ഇടുക്കി: ഇടുക്കി അണക്കെട്ടിനോട് ചേർന്ന പ്രദേശങ്ങളിൽ നേരിയ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പുലർച്ചെ 4.52നാണ് ഭൂചലനമുണ്ടായത്. 5 മുതൽ 7 സെക്കന്റ് വരെ നീണ്ടു നിന്ന ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും ചെയ്തിട്ടില്ല.
Read MoreCategory: Loud Speaker
ഡ്യൂപ്പല്ല സാറേ ഒറിജിനലാ… ! കാട്ടാനയെ തോൽപിച്ചു മൂപ്പനെത്തി; കൈനിറയെ സമ്മാനം നൽകി മമ്മൂട്ടി
ജോണ്സണ് വേങ്ങത്തടം തൊടുപുഴ: പുലർച്ചെ മൂന്നിനു പുറപ്പെട്ടതാണ് മൂന്നാർ കുണ്ടളക്കുടി ആദിവാസി കോളനിയിലെ കന്തസ്വാമി കങ്കാണി മൂപ്പനും സംഘവും. ഇഷ്ടതാരത്തെ ഒരുനോക്കു കാണണം. സഹായങ്ങൾക്കു നന്ദി പറയണം. എന്നാൽ, കാട്ടാന കടത്തിവിട്ടില്ല. അവസാനം മൂന്നാറിൽനിന്നു ട്രൈബൽ പോലീസ് എത്തി. ഒടുവിൽ പോലീസ് വാനിൽ ഇഷ്ടതാരത്തിന്റെ അടുത്തേക്ക്. രാവിലെ പത്തിനു പറഞ്ഞിരുന്ന കൂടിക്കാഴ്ചയ്ക്ക് എത്താനായത് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക്. എന്നിട്ടും ഷൂട്ടിംഗ് ഒഴിവാക്കി മമ്മൂട്ടി കാത്തിരുന്നു. കന്തസ്വാമി കങ്കാണി മൂപ്പൻ വന്നതറിഞ്ഞു ഷൂട്ടിംഗ് സ്ഥലത്തുനിന്നു വഴിയിലേക്ക് ഇറങ്ങി വന്നു കൂട്ടികൊണ്ടു പോയി. ഇഷ്ടപ്പെടുമോയെന്ന ആശങ്കയോടെ കുറെ സമ്മാനങ്ങൾ താരത്തിനു മുന്നിൽ നിരത്തി. കാരറ്റ്, കാബേജ് ഉൾപ്പെടെയുള്ള ശീതകാല പച്ചക്കറികൾ. സന്തോഷംകൊണ്ടു മൂപ്പനെ കെട്ടിപ്പിടിച്ച മമ്മൂട്ടി, ഏറെ നേരം അവരുമായി സംസാരിച്ചു. കൃഷിയെക്കുറിച്ച്, കുട്ടികളുടെ പഠനത്തെക്കുറിച്ച്, ആശുപത്രി സൗകര്യത്തെക്കുറിച്ച്, യുവാക്കളുടെ ജോലി സംബന്ധിച്ച് എല്ലാം ചോദിച്ചറിഞ്ഞു. രണ്ടു ലക്ഷം രൂപയുടെ കാർഷികോപകരണങ്ങളായിരുന്നു…
Read Moreയോഗ വെയ്സ്റ്റ്..! യോഗയെ അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കാൻ കേന്ദ്രസർക്കാർ; ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സ്ത്രീകൾ വീട്ടുപണിയെടുത്താൽ മതിയെന്ന് രാജസ്ഥാൻ സർക്കാർ
ജയ്പുർ: കേന്ദ്രസർക്കാർ യോഗയെ അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ അവഗണന. രാജസ്ഥാൻ ആരോഗ്യമന്ത്രാലയമാണ് യോഗയെ തള്ളി രംഗത്തുവന്നിരിക്കുന്നത്. ആരോഗ്യത്തോടെ ഇരിക്കാൻ യോഗ പരിശീലിക്കേണ്ട കാര്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക മാസിക പറയുന്നത്. സ്ത്രീകൾക്കാണ് മാസിക ആരോഗ്യ ടിപ്സ് നൽകിയിരിക്കുന്നത്. വീടിന്റെ മുറ്റം അടിക്കുകയും നിലം തുടയ്ക്കുകയും ചെയ്താൽ ആരോഗ്യം കാത്തുസൂക്ഷിക്കാനാവുമെന്നാണ് സ്ത്രീകൾക്ക് മാസിക നൽകുന്ന ഉപദേശം. മുൻപും രാജസ്ഥാൻ സർക്കാർ ഇത്തരത്തിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തി പുലിവാലുപിടിച്ചിട്ടുണ്ട്. കഴുതയുമായി കുടുംബിനികളെ താരതമ്യം ചെയ്താണ് പുലിവാല് പിടിച്ചത്. ഒമ്പതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലായിരുന്നു സ്ത്രീ വിരുദ്ധ പരാമർശമുണ്ടായത്. കഴുതയപ്പോലെ സ്ത്രീകൾ പണിയെടുക്കുമെങ്കിലും അവർ പരാതി പറയും. കഴുത ഒരിക്കലും പരാതി പറയില്ലെന്നും പുസ്തകത്തിൽ പറയുന്നു.
