ന്യൂഡൽഹി: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം കത്തിപ്പടരുന്നതിനിടെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവിൽ പ്രതികരിച്ചു. ആഴ്ചകളോളം നീണ്ട മൗനത്തിനു ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഉന്നാവോ, കഠുവ സംഭവങ്ങളിൽ ഇരകൾക്ക് നീതി ഉറപ്പാക്കുമെന്ന് മോദി പറഞ്ഞു. പരിഷ്കൃത സമൂഹത്തിന് നാണക്കേടാണ് സംഭവം. രാജ്യം, സമൂഹം എന്ന നിലകളിൽ നാമെല്ലാം ഈ സംഭവത്തിൽ ലജ്ജിക്കുകയാണ്. കുറ്റവാളികളെ രക്ഷപെടാൻ അനുവദിക്കില്ലെന്നു രാജ്യത്തിനു ഉറപ്പു നൽകുകയാണെന്നും മോദി പറഞ്ഞു. പൂർണമായ നീതി ലഭിക്കും. നമ്മുടെ പെൺകുട്ടികൾക്ക് ഉറപ്പായും നീതി ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തിൽ നേരത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശം ഉയർത്തിയിരുന്നു. പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകൾക്കായി ഇന്ത്യ കാത്തിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. മോദി ഇറങ്ങിവന്ന് ബേട്ടി ബച്ചാവോയെക്കുറിച്ച് സംസാരിക്കാനുള്ള സമയമാണിതെന്നും രാഹുൽ കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. രണ്ട് ചോദ്യങ്ങളാണ് രാഹുൽ…
Read MoreCategory: Loud Speaker
പീഡനക്കേസിലെ ഇരയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുമ്മനം
തിരുവനന്തപുരം: കാഷ്മീരിലെ കഠുവയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി ആവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ. സംഭവത്തിൽ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ കുമ്മനം പറഞ്ഞു. പിണറായി വിജയന്റെ നടപടി നിയമവിരുദ്ധവും ക്രൂരവുമാണ്. ഇത് ഇരയെ അപമാനിക്കലാണ്. നിയമത്തെപ്പറ്റിയുള്ള അജ്ഞത മൂലമല്ല മുഖ്യമന്ത്രി ഇങ്ങനെ ചെയ്തത്. സംഭവത്തിന് വർഗീയനിറം നല്കാന് ശ്രമിച്ചതിലൂടെ ഇത് മന:പൂർവമാണെന്നും വ്യക്തമായി. മുഖ്യമന്ത്രിക്കെതിരെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
Read Moreചെറുവിരൽ അകലെ പുരസ്കാരം വഴുതി ഇന്ദ്രൻസ്, പാർവതി; മനോഹരമായ പ്രകടനമാണ് ഇരുവരും കാഴ്ചവച്ചതെന്ന് ജൂറി
ന്യൂഡൽഹി: മികച്ച അഭിനേതാക്കൾക്കുള്ള പുരസ്കാരങ്ങൾ മലയാള താരങ്ങളിൽനിന്നു വഴുതിപ്പോയത് ചെറുവിരൽ അകലത്തിൽ. മികച്ച നടൻ വിഭാഗത്തിൽ ഇന്ദ്രൻസ്(ആളൊരുക്കം), മികച്ച നടിക്കുള്ള വിഭാഗത്തിൽ പാർവതി(ടേക്ക് ഓഫ്) എന്നിവർക്കാണ് പുരസ്കാരം നഷ്ടപ്പെട്ടത്. ദേശീയ പുരസ്കാര ജൂറി ചെയർമാൻ ശേഖർ കപൂർ ഇക്കാര്യം പറയുകയും ചെയ്തു. ആളൊരുക്കത്തിലെ ഇന്ദ്രൻസിന്റെ പ്രകടനം മനോഹരമായിരുന്നെന്ന് ശേഖർ കപൂർ പറഞ്ഞു. മികച്ച നടിക്കുള്ള പുരസ്കാര പോരാട്ടത്തിൽ പാർവതി അവസാനം വരെ ഒപ്പമുണ്ടായിരുന്നെന്നും മനോഹരമായ പ്രകടനമാണ് അവർ കാഴ്ചവച്ചതെന്നും ജൂറി വിലയിരുത്തി. അന്തരിച്ച നടി ശ്രീദേവി(മോം)യുമായി പോരാടിയാണ് പാർവതി പിന്തള്ളപ്പെട്ടത്. അതേസമയം, ടേക്ക് ഓഫിനും ചിത്രത്തിലെ പാർവതിയുടെ പ്രകടനത്തിനും ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. ആളൊരുക്കം സാമൂഹ്യപ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള നേട്ടം സ്വന്തമാക്കി. നേരത്തെ, ഇന്ദ്രൻസും പാർവതിയും മികച്ച നടനും നടിക്കുമുള്ള സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു.
