കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം സ​മ്മേ​ള​നം ഡി​സം​ബറിൽ കോട്ടയത്ത് ; മുന്നണിബന്ധം ചർച്ചയാകും; ഒ​​രു ല​​ക്ഷ​​ത്തി​​ല​​ധി​​കം പ്ര​​വ​​ർ​​ത്ത​​ക​​ർ അ​​ണി​​നി​​ര​​ക്കുന്ന മഹാസമ്മേളനം

കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​എം സം​​സ്ഥാ​​ന​​സ​​മ്മേ​​ള​​നം ഡി​​സം​​ബ​​ർ 14 മു​​ത​​ൽ 16 വ​​രെ കോ​​ട്ട​​യ​​ത്ത് ന​​ട​​ക്കും. യു​​ഡി​​എ​​ഫ് ബ​​ന്ധം ഉ​​പേ​​ക്ഷി​​ച്ച​​തി​​നു​​ശേ​​ഷം എ​​ല്ലാ മു​​ന്ന​​ണി​​ക​​ളു​​മാ​​യും സ​​മ​​ദൂ​​രം പാ​​ലി​​ച്ച കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് രാ​ഷ്‌​ട്രീ​​യ​​മാ​​യും സം​​ഘ​​ട​​നാ​​പ​​ര​​മാ​​യും ഉ​​ള്ള ക​​രു​​ത്ത് തെ​​ളി​​യി​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി​​യാ​​ണ് സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. പു​​തി​​യ രാ​ഷ്‌​ട്രീ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മു​​ന്ന​​ണി​​ബ​​ന്ധം ഉ​​ൾ​​പ്പെ​ടെ​​യു​​ള്ള നി​​ല​​പാ​​ടു​​ക​​ൾ സം​​സ്ഥാ​​ന​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ച​​ർ​​ച്ച​​ചെ​​യ്യും. സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഒ​​രു​​ക്ക​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്താ​​നാ​​യി പാ​​ർ​​ട്ടി​​യു​​ടെ ഏ​​ക​​ദി​​ന ക്യാ​​ന്പ് ന​​ട​​ന്നു. ക്യാ​​ന്പ് ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പാ​​ർ​​ട്ടി​​യു​​ടെ എം​​പി​​മാ​​ർ, എം​​എ​​ൽ​​എ​​മാ​​ർ സം​​സ്ഥാ​​ന സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ൾ, 140 നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ, പോ​​ഷ​​ക​​സം​​ഘ​​ന​​ക​​ളു​​ടെ സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​ന്മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു. മ​​ഹാ​​സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ പ്ര​​ക​​ട​​നം ഡി​​സം​​ബ​​ർ 15ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നു കോ​​ട്ട​​യം നെ​​ഹ്റു​​സ്റ്റേ​​ഡി​​യ​​ത്തി​​ൽ​​നി​​ന്നും ആ​​രം​​ഭി​​ച്ച് തി​​രു​​ന​​ക്ക​​ര​​മൈ​​താ​​ന​​ത്ത് സ​​മാ​​പി​​ക്കും. 14 ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ഒ​​രു ല​​ക്ഷ​​ത്തി​​ല​​ധി​​കം പ്ര​​വ​​ർ​​ത്ത​​ക​​ർ അ​​ണി​​നി​​ര​​ക്കു​​ന്ന മ​​ഹാ​​സ​​മ്മേ​​ള​​ത്തി​​നാ​​യി വി​​പു​​ല​​മാ​​യ ഒ​​രു​​ക്ക​​ങ്ങ​​ളാ​​ണ് പാ​​ർ​​ട്ടി സം​​സ്ഥാ​​ന ക​​മ്മി​​റ്റി ഒ​​രു​​ക്കു​​ന്ന​​ത്. പ്ര​​തി​​നി​​ധി…

Read More

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ഉച്ചയോടെ; മഞ്ജു വാര്യർ പ്രധാന സാക്ഷി; കുറ്റപത്രത്തിൽ നടിയെ ആക്രമിച്ച ക്വട്ടേഷൻ ദിലീപിന് വേണ്ടിയാണെന്ന്

