നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ കാണാന്‍ ജയിലിലേക്ക് സിനിമാതാരങ്ങളുടെ ഒഴുക്ക് തുടരുമ്പോള്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന് നാദിര്‍ഷ പോലീസിനെ അറിയിച്ചതായാണ് വിവരം. നാദിര്‍ഷ ആദ്യം പറഞ്ഞത് പലതും പച്ചക്കള്ളമാണെന്ന് പോലീസ് പറയുന്നുണ്ട്. ആശുപത്രി വിട്ടാലുടന്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. കേസില്‍ ഹൈക്കോടതി അഭിഭാഷകനില്‍ നിന്ന് നാദിര്‍ഷ നിയമോപദേശം തേടി. മുന്‍കൂര്‍ ജാമ്യം തേടണമോയെന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടിയത്. ബുധനാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനായി നാദിര്‍ഷാ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നെഞ്ചുവേദനയാണെന്നു പറഞ്ഞ് ചികിത്സ തേടുകയായിരുന്നു എന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസില്‍ പ്രതിയായ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാള്‍ നല്കിയ മൊഴികളുടെ അടിസ്ഥാനത്തിലും ഈ മൊഴികളെ…
Read MoreCategory: Loud Speaker
ഗൗരി ലങ്കേഷിന്റെ മരണത്തിനു പിന്നില്‍ നക്സലുകളെ സംശയമെന്ന് സഹോദരന്
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ സഹോദരന്റെ വെളിപ്പെടുത്തല്‍. ഇന്ദ്രജിത്ത് ലങ്കേഷാണ് സഹോദരിക്ക് വിവിധ നക്സല്‍ ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി എന്‍ഡിടി ന്യൂസിനോട് വെളിപ്പെടുത്തിയത്. നക്സലുകളായ പലരെയും മുഖ്യധാരയിലേക്കു കൊണ്ടുവന്ന ഗൗരി ലങ്കേഷിനോട് നക്സലുകള്‍ക്ക് വിദ്വേഷമുണ്ടായിരുന്നെന്നും അതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമായിരുന്നു ഇന്ദ്രേജിത്തിന്റെ വാദം. എന്നാല്‍ ഇന്ദ്രജിത്തിന്റെ വാദങ്ങളെ തള്ളി ഗൗരിയുടെ സഹോദരി കവിത രംഗത്തുവന്നിരുന്നു. ഇന്ദ്രജിത്ത് എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നു പറഞ്ഞ കവിത ഗൗരി തങ്ങള്‍ക്കൊപ്പമായിരുന്നെന്നും ഇന്ദ്രജിത്തിന് അവളുടെ ജീവിതത്തെക്കുറിച്ച് ഒന്നുമറിയില്ലായെന്നും ഉറപ്പിച്ചു പറഞ്ഞിരുന്നു. കുറച്ചുവര്‍ഷം മുമ്പ് ഇന്ദ്രജിത് ഗൗരി ലങ്കേഷിനെ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഗൗരിയുടെ മരണത്തിനു പിന്നില്‍ സംഘപരിവാര്‍ സംഘടനയാണെന്ന ആരോപണം ശക്തമാണ്.
