സഹോദരി ജീവിച്ചിരിക്കാന്‍ സാധ്യതയില്ല; ഹാഷിം വിദേശത്തേക്കു കടന്നതായി സംശയം; അറുപറയില്‍ ദമ്പതികളെ കാണാതായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് യുവതിയുടെ ബന്ധുക്കള്‍

കോ​​ട്ട​​യം: അ​​റു​​പ​​റ​​യി​​ൽ ദ​​ന്പ​​തി​​ക​​ളെ കാ​​ണാ​​താ​​യ സം​​ഭ​​വ​​ത്തി​​ൽ സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടു യു​​വ​​തി​​യു​​ടെ ബ​​ന്ധു​​ക്ക​​ൾ. ഏ​​ഴു​ മാ​​സ​​മാ​​യി ന​​ട​​ക്കു​​ന്ന അ​​ന്വേ​​ഷ​​ണം തൃ​​പ്തി​​ക​​ര​​മ​​ല്ല. കേ​​സ് അ​​ട്ടി​​മ​​റി​​ക്കാ​​ൻ ശ്ര​​മ​​മു​​ണ്ട്. ഏ​​പ്രി​​ൽ ആ​​റി​​നു കാ​​ണാ​​താ​​യ അ​​റു​​പ​​റ ഒ​​റ്റ​​ക്ക​​ണ്ട​​ത്തി​​ൽ ഹാ​​ഷിം (42), ഭാ​​ര്യ ഹ​​ബീ​​ബ (37) എ​​ന്നി​​വ​​ർ​​ക്കു ​വേ​​ണ്ടി പോ​​ലീ​​സ് ര​​ണ്ടാം​​ഘ​​ട്ട അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണു അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​നെ​​തി​​രേ പ​​രാ​​തി​​യു​​മാ​​യി ഹ​​ബീ​​ബ​​യു​​ടെ സ​​ഹോ​​ദ​​ര​​ങ്ങ​​ൾ രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. സ​​ഹോ​​ദ​​രി ജീ​​വി​​ച്ചി​​രി​​ക്കാ​​ൻ സാ​​ധ്യ​​ത​​യി​​ല്ലെ​​ന്നും ഹാ​​ഷിം ജീ​​വി​​ച്ചി​​രി​​പ്പു​​ണ്ടാ​​കു​​മെ​​ന്നും വി​​ദേ​​ശ​​ത്തേ​​ക്കു ക​​ട​​ന്ന​​താ​​യി സം​​ശ​​യി​​ക്കു​​ന്നു​​വെ​​ന്നും ഹ​​ബീ​​ബ​​യു​​ടെ സ​​ഹോ​​ദ​​ര​​ൻ ഷി​​ഹാ​​ബ് ആ​​രോ​​പി​​ച്ചു. നി​​ല​​വി​​ലെ സം​​ഘ​​ത്തി​​ന്‍റെ അ​​ന്വേ​​ഷ​​ണം തൃ​​പ്തി​​ക​​ര​​മ​​ല്ല. അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ൽ ഉ​​ൾ​​പ്പെ​ട്ട വെ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം സം​​ശ​​യാ​​സ്പ​​ദ​​മാ​​ണ്. ത​​ങ്ങ​​ൾ വി​​ശ​​ദ​​മാ​​യി മൊ​​ഴി ന​​ൽ​​കി​​യ കാ​​ര്യ​​ങ്ങ​​ളി​​ലൊ​​ന്നും അ​​ന്വേ​​ഷ​​ണം ന​​ട​​ന്നി​​ട്ടി​​ല്ല. തി​​രോ​​ധാ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ഹാ​​ഷി​​മി​​ന്‍റെ പി​​താ​​വ് ന​​ൽ​​കി​​യ മൊ​​ഴി വി​​ശ്വ​​സ​​നീ​​യ​​മ​​ല്ലെ​​ന്നും ഷി​​ഹാ​​ബ് പ​​റ​​ഞ്ഞു. ഹാ​​ഷി​​മി​​ന്‍റെ ബ​ന്ധു​വും ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​യു​​മാ​​യ വി​​ദേ​​ശ ​മ​​ല​​യാ​​ളി​​യു​​ടെ നീ​​ക്ക​​ങ്ങ​​ൾ സം​​ശ​​യാ​​സ്പ​​ദ​​മാ​​ണ്.…

