റെനീഷ് മാത്യു കണ്ണൂർ: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലടക്കം ആറ് ട്രൈബൽ കോളനികളിൽ വിപ്ലവ ജനകീയ കമ്മിറ്റികൾ സ്ഥാപിച്ച് മാവോയിസ്റ്റുകളുടെ സ്വാധീനം ശക്തമാക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. റവല്യൂഷനറി പീപ്പിൾസ് കമ്മിറ്റി എന്ന പേരിൽ മാവോയിസ്റ്റ് സംഘടന രൂപീകരിക്കുന്ന ആർപിസി ഒരു പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ മതിയായ സ്വാധീനമുണ്ടെന്ന് വ്യക്തമാവുകയും അവരുടെ ദൈനംദിന കാര്യങ്ങളില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുന്ന ഘട്ടത്തിലെത്തുകയും ചെയ്യുമ്പോഴാണ് സാധാരണയായി ആര്‍പിസികള്‍ രൂപീകരിക്കുന്നത്. മാവോയിസ്റ്റുകളുടെ സ്വാധീനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേരള-കർണാടക-തമിഴ്നാട് ട്രൈ ജംഗ്ഷനിൽപ്പെട്ട കോളനികളാണ് വിപ്ലവ ജനകീയ കമ്മിറ്റികൾ രൂപീകരിച്ചിരിക്കുന്നത്. പീപ്പിൾ ലിബറേഷൻ ഗറില്ലാ ആർമിയുടെ സായുധ സേനാംഗങ്ങളുടെ മേൽനോട്ടത്തിലായിരുന്നു വിപ്ലവ ജനകീയ കമ്മിറ്റികളുടെ രൂപീകരണം എന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. മാവോയിസ്റ്റുകളുടെ ജനകീയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ആദ്യ ഘട്ടമാണ് ജനകീയ വിപ്ലവ കമ്മിറ്റി. മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ് കൊല്ലപ്പെട്ട ശേഷം കേന്ദ്ര കമ്മിറ്റിയംഗമായ കർണാടക…
Read MoreCategory: Loud Speaker
അയാള്‍ മദ്യപിച്ച് വന്ന് ക്രൂരമായി പെരുമാറി, വെളിപ്പെടുത്തലുമായി നടി അക്ഷര
ബോജ്പുരി സൂപ്പര്‍സ്റ്റാറും പാട്ടുകാരനുമായ പവന് സിങ് മര്‍ദ്ദിച്ചെന്ന പരാതിയുമായി സഹതാരം അക്ഷര സിങ്. പരാതിയെ തുടര്‍ന്ന് പവന് സിങിനെതിരെ പോലീസ് കേസെടുത്തു. മദ്യപിച്ച് ബോധമില്ലാതെ വന്ന പവന് അക്ഷരയോട് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് തന്റെ മുറിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പവനെ അക്ഷര തടഞ്ഞതാണ് പ്രകോപന കാരണമായത്. അക്ഷരയെ പവന് ക്രൂരമായി മര്‍ദ്ദിക്കുകയും മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയുമായിരുന്നു. അക്ഷരയെ രക്ഷിക്കാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരെയും പവന് തല്ലിയതായി പരാതിയുണ്ട്. കൈകള്‍ക്ക് സാരമായി പരുക്കേറ്റ അക്ഷരയെ ഹോട്ടല്‍ ജീവനക്കാരാണ് ആശുപത്രിയല്‍ എത്തിച്ചത്. ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു സംഭവം. സില്‍വാസ എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇരുവരും. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി അക്ഷര മുംബൈയിലേക്ക് പോകാനിരിക്കുമ്പോഴായിരുന്നു സംഭവം.
