കോട്ടയം: രണ്ട് എൻജിനിയറിംഗ് വിദ്യാർഥികളുടെ മരണത്തിൽ കലാശിച്ച അപകടത്തിൽപ്പെട്ടത് അടൂരിൽനിന്നുള്ള അഡോണ ട്രാവൽസ് എന്ന ടൂറിസ്റ്റ് ബസ്. റോഡിൽനിന്നു തെന്നിമാറിയ ബസ് മൂന്നു തവണ മറിഞ്ഞു കുഴിയിൽ പതിച്ചു. മഴയും മൂടൽ മഞ്ഞുമുണ്ടായിരുന്നു. ബസ് മറിഞ്ഞുമറിഞ്ഞു വീഴുന്നതേ ഓർമയുള്ളൂ. ഒന്നിലേറെ തവണ തകിടംമറിഞ്ഞതോടെ ബസിൽ കൂട്ടനിലവിളിയായി. പലരും സീറ്റിൽനിന്നു തെറിച്ചുവീണു. പാട്ടും സംസാരവുമായി ബസിലിരുന്ന വിദ്യാർഥികൾ ബസിനുള്ളിൽ ഉരുണ്ടു മറിഞ്ഞു -ചിക്മംഗളൂർ അപകടത്തിൽ രക്ഷപ്പെട്ട വിദ്യാർഥികൾ ഓർമിക്കുന്നു. വീഴ്ചയുടെ ആഘാതത്തിൽ മെറിനും ഐറിനും തെറിച്ചു ബസിനടിയിൽപ്പെട്ടു. പഠനഭാഗമായി കർണാടകത്തിലെ വിവിധ ഐടി, വ്യവസായകേന്ദ്രങ്ങൾ സന്ദർശിക്കാനാണ് 74 അംഗവിദ്യാർഥി സംഘം അധ്യാപകർക്കും രക്ഷാകർതൃ പ്രതിനിധികൾക്കുമൊപ്പം രണ്ടു ബസുകളിൽ പുറപ്പെട്ടത്. അമൽജ്യോതി കോളജിൽനിന്നു വിവിധ സംഘങ്ങൾ പഠനയാത്ര പോയതിനാൽ ഏതു വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് അറിയാൻ കോളജ് അധികൃതർ ആദ്യം ബുദ്ധിമുട്ടിയിരുന്നു. കോളജിൽനിന്നുപോയ ഒരു ബസ് അപകടത്തിൽപ്പെട്ടു എന്നു മാത്രമാണ് ആദ്യം…
Read MoreCategory: Loud Speaker
പള്‍സര്‍ സുനിക്കുവേണ്ടി ദിലീപിനെ വിളിക്കാന്‍ ശ്രമിച്ച പോലീസുകാരന് അറസ്റ്റില്‍; കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലേക്ക് വിളിച്ചത് മൂന്ന് തവണ
ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ സഹായിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്തു. കളമശേരി എആർ ക്യാന്പിലെ സിവിൽ പോലീസ് ഓഫീസറായ അനീഷിനെയാണ് അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. പൾസർ സുനിക്കുവേണ്ടി ദിലീപിനെ വിളിക്കാനാണ് അനീഷ് ശ്രമിച്ചത്. സുനിയുടെ ശബ്ദം റെക്കോർഡ് ചെയ്ത് ദിലീപിന് അയച്ചു കൊടുക്കാനും ശ്രമിച്ചിരുന്നു. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലേക്ക് അനീഷ് മൂന്നുവട്ടം വിളിക്കുകയുണ്ടായി. കേസിലെ 14-ാം പ്രതിയാണ് അനീഷ്.
Read Moreമരണത്തിലും വേർപിരിയാതെ…! കോളജിൽ പ്രവേശനം ലഭിച്ച നാൾ മുതൽ ഐറിനും മെറിനും പിരിയാത്ത കൂട്ടുകാരായിരുന്നു; ഇരുവർക്കും സമാനതകളും പലതായിരുന്നു
കാഞ്ഞിരപ്പള്ളി: കോളജിൽ പ്രവേശനം ലഭിച്ച നാൾ മുതൽ ഐറിനും മെറിനും പിരിയാത്ത കൂട്ടുകാരായിരുന്നു. ക്ലാസിലും പുറത്തും അവസാനം മരണത്തിലേക്കുള്ള യാത്രയിലും അവർ ചേർന്നിരുന്നു. ഇരുവർക്കും സമാനതകളും പലതായിരുന്നു. രണ്ടുപേരുടെയും പിതാക്കന്മാർ പോലീസ് ഉദ്യോഗസ്ഥർ. ഐറിന്റെ പിതാവ് പി.ടി. ജോർജ് എസ്ഐയും മെറിന്റെ പിതാവ് ദേവസ്യ പീരുമേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമാണ്. ഇരുവർക്കും ഓരോ സഹോദരിമാരാണുള്ളത്.
