മാസങ്ങള്‍ നീണ്ട നിരീക്ഷണം! സിനിമാക്കാര്‍ക്കായി ലഹരിയെത്തിച്ച യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍; ലഹരിവസ്തുക്കള്‍ എത്തിക്കുന്നത് ഗോവയില്‍ നിന്ന്‌

കൊ​ച്ചി: സി​നി​മാ​ക്കാ​ർ​ക്കു വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​ച്ച ഹാ​ഷി​ഷ് ഓ​യി​ൽ, കൊ​ക്കൈ​യ്ൻ, എം​ഡി​എം​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ കൊ​ച്ചി​യി​ൽ പി​ടി​യി​ൽ. പ്ര​തി​ക​ൾ വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​ന്നി​രു​ന്ന വീ​ട് റെ​യ്ഡ് ചെ​യ്താ​ണു ഷാ​ഡോ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. മ​ര​ട് പോ​ലീ​സ് സ്റ്റേ​ഷ​നു കീ​ഴി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ച​തു രാ​ത്രി ഏ​റെ വൈ​കി. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി ഗ്രീ​ഷ്മ(23), കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബി​ലാ​ൽ(32) എ​ന്നി​വ​രാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി പി​ടി​യി​ലാ​യ​ത്. 16 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, 13 ഗ്രാം ​എം​ഡി​എം​എ, ഒ​രു ഗ്രാം ​കൊ​ക്കൈ​യ്ൻ എ​ന്നി​വ​യ്ക്കു പ​മു​റ​മെ എ​ൽ​എ​സ്ഡി​യും ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ല​ഹ​രി​വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും എ​ത്ര രൂ​പ വി​ല​വ​രു​ന്ന​താ​ണെ​ന്നു തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മാ​സ​ങ്ങ​ൾ നീ​ണ്ട നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണു പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. ഗോ​വ​യി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ൾ കൊ​ച്ചി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ എ​ത്തി​ച്ച് പ്ര​തി​ക​ൾ വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​താ​യി ല​ഭി​ച്ച…

Read More

മതപ്രഭാഷകര്‍ക്കെതിരെ കേസെടുക്കുന്നു ! മതപ്രബോധകരെ തിരഞ്ഞുപിടിച്ച് പോലീസ് ആക്രമിക്കുകയാണെന്നാണ് സംഘടനാ നേതാക്കളുടെ ആരോപണം; സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ മുസ്‌ലിം സംഘടനകള്‍

കോ​ഴി​ക്കോ​ട്: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ​തി​രേ സ​മ്മ​ര്‍​ദ്ദ ത​ന്ത്ര​വു​മാ​യി മു​സ്‌ലിം സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്ത്.​ ഫാ​റൂ​ഖ് കോ​ള​ജ് വി​ഷ​യ​മ​ട​ക്ക​മു​ള്ള സം​ഭ​വ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​മാ​ണെ​ന്നും അ​ത് പ​രോ​ക്ഷ​മാ​യി ആ​ര്‍​എ​സ്എ​സി​നെ​യും ബി​ജെ​പി​യേ​യും സ​ഹാ​യി​ക്കു​ന്ന​താ​ണെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട്ടു​ചേ​ര്‍​ന്ന മു​സ്‌ലിം സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ല്‍ ആ​ക്ഷേ​പ​മു​യ​ര്‍​ന്നു. വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്താ​നും മു​സ്‌ലിം​ലീ​ഗ് നേ​തൃ​ത്വ​ത്തി​ല്‍ ലീ​ഗ് ഹൗ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തു. മ​ത​പ്ര​ബോ​ധ​ക​രെ തി​ര​ഞ്ഞുപി​ടി​ച്ച് പോലീ​സ് ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് സം​ഘ​ട​നാ​ നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണം.”വ​ത്ത​ക്ക’ പ​രാ​മ​ര്‍​ശ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്ത​തും വി​വി​ധ സം​ഘ​ട​ന​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. മ​ത​സം​ഘ​ട​ന ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ കോ​ള​ജി​നു പു​റ​ത്തെ വേ​ദി​യി​ലാ​ണ് അ​ധ്യാ​പ​ക​ന്‍ പ്ര​സം​ഗി​ച്ച​ത്. ഇ​തി​നെ​തി​രേ കേ​സെ​ടു​ത്ത​ത് ശ​രി​യാ​യി​ല്ലെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സം​വ​ര​ണം ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​മാ​ണെ​ന്ന ആ​ക്ഷേ​പ​വും മു​സ്‌ലിം സം​ഘ​ട​ന​ക​ള്‍ ഉ​യ​ര്‍​ത്തി. ഫ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ​തി​രേ ശ​ക്ത​മാ​യ വി​കാ​രം ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഇ​തി​ന​കം ഉ​യ​ര്‍​ന്നു​വ​ന്നി​ട്ടു​ണ്ടെ​ന്ന കാ​ര്യം നേ​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ട​ക്കു​ന്ന കൂ​ടി​കാ​ഴ്ച​യി​ല്‍…

