കൊച്ചി: ചാനലുകൾ സംഘടിപ്പിക്കുന്ന താരനിശകളിൽനിന്ന് ചലച്ചിത്രതാരങ്ങൾ വിട്ടുനിൽക്കണമെന്ന നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയായ ഫിലിം ചേംബറിന്റെ ആവശ്യം ഉടൻ നടക്കില്ലെന്ന് താരസംഘടനയായ അമ്മ. ഇന്നലെ കൊച്ചിയിൽ ചേർന്ന പ്രത്യേക യോഗത്തിൽ ബഹിഷ്കരണം സംബന്ധിച്ച് ഫിലിം ചേംബർ ഭാരവാഹികൾ കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും അമ്മ ഭാരവാഹികൾ തള്ളുകയായിരുന്നു. ചാനലുകളുടെ താരനിശകളിൽനിന്ന് അടുത്ത മൂന്നു വർഷത്തേക്ക് താരങ്ങളെ വിലക്കണമെന്നായിരുന്നു ഫിലിം ചേംബറിന്റെ ആവശ്യം. എന്നാൽ, ചില ചാനലുകളുടെ നടപടികളോട് എതിർപ്പുണ്ടെങ്കിലും നിലവിൽ നിസഹകരണം വേണ്ടെന്ന നിലപാടാണ് താരസംഘടന സ്വീകരിച്ചത്. വിഷയം സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമാണ്. ഫിലിം ചേംബർ ഭാരവാഹികൾ ഉന്നയിക്കുന്ന ചില കാര്യങ്ങൾ വസ്തുതാപരമാണ്. ഇക്കാര്യങ്ങൾ അമ്മയുടെ അടുത്ത എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ ചർച്ച ചെയ്ത് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കുകയായിരുന്നു. ഓരോ സംഘടനകളുടെയും അഭിപ്രായം തേടിയശേഷം തീരുമാനമെടുക്കാമെന്ന ധാരണയിൽ യോഗം പിരിഞ്ഞു. ഇന്നലെ രാവിലെ നടന്ന യോഗത്തിൽ…
Read MoreCategory: Loud Speaker
ബിജെപി പുറത്തെടുക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം! ‘സെക്സ് സിഡി’ വിവാദത്തിലൂടെ ബിജെപി ഗുജറാത്തിലെ സ്ത്രീകളെ അപമാനിച്ചെന്ന് ഹാര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്: “സെക്സ് സിഡി’ വിവാദത്തിലൂടെ ബിജെപി ഗുജറാത്തിലെ സ്ത്രീകളെ അപമാനിച്ചിരിക്കുകയാണെന്ന് പട്ടേൽ നേതാവ് ഹാർദിക് പട്ടേൽ. വൃത്തിക്കെട്ട രാഷ്ട്രീയമാണ് ബിജെപി പുറത്തെടുത്തിരിക്കുന്നത്. മോർഫ് ചെയ്ത സീഡിയാണിതെന്നും അതിലെ ദൃശ്യങ്ങളിൽ താനല്ലെന്നും ഹാർദിക് പറഞ്ഞു. 2017 മേയ് പതിനാറിന് ഒരു ഹോട്ടൽ മുറിയിൽ ചിത്രീകരിച്ച നാലു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഒരു സ്ത്രീയോടൊപ്പം അടുത്തിടപഴകുന്നതിന്റെ ദൃശ്യമാണ് വീഡിയോയിലുള്ളത്. ഹാർദിക്കിന്റെ രൂപസാദൃശ്യമുള്ള യുവാവാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പ്രാദേശിക ഗുജറാത്തി ചാനലുകളാണു വിഡിയോ പ്രക്ഷേപണം ചെയ്തത്. ഇതൊന്നും തന്നെ ബാധിക്കില്ലെന്നു പറഞ്ഞ ഹാർദിക് ഗുജറാത്തിലെ ജനങ്ങൾ തനിക്കൊപ്പമാണെന്നും പറഞ്ഞു.