Read More

ജയിലില്‍ സ്ഥലമില്ല, അതുകൊണ്ട് അവര്‍ കൊല്ലാന്‍ ആഗ്രഹിക്കുന്നു! ഹിന്ദു മഹാസഭ നേതാവിന്‍റെ ഭീഷണിക്ക് മറുപടിയുമായി നടന്‍ കമല്‍ഹാസന്‍

ചെന്നൈ: ഹിന്ദു മഹാസഭ നേതാവിന്‍റെ ഭീഷണിക്ക് മറുപടിയുമായി നടന്‍ കമല്‍ഹാസന്‍ രംഗത്ത്. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവരെ ചിലര്‍ ദേശവിരുദ്ധരാക്കി ജയിലിലടക്കും. ഇപ്പോള്‍ ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ട് ഇവര്‍ കൊല്ലാന്‍ ആഗ്രഹിക്കുന്നു. ഇത്തരക്കാര്‍ക്ക് വിമര്‍ശനങ്ങളെ നേരിടുന്നതില്‍ ഭയമാണെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു. രാ​​​ജ്യ​​​ത്തു ഹി​​​ന്ദു തീ​​​വ്ര​​​വാ​​​ദ​​​മു​​​ണ്ടെ​​​ന്ന പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ ന​​​ട​​​ൻ ക​​​മ​​​ൽ ഹാ​​​സ​​​നെ വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ല്ല​​​ണ​​​മെ​​​ന്ന് അ​​​ഖി​​​ല ഭാ​​​ര​​​തീ​​​യ ഹി​​​ന്ദു മ​​​ഹാ​​​സ​​​ഭാ നേ​​​താ​​​വ് പ​​​ണ്ഡി​​​റ്റ് അ​​​ശോ​​​ക് ശ​​​ർ​​​മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക​​​മ​​​ലി​​​നെ​​​യും അ​​​ദ്ദേ​​​ഹ​​​ത്തെ​​​യും പോ​​​ലു​​​ള്ള​​​വ​​​രെ തൂ​​​ക്കി​​​ലേ​​​റ്റു​​​ക​​​യോ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലു​​​ക​​​യോ ആണു വേ​​​ണ്ട​​​ത്. എ​​​ങ്കി​​​ൽ​ മാ​​​ത്ര​​​മേ ഇ​​​ത്ത​​​ര​​​ക്കാ​​​ർ പാ​​​ഠം പ​​​ഠി​​​ക്കൂ. ഹൈ​​​ന്ദ​​​വ വി​​​ശ്വാ​​​സ​​​ങ്ങ​​​ളെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ൽ ജീ​​​വി​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്നും ശ​​​ർ​​​മ പ​​​റ​​​ഞ്ഞു. ക​​​മ​​​ലി​​​ന്‍റെ സി​​​നി​​​മ​​​ക​​​ളൊ​​​ന്നും ഇ​​​നി മേ​​​ലി​​​ൽ ത​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യി​​​ൽ​​​പെ​​​ട്ട​​​വ​​​ർ കാ​​​ണി​​​ല്ല. അ​​​തു​​​പോ​​​ലെ എ​​​ല്ലാ ഇ​​​ന്ത്യ​​​ക്കാ​​​രും ക​​​മ​​​ലി​​​നെ ബ​​​ഹി​​​ഷ്ക​​​രി​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​ത്- അ​​​ശോ​​​ക് ശ​​​ർ​​​മ പ​​​റ​​​ഞ്ഞു. നേരത്തേ, ത​​​മി​​​ഴ് വാ​​​ർ​​​ത്താ വാ​​​രി​​​ക​​​യാ​​​യ ആ​​​ന​​​ന്ദ​​​വി​​​ക​​​ട​​​ൻ മാ​​​സി​​​ക​​​യി​​​ലെ…