Read Moreവിവാഹിതന്റെ വിവാഹ അഭ്യർഥന നിരസിച്ചു; പെൺകുട്ടിയെയും കുടുംബത്തെയും വെട്ടിക്കൊന്നു; ഒരാൾ അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്ന കഥയിങ്ങനെ…
ജംഷഡ്പുർ: വിവാഹിതനായ ആളുടെ വിവാഹ അഭ്യർഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ അടക്കം അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്തി. ജാർഖണ്ഡിലെ പടിഞ്ഞാറൻ സിംഗ്ഭും ജില്ലയിലായിരുന്നു സംഭവം. മാർച്ച് 14 ന് ആണ് കൊലപാതകം നടന്നതെങ്കിലും കഴിഞ്ഞ ദിവസം സമീപത്തെ വനത്തിൽനിന്നും മൃതദേഹങ്ങൾ ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. രാം സിംഗ് സിർക, ഭാര്യ പാനു കുയി, മകൾ രംഭ (17), കാണ്ഡെ (12), സോണിയ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർ സംസ്ഥാനം വിട്ടതായും പോലീസ് പറയുന്നു. പ്രദേശത്ത് സ്വാധീനമുള്ള കുടുംബമാണ് ഈ അരുംകൊലയ്ക്കു പിന്നിലെന്നാണ് പോലീസ് പറയുന്നത്. രാം സിംഗിന്റെ സ്വദേശമായ തുലസായിയിൽനിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള വനത്തിൽനിന്നാണ് മൃതദേഹം ലഭിച്ചത്. ഇവിടെനിന്നും അഞ്ചു കിലോമീറ്റർ അകലെനിന്നുമാണ് മറ്റുള്ള നാലു പേരുടെ മൃതദേഹം കണ്ടെടുത്തത്. പ്രതികളിൽ ഒരാൾ രംഭയെ വിവാഹം കഴിക്കാൻ…
Read Moreകീഴാറ്റൂർ സമരം ബിജെപി ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചെന്ന് വയൽക്കിളികൾ; ബിജെപി പരിപാടിയിൽ സുരേഷ് കീഴാറ്റൂരും ജാനകിയും പങ്കെടുത്തത് തെറ്റാണെന്നും നേതാക്കൾ
കണ്ണൂർ: കീഴാറ്റൂർ ബൈപ്പാസിനെതിരായ സമരം ബിജെപി ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചെന്ന് വയൽക്കിളി നേതാക്കൾ. ബിജെപിയുടെ പരിപാടിയിൽ സുരേഷ് കീഴാറ്റൂർ, ജാനകി എന്നിവർ പങ്കെടുത്തത് തെറ്റാണെന്നും നേതാക്കൾ പറഞ്ഞു. സമരം ഹൈജാക്ക് ചെയ്യാനാണ് ബിജെപി ശ്രമിച്ചത്. സമര സമിതിയിൽ ഭിന്നതയില്ലെന്നും നേതാക്കൾ പ്രതികരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കീഴാറ്റൂർ ബിജെപി വേദിയിൽ വയൽക്കിളി നേതാക്കളായ സുരേഷ് കീഴാറ്റൂർ, ജാനകി എന്നിവർ പങ്കെടുത്തു പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
Read Moreനടിയുടെ കുളിമുറി രംഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ച സംവിധായകൻ അറസ്റ്റിൽ; ചിത്രങ്ങൾ ചില പോൺ സൈറ്റുകളിലും പ്രചരിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് നടപടി
മുംബൈ: നായിക നടിയുടെ കുളിമുറി രംഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ച സംവിധായകൻ പിടിയിൽ. ഭോജ്പുരി സംവിധായകൻ ഉപേന്ദ്രകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഹ്രസ്യ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ എടുത്ത രംഗങ്ങളാണ് ലീക്കായത്. എഡിറ്റ് ചെയ്യാത്ത രംഗങ്ങളാണ് യുടൂബിൽ പ്രചരിപ്പിച്ചത്. ചില പോണ് സൈറ്റുകളിലും വീഡിയോ ക്ലിപ്പ് അപ്ലോഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് 28 വയസുകാരിയായ നടി സംവിധായകനെതിരേ പരാതി നൽകുകയായിരുന്നു.