Read More

പേഴ്‌സില്‍ പണവും വിലപ്പെട്ട രേഖകളും! മെട്രോ യാത്രക്കിടെ നഷ്ടമായ പേഴ്‌സ് പതിനൊന്ന് ദിവസങ്ങള്‍ക്കു ശേഷം യാത്രികന് പാഴ്‌സലായി ലഭിച്ചു; സിദ്ധാര്‍ഥിന്റെ സല്‍പ്രവര്‍ത്തിയെ പ്രശംസിച്ച് നവമാധ്യമങ്ങള്‍

പ​ണ​വും വി​ല​പ്പെ​ട്ട രേ​ഖ​ക​ളു​മ​ട​ങ്ങി​യ പേ​ഴ്സ് മെ​ട്രോ ട്രെ​യി​നി​ൽ ന​ഷ്ട​മാ​യ​യാ​ൾ​ക്ക് പ​തി​നൊ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം അ​ത് പാ​ഴ്സ​ൽ ആ​യി ല​ഭി​ച്ചു. ഡ​ൽ​ഹി​യി​ലെ ലാ​ജ്പ​ത്ത് ന​ഗ​റി​ൽ നി​ന്നും സെ​ൻ​ട്ര​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ലാ​ണ് ഗു​ർ​പ്രീ​ത് സിം​ഗ് എ​ന്ന ഇ​രു​പ​ത്തി​നാ​ലു​കാ​ര​ന് ത​ന്‍റെ പേ​ഴ്സ് ന​ഷ്ട​മാ​യ​ത്. ഉ​ട​ൻ ത​ന്നെ മെ​ട്രോ​യു​ടെ അ​ധി​കൃ​ത​രെ അ​ദ്ദേ​ഹം വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് കു​റെ​യ​ധി​കം സ​മ​യം എ​ല്ലാ​വ​രും തെ​ര​ഞ്ഞ​ങ്കി​ലും പേ​ഴ്സ് ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് നി​രാ​ശ​നാ​യി മ​ട​ങ്ങു​വാ​നെ സാ​ധി​ച്ചു​ള്ളു. എ​ന്നാ​ൽ പ​തി​നൊ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം അ​ദ്ദേ​ഹ​ത്തെ തേ​ടി ഒ​രു പാ​ഴ്സ​ൽ എ​ത്തി. ത​ന്‍റെ കൈ​യ്യി​ൽ നി​ന്നും ന​ഷ്ട​മാ​യ പേ​ഴ്സ് ആ​യി​രു​ന്നു അ​ത്. അ​ന്നു​ണ്ടാ​യി​രു​ന്ന പ​ണ​വും മു​ഴു​വ​ൻ രേ​ഖ​ക​ളും ആ ​പേ​ഴ്സി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. നോ​യി​ഡ സ്വ​ദേ​ശി​യാ​യ സി​ദ്ധാ​ർ​ഥ് മെ​ഹ്ത എ​ന്ന​യാ​ൾ​ക്കാ​ണ് ഈ ​പേ​ഴ്സ് ല​ഭി​ച്ച​ത്. ഗു​ൽ​പ്രീ​ത് സിം​ഗി​ന്‍റെ മേ​ൽ​വി​ലാ​സം പേ​ഴ്സി​നു​ള്ളി​ലെ രേ​ഖ​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് അ​ത് അ​യ​ച്ചു ന​ൽ​കു​വാ​ൻ എ​ളു​പ്പ​മാ​യ​ത്. ത​നി​ക്ക് ഒ​രു…

Read More

മന്ത്രി തോമസ് ഐസക് നേരിട്ടുവിളിച്ചു..! ചക്ക ഔദ്യോഗിക ഫലമായപ്പോള്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് ഇരട്ടിമധുരം; ചക്കയുടെ വിജയഗാഥ ഇങ്ങനെ…

