ചണ്ഡിഗഡ്: മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ പ്ലസ് വൺ വിദ്യാർഥി വാട്ടർ ടാങ്കിൽ മുക്കി കൊന്നു. സംഭവുമായി ബന്ധപ്പെട്ട് 16 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വളരെ പെട്ടെന്ന് പണം ഉണ്ടാക്കാനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നതെന്ന് കൗമാരക്കാരൻ പോലീസിനോടു പറഞ്ഞു. പശ്ചാത്താപം ലേശമില്ലാതെയായിരുന്നു കൗമാരക്കാരന്റെ മറുപടികൾ. സിനിമ കണ്ടാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതി തയാറാക്കിയതെന്നും ഇയാൾ പോലീസിനോടു വെളിപ്പെടുത്തി. പെൺകുട്ടിയുടെ മൃതദേഹം ഇയാൾ വാട്ടർ കൂളറിൽ ഒളിപ്പിക്കുകയും ചെയ്തു. സഹോദരിയുടെ വീട്ടിൽ താമസിച്ചിരുന്ന കൗമാരക്കാരൻ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന്റെ കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം പെൺകുട്ടിയെ ഇയാൾ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിന്നീട് ഇയാൾ 20 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോൺ ചെയ്തു. പെൺകുട്ടിയുടെ അയൽവാസിക്കാണ് ഫോൺ ചെയ്തത്. ഫോൺവിളി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരൻ അറസ്റ്റിലായത്. പെൺകുട്ടി ബഹളംകൂട്ടുമെന്ന് ഭയന്നാണ് കൊലപ്പെടുത്തിയത്.
Read MoreCategory: Loud Speaker
കർണാടകത്തിലെ നഴ്സിംഗ് വിദ്യാർഥികൾ ആശങ്കയിൽ! കർണാടകത്തിലെ നഴ്സിംഗ് കോളജുകൾക്കെതിരെ വീണ്ടും ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിൽ
ബംഗളൂരു: കർണാടകത്തിലെ നഴ്സിംഗ് കോളജുകൾക്കെതിരെ വീണ്ടും ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിൽ(ഐഎൻസി) രംഗത്ത്. ഐഎൻസിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നു കർണാടകത്തിലെ നഴ്സിംഗ് കോളജുകളുടെ പേരുകൾ ഒഴിവാക്കി. ഇതോടെ ഐഎൻസിയുടെ അംഗീകാരമില്ലാത്ത കോഴ്സുകൾ പഠിച്ചിറങ്ങിയാൽ വിദ്യാർഥികൾക്കു കർണാടകത്തിനു പുറത്തു ജോലി ചെയ്യാനാകാത്ത സാഹചര്യമുണ്ടാകും. കർണാടകയിൽ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർഥികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇതേതുടർന്നാണ് വിദ്യാർഥികൾ ആശങ്കയിലായിരിക്കുകയാണ്. 2017 മേയിലും സംസ്ഥാനത്തെ കോളജുകളുടെ പേരുകൾ ഐഎൻസി പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിനെതിരെ കോളജുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്തെ നഴ്സിംഗ് കോളജുകൾക്ക് കർണാടക നഴ്സിംഗ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടേയും അംഗീകാരം മതിയെന്ന സർക്കുലർ കർണാടക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു.
