സ്വന്തം ലേഖകൻ കോഴിക്കോട്: കേരളത്തിൽ നിർബന്ധിത മതപരിവർത്തനം ഉണ്ടോ..? കുറച്ചുകാലമായി ഉയർന്നുവരുന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലെങ്കിലും ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാകമ്മീഷനും ഇക്കാര്യത്തിൽ രണ്ടുതട്ടിലാണ്. നിർബന്ധിത മതപരിവർത്തനം കേരളത്തിൽ അതീവ ഗുരുതരമായ അവസ്ഥയിലാണെന്ന് ദേശീയ വനിതാ കമ്മീഷൻ പറയുന്പോൾ അങ്ങിനെ ഒരുകാര്യവും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ പറയുന്നു. കോഴിക്കോട് നടത്തിയ സിറ്റിംഗിലാണ് രണ്ടു കമ്മീഷനുകളും വ്യത്യസ്ത അഭിപ്രായങ്ങളുമായി കൊന്പുകോർത്തത്. രാഷ്ട്രീയ നിലപാടുകളാണ് ഇരുകമ്മീഷനുകളെയും നയിക്കുന്നതെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു. നിർബന്ധിത മതപരിവർത്തനം ഉണ്ടെങ്കിൽ ആദ്യം പരാതി ലഭിക്കേണ്ടത് സംസ്ഥാന ഘടകത്തിനാണെന്ന വാദമാണ് ഒരുവിഭാഗം ഉയർത്തുന്നത്. എന്നാൽ പരാതി ലഭിച്ചിട്ടും മൂടിവയ്ക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്ന് മറുവിഭാഗവും ആരോപിക്കുന്നു. എന്തായാലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന മതപരിവർത്തനം പോലുള്ള വിഷയത്തിൽ ഉയരുന്ന വാദപ്രതിവാദങ്ങൾ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രണയിക്കുന്നതിനോ പ്രണയ വിവാഹത്തിനോ എതിരല്ല, എന്നാൽ വിവാഹം കഴിക്കാനെന്ന പേരിൽ പെണ്‍കുട്ടികളെ നിർബന്ധിപ്പിച്ച്…
Read MoreCategory: Loud Speaker
രജനികാന്ത് സിനിമയെ വെല്ലുന്ന പ്രകടനം! ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ എന്ജിന് തനിയെ ഓടി; 13 കിലോമീറ്റര്‍ ബൈക്കില്‍ പിന്തുടര്ന്ന് പിടികൂടി
ബംഗളൂരു: ലോക്കോ പൈലറ്റില്ലാതെ ഓടിയ ട്രെയിൻ എൻജിൻ രജനികാന്ത് സിനിമയെ വെല്ലുന്ന പ്രകടനത്തിലൂടെ റെയിൽവെ ജീവനക്കാരൻ നിർത്തി. തനിയെ ഓടിയ എൻജിൻ 13 കിലോമീറ്റർ ദൂരം ബൈക്കിൽ പിന്തുടർന്നാണ് പിടികൂടിയത്. ബുധനാഴ്ച വൈകുന്നേരം കർണാടകയിലെ വാഡി ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മുംബൈയിൽനിന്നുള്ള ട്രെയിൻ റെയിൽവെ സ്റ്റേഷനിൽ എൻജിൻമാറ്റി ഘടിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. വൈദ്യുത എൻജിനു പകരം ഡീസൽ എൻജിൻ ഘടിപ്പിക്കുമ്പോൾ എൻജിനുകൾ നിർത്തി ലോക്കോപൈലറ്റ് പുറത്തിറങ്ങി. ഈ സമയം ഡീസൽ എൻജിൻ എതിർദിശയിലേക്ക് തനിയെ ഓടിത്തുടങ്ങി. ഇതോടെ ഒരു ജീവനക്കാരൻ ബൈക്കിൽ എൻജിനെ പിന്തുടർന്നു. മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലാണ് എൻജിൻ ഓടിയത്. അധികൃതർ ഇതിനകം ട്രെയിൻ ഓടിയ ദിശയിലെ രണ്ട് റെയിൽവെ സ്റ്റേഷനുകളിൽ വിവരം അറിയിച്ച് ലൈൻ ക്ലിയർ ചെയ്തിരുന്നു. മറ്റു ട്രെയിനുകൾ പിടിച്ചിട്ടാണ് അപകടം ഒഴിവാക്കിയത്. ഇരുപതു മിനിറ്റു നേരെ ബൈക്കിൽ…