ഒ​റ്റ​പ്പാ​ലം: ച​ക്ക​യെ കേ​ര​ള​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫ​ല​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​തി​നു കാ​ര​ണ​ക്കാ​ര​നാ​യ​ത് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ. മ​ന്ത്രി തോ​മ​സ് ഐ​സ​ക് ത​ന്നെ​യാ​ണ് ത​ന്‍റെ ഫേ​സ് ബു​ക്ക് പോ​സ്റ്റി​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.മ​ല​യാ​ളി​യു​ടെ പ്രി​യ​പ്പെ​ട്ട ച​ക്ക​പ്പ​ഴ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ്യ​മു​ദ്ര​കൂ​ടി പ​തി​ഞ്ഞ​പ്പോ​ൾ അ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്തോ​ഷി​ക്കു​ന്ന​ത് മ​നി​ശേ​രി തൃ​ക്ക​ങ്ങോ​ട് സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​റാ​ണ്. മാ​സ്റ്റ​റു​ടെ വീ​ടി​രി​ക്കു​ന്ന പ​ന​യം​ക​ണ്ട​ത്ത് മ​ഠ​ത്തി​ൽ വി​ശാ​ല​മാ​യ പ​റ​ന്പി​ൽ ത​ല​യു​യ​ർ​ത്തി നി​ല്ക്കു​ന്ന പ്ലാ​വു​ക​ളി​ൽ നി​റ​യെ മ​ധു​ര​മൂ​റു​ന്ന വ​രി​ക്ക​ച​ക്ക​ക​ളു​ണ്ട്. ച​ക്ക​യെ മ​ല​യാ​ളി​ക​ൾ ബോ​ധ​പൂ​ർ​വം വി​സ്മ​രി​ക്കു​ന്ന​ത് ബാ​ല​കൃ​ഷ്ണ​നി​ൽ നൊ​ന്പ​ര​മു​യ​ർ​ത്തി​യ​തി​ൽ തു​ട​ങ്ങു​ന്നു ച​ക്ക​യു​ടെ വി​ജ​യ​ഗാ​ഥ. പി​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും കൃ​ഷി​മ​ന്ത്രി​ക്കും നി​ര​ന്ത​രം എ​ഴു​ത്തു​കു​ത്തു​ക​ൾ ന​ട​ത്തു​ന്ന തി​ര​ക്കി​ലാ​യി ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ. സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന ച​ക്ക​യ്ക്ക് അ​യ​ൽ​നാ​ടു​ക​ളി​ലും വി​ദേ​ശ​ത്തും പ്രി​യം കൂ​ടി​വ​രി​ക​യാ​ണെ​ന്നും, ച​ക്ക​യെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി വി​ത​ര​ണം ചെ​യ്യാ​ൻ​ക​ഴി​ഞ്ഞാ​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ സ​ന്പ​ദ്ഘ​ട​ന​യ്ക്ക് അ​ത് കൈ​ത്താ​ങ്ങാ​കു​മെ​ന്നും ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു​വ​ച്ച​പ്പോ​ൾ കൃ​ഷി​മ​ന്ത്രി​ക്കും ധ​ന​കാ​ര്യ​മ​ന്ത്രി​ക്കും ഈ…

Read More

നീണ്ട ആറുവര്‍ഷത്തിനുശേഷം…! കൊല്ലുമെന്ന ഭീഷണി തള്ളി മലാല പാക്കിസ്ഥിനില്‍; കനത്ത സുരക്ഷ; യാത്രാവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

ഇ​സ്ലാ​മാ​ബാ​ദ്: താ​ലി​ബാ​ൻ ഭീ​ക​ര​രു​ടെ കൈ​യി​ൽ​നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട നൊ​ബേ​ൽ സ​മ്മാ​ന ജേ​ത്രി മ​ലാ​ല യൂ​സ​ഫ് സാ​യ് പാ​ക്കി​സ്ഥാ​നി​ൽ തി​രി​ച്ചെ​ത്തി. ആ​റു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് മ​ലാ​ല പാ​ക്കി​സ്ഥാ​നി​ലെ​ത്തു​ന്ന​ത്. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷാ​ഹി​ദ് അ​ബ്ബാ​സി​യു​മാ​യി മ​ലാ​ല കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ മ​ലാ​ല​യു​ടെ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. മ​ലാ​ല പാ​ക്കി​സ്ഥാ​നി​ൽ തി​രി​ച്ചെ​ത്തി​യാ​ൽ വ​ധി​ക്കു​മെ​ന്ന് താ​ലി​ബാ​ൻ നേ​ര​ത്തേ ഭീ​ഷ​ണി​യു​യ​ർ​ത്തി​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ലെ സ്വാ​ത് താ​ഴ്‌വ​ര​യി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച മ​ലാ​ല​യെ 2012 ഒ​ക്ടോ​ബ​റി​ലാ​ണ് താ​ലി​ബാ​ൻ ഭീ​ക​ര​ർ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ലാ​ല പി​ന്നീ​ട് ല​ണ്ട​നി​ൽ ചി​കി​ത്സ​തേ​ടു​ക​യും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​ശേ​ഷം അ​വി​ടെ​ത്ത​ന്നെ വി​ദ്യാ​ഭ്യാ​സം ചെ​യ്തു​വ​രി​ക​യു​മാ​ണ്.