Read Moreകണ്ണീരണിഞ്ഞ് കലാലയം! വിദ്യാർഥിനികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി; ഐറിന്റെ സംസ്കാരം ഇന്ന്
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിൽനിന്നു പഠനയാത്ര പോയ വിദ്യാർഥികളുടെ ബസ് കർണാടകത്തിലെ ചിക്മംഗളൂരുവിൽ അപകടത്തിൽപ്പെട്ടു മരിച്ച വിദ്യാർഥിനികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. മുണ്ടക്കയം വരിക്കാനി വളയത്തിൽ ദേവസ്യ കുരുവിള (എഎസ്ഐ, പീരുമേട് പോലീസ് സ്റ്റേഷൻ) മകൾ മെറിൻ സെബാസ്റ്റ്യൻ (20), വയനാട് സുൽത്താൻ ബത്തേരി തൊടുവെട്ടി പുത്തൻകുന്ന് പാലീത്ത്മോളേൽ പി.ടി. ജോർജിന്റെ (സബ് ഇൻസ്പെക്ടർ കേരള പോലീസ്) മകൾ ഐറിൻ മരിയ ജോർജ് എന്നിവരാണു മരിച്ചത്. ഐറിന്റെ സംസ്കാരം ഇന്നു രാവിലെ 10.30നു ബത്തേരി തൊടുവെട്ടി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലും മെറിന്റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30നു മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിലും നടക്കും. മൂന്നാം വർഷ ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിദ്യാർഥികൾ രണ്ടു ബസുകളിലാണു പഠനയാത്ര പുറപ്പെട്ടത്. കർണാടകയിലെ മാഗഡി അണക്കെട്ടിനുസമീപം വെള്ളിയാഴ്ച രാത്രി 8.30ന് ഒരു ബസ് നിയന്ത്രണം വിട്ടു മറിഞ്ഞായിരുന്നു അപകടം.…
Read Moreസമ്മാനം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കാമുകിയുമായി തിരുവോണ നാളില്‍ ചുറ്റാനിറങ്ങി; പിന്നെ സംഭവിച്ചത് അത്ര സുഖമുള്ള കാര്യങ്ങളല്ല…
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍.തെക്കേക്കര കുറത്തികാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി മുട്ടത്താഴെ വീട്ടില്‍ വിഷ്ണു(22)വിനെയാണ് സി.ഐ: പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിവാഹം ചെയ്യാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചതിനു ശേഷം സമ്മാനം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തിരുവോണ നാളില്‍ പുറത്തേക്കു കൊണ്ടു പോകുകയായിരുന്നു. ബൈക്കില്‍ കയറ്റി മാവേലിക്കര റെയില്‍വേ സ്റ്റേഷനു സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ഫോണ്‍ വിശദാംശങ്ങള്‍ പിന്തുടര്ന്ന് ചെങ്ങന്നൂര്‍ പെണ്ണുക്കരയിലെ ബന്ധുവീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തും സമാനമായ പീഡനക്കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Read More6 മാസം 6 കൊലപാതകം! ഹരിപ്പാട്ട് യുവാവിനെ വീട്ടിൽനിന്നു വിളിച്ചിറക്കി വെട്ടിക്കൊന്നു; ക്വട്ടേഷൻ ഗുണ്ടകൾ അഴിഞ്ഞാടുന്നു പോലീസ് നോക്കുകുത്തി
ഹരിപ്പാട്: അഞ്ചംഗ ക്വട്ടേഷൻ സംഘം യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി. ഹരിപ്പാട് നങ്യാർകുളങ്ങര അരുണപ്പുറം കരുകതയിൽ ബേബിയുടെ മകൻ ലിജോ വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി 11 ഓടെ മാരകായുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അഞ്ചംഗസംഘം ഇയാളെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. പ്രദേശവാസിയായ സുനീഷ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പ്രതികളെ പിടികൂടാൻ ഹരിപ്പാട് സിഐ മനോജിന്റെ നേതൃത്വത്തിൽ അന്വേഷണം ഉൗർജിതമാക്കി. സുനീഷിന്റെ ഭാര്യയെ പീഡിപ്പിച്ച കേസിൽ പിടിയിലായി റിമാൻഡിലായ ലിജോ വർഗീസ് കഴിഞ്ഞിടെയാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ആറുമാസത്തിനിടെ ഹരിപ്പാട് മേഖലയിൽ നടന്ന ആറാമത്തെ കൊലപാതകമാണിത്. ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയിലും മറ്റും വർധിച്ചുവരുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും ജനങ്ങൾ ആകെ ഭീതിയിലാണ്. ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത പോലീസ് സംഘം സംഭവസ്ഥലത്തെത്തി രാവിലെ തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട ലിജോ…