കൊ​ച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം അന്വേഷണ സംഘം ഉച്ചയോടെ സമർപ്പിക്കും. അങ്കമാലി ഒ​ന്നാം ക്ലാ​സ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പെ​രു​ന്പാ​വൂ​ർ സി​ഐ ബൈ​ജു പൗ​ലോ​സ് കുറ്റപത്രം ഉ​ച്ച​യ്ക്കു മു​ന്പു​ത​ന്നെ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണു വി​വ​രം. ദിലീപിനെതിരേ പ്രധാന സാക്ഷിയായി കുറ്റപത്രത്തിൽ പോലീസ് ഉൾപ്പെടുത്തി യിരിക്കുന്നത് മുൻ ഭാര്യ മഞ്ജു വാര്യരെയാണ്. കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. 650 പേജുള്ള കുറ്റപത്രത്തിൽ നടിയെ ആക്രമിച്ച ക്വട്ടേഷൻ ദിലീപിന് വേണ്ടിയാണെന്ന് സ്ഥാപിക്കുന്നുണ്ട്. മു​ന്നൂ​റി​ലേ​റെ സാ​ക്ഷി മൊ​ഴി​ക​ളും നാ​നൂ​റി​ലേ​റെ രേ​ഖ​ക​ളും കു​റ്റ​പ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ഇതിൽ 50 സാക്ഷികൾ സിനിമ മേഖലയിൽ നിന്നാണ്. വിപിൻലാൽ പോലീസുകാരൻ അനീഷ് എന്നിവരെ അന്വേഷണ സംഘം മാപ്പുസാക്ഷികളാക്കും. ആ​കെ 11 പേ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണു പോ​ലീ​സ് കു​റ്റ​പ​ത്രം ന​ല്കു​ന്ന​ത്. ആക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ പ​ൾ​സ​ർ സു​നി​യാ​ണ് ഒ​ന്നാം പ്ര​തി.…

Read More

നാ​ലാം തൂ​ണി​നു കെ​ണിയൊരുക്കി..! മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ച് സി​പി​എം; സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി രം​ഗ​ത്തു​വ​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പെ​രു​മാ​റ്റ​ച്ച​ട്ടം വേ​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തെ അ​നു​കൂ​ലി​ച്ച് സി​പി​എം. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി രം​ഗ​ത്തു​വ​ന്ന​ത്. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പെ​രു​മാ​റ്റ​ച്ച​ട്ടം വേ​ണ​മെ​ന്ന ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം പ​രി​ശോ​ധി​ക്കു​മെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു. കമ്മീഷൻ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച് സ​ർ​ക്ക​രി​ന് ചെ​യ്യാ​വു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യും. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം ഉ​ണ്ടെ​ന്ന് ക​മ്മീ​ഷ​ൻ ത​ന്നെ റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി​യേ​റ്റി​ൽ മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കി​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ൻ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ട്ട ഫോ​ണ്‍ കെ​ണി സം​ഭ​വം അ​ന്വേ​ഷി​ച്ച ജൂ​ഡീ​ഷ​ൽ ക​മ്മീ​ഷ​നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പെ​രു​മാ​റ്റ​ച്ച​ട്ടം വേ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണാ​ത്മ​ക മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Read More

സമാന്യ ബോധം ഉണ്ടോ? സെല്‍ഫി എടുക്കാനെത്തിയ വിദ്യാര്‍ഥിയുടെ ഫോണ്‍ തട്ടിത്തെറിപ്പിച്ച് കര്‍ണാടക മന്ത്രി; വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ന്യായീകരണവും

