മുംബൈ: പദ്മാവതിയെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. ചിത്രത്തിനെതിരേ ബിജെപി ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് വിവാദം കൊഴുത്തത്. ഇതിനിടെ ദീപിക പദുക്കോൺ ഇന്ത്യക്കാരിയല്ലെന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവനയോടെ വിവാദം മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. നടി ദീപിക നമുക്ക് അധഃപതനത്തെക്കുറിച്ച് ക്ലാസെടുക്കുകയാണ്. ദീപികയുടെ കാഴ്ചപ്പാടിൽ നിന്ന് പിന്നോട്ടു പോയാൽ മാത്രമേ രാജ്യത്തിന് പുരോഗതി കൈവരിക്കാനാവൂ എന്നാണ് സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറ്റപ്പെടുത്തിയത്. സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവനയ്ക്കെതിരേ ബോളിവുഡ് താരങ്ങളടക്കം നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. ആരൊക്കെ തടഞ്ഞാലും ചിത്രം ഡിസംബർ ഒന്നിന് തന്നെ റിലീസ് ചെയ്യുമെന്ന് ദീപിക പദുക്കോൺ പ്രതികരിച്ചു. സെൻസർ ബോർഡാണ് ചിത്രം പരിശോധിക്കേണ്ടത്. ചിത്രത്തേക്കുറിച്ച് അവർക്ക് ബോധ്യപ്പെട്ടതിനു ശേഷമാണ് സർട്ടിഫിക്കറ്റ് നൽകിയത്. – ദീപിക പറഞ്ഞു. നേരത്തെ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ റിലീസ് തടയാനുള്ള ശ്രമങ്ങൾക്കെതിരെ ദീപിക ശക്തമായി…
Read MoreCategory: Loud Speaker
മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായില്ല! സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ സംഭവം; വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വ്യക്തമാക്കിയതിതൊക്കെ
മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ചയ്ക്കു വന്നില്ലെന്നു മന്ത്രിസഭായോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം നേരത്തെ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിരുന്നു. വിഷയം സംബന്ധിച്ചു മുഖ്യമന്ത്രി തീരുമാനമെടുക്കുക, തോമസ് ചാണ്ടിയുടെ പാര്‍ട്ടിയെന്ന നിലയ്ക്ക് എന്‍സിപിയുടെ നിലപാട് അറിയുക എന്നീ രണ്ടു നിര്‍ദേശങ്ങളാണ് അന്നു യോഗത്തില്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ലെന്ന കാര്യം മുഖ്യമന്ത്രി ശരിവച്ചു. എന്തുകൊണ്ടു പങ്കെടുക്കുന്നില്ലെന്നു കാട്ടി റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന് ഒരു കത്തു നല്‍കിയിരുന്നു. ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നു കാട്ടിയുള്ള കത്തായിരുന്നു അത്. എന്നാല്‍ അത് അസാധാരണ സംഭവമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreതോമസ് ചാണ്ടി വിഷയം പിരിമുറുക്കത്തിലേയ്ക്ക്! ഇടതുമുന്നണിയില്‍ ഇടര്‍ച്ച; മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നത് ചര്‍ച്ചയാവുന്നു
തോമസ് ചാണ്ടി ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നു സിപിഐയും എന്‍സിപിയും ഉറപ്പിച്ച് പറഞ്ഞിട്ടും കുലുക്കമില്ലാതെ മന്ത്രി തോമസ് ചാണ്ടി. രാജി ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്കു ബാധ്യതയും ഉത്തരവാദിത്വവുമുണ്ട്. നിരപരാധിയാണെന്നു തെളിയിക്കാന്‍ തോമസ് ചാണ്ടിക്ക് ആവശ്യത്തിലധികം സമയം ലഭിച്ചിരുന്നുവെന്നും സിപിഐ മുഖപത്രമായ ജനയുഗത്തിലെ ‘തോമസ് ചാണ്ടി: എല്‍ഡിഎഫ് രാഷ്ട്രീയം നേരിടുന്നത് കനത്ത വെല്ലുവിളി’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം വ്യക്തമാക്കുന്നു. മന്ത്രിപദവി നിലനിര്‍ത്തിക്കൊണ്ടു സുപ്രീം കോടതിയെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെങ്കില്‍ അതു കേരളത്തിലെ എല്‍ഡിഎഫിനോടും സംസ്ഥാന സര്‍ക്കാരിനോടും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായി മാത്രമേ വിലയിരുത്താനാകൂ. എന്നും സിപിഐ ആഞ്ഞടിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ ധാര്‍മ്മികതയ്ക്ക് കനത്ത വെല്ലുവിളിയും ഉയര്‍ന്നു കഴിഞ്ഞു. ഇതിനൊക്കെ പുറമേയാണ് സെക്രട്ടേറിയറ്റില്‍ ആരംഭിച്ച മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐയിലെ നാല് മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ മുറിയിലാണ് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതെ ഇവര്‍ തങ്ങുന്നതെന്നാണ് സൂചന.