Read Moreവരാപ്പുഴ കസ്റ്റഡി മരണം! ശ്രീജിത്തിനെ പെടുത്തിയത് സിപിഎം കുതന്ത്രം ? പോലീസിനൊപ്പം പാർട്ടിയും പ്രതികൂട്ടിൽ
കൊച്ചി/വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണം പോലീസിനു പറ്റിയ വീഴ്ചയെങ്കിൽ ഇതിലേക്കു നയിച്ച കാര്യങ്ങൾ സിപിഎമ്മിന്റെ കുതന്ത്രങ്ങളുടെ ഭാഗമെന്ന് ആക്ഷേപം. പാർട്ടിയിൽനിന്നു കൊഴിഞ്ഞുപോയവരെ തിരികെ കൊണ്ടുവരാൻ സിപിഎം നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണു പ്രശ്നം സങ്കീർണമാക്കിയതെന്നാണ് ആക്ഷേപങ്ങൾ ഉയർന്നിട്ടുള്ളത്. സിപിഎം പ്രദേശിക നേതാക്കൾ അറിഞ്ഞുകൊണ്ടു നടത്തിയ നീക്കങ്ങൾമൂലം കസ്റ്റഡി മരണത്തിൽ പോലീസിനൊപ്പം പാർട്ടിയും പ്രതികൂട്ടിലാകുന്ന അവസ്ഥയാണിപ്പോൾ. കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പിൽ വരാപ്പുഴ ദേവസ്വംപാടത്തു സിപിഎമ്മിനു കനത്ത തിരിച്ചടി നേരിട്ടിരുന്നു. കുടുംബി സമുദായക്കാർ കൂടുതലായുള്ള വരാപ്പുഴ പഞ്ചായത്തിലെ പതിനാറാം വാർഡായ ദേവസ്വംപാടത്ത് നിലനിന്ന സിപിഎം-സിപിഐ ഭിന്നത മുതലെടുത്ത് ബിജെപി മിന്നും വിജയം കരസ്ഥമാക്കി. ഇതിൽനിന്നു തിരിച്ചുവരുന്നതിനായി പ്രവർത്തിച്ചുവന്ന സിപിഎമ്മിനു ലഭിച്ച പിടിവള്ളിയായിരുന്നു ശ്രീജിത്തിന്റെ അറസ്റ്റിലേക്കു നയിച്ച വാസുദേവന്റെ ആത്മഹത്യയന്നാണു നാട്ടുകാർ പറയുന്നത്. ശ്രീജിത്തിന്റെ അറസ്റ്റിനു കാരണമായതു മത്സ്യത്തൊഴിലാളിയായ വാസുദേവന്റെ ആത്മഹത്യയാണ്. നേരത്തെ സിപിഎം അനുഭാവിയായിരുന്ന വാസുദേവനും കുടുംബവും ബിഎംഎസിൽ അംഗത്വമെടുത്തിരുന്നു. നാട്ടിൽ…
Read Moreപീഡനത്തിനിരയായി മരിച്ച പെൺകുട്ടിക്കു വേണ്ടി ഹജരാകുന്ന അഭിഭാഷകയ്ക്ക് ഭീഷണി; കേസ് ഏറ്റെടുക്കുന്നുവെന്നറിഞ്ഞ് സഹപ്രവർത്തകരിൽനിന്നും ബാർ അസോസിയേഷനിൽനിന്നും ഭീഷണിയുണ്ടായെന്ന് ദീപിക
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായ കേസിൽ കോടതിയിൽ ഹാജരാകുന്നതിൽ തനിക്കു ഭീഷണിയുണ്ടെന്നു വനിതാ അഭിഭാഷക. അഭിഭാഷക ദീപിക എസ്. രജാവത്താണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. സഹപ്രവർത്തകരിൽനിന്നും ബാർ അസോസിയേഷനിൽനിന്നും ഭീഷണിയുണ്ടായതായാണ് ദീപികയുടെ പരാതി. കേസിൽ എട്ടുവയസുകാരിയുടെ പിതാവിനുവേണ്ടി കോടതിയിൽ ഹാജരാകേണ്ടത് ദീപികയാണ്. ഇതിനു മുന്‍പാണ് കാഷ്മീർ ഹൈക്കോടതിയിൽവച്ച് ബാർ അസോസിയേഷൻ പ്രസിഡന്റ് പരസ്യമായി ദീപികയ്ക്കു നേരെ ഭീഷണി മുഴക്കിയത്. താൻ കേസ് ഏറ്റെടുക്കുന്നുവെന്ന് അറിഞ്ഞതോടെ ബാർ റൂമുകളിൽനിന്ന് വെള്ളംപോലും നൽകരുതെന്ന് അഭിഭാഷകർ പറഞ്ഞതായി ദീപിക പരാതിപ്പെടുന്നു. കഴിഞ്ഞ ജനുവരി 10നാണ് കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായത്. കുട്ടിയെ മയക്കുമരുന്നു നൽകി ഉറക്കിയശേഷം ക്ഷേത്രത്തിനകത്ത് വച്ച് നിരവധി ദിവസങ്ങളിലായി എട്ടു പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ കോടതിയിലെത്തുന്നതു തടയാൻ ചില അഭിഭാഷകർ ശ്രമിച്ചിരുന്നു.