Read Moreസമ്പന്നര്‍ അങ്ങനെ ചെയ്യാറുണ്ടോ? സര്‍ക്കാര്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുന്നത് പാവപ്പെട്ടവര്‍ക്കുവേണ്ടി; അംബാനിക്കും അദാനിക്കും വേണ്ടിയല്ലെന്ന് മോദി
ദഹോദ്: സർക്കാർ ശൗചാലയങ്ങൾ നിർമിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയല്ല, രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കു വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സർക്കാർ വന്പൻ വ്യവസായികൾക്കു വേണ്ടിയാണു പണിയെടുക്കുന്നതെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണത്തിനു മറുപടി നൽകുകയായിരുന്നു മോദി. കക്കൂസുകൾ നിർമിക്കുന്ന പ്രവർത്തനവുമായി എന്റെ സർക്കാർ മുന്നോട്ടു പോകുകയാണ്. പ്രകൃതിയുടെ വിളിക്കായി തുറസായ സ്ഥലത്ത് കാത്തിരിക്കുന്നത് സന്പന്നരല്ല. അംബാനിയോ അദാനിയോ അങ്ങനെ ചെയ്യാറുണ്ടോ?. ഇത് രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കു വേണ്ടിയാണ്. സർക്കാർ വൈദ്യുതി നൽകുന്നത് രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കു വേണ്ടിയാണ്- ഗുജറാത്തിലെ ആദിവാസി ഭൂരിപക്ഷ മേഖലയായ ദഹോദിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറയുന്നു. വൻ വ്യവസായികളായ അംബാനിയും അദാനിയുമായുള്ള ബന്ധത്തിന്റെ പേരിൽ മോദി ഏറെ പഴികേൾക്കുന്നുണ്ട്. ഈ ആരോപണങ്ങൾ കോണ്‍ഗ്രസും പ്രതിപക്ഷവും കൃത്യമായ ഇടവേളകളിൽ ഉന്നയിക്കുകയും ചെയ്യുന്നു. ഇതിനെ മറികടക്കാനാണ് മോദി അംബാനിയുടെയും അദാനിയുടെയും പേരെടുത്തുപറഞ്ഞു…
Read Moreഅമ്മയും മകളും ഫ്ലാറ്റിൽ മരിച്ച നിലയിൽ; പതിനഞ്ചുകാരൻ മകനെ കാണാനില്ല; കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് പോലീസ്
നോയിഡ: ഡൽഹിക്ക് സമീപം നോയിഡയിൽ അമ്മയെയും മകളെയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിന് ശേഷം പതിനഞ്ച് വയസുകാരനായ മകനെ സ്ഥലത്തു നിന്നും കാണാതായത് കുടുതൽ ദുരൂഹത പടർത്തുന്നു. നോയിഡയ്ക്ക് സമീപം ഗൗർ പട്ടണത്തിലെ ഫ്ലാറ്റിന്റെ 14-ാം നിലയിലാണ് ഇന്ന് പുലർച്ചെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അഞ്ജലി അഗർവാൾ (40), മകൾ കനിഹ (12) എന്നിവരാണ് മരിച്ചത്. അഞ്ജലിയുടെ മകൻ രാഘവിനെയാണ് കാണാതായിരിക്കുന്നത്. ഇവരുടെ ഭർത്താവ് കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലത്തുണ്ടായിരുന്നില്ല. ഭാര്യയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് ഭർത്താവ് സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളും അയൽവാസികളും എത്തിയപ്പോൾ ഫ്ലാറ്റ് പുറത്തുനിന്നും പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. പിന്നീട് ഇവർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി വാതിൽ തകർത്ത് ഫ്ലാറ്റിൽ കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മയുടെയും മകളുടെയും ശരീരത്ത് മുറിവുകളുണ്ടായിരുന്നു. രക്തംപറ്റിയ ക്രിക്കറ്റ്…
Read Moreപുതുവർഷ ആഘോഷരാവിൽ ബ്ലാസ്റ്റേഴ്സിന്റെ കളിക്ക് പോലീസിന്റെ വിലങ്ങ്; സുരക്ഷ കണക്കിലെടുത്താണ് പോലീസിന്റെ അഭ്യർഥന.
കൊച്ചി: പുതുവർഷത്തലേന്ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു എഫ്സി മൽസരം മാറ്റിവയ്ക്കണമെന്ന് പോലീസ്. സുരക്ഷ കണക്കിലെടുത്താണ് പോലീസിന്റെ അഭ്യർഥന. പുതുവർഷ രാവായതിനാൽ കൂടുതൽ പോലീസുകാരെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വിന്യസിക്കേണ്ടിവരും. അതിനാൽ മൽസരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളിൽ മതിയായ സുരക്ഷ ഒരുക്കാൻ ആവശ്യമായ പോലീസിനെ നിയോഗിക്കാൻ സാധിക്കില്ലെന്നും പോലീസ് അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോടാണ് പോലീസ് ആവശ്യമുന്നയിച്ചിരിക്കുന്നത്.