Read More

ആ രേഖകള്‍ പുറത്ത് വിടാതിരിക്കണമെങ്കില്‍..! ഐഎഎസുകാരനില്‍നിന്ന് ഏഴു കോടി തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍; സംഭവം ഇങ്ങനെ…

താ​​നെ: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ മു​​തി​​ർ​​ന്ന ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നി​​ൽ​​നി​​ന്ന് ഏ​​ഴു കോ​​ടി രൂ​​പ ത​​ട്ടി​​യെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച ദ​​ന്പ​​തി​​ക​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. സ്വ​​കാ​​ര്യ ഡി​​റ്റ​​ക്ടീ​​വാ​​യ സ​​തീ​​ഷ് മാ​​ഗ്ലെ​​യും ഭാ​​ര്യ​​യു​​മാ​ണു പി​​ടി​​യി​​ലാ​​യ​​ത്. സ​​സ്പെ​​ൻ​​ഷ​​നി​​ലാ​​യ ഐ​​എഎ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ രാ​​ധേ​​ശ്യാം മോ​​പ​​ൽ​​വാ​​റി​​ൽ​​നി​​ന്നാ​​ണ് സ​​തീ​​ഷ് പ​​ണം ത​​ട്ടാ​​ൻ ശ്ര​​മി​​ച്ച​​ത്. രാ​​ധേ​​ശ്യാ​​മി​​നെ സം​​ബ​​ന്ധി​​ച്ച അ​​ഴി​​മ​​തി ആ​​രോ​​പ​​ണ​​ങ്ങ​​ൾ, ഫോ​​ണ്‍​വി​​ളി​​ക​​ളു​​ടെ രേ​​ഖ​​ക​​ൾ തു​​ട​​ങ്ങി​​യ​​വ പു​​റ​​ത്തു​​വി​​ടാ​​തി​​രി​​ക്കാ​​ൻ പ​​ണം ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ് സ​​തീ​​ഷ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. അ​​ഴി​​മ​​തി ആ​​രോ​​പ​​ണ​​ങ്ങ​​ളെ തു​​ട​​ർ​​ന്ന് ഓ​​ഗ​​സ്റ്റി​​ൽ രാ​​ധേ​​ശ്യാ​​മി​​നെ മ​​ഹാ​​രാ​​ഷ്‌​ട്ര സ്റ്റേ​​റ്റ് റോ​​ഡ് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് കോ​​ർ​​പ​​റേ​​ഷ​​ൻ എം​​ഡി സ്ഥാ​​ന​​ത്തു​​നി​​ന്നു മു​​ഖ്യ​​മ​​ന്ത്രി ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​സ് നീ​​ക്കി​​യി​​രു​​ന്നു. സ​​തീ​​ഷ് പു​​റ​​ത്തു​​വി​​ട്ട ചി​​ല ഓ​​ഡി​​യോ ക്ലി​​പ്പു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു മാ​​റ്റം. ഇ​​തി​​നു​​ശേ​​ഷ​​മാ​​ണ് സ​​തീ​​ഷ് വീ​​ണ്ടും രാ​​ധേ​​ശ്യാ​​മി​​നെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യ​​ത്. തു​​ട​​​ർ​​ന്ന് രാ​​ധേ​​ശ്യാം പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.

Read More

രണ്ട് മാസത്തിനുള്ളില്‍ പറക്കാം! കോടികളുടെ വിസ തട്ടിപ്പ് നടത്തിയ അഞ്ചുപേര്‍ കുടുങ്ങി; ഇടപാടുകള്‍ നടത്തിയത് ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടില്‍വച്ച്; പോലീസ് പറയുന്നതിങ്ങനെ…

