എഴുത്തുപരീക്ഷയില്‍ മികച്ച പ്രകടനം! ശശികല ജയിലില്‍ കന്നഡ പഠിക്കുന്ന തിരക്കില്‍; ഒപ്പം കംപ്യൂട്ടറും; ശശികലയുടെ താത്പര്യപ്രകാരം വനിതാ തടവുകാര്‍ക്കു പുതിയ ലൈബ്രറിയും

ബം​ഗ​ളൂ​രു: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ ബം​ഗ​ളൂ​രു ജ​യി​ലി​ൽ ക​ഴി​യു​ന്ന ഐ​എ​എ​ഡി​എം​കെ നേ​താ​വ് വി.​കെ. ശ​ശി​ക​ല ക​ന്ന​ഡ പ​ഠി​ക്കു​ന്ന തി​ര​ക്കി​ൽ. ജ​യി​ൽ അ​ധി​കൃ​ത​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സ​ർ​ക്കാ​രി​ന്‍റെ സാ​ക്ഷ​ര​താ പ​ദ്ധ​തി​ക്കു കീ​ഴി​ൽ ന​ട​ക്കു​ന്ന ക​ന്ന​ഡ ക്ലാ​സു​ക​ളി​ൽ ശ​ശി​ക​ല പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​ന്ന​ഡ എ​ഴു​താ​നും വാ​യി​ക്കാ​നും പ​ഠി​ക്കു​ന്ന​തി​നൊ​പ്പം കംപ്യൂട്ട​ർ പ​ഠ​ന​വും ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ശ​ശി​ക​ല​യു​ടെ കൂ​ട്ടു​പ്ര​തി​യാ​യ ജെ. ​ഇ​ള​വ​ര​ശി​യും ക്ലാ​സി​ൽ സ്ഥി​ര​മാ​യി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ക്ലാ​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വാ​ച്യ​പ​രീ​ക്ഷ​യോ​ട് ശ​ശി​ക​ല നി​സ​ഹ​ക​രി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ സം​സാ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും എ​ന്നാ​ൽ എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു​വെ​ന്നും ജ​യി​ൽ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ല്കു​ന്നു​ണ്ട്. ജ​യി​ലി​ൽ കൂ​ടു​ത​ൽ സ​മ​യം വാ​യ​ന​യി​ൽ മു​ഴു​കി​യി​രി​ക്കു​ക​യാ​ണ് ശ​ശി​ക​ല. എ​ന്നാ​ൽ ജ​യി​ലി​ലെ ലൈ​ബ്ര​റി പു​രു​ഷ ത​ട​വു​കാ​ർ ക​ഴി​യു​ന്ന ഭാ​ഗ​ത്താ​ണ്. ശ​ശി​ക​ല​യു​ടെ താ​ത്പ​ര്യ​പ്ര​കാ​രം വ​നി​താ ത​ട​വു​കാ​ർ​ക്കു വേ​ണ്ടി മ​റ്റൊ​രു…

Read More

കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട യുവ വനിതാ ഡോക്ടര്‍ക്ക് വിഷാദരോഗമുണ്ടായിരുന്നു ? ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ…

കൊച്ചി: നഗരത്തില്‍ നടന്ന ചര്‍മ വിദഗ്ധന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ യുവ വനിതാ ഡോക്ടര്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച സംഭവം ആത്മഹത്യ തന്നെയെന്ന് പോലീസ്.യുവതി താമസിച്ച ഹോട്ടല്‍മുറിയില്‍ എഴുതിവെച്ച ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. അച്ഛനോട് മാപ്പു ചോദിച്ചു കൊണ്ട് കത്തെഴുതി വെച്ച ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. ചര്‍മ്മ വിദഗ്ധന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ജാര്‍ഖണ്ഡ് ജംഷഡ്പൂര്‍ സ്വദേശിനി മമ്താ റായ് (26) ആണ് കൊച്ചി കച്ചേരിപ്പടിയിലെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയത്. ജനുവരി 17 മുതല്‍ 22 വരെയായിരുന്നു സമ്മേളനം. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടര്‍ കുളിക്കാനായി പോയ സമയത്ത് മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ‘താന്‍ വിഷാദ രോഗത്തിന് ചികിത്സതേടുന്ന ആളാണ്. എല്ലാം ഉപേക്ഷിച്ച് പോകുന്നു.’ എന്നാണ് മരണക്കുറിപ്പില്‍ പറയുന്നത്. തന്റെ മരണത്തിന് വേറാരും ഉത്തരവാദികളല്ലെന്നും കത്തില്‍ പറയുന്നുണ്ട്. ‘സോറി പപ്പാ’ എന്നു പറഞ്ഞു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.…

