കണ്ണൂർ: ജില്ലയിൽ നിന്നും ഐഎസിൽ ചേർന്ന അഞ്ചുപേർ കൊല്ലപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. കണ്ണൂർ ചാലാട് ഷഹനാദ് (25), വളപട്ടണം മൂപ്പൻപാറയിലെ റിഷാൽ (30), പാപ്പിനിശേരിയിലെ പഴഞ്ചറപള്ളിയിലെ ഷമീർ (45), ഇയാളുടെ മൂത്തമകൻ സൽമാൻ (20), കമാൽപീടികയിലെ മുഹമ്മദ് ഷാജിൽ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. കണ്ണൂർ ജില്ലയിൽനിന്നും 15 പേരാണ് ഐഎസിൽ ചേർന്നതായി പോലീസിന് വിവരം ലഭിച്ചത്. ഇതിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം അഞ്ചുപേർ അറസ്റ്റിലായിരുന്നു. അഞ്ചുപേർ ഇപ്പോഴും സിറിയയിൽ ഐഎസിനു വേണ്ടി പോരാടുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഐഎസുമായി ബന്ധപ്പെട്ട പ്രവർത്തകർ പിടിയിലായതിനെ തുടർന്ന് അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അഞ്ചുപേരാണ് അറസ്റ്റിലായത്. തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ (57),…
Read MoreCategory: Loud Speaker
അമ്മയും മകനും പൊള്ളലേറ്റ് മരിച്ച നിലയിൽ; ഇരുവരുടേയും കാലുകൾ ബന്ധിച്ച നിലയി; ജീവനൊടുക്കിയതാകാമെന്ന് പോലീസ് നിഗമനം
വെള്ളറട(തിരുവനന്തപുരം): വീട്ടിനുള്ളിൽ അമ്മയെയും മകനേയും പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. സാന്പത്തികബാധ്യതമൂലം ജീവനൊടുക്കിയതാകാമെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. വെള്ളറട ചുണ്ടിൽ വേങ്കിലിവിള ആര്യപ്പള്ളി വീട്ടിൽ മേരി (70), മകൻ ജോണ്‍ (40) എന്നിവരെയാണ് കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ വ്യത്യസ്ത മുറികളിലാണ് കാണപ്പെട്ടത്. മാതാവിനെ കട്ടിലിലും മകനെ സമീപത്തെ മുറിയിലെ തറയിലുമാണ് കണ്ടെത്തിയത്. പുലർച്ചെ സമീപവീട്ടിലെ യുവാവ് പുറത്തിറങ്ങിയപ്പോൾ മേരിയുടെ വീടിന്റെ ജനാലയിലൂടെ തീകത്തുന്നതായി കണ്ടു. ഉടൻ സമീപത്തുതാമസിക്കുന്ന വാർഡ് മെന്പറെ വിവരം അറിയിച്ചു. വാർഡ് മെന്പർ വിജയയാണ് പോലീസിനെയും മറ്റും അറിയിച്ചത്. വീടിന്റെ മുൻവശത്തെയും പുറകുവശത്തെയും കതകുകൾ പൂട്ടിയിരുന്നു. പോലീസെത്തിയാണ് തീയണച്ചത്. കട്ടിലിൽ കിടന്ന മേരിയുടെ കാലുകൾ പ്ലാസ്റ്റിക് വയർകൊണ്ട് ബന്ധിച്ചിരുന്നു. ജോണിന്റെ കാലുകൾ ബന്ധിപ്പിച്ച് സമീപത്തെ മേശയിൽ കെട്ടിയിരുന്നു. മകൻ കിടന്ന സ്ഥലത്തുനിന്ന് മാതാവ് കിടന്ന കട്ടിൽവരെ വസ്ത്രം വിതറിയശേഷം പെട്രോൾ ഒഴിച്ച നിലയിലാണ്. മകൻ…