കൊ​ട്ടാ​ര​ക്ക​ര: ബിജെപി ​പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ കു​ടും​ബം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന കോ​ടി​ക​ളു​ടെ വി​സ ത​ട്ടി​പ്പി​ൽ അ​ഞ്ച് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റിൽ. ​മു​ഖ്യപ്ര​തി​യാ​യ പ​ത്ത​നം​തി​ട്ട കോ​ന്നി ഇ​ള​കൊ​ല്ലു​ർ കി​ഴ​വ​ള്ളൂ​ർ കു​ഴി​പ​റ​മ്പി​ൽ വീ​ട്ടി​ൽ പ്രി​ൻ​സ് സ​ക്ക​റി​യ (32), മ​റ്റൊ​രു പ്ര​തി​യാ​യ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണെ​ന്നും റൂ​റ​ൽ എ​സ്പി ​ബി. അ​ശോ​ക​ൻ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​ ഒ​ളി​വി​ലു​ള്ള പ്രി​ൻ​സ് സ​ക്ക​റി​യ കേ​ര​ള​ത്തി​ലെ പ​ല ജി​ല്ല​ക​ളി​ലാ​യി 13 ഓ​ളം ത​ട്ടി​പ്പ് കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള ആ​ളാ​ണെ​ന്നും കോ​ഴി​ക്കോ​ട് സ​ബ് ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര, പു​ല​മ​ൺ കോ​ട്ട​പ്പു​റം വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ (24), ഗി​രി കൃ​ഷ്ണ​ൻ (21), ഇ​വ​രു​ടെ സ​ഹാ​യി​ക​ളാ​യ മാ​ന്നാ​ർ എ​ണ്ണ​ക്കാ​ട് ന​ന്ദ​നം വീ​ട്ടി​ൽ സ​ന്തോ​ഷ്‌(38), കു​ണ്ട​റ നെ​ടു​മ്പ​ന സ്നേ​ഹാ​ല​യം വീ​ട്ടി​ൽ സു​നി​ൽ (41), ക​രീ​പ്ര വാ​ക്ക​നാ​ട് സു​രേ​ഷ് മ​ന്ദി​ര​ത്തി​ൽ സു​രേ​ഷ് കു​മാ​ർ (കു​ട്ട​ൻ-37) എ​ന്നി​വ​രെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ…

Read More

സിന്ധുവിനെ തള്ളി ഇന്‍ഡിഗോ! അനുവദിച്ചതില്‍ കൂടുതല്‍ ബാഗുമായാണ് സിന്ധു എത്തിയത്; ജീവനക്കാര്‍ തെറ്റ് ചെയ്തിട്ടില്ല; അധികൃതര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ…

മുംബൈ: വിമാനയാത്രയ്ക്കിടെ ബാഡ്മിന്‍റൺ താരം പി.വി. സിന്ധുവിന് ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായെന്ന ആരോപണം നിഷേധിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. അനുവദിച്ചതില്‍ കൂടുതല്‍ ബാഗുമായാണ് സിന്ധു എത്തിയത്. ഇതില്‍ ചിലത് കാര്‍ഗോ ഹോള്‍ഡിലേക്ക് മാറ്റുകമാത്രമാണ് ചെയ്തത്. സിന്ധുവിനോട് ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഗ്രൗണ്ട് സ്റ്റാഫ് മാന്യമായാണ് പെരുമാറിയതെന്നും അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച മുംബൈയിലേക്ക് 6ഇ 608 എന്ന വിമാനത്തില്‍ പോകുന്നതിന് എത്തിയപ്പോഴാണ് മോശം അനുഭവമുണ്ടായതെന്ന് സിന്ധു നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഗ്രൗണ്ട് സ്റ്റാഫായ അജിതേഷ് തന്നോടു മോശമായി പെരുമാറിയെന്നാണ് സിന്ധു ട്വീറ്റ് ചെയ്തത്. വിമാന ജീവനക്കാരിയായ അഷിമ രംഗം ശാന്തമാക്കാന്‍ ശ്രമിക്കുകയും അജിതേഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ അഷിമയോടും അജിതേഷ് മോശമായി പെരുമാറിയെന്നു സിന്ധു ട്വീറ്റില്‍ പറയുന്നു. സിന്ധുവിന്‍റെ ട്വീറ്റിനു പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

Read More

ഈ പുണ്യ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ല! കമല്‍ഹാസനെ വെടിവച്ച് കൊല്ലണമെന്ന് ഹിന്ദു മഹാസഭ

