ച​ക്ക​പ്പ​ഴം പാ​യ​സ​വും കൊ​ങ്ങി​ണി​ദോ​ശ​യും: ക​ല​വ​റ​യി​ൽ വീ​ണ്ടും പ​ഴ​യി​ടം മാ​ജി​ക്

തൃ​ശൂ​ർ: ക​ല​യി​ട​ത്തി​ൽ ഇ​ത്ത​വ​ണ മാ​റ്റു​ര​യ്ക്കു​ന്ന​തു ക​ല മാ​ത്ര​മ​ല്ല, നാ​വി​ൻ​തു​മ്പി​ലെ പു​തി​യ രു​ചി​ക്കൂ​ട്ടു​ക​ൾ​കൂ​ടി​യാ​ണ്. പ​തി​വു​ശൈ​ലി​ക​ളി​ൽ​നി​ന്നു മാ​റി, പാ​ര​മ്പ​ര്യ​വും പു​തു​മ​യും ഇ​ഴ​ചേ​രു​ന്ന വി​ഭ​വ​ങ്ങ​ളു​മാ​യി പാ​ച​ക​വി​ദ​ഗ്ധ​ൻ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​യും സം​ഘ​വും സ​ജ്ജം.

രു​ചി​മേ​ള​ത്തി​നു ച​ക്ക​പ്പ​ഴം മ​ധു​രം
ക​ലോ​ത്സ​വ​ച​രി​ത്ര​ത്തി​ൽ അ​ധി​കം ക​ണ്ടി​ട്ടി​ല്ലാ​ത്ത ച​ക്ക​പ്പ​ഴം പ്ര​ഥ​മ​നാ​ണ് ഇ​ത്ത​വ​ണ​ത്തെ ഉ​ച്ച​യൂ​ണി​നു മാ​ധു​ര്യ​മേ​കു​ക. ഇ​തി​നാ​യി നേ​ര​ത്തേ​ത​ന്നെ ച​ക്ക​ക​ൾ സം​ഭ​രി​ച്ച് പാ​ക​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം പേ​ർ​ക്കു ഭ​ക്ഷ​ണം ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നാ​ളെ​യും മ​റ്റ​ന്നാ​ളും പൊ​തു​വെ തി​ര​ക്കേ​റു​മെ​ന്നും പ​തി​നാ​യി​ര​ത്തോ​ളം​പേ​ർ ഈ ​ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ അ​ധി​ക​മെ​ത്തു​മെ​ന്നും പ​ഴ​യി​ടം പ​റ​ഞ്ഞു.

വി​രു​ന്നെ​ത്തു​ന്നു, കൊ​ങ്ങി​ണി​ദോ​ശ
ക​ലോ​ത്സ​വ​ക്ക​ല​വ​റ​യി​ൽ ഇ​താ​ദ്യ​മാ​യി കൊ​ങ്ങി​ണി​രു​ചി​യും. ഒ​ന്പ​തു​ത​രം ധാ​ന്യ​ങ്ങ​ൾ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന “ന​വ​ധാ​ന്യ​ദോ​ശ’​യാ​ണ് ഇ​ത്ത​വ​ണ​ത്തെ സ്പെ​ഷ​ൽ ബ്രേ​ക്ക് ഫാ​സ്റ്റ്. എ​റ​ണാ​കു​ളം ത​മ്മ​നം സ്വ​ദേ​ശി​യാ​യ ശി​വാ​ന​ന്ദ് ഭ​ട്ടും കു​ടും​ബ​വു​മാ​ണ് ഈ ​ആ​രോ​ഗ്യ​ദാ​യ​ക വി​ഭ​വ​ത്തി​നു​പി​ന്നി​ൽ. ഇ​ന്ന് ആ​ദ്യം എ​ത്തു​ന്ന 4,000 പേ​ർ​ക്ക് ഈ ​രു​ചി നു​ണ​യാം. ദോ​ശ​യ്ക്കു​ള്ള ച​മ്മ​ന്തി ഒ​രു​ക്കു​ന്ന​തു പ​ഴ​യി​ടം​ത​ന്നെ​യാ​ണ്.

Related posts

Leave a Comment