Read Moreബലപ്രയോഗമോ പീഡനമോ നടന്നിട്ടില്ല! ക്രോണിന് മാനസികമായി പീഡിപ്പിച്ചിരുന്നു; മിഷേലിന്റെ മരണം ആത്മഹത്യയെന്നു ക്രൈംബ്രാഞ്ച്
കൊച്ചി: ദുരൂഹ സാഹചര്യത്തിൽ കൊച്ചി കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ പിറവം സ്വദേശിനിയായ സിഎ വിദ്യാർഥിനി മിഷേലിന്റെ മരണം ആത്മഹത്യയാണെന്നു വ്യക്തമാക്കി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. കഴിഞ്ഞ മാർച്ച് അഞ്ചിനാണ് മിഷേലിനെ കാണാതായത്. തൊട്ടടുത്ത ദിവസം മൃതദേഹം കായലിൽനിന്നു കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഡോക്ടറുടെ മൊഴിയിലും ബലപ്രയോഗമോ പീഡനമോ നടന്നിട്ടില്ലെന്നു പറഞ്ഞിട്ടുണ്ട്. മാർച്ച് 14നു ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മിഷേലും കാമുകൻ ക്രോണിനും ഉപയോഗിച്ചിരുന്ന ലാപ് ടോപ്പുകൾ, ഇവർ നേരത്തെ ഉപയോഗിച്ചിരുന്ന സിംകാർഡുകൾ എന്നിവ പിടിച്ചെടുത്തു ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. മിഷേലിനെ ക്രോണിൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് മിഷേലിനെ ആത്മഹത്യയിലേക്കു നയിച്ചെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽനിന്നു വ്യക്തമാകുന്നത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഉടൻ റിപ്പോർട്ട് നൽകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മിഷേലിനെ കാണാനില്ലെന്ന പരാതി രജിസ്റ്റർ ചെയ്യാൻ വൈകിയതിന് എറണാകുളം…
Read Moreരാത്രി മോഷ്ടാവിനെ കാത്തിരുന്ന നാട്ടുകാരുടെ വലയില്‍ വീണത് 17 കാരനായ കാമുകന്
മോഷ്ടാവിനെ കാത്ത് ഉറക്കം കളഞ്ഞ നാട്ടുകാരുടെ മുന്നിലേക്ക് ചാടിയത് 17കാരന്. എറണാകുളം വരാപ്പുഴയിലാണ് സംഭവം. കവര്‍ച്ചാ ഭീതിയില്‍ പ്രദേശത്ത് നാട്ടുകാര്‍ രാത്രി നിരീക്ഷണത്തിന് ഇറങ്ങിയതാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു വീട്ടുവളപ്പില്‍ പതുങ്ങി നില്ക്കുന്ന പയ്യനെ സംഘം പൊക്കി. ദിവസങ്ങളോളം തപ്പിയ ശേഷം കിട്ടിയത് മോഷ്ടാവെന്ന് കരുതി നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് സമീപ വീട്ടിലെ കാമുകിയെ തേടിയെത്തിയതാണെന്ന് 17 കാരന് പറഞ്ഞത്. പോലീസെത്തി ചോദ്യം ചെയ്തപ്പോഴും സത്യം പറഞ്ഞു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ ഒന്നര മാസത്തോളമായി 17 കാരനായ കാമുകന് രാത്രി വീട്ടില്‍ വരാറുണ്ടെന്ന് പെണ്‍കുട്ടി സമ്മതിച്ചു. വരാപ്പുഴ പോലീസ് പോക്സോ ചുമത്തി യുവാവിനെതിരെ കേസെടുത്തു.ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Read Moreകാണാതായ പ്ലസ് ടു വിദ്യാർഥിയുടെ അസ്ഥികൂടം വനത്തിൽ; പിണങ്ങിപ്പോയ വിദ്യാർഥി ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം; ആലത്തൂരില്‍ രണ്ടുമാസം മുമ്പുനടന്ന സംഭവം ഇങ്ങനെ…