Read Moreനിവിന്‍ പോളി ചിത്രത്തില്‍ നിന്ന് അമല പോളിനെ ഒഴിവാക്കിയതോ? മറുപടിയുമായി താരം രംഗത്ത്
നിവിന്‍ പോളി നായകനാകുന്ന ഇതിഹാസ ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ നിന്ന് അമല പോളിനെ ഒഴിവാക്കിയതായി അടുത്തിടെ വാര്‍ത്ത പുറത്തു വന്നിരുന്നു. അമലയ്ക്ക് പകരം പ്രിയ ആനന്ദിനെ നായികയാക്കിയെന്ന വാര്‍ത്ത അതിവേഗമാണ് പ്രചരിച്ചത്. സത്യത്തില്‍ അമല ഒഴിവായതോ അതോ ഒഴിവാക്കിയതോ. ഉത്തരവുമായി അമല തന്നെ ഒടുവില്‍ രംഗത്തെത്തി. തന്നെ ആരും മാറ്റിയതല്ലെന്നും മറ്റു സിനിമകളുടെ തിരക്ക് കാരണം ചിത്രത്തില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നെന്നും അമല പോള്‍ ട്വീറ്റ് ചെയ്തു. കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം കാസര്‍ഗോട്ട് പുരോഗമിക്കുകയാണ്. ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന സിനിമയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിലാണ് ചിത്രം അണിഞ്ഞൊരുങ്ങുന്നത്.
Read Moreസംഭവിച്ചുപോയി, ഇനി മക്കളുടെ ഒപ്പം പോകും! എഴുപതാം വയസില്‍ തോന്നിയത് ഏഴു വയസുകാരന്റെ ബുദ്ധി,ചരമവാര്‍ത്ത നല്കി മുങ്ങിയ ജോസഫിനെ കോടതിയില്‍ ഹാജരാക്കി
തളിപ്പറമ്പ്: “സംഭവിച്ചുപോയി, എഴുപതാം വയസിൽ തോന്നിയത് ഏഴു വയസുകാരന്റെ ബുദ്ധിയായി പോയി, ഇനി മക്കളുടെ ഒപ്പം പോകും’ – കുറ്റിക്കോൽ മേലുക്കുന്നേൽ ജോസഫ് തളിപ്പറന്പിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദിനപത്രങ്ങളിൽ സ്വന്തം ചരമവാർത്തയും പരസ്യവും നൽകി മുങ്ങിയശേഷം ഇന്നലെ കോട്ടയത്ത് പിടിയിലായ കുറ്റിക്കോൽ മേലുക്കുന്നേൽ ജോസഫിനെ ഇന്നു രാവിലെ തളിപ്പറന്പ് കോടതിയിൽ ഹാജരാക്കി. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നികേഷ് കുമാര്‍ മുമ്പാകെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ ഹാജരാക്കിയത്. മജിസ്ട്രേറ്റ് നികേഷ് കുമാര്‍ ഇരിക്കൂറിൽ ഗ്രാമീണ കോടതിയുടെ സിറ്റിംഗിലായതിനാൽ ഇരിക്കൂറിലാണ് ജോസഫിനെ ഹാജരാക്കിയത്. കോട്ടയത്തുനിന്ന് ജോസഫുമായി എഎസ്ഐ ജയരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാത്രി പതിനൊന്നരയോടെ തളിപ്പറമ്പിലെത്തി. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലും എസ്ഐ പി.എ.ബിനുമോഹനും ജോസഫിനെ ചോദ്യം ചെയ്തു. ജോസഫിന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ജോസഫിനെ കൂട്ടികൊണ്ടുപോകുവാൻ ഭാര്യയും മക്കളും തളിപ്പറന്പ്…
Read Moreഎന്ന് വിധി പറയുമെന്ന് ഇന്നറിയാം! പ്രതിഭാഗത്തിനും പ്രോസിക്യൂഷനും ഇന്നു കൂടി സമയം; ജിഷാ കേസില്‍ അന്തിമ വാദം ഇന്നു പൂര്‍ത്തിയാവും