Read Moreജയിലിനകത്തും പുറത്തും എല്ലാ ആനുകൂല്യങ്ങളും! ടി.പി. കേസ് പ്രതികളുടെ നിയമവിരുദ്ധ പരോളിനെ സംബന്ധിച്ച് ജയിൽ ഡിജിപിക്ക് മറുപടിയില്ലെന്ന് കെ.കെ. രമ
കോഴിക്കോട്: ടി.പി കൊലക്കേസ് പ്രതികളുടെ നിയമവിരുദ്ധ പരോളിനെ സംബന്ധിച്ച് പരാതി നൽകി ഒരു മാസം പിന്നിട്ടിട്ടും ജയിൽ ഡിജിപി മറുപടി നൽകിയില്ലെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. രമ. നിയമം കാറ്റിൽപ്പറത്തി ടി.പി കേസിലെ പ്രതികൾക്ക് ജയിലിനകത്തും പുറത്തും എല്ലാ ആനുകൂല്യങ്ങളും നൽകുന്നതിനെക്കുറിച്ചും അടിക്കടി പരോൾ അനുവദിക്കുന്നതിനെക്കുറിച്ചും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ ഡിജിപി ആർ. ശ്രീലേഖയ്ക്ക് ആർഎംപിഐ കഴിഞ്ഞ മാസമാണ് പരാതി നൽകിയിരുന്നത്. എന്നാൽ പരാതിയിൽ പരിശോധന പോയിട്ട് ജയിൽ വകുപ്പിന്റെ ഒരു മറുപടി പോലും ലഭിച്ചിട്ടില്ലെന്ന് കെ.കെ. രമ രാഷ്ട്രദീപികയോട് പറഞ്ഞു. നിയമത്തെ വെല്ലുവിളിച്ച് കൊലക്കേസ് പ്രതികൾ ഇത്തരത്തിൽ പുറത്തിറങ്ങി നടക്കുന്പോൾ ജയിൽ വകുപ്പ് അതിന് കൂട്ടുനിൽക്കുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളതെന്നും രമ പറഞ്ഞു. കേസിലെ പ്രതികൾ വ്യവസ്ഥകൾ ലംഘിച്ച് പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികാരികൾ മൗനം പാലിക്കുകയാണ്. കൊലക്കേസ് പ്രതികൾക്ക് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനായി എങ്ങനെയാണ്…
Read Moreജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കി; പട്ടികജാതിക്കാർക്ക് വിതരണം ചെയ്ത ഭൂമിയാണ് അനിധികൃതമായി കൈവശം വച്ചിരിക്കുന്നതെന്ന് കണ്ടെത്തൽ ; നിയമപരമായിനേരിടുമെന്ന് ജോയ്സ് ജോർജ്
ദേവികുളം: ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കൊട്ടക്കന്പൂരിൽ ജോയ്സ് ജോർജ് എംപിയും കുടുംബാംഗങ്ങളും കൈവശംവച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി. 20 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് ദേവികുളം സബ് കളക്ടർ റദ്ദാക്കിയത്. സർക്കാരിൻറെ തരിശുഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പട്ടികജാതിക്കാർക്ക് വിതരണം ചെയ്ത ഭൂമിയാണ് അനധികൃതമായി കൈവശം വച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ. നടപടിക്കെതിരേ അപ്പീൽ പോകാമെന്നും നിർദേശിച്ചിട്ടുണ്ട്. ജോയ്സ് ജോർജിൻറെയും ഭാര്യയുടെയും പേരിൽ എട്ടേക്കറും ശേഷിക്കുന്ന ഭൂമി ബന്ധുക്കളുടെ പേരിലുമാണ് ഉള്ളത്.2015ലാണ് ജോയ്സ് ജോർജിനും കുടുംബാംഗങ്ങൾക്കുമെതിരേ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തത്. നിയമപരമായിനേരിടും: ജോയ്സ് ജോർജ് കട്ടപ്പന: മൂന്നാർ കൊട്ടക്കന്പൂർ വില്ലേജിലെ തന്റെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി നിയമപരമായി നേരിടുമെന്ന് ജോയ്സ് ജോർജ് എംപി അറിയിച്ചു. ഭൂമി സംബന്ധിച്ച് തന്റെ പക്കലുള്ള മുഴുവൻ രേഖകളും നിയമപരമായുള്ളതാണ്. ഇത് ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിട്ടുമുണ്ട്. പട്ടയം റദ്ദാക്കുന്നതുസംബന്ധിച്ച് തനിക്ക് യാതൊരുവിധ അറിയിപ്പുകളും…