ആലത്തൂർ: രണ്ടുമാസം മുന്‍പു കാണാതായ വിദ്യാർഥിയുടെ അസ്ഥികൂടം ഉൾവനത്തിൽനിന്നു കണ്ടെടുത്തു. തോലനൂർ പേഴുംങ്കാട് തകരക്കുളന്പ് മാധവന്റെ മകൻ മനോജി(17) ന്റെ അസ്ഥികൂടമാണു കണ്ടെത്തിയത്. വീട്ടിൽനിന്നു അരകിലോമീറ്ററോളം അകലെയുള്ള വനത്തിനുള്ളിലാണു കണ്ടെത്തിയത്. തിരുവോണ ദിവസം ഉച്ചയോടെ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിപ്പോയിരുന്നതായി പോലീസ് പറഞ്ഞു. കാണാനില്ലെന്നും കാണിച്ചു തൊട്ടടുത്ത ദിവസം കോട്ടായി പോലീസിൽ ബന്ധുക്കൾ പരാതി നല്കിയതിനാൽ അന്വേഷണം നടത്തിയിരുന്നു. കോട്ടായി പോലീസും വനപാലകരും നാട്ടുകാരും ചേർന്നു ദിവസങ്ങളോളം തിരച്ചിൽ നടത്തി. അന്വേഷണം വഴിമുട്ടിയതിനെ തുടർന്ന് പോലീസ് നായയെ കൊണ്ടുവന്നും അന്വേഷിപ്പിച്ചു. അസ്ഥികൂടം കണ്ടെത്തിയതിനു ഏകദേശം 20 മീറ്റർ അകലെ വരെ നായ എത്തിയെങ്കിലും കനത്ത വനമേഖലയായതിനാൽ തിരികെ പോകുകയായിരുന്നു. മനോജിന്റെ വീടിന് അരക്കിലോമീറ്റർ അകലെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇരുൾ മരത്തിൽ ലുങ്കിതൂങ്ങിക്കിടക്കുന്നുണ്ട്. ഏകദേശം പത്തു മീറ്ററിനുള്ളിൽ മണ്ണിൽ പല ഭാഗത്തായി തലയോട്ടിയും ശരീരാസ്ഥികളും കണ്ടെത്തുകയായിരുന്നു. ധരിച്ചിരുന്ന…
Read Moreസോളാർ കേസിലെ ബ്ലാക്ക്മെയിലുകാരൻ ആര്? രാഷ്ട്രീയ കേരളത്തിൽ ചൂടുപിടിച്ച ചർച്ച തുടരുന്നു
തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച അദ്ദേഹവുമായി ഏറെ അടുപ്പമുള്ള ആൾ ആരാണെന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ ചർച്ച ചെയ്ത ശേഷം ഉമ്മൻചാണ്ടി നടത്തിയ വാർത്താസമ്മേളനത്തിലാണ് തന്നെ ഒരാൾ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. അത് ആരാണെന്ന് സമയമാകുന്പോൾ വെളിപ്പെടുത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഉമ്മൻചാണ്ടിയുടെ ഈ വാക്കുകളാണ് രാഷ്ട്രീയ വൃത്തങ്ങളിൽ പല അഭ്യഹങ്ങൾക്കും ഇടവരുത്തുകയും ചർച്ചയാകുകയും ചെയ്തിരിക്കുന്നത്. ഭരണ-പ്രതിപക്ഷ കക്ഷിയിലെ പല നേതാക്കളും ആ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച വ്യക്തി ആരാണെന്ന കാര്യത്തിൽ രാഷ്ട്രീയവൃത്തങ്ങളിൽ ചൂട് പിടിച്ച ചർച്ചകളാണ് നടക്കുന്നത്. ഉമ്മൻചാണ്ടി മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾ, പേഴ്സണൽ സ്റ്റാഫിലെ രണ്ട് അംഗങ്ങൾ, രണ്ട് ഉദ്യോഗസ്ഥർ, ഘടക കക്ഷിയിലെ ചില നേതാക്കൾ എന്നിവരുടെ പേരുകളാണ് അഭ്യൂഹങ്ങളായി പ്രചരിക്കുന്നത്.…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? ഭക്ഷണത്തിന്റെ രുചിയും വിലയും സംബന്ധിച്ചു തര്‍ക്കം; യുവാവിന്റെ ദേഹത്ത് ജീവനക്കാരന് തിളച്ച എണ്ണ ഒഴിച്ചു; വീഡിയോ വൈറലാകുന്നു
