ഗാസിയാബാദ്: ഗുർമീത് റാം റഹിമിനു പിന്നാലെ മറ്റൊരു ആൾദൈവം കൂടി അറസ്റ്റിലായി. മഹാരാഷ്ട്ര ബീഡ് സ്വദേശി മച്ചേന്ദ്ര നാഥ് എന്ന ബാബ പ്രതിഭനാഥാണ് അറസ്റ്റിലായത്. ബിഎസ്പി നേതാവ് ദീപക് ഭരദ്വാജിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രി ഉത്തർപ്രദേശിലെ ഗാസിയാബാദ് റെയിൽവെ സ്റ്റേഷനിൽനിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പോലീസ് അന്വേഷിച്ചുവന്ന ബാബ നാലു വർഷമായി ഒളിവിലായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക്പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബാബയിൽനിന്ന് തോക്കും തിരകളും പോലീസ് പിടിച്ചെടുത്തു. 2013 മാർച്ച് 26 ന് ആണ് ഭരദ്വാജ് കൊല്ലപ്പെട്ടത്. ഗുരുഗ്രാം ടോൾ പ്ലാസയ്ക്കു സമീപമുള്ള ഫാം ഹൗസിൽ വെടിയേറ്റായിരുന്നു ഭരദ്വാജ് കൊല്ലപ്പെട്ടത്. കേസിൽ ഭരദ്വാജിന്റെ മകൻ നിതേഷ് കുമാർ നേരത്തെ അറസ്റ്റിലായിരുന്നു. നിതേഷാണ് പിതാവിനെ കൊല്ലാൻ ബാബയ്ക്ക് ക്വട്ടേഷൻ നൽകിയത്.
Read MoreCategory: Loud Speaker
ആക്രമിക്കപ്പെട്ട നടിക്കു നീതി ലഭിക്കണം! പണം വാങ്ങി ദിലീപിനായി എഴുതിയെന്നു പറയുന്നതു ക്രൂരത; ഒരു തടവുപുള്ളിക്കു ലഭിക്കേണ്ട നീതിയെക്കുറിച്ചാണു ലേഖനമെഴുതിയതെന്ന് സെബാസ്റ്റ്യന്‍ പോള്‍
കൊച്ചി: നടൻ ദിലീപിനു വേണ്ടി പണം വാങ്ങി പി.ആർ. പണി ചെയ്തെന്നു പറയുന്നതു ക്രൂരതയാണന്നു മുൻ എംപി സെബാസ്റ്റ്യൻ പോൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കു നീതി ലഭിക്കണമെന്നു തന്നെയാണു തന്റെ നിലപാട്. ഒരു തടവുപുള്ളിക്കു ലഭിക്കേണ്ട നീതിയെക്കുറിച്ചാണു ലേഖനമെഴുതിയത്. അന്വേഷണത്തിൽ ചില ന്യൂനതകളുണ്ട്. അതു പരിഹരിച്ചില്ലെങ്കിൽ രക്ഷപ്പെടുക യഥാർഥ പ്രതികളാണെന്നാണു താൻ പറഞ്ഞത്. ഇതെങ്ങനെയാണു ദിലീപിനെ സഹായിക്കാനാകുന്നതെന്നു സെബാസ്റ്റ്യൻ പോൾ ചോദിച്ചു. അന്വേഷണ സംഘം പറയുന്നതു പൂർണമായും വിശ്വസിച്ച് ഒരാളെ പ്രതിയായി ചിത്രീകരിക്കുന്നതു ശരിയല്ല. ദിലീപുമായി ഒരു വ്യക്തിബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreഅങ്ങനെ ആദ്യ സിനിമാ നടിയുമെത്തി..! കെപിഎസി ലളിത ദിലീപിനെ സന്ദർശിച്ചു; ആലുവ സബ് ജയിലിൽ ദിലീപിന്റെ സഹോരിയ്ക്കൊപ്പമാണ് എത്തിയത്
ആലുവ: മുതിർന്ന നടിയും സംഗീത നാടക അക്കാഡമി ചെയർപേഴ്സണുമായ കെപിഎസി ലളിത ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ സന്ദർശിച്ചു. ആലുവ സബ് ജയിലിൽ എത്തിയാണ് ലളിത ദിലീപിനെ കണ്ടത്. ദിലീപിന്റെ സഹോദരിയും ലളിതയ്ക്ക് ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ അവർ മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാൻ തയാറായില്ല. അടുത്തിടെ സിനിമാ മേഖലയിൽ നിന്നും നിരവധി പ്രമുഖർ ദിലീപിനെ ജയിലിലെത്തി സന്ദർശിച്ചിരുന്നു. ഇതേതുടർന്ന് അന്വേഷണ സംഘം സന്ദർശകരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Read Moreദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച; നടിയുടെ നഗ്നചിത്രങ്ങൾ എടുക്കാൻ ക്വട്ടേഷൻ നൽകി എന്ന കുറ്റം മാത്രമല്ല ദിലീപ് ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷൻ
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ വിധി പറയാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിൽ ഇരുവിഭാഗത്തിന്റെ വാദം ഇന്ന് നടന്നു. ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ഇന്നും ശക്തമായി എതിർത്തു. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും നടിയുടെ നഗ്നചിത്രങ്ങൾ എടുക്കാൻ ക്വട്ടേഷൻ നൽകി എന്ന കുറ്റം മാത്രമല്ല ദിലീപ് ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
Read Moreകുന്നമംഗലത്തെ യുവതിയുടെ ആത്മഹത്യയ്ക്കു കാരണം ബിജെപി നേതാവുമായുള്ള അവിഹിതബന്ധം പുറത്തറിഞ്ഞതിനാലെന്ന് സൂചന, കാമുകനുമായുള്ള സന്ദേശങ്ങള്‍ ഭര്‍ത്താവ് വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തു
കുന്നമംഗലത്ത് ഭര്‍ത്തൃമതിയായ യുവതിയുടെ ആത്മഹത്യയില്‍ വിവാദം പുകയുന്നു. സംഭവത്തില്‍ ബിജെപി പ്രാദേശികനേതാവിന് പങ്കുള്ളതായാണ് ന്ധുക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞദിവസമാണ് യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ ബിജെപി നേതാവുമായി അവിഹിതബന്ധം ഭര്‍ത്താവ് കയ്യോടെ പിടികൂടിയതിനാലാണ് യുവതി (പേരു വെളിപ്പെടുത്തുന്നില്ല) മരണം വരിച്ചതെന്നാണ് സൂചന. യുവതിയെ ഭര്‍ത്താവ് അവിഹിത ബന്ധം കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്കായി.ഇതിനിടെ യുവതിയെ വീട്ടുകാര്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ യുവതി വീട്ടുകാരുമായി വഴക്കുണ്ടക്കുകയായിരുന്നു. ഈ സമയത്ത് ഭര്‍ത്താവ് യുവതിയുടെ സഹോദരന് കാമുകനും ഭാര്യയും തമ്മിലുള്ള തെളിവുകള്‍ അയച്ച് നല്കി. ഇതോടെ വീട്ടില്‍ നിന്നും താന്‍ ഇഷ്ടപ്പെട്ട ആളുടെ കൂടെ പോവുകയാണ് എന്ന് പറഞ്ഞു യുവതി രണ്ടു മക്കളില്‍ ഒരാളെ കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും…
Read Moreചരട് വലിനടക്കുന്നുണ്ടോയെന്ന് സംശയം..! നടിയെ ആക്രമിച്ച കേസ് കേരള സർക്കാർ ബോധപൂർവം അന്വേഷണം വൈകിപ്പിക്കുക യാണെന്ന് ദേശീയ വനിതാ കമ്മീഷൻ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സർക്കാർ ബോധപൂർവം വൈകിപ്പിക്കുകയാണെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ലളിത കുമാരമംഗലം. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അന്വേഷണം വേഗത്തിലാക്കണമെന്ന് വനിതാ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചിരുന്നെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നും അവർ പറഞ്ഞു. കേസിൽ ശരിയായ രീതിയിലുള്ള അന്വേഷണമല്ല പോലീസ് നടത്തുന്നത്. സർക്കാർ സമ്മർദ്ദം കാരണം പോലീസ് അന്വേഷണം വൈകിപ്പിക്കുകയാണ്. പ്രതികളെ രക്ഷിച്ചെടുക്കാൻ രാഷ്ട്രീയ ചരട് വലികൾ നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അന്വേഷണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് വീണ്ടും കത്തയക്കുമെന്നും ലളിത കുമാരമംഗലം കൂട്ടിച്ചേർത്തു.