Read Moreഅഴിമതി തുടച്ചുനീക്കാനായി, ബാങ്കിംഗ് മേഖലയ്ക്ക് ഗുണംചെയ്തു..! മോദിയുടെ ഡിജിറ്റലൈസേഷനെ വാനോളം പുകഴ്ത്തി പിണറായി
കോഴിക്കോട്: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റലൈസേഷനെ വാനോളം ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് ബിജെപിയെ കടന്നാക്രമിച്ച മുഖ്യമന്ത്രിയാണ് ഡിജിറ്റലൈസേഷൻ അഴിമതി ഇല്ലാതാക്കാൻ സഹായിച്ചെന്ന് തുറന്നുസമ്മതിച്ചത്. ഡിജിറ്റലൈസേഷൻ നടപ്പാക്കിയതോടെ അഴിമതിയും സ്വജനപക്ഷപാതവും ഏറെക്കുറേ തുടച്ചു നീക്കാൻ സഹകരണ മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. സഹകരണ മേഖലയിലെ ചില സ്ഥാപനങ്ങളിൽ അഴിമതി ഉണ്ടായിരുന്നു. എല്ലാ സഹകരണ പ്രസ്ഥാനങ്ങളും അഴിമതി നടത്തുന്നില്ല. എന്നാൽ ഡിജിറ്റലൈസേഷൻ നടപ്പാക്കിയതോടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇത്തരം സ്ഥാപനങ്ങൾ നിർത്തിയതായാണ് മനസിലാക്കുന്നത്. ചില സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളും സ്വജനപക്ഷപാതപരമായിരുന്നു. ഇതിനും വലിയ മാറ്റമാണ് ഡിജിറ്റലൈസേഷനിലൂടെ നടപ്പായത്. ഇന്ന് രാവിലെ കോഴിക്കോട്ട് നടന്ന 64-ാമത് സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റലൈസേഷൻ എന്നത് വ്യക്തി ജീവിതത്തെ ഡിജിറ്റലൈസ് ചെയ്യുക എന്നതാണ്. ഇങ്ങനെ വ്യക്തി ജീവിതം ഡിജിറ്റലൈസ് ചെയ്യുന്നതോടെ നമുക്ക് കൂടുതൽ വ്യക്തതയും കൃത്യതയും ഓരോ കാര്യത്തിലും കൂടുതൽ…
Read Moreഖിൽജിയെ മഹത്വവത്കരിക്കുന്നത് ആസിഡ് അക്രമികളെ പുകഴ്ത്തുന്നതിനു സമം! “പദ്മാവതി’യെ വിടാതെ ബിജെപി
റിലീസിന് തയാറെടുക്കുന്ന ബോളിവുഡ് ചിത്രം “പദ്മാവതി’യെ വിടാതെ പിന്തുടർന്ന് ബിജെപി. ചരിത്രസംഭവത്തെ ആധാരമാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്തണമെന്നാവശ്യപ്പെട്ട് ഹരിയാന മന്ത്രി വിപുൽ ഗോയൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു കത്തയച്ചു. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ അലാവുദീൻ ഖിൽജിയെ സംഭവകഥയിലുള്ളതിനേക്കാൾ മഹത്വവത്കരിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് പെൺകുട്ടികൾക്കു നേരേ ആസിഡ് ആക്രമണം നടത്തുന്നവരെ പ്രശംസിക്കുന്നതിനു തുല്യമാണെന്നാണ് വിപുൽ ഗോയലിന്റെ വാദം. ചരിത്രത്തെ വളച്ചൊടിക്കുംവിധമാണ് “പദ്മാവതി’ എന്ന ചിത്രം എടുത്തിരിക്കുന്നതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മറ്റു സംസ്ഥാനങ്ങളിലേതുപോലെ ഹരിയാനയിലെ ജനങ്ങളും പഠിച്ചുവന്ന ചരിത്രമല്ല ചിത്രത്തിലൂടെ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. രജപുത്ര വംശത്തിന്റെ കഥ പറയുന്ന “പദ്മാവതി’യിൽ പദ്മാവതിയായി ദീപിക പദുക്കോണും ഭർത്താവായ രത്തൻ സിംഗ് ആയി ഷാഹിദ് കപൂറും വേഷമിടുന്നു. വില്ലൻ കഥാപാത്രമായ സുൽത്താൻ അലാവുദീൻ ഖിൽജിയെ അവതരിപ്പിക്കുന്നത് രൺവീർ സിംഗ് ആണ്.
