സ്വന്തം ലേഖകൻ കോഴിക്കോട്: വ്യാജചികിത്സകർക്കും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നസ്ഥാപനങ്ങൾക്കും ഇനി എട്ടിന്റെ പണി. ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദമായ കണക്കെടുപ്പ് തുടങ്ങി. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് സർവേ നടത്തുന്നത്.അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ, പ്രകൃതി ചികിത്സ തുടങ്ങി കിടത്തി ചികിത്സ ഉള്ളതും അല്ലാത്തതും, രജിസ്ട്രേഷൻ ഉള്ളതുമായ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. നേരത്തെ ഇത്തരത്തിൽ ആളുകളെ പറ്റിച്ച് ചികിൽസ നടത്തുന്ന സ്ഥാപനങ്ങളെകുറിച്ച് വ്യകാപക പരാതി ഉയർന്നിരുന്നു. നാൾക്കുനാൾ മുളച്ചുപൊന്തുന്ന വ്യാജ ചികിത്സാ കേന്ദ്രങ്ങളുടെ പ്രചാരണത്തിൽ വിശ്വസിച്ച് തട്ടിപ്പിനിരയായവരും നിരവധിയാണ്. ഹോമിയോപ്പതി മേഖലയിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായി അരങ്ങേറുന്നത്.കേരള സർക്കാരിന്റെ സാന്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിലെ ഉദ്യോഗസ്ഥരാണ് സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾ സന്ദർശിച്ച് സർവേയ്ക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നത്. സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളുടെ എണ്ണം കണക്കാക്കുക. ഈ മേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാരുടെ…
Read MoreCategory: Loud Speaker
അവിശ്വസനീയം ഈ തീര്‍ഥയാത്ര..! കഴിഞ്ഞ വര്‍ഷം മാളൂ, ഇത്തവണ മറ്റൊരു അതിഥി; ശരണവഴി താണ്ടാന്‍ നവീനിന് ഇത്തവണ പുതിയ സഹചാരി
കൊയിലാണ്ടി: ശരണവഴികള്‍ താണ്ടി ശബരിമല ചവിട്ടാന്‍ ഇത്തവണയും നവീനിനോടൊപ്പം ഒരു ശ്വാനസഹചാരിയുണ്ടാവും. കഴിഞ്ഞ വർഷം കൂടെ മലകയറിയ “മാളു’ എന്ന നായയ്ക്കുപകരം ഇത്തവണ കൂട്ടായുള്ളത് മറ്റൊരു നായയാണ്. പറശ്ശിനിക്കടവില്‍ നിന്നാണ് പുതിയ അതിഥിയെത്തിയത്. കാല്‍നടയായുള്ള യാത്ര ഇപ്പോള്‍ കോഴിക്കോടിനടുത്ത് എലത്തൂര്‍ പിന്നിട്ട് കഴിഞ്ഞു. ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിയായ നവീനിനെ നിഴല്‍ പോലെ പിന്തുടര്ന്നാണ് കഴിഞ്ഞ വര്‍ഷം മാളു എന്ന നായ പതിനെട്ടാം പടിച്ചുവടുവരെ എത്തിയത്. യാത്രയിലുടനീളം അയ്യപ്പഭക്തരെ വിസ്മയിപ്പിച്ചായിരുന്നു മാളുവിന്റെ മലകയറ്റം. ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് മാളു അപ്രതീക്ഷിതമായി നവീന്റെ സഹയാത്രികയായത്. കാല്‍നടയാത്രയില്‍ പാതയോരങ്ങളിലെ ക്ഷേത്രങ്ങളിലായിരുന്നു ഭക്ഷണവും വിശ്രമവും. ഭക്തിസൂചകമായി മാളുവിന്റെ കഴുത്തില്‍ മുദ്ര ചാര്‍ത്താനും നവീന്‍ മറന്നില്ല. ഒടുവില്‍ പോലീസിന്റെ സുരക്ഷാവലയം മറികടന്ന് ഇരുവരും പതിനെട്ടാം പടിച്ചുവട് വരെ എത്തി. അവിടെവച്ച് ഇരുവരും പിരിഞ്ഞു. എന്നാല്‍ ദര്‍ശന സൗഭാഗ്യത്തിനുശേഷം തിരിച്ചെത്തിയ നവീന്‍ കണ്ടത് വിസ്മയകരമായ കാഴ്ചയായിരുന്നു. മണിക്കൂറുകളോളം…
Read Moreപഠനത്തില്‍ മോശം! മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ അധ്യാപിക; നാല് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി; സംഭവം തമിഴ്നാട്ടിലെ വെല്ലൂരില്‍
ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരിൽ നാല് സ്കൂൾ വിദ്യാർഥികൾ ജീവനൊടുക്കി. ആരക്കോണം പനപാക്കം സർക്കാർ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥികളാണ് കിണറ്റിൽ ചാടി ജീവനൊടുക്കിയത്. രേവതി, ശങ്കർ, ദീപ, മനീഷ എന്നീ വിദ്യാർഥികളാണ് ജീവനൊടുക്കിയത്. പഠനത്തിൽ മോശമാണെന്നു കാണിച്ച് അധ്യാപിക 14 കുട്ടികളോട് മാതാപിതാക്കളെ വിളിച്ചുകൊണ്ടു വരാൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് നാലു കുട്ടികൾ ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. നാട്ടുകാരും അഗ്നിശമനസേനാംഗങ്ങളും ചേർന്ന് കുട്ടികളുടെ മൃതദേഹം കരയ്ക്കെത്തിച്ചു. എന്നാൽ, പഠനത്തിൽ പിന്നിൽ നിൽക്കുന്ന കുട്ടികളുടെ അടുത്ത് എടുക്കുന്ന സാധാരണ നടപടികൾ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് വിശദീകരണവുമായി സ്കൂൾ അധികൃതർ രംഗത്ത് വന്നിട്ടുണ്ട്. മാർക്കും ഹാജർ നിലയും കുറഞ്ഞ 14 വിദ്യാർത്ഥികളോട് രക്ഷകർത്താക്കളെ വിളിച്ചുകൊണ്ടുവരുവാൻ ആവശ്യപ്പെട്ടിരുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു.
Read Moreസ്ത്രീധനമായി ആവശ്യപെട്ട സ്വിഫ്റ്റ് കാര്‍ കൊണ്ടുവന്നില്ല! ‘തല്ലിത്തീര്ത്തശേഷം’ വധുവിനെ ബന്ധുക്കള്‍ തിരിച്ചു കൊണ്ടുപോയി; വരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു
പോത്തന്‍കോട് : വിവാഹ സത്കാരത്തിനിടെ വധുവിന്റെ ബന്ധുക്കളോട് സ്ത്രീധനമായി കാര്‍ ആവശ്യപ്പെട്ട വരനെ പോലിസ് അറസ്റ്റ് ചെയ്തു ജ്യാമ്യത്തില്‍ വിട്ടയിച്ചു.കൊയ്ത്തൂര്‍ക്കോണം മണ്ണറ സുജ നിലയത്തില്‍ പ്രണവിനെ ആണ് വധുവിന്റെയും ബന്ധുക്കളുടെയും പരാതിയെ തുടര്‍ന്നു സ്ത്രീ ധന നിരോധന നിയമ പ്രകാരം പോലിസ് കേസേടുത്തത്. കഴിഞ്ഞദിവസമായിരുന്നു കൊയ്ത്തൂര്‍ക്കോണം സ്വദേശിയായ പ്രണവിന്റെയും കൊല്ലം സ്വദേശിനിയുടെയും വിവാഹം ,വൈകുന്നേരം വരന്റെയും വീട്ടില്‍ വച്ച് നടന്ന വിവാഹ സത്കാരത്തിനിടെ വധുവിന്റെ ബന്ധുക്കള്‍ എത്തിയപ്പോള്‍ സ്ത്രീധനമായി ആവശ്യപെട്ട സ്വിഫ്റ്റ് കാര്‍ കൊണ്ട് വന്നില്ലെന്ന കാരണത്തിലാണ് വിവാഹ വീട്ടില്‍ സംഘര്‍ഷത്തിനു കാരണമായത്. തുടര്‍ന്നു വധുവായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ തിരിച്ചു കൊണ്ട് പോകുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Read Moreമരിച്ചതാര്? കൊന്നതാര്? കായലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും മരിച്ചയാളെ തിരിച്ചറിഞ്ഞില്ല; രേഖാചിത്രം തയാറാക്കി
കൊച്ചി: നെട്ടൂരിൽ ചാക്കിൽ കെട്ടിയനിലയിൽ കായലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും തുന്പ് ലഭിക്കാതെ പോലീസ്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് പല തരത്തിലുള്ള അന്വേഷണങ്ങൾ നടത്തിയെങ്കിലും എല്ലാം വിഫലമായ കാഴ്ചയാണ് കാണാൻ സാധിക്കുക. മൃതദേഹം കണ്ടെത്തിയ വിവരം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും കൈമാറിയിരുന്നെങ്കിലും മരിച്ചയാളെ തിരിച്ചറിയാവുന്ന തരത്തിലുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതിനിടെ മൃതദേഹം കണ്ടെത്തിയ നെട്ടൂർ ഷാപ്പിനടുത്തു കുന്പളത്തേക്കു പുതിയ പാലം നിർമിക്കുന്നതിനു സമീപത്തുള്ള പ്രദേത്തെ മുഴുവൻ സിസിടിവി കാമറകളും പോലീസ് പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും നിരാശയായിരുന്നു ഫലം. മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരം പോലീസിനു ലഭിച്ചിട്ടില്ല. മരിച്ചയാളുടെ തലയിൽ തുന്നിക്കെട്ടുള്ളതിനാൽ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. മരിച്ചതു മലയാളിയാണോയെന്നു പോലും സ്ഥിരീകരിക്കാൻ ഇതുവരെ പോലീസിനു സാധിച്ചിട്ടില്ല. അതേസമയം, മൃതദേഹവുമായി സാദൃശ്യമുള്ള മൂന്നു ചിത്രങ്ങൾ…