Read Moreസ്വാമിയും പെണ്‍കുട്ടിയും തമ്മിലുള്ള അശ്ലീല വീഡിയോ പുറത്ത്! ജനക്കൂട്ടം വടിയുമായി വന്നതോടെ സ്വാമി സ്ഥലംവിട്ടു
സ്വാമിയും പെണ്‍കുട്ടിയും തമ്മിലുള്ള ലൈംഗികദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടു. യെലഹങ്ക ജംഗമ്മ മഠത്തിലെ സ്വാമിയും സ്ത്രീയുമൊത്തുള്ള അശ്ലീല വീഡിയോദൃശ്യം ടിവി 9 ചാനലാണ് പുറത്തുവിട്ടത്. ഇതോടെ വിശ്വാസികള്‍ സ്വാമിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. നഞ്ചേശ്വര്‍ സ്വാമിയെന്ന് അറിയപ്പെടുന്ന സ്വാമി ദയാനന്ദയാണ് വീഡിയോയില്‍ ഉള്ളത്. സ്വാമി ദയാനന്ദയ്ക്ക് പിന്തുണയുമായി എത്തിയ ചിക്കബെല്ലാപുര മഠത്തിലെ സ്വാമി നിരഞ്ജനെ പ്രദേശവാസികള്‍ തടഞ്ഞു. ജനക്കൂട്ടം അസഭ്യവര്‍ഷം ചൊരിഞ്ഞതോടെ സ്വാമി സ്ഥലം കാലിയാക്കുകയായിരുന്നു. മഠത്തിലെ തന്നെ ഒരു മുറിയില്‍വെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സ്ത്രീ നടിയാണെന്നും സംശയമുണ്ട്. പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡി.സി.പി. ഗിരീഷ് പറഞ്ഞു. വീഡിയോ ചിത്രീകരിച്ചത് ആരാണെന്ന കാര്യം വ്യക്തമായിട്ടില്ല.
Read Moreഎല്ലാം കണ്ട് പഠിക്കട്ടെ..! ഇന്നു മുതൽ സ്കൂളുകൾക്കു സമീപം ബാറുകൾ തുറക്കും; ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി കുറച്ചുകൊണ്ടുള്ള ഓർഡർ പുറത്തിറങ്ങി
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പട്ടിക ജാതി- വർഗ കോളനികൾ എന്നിവിടങ്ങളിൽനിന്ന് 50 മീറ്റർ ദൂരത്തിലുള്ള ബാറുകൾ ഇന്നു മുതൽ തുറക്കും. സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം പ്രവർത്തിക്കേണ്ട ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി കുറച്ചു കൊണ്ടുള്ള എക്സൈസ് ചട്ടഭേദഗതി സർക്കാർ പുറത്തിറക്കിയതോടെയാണിത്. ഫോർ സ്റ്റാറിനും അതിനു മുകളിലും പദവിയുള്ള ബാർ ഹോട്ടലുകളുടെ ദൂരപരിധി കുറച്ചു കൊണ്ടുള്ള എക്സൈസ് ചട്ടഭേദഗതിയാണു പുറത്തിറക്കിയത്. മദ്യശാലകളുടെ ദൂരപരിധി കുറയ്ക്കുന്നതിനെതിരേ സംസ്ഥാനത്താകെ വ്യാപക പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് ഇന്നലെ രാത്രിയോടെ സർക്കാർ ചട്ട ഭേദഗതി പുറത്തിറക്കിയത്. ഇപ്പോഴത്തെ ഭേദഗതി പ്രകാരം സംസ്ഥാനത്ത് ഇന്നു മുതൽ മൂന്നു മദ്യശാലകൾ മാത്രമേ അധികമായി തുറന്നു പ്രവർത്തിക്കുകയുള്ളുവെന്ന് എക്സൈസ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. എന്നാൽ, ദൂരപരിധി കുറച്ചു കൊണ്ടുള്ള സർക്കാർ ഭേദഗതി പുറത്തിറങ്ങുന്നതോടെ പത്തിലേറെ ബാറുകൾ വരും ദിവസങ്ങളിൽ ലൈസൻസിനായി അപേക്ഷ നൽകുമെന്ന് എക്സൈസ്…