Read More‘അവര്‍ ഭാഗ്യവാന്മാര്, ഞങ്ങള്‍ക്കതിന് സാധിച്ചില്ലല്ലോ, ജയിലും പോലീസ് സ്റ്റേഷനും വെറും ഇടത്താവളം… ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ ഹംസയുടെ വാക്കുകള്‍ കേട്ട പോലീസ് ഞെട്ടി
കണ്ണൂർ:”കേരളത്തിൽ നിന്നും ഐഎസിൽ ചേരാൻ പോയവരിൽ ചിലർ വിശുദ്ധയുദ്ധത്തിനിടെ കൊല്ലപ്പെട്ടതായി അറിഞ്ഞു. അവർ ഭാഗ്യവാൻമാർ. ഞങ്ങൾക്ക് അതിന് സാധിച്ചില്ലല്ലോ. അതോർത്തു ദുഃഖിക്കുന്നു…’ ഐഎസ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ തലശേരിയിലെ ഹംസയുടെ വാക്കുകളാണിത്. പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനിടെയാണ് ഹംസ അന്വഷണ ഉദ്യോഗസ്ഥരോട് ഇക്കാര്യങ്ങൾ പറഞ്ഞത്. മറ്റുള്ള പ്രതികൾക്കും ഇതേ ചിന്താഗതി തന്നെയാണുള്ളതെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇവിടെയുള്ള കേസുകളും മറ്റും കാര്യമാക്കുന്നില്ല. ജയിൽവാസവും പോലീസ് സ്റ്റേഷനും വെറും ഇടത്താവളങ്ങൾ മാത്രം. അതുകൊണ്ട് ഭയമില്ല. സിറിയയിൽ നിന്നും വിശുദ്ധയുദ്ധം നടത്തുന്നതിനിടയിൽ കൊല ചെയ്യപ്പെട്ടാൽ നേരിട്ടു സ്വർഗത്തിൽ പോകാമെന്നു വിശ്വസിക്കുന്നതായും പോലീസ് കസ്റ്റഡിയിലുള്ളവർ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുന്നു. ചോദ്യംചെയ്യലിൽ യാതൊരു ഭാവപ്പകർച്ചയും ഇല്ലാതെയാണ് ഇവർ ഉത്തരങ്ങൾ നൽകുന്നത്. നല്ല വാഗ്മിയായ ഹംസയ്ക്ക് ബഹ്റൈൻ ഗ്രുപ്പുമായി നല്ല ബന്ധമാണെന്ന് പോലീസ് പറയുന്നു. അവിടെയുള്ള അൽ അൻസാർ സെന്ററിലാണ് മലയാളികൾക്ക് പരിശീലനം…
Read Moreട്രംപിന്റെ മകൾ ഇവാൻക വരുന്നു… ഹൈദരാബാദിലെ ഭിക്ഷാടകരെല്ലാം “കടക്ക് പുറത്ത്’; റോഡ് നവീകരണം, ഓട വൃത്തിയാക്കൽ തുടങ്ങി പെയിന്റിംഗ് വരെ പുരോഗമിക്കുന്നു
ഈ മാസം അവസാനം നടക്കാനിരിക്കുന്ന ആഗോള സംരംഭക ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപും സംഘവും എത്തുന്നത് മുൻനിർത്തി ഹൈദരാബാദ് നഗരത്തിൽ ഭിക്ഷാടനം നിരോധിച്ചു. ഉച്ചകോടി നടക്കുന്നതിനാൽ നഗരത്തിൽനിന്ന് ഭിക്ഷാടകരെ ഒഴിപ്പിക്കുന്ന ശ്രമത്തിലാണ് ഇപ്പോൾ ഹൈദരാബാദ് പോലീസ്. വിദേശരാജ്യങ്ങളിൽനിന്ന് പ്രമുഖരായ നേതാക്കളും സംരംഭകരും എത്തുന്ന സാഹചര്യത്തിൽ നഗരം വൃത്തിയാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. റോഡ് നവീകരണം, ഓട വൃത്തിയാക്കൽ തുടങ്ങി പെയിന്റിംഗ് വരെ പുരോഗമിക്കുന്നു. വിശിഷ്ടാതിഥികൾക്കു മുന്നിൽ ഹൈദരാബാദിനെ യാചകരില്ലാത്ത