Read Moreഅനന്തൻകരിയിൽ കുടുങ്ങി ബാലകൃഷ്ണൻ..! ആനയെ തുരുത്തിൽ നിന്നു പുറത്തെത്തിക്കാനുള്ളശ്രമം ഉൗർജിതമാക്കി; പാപ്പാൻമാർക്കെതിരേയും ലോറി ഡ്രൈവർക്കെതിരേയും കേസ്; ഭീതിയോടെ 14 കുടുംബങ്ങൾ
ആലപ്പുഴ: ദേശീയ പാതയിലൂടെ ലോറിയിൽ കൊണ്ടുവരുന്നതിനിടെ ഇടഞ്ഞ് ലോറിയിൽ നിന്നിറങ്ങി ഓടി വളമംഗലം അനന്തൻകരിയിലെ ചതുപ്പിൽ കുടുങ്ങിയ കൊന്പൻ മുല്ലയ്ക്കൽ ബാലകൃഷ്ണനെ തുരുത്തിൽ നിന്നു പുറത്തെത്തിക്കാൻ ശ്രമം ഉൗർജിതമായി തുടരുന്നു. ഇന്നലെ ചതുപ്പിൽ നിന്നു കരകയറ്റിയെങ്കിലും രണ്ട് തവണ മയക്കുവെടി വച്ചതിനാൽ അവശനിലയിലായ ആനയെ തുരുത്തിലെ പാലം കടത്തിക്കൊണ്ടുപോകുന്നത് അപകടമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് അനന്തൻകരി തുരുത്തിൽ നിന്നു പുറത്തേക്കുകൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് വനംവകുപ്പ് വെറ്ററിനറി ഡോക്ടർമാരുടെ സംഘം ആനയെ പരിശോധിക്കും. ഇതിനുശേഷമാകും തുരുത്തിൽ നിന്നു പുറത്തേക്കുകൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുക. റിയിൽ നിന്ന് ഇറങ്ങിയോടി വീടുകളും വാഹനവുമൊക്കെ തകർത്ത കൊന്പൻ നിലവിൽ ശാന്തനാണെങ്കിലും മയക്കുവെടിയുടെ സ്വാധീനം വിടുന്നതോടെ വീണ്ടും അക്രമാസക്തനാകുമെന്ന ആശങ്കയുമുണ്ട്. വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിൽ ആനയെ സുരക്ഷിതമായി ബന്ധിക്കുന്നതിനുള്ള സൗകര്യങ്ങളില്ലാത്തതും ആശങ്കയുയർത്തിയിട്ടുണ്ട്. 14 കുടുംബങ്ങൾ താമസിക്കുന്ന തുരുത്തിൽ നിന്നും പുറത്തേക്ക് കടക്കാനുള്ള മാർഗത്തിനോട് ചേർന്നാണ്…
Read Moreആ മീശയാണേ… സത്യം, അവൾ മകളല്ല..! ദാലിയുടെ പിതൃ തർക്ക കേസിൽ മർട്ടിനസിന് തിരിച്ചടി; ഡിഎൻഎ പരിശോധനയിലാണ് മകളല്ലെന്ന് തെളിഞ്ഞതെന്ന് ദാലി ഫൗണ്ടേഷൻ
മാഡ്രിഡ്: സർറിയലിസത്തിന്റെ ആശാൻ സാൽവദോർ ദാലിയുടെ മരണാനന്തരവും അയാർഥ്യങ്ങളുടെ പകിടകളി. ദാലിയുടെ മകളെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന സ്ത്രീ മകളല്ലെന്ന് തെളിഞ്ഞു. ഡിഎൻഎ പരിശോധനയിലാണ് കാറ്റലോണിയൻകാരനായ ദാലിയുടെ നാട്ടുകാരിതന്നെയായ പിലാർ ആബേൽ മർട്ടിനെസ് (61) മകളല്ലെന്ന് തെളിഞ്ഞത്. ദാലി ഫൗണ്ടേഷനാണ് ഈ വാർത്ത പുറത്തുവിട്ടത്. ദാലിയുടേയും മർട്ടിനസിന്റെയും ഡിഎൻഎ തമ്മിൽ യോജിക്കുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതായി ഫൗണ്ടേൻ വക്താവ് പറഞ്ഞു. മർട്ടിനെസ് മാഡ്രിഡിലെ കോടതിയിൽ നൽകിയ പിതൃ തർക്ക കേസിനെ തുടർന്ന് ദാലിയുടെ മൃതദേഹം കാറ്റലോണിയയിലെ മ്യൂസിയത്തിലുള്ള കല്ലറയിൽ നിന്നു പുറത്തെടുത്ത് ഡിഎൻഎ ശേഖരിച്ചിരുന്നു. ഈ സാമ്പിളും മർട്ടിനെസിന്റെ ഡിഎൻഎയുമാണ് പരിശോധിച്ചത്. മർട്ടിനെസിന്റെ പരാതിയിൽ നേരത്തേ രണ്ടുതവണ ഡിഎൻഎ പരിശോധനകൾ നടന്നിരുന്നു. എന്നാൽ ടെസ്റ്റിനായി എടുത്ത വസ്തുക്കളുടെ കാലപ്പഴക്കം കാരണം ഫലത്തിൽ അവ്യക്തത വന്നു. ഇതോടെ ഭൗതികശരീരം തന്നെ പുറത്തെടുത്തു തർക്കത്തിനു പരിഹാരം കാണാൻ കോടതി ഉത്തരവുണ്ടാകുകയായിരുന്നു. 1989ൽ…