Read Moreആരാധകരെ ഞെട്ടിച്ച് വീണ്ടും..! ജന്മദിന ദിവസം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്തകൾ നിരസിച്ച് കമൽഹാസൻ
ചെന്നൈ: രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്തകൾ നിരസിച്ച് നടൻ കമൽഹാസൻ. നവംബർ ഏഴിന് ആരാധകർ തയാറാവണമെന്നും അന്ന് വലിയ ഒരു സമ്മേളനം സംഘടിപ്പിക്കുമെന്നും കമൽഹാസൻ പറഞ്ഞു. എന്നാൽ പാർട്ടി പ്രഖ്യാപനം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമൽഹാസന്റെ ജന്മദിനമായ നവംബർ ഏഴിന് പാർട്ടി രൂപീകരിക്കുമെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തമിഴ് വാരികയായ ആനന്ദവികടനിൽ അദ്ദേഹം കൈകാര്യം ചെയ്യുന്ന പംക്തിയിലാണ് നവംബർ ഏഴിനായി കാത്തിരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഒരു എമർജൻസി ഓപ്പറേഷനുള്ള സമയമായിരിക്കുന്നു. യുവജനങ്ങൾ എന്നെ കാത്തുനിൽക്കുകയാണ്. അവരെ ഒരുമിച്ച് അണിനിരത്താനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. തമിഴ്നാടിനെ സേവിക്കുന്നത് കർത്തവ്യമാണെന്ന് കരുതുന്നവരെ ഞാൻ കൂപ്പുകൈയോടെ ക്ഷണിക്കുകയാണ്. ചില പ്രവർത്തന പദ്ധതികൾ തയാറാക്കേണ്ടതുണ്ടെന്നും കമൽ ഹാസൻ വ്യക്തമാക്കി.
Read Moreസെൻസർ ബോർഡ് കത്രികവച്ചു; മെർസലിലെ വിവാദരംഗങ്ങൾ വെട്ടിമാറ്റി; തെലുങ്ക് പതിപ്പിലെ രംഗങ്ങളാണ് വെട്ടിമാറ്റിയത്
ന്യൂഡൽഹി: ഏറെ വിവാദം സൃഷ്ടിച്ച വിജയ് ചിത്രം മെർസലിലെ വിവാദരംഗങ്ങൾ വെട്ടിമാറ്റി. റിലീസ് ചെയ്യാനുള്ള തെലുങ്ക് പതിപ്പിലെ രംഗങ്ങളാണ് വെട്ടിമാറ്റിയത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സമ്മർദ്ദത്തെ തുടർന്നാണു രംഗങ്ങൾ വെട്ടിമാറ്റുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ആന്ധ്രപ്രദേശിലും തെലുങ്കാനയിലുമായി 400ൽ അധികം സ്ക്രീനുകളിലാണ് ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. അതേസമയം, തെലുങ്ക് പതിപ്പിന് ഇതേവരെ സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ജിഎസ്ടിയെക്കുറിച്ചുള്ള ക്ലൈമാക്സിലെ പരാമർശം വെട്ടിമാറ്റിയിട്ടും സർട്ടിഫിക്കറ്റ് നൽകില്ലെന്ന നിലപാടിലാണ് സിബിഎഫ്സി. ഇതോടെ അദിരിന്ദി എന്ന പേരിൽ വെള്ളിയാഴ്ച പുറത്തിറങ്ങാനിരുന്ന മെർസലിന്റെ റിലീസ് അവതാളത്തിലായി. മൃഗക്ഷേമബോർഡിന്റെ എതിർപ്പിനെത്തുടർന്ന് തമിഴ് ട്രെയിലറിൽ മൃഗങ്ങളെ ഉപയോഗിക്കുന്ന ഭാഗങ്ങളുൾപ്പടെ വെട്ടിമാറ്റിയാണ് മെർസലിന്റെ തെലുങ്ക് ട്രെയിലർ പുറത്തിറങ്ങിയത്.
