യുവനടിയെ മര്‍ദിച്ച നടന്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ യുവനടിയെ മര്‍ദ്ദിച്ച ഭോജ്പുരി നടന്‍ പവന്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹതാരം അക്ഷര സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായത്. സില്‍വാസ എന്ന സിനിമയില്‍ ഇരുവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് സംഭവം. റിസോര്‍ട്ടില്‍ മദ്യപിച്ചെത്തിയ പവന്‍ സിംഗ് ബഹളമുണ്ടാക്കുകയും അക്ഷരയെ കാണണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ താരത്തെ മുറിയിലേക്ക് കടത്തി വിടരരുതെന്ന് നടി ഹോട്ടല്‍ അധികൃതരെ അറിയിച്ചു. എന്നാല്‍ നിര്‍ദേശം അവഗണിച്ച് അക്ഷരയുടെ മുറിയിലെത്തിയ പവന്‍ സിംഗ് റിസോര്‍ട്ട് ജീവനക്കാര്‍ നോക്കി നില്‍ക്കെ നടിയെ മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ കൈയില്‍ പരുക്കേറ്റു. തുടര്‍ന്ന് നടിയെ ഹോട്ടല്‍ ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

Read More

ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് ഹർത്താൽ! ആഹ്വാനം ചെയ്തത്‌ ദളിത് ഐക്യവേദി

കോ​ട്ട​യം: ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത സ​മി​തി തിങ്കളാ ഴ്ച സം​സ്ഥാ​ന ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ ഷോ​പ്പ് എ​ന്നി​വ​യെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യിച്ചു. ഉ​ത്ത​രേ​ന്ത്യ​യി​ലെ ഭാ​ര​ത് ബ​ന്ദി​ൽ പ​ങ്കെ​ടു​ത്ത ദ​ളി​ത​രെ വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ൽ സി​റ്റിം​ഗ് ജ​ഡ്ജി​യെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കു​ക, കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കു​ക, കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 50 ല​ക്ഷം വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ല്കു​ക, പ​ട്ടി​ക​ജാ​തി-പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധി​ത നി​യ​മം പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മ നി​ർ​മാ​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഹ​ർ​ത്താ​ൽ. ചേ​ര​മ സാം​ബ​വ ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി (സി​എ​സ്ഡി​എ​സ്), അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു​മ​ഹാ​സ​ഭ (എ​കെ​സി​എ​ച്ച് എം​എ​സ്), നാ​ഷ​ണ​ൽ ദ​ളി​ത് ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് (എ​ൻ​ഡി​ എ​ൽ​എ​ഫ്), ദ​ളി​ത് ഹ്യൂ​മ​ൻ റൈ​റ്റ്സ് മൂ​വ്മെ​ന്‍റ് (ഡി​എ​ച്ച് ആ​ർ​എം),…

Read More

റൂമിലേക്ക് വിളിച്ച് വരുത്തി മെഡിക്കല്‍ വിദ്യാര്‍ഥിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു; വിവരം പുറത്ത് പറഞ്ഞാല്‍ നെഗറ്റീവ് മാര്‍ക്ക് നല്‍കുമെന്ന് ഭീഷണി

ഡല്‍ഹിയില്‍ 21കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിയെ റൂമിലേക്ക് വിളിച്ചു വരുത്തി ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ബാ ഹിന്ദു റാവു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് ആരോപണം. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഡോക്ടറെ അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പാണ് ജനറല്‍ മെഡിസില്‍ വിഭാഗത്തില്‍ ഇന്റേണ്‍ഷിപ്പിനായി പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. അന്ന് മുതല്‍ പെണ്‍കുട്ടിയുമായി ഡോക്ടര്‍ സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് പീഡനം നടന്നത്. ഡോക്ടറും വിദ്യാര്‍ഥിയും ഒരുമിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്താണ് പീഡനം നടന്നത്. ഭക്ഷണം കഴിക്കാനായി ഡോക്ടറുടെ റൂമിലേക്ക് പെണ്‍കുട്ടിയെ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് തന്നെ ഡോക്ടര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ ആരോപിക്കുന്നു. ബലാത്സംഗം ചെയ്‌തെന്ന വിവരം പുറത്തുപറഞ്ഞാല്‍ നെഗറ്റീവ് മാര്‍ക്ക് നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. തിരിച്ച് റൂമിലെത്തിയ പെണ്‍കുട്ടി കൂട്ടുകാരികളോട് വിവരം പറഞ്ഞു. അവരുടെ നിര്‍ദേശപ്രകാരമാണ് ഡോക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.