Read More

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥി വെടിവച്ചു കൊന്നു; രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ അധ്യാപകരും മറ്റു വിദ്യാര്‍ഥികളും ചേര്‍ന്ന് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു

യമുനാനഗർ: ഹരിയാനയിലെ യമുനാനഗറിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയുടെ വെടിയേറ്റ് സ്കൂൾ പ്രിൻസിപ്പൽ കൊല്ലപ്പെട്ടു. റിത ചന്പ്രയാണ് കൊല്ലപ്പെട്ടത്. യമുനാനഗറിലെ താപെർ കോളനിയിലുള്ള സ്വാമി വിവേകാനന്ദ സ്കൂളിലാണ് സംഭവം. ഇന്ന് രാവിലെ 11.35 പ്രിൻസിപ്പലിന്‍റെ മുറിയിൽ അതിക്രമിച്ചു കയറിയ വിദ്യാർഥി റിതയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നിട് രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിയെ അധ്യാപകരും മറ്റു വിദ്യാർഥികളും ചേർന്ന് പിടിച്ച് പോലീസിനു കൈമാറി. വിദ്യാർഥിയെ അറസ്റ്റു ചെയ്തതായും കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമല്ലെന്നും എസ്പി രാജേഷ് കാലിയ അറിയിച്ചു.

Read More

പുറത്തുപോയ യുവതി ഏറെ നേരമായിട്ടും തിരിച്ചുവന്നില്ല; ഒടുവില്‍ വനപ്രദേശത്ത് അവശനിലയില്‍ കണ്ടെത്തി; ഗര്‍ഭിണിയെ പീഡിപ്പിച്ച് വനത്തില്‍ തള്ളിയവരെ തേടി പോലീസ്‌

ലക്നോ: ഉത്തർപ്രദേശിലെ ബദാവൂൻ ജില്ലയിൽ ഗർഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി. 32 വയസുകാരിയായ യുവതിയെ കചൂല ഗ്രാമത്തിലെ വനപ്രദേശത്ത് കൈയും കാലും കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്. വീടിനു പുറത്തുപോയിരുന്ന യുവതി ഏറെ നേരമായിട്ടും വരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വനപ്രദേശത്ത് അവശനിലയിൽ കണ്ടെത്തിയത്. യുവതിയെ ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.

Read More

കാറില്‍ രക്തക്കറപറ്റുമെന്ന്..! പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ യുപി പോലീസിന്റെ ക്രൂരത; രണ്ടു വിദ്യാര്‍ഥികള്‍ രക്തം വാര്‍ന്ന് മരിച്ചു

സഹറാണ്‍പൂർ: കാറിൽ രക്തം പറ്റുമെന്ന് പറഞ്ഞ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ ഉത്തർപ്രദേശ് പോലീസിന്‍റെ ക്രൂരത. രണ്ടു വിദ്യാർഥികൾ രക്തം വാർന്ന് മരിച്ചു. സഹറാണ്‍പൂരിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥികൾ റോഡിൽ രക്തം വാർന്ന് കിടക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നതോടെയാണ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരം പുറംലോകമറിഞ്ഞത്. പട്രോളിംഗിലുണ്ടായിരുന്ന മൂന്നു പോലീസുകാർ സംഭവസ്ഥലത്തെത്തിയെങ്കിലും പോലീസ് കാറിൽ രക്തം പറ്റുമെന്ന് പറഞ്ഞ് വിദ്യാർഥികളെ ആശുപത്രിയിൽ എത്തിക്കാതിരുന്നത്. പിന്നീട് പ്രാദേശിക പോലീസ് സ്റ്റേഷനിൽനിന്നു മറ്റൊരു വാഹനമെത്തിച്ചാണ് വിദ്യാർഥികളെ ആശുപത്രിയിലേക്ക് കൊണ്ടു പോയതെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Read More