ന്യൂ​ഡ​ൽ​ഹി: മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ സെ​ൽ​ഫി എ​ടു​ക്കാ​ൻ വ​ന്ന വി​ദ്യാ​ർ​ഥി​യു​ടെ ഫോ​ൺ ത​ട്ടി​ത്തെ​റി​പ്പി​ച്ച് ക​ര്‍​ണാ​ട​ക മ​ന്ത്രി. സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഡി.​കെ. ശി​വ​കു​മാ​റാ​ണ് വി​ദ്യാ​ർ​ഥി​യോ​ട് ക്ഷൂ​ഭി​ത​നാ​യ​ത്. ബ​ൽ​ഗാ​മി​ലെ കോ​ള​ജി​ൽ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ പി​ന്നി​ലൂ​ടെ എ​ത്തി​യ വി​ദ്യാ​ർ​ഥി സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ക്ഷൂ​ഭി​ത​നാ​യ മ​ന്ത്രി വി​ദ്യാ​ർ​ഥി​യു​ടെ കൈ​യി​ൽ ആ​ഞ്ഞ​ടി​ച്ച് ഫോ​ൺ ത​ട്ടി തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രം തു​ട​രു​ക​യും ചെ​യ്തു. വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ന്യാ​യീ​ക​ര​ണ​വു​മാ​യി മ​ന്ത്രി രം​ഗ​ത്തെ​ത്തി. താ​ൻ മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നി​ടെ എ​ങ്ങ​നെ​യാ​ണ് ഒ​രാ​ൾ​ക്ക് സെ​ൽ​ഫി എ​ടു​ക്കാ​ൻ സാ​ധി​ക്കു​ക‍, സ​മാ​ന്യ ബോ​ധം ഉ​ണ്ടോ​യെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

Read More

വിദേശജോലി രാജിവച്ചു കഞ്ചാവു കച്ചവടം! അറസ്റ്റിലായ ഒരാള്‍ വിദ്യാര്‍ഥി; കഞ്ചാവു കേരളത്തിലേക്കു കടത്തുന്നത് രഹസ്യവഴിയിലൂടെ ആഢംബര വാഹനത്തില്‍

ഇ​രി​ങ്ങാ​ല​ക്കു​ട: പൊ​റ​ത്തി​ശേ​രി ക​ലാ​സ​മി​തി​ക്കു​സ​മീ​പം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ക​ഞ്ചാ​വുവി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ചെ​മ്മ​ണ്ട സ്വ​ദേ​ശികളായ ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ അ​ജി​ത്ത് (22), വാ​ക്ക​യി​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (22) എ​ന്നി​വ​രാണ് അ​റ​സ്റ്റിലായത്. ഇ​വ​രി​ൽ​നി​ന്ന് അന്പതോ​ളം പാ​ക്ക​റ്റ് ക​ഞ്ചാ​വു പി​ടി​കൂ​ടി. ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽ​നി​ന്ന് ആ​ഢം​ബ​ര വാ​ഹ​ന​ത്തി​ൽ ചെ​ക്ക്പോ​സ്റ്റുക​ളി​ൽ​പെ​ടാ​തെ ര​ഹ​സ്യ​വ​ഴി​യി​ലൂ​ടെ കഞ്ചാവു കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി. ഒ​രു പാ​ക്ക​റ്റി​ന് 800 രൂ​പ നി​ര​ക്കി​ലാ​ണു പ്ര​തി​ക​ൾ ക​ഞ്ചാ​വു വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. അ​യ​ൽ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും മ​റ്റു​മാ​ണു വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ഒ​ന്നാം പ്ര​തി അ​ജി​ത്ത് വി​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന ജോ​ലി രാ​ജി​വ​ച്ചാ​ണു ക​ഞ്ചാ​വു ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ര​ണ്ടാം പ്ര​തി അ​ഭി​ജി​ത്ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ്. പോ​ലീ​സി​നെ ക​ണ്ട പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മംന​ട​ത്തി​യെ​ങ്കി​ലും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​ത്യേക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ട്രാ​ഫി​ക് എ​സ്ഐ തോ​മ​സ് വ​ട​ക്ക​ൻ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ വി.​എ​സ്. ര​ഘു, അ​നീ​ഷ്കു​മാ​ർ, മു​രു​കേ​ഷ് ക​ട​വ​ത്ത്, ശ്രീ​നി​വാ​സ​ൻ,…

Read More

മഹേഷിന്റെ പ്രതികാരം! പ്രേമാഭ്യര്‍ഥന നിരസിച്ചു; പതിനേഴുകാരിയെ ഇരുമ്പുവടികൊണ്ടു തലയ്ക്കടിച്ചു; ഒളിവില്‍ പോയ പ്രതി കോടതിയില്‍ കീഴടങ്ങി