Read More

കൃഷ്ണമൃഗ വേട്ട! സൽമാൻ ഖാൻ മാത്രം കുറ്റക്കാരൻ; മറ്റ് താരങ്ങൾ കുറ്റവിമുക്തർ; ര​​​ണ്ടു കൃ​​​ഷ്ണ​​​മൃ​​​ഗ​​​ങ്ങ​​​ളെ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ വേ​​​ട്ട​​​യാ​​​ടി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്

ജോ​​​ധ്പു​​​ർ: കൃ​​​ഷ്ണ​​​മൃ​​​ഗ​​​ത്തെ വേ​​​ട്ട​​​യാ​​​ടി കൊ​​​ന്നെ​​​ന്ന കേസിൽ ബോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ മാത്രം കുറ്റക്കാരനെന്ന് ജോ​​​ധ്പു​​​ർ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോടതി വിധിച്ചു. സ​​​ൽ​​​മാ​​​ൻ ഖാ​​​നെ കൂ​​​ടാ​​​തെ മറ്റ് താരങ്ങളായ സെ​​​യി​​​ഫ് അ​​​ലി ഖാ​​​ൻ, ത​​​ബു, സോ​​​ണാ​​​ലി ബേ​​​ന്ദ്രേ, നീ​​​ലം എന്നിവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് ദേ​​​വ് കു​​​മാ​​ർ ഖാ​​​ത്രി​​​യാ​​​ണു വി​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചത്. വി​​​ധി ​​​പ്ര​​​ഖ്യാ​​​പ​​​ന വേ​​​ള​​​യി​​​ൽ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ ഉൾപ്പെടെയുള്ള താരങ്ങൾ കോടതിയിലെത്തിയിരുന്നു. 1998 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ജോ​​​ധ്പു​​​രി​​​ലെ ക​​​ൺ​​​കാ​​​ണി വി​​​ല്ലേ​​​ജി​​​ൽ ര​​​ണ്ടു കൃ​​​ഷ്ണ​​​മൃ​​​ഗ​​​ങ്ങ​​​ളെ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ വേ​​​ട്ട​​​യാ​​​ടി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്. ഹം ​​​സാ​​​ത് സാ​​​ത് ഹേ ​​​എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ഷൂ​​​ട്ടിം​​​ഗി​​​നാ​​ണു സ​​​ൽ​​​മാ​​​ൻ ജോ​​​ധ്പു​​​രി​​​ലെ​​​ത്തി​​​യ​​​ത്.

Read More

വാടകവീട്ടിൽവെച്ച് ഉണ്ണിമുകുന്ദൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്; ഏ​ഴി​നു കോ​ട​തി വാ​ദം കേ​ൾ​ക്കും

തൊ​​​​ടു​​​​പു​​​​ഴ: ന​​​​ട​​​​ൻ ഉ​​​​ണ്ണി മു​​​​കു​​​​ന്ദ​​​​നെ​​​​തി​​രേ യു​​​​വ​​​​തി ന​​​​ൽ​​​​കി​​​​യ കേ​​​​സി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം ഒ​​​​ന്നാം ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി ഏ​​​​ഴി​​​​നു വാ​​​​ദം കേ​​​​ൾ​​​​ക്കും. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഓ​​​​ഗ​​​​സ്റ്റ് 23ന് ​​​​ഇ​​​​ട​​​​പ്പി​​​​ള്ളി​​​​യി​​​​ലു​​​​ള്ള ഉ​​​​ണ്ണി മു​​​​കു​​​​ന്ദ​​​​ന്‍റെ വാ​​​​ട​​​​ക​​​​വീ​​​​ട്ടി​​​​ൽ വ​​​​ച്ച് ത​​​​ന്നെ പീ​​​​ഡി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചു​​​​വെ​​​​ന്നാ​​ണ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന മ​​​​ല​​​​യാ​​​​ളി യു​​​​വ​​​​തി ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം ഒ​​​​ന്നാം ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ൽ കേ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​ത്.