Read Moreകൊല്ലം ശൂരനാട് പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ബംഗാളി യുവാവിനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു, പിന്നാലെയെത്തിയ പോലീസും നാട്ടുകാരും തമ്മില്‍ കൂട്ടയടിയും, ഇന്നലെ രാത്രി നടന്നത് ഇതൊക്കെ
കൊല്ലം ശൂരനാട് ഞായറാഴ്ച്ച രാത്രി നടന്ന കൂട്ടയടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്കുന്നത്. ശൂരനാട് ജംഗ്ഷനടുത്താണ് സംഭവം. ഇവിടെ ഒരു വീട്ടിലെ പെണ്‍കുട്ടി കുളിമുറിയില്‍ കുളിക്കുന്നത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ബംഗാളിയെ നാട്ടുകാര്‍ പിടികൂടി. ഇയാളെ നാട്ടുകാര്‍ പിടികൂടി നന്നായി പെരുമാറിയശേഷം പോലീസിനെ വിളിച്ചു. എന്നാല്‍ പിന്നീടായിരുന്നു സംഭവങ്ങളുടെ തുടക്കം. ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബംഗാള്‍ സ്വദേശി. സ്ഥാപനത്തോടുചേര്‍ന്നുള്ള വീടിന്റെ കുളിമുറിയില്‍ കുളിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തുന്നതിനിടയില്‍ ഭിത്തിയിലെ വെന്റിലേറ്ററില്‍ മൊബൈല്‍ ക്യാമറ കണ്ട് പെണ്‍കുട്ടി ബഹളം വയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബംഗാള്‍ സ്വദേശി സ്ഥാപനത്തോടുചേര്‍ന്നുള്ള താമസ്ഥ സ്ഥലത്ത് മുറിയില്‍ കയറി വാതിലടച്ചു. സംഘടിതരായെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയും യുവാവിന്റെ താമസ സ്ഥലം വളയുകയും ചെയ്തു. പോലീസെത്തി ബംഗാള്‍ സ്വദേശിയെ അറസ്റ്റുചെയ്യുന്നതിനിടയില്‍ നാട്ടുകാര്‍ യുവാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്ത പോലീസുമായി നാട്ടുകാരില്‍…
Read Moreമാപ്പു പറഞ്ഞിട്ടും..! ബിജെപി നേതാവ് മര്‍ദിച്ച ദളിത് യുവാക്കളെ കാണാതായി; ഭരത് റെഡ്ഡി ബിജെപിയുടെ മിസ്ഡ് കോള്‍ അംഗം
ഹൈദരാബാദ്· മണൽ ഖനനത്തിനെതിരെ പ്രതികരിച്ചതിനു ബിജെപി നേതാവ് ശിക്ഷിച്ച ദളിത് യുവാക്കളെ കാണാനില്ല. തെലങ്കാനയിലെ ബിജെപി പ്രാദേശിക നേതാവ് ഭരത് റെഡ്ഡി രണ്ടു ദളിത് യുവാക്കളെ ചെളിക്കുളത്തിൽ മുങ്ങുവാൻ നിർബന്ധിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. തെലങ്കാനയിലെ അവന്തിപട്ടണം ഗ്രാമത്തിലെ ലക്ഷ്മണ്, ഹഗ്ഗദാഹ് എന്നീ യുവാക്കൾക്കു നേരെ വടിയോങ്ങി ചെളിക്കുളത്തിൽ മുങ്ങുവാൻ റെഡ്ഡി ആജ്ഞാപിക്കുന്ന ദൃശ്യമാണു വീഡിയോയിലുള്ളത്.യുവാക്കൾ ഇയാളുടെ കാലിൽ വീണു മാപ്പിരക്കുന്നതും കാണാം. എന്നാൽ നിവൃത്തിയില്ലാതെ അവർ കൂപ്പുകൈകളോടെ ചെളിക്കുളത്തിൽ മുങ്ങുന്നതായാണ് വീഡിയോയിലുള്ളത്. ഇതിനെത്തുടർന്ന് റെഡ്ഡിക്കെതിരെ ദളിത് പീഡനത്തിനു കേസെടുക്കണമെന്നു വിവിധ പാർട്ടികളും സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മിസ്ഡ് കോളിലൂടെ ബിജെപി അംഗത്വം സ്വീകരിച്ച ഭരത് റെഡ്ഡി, പാർട്ടിയുടെ നേതാവല്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.നേരത്തേ പ്രാദേശിക കോണ്‍ഗ്രസ് നേതാവു കൊലചെയ്യപ്പെട്ട കേസിൽ ഭരത് റെഡ്ഡി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ…