Read More

സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം! സ്റ്റുഡിയോയിലെ ഹാര്‍ഡ് ഡിസ്‌കില്‍ ശേഖരിച്ചിരുന്നത് നാല്‍പതിനായിരത്തില്‍ പരം ഫോട്ടോകള്‍; പ്രതികളെ രക്ഷിക്കാന്‍ അനുവദിക്കില്ലെന്ന് കെകെ രമ

വ​ട​ക​ര: വി​വാ​ഹ​ച​ട​ങ്ങു​ക​ളി​ൽ നി​ന്നും മ​റ്റും സ്ത്രീ​ക​ളു​ടെ ഫോ​ട്ടോ​ക​ൾ ശേ​ഖ​രി​ച്ച് മോ​ർ​ഫ് ചെ​യ്ത് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ത​യ്യാ​റാ​ക്കി​യ വ​ട​ക​ര​യി​ലെ സ്റ്റു​ഡി​യോ ജീ​വ​ന​ക്കാ​ര​നും ഉ​ട​മ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​ർ​എം​പി​ഐ നേ​താ​വ് കെ.​കെ.​ര​മ ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി സ്ത്രീ​ക​ളു​ടെ ഫോ​ട്ടോ​ക​ൾ പ്ര​തി​ക​ൾ ഈ ​ത​ര​ത്തി​ൽ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്ത്രീ​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തി​ന് നേ​രെ​യു​ള്ള അ​തി​ഗു​രു​ത​ര​മാ​യ കൈ​യ്യേ​റ്റ​മാ​ണി​ത്. നാ​ൽ​പ​തി​നാ​യി​ര​ത്തി​ൽ പ​രം ഫോ​ട്ടോ​ക​ൾ ഇ​യാ​ൾ ഹാ​ർ​ഡ് ഡി​സ്കി​ൽ ശേ​ഖ​രി​ച്ചി​രു​ന്നു​വെ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​രം ഇ​തി​ന​കം പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ഏ​റെ ഗൗ​ര​വ​മാ​യ ഈ ​വി​ഷ​യ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണ​ത്തി​നും സ​ത്വ​ര ന​ട​പ​ടി​ക​ൾ​ക്കും പോ​ലീ​സ് ത​യ്യാ​റാ​കേ​ണ്ട​തു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ കു​റ്റ​വാ​ളി​ക​ളെ​യും അ​ടി​യ​ന്തി​ര​മാ​യി നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ച്ച് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണം. നി​ര​വ​ധി സ്ത്രീ​ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടും വി​ഷ​യ​ത്തി​ൽ പോ​ലീ​സ് പു​ല​ർ​ത്തു​ന്ന നി​സം​ഗ​ത സം​ശ​യാ​സ്പ​ദ​മാ​ണ്. പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ ആ​ര് ശ്ര​മി​ച്ചാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ന​ട​പ​ടി വൈ​കി​യാ​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ർ​എം​പി​ഐ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും…

Read More

ആ ഒരു മണിക്കൂര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍..! പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമായത് പോലീസിന്റെ അനാസ്ഥ മൂലമെന്ന് ആക്ഷേപം; അക്രമികള്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌

തി​രു​വ​ന​ന്ത​പു​രം: മ​ട​വൂ​രി​ലെ റേ​ഡി​യോ ജോ​ക്കി​യു​ടെ കൊ​ല​പാ​ത​കത്തിൽ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണം പോ​ലീ​സി​ന്‍റെ ത​ണു​പ്പ​ൻ ന​ട​പ​ടി കാ​ര​ണ​മെ​ന്ന് വ്യാ​പ​ക ആ​ക്ഷേ​പം. റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷി​നെ സ്വി​ഫ്ട് കാ​റി​ലെ​ത്തി​യ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ര​ക്ഷ​പ്പെ​ട്ട​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് കു​ട്ട​നും വെ​ട്ടേ​റ്റി​രു​ന്നു. എ​ന്നാ​ൽ കു​ട്ട​ൻ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും അ​ക്ര​മി​സം​ഘം എ​ത്തി​യ ചു​വപ്പ് സ്വി​ഫ്ട് കാ​റി​നെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പോ​ലീ​സ് വൈ​കി​യ​ത് പ്ര​തി​ക​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​രോ​പി​ക്കു​ന്ന​ത്. മ​ട​വൂ​രി​ൽ നി​ന്നും ദേ​ശീ​യ​പാ​ത​യി​ലേ​ക്കൊ എം​സി റോ​ഡി​ലേ​ക്കൊ പ്ര​വേ​ശി​ക്കാ​ൻ ഒ​രു മ​ണി​ക്കൂ​ർ നേ​രം ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ ഈ ​സ​മ​യ​ത്ത് മ​റ്റ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കാ​ർ ത​ട​യാ​ൻ നി​ർ​ദേ​ശം ന​ൽ​കാ​ൻ വൈ​കി​യ​ത് അ​ക്ര​മി​ക​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കു​ക​യാ​യി​രു​ന്നു​വ്ന്നൊ​ണ് വ്യാ​പ​ക​മാ​യി ഉ​യ​രു​ന്ന ആ​ക്ഷേ​പം. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പ​ടെ കൊ​ല​പാ​ത​ക വി​വ​രം അ​റി​ഞ്ഞി​ട്ടും കാ​ര്യ​ക്ഷ​മ​മാ​യു​ള്ള…

Read More

നാളുകള്‍ നീണ്ട നിരീക്ഷണം; പിടിയിലായ ദാദ വമ്പന്‍ സ്രാവ്! തേനിയില്‍നിന്നു വാങ്ങി ഇതര സംസ്ഥാനക്കാര്‍ക്കിടയില്‍ വില്പന; കൈയടി ഏറ്റുവാങ്ങി നോര്‍ത്ത് എസ്‌ഐ

കൊ​ച്ചി: വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ൽ​നി​ന്നാ​യി ഒരു ദിവസം ഒ​ൻ​പ​ത​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു വ്യാ​പ​ക പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​രു​ങ്ങി പോ​ലീ​സ്. കൊ​ച്ചി സി​റ്റി പോ​ലീ​സി​ന്‍റെ കീ​ഴി​ൽ കൊ​ച്ചി​യി​ൽ​നി​ന്നും ആ​ലു​വ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ​ൽ ആ​ലു​വ​യി​ൽ​നി​ന്നു​മാ​യാ​ണ് ഇ​ന്ന​ലെ ഇ​ത്ര​യ​ധി​കം അ​ള​വി​ൽ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഈ ​കേ​സു​ക​ളി​ലാ​യി അ​ഞ്ചു​പേ​രാ​ണു പി​ടി​യി​ലാ​യി​ട്ടു​ള്ള​ത്. ഈ​സ്റ്റ​ർ, വി​ഷു ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചാ​ണു വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​തേ​ത്തു​ട​ർ​ന്നു വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഷാ​ഡോ പോ​ലീ​സി​നു പു​റ​മെ വി​വി​ധ സ്റ്റേ​ഷ​നു​ക​ൾ​ക്കു കീ​ഴി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ൽ നേ​ര​ത്തെ പി​ടി​കൂ​ടി​യ​വ​രി​ൽ​നി​ന്നും ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളി​ൽ​നി​ന്നും ഉ​ൾ​പ്പെ​ടെ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഒ​രു​ങ്ങു​ന്ന​ത്. ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ ക​ട​ത്തു​ന്ന സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രും ദി​വ​സ​ങ്ങ​ൾ കൂ​ടു​ത​ൽ​പേ​ർ പി​ടി​യി​ലാ​കു​മെ​ന്ന വി​വ​ര​മാ​ണു അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ൽ വി​ല്പന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ര​ണ്ടു…

Read More

ഇത്രയധികം സ്‌ഫോടക വസ്തുക്കള്‍ എന്തിന് ? ജൈവവളത്തിന്റെ മറവില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്തിയ ഗോഡൗണ്‍ ഉടമ ഒളിവില്‍; അന്വേഷണം ശക്തം