Read More

ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ പ്രകാശ് രാജ് രംഗത്ത്

തന്നെ അപമാനിക്കുന്ന തരത്തില്‍ ലേഖനം എഴുതിയെന്ന് ആരോപിച്ച് പോസ്റ്റ്കാര്‍ഡ് ന്യൂസിനെതിരെ പരാതിയുമായി നടനും സംവിധായകനുമായ പ്രകാശ് രാജ് രംഗത്ത്. കബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പോസ്റ്റ്കാര്‍ഡിനെതിരെ പ്രകാശ് പരാതി നല്‍കിയിരിക്കുന്നത്. ഗൗരി ലങ്കേഷിന്റെ വധം അടക്കം വിവിധ വിഷയങ്ങളില്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന ലേഖനങ്ങള്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. താരത്തിന്റെ പരാതിയെത്തുടര്‍ന്ന് പോസ്റ്റ്കാര്‍ഡ് എഡിറ്റര്‍, ഉടമ, ലേഖകന്‍ എന്നിവര്‍ക്കെതിരെ ഐടി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. വ്യക്തിപരമായി തന്നെ ആക്ഷേപിക്കുന്നതാണ് ലേഖനങ്ങളെന്ന് പ്രകാശ് രാജ് മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു ഇതാണ് തനിക്ക് പ്രതീക്ഷയുള്ളതെന്നും രാജ് പറഞ്ഞു.  

Read More

അ​ഞ്ച് ദി​വ​സ​മാ​യി തു​ട​രു​ന്ന തി​ര​ച്ചി​ൽ! കാണാതായ വിദേശവനിതയ്ക്കായുള്ള നാവിക സേനയുടെ അന്വേഷണം ഇന്ന് അവസാനിക്കും; ഭ​ർ​ത്താ​വി​നെ അ​ധി​കൃ​ത​ർ നാ​ട്ടി​ലേ​ക്ക് വി​മാ​നം ക​യ​റ്റി വിട്ടു

വി​ഴി​ഞ്ഞം: അ​ഞ്ച് ദി​വ​സ​മാ​യി തു​ട​രു​ന്ന നാ​വി​ക സേ​ന​യു​ടെ തി​ര​ച്ചി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം അ​വ​സാ​നി​ക്കും.​ചി​കി​ത്സ​യ്ക്കാ​യി എ​ത്തി കാ​ണാ​താ​യ ലി​ത്വേ നി​യ സ്വ​ദേ​ശി ലി​ഗ​ക്കാ​യി ക​ട​ലി​ൽ ന​ട​ത്തിയ ​തി​ര​ച്ചി​ലും വി​ഫ​ല​മാ​യി . കാ​ണാ​താ​യ ലി​ഗ​യെ​ത്തേ​ടി​യെ​ത്തി അ​ക്ര​മം അ​ഴി​ച്ച് വി​ട്ട് കേ​ര​ള​പ്പോ​ലി​സി​ന് ത​ല​വേ​ദ​ന​യാ​യ ഭ​ർ​ത്താ​വി​നെ ഇ​ന്ന് പു​ല​ർ​ച്ചെ അ​ധി​കൃ​ത​ർ നാ​ട്ടി​ലേ​ക്ക് വി​മാ​നം ക​യ​റ്റി വിട്ടു. ചെ​ാവ്വ​ര​യി​ലെ റി​സോ​ർ​ട്ടി​ൽ അ​ക്ര​മം ന​ട​ത്തി​നയതിന് ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ആ​ൻ​ഡ്രൂ​സി​നെ ഇ​ന്ന് പു​ല​ർ​ച്ചെ നാ​ല​ര​യ്ക്ക് ദു​ബൈ വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് വി​ഴി​ഞ്ഞം സി.​ഐ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ചു. മ​ട​ങ്ങാ​നാ​യി ഇ​യാ​ളു​ടെ മാ​താ​വ് എം​ബ​സി മു​ഖാ​ന്തി​രം വി​മാ​ന ടി​ക്ക​റ്റ് എ​ടു​ത്ത യ​ച്ചി​രു​ന്നു.​ഇ​തി​നി​ട​യി​ൽ ലി​ഗ​യെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​വ​സാ​ന​വ​ട്ട തെ​ര​ച്ചി​ൽ നാ​വി​ക​സേ​ന​യി​ലെ മു​ങ്ങ​ൽ വി​ദ​ഗ്ദ​ർ രാ​വി​ലെ ത​ന്നെ ആ​രം​ഭി​ച്ചു. കോ​വ​ള​ത്തെ എ​ല്ലാ ബീ​ച്ചു​ക​ളും വി​ഴി​ഞ്ഞം മേ​ഖ​ല​യും​ പാ​റ​യി​ടു​ക്കു​ക​ളും അ​രി​ച്ച് പെ​റു​ക്കു​ന്ന സം​ഘം വൈ​കു​ന്നേ​ര​ത്തോ​ടെ ദൗ​ത്യ​ം…

Read More

ചലച്ചിത്ര നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു

ചലച്ചിത്ര നടന്‍ കൊല്ലം അജിത് അന്തരിച്ചു. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അജിത് അഞ്ഞൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യം അറിയിച്ചു. രണ്ടു സിനിമകള്‍ സംവിധാനം ചെയ്ത് സംവിധായകന്റെ റോളിലും അജിത് കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.  