Read Moreബുഷ് എന്നെയും… സീനിയർ ബുഷിനെതിരേ വീണ്ടും ലൈംഗികാരോപണം; വീൽ ചെയറിലിരിക്കുന്ന ബുഷിന്റെ കൈ അറിയാതെ ശരീരത്തിൽ സ്പർശിച്ചിതാണെന്നാണ് വിശദീകരണം
ലോസ് ആഞ്ചലസ്: മുൻ യു.എസ്. പ്രസിഡന്റ് ജോർജ് എച്ച്. ഡബ്ല്യു ബുഷിനുനേരേ വീണ്ടും ലൈംഗികാരോപണം. ന്യുയോർക്ക് സ്വദേശിയായ നടി ജോർദാന ഗ്രോൾനിക്കാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബുഷിന്റെ ചെയ്തികളെക്കുറിച്ചുള്ള ഹെതർ ലിൻഡിന്റെ പ്രസ്താവന എനിക്ക് പലരും അയച്ചുതന്നു. എനിക്കും സമാനമായ അനുഭവം ബുഷിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്- ജോർദാൻ പറഞ്ഞു. ജോർദാന്റെ സംഭവത്തിൽ ജോർജ് എച്ച്. ഡബ്ല്യു ബുഷിന്റെ ഒാഫീസ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽമാപ്പു പറയുന്നു. വീൽ ചെയറിലിരിക്കുന്ന ബുഷിന്റെ കൈ അറിയാതെ ശരീരത്തിൽ സ്പർശിച്ചിതാണെന്നാണ് വിശദീകരണം. ഹോളിവുഡ് താരം ഹെതർ ലിൻഡ് കഴിഞ്ഞ ദിവസം ബുഷിനുനേരേ ലൈംഗികാരോപണവുമായി രംഗത്ത് വന്നിരുന്നു. ഹെതറിന്റെ ആരോപണം വിവാദമായതിനെത്തുടർന്ന് ക്ഷമാപണവുമായി ബുഷ് രംഗത്തെത്തിയിരുന്നു. തമാശയ്ക്കായി ചെയ്ത കാര്യം ഹെതറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പുചോദിക്കുന്നുവെന്ന് ബുഷിന്റെ വക്താവ് അറിയിച്ചിരുന്നു. സിനിമകാണുന്നതിനിടെ വീൽചെയറിലിരുന്ന 93കാരനായ ബുഷ് തന്നെ ലൈംഗികോദ്ദേശ്യത്തോടെ സ്പർശിച്ചുവെന്നാണ് ഹെതറിന്റെ ആരോപണം. സാമൂഹികമാധ്യമമായ ’ഇൻസ്റ്റഗ്രാമി’ലൂടെയാണ് നടി…
Read Moreയേശുദാസ് അടക്കമുള്ളവർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണം; അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ച് സുരേഷ്ഗോപി
തൃശൂർ: വിശ്വാസികളായ അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം സ്വാഗതാർഹമായ ചിന്തയാണെന്ന് സുരേഷ്ഗോപി എംപി. ക്ഷേത്രത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിച്ച് വിശ്വാസികളായ അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നത് അനുകൂലിക്കാവുന്ന കാര്യമാണെന്നും ആധുനിക കാലത്ത് അത്തരം കാര്യങ്ങളിൽ ചിന്ത പുലർത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ ജില്ല സിബിഎസ്ഇ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. യേശുദാസ് അടക്കമുള്ളവർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണം. മതാചാര ചടങ്ങുകൾക്ക് വിഘ്നം സംഭവിക്കാതെയും മതവികാരം ചോദ്യം ചെയ്യപ്പെടാതെയും തന്ത്രികൾ പറയുന്ന ശുദ്ധിനിലനിർത്തിക്കൊണ്ടും ഇക്കാര്യം പരിഗണിക്കാം. ഇത് ഒരു മതത്തിനും മേലുള്ള കടന്നുകയറ്റമല്ലെന്നും സുരേഷ്ഗോപി പറഞ്ഞു.
