ബോണി മാത്യു കോട്ടയം: വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവിൽ അവ്യക്തത തുടരുന്നു. പിണറായി സർക്കാർ പ്രഖ്യാപിച്ച 900കോടി രൂപയുടെ ധനസഹായം നിരവധി ആളുകൾക്ക് സഹായകരമാകുമെന്ന് കരുതിയെങ്കിലും ഒട്ടനവധി നൂലാമാലകളാണ് അപേക്ഷാ ഫോം പൂരിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുള്ളത്. ആദ്യത്തെ ഫോം പൂരിപ്പിക്കാൻ പത്താം ക്ലാസ് ഉൾപ്പെടെയുള്ള ചില സർട്ടിഫിക്കറ്റുകളുടെ ആവശ്യംമതി. പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ വായപ് എടുത്തതിനേക്കാൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. ഗസ്റ്റഡ് ഓഫീസറുടെ ഒപ്പിനോടൊപ്പം പെൻ നന്പർ അടങ്ങിയ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ് ആദ്യത്തെ ഘട്ടം. ഗസ്റ്റഡ് ഓഫീസർമാർ പഴ്സണൽ നന്പറായ പെൻനന്പർ തരാൻ വിമുഖത കാട്ടുന്പോൾ ഒപ്പിനും പെൻ നന്പറിനുമായി അലയുന്നവർ നിരവധിയാണ്. രണ്ടാമത്തെ ആശയക്കുഴപ്പം ബാങ്കുകൾക്ക് വിദ്യാഭ്യാസ വായ്പ ഇളവു ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായ അറിയിപ്പുകൾ നൽകാത്തതാണ്. വായ്പ എടുത്ത ആളുകൾ ബാങ്കുകളെ സമീപിക്കുന്പോൾ തങ്ങൾക്ക് അറിയിപ്പുകൾ ലഭിച്ചിട്ടില്ല എന്നു പറഞ്ഞു ഒഴിയുകയാണ് പലരും. ഫോമുകൾ പൂരിപ്പിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ്…
Read MoreCategory: Loud Speaker
ഇരയുടെ വേദന മുങ്ങിപ്പോകരുത്: ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കില്ലെന്ന് വിനയന്
നടി ആക്രമണത്തിനിരയായ കേസില്‍ ദിലീപിന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കെന്ന് സംവിധായകന് വിനയന്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ വേദന ഇതിനിടയില്‍ മുങ്ങിപ്പോകരുതെന്നും ദിലീപിനെ സന്ദര്‍ശിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിനയന് പറഞ്ഞു. സ്വന്തം മകനായാല്‍ പോലും ഇത്തരം സാഹചര്യത്തില്‍ എത്തിയാല്‍ കോടതിയുടെ തീരുമാനത്തിന് അനുസരിച്ചേ കാണൂ എന്നും വിനയന് കൊച്ചിയില്‍ പറഞ്ഞു. ഓണദിനങ്ങളില്‍ സംവിധായകന് രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്, ഏലൂര്‍ ജോര്‍ജ്, നാദിര്‍ ഷാ എന്നിവരും കാവ്യ മാധവനും മീനാക്ഷിയും ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. നടന് ജയറാമും ഇന്നലെ ദിലീപിനെ കാണാനായി ആലുവ ജയിലിലെത്തുകയും ഓണക്കോടി നല്‍കുകയും ചെയ്തിരുന്നു. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് താരങ്ങള്‍ ജയിലിലേക്ക് എത്തിയത്. അതേസമയം, ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം. ഓണാവധിക്ക് ശേഷം…
Read Moreഅഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോകാൻ ശ്രമം; കൊച്ചിയിൽ ഇതരസംസ്ഥാനക്കാരൻ പിടിയിൽ; കഴിഞ്ഞ ദിവസം വൈകിട്ട് ആറിനു മേനക ജംഗ്ഷനിൽവച്ചായിരുന്നു സംഭവം