…
Read Moreസർക്കാർ ഡോക്ടർമാർ സമരം തുടങ്ങി; വിവരമറിയാതെ എത്തിയ രോഗികൾ വെട്ടിലായി; മെഡിക്കൽ കോളജ് ഒഴികെയുള്ള ആശുപത്രികളിലാണ് സമരം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാരുടെ പണിമുടക്കിൽ വെട്ടിലായത് ജനം. ആശുപത്രികളിൽ ഒപി പ്രവർത്തിക്കുന്നില്ല. വ്യാഴാഴ്ച വൈകി സമരം പ്രഖ്യാപിച്ചതിനാൽ ഈ വിവരം അറിയാതെ മിക്കവരും ആശുപത്രിയിൽ എത്തി. ഇതേതുടർന്ന് അവശനിലയിൽ ആശുപത്രിയിൽ എത്തിയവർ പോലും കുടുങ്ങി. മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരാണ് പണിമുടക്കുന്നത്. അത്യാഹിത വിഭാഗം പ്രവർത്തിക്കും.ആവശ്യമായ ഡോക്ടർമാരേയും ജീവനക്കാരേയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒപി ആരംഭിച്ചതിൽ പ്രതിഷേധിച്ചാണ് സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്. മുന്നൊരുക്കമില്ലാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒപികൾ തുടങ്ങിയതിൽ പ്രതിഷേധിച്ചു ജോലിയിൽനിന്നു വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ലതികയെ സസ്പെൻഡ് ചെയ്യുകയും രണ്ടു ഡോക്ടർമാർക്ക് നോട്ടീസ് നൽകുകയും ചെയ്തതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. മെഡിക്കൽ കോളജ് ഒഴികെയുള്ള ആശുപത്രികളിലാണ് സമരം. ജോലിക്കു ഹാജരാകാത്ത ഡോക്ടർമാർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുന്നറിയിപ്പു നൽകി. സർക്കാരിന്റെ…
Read Moreഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍, ഏറ്റെടുത്ത ഗുണ്ടാത്തലവന് പണികിട്ടി
ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യയുടെയും കാമുകന്റെയും ക്വട്ടേഷനെടുത്ത ഗുണ്ടാത്തലവനെ വടക്കേക്കര പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം കിളികൊല്ലൂര്‍ കാട്ടുപുറത്ത് വാവച്ചി എന്നു വിളിക്കുന്ന ദിനേഷ്ലാലാണു അറസ്റ്റിലായത്. വടക്കന്‍ പറവൂര്‍ ഗോതുരുത്തു സ്വദേശിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷനെടുത്ത ദിനേഷ്ലാലും സംഘവു 2016 ഏപ്രില്‍ 27നു ഗോതുരുത്തിലെ വീട്ടിലെത്തി ആളുമാറി സഹോദരനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഗുണ്ടാസംഘത്തെ തിരികെ അക്രമിച്ചതോടെ ഗുണ്ടാസംഘം വിരണ്ടോടി. ഗോതുരുത്തു സ്വദേശിയുടെ ഭാര്യയും ഗള്‍ഫിലുള്ള കാമുകനുമാണു പ്രതികള്‍ക്കു ക്വട്ടേഷന്‍ കൊടുത്തത്. പിന്നീട് ഒളിവില്‍ പോയ ദിനേഷ്ലാല്‍ പല തവണ വീടുകള്‍ മാറി ഒളിവില്‍ താമസിക്കുകയായിരുന്നു. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പറും അടിക്കടി മാറ്റിയിരുന്നു. റൂറല്‍ എസ്പി: എ.വി.ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ വടക്കേക്കര ഇന്‍സ്പെക്ടര്‍ എം.കെ. മുരളി, എസ്ഐ: ഷോജോ വര്‍ഗീസ്, സീനിയര്‍ സിപിഒ: സുരേഷ്ബാബു, സിപിഒമാരായ സി.ആര്. ബിജു, ബെന്‍സി എന്നിവരാണു പ്രതിയെ പിടികൂടിയത്.
Read Moreരാജേഷ് വിവാഹം കഴിച്ചത് രണ്ടു തവണ, ഇപ്പോള്‍ താമസിക്കുന്നത് വേറൊരാളുടെ ഭാര്യയ്ക്കൊപ്പം, ജോലി പെണ്‍കുട്ടികളെ പറ്റിക്കലും
വിവാഹ തട്ടിപ്പും പെണ്‍കുട്ടികളുടെ സ്വര്‍ണവും അടിച്ചു മാറ്റുന്ന പൂജാരി പോലീസ് പിടിയില്‍ തിരുവനന്തപുരം തുമ്പയില്‍ ക്ഷേത്രങ്ങളിലെത്തുന്ന സ്ത്രീകളുടെ ആഭരണങ്ങള്‍ കൈക്കലാക്കി പണയം വച്ച് തട്ടിപ്പ് നടത്തുന്ന ചേര്‍ത്തല പട്ടണക്കാട് സ്വദേശി രാജേഷാണ് തുമ്പ പോലീസിന്റെ പിടിയിലായത്. ഇയാള്‍ രണ്ടുതവണ വിവാഹം കഴിച്ചതാണ്. ഇപ്പോള്‍ താമസം മറ്റൊരാളുടെ ഭാര്യയ്ക്കൊപ്പവും. ഇവരും പോലീസിന്റെ പിടിയിലായിട്ടുണ്ട്. തന്ത്രപരമായിട്ടാണ് ഇയാള്‍ സ്ത്രീകളെ കബളിപ്പിച്ചിരുന്നത്. ശത്രുദോഷം മാറണമെങ്കില്‍ സ്വര്‍ണം ക്ഷേത്രത്തില്‍ വച്ച് പൂജ നടത്തണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ആഭരണങ്ങള്‍ കൈക്കലാക്കിയിരുന്നത്. തിരുവനന്തപുരത്തെ കടയ്ക്കല്‍, ചിറയിന്‍കീഴ്, ആറ്റിപ്ര തുടങ്ങിയ ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി നോക്കുന്നതിനിടെയാണ് രാജേഷ് ക്ഷേത്രങ്ങളിലെത്തുന്ന സ്ത്രീകളെ പറ്റിച്ച് ലക്ഷങ്ങള്‍ സമ്പാദിച്ചത്. അതിവിശ്വാസികളായ സ്ത്രീകളെ തിരഞ്ഞെടുത്താണ് തട്ടിപ്പ്. അവരുടെ കുടുംബസാഹചര്യവും മറ്റും മനസിലാക്കിയ ശേഷം പലതരം ദോഷങ്ങളുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. ദോഷങ്ങള്‍ മാറാന്‍ ദേഹത്ത് ധരിക്കുന്ന സ്വര്‍ണാഭരണം വിഗ്രഹത്തിന് സമീപം വച്ച് ദിവസങ്ങളോളം പൂജ…
Read Moreവെണ്ടുരുത്തി പാലം പൊളിച്ചടുക്കാന്‍ കൊടുത്തത് 2 കോടി രൂപയ്ക്ക്, പൊളിക്കുന്നത് കുളന്തൈ സ്വാമി കമ്പനി
