കോഴിക്കോട്: ജനങ്ങളെ കൈയേറ്റം ചെയ്യും വിധത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന പെരുമാറ്റങ്ങളെ തുടര്‍ന്നു അടിയന്തര പരിശീലനം നല്‍കാനുള്ള ഡിജിപിയുടെ നിര്‍ദേശം പോലീസില്‍ വിവാദമാവുന്നു. ഗതാഗത പരിശോധനാ വേളയിലും സമാനമായ മറ്റു സന്ദര്‍ഭങ്ങളിലും പോലീസുകാര്‍ എന്തൊക്കെ ചെയ്യണമെന്നതിനെ കുറിച്ചുള്ള പരിശീലനം നല്‍കാനുള്ള ഡിജിപി ലോക്നാഥ് ബഹ്റയുടെ നിര്‍ദേശമാണ് സേനയില്‍ വിവാദത്തിനു തിരികൊളുത്തിയത്. മറ്റു വകുപ്പുകളിലൊന്നും തന്നെയില്ലാത്ത ഇത്തരം പരിശീലന രീതിക്കെതിരേ പോലീസ് അസോസിയേഷനും യോജിപ്പില്ലെന്നാണറിയുന്നത്. ഡിജിപിയുടെ നിര്‍ദേശ പ്രകാരം ഇന്നലെ പരിശീലന ക്ലാസ് നല്‍കുകയും ചെയ്തു. അതിനിടെ പരിശീലനത്തിനെതിരേ പോലീസുകാര്‍ക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പ് പ്രകടമാവുകയും ചെയ്തു. പോലീസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണു പരിശീലനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ആക്രമിക്കാന്‍ വേണ്ടി പോലീസായവരല്ല ജീവിക്കാന്‍ വേണ്ടിയാണെന്ന് വ്യക്തമാക്കികൊണ്ടുള്ളതാണ് സന്ദേശം. അതില്‍ മന്ത്രിമാരേയും എംഎല്‍എമാരേയും അടുത്തിടെ അധ്യാപകന് നടത്തിയ വത്തക്ക പ്രസംഗം വരെ പരാമര്‍ശിച്ചിട്ടുണ്ട്. മന്ത്രിമാരുടെ സംസ്കാര ശൂന്യമായ പദങ്ങള്‍ പറഞ്ഞപ്പോഴും…
Read MoreCategory: Loud Speaker
എല്ലാം വിദേശത്തുനിന്ന് വരുന്ന ഭര്‍ത്താവിനെ പറ്റിക്കാന്‍…! വീട്ടമ്മയെ തലയ്ക്കടിച്ച് മാലയും പണവും കവര്‍ന്ന കേസ് കെട്ടുകഥയെന്ന് പോലീസ്; ചോദ്യം ചെയ്യലില്‍ യുവതി പറഞ്ഞ സത്യം കേട്ട് പോലീസ് ഞെട്ടി
നെടുമങ്ങാട് : വീട്ടമ്മയെ തലയ്ക്കടിച്ച് മാലയും പണവും കവർന്ന കേസ്കെട്ടുകഥയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. നെടുമങ്ങാട് ചെല്ലാംകോട പുന്നമൂട് ഡൈമൻ പാലത്തിന് സമീപമുള്ള വീട്ടിൽ നടന്ന കവർച്ചാ ശ്രമമാണ്കെട്ടുക്കഥയെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. ഫെബ്രുവരി 23 ന് രാത്രിയിൽ വീട്ടിൽ പാചകം ചെയ്യുന്നതിനിടെ ആരോ ഒരാൾ തലക്കടിച്ച് വീഴ്ത്തി കഴുത്തിൽഷാൾ മുറുക്കി ബോധം കെടുത്തിയ ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നതായാണ് വീട്ടമ്മ പറഞ്ഞിരുന്നത്. വിദേശത്തായിരുന്ന യുവതിയുടെ ഭർത്താവ് പെട്ടെന്ന് നാട്ടിൽ വരുമെന്ന്അറിയിച്ചപ്പോൾ കൂട്ടുകാരിക്ക് വീട് വയ്ക്കാനും ചിട്ടിപിടിക്കാനായി ഭർത്താവ് അറിയാതെ നൽകിയ ആഭരണങ്ങളെ സംബന്ധിച്ച വിവരം മറച്ചുവയ്ക്കാണ് കള്ളക്കഥ യുവതി മെനഞ്ഞതെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട് സ്വകാര്യസ്ഥാപനത്തിൽ പണയം വച്ച സ്വർണം കച്ചവടക്കാരുടെ ഏജന്റ് വാങ്ങിയതായി ഷാഡോ പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി സത്യം പറഞ്ഞത്. ഭർത്താവിനെയും യുവതിയെയും വിളിച്ചു…
