ന്യൂഡൽഹി: കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളിൽ വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്തിലെത്തും മുന്‍പേ രക്ഷാപ്രവർത്തനത്തിനു സന്നദ്ധരായിരിക്കണമെന്നു ബിജെപി പ്രവർത്തകരോടു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കേരളം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഒാഖി കനത്ത നാശം വിതച്ചിട്ടും ഒരു വരിപോലും ട്വീറ്റ് ചെയ്യാതിരുന്ന മോദിയാണ് ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് എത്തുന്നതിനുമുന്പേ രക്ഷാ പ്രവർത്തനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും ഈ ദിവസങ്ങളിൽ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. കേരളത്തിനെ ഇന്ത്യൻ പ്രധാനമന്ത്രി ഇപ്പോഴും സൊമാലിയ ആയാണോ കാണുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ ട്വീറ്റെന്നാണ് രാഷ്്ട്രീയ എതിരാളികളുടെ ആരോപണം. ഓഖി ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റാലികൾ റദ്ദ് ചെയ്തുവെന്ന് നേരത്തെ പറഞ്ഞുവെങ്കിലും കാറ്റിന്റെ തീവ്രത കുറഞ്ഞതിനാൽ മൂന്ന്…
Read MoreCategory: Loud Speaker
നടി ചാര്‍മിള ലൊക്കേഷനില്‍ തലകറങ്ങി വീണു
നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടാണ് വാളൂരിലെ ലൊക്കേഷനില്‍ ചാര്‍മിള തലകറങ്ങി വീണത്. തുടര്‍ന്ന് കൊരട്ടിയിലെ സ്വകാര്യആശുപത്രിയില്് നടിയെ പ്രവേശിപ്പിച്ചു. നിതീഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന ഒരു പത്താം ക്ലാസിലെ പ്രണയം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഇന്നലെയാണ് ചെറുവാളൂരിലും പരിസരങ്ങളിലുമായി സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
Read Moreവെടിയൊച്ച കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ ഞെട്ടി! ഭാര്യയേയും സഹോദരിയേയും വെടിവച്ച ശേഷം എന്‍എസ്ജി കമാന്‍ഡോ ജീവനൊടുക്കി
ഗുഡ്ഗാവ്: ഭാര്യയേയും ഇവരുടെ സഹോദരിയേയും വെടിവച്ച ശേഷം ദേശീയ സുരക്ഷാ ഉദ്യോഗസ്ഥൻ (എൻഎസ്ജി) സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. ചൊവ്വാഴ്ച ഹരിയാനയിലെ മനേസർ ക്യാമ്പിലായിരുന്നു സംഭവം. ബിഎസ്എഫിലെ എഎസ്ഐ കാൺപുർ സ്വദേശി ജിതേന്ദ്ര യാദവാണ് ജീവനൊടുക്കിയത്. ഇയാൾ എൻസ്ജിയിൽ അഞ്ചു വർഷമായ ഡപ്യൂട്ടേഷനിൽ ജോലിചെയ്തുവരികയായിരുന്നു. ക്യാമ്പിലെ 42 ാം നമ്പർ ഫ്ളാറ്റിലായിരുന്നു ജിതേന്ദ്രയും കുടുംബവും താമസിച്ചിരുന്നത്. വെടിയൊച്ച കേട്ട് സഹപ്രവർത്തകർ എത്തുമ്പോൾ ജിതേന്ദ്രയും ഭാര്യ ഗുദാനും ഇവരുടെ സഹോദരി ഖുശ്ബുവും (18) രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. കുടുംബ കലഹത്തെ തുടർന്ന് ജിതേന്ദ്ര ഭാര്യയേയും സഹോദരിയേയും സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. ഇതിനു ശേഷം തലയിലേക്ക് സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തു. വയറ്റിൽ വെടിയേറ്റ ഗുദാനും ഖുശ്ബുവും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