Read Moreപുതിയ വെളിപ്പെടുത്തല്‍, പുതിയ വീഡിയോ പുറത്ത്! മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയെയും കുഞ്ഞിനെയും വാഹനമടക്കം പോലീസ് കെട്ടിവലിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ്
മുംബൈ: കാറിനുള്ളിൽ മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയെയും കുഞ്ഞിനെയും വാഹനമടക്കം പോലീസ് കെട്ടിവലിച്ചെന്ന ആരോപണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതെന്ന് പോലീസ് പറഞ്ഞു. വാഹനം കെട്ടിവലിച്ചുകൊണ്ടുപോകാൻ പോലീസ് ശ്രമിക്കുന്പോ ൾ യുവതി മാത്രമേ കാറിനുള്ളിൽ ഉണ്ടായിരുന്നുള്ളൂവെന്നു വ്യക്തമാക്കുന്ന വീഡിയോ ദൃശ്യം ഇന്നലെ പുറത്തുവന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളിനെ സസ്പെൻഡ് ചെയ്തതിന്റെ പിന്നാലെയാണ് പുതിയ വീഡിയോ പുറത്ത് വന്നത്. കാർ കെട്ടിവലിക്കുന്ന സമയം കുഞ്ഞ് കാറിനുപുറത്ത് മറ്റൊരാളുടെ കൈകളിലാണെന്നതും പോലീസ് നടപടി തുടങ്ങിയതോടെ യുവതി കുഞ്ഞിനെ വാങ്ങുന്നതും പുതിയ ദൃശ്യത്തിലുണ്ട്. മുംബൈ വെസ്റ്റ് മലാദിലെ എസ്വി റോഡിൽ വെള്ളിയാഴ്ചയാണു സംഭവം. ഗതാഗതം തടസപ്പെടുത്തി നിർത്തിയ കാർ പോലീസ് എത്തി കെട്ടിവലിച്ചുകൊണ്ടുപോവുകയായിരുന്നു. മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയെയും കുഞ്ഞിനെയും ഉൾപ്പെടെ കാർ പോലീസ് കെട്ടിവലിച്ചുകൊണ്ടുപോകുന്ന ദൃശ്യം വൈറലായതോടെ മുംബൈ ട്രാഫിക് പോലീസ് പ്രതിക്കൂട്ടിലായി.…
Read Moreപ്രതീക്ഷയോടെ പോലീസ്! നെട്ടൂര്‍ കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും; അടുത്തയിടെ കാണാതായവരുടെ വിവരങ്ങള്‍ തേടി പോലീസ്
കൊച്ചി: യുവാവിനെ കൊന്നു ചാക്കിൽകെട്ടി കായലിൽ തള്ളിയ സംഭവത്തിൽ മരിച്ചയാളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ്. മരിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും മരിച്ചയാളെ കണ്ടെത്താൻ കഴിയാത്തതു പോലീസിനെ കുഴയ്ക്കുന്നുണ്ട്. മരിച്ചയാളുടെ തലയിൽ തുന്നിക്കെട്ടുള്ളതിനാൽ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് സംഘം നടത്തുന്നുണ്ട്. പ്രദേശത്തും ജില്ലയിലും സംസ്ഥാനത്തും അടുത്തയിടെ കാണാതായതായി ലഭിച്ച പരാതികളിൽ പറയുന്ന ആരെങ്കിലുമാണോ മരിച്ചതെന്നു കണ്ടെത്താൻ അവരുടെ ശരീര ലക്ഷങ്ങളുമായും ഒത്തുനോക്കുന്നുമുണ്ട്. ഇങ്ങനെ നിരവധി പേരെ നോക്കിയെങ്കിലും വ്യക്തമായ സൂചനകൾ നൽകുന്ന ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും കൊലപാതക വിവരം കൈമാറിയതിനാൽ ഇന്നു കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നെട്ടൂർ ഷാപ്പിനടുത്തു കുന്പളത്തേക്കു പുതിയ പാലം നിർമിക്കുന്നതിനു സമീപത്തായി കായലിൽ കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണു മൃതദേഹം കണ്ടെത്തിയത്. മരിച്ചതു മലയാളിയാണോയെന്നു പോലും സ്ഥിരീകരിക്കാൻ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. പ്ലാസ്റ്റിക് ഷീറ്റിൽ…
Read Moreപി. ജയരാജനെതിരെ ആരോപണം: പിന്നിൽ ഇ.പി. ജയരാജൻ വിഭാഗമെന്ന്..; സിപിഎമ്മിൽ പുതിയ വിഭാഗീയത മറനീക്കി പുറത്തുവരുന്നു
സ്വന്തം ലേഖകൻ കോഴിക്കോട്: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ പാർട്ടിക്ക് അതീതനായി വളർന്ന് സ്വയം മഹത്ത്വവത്ക്കരിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം സംസ്ഥാന കമ്മിറ്റിയിൽ ആരോപിച്ചതിന് പിന്നിൽ ഇ.പി. ജയരാജൻ വിഭാഗമെന്ന്. കണ്ണൂരിൽ പി. ജയരാജനുണ്ടാകുന്ന ജനകീയതയ്ക്ക് തടയിടാൻ ഇ.പി. ജയരാജൻ വിഭാഗം നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിതെന്നും പാർട്ടിയിലെ ചില നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു. പി. ജയരാജൻ പങ്കെടുക്കുന്ന പൊതുപരിപാടിയിൽ ജനങ്ങൾ ഒഴുകിയെത്തുന്നത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിലാണെന്നുള്ള സത്യം ഇ.പി. ജയരാജൻ വിഭാഗത്തെ ചൊടിപ്പിച്ചതിനാലാണ് പി. ജയരാജനെതിരെ കരുക്കൾ നീക്കാൻ ഇക്കൂട്ടർ തയാറാകുന്നതെന്നും പാർട്ടിക്കുള്ളിൽ സംസാരമുണ്ട്. പാർട്ടിക്കുള്ളിൽ തന്നെ ഒരു പിന്തുണയുമില്ലാത്ത നേതാക്കൾ ജനകീയ നേതാക്കൾക്കെതിരെ തിരിഞ്ഞ് നേതൃത്വത്തിൽ സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയാണ് ചിലർ ശ്രമിക്കുന്നതെന്നും പ്രവർത്തകർ പറയുന്നു. മലബാറിൽ പ്രത്യേകിച്ചും കണ്ണൂരിൽ ഇപ്പോൾ പി. ജയരാജനോട് ജനങ്ങൾക്കുള്ള മതിപ്പ് മുഖ്യമന്ത്രിക്ക് പോലുമില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന പ്രവർത്തകർ തുറന്നുപറയുന്നത്.…
Read Moreവ്യജ പ്രൊഫൈല്‍, അതും പെണ്‍പേരില്‍! ചതിയിലൂടെ ഫേസ്ബുക്കില്‍ ഫ്രണ്ടായ പെണ്‍കുട്ടിക്ക് യുവാവ് സ്വന്തം നഗ്നഫോട്ടോ അയച്ചു; ചെറായില്‍ നടന്ന സംഭവം ഇങ്ങനെ…