Read Moreസ്വന്തം കുഞ്ഞിനെ വെള്ളക്കെട്ടിലേക്ക് വലിച്ചെറിഞ്ഞ് പെറ്റമ്മയുടെ ക്രൂരത; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍
ഒരു അമ്മ തന്റെ കുട്ടിയെ വെള്ളക്കെട്ടിലേക്ക് വലിച്ച് എറിയുന്നതിന്റെ ഭീകര ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നു. സംഭവം എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല. ഒരു വഴിവക്കിൽ നിൽക്കുകയായിരുന്ന മൂന്നു സ്ത്രീകളിൽ ഒരാളാണ് കരഞ്ഞുകൊണ്ടിരുന്ന തന്റെ കുട്ടിയെ വെള്ളക്കെട്ടിലേക്ക് വലിച്ചെറിഞ്ഞത്. കുട്ടിയുടെ അമ്മ തന്നെയാണ് ഈ ക്രൂരത കാട്ടിയതെന്ന് പിന്നീട് പോലീസാണ് വ്യക്തമാക്കിയത്. തന്റെ കൈയ്യിൽ ഈ ഇവർ ബലമായി പിടിക്കുന്പോൾ കുട്ടി പിടിവിടുവിക്കാൻ ശ്രമിച്ചുവെങ്കിലും ഇവർ ബലം പ്രയോഗിക്കുകയായിരുന്നു. തുടർന്നാണ് വെള്ളക്കെട്ടിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞത്. കുട്ടി വെള്ളത്തിൽ കിടക്കുന്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ഓടിച്ചെന്ന് കുട്ടിയെ കൈപിടിച്ച് കരയിലേക്കു കയറ്റുകയായിരുന്നു. ഈ സമയം ഇവിടേക്ക് ഓടി വന്നയൊരാൾ കുട്ടിയുടെ അമ്മയെ മർദ്ദിക്കുന്നതും ഇവർക്കു നേരെ ആക്രോശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കുട്ടി വീണതിനു സമീപം വലിയൊരു കോണ്‍ക്രീറ്റ് പാളി ഉണ്ടായിരുന്നു. അതിലേക്ക് അണ് വീണതെങ്കിൽ ഗുരുതരമായ പരിക്ക് ഈ…
Read Moreഎല്ലാം അവസാനിച്ചു എന്നു തോന്നിയടത്തു നിന്നും..! 2,500 അടി ഉയരത്തിൽ പ്രവർത്തനം നിലച്ച് വിമാനം; പൈലറ്റിന്റെ മനസാന്നിധ്യത്തെ പ്രശംസിച്ച് നവമാധ്യമങ്ങൾ
പറക്കുന്നതിനിടയിൽ പ്രവർത്തനം നിലച്ച വിമാനം അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വൈറലാകുന്നു. സ്റ്റണ്ട് പൈലറ്റായ ചാഡ് ബാർബറാണ് എല്ലാം അവസാനിച്ചു എന്നു തോന്നിയടത്തു നിന്നും മനസാന്നിധ്യം നഷ്ടപ്പെടുത്താതെ വീണ്ടും പറന്നുയർന്നത്. ഏകദേശം 2,500 അടി ഉയരത്തിൽ പറക്കുന്പോഴാണ് വിമാനത്തിന്റെ എഞ്ചിൻ പൂർണമായും നിലച്ചത്. തുടർന്ന് നിയന്ത്രണം നഷ്ടമായ വിമാനം തല കീഴായി മറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് വിമാനം താഴേക്കു പതിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം ഇലക്ട്രിക് സ്റ്റാർട്ടർ ഉപയോഗിക്കുകയും തുടർന്ന് വിമാനത്തിന്റെ എഞ്ചിൻ പ്രവർത്തിക്കുകയുമായിരുന്നു. വിമാനം അന്തരീക്ഷത്തിലേക്ക് ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം. വിമാനത്തിനുള്ളിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്ന് മനസാന്നിധ്യം നഷ്ടപ്പെടാതെ ചാഡ് ബാർബർ നടത്തിയ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുകയാണ്.