കൊച്ചി: അഞ്ചു വയസുകാരിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാനക്കാരനെ പിടികൂടി. മട്ടാഞ്ചേരി സ്വദേശികളായ ദന്പതികളുടെ അഞ്ചുവയസുള്ള പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച വെസ്റ്റ് ബംഗാൾ സ്വദേശി ദേപ്പ്പാര ടി എസ്റ്റേറ്റ് ഗ്ലാരലെയ്ൻ ദിനേശ് ടോപ്പോയെയാണു (36) സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറിനു മേനക ജംഗ്ഷനിൽവച്ചായിരുന്നു സംഭവം. ഇടപ്പള്ളി ലുലുമാൾ സന്ദർശനത്തിനുശേഷം രണ്ടു കുട്ടികളുമൊത്ത് ഇടപ്പള്ളി-ഫോർട്ട്കൊച്ചി ബസിൽ യാത്ര ചെയ്യുകയായിരുന്നു ദന്പതികൾ. ബസിന്റെ പിന്നിലെ സീറ്റിലാണു കുട്ടികളെ ഇരുത്തിയിരുന്നത്. ഈ സമയം മലയാളിയായ ഒരാളാണു കുട്ടികൾക്കു സമീപം ഇരുന്നതെന്നു ദന്പതികൾ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. യാത്രയ്ക്കിടെ ഇയാൾ ഇറങ്ങുകയും ദിനേശ് ടോപ്പോ കുട്ടികൾക്കു സമീപം ഇരിക്കുകയുമായിരുന്നു. ബസ് മേനക ജംഗ്ഷനിലെത്തിയപ്പോൾ ഇയാൾ അഞ്ചു വയസുകാരിയെ എടുത്തുകൊണ്ട് ഇറങ്ങിപ്പോകാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട ബസിലെ മറ്റു യാത്രികർ ബഹളംവച്ച് ഇയാളെ പിടികൂടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. വിവരമറിഞ്ഞ്…
Read Moreവന്‍ദുരന്തം ഒഴിവായി! നെടുമ്പാശേരിയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഓടയില്‍ വീണു; യാത്രക്കാര്‍ സുരക്ഷിതര്‍; ദൃക്സാക്ഷികള്‍ പറയുന്നത് ഇങ്ങനെ…
നെടുന്പാശേരി: എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിംഗ് 737-800 വിമാനം നെടുന്പാശേരി അന്താരാഷ് ട്ര വിമാനത്താവളത്തിൽ ഓടയിൽ വീണു. വിമാനത്തിനു വേഗത കുറഞ്ഞിരുന്നതിനാൽ മാത്രമാണ് വൻദുരന്തം ഒഴിവായത്. യാത്രക്കാർ എല്ലാം സുരക്ഷിതരാണ്. റണ്‍വേയിൽ നിന്നും ടാക്സി ട്രാക്കിലേക്ക് കയറിയ വിമാനം പാർക്ക് ചെയ്യേണ്ട ബേയിലേക്ക് തിരിക്കുന്നതിനിടയിലാണ് മുൻവശത്തെ ചക്രങ്ങൾ ഓടയിലേക്ക് കൂപ്പുകുത്തിയത്. പൈലറ്റ് വഴിതെറ്റിച്ച് വിമാനം തിരിച്ചതിനാലാണ് അപകടം ഉണ്ടായത്. പുലർച്ചെ വൻകാറ്റും മഴയും മൂലം കാഴ്ചക്കുറവ് ഉണ്ടായിരുന്നതിനാലാണ് കൈപ്പിഴ സംഭവിച്ചതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി തെളിവെടുപ്പ് പൂർത്തിയാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പുലർച്ചെ 2.40ന് അബുദാബിയിൽ നിന്നും നെടുന്പാശേരിയിൽ എത്തിയ ഐഎക്സ് 452-ാം നന്പർ ഫ്ളൈറ്റാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 102 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം റണ്‍വേയിൽ നിന്നും വേഗത കുറച്ച് ടാക്സി ട്രാക്കിൽ കയറി അല്പം ഓടിയശേഷമാണ് പാർക്കിംഗ് ബേയിലേക്ക് കയറ്റുന്നത്.…
Read Moreആ രണ്ട് മണിക്കൂര്‍..! ദിലീപ് നാളെ വീട്ടിലെത്തും; പോലീസ് അകമ്പടിയോടെ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാകും ദിലീപിനെ എത്തിക്കുക