Read Moreഅറസ്റ്റ് ഭയന്ന് കാവ്യ; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്; ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ള മുഖേനയാണ് ഹർജി സമർപ്പിക്കുന്നത്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും മുൻകൂർ ജാമ്യം തേടി ഹൈക്കോ ടതിയിലേക്ക്. കാവ്യ മുൻകൂർ ജാമ്യഹർജി ഇന്ന് തന്നെ ഹൈക്കോടതിയിൽ നൽകും. കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നുണ്ടെന്ന് മനസിലാക്കിയാണ് കാവ്യയുടെ നടപടി. ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ള മുഖേനയാണ് കാവ്യയും ഹർജി സമർപ്പിക്കുന്നത്.
Read Moreവെള്ളമടിക്കാനും മൊബൈല്‍ വാങ്ങാനുമായി പിഞ്ചുകുഞ്ഞിനെ അച്ഛന് വിറ്റു; ജാരസന്തതിയെന്ന് അച്ഛന്, അല്ലെന്ന് അമ്മ
മദ്യം വാങ്ങാന്‍ പണത്തിനായി 11 മാസം മാത്രം പ്രായമുള്ള മകനെ അച്ഛന് വിറ്റു. 25,000 രൂപയ്ക്ക് മകനെ വിറ്റ അച്ഛന് ആ തുക ചെലവഴിച്ചതിങ്ങനെ. 2000 രൂപയ്ക്ക് പുതിയ മൊബൈല്‍ ഫോണ്‍, 1500 രൂപയ്ക്ക് ഏഴ് വയസുള്ള മകള്‍ക്ക് വെള്ളിക്കൊലുസ്, പിന്നെ ഭാര്യയ്ക്ക് ഒരു സാരി. മിച്ചമുള്ള തുകയ്ക്ക് മദ്യപാനവും. ഒഡീഷയിലെ ഭദ്രക് ജില്ലയിലാണ് രാജ്യത്തെ നടുക്കിയ വിചിത്ര സംഭവം അരങ്ങേറിയത്. സ്ഥിരം വരുമാനമില്ലാത്ത മദ്യപനായ ബല്‍റാം മുഖിയാണ് പിഞ്ചുപൈതലിനെ വിറ്റത്. ജാരസന്തതിയായതിനാലാണ് ബാലനെ വിറ്റതെന്ന് മുഖി പറയുന്നു. വില്‍പ്പനയ്ക്ക് ഇടനില നിന്നത് ഭാര്യാ സഹോദരനും അംഗന്‍വാടി ജീവനക്കാരനുമായ ബലിയയാണെന്നും മുഖി പറയുന്നതായി പോലീസ് അറിയിച്ചു. മകനെ നഷ്ടപ്പെട്ട വിഷമത്തില്‍ കഴിഞ്ഞ അറുപതുകാരനായ സോമനാഥ് സേഥിക്കാണ് മുഖി മകനെ വിറ്റത്. 2012ല്‍ 24കാരനായ മകനെ നഷ്ടപ്പെട്ടതോടെ വിഷാദരോഗത്തിനടിയയായിരുന്നു സേഥിയുടെ ഭാര്യ. മദ്യത്തിനടിമയായ ഭര്‍ത്താവും താനും തമ്മില്‍ വഴക്കുണ്ടായെന്നും…
Read Moreഐഎസില്‍ 70 മലയാളികള്‍! ഇതിനകം മരിച്ചത് 15 പേര്; സോഷ്യല്‍ മിഡിയ വഴി നാട്ടിലുള്ള ബന്ധുക്കള്‍ക്ക് മരിച്ചതായ സന്ദേശം ലഭിക്കാറുണ്ടെങ്കിലും പേടിച്ചിട്ട് ആരും ഇക്കാര്യം പുറത്തു പറയാറില്ല