Read Moreമണിയാശാന് വീണ്ടും നാക്കുപിഴ, കലോത്സവ വേദിയിലെത്തി മണിയാശാന് തട്ടിവിട്ട പ്രസംഗം കേട്ട് വിദ്യാര്‍ഥികള്‍ ഞെട്ടി
കലോത്സവവേദിയില്‍ മന്ത്രി എം.എം മണിക്കു വീണ്ടും നാക്കു പിഴ. കഴിഞ്ഞവര്‍ഷം തൊടുപുഴില് തുടങ്ങിയ നാവുപിഴ ഇപ്പോള്‍ മുണ്ടിയെരുമയിലും ആവര്‍ത്തിച്ചു. പ്രിയപ്പെട്ട, ബഹുമാനപ്പെട്ട കായികതാരങ്ങളേ എന്ന അഭിസംബോധനയോടെയായിരുന്നു മന്ത്രി എം.എം. മണിയുടെ പ്രസംഗം. റവന്യു ജില്ലാ കലോല്‍സവത്തിനെത്തിയ പ്രിയപ്പെട്ട, ബഹുമാനപ്പെട്ട കായികതാരങ്ങളെ, നിങ്ങള്‍ വിജയിക്കാനായില്ലെങ്കിലും സങ്കടപ്പെടരുത്… മണിയുടെ പ്രസംഗം ഇങ്ങനെ നീണ്ടു. കലോത്സവത്തിന് ഉദ്ഘാടകനായി മന്ത്രി മണിയെയാണു നിശ്ചയിച്ചതെങ്കിലും തിരക്കുകള്‍മൂലം അദ്ദേഹത്തിന് ആദ്യദിനം ചടങ്ങിനെത്താനായിരുന്നില്ല. ഇതിനു പകരമായാണ് മണി ഇന്നലെ വൈകുന്നേരം വേദിയിലെത്തിയത്. കഴിഞ്ഞ തവണ തൊടുപുഴയില്‍ നടന്ന റവന്യു ജില്ലാ കലോല്‍സവത്തില്‍ കായികമാമാങ്കത്തിന് ആശംസകള്‍ അര്‍പ്പിച്ചാണ് അന്ന് മന്ത്രി പ്രസംഗം തുടങ്ങിയത്. പി.ടി. ഉഷ, ഷൈനി എബ്രാഹം, പ്രീജ ശ്രീധരന് തുടങ്ങിയ അപൂര്‍വം ചിലരുണ്ടായതൊഴിച്ചാല്‍ കായിക രംഗത്ത് ഇന്ത്യ വട്ടപ്പൂജ്യമാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍പോലും കായികരംഗത്ത് സ്വര്‍ണം വാരിക്കൂട്ടുന്പോള് ഇന്ത്യക്ക് വല്ല ഓടോ, വെങ്കലമോ കിട്ടിയാല്‍ കിട്ടിയെന്നു പറയാം.…
Read Moreഒടുക്കം സമ്മതിക്കേണ്ടി വന്നു. .! നിലപാടുകൾ തിരുത്തി ജിഷ്ണു കേസ് അന്വേഷിക്കാൻ തയാറാണെന്ന് സിബിഐ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ജിഷ്ണു പ്രണോയി കേസ് അന്വേഷിക്കാൻ തയാറാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. ഇന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോഴാണ് സിബിഐ തങ്ങളുടെ നിലപാട് തിരുത്തിയത്. തങ്ങൾ ഏറ്റെടുക്കാൻ തക്ക പ്രാധാന്യമുള്ള കേസാണിതെന്ന് കരുതുന്നില്ലെന്ന നിലപാടിലായിരുന്നു സിബിഐ. എന്നാൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേസ് ഏറ്റെടുക്കുമെന്ന് കേന്ദ്ര സർക്കാർ കൂടി വ്യക്തമാക്കിയ തോടെയാണ് സിബിഐ ഇന്ന് നിലപാട് തിരുത്തിയത്. കേസിൽ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. അതേസമയം കേസ് ഏറ്റെടുക്കുന്നതിൽ ഇത്രയും കാലതാമസം വരുത്തിയ സിബിഐക്കെതിരേ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഇത്രയും കാലതാമസം കേസിലെ പ്രധാന തെളിവുകൾ ഇല്ലാതാക്കില്ലേ എന്ന് കോടതി ചോദിച്ചു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതോടെ വിഷയത്തിൽ കോടതി കേന്ദ്രത്തിന്റെ അഭിപ്രായവും…
Read Moreമലപ്പുറത്ത് ‘ജിമിക്കി കമ്മല്‍’ പൊല്ലാപ്പില്‍! വിദ്യാര്‍ഥിനികള്‍ക്കെതിരെ സദാചാരവാദികള്‍; ആക്ഷേപിച്ചവരെ എതിര്‍ത്തും പെണ്‍കുട്ടികള്‍ക്കു പ്രോത്സാഹനവും പിന്തുണയായും നിരവധി പേര്
മലപ്പുറം: മലപ്പുറം നഗരത്തിൽ അരങ്ങേറിയ ജിമിക്കി കമ്മൽ പാട്ടിനു ചുവടുവച്ചു വിദ്യാർഥിനികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ് സോഷ്യൽ മീഡ്ിയയിൽ വൈറലായി. ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് മലപ്പുറം ടൗണിൽ സ്വകാര്യ കോളജിലെ ഏതാനും വിദ്യാർഥിനികൾ ബോധവത്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ് നടത്തിയത്. ഇതേത്തുടർന്നു വിദ്യാർഥിനികൾക്കെതിരെ സദാചാരവാദികൾ രംഗത്തെത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് എന്റെ ആരോഗ്യം എന്റെ അവകാശം എന്ന പ്രമേയം ആസ്പദമാക്കിയായിരുന്നു ബോധവത്കരണ റാലി നടത്തിയത്. ഇതേത്തുടർന്നായിരുന്നു മോഹൻലാൽ അഭിനയിച്ച വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ജിമിക്കി കമ്മലിനു കോളജ് വിദ്യാർഥിനികൾ ഫ്്ളാഷ് മോബ് അവതരിപ്പിച്ചത്. വിദ്യാർഥിനികളെ പരിഹസിച്ചും ആക്ഷേപിച്ചും ഒട്ടേറെ പേരാണ് സാമൂഹിക മാധ്യമങ്ങളിൽ എത്തിയത്. സൈബർ സദാചാരവാദികളുടെ ആക്ഷേപവും നേരിടേണ്ടി വന്നു. വിദ്യാർഥിനികളുടെ ഡാൻസ് വൈറലായതോടെ പലരും എതിർപ്പമായി രംഗത്തു വരികയായിരുന്നു.…
Read Moreസ്ത്രീ വോട്ടർമാരും ബിസിനസുകാരും ‘കൈ’യെ കൂട്ടുപിടിച്ചു; ഗുജറാത്തിൽ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം
ന്യൂഡൽഹി: സ്ത്രീ വോട്ടർമാരും ബിസിനസുകാരുടെ വോട്ടുകളും അനുകുലമാകുമെന്ന പുതിയ സർവേ റിപ്പോർട്ട് ഗുജറാത്തിൽ കോൺഗ്രസിന് ആശ്വാസമാകുന്നു. പുതിയ സർവേയിൽ ഗുജറാത്തിൽ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്നാണ് റിപ്പോർട്ട്. എബിപി ന്യൂസ്-സിഎസ്ഡിഎസ് ആണ് സർവേ നടത്തിയത്. ബിജെപി 95 സീറ്റും(91-99) കോണ്‍ഗ്രസ് 82 സീറ്റും(78-86) മറ്റുള്ളവർ അഞ്ചു സീറ്റും നേടുമെന്നു സർവേ പറയുന്നു. കോണ്‍ഗ്രസും ബിജെപിയും 43 ശതമാനം വീതം വോട്ട് നേടും. നഗരമേഖലകളിൽ ബിജെപി നേട്ടമുണ്ടാക്കുമെന്നും ഗ്രാമീണമേഖല കോണ്‍ഗ്രസിനൊപ്പമാണെന്നും സർവേ പറയുന്നു. വടക്കൻ ഗുജറാത്തിലെ ഗ്രാമീണമേഖലകളിൽ കോണ്‍ഗ്രസിനു വൻ മുന്നേറ്റം എബിപി ന്യൂസ്-സിഎസ്ഡിഎസ് സർവേ പ്രവചിക്കുന്നു. മധ്യ ഗുജറാത്തിലും തെക്കൻ ഗുജറാത്തിലും ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. സൗരാഷ്ട്രയിൽ ബിജെപിയും വടക്കൻ ഗുജറാത്തിൽ കോണ്‍ഗ്രസും മേധാവിത്വം നേടും. തെക്കൻ ഗുജറാത്തിലെ നഗരമേഖലകളിൽ കോൺഗ്രസ് മുന്നിലെത്തുന്പോൾ ഗ്രാമീണമേഖലകളിൽ ബിജെപിക്കാണു മുൻതൂക്കം. ബിസിനസുകാരിൽ 43 ശതമാനം കോണ്‍ഗ്രസിനും 40 ശതമാനം ബിജെപിക്കും…