Read Moreഇത് അഭിനയമല്ല..! ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചു; നെഞ്ചുവേനയെന്നു നാദിർഷാ; ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ നാദിർഷായെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് ഇതിൽനിന്ന് ഒഴിഞ്ഞുമാറാനായി നാദിർഷാ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നെഞ്ചുവേദനയെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. മുന്‍പ് ചോദ്യം ചെയ്തപ്പോൾ നാദിർഷാ പറഞ്ഞതു പലതും കളവെന്നു പോലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് വീണ്ടും ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത്. ആശുപത്രി വിട്ടാൽ നാദിർഷായെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് പോലീസ് നൽകുന്ന സൂചന. കേസിൽ മുൻകൂർ ജാമ്യം തേടണോയെന്ന് നാദിർഷാ അഭിഭാഷകനിൽനിന്നു നിയമോപദേശം തേടിയതായും സൂചനയുണ്ട്. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസിൽ പ്രതിയായ പൾസർ സുനിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലും ഈ മൊഴികളെ സാധൂകരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് നടൻ ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.…
Read More58-ാം ദിവസം ചെറിയൊരാശ്വാസം! ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിച്ച് താരം; വീട്ടിൽനിന്നു തിരികെ ഇറങ്ങിയത് അമ്മയെയും മകളെയും ഉൾപ്പെടെ വാരിപ്പുണർന്നശേഷം
കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് 58-ാം ദിവസമാണ് ഇടക്കാലാശ്വാസമെന്ന നിലയിൽ ജയിലിനു പുറത്തിറങ്ങുന്നത്. അങ്കമാലി കോടതിയുടെ അനുമതിയോടെ പുറത്തിറങ്ങിയ ദിലീപിനോട് മാധ്യമപ്രവർത്തകർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ചെറുപുഞ്ചിരിയോടെ മുഖം തിരിച്ചു. രാവിലെ ആലുവ സബ് ജയിലിൽനിന്നു പുറത്തെത്തി പോലീസ് ജീപ്പിൽ കയറുന്നതിനിടെയാണു നടനോട് മാധ്യമപ്രവർത്തകർ കേസ് സംബന്ധിച്ച് സംസാരിക്കാൻ ശ്രമിച്ചത്. മാധ്യമപ്രവർത്തകരോട് സംസാരിക്കരുതെന്ന ഉപാധികളോടെയാണു പുറത്തിറങ്ങാൻ കോടതി നടന് അനുമതി നൽകിയിരുന്നത്. ഇത് നടൻ അക്ഷരംപ്രതി അനുസരിക്കുന്നതാണു കാണാൻ സാധിച്ചത്. ജയിൽനിന്നു വീട്ടിലെത്തിയ താരം പോലീസ് ജീപ്പിൽനിന്നിറങ്ങി ഒറ്റയ്ക്കു നടന്നാണു പൂമുഖത്തേയ്ക്ക് എത്തിയത്. ഈ സമയം മുറ്റത്ത് നിരവധി ബന്ധുക്കൾ ഉണ്ടായിരുന്നെങ്കിലും ആരോടും സംസാരിക്കുവാൻ തയ്യാറായില്ല. നടൻ വീട്ടിലെത്തിയ ഉടൻ ആരംഭിച്ച ചടങ്ങുകൾ ഒരു മണിക്കൂറിനകം പൂർത്തിയാക്കി. തുടർന്നുള്ള സമയം ബന്ധുക്കളോടൊപ്പം ചെലവഴിക്കാനാണു താരം തയ്യാറായത്. ബന്ധുക്കളോടൊപ്പം ഭക്ഷണം…