മീററ്റ്: രാജ്യത്ത് ഹൈന്ദവ തീവ്രവാദമുണ്ടെന്നു നിലപാടെടുത്ത് നടന്‍ കമല്‍ഹാസനെതിരേ ഹിന്ദു മഹാസഭ രംഗത്ത്. കമല്‍ഹാസനെ വെടിവച്ച് കൊല്ലണമെന്ന് ഹിന്ദു മഹാസഭാ ദേശീയ വൈസ് പ്രസിഡന്‍റ് അശോക് ശര്‍മ പറഞ്ഞു. ഹിന്ദുത്വത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ഈ പുണ്യ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ല. വിമര്‍ശനം നടത്തുന്നവരെ തൂക്കിലേറ്റുകയോ വെടിവച്ചു കൊല്ലുകയോ ആണ് വേണ്ടത്. എന്നാലേ ഇവര്‍ പാഠം പഠിക്കുകയുള്ളെന്നും അദ്ദേഹം മീറ്ററില്‍ പറഞ്ഞു. നേരത്തേ, ആനന്ദവികടന്‍ മാസികയിലെ പംക്തിയിലാണ് ഹൈന്ദവ തീവ്രവാദത്തിനെതിരേ കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നത്. രാജ്യത്തു ഹൈന്ദവ തീവ്രവാദം ഇല്ലെന്നു പറയാനാകില്ല. ജാതിയുടെ പേരില്‍ യുവാക്കളില്‍ വിദ്വേഷം കുത്തിവയ്ക്കാനാണു ശ്രമങ്ങള്‍ നടക്കുന്നത്. മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.

Read More

ഭൂ​ച​ല​നം പ്ര​വ​ചി​ച്ച് പാ​ക് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ! റി​പ്പോ​ർ​ട്ടി​നെ​തി​രേ ട്വി​റ്റ​റി​ൽ വ​ൻ പ​രി​ഹാ​സം

ന്യൂ​ഡ​ൽ​ഹി: ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​നു പു​റ​മേ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ കൂ​ടി ചു​മ​ത​ല ഏ​റ്റെ​ടു​ത്ത് പാ​ക്കി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഇ​ന്‍റ​ർ സ​ർ​വീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ്(​ഐ​എ​സ്ഐ). അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഭൂ​ച​ല​നം സം​ഭ​വി​ച്ചേ​ക്കാ​മെ​ന്ന ഐ​എ​സ്ഐ​യു​ടെ റി​പ്പോ​ർ​ട്ടാ​ണ് വി​വാ​ദ​മാ​യ​ത്. ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ ഒ​രു വ​ൻ ഭൂ​ച​ല​ന​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് പാ​ക്കി​സ്ഥാ​ൻ ഭൂ​ച​ല​ന നി​ർ​മാ​ണ-​പു​ന​ര​ധി​വാ​സ അ​തോ​റി​റ്റി (ഇ​ആ​ർ​ആ​ർ​എ) ക്കു ​ല​ഭി​ച്ച​ത്. ഈ ​ക​ത്ത് ഐ​എ​ഐ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നെ ഉ​ദ്ധ​രി​ച്ചാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​തും. ഐ​എ​സ്ഐ​യു​ടെ ഈ ​റി​പ്പോ​ർ​ട്ട് യു​എ​സി​ലെ മു​ൻ പാ​ക്കി​സ്ഥാ​ൻ അം​ബാ​സ​ഡ​ർ ഹു​സൈ​ൻ ഹ​ഖാ​നി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഐ​എ​സ്ഐ​യെ ഉ​ദ്ധ​രി​ച്ച് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള റി​പ്പോ​ർ​ട്ടി​നെ​തി​രേ ട്വി​റ്റ​റി​ൽ വ​ൻ പ​രി​ഹാ​സ​മാ​ണ് ഉ​യ​രു​ന്ന​ത്.