Read Moreസ്രാവിന്റെ കടിയേറ്റ് ഇന്ത്യൻ വംശജ മരിച്ച സംഭവം: കൊലയാളി അപൂർവമായി എത്തുന്ന കടുവ സ്രാവ്; സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലായിരുന്നുവെന്ന് ആക്ഷേപം
ന്യൂയോർക്ക്: ഇന്ത്യൻ വംശജ സ്രാവിന്റെ കടിയേറ്റു മരിച്ച സംഭവത്തിൽ സ്കൂബ ഡൈവിംഗ് കന്പനിക്കെതിരേ ആരോപണവുമായി സുഹൃത്ത് രംഗത്ത്. ന്യൂയോർക്കിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മാനേജരായിരുന്ന ഇന്ത്യൻ വംശജ രോഹിന ഭണ്ഡാരി(49) ആണ് സ്രാവിന്റെ കടിയേറ്റു മരിച്ചത്. സ്കൂബ ഡൈവിംഗ് കന്പനി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലായിരുന്നുവെന്ന് രോഹിനയുടെ സുഹൃത്ത് ഡോ. ജെഫ്രി ആരോപിച്ചു. മധ്യഅമേരിക്കൻ രാജ്യമായ കോസ്റ്റാറിക്കയുടെ തീരത്താണ് ആക്രമണത്തിനിരയായത്.വിവിധയിനം സ്രാവുകൾക്കു പേരുകേട്ട കോക്കോസ് ദ്വീപ് തീരത്ത് ഇവർ ഉൾപ്പെട്ട 18 അംഗ സംഘം ശ്വസനോപകരണങ്ങളുടെ സഹായത്തോടെ കടലിനടിയിൽപ്പോകുന്ന സ്കൂബ ഡൈവിംഗ് നടത്തുകയായിരുന്നു. ടൈഗർ സ്രാവ് എന്നയിനമാണ് ആക്രമിച്ചത്. 2012നു ശേഷം ആദ്യമായാണ് ഇത്തരം സ്രാവ് ഇവിടെ ആക്രമണം നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. സ്രാവ് വരുന്നത് കണ്ട സഹായി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രോഹിനയുടെ കാലിലാണ് ആദ്യം സ്രാവ് കടിച്ചത്. സമീപത്തുണ്ടായിരുന്നവർ കരയിലെത്തിച്ചു ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും…
Read Moreനല്ല കാര്യത്തിനായി ഡാന്‍സ് ചെയ്തു, മലപ്പുറത്തെ പെണ്‍കുട്ടികള്‍ക്ക് വധഭീഷണിയുമായി സദാചാരവാദികള്‍
ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ഫ്ളാഷ് മോബ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരേ അധിക്ഷപങ്ങളുമായി ഒരുകൂട്ടം ആളുകള്‍. എയ്ഡ്സ് ബോധവല്‍ക്കരണത്തിനായി നടത്തിയ ഡാന്‍സ് വീഡിയോ വൈറലായതോടെ പെണ്‍കുട്ടികള്‍ക്കെതിരെ വിമര്‍ശനവുമായി തീവ്രനിലപാടുകാര്‍ രംഗത്ത് വന്നു. ഇവരെ വീട്ടില്‍ കെട്ടിയിടാന്‍ സ്ഥമില്ലാത്ത് കൊണ്ട് അഴിച്ചു വിട്ടിരിക്കുകയാണെന്നും പെണ്‍കുട്ടികള്‍ ഇങ്ങനെ ഫ്ളാഷ് മോബ് കളിക്കുന്നത് അതുകൊണ്ടാണെന്നും വരെ പറഞ്ഞുവയ്ക്കുന്നു ചിലര്‍. ഓഖി ചുഴലിക്കാറ്റ് വന്നത് ഇവര്‍ കാരണമാണെന്നും സുനാമി ഉണ്ടാകാത്തത് ഭാഗ്യമെന്നും കടത്തി പറഞ്ഞവരുമുണ്ട് ഇക്കൂട്ടത്തില്‍. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഫ്ളാഷ് മോബിന്റെ വീഡിയോ ആദ്യം പോസ്റ്റ് ചെയ്ത പെണ്‍കുട്ടി ഇത് ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ വീഡിയോയുടെ മറ്റ് പകര്‍പ്പുകള്‍ വൈറലായി പ്രചരിക്കുകയാണ്.
