ നടന്ന സംഭവത്തെക്കുറിച്ച് എന്തെങ്കിലും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണ്ടേ എന്ന്. ഞാൻ എന്താണ് ഫേസ്ബുക്കിൽ പങ്കുവെയ്ക്കേണ്ടത്.? ആ എട്ടു വയസുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചത് തെറ്റ് ആണെന്നോ? അതോ ഇതെല്ലാം ന്യായികരിക്കുന്നത് തെറ്റാണെന്നോ? ഇതൊക്കെ ഞാൻ പറയേണ്ടതാണോ? ആരെങ്കിലും പറഞ്ഞു മനസിലാക്കേണ്ട…
Read Moreമുഖ്യപ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു ! വിവാഹം ചെയ്യണമെന്നു വാശി പിടിച്ച യുവതിയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ വിചാരണ ആരംഭിച്ചു; സംഭവം കാസര്‍ഗോഡ്
കാസർഗോഡ്: വിവാഹം ചെയ്യണമെന്നു വാശി പിടിച്ച യുവതിയെ കൊലപ്പെടുത്തി തെങ്ങിൻ തോപ്പിൽ കുഴിച്ചുമൂടിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണൽ സെഷൻസ് (ഒന്ന്) കോടതിയിൽ ആരംഭിച്ചു. 2014 സെപ്റ്റംബർ 12ന് തൃക്കരിപ്പൂർ ഒളവറ ഒളിയം കാവിലങ്ങാട് കോളനിയിലെ കണ്ണന്റെ മകൾ സി.രജനി (34) കൊല്ലപ്പെട്ട കേസിലാണ് വിചാരണ. നീലേശ്വരം കൊട്രച്ചാൽ സ്വദേശിയായ സതീഷ്(30), ചെറുവത്തൂർ മദർതെരേസ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വടകരയിലെ ബെന്നി (40) എന്നിവരാണ് കേസിലെ പ്രതികൾ. ഭാര്യയും രണ്ടു മക്കളുമുള്ള സതീഷിനൊപ്പം രജനി ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർട്ടേഴ്സിലായിരുന്നു താമസം. ഇതിനിടെ തന്നെ വിവാഹം ചെയ്യണമെന്നു രജനി സതീഷിനോട് ആവശ്യപ്പെട്ടു. എന്നാൽ തനിക്കു താത്പര്യമില്ലെന്നു പറഞ്ഞ് സതീഷ് ഒഴിഞ്ഞുമാറുകയായിരുന്നു. രജനി വിവാഹകാര്യത്തിൽ നിർബന്ധം തുടർന്നതോടെ സതീഷ് പ്രകോപിതനാവുകയും യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് സതീഷ് ബെന്നിയുടെ സഹായത്തോടെ രജനിയുടെ മൃതദേഹം കണിച്ചിറയിൽ കുഴിച്ചുമൂടുകയും…
Read Moreമതസ്പർധ ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചു! സോഷ്യൽ മീഡിയയിൽ ഇരയെ അപമാനിച്ച യുവാവിനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്; പരാതി നല്‍കിയത് വിവിധ രാഷ് ട്രീയ സംഘടനകള്‍
കൊച്ചി: ജമ്മു കാഷ്മീരിലെ കഠുവ വില്ലേജിൽ കൂട്ടബലാത്സംഗത്തിനിരയായി എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഇരയെ അപകീർത്തിപ്പെടുത്തുന്ന വിധം നവമാധ്യമങ്ങളിൽ പ്രതികരിച്ച യുവാവിനെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. നെട്ടൂർ സ്വദേശി കുഴിപ്പിള്ളിൽ വീട്ടിൽ വിഷ്ണു നന്ദകുമാറിനെതിരേ പനങ്ങാട് പോലീസാണു കേസ് രജിസ്റ്റർ ചെയ്തത്. മതസ്പർധ ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തെത്തുടർന്നു കൊട്ടക് മഹീന്ദ്ര ബാങ്ക് പാലാരിവട്ടം ബ്രാഞ്ച് അസിസ്റ്റന്റ് മാനേജരായിരുന്ന വിഷ്ണു നന്ദകുമാറിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിവിധ രാഷ് ട്രീയ സംഘടനകളുടെ പരാതിയിൻമേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നിവ ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ യുവാവിനെതിരേ രംഗത്തുവന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യുവാവ് കുടുംബം സമേതം സ്ഥലത്തുനിന്നു മുങ്ങിയതായാണു പോലീസ് പറയുന്നത്. വിഷ്ണുവിനെതേടി പോലീസ് സംഘം ഇയാളുടെ വീട്ടിലെത്തിയെങ്കിലും വീട്ടുകാർ ആരും സ്ഥലത്തില്ലായിരുന്നുവെന്നും…
Read Moreഇവരെ രാജ്യം നമിക്കുന്നു ! ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ഭീഷണി തള്ളി കഠുവ സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ചു; ഈ ധീരര്‍ ഇല്ലായിരുന്നെങ്കില്‍ കേസ് കത്തിച്ചുകളയുമായിരുന്നു