കൊ​ണ്ടോ​ട്ടി: കൊ​ണ്ടോ​ട്ടി​യ്ക്ക​ടു​ത്തു മോ​ങ്ങ​ത്ത് ഇ​ന്ന​ലെ വ​ൻ​തോ​തി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം മ​ല​പ്പു​റം ജി​ല്ല​യു​ടെ പു​റ​ത്തേ​ക്കും. ലോ​റി​യി​ൽ നി​ന്നും മ​ര ഉ​രു​പ്പു​ടി​ക​ൾ കൂ​ട്ടി​യി​ട്ട മോ​ങ്ങ​ത്തെ ഗോ​ഡൗ​ണി​ൽ നി​ന്നു​മാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ലോ​റി ഡ്രൈ​വ​ർ കാ​സ​ർ​ഗോ​ഡ്് ക​ടു​മ്മ​നി തോ​ട്ടു​മ​ണ്ണി​ൽ ജോ​ർ​ജ്(40), ക​ർ​ണാ​ട​ക ക​ൽ​ക്ക​ര ചി​ക് മം​ഗ്ലൂ​ർ ഹ​ക്കീം(32) എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു പോ​ലീ​സി​നു നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ല​ത്തൂ​ർ​പ​ടി സ്വ​ദേ​ശി ബാ​സി​തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ് ഗോ​ഡൗ​ണ്‍ എ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. വി​വ​ര​മ​റി​ഞ്ഞു ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. ബാ​സി​ത്തി​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​യ​ൽ​ജി​ല്ല​ക​ളി​ലേ​ക്കും അ​നേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ലോ​റി​യി​ൽ എ​ത്തി​ച്ച സ്ഫോ​ട​ക വ​സ്തു​ക്ക​ളും ജൈ​വ വ​ള​വും മോ​ങ്ങ​ത്തെ മ​ര​ത്തി​ന്‍റെ ഗോ​ഡൗ​ണി​ൽ ഇ​റ​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് പി​ടി​യി​ലാ​യ​വ​ർ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഗോ​ഡൗ​ണ്‍ ഉ​ട​മ​യും മ​റ്റും ചേ​ർ​ന്നു മ​ല​പ്പു​റം മൈ​ലാ​ടി​യി​ൽ ക്വാ​റി ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നു​വേ​ണ്ടി​യാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ എ​ത്തി​ച്ച​തെ​ന്നാ​ണ്…

Read More

ന​ടിയെ ആക്രമിച്ച കേ​സ്: ഏ​തൊ​ക്കെ രേ​ഖ​ക​ള്‍ പ്ര​തി​ക​ള്‍​ക്ക് ന​ല്‍​കാ​നാ​കും; രേ​ഖ​ക​ള്‍ ന​ല്‍​കാ​നാ​കി​ല്ലെ​ങ്കി​ല്‍ കാരണം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​നോ​ട് കോ​ട​തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഏ​തൊ​ക്കെ രേ​ഖ​ക​ള്‍ പ്ര​തി​ക​ള്‍​ക്ക് ന​ല്‍​കാ​നാ​കു​മെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​നോ​ട് കോ​ട​തി. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ പ്രോ​സി​ക്യൂ​ഷ​നോ​ട് നി​ല​പാ​ട് തേ​ടി​യ​ത്. ഏ​തൊ​ക്കെ രേ​ഖ​ക​ള്‍ ന​ല്‍​കാ​നാ​കു​മെ​ന്ന് അ​റി​യി​ക്ക​ണം. രേ​ഖ​ക​ള്‍ ന​ല്‍​കാ​നാ​കി​ല്ലെ​ങ്കി​ല്‍ കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ടു​ത്ത​മാ​സം 11 ലേ​ക്ക് മാ​റ്റി. നേ​ര​ത്തെ ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ളും, കു​റ്റ​പ​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന രേ​ഖ​ക​ളും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി ദി​ലീ​പ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ൽ​കി​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യം ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​തൊ​ഴി​ച്ച് മ​റ്റ് രേ​ഖ​ക​ള്‍ പ്ര​തി​ക​ള്‍​ക്ക് ന​ല്‍​കാ​മെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഫോ​ണ്‍ രേ​ഖ​ക​ള്‍ അ​ട​ക്കം ഏ​തൊ​ക്കെ രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പ് പ്ര​തി​ഭാ​ഗ​ത്തി​ന് ന​ല്‍​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ഭാ​ഗ​ത്തി​ന് ന​ല്‍​കാ​നാ​കു​ന്ന രേ​ഖ​ക​ളു​ടെ കാ​ര്യം അ​റി​യി​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്.

Read More