Read Moreഭര്‍ത്താവിന്റെ വാക്കുവിശ്വസിച്ച് തിരിച്ചെത്തി, പക്ഷേ…! കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം; ഗ്രാമവാസികളുടെ ലൈംഗീക പീഡനവും
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ ജനക്കൂട്ടത്തിനു നടുവിൽ വെച്ച് ഭർത്താവ് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലാണ് സംഭവം. മർദ്ദനത്തിനു ശേഷം ഈ സ്ത്രീയെ കുറച്ചു ഗ്രാമവാസികൾ ലൈംഗീകമായി പീഡിപ്പിക്കുവാനും ശ്രമിച്ചിരുന്നു. ഇരു കരങ്ങളും മരത്തിൽ കെട്ടിയിട്ടതിനു ശേഷം ഭർത്താവ് തന്റെ ബെൽറ്റ് ഉപയോഗിച്ചാണ് ഇവരെ ക്രൂരമായി മർദ്ദിച്ചത്. തുടർന്ന് ബോധം നഷ്ടമായ ഇവരെ കുറച്ചു ഗ്രാമവാസികൾ ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. നാളുകൾക്കു മുന്‍പ് കാമുകനൊപ്പം നാടുവിട്ടു പോയ ഇവരോട് കഴിഞ്ഞതെല്ലാം മറന്ന് പുതിയൊരു ജീവിതം ആരംഭിക്കാമെന്ന് ഭർത്താവ് അറിയിച്ചതിനെ തുടർന്നാണ് ഈ യുവതി ഇവിടേക്കു മടങ്ങി വന്നത്. ഇവർ ഗ്രാമത്തിൽ എത്തിയതിനെ തുടർന്ന് ഗ്രാമമുഖ്യന്റെ നേതൃത്വത്തിലുള്ള ആളുകൾ ഇവർക്ക് ശിക്ഷ വിധിക്കുകയായിരുന്നു. പീഡനത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ നൽകിയ പരാതിയെ തുടർന്ന് ഭർത്താവിനെതിരെയും മറ്റ്…
Read Moreഅമിതമായ ചൂതാട്ട ഭ്രമം; പരാജയപ്പെട്ടപ്പോള്‍… ഭാര്യയെയും മക്കളെയും പണയപ്പെടുത്തി ചൂതാട്ടം; യുവാവിനെതിരേ കേസെടുത്തു
ന്യൂഡൽഹി: ഭാര്യയെയും മക്കളെയും പണയപ്പെടുത്തി ചൂതാട്ടം നടത്തിയ യുവാവിനെതിരേ കേസെടുക്കാൻ പോലീസിനു കോടതിയുടെ നിർദേശം. ഉത്തർപ്രദേശിലെ ബുലാന്ദ്ഷറിലാണ് സംഭവം. മുഹ്സിൻ എന്നയാളാണ് അമിതമായ ചൂതാട്ട ഭ്രമത്താൽ ഭാര്യയെയും മക്കളേയും പണയപ്പെടുത്തിയത്. മുഹ്സിനെ പരാജയപ്പെടുത്തിയയാൾ യുവതിയെയും കുട്ടികളെയും കൂട്ടിക്കൊണ്ടു പോകാൻ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകൂട്ടത്തിന്റെ മധ്യസ്ഥതയിൽ ഒരു കുട്ടിയെ ഇയാൾക്കൊപ്പം നിർബന്ധിച്ച് പറഞ്ഞയയ്ക്കാൻ തീരുമാനമെടുത്തു. എന്നാൽ യുവതി മുഹ്സിനെതിരേ കോടതിയെ സമീപിക്കുകയും വിവാഹ മോചനത്തിന് അപേക്ഷ നൽകുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ മുഹ്സിനടക്കം ആറുപേർക്കെതിരെയാണ് കേസെടുക്കാൻ സിജെഎം കോടതി ഉത്തരവിട്ടത്.