Read More

മുണ്ടക്കയത്ത് പട്ടാപ്പകല്‍ നടുറോഡില്‍ യുവതികള്‍ തമ്മില്‍ തല്ലി, സംഭവം ഇങ്ങനെ

മുക്കൂട്ടുതറയില്‍നിന്ന് കൗമാരക്കാരിയെ കാണാതായ സംഭവം സമൂഹമാധ്യമങ്ങളില്‍ തെറ്റായരീതിയില്‍ പ്രചരിപ്പിച്ചത് സംബന്ധിച്ച് യുവതികള്‍ തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വേലനിലം സ്വദേശിയായ യുവതിയെ പോലീസ് പിടികൂടി. പതിനാറുകാരിയെ കാണാതായ സംഭവത്തില്‍ പനക്കച്ചിറ സ്വദേശിയായ യുവാവ് കുറ്റക്കാരനാണെന്നും പെണ്‍കുട്ടിയെ ഇയാള്‍ തട്ടികൊണ്ടുപോയതാണെന്നും കാട്ടിയാണ് നിലവില്‍ ഈരാറ്റുപേട്ടയില്‍ താമസക്കാരിയായ യുവതി സമൂഹമാധ്യമത്തിലൂടെ പ്രചാരണം നടത്തിയത്. പോസ്റ്റില്‍ യുവാവിന്റേയും കൗമാരക്കാരിയുടെയും ഫോട്ടോയും ചേര്‍ത്തിരുന്നു. ഇത് ഒരാഴ്ചമുമ്പ് വ്യാപകമായി പ്രചരിക്കുകയും യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പോസ്റ്റിട്ട വേലനിലം സ്വദേശി മുണ്ടക്കയത്തെ കച്ചവടസ്ഥാപനത്തില്‍ എത്തിയത്. വിവരം അറിഞ്ഞ് യുവാവും പോസ്റ്റില്‍ ചിത്രംവന്ന കുട്ടിയും സ്ഥലത്തെത്തി ഇവരുമായി വാക്കേറ്റവും അടിപിടിയും ഉണ്ടാവുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ വിവരം പോലീസിലറിയിച്ചു. കസ്റ്റഡിയിലായ ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

Read More

നിരാഹാര സമരം എന്നാല്‍ എന്താണെന്നറിയില്ലെന്ന് തോന്നുന്നു! 8 മണിക്ക് പ്രഭാതഭക്ഷണം, ഉച്ചക്ക് ബിരിയാണി, വൈകിട്ട് കാപ്പി; കാവേരി വിഷയത്തില്‍ തമിഴ്‌നാട് നേതാക്കളുടെ ‘ഉപവാസ’ സമരം നടന്നത് ഇങ്ങനെ

കാവേരി സമരത്തില്‍ തമിഴ്‌നാട് നേതാക്കളുടെ കാവേരി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചേര്‍ന്ന് ഉപവാസ സമരം തുടങ്ങിയിരുന്നു. തമിഴ്‌നാട്ടിലെ ജില്ലാ കേന്ദ്രങ്ങളിലും ഉപവാസ സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. കാവേരി ജനവിനിയോഗ ബോര്‍ഡ് രൂപീകരണം ആവശ്യപ്പെട്ടായിരുന്നു സമരം. എന്നാല്‍ നിരാഹാര, അല്ലെങ്കില്‍ ഉപവാസ സമരം എന്നാല്‍ എന്താണെന്ന് തങ്ങള്‍ക്ക് മനസിലാകാത്ത മട്ടിലാണ് സമരക്കാരുടെ പ്രവര്‍ത്തികള്‍. സമരത്തിന്റെ ഇടവേള സമയങ്ങളില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അതാണിപ്പോള്‍ വാര്‍ത്തയായിരിക്കുന്നതും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് വരെയായിരുന്നു സമരം. വെല്ലൂര്‍ ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപം തമ്പടിച്ച നിരാഹാര സമരക്കാര്‍ ഉച്ച ബ്രേക്കിന് പച്ചവെള്ളം കുടിച്ചും നാരാങ്ങാ വെള്ളം കുടിച്ചുമൊന്നും നിരാഹാര സമരം അവസാനിപ്പിക്കാന്‍ തയാറായില്ല. മറിച്ച് നല്ല ഉഗ്രന്‍ ബിരിയാണി തട്ടുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നാണക്കേടുണ്ടാക്കുന്ന രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇത്ര വലിയ കാര്യത്തിനുവേണ്ടിയുള്ള…

Read More