പി. ജയകൃഷ്ണൻ കണ്ണൂർ: ഭീകര സംഘടനയായ ഐഎസിൽ നൂറു കണക്കിന് മലയാളികൾ എത്തിയതായി വാർത്തകളുണ്ടെങ്കിലും 70 മലയാളികളെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു. ഇതിനകം ഇവരിൽ 15 മലയാളികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. കഴിഞ്ഞദിവസം സിറിയയിൽ മരിച്ച കണ്ണൂർ മുണ്ടേരി സ്വദേശി ഷജിൽ (35) എന്ന മനാഫ് ആണ് മരണമടഞ്ഞവരിൽ ഒടുവിലത്തെയാൾ. വാട്സ് ആപ് പോലുള്ള സോഷ്യൽ മിഡിയ വഴി നാട്ടിലുള്ള ബന്ധുക്കൾക്ക് മരിച്ചതായ സന്ദേശം ലഭിക്കാറുണ്ടെങ്കിലും പുറത്തറിഞ്ഞാലുള്ള ഭയവും മറ്റും കാരണം ആരും ഇക്കാര്യം പറയാറില്ല. സിറിയയിലും അഫ്ഗാനിസ്ഥാനിലുമുണ്ടായ വിവിധ ഏറ്റുമുട്ടലുകളിലും ഡ്രോണ്‍ ആക്രമണങ്ങളിലുമാണ് ഇവരിൽ പലരും കൊല്ലപ്പെട്ടതെന്നാണ് വിവരം. സിറിയയിലെ ഐഎസ് ക്യാന്പിൽ കഴിയുന്ന ഭാര്യ ഹാസിയ നാട്ടിലെ ബന്ധുക്കൾക്ക് അയച്ച ശബ്ദസന്ദേശത്തിലാണ് ഷജിൽ കൊല്ലപ്പെട്ടതായി അറിയുന്നത്. എന്നാൽ ഔദ്യോഗികമായി ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാൽ…
Read Moreപ്രതികളെ പ്രഖ്യാപിച്ചു പിസി! ദിലീപിനെ കുടുക്കിയത് സിപിഎം നേതാവ്, നേതാവിന്റെ മകൻ പ്രമുഖ നടി, എഡിജിപി സന്ധ്യ; “കേസന്വേഷിക്കുന്ന പോലീസുകാർ വട്ടന്മാർ’
കോട്ടയം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ കുടുക്കിയത് സിപിഎം നേതാവും മകനും പ്രമുഖനടിയും എഡിജിപി സന്ധ്യയുമാണെന്നു പി.സി. ജോർജ് എംഎൽഎ. കോട്ടയത്ത് മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദേഹം. ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. നടിയെക്കുറിച്ചു നടത്തിയ പരാമർശങ്ങളിൽ തനിക്കെതിരെപോലീസ് കേസെടുത്തതായി അറിയില്ല. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്നത് വട്ടിളകിയ പോലീസുകാരാണ്. ദിലീപിനു ജാമ്യം ലഭിക്കാനുള്ള അർഹതയുണ്ട്. എന്തുകൊണ്ട് ജാമ്യം നിഷേധിക്കുന്നുവെന്നു കോടതി വ്യക്തമാക്കണം. പോലീസ് നാദിർഷയെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാൻ ശ്രമിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിന്റെ സത്യം തെളിയണമെങ്കിൽ ദിലീപ് പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് കോണ്‍ഗ്രസ് പ്രവർത്തകനാണ്. ആലുവയിലെ വിജയത്തിന് ദിലീപ് വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇത് സിപിഎമ്മിന് വിരോധമുണ്ടാക്കിയിട്ടുണ്ടെന്നും പി.സി. ജോർജ് എംഎൽഎ പറഞ്ഞു.
Read More