Read Moreഎല്ലാം ശരിയാക്കാന്‍ ട്യൂഷന്! വാഹന പരിശോധനാ വേളയിലും മറ്റു സമാന സന്ദര്‍ഭങ്ങളിലും ജനങ്ങളോട് മാന്യമായി പെരുമാറാന്‍ പോലീസുകാര്‍ക്ക് പരിശീലനം; ഇനി പോലീസുകാര്‍ നന്നാകുമോ ?
തിരുവനന്തപുരം: വാഹന പരിശോധനാ വേളയിലും മറ്റു സമാന സന്ദർഭങ്ങളിലും ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പോലീസുകാർക്ക് നിർദേശം. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശപ്രകാരം സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നടന്ന പരിശീലനത്തിലാണ് പോലീസുകാർക്ക് നിർദേശം നൽകിയത്. വാഹന പരിശോധനക്കിടെ നിയമം പാലിക്കാൻ തയാറാവണം. യാത്രക്കാർ പ്രകോപിപ്പിച്ചാലും മാന്യത വിടരുതെന്നും ആവരുടെ പെരുമാറ്റം കാമറയിൽ പകർത്തണമെന്നും നിർദേശം നൽകി. പരിശോധനാ വേളയിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെ സംബന്ധിച്ച് നിലവിലുള്ള സർക്കുലറുകളിലെ നിർദേശങ്ങൾക്കൊപ്പം പ്രായോഗിക സന്ദർഭങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഹെൽമറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്ര, ഓവർ സ്പീഡിൽ സഞ്ചരിക്കുന്ന കാർ തുടങ്ങിയവ എങ്ങനെയാണ് പരിശോധിക്കേണ്ടതെന്നും പെരുമാറ്റം എങ്ങനെയായിരിക്കണം എന്നുമുള്ള പ്രായോഗിക പരിശീലനമാണ് നൽകിയത്. പൊതുവിൽ വാഹനയാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമ ലംഘനങ്ങളും തെറ്റായ രീതികൾ സംബന്ധിച്ചും അവ കൈകാര്യം ചെയ്യേണ്ട രീതിയും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഹൈവേ പട്രോൾ ഉദ്യോഗസ്ഥർ, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, ട്രാഫിക് നിയന്ത്രിക്കുന്ന…
Read Moreചാറ്റിംഗ് കെണിയായി! ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് കുടുങ്ങി; സുബിന്റെ തന്ത്രത്തില്‍ വീണത് നിരവധി പെണ്‍കുട്ടികള്‍
ആലുവ: ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തയാളെ ആലുവ സൈബർ സെല്ലിന്റെ സഹായത്തോടെ ചോറ്റാനിക്കര പോലീസ് പിടികൂടി. ഇടുക്കി ജില്ലയിൽ പുറപ്പുഴ വഴിത്തല പാലം ജംഗ്ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന സുബിൻ ബേബിയെ (29) യാണ് പിടികൂടിയത്. ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട് സ്വകാര്യ ചിത്രങ്ങൾ ഇന്റർനെറ്റിലും മറ്റും പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന പരാതി പിറവം സിഐക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വേറെയും പെണ്‍കുട്ടികളെ ഇയാൾ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. സൈബർ സെൽ വിദഗ്ധരായ ബിനോയ്, തെൽഹത്ത്, ബോബി കുര്യാക്കോസ്, ഷിറാസ്, ഡെൽജിത്, രാഹുൽ, റിതേഷ്, കൃഷ്ണേന്ദു എന്നിവരും പിറവം സിഐ പി.കെ. ശിവൻകുട്ടിയും ചോറ്റാനിക്കര പോലീസും ചേർന്നാണ് പ്രതിയെ പിടിച്ചത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreഅധികബാധ്യതയായാലെന്നാ നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്..! സമ്മേളിക്കാൻ എംഎൽഎമാർ ഇനി പറന്നുവരും