Read Moreപരവൂരിൽ ഭാര്യയെ കുത്തിക്കൊന്നു ; ഗൃഹനാഥന് അറസ്റ്റില്‍; അശോക് കുമാർ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ്
പരവൂർ: ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. പരവൂർ ഒല്ലാൽ രാജുഭവനിൽ അനിത (53)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോക് കുമാറിനെ(70) പരവൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. അനിതയുമായി അശോക്കുമാർ രാവിലെ വാക്കേറ്റം നടത്തി. ഇതിനിടയിൽ അശോക് കുമാർ അടുക്കളയിൽ പോയി കത്തിയെടുത്തു കൊണ്ടുവന്ന് ഇവരെ കുത്തുകയായിരുന്നു. പരിക്കേറ്റ ഇവരെ രാമറാവു ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരവൂർ ആശുപത്രി മോർച്ചറിയിൽ. അശോക് കുമാർ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏകമകൻ രാജ്കുമാർ സ്വകാര്യ ബസിലെ ജീവനക്കാരനാണ്. എച്ച്എം ടി ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു അശോക് കുമാർ.
Read Moreവ്യോമസേനാ വിമാനം തകർന്നു വീണു; വനിതാ പൈലറ്റ് അദ്ഭുതകരമായി രക്ഷപെട്ടു; നിസാരപരിക്കുകളോടെ യുവതി ആശുപത്രിയിൽ
ഹൈദരാബാദ്: തെലുങ്കാനയിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു വീണു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സിദിപെട്ട് ജില്ലയിലെ സിദിപ്പെട്ടിലായിരുന്നു സംഭവം. അപകടത്തിൽനിന്ന് വനിതാ പൈലറ്റ് അദ്ഭുതകരമായി രക്ഷപെട്ടു. അപകടത്തിനുമുമ്പ് പൈലറ്റ് വിമാനത്തിൽനിന്നും പുറത്തുകടക്കുകയായിരുന്നു. നിസാരപരിക്കുകളോടെ യുവതിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെച്ചൽ ജില്ലയിലെ ഹകിംപെട്ട് വ്യോമസേന താവളത്തിൽനിന്നും പുറപ്പെട്ട വ്യോമസേനയുടെ കിരൺ പരിശീലന വിമാനമാണ് അപകടത്തിൽപെട്ടത്. വ്യോമതാവളത്തിൽനിന്നും പറന്നുപൊങ്ങിയ ഉടനെയായിരുന്നു അപകടം. സംഭവത്തിൽ വ്യോമസേന അന്വേണത്തിന് ഉത്തരവിട്ടു.
Read Moreഇവർ വിദ്യാർഥികളാണോ ? രാജ്യതലസ്ഥാനത്ത് ഓടുന്ന ബസിൽ കൗമാരക്കാർ യുവാവിന്റെ കഴുത്തുമുറിച്ചു കൊലപ്പെടുത്തി; സംഭവം ഇങ്ങനെ…
ന്യൂഡൽഹി: സ്കൂൾ യൂണിഫോമിലെത്തിയ കൗമാരക്കാർ രാജ്യതലസ്ഥാനത്ത് ഓടുന്ന ബസിൽ യുവാവിനെ കഴുത്തുമുറിച്ചു കൊലപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് നാലോടെ ഡൽഹിയിൽനിന്നു ബദർപൂരിലേക്കു പോകുന്ന ബസിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകത്തിനുശേഷം കൗമാരക്കാൻ രക്ഷപ്പെട്ടു. ലജ്പത്നഗറിൽ നിന്നാണ് കൊല്ലപ്പെട്ട യുവാവ് ബസിൽ കയറിയത്. ബസ് ആശ്രമം ചൗക്കിലെത്തിയപ്പോൾ സ്കൂൾ യൂണിഫോം ധരിച്ച ആറ് ആണ്‍കുട്ടികൾ ബസിൽ കയറി. കുറച്ചുസമയത്തിനുശേഷം കൗമാരക്കാർ തന്റെ മൊബൈൽ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവ് കുട്ടികളുമായി തർക്കമുണ്ടായി. ഇതേതുടർന്ന് സംഘത്തിലുണ്ടായിരുന്ന ഒരു കൗമാരക്കാരൻ കത്തിയെടുത്ത് യുവാവിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. യുവാവ് തത്സമയം മരിച്ചു. ഇതിനുപിന്നാലെ കുട്ടികൾ ബസിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. പ്രതികളായ കൗമാരക്കാരെ കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണെന്നു പോലീസ് അറിയിച്ചു. പ്രദേശത്തെ സർക്കാർ സ്കൂളുകളിലെ യൂണിഫോം അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവർ വിദ്യാർഥികളാണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