കൊച്ചി: നിയമ വിദ്യാർഥിനിയായിരുന്ന പെരുന്പാവൂർ കുറുപ്പംപടി സ്വദേശിനി ജിഷയെ കൊലപ്പെടുത്തിയ കേസിൽ അന്തിമ വാദം ഇന്നു പൂർത്തിയാവും. നാലു ദിവസമായി തുടരുന്ന പ്രതിഭാഗം വാദം ഇന്നലെ കോടതിയിൽ പൂർത്തിയായെങ്കിലും പ്രതിഭാഗത്തിനും പ്രോസിക്യൂഷനും അന്തിമമായി തങ്ങളുടെ വാദഗതികൾ ഉയർത്തികാണിക്കാൻ കോടതി ഇന്നു കൂടി സമയം അനുവദിക്കുകയായിരുന്നു. ഇന്നു ഉച്ചയ്ക്കു ശേഷം രണ്ടു മുതലുള്ള വാദം കേൾക്കലിനു ശേഷം കോടതി ജിഷ കേസിൽ എന്നു വിധി പറയുമെന്ന ദിവസം പ്രഖ്യാപിക്കും. നേരത്തേ പ്രതിഭാഗത്തുനിന്നും പ്രോസിക്യൂഷൻ ഭാഗത്തുനിന്നുമായി നൂറിലേറെ സാക്ഷികളെ കോടതി മുന്‍പാകെ വിസതരിച്ചിരുന്നു. ഇതിനു ശേഷമാണ് അന്തിമ വാദത്തിലേക്കു നീങ്ങിയത്. 2016 ഏപ്രിൽ 28 നാണ് കുറുപ്പംപടിയിലെ ഒറ്റമുറി വീട്ടിൽ ജിഷ ദാരുണമായി കൊല ചെയ്യപ്പെട്ടത്. കുറുപ്പംപടി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്നു പ്രതിഷേധങ്ങൾ ശക്തമായതോടെ അന്വേഷണം ഉൗർജിതമായി. ജിഷ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംഭവം…
Read Moreവിലകൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങി; ഭര്‍ത്താവ് ഭാര്യയെ മണ്‍വെട്ടികൊണ്ട് അടിച്ചു കൊന്നു; സംഭവം കോയമ്പത്തൂരില്‍
കോയന്പത്തൂർ: വിലകൂടിയ മൊബൈൽ ഫോണ്‍ വാങ്ങിയതിനെ തുടർന്നുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ മണ്‍വെട്ടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. കിണത്തുകടവ് ബാലമുരുകന്റെ ഭാര്യ മുത്തുലക്ഷ്മി (37)യാണ് മരിച്ചത്. ബാലമുരുകൻ വിലകൂടിയ മൊബൈൽ വാങ്ങിയതു ഭാര്യയെ കാണിക്കുകയും ഇതിൽ കുപിതയായി ഭാര്യ വഴക്കുണ്ടാക്കുകയുമായിരുന്നു. തർക്കം രൂക്ഷമായതിനെ തുടർന്ന് ബാലമുരുകൻ സമീപത്തുണ്ടായിരുന്ന മണ്‍വെട്ടിയെടുത്ത് മുത്തുലക്ഷ്മിയെ മർദിച്ചു. ഗുരുതരമായി പരിക്കേറ്റ മുത്തുലക്ഷ്മി സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. ബാലമുരുകൻ കിണത്തുകടവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
Read Moreപട്ടാപ്പകല്‍! കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ആറ് യുവാക്കള്‍ അറസ്റ്റില്‍; അക്രമികളിലൊരാള്‍ പകര്‍ത്തിയ ദൃശ്യം സോഷ്യല്‍ മീഡിയയില്‍
ഭുവനേശ്വർ: ഒഡീഷയിൽ കോളജ് വിദ്യാർഥിനിയെ ഒരുകൂട്ടം യുവാക്കൾ പട്ടാപ്പകൽ പീഡിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ബർഗഡിലായിരുന്നു സംഭവം. റോഡിലൂടെ സുഹൃത്തിനൊപ്പം പോകുകയായിരുന്ന പെണ്‍കുട്ടിയെ യുവാക്കൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരിൽനിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച പെണ്‍കുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. അക്രമത്തെ എതിർത്ത പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ആളെ സംഘം മർദിക്കുകയും ചെയ്തു. അക്രമികളിലൊരാൾ പകർത്തിയ ദൃശ്യം വൈറലായതോടെയാണ് പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്.
Read More