നിരാഹാര സമരം എന്നാല്‍ എന്താണെന്നറിയില്ലെന്ന് തോന്നുന്നു! 8 മണിക്ക് പ്രഭാതഭക്ഷണം, ഉച്ചക്ക് ബിരിയാണി, വൈകിട്ട് കാപ്പി; കാവേരി വിഷയത്തില്‍ തമിഴ്‌നാട് നേതാക്കളുടെ ‘ഉപവാസ’ സമരം നടന്നത് ഇങ്ങനെ

കാവേരി സമരത്തില്‍ തമിഴ്‌നാട് നേതാക്കളുടെ കാവേരി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചേര്‍ന്ന് ഉപവാസ സമരം തുടങ്ങിയിരുന്നു. തമിഴ്‌നാട്ടിലെ ജില്ലാ കേന്ദ്രങ്ങളിലും ഉപവാസ സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. കാവേരി ജനവിനിയോഗ ബോര്‍ഡ് രൂപീകരണം ആവശ്യപ്പെട്ടായിരുന്നു സമരം.

എന്നാല്‍ നിരാഹാര, അല്ലെങ്കില്‍ ഉപവാസ സമരം എന്നാല്‍ എന്താണെന്ന് തങ്ങള്‍ക്ക് മനസിലാകാത്ത മട്ടിലാണ് സമരക്കാരുടെ പ്രവര്‍ത്തികള്‍. സമരത്തിന്റെ ഇടവേള സമയങ്ങളില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അതാണിപ്പോള്‍ വാര്‍ത്തയായിരിക്കുന്നതും.

രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് വരെയായിരുന്നു സമരം. വെല്ലൂര്‍ ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപം തമ്പടിച്ച നിരാഹാര സമരക്കാര്‍ ഉച്ച ബ്രേക്കിന് പച്ചവെള്ളം കുടിച്ചും നാരാങ്ങാ വെള്ളം കുടിച്ചുമൊന്നും നിരാഹാര സമരം അവസാനിപ്പിക്കാന്‍ തയാറായില്ല. മറിച്ച് നല്ല ഉഗ്രന്‍ ബിരിയാണി തട്ടുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നാണക്കേടുണ്ടാക്കുന്ന രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇത്ര വലിയ കാര്യത്തിനുവേണ്ടിയുള്ള സമരമല്ലേ സ്‌ട്രോംഗാക്കാമെന്ന് കരുതിക്കാണുമെന്നാണ് പലരും ചിത്രത്തെ പരിഹസിച്ച് പറയുന്നത്.

Related posts