Read Moreബ്ളാക്ക് മെയിലിംഗിലൂടെ വഴിവിട്ട കാര്യങ്ങൾ നേടുന്നത് ഒരു കുററമല്ലേ? ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: തന്നെ ഒരാൾ ബ്ളാക്ക് മെയിൽ ചെയ്തിട്ടുണ്ടെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഉമ്മൻ ചാണ്ടിയെ പോലീസ് ചോദ്യം ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ടീം സോളാറിനെ വഴിവിട്ടു സഹായിച്ചു എന്നതാണ് ഉമ്മൻചാണ്ടിയുടെ പേരിലുള്ള കേസ്. അപ്പോൾ ഈ ബ്ളാക്ക് മെയിലിംഗ് സംസ്ഥാനത്തെ ബാധിക്കുന്ന ഒരു കുററകൃത്യവുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തം. ബ്ളാക്ക് മെയിലിംഗിലൂടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയിൽ നിന്ന് വഴിവിട്ട കാര്യങ്ങൾ നേടുന്നത് ഒരു കുററമല്ലേ? ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തൽ അടിയന്തിരമായി സർക്കാർ അന്വേഷണത്തിനു വിധേയമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
Read Moreപോലീസിലെ മൂന്നാം മുറയും അഴിമതിയും വച്ചുപൊറുപ്പിക്കില്ല; പോലീസിന്റെ മനസ് ജനങ്ങൾക്കൊപ്പമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പോലീസിലെ മൂന്നാം മുറയും അഴിമതിയും ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരത്തിലുള്ള പ്രവണത കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരത്ത് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അദ്ദേഹം പറഞ്ഞു. കാര്യക്ഷമതയില്‍ മുന്നിലുള്ള കേരളാ പോലീസിലെ ചിലര്‍ അഴിമതിക്ക് വശമതരാകുന്നുണ്ട്. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയുണ്ടാക്കരുത്. പോലീസിന്റെ മനസ് ജനങ്ങൾക്കൊപ്പമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സേനയില്‍ വനിതാ പ്രാതിനിധ്യം കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഎല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി! ഫോണിലൂടെ അശ്ലീല സംഭാഷണം; ശശീന്ദ്രനുമായി കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി
കൊച്ചി: ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയതിന്റെ പേരിൽ മുൻമന്ത്രിയായ എ.കെ. ശശിന്ദ്രനെതിരായ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു. പരാതി നൽകിയത് പ്രത്യേക സാഹചര്യത്തിലാണ്. തികച്ചും വ്യക്തിപരമായ കേസാണിത്. കേസുമായി മുന്നോട് പോകാൻ താൽപര്യമില്ല. അതിനാൽ കേസ് പിൻവലിക്കുകയാണെന്നും ഇതിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയിൽ ഹർജി നൽകി. കേസ് ബുധനാഴ്ച കോടതി പരിഗണിക്കും.