Read Moreപ്രാദേശിക രാഷ്ട്രീയ ധാർഷ്ട്യത്തിന്റെ രക്തസാക്ഷി; ദേശീയ പാതയോരത്തെ അശാസ്ത്രീയ ബസ് കാത്തിരുപ്പു കേന്ദ്രത്തിന്റെ നിർമാണം സഖാക്കളും നാട്ടുകാരും ചൂണ്ടികാ ട്ടിയിട്ടും നടപടിയുണ്ടായില്ല; ഒടുക്കം ഒരു ജീവൻ നൽകേണ്ടി വന്ന കാത്തിരുപ്പു കേന്ദ്രത്തിന്റെ നിർമാണത്തെക്കുറിച്ച്…
പരിയാരം: ആരു പറഞ്ഞാലും ഞങ്ങള്‍ ഉദ്ദേശിച്ചത് നടത്തുമെന്ന പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ ധാർഷ്ട്യത്തിന്റെ ബലിയാടാണ് ഇന്നലെ ബസ് കാത്തുനില്‍ക്കവെ മിനി ലോറി പാഞ്ഞുകയറി അപകടത്തില്‍ പെട്ട് മരിച്ച ഇ.എം.അസ്സു. നിർമാണത്തിലെ അശാസ്ത്രീയത കാരണം ഏറെ വിവാദം സൃഷ്ടിച്ചതാണ് അപകടം നടന്ന പരിയാരം മെഡിക്കല്‍ കോളജ് സ്റ്റോപ്പിലെ ബസ് ഷെല്‍ട്ടര്‍. ഷെല്‍ട്ടര്‍ ദേശീയപാതയോട് ചേര്‍ന്ന് നില്ക്കുന്നതിനാല് അപകടകരമാണെന്നും പിന്നിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും ഇത് പണിത പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വത്തോട് പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചെവിക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. ഇത് സംബന്ധിച്ച് രാഷ്ട്രദീപിക നേരത്തെ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു. നാട്ടുകാര്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതിക്ക് പരാതി നല്‍കുകയും, പരാതി പരിഗണിച്ച് ഷെല്‍ട്ടറും ഇതിന് തൊട്ട് സ്ഥാപിച്ച മൂന്ന് കൊടിമരങ്ങളും പൊളിച്ചുമാറ്റണമെന്നും തളിപ്പറമ്പ് താലൂക്ക് വികസനസമിതി ദേശീയപാത വിഭാഗത്തോട് ആവശ്യപ്പെട്ടതിന്റെ പിറ്റേദിവസം തന്നെ ടി.വി.രാജേഷ് എംഎല്‍എ ഷെല്‍ട്ടര്‍ ഉദ്ഘാടനം…
Read Moreലാലുമായി ഇനി കൂട്ടുവേണ്ടെന്ന് ബിഹാര്‍ കോണ്‍ഗ്രസ്, വിശ്വസിക്കാന്‍ കൊള്ളില്ലെന്നും എംഎല്‍എമാര്‍ രാഹുലിനോട്
ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളുമായുള്ള സഖ്യത്തെ ചൊല്ലി ബീഹാറില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. ലാലുവിന്റെ പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന്, ബിഹാറിലെ 27 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19 പേര് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് ആവശ്യപ്പെട്ടു. ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് അഴിമതിക്കേസില്‍ കുടുങ്ങിയിരിക്കുന്ന ലാലു പ്രസാദ് യാദവുമായുള്ള സഖ്യം കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്ന് എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടത്. വോട്ടര്‍മാര്‍ക്ക് ഇടയില്‍ ഇനിയും അസംതൃപ്തി ഉണ്ടാക്കാന്‍ ലാലുവിന്റെ ആര്‍ജെഡിയുമായുള്ള കൂട്ടുകെട്ട് കാരണമാകുമെന്നും എംഎല്‍എമാര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ മുന്നറിയിപ്പ് നല്കി. ലാലുവിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും, ലാലുവുമായുള്ള സഖ്യം പാര്‍ട്ടിയ്ക്ക് ഗുണകരമാകില്ലെന്നും പറഞ്ഞ എംഎല്‍എമാര്‍ മുസ്ലിംയാദവ സീറ്റുകള്‍ ആര്‍ജെഡി കൈക്കലാക്കുകയും, ശേഷിക്കുന്ന, വിജയിക്കാന്‍ പ്രയാസമുള്ള സീറ്റുകളാണ് മറ്റുള്ളവര്‍ക്ക് നല്‍കുന്നതെന്നും വ്യക്തമാക്കി. ഇതിനാലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് മികച്ച നേട്ടം കൈവരിക്കാനാകാത്തതെന്നും വിമത എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി.