പു​തു​ക്കാ​ട്: പ​തി​നേ​ഴു​കാ​രി​യെ ഇ​രു​ന്പു​വ​ടി​കൊ​ണ്ട ു ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ യു​വാ​വു കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. നെ​ല്ലാ​യി സ്വ​ദേ​ശി കോ​ട്ടു​വ​ള​പ്പി​ൽ മ​ഹേ​ഷ് (28) ആ​ണു കീ​ഴ​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. യു​വാ​വി​നെ തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മു​ത്ര​ത്തി​ക്ക​ര ജ​നാ​ർ​ദ​ന​ൻ കോ​ള​നി​യി​ൽ ക​ഴി​ഞ്ഞ മാ​സം മൂ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്രേ​മാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​ത്താ​ൽ മ​ഹേ​ഷ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ക​യ​റി ത​ല​യി​ലും കൈ​യി​ലും കാ​ലി​ലും ക​ന്പി വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ പെ​ണ്‍​കു​ട്ടി​യെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. മ​ഹേ​ഷ് പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ക്കു​ന്പോ​ൾ സ​ഹോ​ദ​രി മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

Read More

അപൂര്‍വമായ ബോട്ടുലിസം എന്ന വിഷബാധ! ന്യൂസിലന്‍ഡില്‍ പന്നിയിറച്ചി കഴിച്ച് ഭക്ഷ്യ വിഷ ബാധയേറ്റ ഏലികുട്ടി കൊച്ചുമക്കളുടെ പേരുകള്‍ ഉച്ചരിച്ചു; ആരോഗ്യത്തില്‍ നേരിയ പുരോഗതി

കൊ​ട്ടാ​ര​ക്ക​ര : ന്യൂ​സി​ല​ൻ​ഡി​ൽ പ​ന്നി​യി​റ​ച്ചി ക​ഴി​ച്ച് ഭ​ക്ഷ്യ വി​ഷ ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കു​ടും​ബ​ത്തി​ലെ വൃ​ദ്ധ മാ​താ​വി​ന്‍റെ ആ​രോ​ഗ്യ​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ണ്ടാ​യ​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. കഴിഞ്ഞ 10 ന് ന്യൂ​സി​ലാ​ൻ​ഡി​ലെ ഹാ​മി​ൽ​ട്ട​ണി​ൽ താ​മ​സി​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം ഷി​ബു സ​ദ​ന​ത്തി​ൽ ഷി​ബു കൊ​ച്ചു​മ്മ​ൻ (35), ഭാ​ര്യ സു​ബി ബാ​ബു (32)ഷി​ബു​വി​ന്‍റെ അ​മ്മ ഏ​ലി​ക്കു​ട്ടി ഡാ​നി​യ​ൽ (65)എ​ന്നി​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ വി​ഷ ബാ​ധ​യേ​റ്റ​ത് . പ​ന്നി ഇ​റ​ച്ചി ക​ഴി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി ഇ​വ​ർ ന്യൂ​സി​ലാ​ൻ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. മ​ക്ക​ളാ​യ നെ​സി​യ (ഏഴ്), ജ​വാ​ന(ഒന്ന്) എ​ന്നി​വ​ർ​ക്ക് വി​ഷ​ബാ​ധ യു​ണ്ടാ​യി​ട്ടി​ല്ല. സം​ഭ​വ​മ​റി​ഞ്ഞ് ഷി​ബു​വി​ന്‍റെ സ​ഹോ​ദ​രി ഷീ​ന​യും സു​ബി​യു​ടെ സ​ഹോ​ദ​ര​ൻ സു​നി​ലും ന്യൂ​സി​ല​ൻ​ഡി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ​യാ​ണ് ഇ​വ​ർ ന്യൂ​സി​ലാ​ൻ​ഡി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. പ​ത്ത് ദി​വ​സ​മാ​യി ന​ട​ന്നു വ​രു​ന്ന ചി​കി​ത്സ​യി​ൽ ഏ​ലി​കു​ട്ടി​ക്ക് ചെ​റി​യ പു​രോ​ഗ​തി ക​ണ്ടു തു​ട​ങ്ങി​യ​താ​യി നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു . ഹാ​മി​ൽ​ട്ട​ണി​ലെ വൈ​ക്കാ​ട്ടോ ആ​ശു​പ​ത്രി​യി​ലാ​ണ്…