മുംബൈ: ഭക്ഷണത്തിന്റെ രുചിയെ സംബന്ധിച്ച തർക്കത്തിലേർപ്പെട്ട യുവാവിന്റെ ശരീരത്തിൽ റെസ്റ്റോറന്റ് ജീവനക്കാരൻ തിളച്ച എണ്ണ ഒഴിച്ചു. മുംബൈയിലെ ഉല്ലാസ്നഗറിലെ ചൈനീസ് റെസ്റ്റോറന്റിലാണ് സംഭവം. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഭക്ഷണത്തിന്റെ രുചിയും വിലയും സംബന്ധിച്ചു തർക്കത്തിലേർപ്പെട്ട യുവാവിന്റെ ശരീരത്തിലാണ് ജീവനക്കാരൻ എണ്ണ ഒഴിച്ചത്. സുഹൃത്തുക്കൾക്കൊപ്പമാണ് യുവാവ് ഭക്ഷണശാലയിലെത്തിയത്. ആദ്യം ഭക്ഷണത്തിന്റെ രുചിയെ ചൊല്ലി ഇയാൾ ജീവനക്കാരുമായി തർക്കിച്ചു. പിന്നീട് ബില്ലിനെചൊല്ലിയും തർക്കമുണ്ടായി. ഇതിനിടെ ജീവനക്കാരൻ യുവാവിന്റെ ശരീരത്തിലേക്കു തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ മുഖത്താണ് ഏറെ പൊള്ളലേറ്റിരിക്കുന്നത്. സംഭവത്തിൽ വിത്തൽവാഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടു റസ്റ്റോറന്റ് ജീവനക്കാരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
Read Moreഅന്വേഷണം തീർന്നില്ലായിരുന്നെന്നു ന്യായം! ഭർത്താവിനെ ഉടൻ മോചിപ്പിക്കണമെന്നു ഭാര്യ; നിരപരാധിയെ കുടുക്കിയ ഹരിയാന പോലീസ് വെട്ടിൽ; പയ്യൻ പരീക്ഷയ്ക്കെത്തിയത് അരുംകൊല കഴിഞ്ഞ്
ന്യൂഡൽഹി: ഹരിയാന ഗുരുഗ്രാമിലെ റയൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമൻ ഠാക്കൂർ കൊലക്കേസിൽ പ്ലസ് വൺ വിദ്യാർഥി പിടിയിലാകാൻ കാരണം അതിബുദ്ധി. പരീക്ഷ നീട്ടിവയ്ക്കുമെന്ന് സഹപാഠികളോട് അസ്റ്റിലായ വിദ്യാർഥി നേരത്തെ പറഞ്ഞിരുന്നു. മൃതദേഹം കണ്ടെന്ന് ആദ്യം സുരക്ഷാ ജീവനക്കാരനെ അറിയിച്ചതും ഈ വിദ്യാർഥിയായിരുന്നു. കൊലപാതകത്തിനു ശേഷമാണ് പരീക്ഷ എഴുതാൻ ഹാളിലെത്തിയത്. വിദ്യാർഥി വൈകിയാണ് പരീക്ഷ ഹാളിലെത്തിയതെന്ന് അധ്യാപകരും മൊഴി നൽകിയിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കത്തി മാലിന്യക്കുന്പാരത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രദ്യുമൻ കൊല്ലെപ്പടുന്നതിന്റെ തലേ ദിവസം വിദ്യാർഥിയുടെ കൈയിൽ കത്തി കണ്ടിരുന്നതായി ക്ലാസ് ടീച്ചറും നാല് വിദ്യാർഥികളും സിബിഐക്ക് മൊഴി നൽകിയിരുന്നു. ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തതോടെ താൻ പിടയിലാവില്ലെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു വിദ്യാർഥിയെന്നും സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഹരിയാന പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത ബസ് കണ്ടക്ടർ തെറ്റുകാരനല്ലെന്നും സിബിഐ വ്യക്തമാക്കി. ഹരിയാന…
Read Moreരണ്ടു ബൈക്കുകളിലായെത്തിയ നാലുപേർ! സിംഹങ്ങളെ വേട്ടയാടി ബൈക്ക് യാത്രികർ; ഗിർ വനത്തിലെ ദൃശ്യങ്ങൾ പുറത്ത്