മാ​ലി​യി​ൽ അ​ധ്യാ​പ​ക നി​യ​മ​നം! ല​ക്ഷ​ങ്ങ​ൾ ക​മ്മീ​ഷ​ൻ പറ്റി ഏ​ജ​ൻ​സി​ക​ൾ വിലസുന്നു; ക​ബ​ളി​പ്പി​ക്ക​ലി​ന് ഇ​ര​യാ​യ​വ​ർ പ​ല​രും ക​ണ്ണീ​രു​മാ​യി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മാലിദ്വീപില്‍ അ​ധ്യാ​പ​ക നി​യ​മ​നം വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ത്തി​ന്‍റെ കെ​ണി​യി​ൽ കു​ടു​ങ്ങി തൊ​ഴി​ല​ന്വേ​ഷ​ക​ർ. ര​ണ്ട​ര ല​ക്ഷം രൂ​പ വീ​ത​മാ​ണ് ഓ​രോ അ​പേ​ക്ഷ​ക​രി​ൽ​നി​ന്നും ത​ട്ടി​പ്പുസം​ഘം കൈ​ക്ക​ലാ​ക്കു​ന്ന​ത്. ക​ബ​ളി​പ്പി​ക്ക​ലി​ന് ഇ​ര​യാ​യ​വ​ർ പ​ല​രും ക​ണ്ണീ​രു​മാ​യി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. മാ​ലി​ദ്വീ​പി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 65,000 രൂ​പ​യാ​ണു ശ​ന്പ​ളം. മു​ന്തി​യ ശ​ന്പ​ളം വാ​ഗ്ദാ​നം ചെ​യ്താ​ണ് തൊ​ഴി​ല​ന്വേ​ഷ​ക​രെ ക​ണ്ടെ​ത്തു​ന്ന​ത്. ഇ​ന്‍റ​ർ​നെ​റ്റ് മു​ഖേ​ന ചി​ല ഏ​ജ​ൻ​സി​ക​ളാ​ണ് ത​ട്ടി​പ്പി​നു പി​റ​കി​ൽ. അ​പേ​ക്ഷാഫീ​സ്, ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്, പ്രോ​സ​സിം​ഗ് ചാ​ർ​ജ്, സ​ർ​വീ​സ് ചാ​ർ​ജ് തു​ട​ങ്ങി​യ പേ​രു​ക​ളി​ലാ​യി ഘ​ട്ടം​ഘ​ട്ട​മാ​യാണ് ത​ട്ടി​പ്പുസം​ഘം പ​ണം കൈ​പ്പ​റ്റു​ന്ന​ത്. കോ​ഴ​പ്പ​ണ​ത്തി​നു ര​ശീ​തി​യി​ല്ല. എ​ന്നാ​ൽ സ​ർ​വീ​സ് ചാ​ർ​ജ് എ​ന്ന പേ​രി​ൽ ഇ​രു​പ​തി​നാ​യി​രം രൂ​പ​യ്ക്ക് ഏ​ജ​ൻ​സി ര​ശീ​തി ന​ൽ​കാ​റു​ണ്ട്. ര​ണ്ട​ര ല​ക്ഷം രൂ​പ കൈ​പ്പ​റ്റു​ന്ന മു​റ​യ്ക്കു മാ​ലി സ​ർ​ക്കാ​രി​ന്‍റെ നി​യ​മ​നോ​ത്ത​ര​വു ല​ഭ്യ​മാ​ക്കും. ഉ​ത്ത​ര​വു​മാ​യി മാ​ലി​ദ്വീ​പി​ൽ എ​ത്തി സ്കൂ​ളി​ൽ ജോ​ലി​ക്കു ഹാ​ജ​രാ​കാം. എ​ന്നാ​ൽ ര​ണ്ടുമാ​സം ക​ഴി​യു​ന്പോ​ഴേ​ക്കും നി​സാ​ര…

Read More

വിവാഹബന്ധം വേര്‍പ്പെടുത്തിയത് ശരിയായില്ല, ഋത്വിക് റോഷന്‍ വീണ്ടും സൂസനെ വിവാഹം കഴിക്കാനൊരുങ്ങുന്നു, അപൂര്‍വ സംഭവം ആഘോഷിക്കാനൊരുങ്ങി ആരാധകരും

ഒരിക്കല്‍ വിവാഹമോചിതായതാണ് ബോളിവുഡ് താരം ഋത്വിക് റോഷന്‍. എന്നാല്‍ ഇപ്പോള്‍ മുന്‍ ഭാര്യയെ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങിയിരിക്കുകയാണ് താരം. മുന്‍ഭാര്യയെ ഹൃത്വിക് വീണ്ടും വിവാഹം കഴിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെക്കാന്‍ ക്രോണിക്കലാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ബോളിവുഡിലെ വേര്‍പിരിഞ്ഞ താരദമ്പതികളില്‍ ഒരാളാണ് ഹൃത്വിക് റോഷന്‍. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകന്‍ പോവുകയാണെന്നാണ് പറയുന്നത്. വധു മറ്റാരുമല്ല മുന്‍ ഭാര്യയായിരുന്ന സൂസന്നെ ഖാന്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. സൂസന്നെ ഖാനുമായി നീണ്ട പതിനാല് വര്‍ഷത്തെ വിവാഹ ജീവിതം 2014 ല്‍ അവസാനിപ്പിക്കുകയായിരുന്നു. ശേഷം ഇരുവരും നല്ല സുഹൃത്തുക്കളെ പോലെയിരുന്നു ജീവിച്ചിരുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത താരങ്ങള്‍ ഇതുവരെ സ്ഥിതികരിച്ചിട്ടില്ല.