Read Moreവസ്ത്രങ്ങള്‍ ഊരി എറിഞ്ഞ ശേഷം അടിവസ്ത്രം മാത്രം ധരിച്ച് വീട്ടമ്മയെ പീഢിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു
വീട്ടില്‍ കയറി സ്ത്രീയെ പീഢിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ഓടിച്ച് പിടികൂടി പൊലിസില്‍ ഏല്പിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി ബാബുരാജാണ്(28) പിടിയിലായത്. പ്രതിയെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് പിടികൂടിയത്. എറണാകുളം കടവന്ത്ര സുഭാഷ് നഗറില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കായിരുന്നു സംഭവം. മദ്യലഹരിയില്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തിയ ബാബുരാജ് വീടിനു പുറത്ത് നില്‍ക്കുകയായിരുന്ന വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ വീട്ടമ്മ നിലത്തുവീണു. തുടര്‍ന്ന് വീട്ടമ്മയുടെ മുടിക്കുത്തില്‍ പിടിച്ച് വലിച്ചിഴക്കുന്നതിനിടെ കൈമുട്ടുകള്‍ക്ക് പരിക്കേറ്റു. വീട്ടമ്മയുടെ കരച്ചില്‍കേട്ട് നാട്ടുകാരെത്തിയതോടെ പ്രതി മതില് ചാടിക്കടന്ന് ഓടി. നാട്ടുകാര്‍ ഇയാളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സ്വദേശിയാണെങ്കിലും അവിടെ വീടോ ബന്ധുക്കളോ ഇല്ലെന്നും മാതാപിതാക്കള്‍ മരിച്ചതിന് ശേഷം പലസ്ഥലങ്ങളിലായി കടങ്ങിനടക്കുകയാണെന്നും പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇന്ന് കോടതിയില്‍ ഹാജരാക്കും. പരിക്കേറ്റ വീട്ടമ്മയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍…
Read Moreകണ്ണന്താനത്തിന് പിന്തുണയുമായി മന്ത്രി കെ. ടി. ജലീല്‍, മതാന്ധകനോ വര്‍ഗീയവാദിയോ ആകാന്‍ കഴിയില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസം
അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി കെടി ജലീല്‍. കണ്ണന്താനത്തിന് ഒരിക്കലും ഒരു മതാന്ധകനോ വര്‍ഗ്ഗീയവാദിയോ ആകാന്‍ കഴിയില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കണ്ണന്താനത്തിന്റെ സ്ഥാനലബ്ധി കേരളത്തിന് ഗുണം ചെയ്യുമെന്നും ടൂറിസം ഐ.ടി മേഖലകകളില്‍ നല്ല ഇടപെടലുകള്‍ നടത്തി സംസ്ഥാനത്തിന് കഴിയുന്നതെല്ലാം ചെയ്യാന്‍ അല്‍ഫോന്‍സ് ശ്രമിക്കുമെന്ന് നമുക്കാശിക്കാമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രി കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം…- അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ സന്തോഷമുണ്ട്. 2006 ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച് ആദ്യം നിയമസഭയില്‍ എത്തിയപ്പോള്‍ അതേ സഭയില്‍ അംഗമായി അല്‍ഫോന്‍സുമുണ്ടായിരുന്നു. അദ്ദേഹം രചിച്ച ‘ഇന്ത്യ മാറ്റത്തിന്റെ ഇടിമുഴക്കം’എന്ന പുസ്തകം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വായിച്ചതെങ്കിലും അതിന്റെ ആവേശം അപ്പോഴും വിട്ട് മാറിയിരുന്നില്ല. പത്താം ക്ലാസ്സില്‍ കേവലം 47ശതമാനം മാര്‍ക്ക് മാത്രം വാങ്ങിയ കുട്ടി സിവില്‍ സര്‍വീസ്…