Read Moreസ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റില്‍; മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവേ അറസ്റ്റിലായത് ഇടുക്കിയിലെ ബന്ധുവീട്ടില്‍ വച്ച്; വടകരയില്‍ എത്തിച്ച് തെളിവെടുക്കും
വടകര: വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ശീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന് കൈവേലി സ്വദേശി ബിബീഷിനെ(33) പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കിയിലെ ബന്ധുവീട്ടില്‍ നിന്നുമാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ പിടികൂടുന്നതിനായി കഴിഞ്ഞ ദിവസം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെ കസ്റ്റഡിയില്‍ എടുത്തെന്ന വിവരത്തെ തുടര്‍ന്ന് വടകരയില്‍ നിന്നും അന്വേഷണസംഘം ഇടുക്കയിലേക്ക് തിരിച്ചു. ഇയാളെ ഇന്ന് വടകരയില്‍ എത്തിച്ച് വിശദമായി ചോദ്യം ചയ്യും. അതിനുശേഷം തെളിവെടുപ്പ് നടത്തും. ഇയാള്‍ക്കെതിരേ ഐടി ആക്ട് പ്രകാരവും സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്നതും ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. സ്റ്റുഡിയോ ഉടമ ദിനേശന് , ഫോട്ടോഗ്രാഫര്‍ സതീശന് എന്നിവരെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റുഡിയോ റെയ്ഡ് ചെയ്ത പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. മുഖ്യപ്രതിയെ…
Read Moreനേരം വെളുത്തപ്പോള്‍ ത്രിപുരയിലെ സിപിഎമ്മുകാര്‍ ബിജെപിയില്‍, കോര്പറേഷന് ഭരണവും ബിജെപിക്ക്
ചൊങ്കൊടിക്ക് പകരം കാവിയണിഞ്ഞ ത്രിപുരയില്‍ സിപിഎമ്മിന് രക്ഷയില്ല. ബിജെപിയിലേക്ക് സിപിഎമ്മുകാര്‍ കൂടുമാറിയതോടെ മോഹന്‍പൂര്‍ മുനിസിപ്പാലിറ്റിയും ബിജെപിക്ക് സ്വന്തം. സിപിഎം അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് കോര്പ്പറേഷന് ബിജെപിക്ക് നേടാനായത്. സിപിഎമ്മിന്റെ എട്ടു പ്രതിനിധികളാണ് ബിജെപിയില്‍ ചേര്‍ന്നത്. കാലാചര, രംഗചര, മോഹിനിപൂര് എന്നിവിടങ്ങളിലെ 10-12 പഞ്ചായത്ത് മെമ്പര്‍മാരും സിപിഐ വിട്ട് ബിജെപിയില്‍ ചേരും. മന്ത്രി രത്തന്‍ ലാല്‍ നാഥ് പുതുതായി എത്തുന്ന അംഗങ്ങളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ഇരുപത്തിയഞ്ചു വര്‍ഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് എന്‍ഡിഎ സഖ്യം അധികാരത്തിലെത്തിയിരുന്നു
Read Moreപാമ്പുപിടിത്തത്തില്‍ പരിചയ സമ്പന്നനായ ഡോക്ടര്‍, പക്ഷേ..! ആശുപത്രിയിലെത്തിയ മൂര്‍ഖനെ പിടിക്കുന്നതിനിടെ ഡോക്ടര്‍ക്കു കടിയേറ്റു; അഗളിയില്‍ നടന്ന സംഭവം ഇങ്ങനെ…
അഗളി: ആശുപത്രിക്കുള്ളിലേക്കു കടക്കാൻശ്രമിച്ച മൂർഖൻ പാന്പിനെ പിടികൂടി ചാക്കിലാക്കാനുള്ള ശ്രമത്തിനിടെ ഡോക്ടർക്കു കടിയേറ്റു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. രമേശിനാണ് പാന്പിന്റെ കടിയേറ്റത്. ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച ഉച്ചയോടെയാണ് എട്ടടിയോളം നീളമുള്ള വെള്ളമൂർഖനെ ആശുപത്രി കെട്ടിടത്തിൽ കണ്ടെത്തിയത്. പാന്പുപിടിത്തത്തിൽ പരിചയ സന്പന്നനായ ഡോക്ടർ സഹപ്രവർത്തകരുടെ സഹായത്തോടെ പാന്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ കടിയേൽക്കുകയായിരുന്നു. ഡോ. രമേശ് സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു. ദിനംപ്രതി നൂറുകണക്കിനു രോഗികളെത്തുന്ന ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ രണ്ടുഭാഗവും കാടുനിറഞ്ഞ പ്രദേശമാണ്. ആശുപത്രിയോടു ചേർന്ന വെയ്റ്റിംഗ് ഷെഡിൽ പാന്പുകളെ കാണുന്നതു നിത്യസംഭവമാണെന്നു നാട്ടുകാർ പറഞ്ഞു. വനംവകുപ്പിനു കൈമാറിയ പാന്പിനെ സൈലന്റ്വാലി വനത്തിൽ വിട്ടു.