Read More

പരിശോധനാ ഫീസ് കുത്തനെ കൂട്ടി! നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കാന്‍ രോഗികളുടെ ‘കീശയില്‍ കയ്യിട്ട്’ സ്വകാര്യ ആശുപത്രികള്‍

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ ശ​ന്പ​ളം കൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ അ​തി​നു​ള്ള വ​ക ക​ണ്ടെ​ത്താ​ൻ ഇ​പ്പോ​ഴേ പി​ഴി​യ​ൽ ന​ട​പ​ടി​ക​ളു​മാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ. ഒ​റ്റ​യ​ടി​ക്ക് ആ​ശു​പ​ത്രി​ക​ളി​ലെ പ​രി​ശോ​ധ​നാ ചാ​ർ​ജ് കൂ​ട്ടി​യാ​ണ് സാ​ധാ​ര​ണ​ക്കാ​രു​ടെ കീ​ശ പി​ടി​ച്ചു​പ​റി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്ടെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ​ക്ലി​നി​ക്കി​ൽ കു​റ​ച്ചു​നാ​ൾ മു​ന്പു​വ​രെ 50 രൂ​പ​യാ​യി​രു​ന്നു പ​രി​ശോ​ധ​നാ​ഫീ​സ്. ഇ​പ്പോ​ഴ​ത് നൂ​റു​രു​പ​യാ​ക്കി. ഇ​ത് ചോ​ദ്യം ചെ​യ്ത​​വ​രോ​ട് ജി​എ​സ്ടി​യും ന​ഴ്സു​മാ​രു​ടെ ശ​ന്പ​ള​വ​ർ​ധ​ന​വു​മെ​ല്ലാ​മാ​ണ് ഇ​തി​നു​കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.​എ​ന്നാ​ൽ ന​ഴ്സു​മാ​രു​ടെ ശ​ന്പ​ളം ഇ​ര​ട്ടി​യ​തി​ല​ധി​ക​മാ​ക്കി​യോ എ​ന്ന ചോ​ദ്യ​ത്തി​ന് ആ​ർ​ക്കും ഉ​ത്ത​ര​മി​ല്ല. പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലെ​ല്ലാം സ​മീ​പ​കാ​ല​ത്താ​യി ഇ​താ​ണ് അ​വ​സ്ഥ. 200 രൂ​പ​യു​ണ്ടാ​യി​രു​ന്ന പ​രി​ശോ​ധ​നാ​ഫീ​സ് മി​ക്ക​യി​ട​ത്തും 300 ആ​ക്കി. ഹോ​സ്പി​റ്റ​ലി​ൽ നി​ന്നും ന​ൽ​കു​ന്ന മ​രു​ന്നി​ന് വേ​റെ പ​ണ​വും ന​ൽ​ക​ണം. ജ​ല​ദോ​ഷം വ​ന്നാ​ൽ പോ​ലും ക​യ്യി​ൽ നി​ന്നും 200 രൂ​പ​യെ​ക്കി​ലും പോ​കു​മെ​ന്ന​ർ​ഥം. അ​നാ​വ​ശ്യ​മാ​യി മ​രു​ന്നു​ക​ൾ എ​ഴു​തു​ക, ടി​ടി അ​ടി​ക്കു​ക തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ അ​ര​ങ്ങേ​റു​ന്നു. ടി​ടി ഉ​ൾ​പ്പെ​ടെ…

Read More

വ്യാജ കറന്‍സിയുടെ ഉറവിടം തേടി പോലീസ്! പിടിയിലായത് മലബാര്‍ മേഖലയിലെ മയക്കുമരുന്ന് ഏജന്റ് ; മയക്കുമരുന്ന് കടത്ത് ലക്ഷ്വറി കാറുകളുടെ ഇടപാടുകള്‍ക്ക്