ഹൈടെക് സിറ്റിയായി പ്രദർശിപ്പിക്കാനുള്ള തിരക്കിട്ട ശ്രമമാണ് നടന്നുവരുന്നത്. നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനൊപ്പം ഹൈദരാബാദ് പോലീസ് കമ്മീഷണർ എം. മഹേന്ദർ റെഡ്ഡിയാണ് നഗരത്തിൽ യാചന നിരോധിച്ച് ഉത്തരവിറക്കിയത്. ഈ മാസം 28 മുതൽ 30 വരെയാണ് ആഗോള സംരംഭക ഉച്ചകോടി. എന്നാൽ, ഉച്ചകോടിക്കു ശേഷം ഡിസംബർ 15 മുതൽ എൻആർഐ തെലുങ്കരുടെ സമ്മേളനവും നടക്കുന്നുണ്ട്. അതിനാൽ…
Read More906 ഏക്കര്‍! കോടനാട് എസ്റ്റേറ്റ് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ ബ്രിട്ടീഷ് പൗരന്; ശശികലയും കൂട്ടാളികളും ഭീഷണിപ്പെടുത്തി തുച്ഛമായ തുകയ്ക്കാണ് എസ്റ്റേറ്റ് സ്വന്തമാക്കിയതെന്ന് പീറ്റര്‍
ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് വി.കെ.ശശികലയുടെയും കൂട്ടാളികളുടെയു കൗൈയിലുള്ള കോത്തഗിരിയിലെ കോടനാട് എസ്റ്റേറ്റ് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ ബ്രിട്ടീഷ് പൗരൻ പീറ്റർ ജോൺസ്്. 906 ഏക്കറുള്ള കോടനാട് എസ്റ്റേറ്റ് 1994 വരെ പീറ്ററിന്റെയും കുടുംബത്തിന്റെയും പേരിലായിരുന്നു. എന്നാൽ അണ്ണാ ഡിഎംകെ നേതാവ് വി.കെ.ശശികലയും കൂട്ടാളികളും ഭീഷണിപ്പെടുത്തി തുച്ഛമായ തുകയ്ക്ക് എസ്റ്റേറ്റ് സ്വന്തമാക്കുകയായിരുന്നുവെന്ന് പീറ്റർ പറയുന്നു. അപ്പോഴത്തെ സഹചര്യത്തിൽ എതിർക്കാൻകഴിഞ്ഞില്ലെന്നും തമിഴ്നാട്ടിലെ പുതിയ പശ്ചാത്തലത്തിൽ നിയമം താനടക്കമുള്ള സാധാരണക്കാർക്ക് അനുകൂലമായെന്നും പീറ്റർ പറയുന്നു. മനസുണ്ടായിട്ടല്ല അന്ന് എസ്റ്റേറ്റ് ജയലളിതയ്ക്ക് കൊടുത്തത്. 38 കന്പനികളും ഇത്തരത്തിൽ ജയലളിതയും കൂട്ടാളികളും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഇതെല്ലാം തിരിച്ചു പിടിക്കാനുള്ള അവസരമാണ്. പക്ഷെ തമിഴ്നാട്ടിലെ രാഷ്ട്രിയ അവസ്ഥ മോശമാണ്. മുഖ്യമന്ത്രി ആരാണ്? അധികാരമുള്ളത് ആർക്കാണ്? ആരെയാണ് പരാതിയുമായി സമീപിക്കേണ്ടത് എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കയുണ്ട്. – പീറ്റർ പറഞ്ഞു. 7.6 കോടി രൂപയ്ക്ക് പീറ്റർ എൻപിവി…
Read Moreഅധികാരത്തിലേറിയിട്ട് മൂന്നു വര്‍ഷം! പ്രധാനമന്ത്രിക്കു വിദേശയാത്രകളില്‍ അര്‍ധസെഞ്ചുറി; ഏറ്റവുമധികം സന്ദര്‍ശനം നടത്തിയത് അമേരിക്കയില്‍