അഹമ്മദാബാദ്: ഗുജറാത്തിലെ ഗിർ വന്യമൃഗ സങ്കേതത്തിൽ യുവാക്കൾ സിംഹങ്ങളെ വേട്ടയാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. രണ്ടു ബൈക്കുകളിലായെത്തിയ നാലുപേർ സിംഹങ്ങളെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് എൻഡിടിവി പുറത്തുവിട്ടത്. മണ്‍വഴിയിലൂടെയാണ് സിംഹങ്ങളെ ബൈക്ക് യാത്രികർ പിന്തുടർന്ന് ഓടിക്കുന്നത്. ഒരു പെണ്‍സിംഹവും ഒരു ആണ്‍സിംഹവുമാണ് വേട്ടയാടപ്പെടുന്നത്. ഗുജറാത്തി ഭാഷയിൽ യുവാക്കൾ സംസാരിക്കുന്നതും 34 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ വ്യക്തമാണ്. സൗരാഷ്ട്ര മേഖലയിലെ അംറേലി ജില്ലയിൽനിന്നുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതെന്നാണു സൂചന. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതിനെ തുടർന്ന് സംഭവത്തിൽ ഗുജറാത്ത് വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ബൈക്കിന്റെ രജിസ്ട്രേഷൻ നന്പർ വീഡിയോയിൽ കാണാൻ കഴിയും. രാജ്കോട്ട് സ്വദേശികളുടെ ബൈക്കാണ് ഇതാണെന്നാണു സൂചന. ജൂണിൽ ഒരു സിംഹക്കുട്ടിയെ കുറച്ചുപേർ കാറിൽ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായിരുന്നു.
Read Moreവിവാദങ്ങളോട് ദൃശ്യം സംസാരിക്കട്ടെ! ആ പ്രണയരംഗങ്ങള്‍ സംബന്ധിച്ചാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്; പത്മാവതിയുടെ വീഡിയോ പുറത്തുവിട്ട് ബന്‍സാലി
ജയ്പൂർ: പത്മാവതിയിൽ വിവാദത്തിനിടനൽകുന്ന രംഗങ്ങളൊന്നുമില്ലെന്ന് സംവിധായകൻ സഞ്ജയ് ലീലാ ബന്‍സാലി. ചിത്രത്തിന്റെ ഏതാനും ഭാഗങ്ങളുടെ വീഡിയോ പുറത്തുവിട്ടാണ് ബന്‍സാലി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ചിത്രത്തിൽ ചിറ്റോറിലെ റാണി പത്മാവതിയും ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങൾ സംബന്ധിച്ചാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. എന്നാൽ ആരുടേയും വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ ചിത്രത്തിലില്ലെന്ന് സംവിധായകൻ പറഞ്ഞു. അഭ്യൂഹങ്ങൾ പ്രചരിച്ചതു മൂലം ചിത്രം ഇതിനകം വിവാദത്തിലായി. പത്മാവതിയും അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് അഭ്യൂഹങ്ങൾക്കു കാരണമെങ്കിൽ നേരത്തെതന്നെ താൻ ഇത് നിഷേധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടുള്ളതാണ്. ആരുടേയും വികാരം വ്രണപ്പെടുന്ന തരത്തിലുള്ളതൊന്നും ചിത്രത്തിലില്ല. റാണി പത്മിനിയുടെ ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരവാണ് തന്റെ ചിത്രമെന്നും ബെൻസാലി പറഞ്ഞു. തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് താൻ ഈ ചിത്രം നിർമിച്ചിരിക്കുന്നത്. രജ്പുത് വിഭാഗത്തിന്റെ വികാരവും ആത്മാഭിമാനവും പരിഗണിച്ചതായും അദ്ദേഹം പറഞ്ഞു. പത്മാവതി’യുടെ ചിത്രീകരണസമയത്തുതന്നെ രജപുത്രകര്‍ണിസേന എന്ന സംഘടന പ്രതിഷേധവുമായി…
Read More