Read Moreദിലീപിന് ശക്തമായ പിന്തുണ! മൗനം വെടിഞ്ഞ് മലയാള സിനിമ; കഴിഞ്ഞ മൂന്ന് ദിവസമായി ദിലീപിനെ കാണാൻ ആലുവ സബ് ജയിലിലേക്ക് സിനിമാക്കാരുടെ ഒഴുക്ക്
കോട്ടയം: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ ജയിൽവാസം രണ്ടുമാസം പിന്നിടുകയാണ്. അറസ്റ്റിലായതോടെ താരത്തെ കൈവിട്ട മലയാള സിനിമ ഇന്ന് മൗനം വെടിഞ്ഞ് ദിലീപിനൊപ്പമാണെന്ന് പറയാതെ പറയുകയണ്. കഴിഞ്ഞ മൂന്ന് ദിവസമായി ദിലീപിനെ കാണാൻ ആലുവ സബ് ജയിലിലേക്ക് സിനിമാക്കാരുടെ ഒഴുക്കാണ്. അറസ്റ്റ് നടന്ന 50 ഓളം ദിവസം മൗനമായിരുന്ന സിനിമാക്കാർ കൂട്ടത്തോടെ ജയിലിലേക്ക് എത്തുന്നത് ദിലീപിനുള്ള പിന്തുണയായി തന്നെയാണ് കണക്കാക്കുന്നത്. വരുന്നവരാരും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായിരുന്നില്ല. എന്നാൽ അമ്മയുടെ ഭാരവാഹിയും ഇടതുപക്ഷ പിന്തുണയോടെ വിജയിച്ച എംഎൽഎയുമായ കെ.ബി.ഗണേഷ്കുമാർ ദിലീപിനെ ജയിലിൽ സന്ദർശിച്ച ശേഷം പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ദിലീപിന്റെ ആനുകൂല്യം പറ്റിയവർ ആപത്ത് കാലത്ത് അയാളെ കൈവിടരുതെന്നാണ് ഗണേഷ് ജയിലിന് പുറത്തു പറഞ്ഞത്. പോലീസുകാർ ചോദ്യം ചെയ്യുമെന്നോ ഫോണ്‍ ചോർത്തുമെന്നോ ഭയന്ന് ദിലീപിനെ ആരും കാണാൻ വരാതിരിക്കരുതെന്നും ദിലീപിനെ അധിക്ഷേപിക്കാൻ നടക്കുന്നവരെ ഭയപ്പെടേണ്ടെന്നും…
Read Moreമൈസൂർ കല്ല്യാണത്തിന്റെ ഇര! യുവതിയെ ഭർത്താവ് നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചു; ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: ഭർത്താവ് നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചതിനെ തുടർന്ന് ഗുരുതര പരിക്കുകളോടെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വയനാട് വെള്ളമുണ്ട സ്വദേശി യാച്ചേരി വീട്ടിൽ ഫസീല(22)യെയാണ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിച്ചത്. ആസിഡ് കുടിച്ചതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റിട്ടുണ്ട്. അന്നനാളവും മറ്റും പൊള്ളലേറ്റ് ചുരുങ്ങിയ നിലയിലാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഫസീല മൈസൂർ കല്യാണത്തിന്റെ ഇരയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 31ന് രാത്രിയാണ് ഫസീലയെ ഭർത്താവ് പുങ്കു നൂറുള്ള ബംഗളൂരുവിലെ ഹൗറള്ളിസ്ട്രീറ്റിൽ ഇവർ താമസിച്ചിരുന്ന വീട്ടിൽ വച്ച് ആസിഡ് കുടിപ്പിച്ചത്. രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നുവെന്ന് മെഡിക്കൽ കോളജ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. വീട്ടിൽ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന കുപ്പിയിൽ നേരത്തെ ആസിഡ് നിറച്ചുവച്ച ഭർത്താവ് തന്നെ നിർബന്ധിച്ച് കുടിപ്പിച്ചതാണെന്നും പരാതിയിൽ പറയുന്നു. രണ്ട് വർഷം മുന്‍പാണ് ഇവർ തമ്മിലുള്ള…
Read More