വെണ്ടുരുത്തി റെയില്‍വേ പാലം വിറ്റത് 2.10 കോടി രൂപയ്ക്കെന്ന് വിവരാവകാശ രേഖകള്‍. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി വി.എ. എന്‍ട്രീറ്റ സതേണ്‍ റെയില്‍വേക്ക് വിവരാവകാശ പ്രകാരം സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് റെയില്‍വേ കണക്കുകള്‍ നല്‍കിയത്. ജനുവരി 30 ന് റെയില്‍വേ നടത്തിയ ലേലത്തില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുളന്തൈ സ്വാമി ആന്‍ഡ് കമ്പനിയാണ് പാലം ലേലത്തിലെടുത്തത്. ലേലത്തിനു മുന്‍പായി റെയില്‍വേ പാലം പൊളിച്ചു വില്‍ക്കുന്നതിന് അപേക്ഷ ക്ഷണിച്ച് പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നതായി വിവരാവകാശ രേഖകള്‍ പറയുന്നു. 1365 മെട്രിക് ടണ്‍ ഉരുക്ക്, 2.322 മെട്രിക് ടണ്‍ ഫോസ്ഫര്‍ വെങ്കലം, പാലത്തിന്റെ സ്പാനുകള്‍, ഗര്‍ഡറുകള്‍, ഫുട്പാത്ത് പ്ലേറ്റ്സ്, ബെയറിംഗുകള്‍, ബെന്റ് പ്ലേറ്റ്, ഉരുക്ക് ഷീറ്റുകള്‍ എന്നിങ്ങനെയാണ് പരസ്യത്തിലെ വിവരണം. വെണ്ടുരുത്തി റോഡിന്റെയും റെയില്‍ പാളത്തിന്റെയും പീയര്‍ ക്യാപ്പുകള്‍ ഒന്നായതിനാല്‍ ഇവ സുരക്ഷിതമായി നിലനിര്‍ത്തും. റെയിലിന്റെ സിഗ്നല്‍…
Read Moreഭക്ഷണംകഴിച്ചു മാനം കളയരുത്! ഉപവാസത്തിൽ പങ്കെടുക്കുന്ന നേതാക്കളോടു ബിജെപി; പാര്‍ട്ടി നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ…
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് തുടർച്ചയായി സ്തംഭിക്കുന്നതിനെതിരേ ബിജെപി നടത്തുന്ന ഉപവാസ സമരത്തിൽ കർശന നിർദേശങ്ങളുമായി പാർട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത്ഷായും ഉപവസിക്കുന്ന പ്രതിഷേധ ദിനത്തിൽ എംപിമാരും നേതാക്കളും ഭക്ഷണം കഴിച്ചു പാർട്ടിയുടെ മാനം കളയരുതെന്നാണു നിർദേശം. ദളിത് പീഡനത്തിൽ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ ഉപവാസത്തിന് തൊട്ടുമുന്‍പ് നേതാക്കൾ ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതിനു സമാനസാഹചര്യം പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന ഉപവാസ സമരത്തിൽ ഇല്ലാതിരിക്കാനാണ് ബിജെപി കർശന നിർദേശങ്ങൾ നൽകിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽവച്ചോ കാമറകൾ ഉള്ളയിടങ്ങളിലോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. സമരവേദികൾക്കു സമീപം കടകൾ സ്ഥാപിക്കാൻ തെരുവ് കച്ചവടക്കാരെ അനുവദിക്കരുത് തുടങ്ങി നിരവധി നിർദേശങ്ങളാണ് പാർട്ടി നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നത്. പാർട്ടിക്ക് ഒരു തരത്തിലുള്ള ചീത്തപ്പേര് ഉണ്ടാക്കരുതെന്നും ഡൽഹിയിൽ ബിജെപി എംപി മീനാക്ഷി ലേഖി പ്രവർത്തകർക്കു മുന്നറിയിപ്പു നൽകി.
Read More