Read Moreചുംബന സമരനായികയ്ക്ക് ചുട്ടമറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
ചുംബന സമരനായിക രശ്മി നായര്‍ക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്കി നടന് സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റ് കറ തീര്‍ന്ന വിഷമാണെന്നാണ് രശ്മി നായര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിന് മറുപടിയുമായിട്ടായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വരവ്. അവര്‍ക്ക് അവരുടെതായ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. അതൊരു തെറ്റായി തോന്നുന്നില്ല. എന്തു കൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. ലോകത്ത് എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇത്തരം കാര്യങ്ങളോടു പ്രതികരിക്കുന്നില്ല, ചിരിച്ചു തള്ളുന്നുയെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍ പീസിലൂടെ മെയിന്‍ സ്ട്രീം ഇന്‍ഡസ്ട്രിയിലും സന്തോഷ് കാലെടുത്ത് വെച്ചിരിക്കുകയാണ്. നേരത്തെ ഓണത്തിന് അട്ടപ്പാടിയിലെ ആദിവാസി ജനങ്ങള്‍ക്ക് സന്തോഷ് പണ്ഡിറ്റ് അരിയും ഭക്ഷണ സാധനങ്ങളും നല്‍കിയിരുന്നു. മാത്രമല്ല നഴ്സ് സമരത്തിനുള്‍പ്പടെ നിരവധി സാമൂഹ്യ വിഷയങ്ങളില്‍ നിലപാടെടുക്കുകയും രംഗത്തിറങ്ങുകയും ചെയ്ത പണ്ഡിറ്റ് തനിക്ക് ലഭിക്കുന്ന പ്രതിഫലം നിരവധി സാമൂഹ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.
Read Moreആരെയെങ്കിലും കാണാതായിട്ടുണ്ടോ ? കായലില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹം തിരിച്ചറിയാനായില്ല; കൊലപാതകം ശ്വാസംമുട്ടിച്ച്
കൊച്ചി: കൈകാലുകൾ ബന്ധിച്ച് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കുന്പളം – നെട്ടൂർ പാലത്തിനു സമീപം കായലിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വായിൽ തുണി തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുറ്റകൃത്യത്തിൽ രണ്ടോ അതിലധികമോ പേർക്ക് പങ്കുള്ളതായാണു പോലീസ് സംശയിക്കുന്നത്. ഇതുവരെ മൃതദേഹം തിരിച്ചറിയാനായിട്ടില്ലെങ്കിലും അന്വേഷണം ഉൗർജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം സൗത്ത് സിഐ സിബി ടോം രാഷ്ട്രദീപികയോടു പറഞ്ഞു. 50 കിലോയിലധികം തൂക്കമുള്ള മൃതദേഹം ഇത്രയുംതന്നെ തൂക്കമുള്ള കല്ലുമായി കൂട്ടിച്ചേർത്ത് കായലിൽ തള്ളിയതിനു പിന്നിൽ ഒരാളല്ലെന്നാണ് നിഗമനം. ഒരാൾക്കു സ്വന്തമായി ഈ പ്രവർത്തികളിൽ ഏർപ്പെടാൻ കഴിയില്ല. കൊലപാതകത്തിനു പിന്നിൽ ആസൂത്രീതമായ നീക്കം നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മരിച്ചത് മലയാളിയാണോ ഇതര സംസ്ഥാന തൊഴിലാണിയാണോ എന്നത് സംബന്ധിച്ചും സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് സിഐ പറഞ്ഞു. മൃതദേഹം ആരുടേതെന്ന് സംബന്ധിച്ച് ഒരു വിവരവും…
Read More