Read Moreവിവാദം പുതിയ തലങ്ങളിലേക്ക്! പദ്മാവതിക്കെതിരേ ആത്മാഹുതി? ജയ്പുർ കോട്ടയിൽ മൃതദേഹം കണ്ടെത്തി
ന്യൂഡൽഹി: പദ്മാവതി വിവാദം പുതിയ തലങ്ങളിലേക്ക്. പദ്മാവതിക്കെതിരായ പ്രതിഷേധമെന്ന നിലയിൽ ജീവനൊടുക്കുകയാണെന്നു പാറയിൽ എഴുതിയശേഷം യുവാവ് ജയ്പുർ കോട്ടയിൽ ജീവനൊടുക്കി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ജയ്പുർ കോട്ടയുടെ അതിരിലുള്ള നഗർഗഡ് കോട്ടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ കണ്ടെത്തിയ കല്ലിൽ ഹിന്ദിയിൽ എഴുതിയ കുറിപ്പിലാണ് പദ്മാവതിയെ മരണവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഞങ്ങൾ കോലങ്ങൾ മാത്രമല്ല കെട്ടിത്തൂക്കുന്നത് എന്നെഴുതിയ കല്ലിനു സമീപം കണ്ടെത്തിയ മറ്റൊരു കല്ലിൽ പദ്മാവതി എന്നും കോറിയിട്ടുണ്ട്. ദീപിക പദുക്കോണിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കിയ പദ്മാവതിക്കെതിരേ രജ്പുത് കർണി സേന വൻ പ്രതിഷേധമാണ് നടത്തുന്നത്. ദീപികയുടെ തലവെട്ടുമെന്നുവരെ പ്രതിഷേധക്കാർ ഭീഷണി മുഴക്കിയിരുന്നു. #Rajasthan: Body found hanging at Nahargarh Fort in #Jaipur, threat note on rocks also seen #Padmavati pic.twitter.com/sSx9ONhF7D — ANI…
Read Moreതിരുവനന്തപുരം ക്വാറി അപകടം: രണ്ടു പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു; മരണസംഖ്യ ഉയരാൻ സാധ്യത; അപകടമുണ്ടാക്കിയത് ലൈസൻസില്ലാതെ പ്രവർത്തിച്ച പാറമട
തിരുവനന്തപുരം: മാരായമുട്ടം കോട്ടയ്ക്കലിൽ പാറ ക്വാറിയിൽ അപകടം. ഒരാൾ മരിച്ചു. അഞ്ച് തൊഴിലാളികൾക്ക് പരിക്ക്. നിരവധി പേർ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇന്ന് രാവിലെ പാറ പൊട്ടിക്കുന്നതിനിടെയാണ് അപകടമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുകളിൽ നിന്ന് പാറ അടർന്ന് തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. കോട്ടക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിലാമ് അപകടം. പാറക്കടിയിൽ അകപ്പെട്ടവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്തിട്ടില്ല. ക്വാറിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വിവിധ സ്ഥലങ്ങളിൽ നിന്നായി ഫയർഫോഴ്സ് യൂണിറ്റുകളും ആംബുലെൻസുകളും അപകടസ്ഥലത്തേക്ക് എത്തുകയാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയ്ക്കൽ സ്വദേശി ആൽബിന്റെ ഉടമസ്ഥതയിലുള്ള പാറ ക്വാറിയിലാണ് അപകടം ഉണ്ടായത്. അപകട സ്ഥലത്തേക്ക് കൂടുതൽ പോലീസും ജനപ്രതിനിധികളും എത്തികൊണ്ടിരിക്കുകയാണ്. അപകടമുണ്ടാക്കിയത് ലൈസൻസില്ലാതെ പ്രവർത്തിച്ച പാറമട തിരുവനന്തപുരം: തിരുവനന്തപുരം മാരായമുട്ടത്ത് അപകടമുണ്ടാക്കിയത് ലൈസൻസില്ലാതെ പ്രവർത്തിച്ച പാറമട. കോട്ടയ്ക്കലിൽ അലോഷ്യസ് എന്നയാളുടെ പാറമടയിലാണ് അപകടമുണ്ടായത്. പാറ പൊട്ടിക്കുന്നതിനിടെ…
Read More