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകളിൽ അർധ സെഞ്ചുറി കുറിച്ചു. മോദിയുടെ അന്‍പതാമത്തെ വിദേശ സന്ദർശനമാണ് ഫിലിപ്പീൻസിൽ ഇപ്പോൾ നടക്കുന്നത്. 2014 മേയിൽ അധികാരത്തിലേറി ആദ്യ മൂന്നു വർഷത്തിനകംതന്നെ പ്രധാനമന്ത്രി മോദി 49 രാജ്യങ്ങളിൽ സന്ദർശനം പൂർത്തിയാക്കിയതായി വിവരാവകാശ നിയമപ്രകാരം ലോകേഷ് ബത്ര എന്നയാൾക്ക് ലഭിച്ച വിവരത്തിൽ പറയുന്നു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനേക്കാൾ വളരെ കൂടുതലാണ് മോദിയുടെ വിദേശ സഞ്ചാരമെന്നാണു കണക്കുകൾ. ഒന്നാം യുപിഎ സർക്കാരിന്റെ ആദ്യ മൂന്നു വർഷം മൻമോഹൻ സിംഗ് 27 രാജ്യങ്ങളും രണ്ടാം യുപിഎയുടെ ആദ്യ മൂന്നു വർഷം 36 രാജ്യങ്ങളുമാണ് അന്നത്തെ പ്രധാനമന്ത്രി സന്ദർശിച്ചത്. എന്നാൽ, മൻമോഹൻ സിംഗിനേക്കാൾ കുറവ് രാജ്യങ്ങളിലാണ് മോദി സന്ദർശിച്ചതെന്നായിരുന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ഒന്നിന് അവകാശപ്പെട്ടിരുന്നത്. പ്രധാനമന്ത്രിയായശേഷം അമേരിക്കയിലാണു മോദി ഏറ്റവുമധികം സന്ദർശനം നടത്തിയത്- അഞ്ചു തവണ. ചൈന, റഷ്യ,…
Read Moreഇനി മന്നാര്‍ഗുഡി മാഫിയയുടെ അന്ത്യം! ശശികലയ്ക്കും കൂട്ടര്‍ക്കും അനധികൃത സ്വത്ത് 1,500 കോടി; പിടിച്ചെടുത്തത് ഏഴു കോടി രൂപ കറന്‍സിയും അഞ്ചു കോടി രൂപയുടെ ആഭരണങ്ങളും
ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് വി.കെ.ശശികലയുടെയും കൂട്ടാളികളുടെയും വക 1,500 കോടിയുടെ അനധികൃത സന്പത്ത് കണ്ടെത്തി. അഞ്ചു ദിവസമായി 187 സ്ഥലങ്ങളിൽ നടന്നുവന്ന ആദായനികുതി വകുപ്പ് റെയ്ഡിലാണ് ഇത്. ഏഴു കോടി രൂപ കറൻസിയായി പിടിച്ചെടുത്തു. അഞ്ചു കോടി രൂപയുടെ ആഭരണങ്ങളും പിടിച്ചു. തമിഴ്നാട്ടിലും പുറത്തുമായി ഒരു ഡസനിലേറെ നഗരങ്ങളിൽ പരിശോധന നടന്നു. 1,500 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്തിന്റെ വിവരം ലഭിച്ചതായി ഡൽഹിയിൽ സീനിയർ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. സ്വർണവും വജ്രവുമൊക്കെ ഉണ്ടായിരുന്ന ചില ബാങ്ക് ലോക്കറുകൾ മറ്റാരെങ്കിലും കൈകാര്യം ചെയ്യുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നു. സംസ്ഥാന ഭരണത്തിലെ സ്വാധീനം ഉപയോഗിച്ചായിരുന്നു ഇത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായി മൂന്നുദശകക്കാലം കഴിഞ്ഞ ശശികല ഇപ്പോൾ ബംഗളൂരു ജയിലിലാണ്. ശശികലയുടെ സഹോദരപുത്രൻ ടി.ടി.വി.ദിനകരന്റെ നേതൃത്വത്തിലാണ് ഒരുവിഭാഗം അണ്ണാ ഡിഎംകെ പ്രവർത്തിക്കുന്നത്. ശശികലയും കൂട്ടാളികളും ഉൾപ്പെട്ട മന്നാർഗുഡി മാഫിയയുടെ…
Read More