തിരുവനന്തപുരം: എംഎൽഎമാർക്ക് അവരുടെ മണ്ഡലങ്ങളിൽനിന്ന് നിയമസഭാ സമ്മേളനത്തിനായി സർക്കാർ ചെലവിൽ വിമാനത്തിൽവരാം. എംഎൽഎമാരുടെ ശമ്പളം വർധിപ്പിച്ചതിനു പിന്നാലെ വിമാന യാത്രയ്ക്കുള്ള ആനുകൂല്യവും അനുവദിച്ചു. പ്രതിവർഷം 50,000 രൂപയുടെ വിമാനയാത്ര ആനുകൂല്യമാണ് നൽകുന്നത്. ബില്ലിൽ ഭേദഗതിവരുത്തിയാണ് പുതിയ ആനുകൂല്യം നൽകുന്നത്. മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം കൂട്ടാനുള്ള ബില്ലും നിയമസഭ പാസാക്കി. 39,500 രൂപയില്‍നിന്ന് എഴുപതിനായിരം രൂപയായാണ് എംഎൽഎമാരുടെ ശമ്പളം വര്‍ധിക്കുന്നത്. കൂടാതെ മണ്ഡലം അലവന്‍സായി 25000 രൂപയും ലഭിക്കും. കുറഞ്ഞത് ഇരുപതിനായിരം രൂപ ബാറ്റയും മാസാമാസം എഴുതിയെടുക്കാം. ടെലിഫോണ്‍ അനൂകൂല്യം 7500 ല്‍ നിന്ന് പതിനൊന്നായിരമായും ഓഫീസ് അലവന്‍സ് മൂവായിരത്തില്‍ നിന്ന് എണ്ണായിരമായും ഉയര്‍ത്തി. മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം കാബിനറ്റ് റാങ്കിലുള്ള 22 പേരുടെ ശമ്പളം 55000ല്‍ നിന്ന് 90000 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം വര്‍ധിപ്പിച്ചത് വഴി ഒരുമാസം സര്‍ക്കാരിന് 44 ലക്ഷം രൂപയുടെ അധികബാധ്യതയാണ്…
Read Moreഎല്ലാം സംശയത്തിന്റെ പേരില്‍! ഭര്‍തൃ മര്‍ദനത്തില്‍ അരയ്ക്കു താഴെ തളര്‍ന്ന ഗര്‍ഭിണി മെഡിക്കല്‍ കോളജില്‍; ഗര്‍ഭിണിയായതുകൊണ്ട് സ്കാനിംഗ് നടത്തുന്നിനും പ്രശ്നങ്ങള്‍
തൃശൂർ: ഭർത്താവിന്റെ ക്രൂരമായ മർദനത്തെത്തുടർന്ന് ശരീരത്തിന്റെ പാതിഭാഗം തളർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിയായ പെണ്‍കുട്ടിയെ ഇന്നു ന്യൂറോ ഓർത്തോ വിഭാഗങ്ങളിലെ വിദഗ്ധർ പരിശോധിക്കും. കൊല്ലം പുനലൂർ സ്വദേശിനിയായ ചെറുവിള പുത്തൻവീട്ടിൽ ജറീനയാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഗർഭസ്ഥശിശുവിന് തകരാർ സംഭവിച്ചിട്ടില്ലെന്ന നിഗമനത്തിലെത്തിയിരുന്നു. നാലുമാസം ഗർഭിണിയാണ് ജറീന. ശരീരത്തിന്റെ അരയ്ക്കു താഴേക്കു തളർന്ന സ്ഥിതിയിലാണ് ഇവർ. ഗർഭിണിയായതുകൊണ്ട് സ്കാനിംഗ് നടത്തുന്നിനു ചില പ്രശ്നങ്ങളുണ്ടെന്നു പറയുന്നു. ഗർഭസ്ഥ ശിശുവിനു കുഴപ്പമില്ലെന്ന നിഗമനത്തിലെത്തിയതിനാൽ ജറീനയെ ഇന്നു ന്യൂറോ ഓർത്തോ വിഭാഗങ്ങളിലെ വിദഗ്ധർ പരിശോധിക്കും. ജറീനയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽനിന്നാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയത്. ഭർത്താവിന്റെ അടിയേറ്റാണ് ഇവരുടെ ശരീരത്തിനു തളർച്ച സംഭവിച്ചതെന്നാണ് പരാതി. വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശിയായ ഭർത്താവ്…
Read More