ശ്രീനഗർ: കഠുവ സംഭവത്തിൽ രമേഷ് കുമാർ ജല്ല എന്ന പോലീസ് ഉദ്യോഗസ്ഥനും ദീപിക സിംഗ് എന്ന അഭിഭാഷകയും അങ്ങേയറ്റത്തെ ധീരതയോടെ നിലകൊണ്ടില്ലായിരുന്നുവെങ്കിൽ പല കേസുകളിലൊന്നായി കഠുവയിലെ എട്ടു വയസുകാരിയുടെ മാനഭംഗവും കൊലപാതകവും അസ്തമിച്ചു പോകുമായിരുന്നു. പല കോണിൽനിന്ന് കടുത്ത സമ്മർദമുണ്ടായിട്ടും തന്റെ കൃത്യനിർവഹണത്തിൽ അണുവിട മാറാതെ നിലകൊണ്ടു രമേഷ് കുമാർ ജല്ലയെന്ന ഉദ്യോഗസ്ഥൻ. ക്രൈം ബ്രാഞ്ച് എസ്പിയായ ആർ കെ ജല്ലയാണ് കേസിൽ റിക്കാർഡ് വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പഴുതുകളില്ലാത്ത കുറ്റപത്രം സമർപ്പിച്ച സംഘത്തെ നയിച്ചത്. ഏപ്രിൽ ഒന്‍പതിന് കുറ്റപത്രം കോടതിയിലെത്തി. ഹൈക്കോടതി വെച്ച അന്ത്യശാസന സമയമായ 90 ദിവസം തീരാൻ 10 ദിവസം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ഈ കുറ്റപത്രമാണ് കാമവെറിയുടെയും വംശീയതയുടെയും ഭീകര മുഖം ലോകത്തിനു മുന്പിൽ തുറന്നുവെച്ചത്. സവർണ സംഘത്തിന്റെ ശക്തമായ സമ്മർദത്തെ അദ്ദേഹം അതിജീവിച്ചു. പ്രതികൾക്കായി ഹിന്ദു ഏക്താ മഞ്ചിന്റെ നേതൃത്വത്തിൽ തെരുവിൽ…
Read Moreകൊട്ടാരക്കരയിൽ മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു; അക്രമകാരിയ മകൻ അശോകനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു
കൊട്ടാരക്കര: മാനസിക വിഭ്രാന്തിയുള്ള മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. കൊട്ടാരക്കര പെരുങ്കുളം ചെറു കോട്ടുമത്തിൽ ജ്യോതിഷ പണ്ഡിതൻ തഴവ എസ്.എൻ. പോറ്റിയുടെ ഭാര്യ ശാന്താദേവി അന്തർജ്ജനം( 68) ആണ് മകൻ അശോകന്റെ (47 )വെട്ടേറ്റ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് സംഭവം .മാനസിക വിഭ്രാന്തിയുള്ള അശോകൻ പലപ്പോഴും ആക്രമണകാരിയാകാറുള്ളതായി പരിസരവാസികൾ പറയുന്നു. നാട്ടുകാരും പോലീസും ചേർന്ന് ഈ സമയങ്ങളിൽ ബലം പ്രയോഗിച്ച് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാറുള്ളതായും പറയുന്നു. പുലർച്ചെ അശോകൻ കൈയിൽ കിട്ടിയ കൊടുവാളെടുത്ത് അമ്മയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സംഭവത്തിനു ശേഷം പുറത്തിറങ്ങി ബഹളം വയ്ക്കുന്നതു കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയെങ്കിലും കൈയിൽ കൊടുവാളുമായി നിൽക്കുന്ന ഇയാളെ പിടികൂടാതെ മടങ്ങി. പിന്നീട് നാട്ടുകാർ അശോകനെ കീഴ്പ്പെടുത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് അമ്മയെ വെട്ടേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്.…
Read Moreകാവേരി നദീജല തര്‍ക്കം: ജീവനൊടുക്കാൻ ശ്രമിച്ച വൈകോയുടെ ഭാര്യാ സഹോദരീ പുത്രന്റെ നില ഗുരുതരാവസ്ഥയിൽ
ചെന്നൈ: കാവേരി നദീജല ബോർഡ് രൂപീകരിക്കാത്തതിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ആത്മാഹൂതിക്കു ശ്രമിച്ച വൈകോയുടെ ബന്ധു ഗുരുതരാവസ്ഥയിൽ. വൈകോയുടെ ഭാര്യാ സഹോദരീ പുത്രന് ശരവണ സുരേഷ് ആണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. വിരുദ്നഗര്‍ സ്വദേശിയായ ശരവണ വെള്ളിയാഴ്ച രാവിലെയാണ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. വൈകോയുടെ ഭാര്യ രേണുകാ ദേവിയുടെ സഹോദരന് രാമാനുജന്റെ മകനാണ് ശരവണ സുരേഷ്. മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ശരവണ അപകടനില തരണം ചെയ്തിട്ടില്ല. പുലർച്ചെ അഞ്ചിന് പ്രഭാത സവാരിക്കെന്ന് ഭാര്യയോട് പറഞ്ഞ് പുറത്തേക്ക് പോയ ശരവണ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീടിന് സമീപത്തെ മൈതാനത്ത് രാവിലെ ഏഴോടെയാണ് ഇയാള്‍ തീകൊളുത്തിയത്. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുക എന്ന മുദ്രാവാക്യം മുഴക്കിയ ശേഷമാണ് തീകൊളുത്തിയത്.
Read More