Read Moreആന്റിയുടെ കൊടുംചതി, ഒപ്പം ജോലി ചെയ്തിരുന്ന യുവാവിന് പതിനെട്ടുകാരിയെ കാഴ്ച്ചവെച്ച് ആന്റി, ലോഡ്ജില്‍ പൂട്ടിയിട്ട് കാവല്‍ നിന്നു, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
18കാരിയെ 24കാരനായ യുവാവ് ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. താനെയിലെ ബദലാപൂരിലായിരുന്നു സംഭവം. പീഡിപ്പിക്കാന്‍ യുവാവിന് കൂട്ടുനിന്നത് പെണ്‍കുട്ടിയുടെ ആന്റിയായിരുന്നു. യുവാവിനെയും യുവതിയുടെ ആന്റിയെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡിപ്പിച്ച യുവാവ് പെണ്‍കുട്ടിയുടെ സഹപ്രവര്ത്തകന് ആയിരുന്നു. പെണ്‍കുട്ടിയും, യുവാവും, പെണ്‍കുട്ടിയുടെ ആന്റിയും ഒരേ സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നത്. സംഭവദിവസം പെണ്‍കുട്ടിയും ആന്റിയും പൂനെയിലെ ലോണവാല ക്ഷേത്രത്തില്‍ പോയിരുന്നു. ഈ ക്ഷേത്രത്തിലേക്ക് പിന്നീട് യുവാവും എത്തുകയായിരുന്നു. തുടര്‍ന്ന് മൂവരും ലോഡ്ജിലേക്ക് പോയി. പോകും വഴി പെണ്‍കുട്ടിയോട് യുവാവ് മോശമായി പെരുമാറിയിരുന്നു. തുടര്‍ന്ന് ലോഡ്ജില്‍ വെച്ച് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും പെണ്‍കുട്ടിയെ യുവാവ് ഭീഷണിപ്പെടുത്തി. എന്നാല്‍ തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Read Moreജയിലില്‍ പോകുംമുമ്പ് ആള്‍ദൈവം ഗുര്‍മീത് കലാപത്തിനു പണവും നല്കി, തെളിവുകള്‍ പുറത്ത്
ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ദേര സച്ച സൗദ നേതാവ് കുറ്റക്കാരനെന്നു കോടതി വിധിച്ചതിനു പിന്നാലെ ഉത്തരേന്ത്യയില്‍ കലാപം സൃഷ്ടിക്കാന്‍ ദേരാ മാനേജ്മെന്റ് അഞ്ചു കോടി രൂപ വിതരണം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. കലാപം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇക്കാര്യം അറിയിച്ചത്. ദേരയുടെ പഞ്ച്കുള ബ്രാഞ്ച് തലവന്‍ ചംകൗര്‍ സിംഗാണ് ദേര മാനേജ്മെന്റില്‍നിന്നു പണം വാങ്ങി വിതരണം നടത്തിയത്. ഇയാള്‍ പഞ്ചാബിലെ മൊഹാലി സ്വദേശിയാണ്. ഓഗസ്റ്റ് 28ന് രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ചംകൗറും കുടുംബവും ഒളിവിലാണ്. ദേരയ്ക്കു പുറമേ പഞ്ചാബ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഗുര്‍മീതിന്റെ സഹായികള്‍ പണം വിതരണം ചെയ്തു. കലാപത്തിനിടെ ജീവന് നഷ്ടപ്പെട്ടാല്‍ കനത്ത നഷ്ടപരിഹാരം നല്‍കാമെന്ന് ദേര മാനേജ്മെന്റ് സമ്മതിച്ചിരുന്നതായും അനുയായികള്‍ വെളിപ്പെടുത്തി. ചംകൗറിനെ അറസ്റ്റ് ചെയ്താല്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം. അനുയായികളായ രണ്ടു…
Read More