Read Moreവീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു! ബസ് യാത്രക്കാരിയായ യുവതിക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം; പോലീസ് സ്വമേധയാ കേസെടുത്തു; യുവതി നേരിട്ടെത്തി പരാതി നല്‍കും
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈഗിംക ചേഷ്ടകള്‍ കാണിച്ച യുവാവിനെതിരേ പോലീസ് കേസെടുത്തു. രണ്ടു ദിവസം മുമ്പ് കോഴിക്കോടുനിന്നും അടിവാരത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്ത യുവതിക്കു മുന്നില്‍ നഗ്നത പ്രദർശിപ്പിച്ച് ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവിനെതിരേയാണ് നടക്കാവ് പോലീസ് സ്വമേധയാ കേസെടുത്തത്. തൊട്ടപ്പുറത്തെ സീറ്റില്‍ ഇരുന്ന് യുവാവ് ചെയ്യുന്ന “പ്രവൃത്തികള്‍’ എല്ലാം യുവതി മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങള്‍ വഴി ഇത് പ്രചരിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് പോലീസ് അറിയുന്നത്. യുവതിയുടെ ഫേസ്ബുക്ക്പോസ്റ്റ് യഥാര്‍ഥ്യമാണെന്നു വ്യക്തമായതോടെ പോലീസ് കേസെടുക്കുകയായിരുന്നു. വീഡിയോയിലൂടെ യുവാവിന്റെ ഫോട്ടോ വ്യക്തമായിട്ടുണ്ടെന്നും യുവാവിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായും നടക്കാവ് പോലീസ് അറിയിച്ചു. സംഭവത്തില്‍ യുവതി ഇന്ന് പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്കുമെന്നാണറിയുന്നത്. സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് “”ഹെല്‍പ്പ് മീ പ്ലീസ് ഇവനെ എത്രയും പെട്ടന്ന് പിടിക്കണം…
Read Moreഇന്ധനവില ചരിത്രമായി! പെട്രോളിന് ഡല്‍ഹിയില്‍ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്; പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂടി
തിരുവനന്തപുരം: ഇന്ധന വിലയിൽ ഇന്നും നേരിയ വർധന. പെട്രോളിന് 12 പൈസ വർധിച്ച് 77.90 രൂപയും ഡീസലിന് 14 പൈസ വർധിച്ച് 70.34 രൂപയുമായി. പെട്രോളിന് ഡൽഹിയിൽ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. ഡൽഹിയിൽ 73.95 രൂപയാണ് ഇന്നത്തെ വില. കോൽക്കത്തയിൽ 76.66 രൂപയും മുബൈയിൽ 81.80 രൂപയും ചെന്നൈയിൽ 76.72 രൂപുമാണ് വില. ഡീസൽ വിലയും റെക്കോർഡ് ഉയരത്തിലാണ്. ഡൽഹിയിൽ 64.82 രൂപയും കോൽക്കത്തയിൽ 67.51 രൂപയും മുംബൈയിൽ 69.02 രൂപയും 68.38 രൂപയുമാണ്. അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കുറയ്ക്കില്ലെന്നാണ് കേന്ദ്രനിലപാട്. കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും ധനസെക്രട്ടറി ഹസ്മുഖ് അധിയയും ഇക്കാര്യം തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ക്രൂഡ്ഓയിൽ വില കൂടുന്പോൾ ഉപഭോക്താവ് സഹിക്കേണ്ടിവരും എന്നാണു മന്ത്രി പറഞ്ഞത്. എക്സൈസ് ഡ്യൂട്ടിയായി പിരിക്കുന്ന തുകയുടെ 42 ശതമാനം സംസ്ഥാനങ്ങൾക്കു നൽകുന്നു…
Read More