ചെറായി: ഫേസ് ബുക്കിൽ പെൺകുട്ടിയുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സൗഹൃദത്തിലായശേഷം 21കാരിക്ക് സ്വന്തം നഗ്നചിത്രം അയച്ച യുവാവിനെ മുനന്പം പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം കോണ്‍വന്റ് കടപ്പുറത്ത് പോട്ടാശേരി വിബിൻ(21)ആണ് അറസ്റ്റിലായത്. മുനന്പം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെത്തുടർന്ന് ഐടി ആക്ട് അനുസരിച്ച് കേസെടുത്ത പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വ്യാജ പ്രൊഫൈൽ ആണെന്നറിയാതെ പെണ്‍പേരിൽ ഫ്രണ്ട് റിക്വസ്റ്റ് കണ്ടതിനെത്തുടർന്നാണ് പെണ്‍കുട്ടി റിക്വസ്റ്റ് സ്വീകരിച്ചതും ഫ്രണ്ടായതും. ഇതുപോലെ മറ്റു സ്ത്രീകളും പ്രതിയുടെ ഫണ്ട് റിക്വസ്റ്റ് സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreഅത്രയ്ക്ക് വളരണ്ട..! ജയരാജൻ പാർട്ടിക്ക് അതീതനാകാൻ ശ്രമിക്കുന്നതായി സംസ്ഥാന സമിതി; നടപടിയുണ്ടായേക്കും
തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന് സംസ്ഥാന സമിതിയിൽ വിമർശനം. ജയരാജൻ പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നതായാണ് വിമർശനം. ജയരാജനെതിരെ പാർട്ടി നടപടിയുണ്ടായേക്കുമെന്നാണ് സൂചന. ജയരാജൻ പാർട്ടിക്ക് അതീതനായി സ്വയം മഹത്വവത്കരിക്കാൻ ശ്രമിക്കുന്നതായാണ് സംസ്ഥാന സമിതിയുടെ കണ്ടെത്തൽ. ഇതിനായി ജീവിതരേഖയും നൃത്തശില്‍പ്പവും പുറത്തിറക്കി. പാര്‍ട്ടിക്ക് അതീതനായി വളരാനുള്ള ഈ നീക്കം അനുവദിക്കാനാകില്ലെന്നാണ് സംസ്ഥാന സമിതിയുടെ തീരുമാനം. ഇക്കാര്യം കണ്ണൂരിലെ എല്ലാ ഘടകങ്ങളിലും റിപ്പോര്‍ട്ടിംഗ് നടത്താനും തീരുമാനമായി. അതേസമയം പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ നിന്ന് ജയരാജൻ ഇറങ്ങിപ്പോയി. ചര്‍ച്ചയില്‍ അഭിപ്രായം രേഖപ്പെടുത്തിയ ശേഷമാണ് ജയരാജന് ഇറങ്ങിപ്പോയത്. ചര്‍ച്ചയില്‍ വികാരഭരിതനായിട്ടാണ് ജയരാജന് പ്രതികരിച്ചത്. അതേസമയം ജയരാജനെതിരായ പ്രമേയം സംസ്ഥാന സമിതി അംഗീകരിച്ചിട്ടുണ്ട്.
Read Moreആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം: ഗുരുവായൂരിൽ നിരോധനാജ്ഞ; ജില്ലയിൽ ഹർത്താൽ ആരംഭിച്ചു
തൃശൂർ: ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തെത്തുടർന്ന് തൃശൂർ ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷൻ പരിധികളിൽ കളക്ടർ എസ്.കൗശിഗൻ 144 പ്രഖ്യാപിച്ചു. ഗുരുവായൂർ, ഗുരുവായൂർ ടെമ്പിൾ, പാവറട്ടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. ഞായറാഴ്ചയാണ് നെന്മിനി കടവള്ളി ലക്ഷംവീട് കോളനിയിൽ വടക്കേതരകത്ത് പരേതനായ ശശിയുടെയും ഗുരുവായൂർ ദേവസ്വം ഉരൽപ്പുര ജീവനക്കാരി അംബികയുടെയും മകൻ ആനന്ദ(28)ൻ കൊല്ലപ്പെട്ടത്. എസ്എഫ്ഐ നേ താവ് ഫാസിൽ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് ആനന്ദൻ. അതിനിടെ, ഗുരുവായൂർ, മണലൂർ നിയോജകമണ്ഡലങ്ങളിൽ ഇന്നു രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ ഹർത്താലിനു ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.
Read More