Read Moreഅന്ന് എനിക്കൊരു അബദ്ധം പറ്റി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലായിരുന്നു, ജഗദീഷിന് പറയാനുള്ളത്
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് അബദ്ധമായെന്ന അഭിപ്രായവുമായി നടന് ജഗദീഷ്. രാഷ്ട്രീയപ്രവര്‍ത്തനം തനിക്ക് പറ്റിയ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഷണ്മുഖാനന്ദ ഹാളില്‍ നടന്ന പൊതുപരിപാടിയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു ജഗദീഷ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് തനിക്കു പറ്റിയ ഒരു അബദ്ധമായാണ് ജഗദീഷ് വെളിപ്പെടുത്തിയത്. രാഷ്ട്രീയപ്രവര്ത്തകന് സാമൂഹിക പ്രതിബദ്ധത ഉണ്ടാകണമെന്നും 24 ജനസേവകനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു പാര്‍ട്ട് ടൈമായി മാത്രം രാഷ്ട്രീയത്തെ കാണാനാകില്ലെന്നും അതുകൊണ്ട് തന്നെ തനിക്കു പറ്റിയ പണിയല്ല രാഷ്ട്രീയമെന്നും ജഗദീഷ് വ്യക്തമാക്കി. തനിക്ക് വശമുള്ള ചില പൊടിക്കൈകള്‍ കൊണ്ട് സദസിനെ രസിപ്പിച്ചാണ് ജഗദീഷ് വേദി വിട്ടത്.
Read Moreപണം തട്ടാന്‍ ഓരോരോ തന്ത്രങ്ങള്‍! പീഡിപ്പിച്ചെന്ന് കള്ളപ്പരാതി നൽകി തട്ടിയെടുക്കാന്‍ ശ്രമിച്ചത് 10 ലക്ഷം; റിട്ട.പോലീസുകാരനും സ്ത്രീയും ഇടനിലക്കാരനും പിടിയിൽ; കാട്ടാക്കടയില്‍ നടന്ന സംഭവം ഇങ്ങനെ…
കാട്ടാക്കട : പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നു കള്ള പരാതി നൽകി പണം അപഹരിക്കാനുള്ള നീക്കത്തിൽ മുൻ പോലീസുകാരനും കൂടെ താമസിച്ചു വരുന്ന സ്ത്രീയും ഇടനിലക്കാരനും പിടിയിൽ. കഞ്ചിയൂർക്കോണം ഹൃദ്യഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട് സ്വദേശി കെ. പുഷ്ക്കരൻനായർ( 72), പുഷ്ക്കരൻനായരോടൊപ്പം താമസിക്കുന്ന പള്ളിച്ചൽ വെടിവച്ചാൻകോവിൽ പ്ലാങ്കാല പുത്തൻവീട്ടിൽ എസ്. ശശികല( 41), പുഷ്ക്കരൻനായരുടെ സുഹൃത്തും കേസിലെ ഇടനിലക്കാരനുമായ തൂങ്ങാംപാറ മഹാത്മ നഗറിൽ ആരാമം വീട്ടിൽ വി. രാമചന്ദ്രൻനായർ (53) എന്നിവരാണ് അറസ്റ്റിലായത്. പുഷ്ക്കരൻനായർ റിട്ട. പോലീസ് ഹെഡ് കോണ്‍സ്റ്റബിളാണ്. കഞ്ചിയൂർക്കോണത്ത് റിട്ട. സഹകരണസംഘം ജീവനക്കാരനായിരുന്ന ഉപേന്ദ്രന്റെ വീട്ടിലെ വാടകക്കാരായി താമസിച്ചു വരികയായിരുന്നു പുഷ്ക്കരൻനായരും ശശികലയും. വീട്ടുകാരും പുഷ്ക്കരനും തമ്മിൽ വാടക സംബന്ധമായി തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്ന് പുഷ്ക്കരൻനായർ തന്റെ കൂടെ താമസിക്കുന്ന മകളെ വീട്ടുടമയുടെ മരുമകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി കാട്ടാക്കട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി പോലീസ്…
Read More