Read More

കാസര്‍ഗോഡിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം, ദാരുണമായി കൊല്ലപ്പെട്ടത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ, പോലീസ് ഇപ്പോഴും ഉറക്കത്തില്‍

കാസര്‍കോടിനെ വിറപ്പിച്ച് വീണ്ടും കൊലപാതകം. വീട്ടമ്മയെ കൊലപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്നു. മൃതദേഹം കണ്ടെത്തിയത് കൈകാലുകള്‍ ബന്ധിച്ചനിലയില്‍. വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന പെരിയ ആയമ്പാറയിലെ സുബൈദ(60) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടയില്‍ കൊല ചെയ്തതാകാം എന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും മറ്റും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കൊലപാതക വിവരം പുറത്തായത്.

Read More

നാലു ദിവസത്തിനിടെ ആറ് മാനഭംഗ കേസുകൾ! മുഖ്യ​മ​ന്ത്രി “പ​ദ്മാ​വ​ത്’ നി​രോ​ധി​ക്കാ​നു​ള​ള തി​ര​ക്കി​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷം

ഗു​ർ​ഗ്രാം: ഹ​രി​യാ​ന​യി​ൽ വീ​ണ്ടും കൂ​ട്ട​മാ​ന​ഭം​ഗം. കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​വ​ച്ച് ര​ണ്ടു പേ​ർ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വത്തെ​ക്കു​റി​ച്ച് ആ​രോ​ടും പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം പെ​ൺ​കു​ട്ടി​യെ പ്ര​തി​ക​ൾ കാ​റി​ൽ നി​ന്ന് ഇ​റ​ക്കി വി​ട്ടു. ഇ​ന്ന​ലെ പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. നാ​ലു ദി​വ​സ​ത്തി​നി​ടെ ഹ​രി​യാ​ന​യി​ൽ ന​ട​ക്കു​ന്ന ആ​റാ​മ​ത്തെ കൂ​ട്ട​മാ​ന​ഭം​ഗ​മാ​ണി​ത്. ജ​നു​വ​രി 13ന് ​പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ക്രൂ​ര​മാ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ സം​ഭ​വ​മാ​ണ് ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് മാ​ന​ഭം​ഗ​ക്കേ​സു​ക​ളു​ടെ എ​ണ്ണം ഒാ​രോ ദി​വ​സ​വും വ​ർ​ധി​ക്കു​ന്പോ​ൾ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ വിവാദ സിനിമ “പ​ദ്മാ​വ​ത്’ നി​രോ​ധി​ക്കാ​നു​ള്ളതി​ര​ക്കി​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

Read More

ദുരൂഹത! ഹരിയാനയില്‍ നാടന്‍ പാട്ട് ഗായികയെ കഴുത്തറുത്തു കൊന്നു; കഴിഞ്ഞ ഞായറാഴ്ച മുതല്‍ മമതാ ശര്‍മയെ കാണാനില്ലായിരുന്നെന്ന് മകന്‍

റോ​ഹ്ത്ത​ക്: ഹ​രി​യാ​ന​യി​ൽ ഹ​രി​യാ​ൻ​വി നാ​ട​ൻ പാ​ട്ട് ഗാ​യി​ക​യെ ക​ഴു​ത്ത​റു​ത്തു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹ​രി​യാ​ൻ​വി ഗാ​യി​ക മ​മ​താ ശ​ർ​മ​യാ​ണ് (40) കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച റോ​ഹ്ത്ത​ക് ജി​ല്ല​യി​ലെ ബ​നി​യാ​നി ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​റി​ന്‍റെ സ​മീ​പ ഗ്രാ​മ​മാ​യ ബ​നി​യാ​നി​യി​ൽ കു​റ്റി​ക്കാ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ മ​മ​താ ശ​ർ​മ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നെ​ന്ന് മ​ക​ൻ ഭാ​ര​ത് പ​റ​ഞ്ഞു. സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ മോ​ഹി​ത് കു​മാ​റി​നൊ​പ്പം ഗൊ​ഹാ​ന​യി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ​പോ​യ മ​മ​താ ശ​ർ​മ പി​ന്നീ​ട് തി​രി​ച്ചു​വ​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​ണ്‍ കോ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read More