Read More

അയാള്‍ അപമാനിച്ചു, വിമാന യാത്രക്കിടെയുണ്ടായ മോശം അനുഭവം പങ്കുവച്ച് പി.വി.സിന്ധു

വിമാനയാത്രക്കിടെയുണ്ടായ മോശം അനുഭവമുണ്ടായെന്ന പരാതിയുമായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. ശനിയാഴ്ച മുംബൈയിലേക്കു പോകുമ്പോഴുണ്ടായ അനുഭവമാണ് സിന്ധു പങ്കുവയ്ക്കുന്നത്. ഗ്രൗണ്ട് സ്റ്റാഫായ അജിതേഷ് തന്നോടു മോശമായി പെരുമാറിയെന്നാണ് സിന്ധുവിന്റെ ട്വീറ്റ്. വിമാന ജീവനക്കാരിയായ അഷിമ രംഗം ശാന്തമാക്കാന്‍ ശ്രമിക്കുകയും അജിതേഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ അഷിമയോടും അജിതേഷ് മോശമായി പെരുമാറിയെന്നു സിന്ധു ട്വീറ്റില്‍ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അഷിമയോടു ചോദിച്ചാല്‍ മതിയെന്നും സിന്ധു ട്വിറ്ററില്‍ കുറിച്ചു. സിന്ധുവിന്റെ ട്വീറ്റിനു പിന്തുണയുമായി നിരവധി പേരാണ് ഇതേവരെ രംഗത്തെത്തിയത്.

Read More

യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സ്; ഒ​ളി​വി​ൽ ക​ഴി​യു​ന്ന​വ​രെ തി​രി​ച്ച​റി​ഞ്ഞു; അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച് മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ സം​ഘ​ത്തി​ലെ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ര​ണ്ടു​പേ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ്. ഇ​വ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ഹൈ​ക്കോ​ർ​ട്ട് ജം​ഗ്ഷ​നി​ൽ​വ​ച്ച് യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​ർ​ക്കു നേ​രെ​യു​ണ്ടാ​യ ആ​മ്ര​ക​ണ​ത്തി​ൽ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഭൂ​മി​ക (20), വൈ​റ്റി​ല സ്വ​ദേ​ശി​ക​ളാ​യ ശ്രു​തി(24), സോ​നാ​ക്ഷി( 20), ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി അ​രു​ണി​മ(23), നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി നി​യ എ​ന്നി​വ​രെ​യാ​ണ് സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ആ​ലു​വ സ്വ​ദേ​ശി​യാ​യ യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​ർ ഓ​ട്ടം കാ​ത്തു​കി​ട​ക്കു​ന്ന​തി​നി​ടെ ഏ​ഴം​ഗ​സം​ഘം സ്ഥ​ല​ത്തെ​ത്തി കാ​റി​ൽ ഇ​ടി​ക്കു​ക​യും ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കാ​റി​ന്‍റെ ഗ്ലാ​സ് താ​ഴ്ത്ത​വേ ഡ്രൈ​വ​റു​ടെ കോ​ള​റി​ൽ പി​ടി​ച്ച് വ​ലി​ക്കു​ക​യും പോ​ക്ക​റ്റി​ൽ കി​ട​ന്ന മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. പേ​ടി​ച്ചു…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ര​ണ്ടാ​ന​ച്ഛ​ൻ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി; വീട്ടിൽ അവധിക്കത്തുമ്പോഴായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ശ്രീ​ക​ണ്ഠാ​പു​ര​ത്ത് പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ. ന​ടു​വി​ൽ സ്വ​ദേ​ശി മൊ​യ്തീ​ൻ(52) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. യ​ത്തീം​ഖാ​ന​യി​ൽ താ​മ​സി​ച്ചു പ​ഠി​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ അ​വ​ധി​ക്കു വീ​ട്ടി​ൽ വ​രു​ന്പോ​ഴും യ​ത്തീം ഖാ​ന​യി​ൽ​നി​ന്നു പ​ല​ത​വ​ണ​യാ​യി പു​റ​ത്തേ​ക്കു വി​ളി​ച്ചു​കൊ​ണ്ടു​പോ​യു​മാ​ണ് ഇ​യാ​ൾ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Read More