കൊ​ണ്ടോ​ട്ടി: ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കുമ​രു​ന്നും വ്യാ​ജ യു​എ​ഇ ദി​ര്‍​ഹ​വു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​നെ മ​ല​പ്പു​റം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. നെ​ടി​യി​രു​പ്പ് പൂ​ള​ക്ക​ല്‍ മു​ജീ​ബ് റ​ഹ്‌മാനെ (ബോം​ബെ നാ​ണി 37) ആ​ണ് കൊ​ണ്ടോ​ട്ടി സി​ഐ മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം പി​ടി​യ​ത്. പി​ടി​യി​ലാ​യ​ത് മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ പ്ര​ധാ​ന മ​യ​ക്കു​മ​രു​ന്ന് ഏ​ജ​ന്‍റുമാ​രി​ലൊ​രാ​ളാ​ണ്. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​നം. ല​ക്ഷ്വ​റി കാ​റു​ക​ളു​ടെ ഇ​ട​പാ​ടു​ക​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന പ​ണം ഇ​യാ​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. മും​ബൈ​യി​ല്‍ നി​ന്ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​ത്. ര​ണ്ട് ഗ്രാം ​മെ​ഥി​ലി​ന്‍ ഡെ​യോ​ക്‌​സി ആം​ഫെ​റ്റെ​യി​ന്‍ കൈ​വ​ശം വ​ച്ചാ​ല്‍ 10 വ​ര്‍​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കു​ന്ന കേ​സാ​ണി​ത്. 16 ഗ്രാ​മാ​ണ് ഇ​യാ​ളി​ല്‍നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. അ​ധി​ക സ​മ​യം സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത എം​ഡി മ​യ​ക്കുമ​രു​ന്ന് ഉ​പ​യോ​ഗി​ച്ചാ​ല്‍ ഏ​ത് പ്ര​വൃ​ത്തി​യും പെ​ട്ടെ​ന്ന് പൂ​ര്‍​ത്തി​യാ​ക്കാ​നാ​വും.​അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന…

Read More

കരാട്ടേ ജോണി സ്പീക്കിംഗ്! 15 ദിവസത്തിനകം 45 ലക്ഷം രൂപ തന്നില്ലെങ്കില്‍ മകനെ വെട്ടിപ്പരിക്കേല്‍പ്പിക്കുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും വ്യവസായിക്ക് ഭീഷണി;

കൊ​ച്ചി: മ​ക​നെ ഉ​പ​ദ്ര​വി​ക്കു​മെ​ന്നും കു​ടും​ബ​ത്തെ ഇ​ല്ലാ​താ​ക്കു​മെ​ന്നും കൊ​ച്ചി​യി​ലെ വ്യ​വ​സാ​യി​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ നി​ന്നും ഭീ​ഷ​ണി വ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ കു​പ്ര​സി​ദ്ധ ഗു​ണ്ട​യാ​യ ക​രാ​ട്ടേ ജോ​ണി​യാ​ണ് പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ മ​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​മെ​ന്നും കു​ടും​ബ​ത്തെ ഇ​ല്ലാ​താ​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 15 ദി​വ​സ​ത്തി​ന​കം 45 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നാ​ണ് ഭീ​ഷ​ണി. സം​ഭ​വ​ത്തി​ൽ ഡി​ജി​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ക​രാ​ട്ടേ ജോ​ണി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ല സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. പൂ​വ​ച്ച​ൽ സ്വ​ദേ​ശി​യാ​യ ഒ​രാ​ളാ​ണ് വ്യ​വ​സാ​യി​ക്കെ​തി​രെ ക​രാ​ട്ടെ ജോ​ണി​ക്ക് ക്വ​ട്ടേ​ഷ​ൻ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​യാ​ൾ ത​നി​ക്കെ​തി​രെ ഒ​രു ക​ള്ള​ക്കേ​സ് കൊ​ടു​ത്തി​രു​ന്ന​താ​യും അ​തി​ൽ വാ​സ്ത​വ​മൊ​ന്നു​മി​ല്ലെ​ന്ന് ക​ണ്ട് പോ​ലീ​സ് ഇ​ത് ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്ന​താ​യും വ്യ​വ​സാ​യി പ​റ​ഞ്ഞു. പൂ​വ​ച്ച​ൽ സ്വ​ദേ​ശി​യാ​യ ആ​ൾ ത​ന്നെ​യാ​ണ് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് ക​രാ​ട്ടെ ജോ​ണി ത​ന്നോ​ടു പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൻ ത​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും പ​ണം…

Read More