Read Moreഇനി മുങ്ങിത്തപ്പേണ്ട..! വെള്ളത്തിൽ മുങ്ങാത്ത സോപ്പ്: കാട്ടൂർ സ്വദേശിക്ക് പേറ്റന്റ്; ചിറ്റിലപ്പിള്ളി വീട്ടിൽ വിൻസന്റാണു സോപ്പിന്റെ നിർമാതാവ്
തൃശൂർ: വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന സോപ്പിന്റെ കണ്ടുപിടിത്തത്തിനു പേറ്റന്റ് ലഭിച്ചു. കാട്ടൂർ കാരാഞ്ചിറയിൽ ചിറ്റിലപ്പിള്ളി വീട്ടിൽ വിൻസന്റാണു സോപ്പിന്റെ നിർമാതാവ്. വെള്ളത്തേക്കാൾ സാന്ദ്രത കുറവായതിനാലാണു സോപ്പ് പൊങ്ങിക്കിടക്കുന്നത്. വെള്ളത്തിന്റെ സാന്ദ്രതയായ ഒന്നിനേക്കാൾ താഴെ(0.878)യാണു ഫ്ളോട്ടിംഗ് സോപ്പിന്റെ സാന്ദ്രത. ചില രാസപദാർഥങ്ങൾ സംയോജിപ്പിച്ചു സോഡിയം ഹൈഡ്രോക്സൈഡിന്റെ സ്വഭാവം നിലനിർത്തിയും സാന്ദ്രത കുറയ്ക്കാൻ ടാർട്ടാറിക് ആസിഡ്, സോഡിയം ക്ലോറൈഡ്, ചാർക്കോൾ എന്നിവ ഉപയോഗിച്ചു 73.7 ശതമാനം ടോട്ടർ ഫാറ്റിമാറ്റർ (ടിഎഫ്എം) നിലനിർത്തിയുമാണു സോപ്പ് നിർമിക്കുന്നത്. 14 വർഷത്തെ നിരന്തര ശ്രമഫലമായാണു ഫ്ലോട്ടിംഗ് സോപ്പ് സാങ്കേതികത വികസിപ്പിച്ചെടുത്തത്. ഒരു ബാത്തിംഗ് സോപ്പിന് ഇതാദ്യമായാണു പേറ്റന്റ് ലഭിക്കുന്നതെന്നു വിൻസന്റ് അവകാശപ്പെട്ടു. 2008ലാണു നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ മുഖേന പേറ്റന്റിന് അപേക്ഷിച്ചത്. 2009ൽ തദ്ദേശീയ ശാസ്ത്രജ്ഞർക്കുള്ള രാഷ്ട്രപതിയുടെ നാഷണൽ ഇന്നോവേഷൻ അവാർഡ് നേടിയിട്ടുണ്ട്. സോപ്പുനിർമാണത്തിനു മണ്ണംപേട്ടയിൽ ആരംഭിച്ച കന്പനിയിൽനിന്ന് ജനുവരിയിൽ സോപ്പ് വിപണനം ആരംഭിക്കും.
Read More