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി നാളെ വീട്ടിലെത്തും. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതി അനുമതി നൽകിയ സാഹചര്യത്തിലാണു ചടങ്ങിൽ പങ്കെടുക്കാൻ നടനെത്തുന്നത്. രാവിലെ എട്ടു മുതൽ 10 വരെ രണ്ടു മണിക്കൂർ സമയം ചടങ്ങിൽ പങ്കെടുക്കാനാണു കോടതി അനുവാദം നൽകിയിട്ടുള്ളത്. പോലീസ് അകന്പടിയോടെ കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാകും ദിലീപിനെ എത്തിക്കുക. ആദ്യം വീട്ടിലും തുടർന്നു ആലുവ മണപ്പുറത്ത് നടക്കുന്ന ചടങ്ങിലും നടനെ എത്തിക്കുമെന്നാണു സൂചന. മാധ്യമങ്ങളെ കാണില്ലെന്ന ഉറപ്പിലാണു ചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകിയത്. ചടങ്ങിനുശേഷം എത്രയുംവേഗം നടനെ തിരികെ ജയിലിൽ എത്തിക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. രാവിലെ ഏഴു മുതൽ 11.45 വരെ വീട്ടിലും തുടർന്ന് ആലുവ മണപ്പുറത്തുമായി നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണു നടൻ അനുമതി തേടിയത്. അപേക്ഷ പരിഗണിച്ച അങ്കമാലി…
Read Moreകാവ്യ ജയിലില്‍ ഒപ്പം ദിലീപിന്റെ മകള്‍ മീനാക്ഷിയും നാദിര്‍ഷയും; ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്ന ആലുവ സബ് ജയിലില്‍ വൈകിട്ട് നാലോടെയായിരുന്നു കൂടിക്കാഴ്ച
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ജയിലിലെത്തി കണ്ടു. ദിലീപിനെ പാർപ്പിച്ചിരിക്കുന്ന ആലുവ സബ് ജയിലിൽ വൈകിട്ട് നാലോടെയായിരുന്നു കൂടിക്കാഴ്ച. ദിലീപിന്റെ മകൾ മീനാക്ഷിയും സംവിധായകനും സുഹൃത്തുമായ നാദിർഷയും കാവ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു. കേസിൽ അറസ്റ്റിലായ ശേഷം 50 ഓളം ദിവസമായി ദിലീപ് ജയിലിലാണ്. മൂന്ന് തവണ ദിലീപ് ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി നിരസിക്കുകയായിരുന്നു. അറസ്റ്റിന് ശേഷം ആദ്യമായാണ് ദിലീപ് മകളെയും ഭാര്യയെയും കാണുന്നത്. നേരത്തെ അമ്മയും സഹോദരൻ അനൂപും ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചിരുന്നു.
Read Moreമിണ്ടരുത്! യോഗങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രധാനമന്ത്രി അനുവദിക്കില്ലെന്നു ബിജെപി എംപി
എംപിമാരുടെ യോഗങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നില്ലെന്നു മഹാരാഷ്ട്രയില്‍നിന്നുള്ള ബിജെപി എംപി നാനാ പടോലെ. പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്നു. പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന എംപിമാരുടെ യോഗത്തില്‍ ആരെയും സംസാരിക്കാന്‍ അദ്ദേഹം അനുവദിക്കില്ല. യോഗത്തില്‍ ഒബിസി മന്ത്രാലയവും കര്‍ഷക ആത്മഹത്യയും സംബന്ധിച്ച വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രധാനമന്ത്രി ദേഷ്യപ്പെട്ടുവെന്നും പടോലെ പറഞ്ഞു. മോദിയോട് ചോദ്യം ചോദിക്കുമ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വായിച്ചിട്ടില്ലേ, വിവിധ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയില്ലേയെന്ന് അദ്ദേഹം ചോദിക്കുകയാണ് ചെയ്യുകയെന്നും പടോലെ പറഞ്ഞു. കാര്‍ഷിക മേഖലയിലെ കേന്ദ്ര നിക്ഷേപം, നികുതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ താന്‍ ചില നിര്‍ദേശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മോദി ദേഷ്യപ്പെടുകയും തന്നോട് സംസാരിക്കാതിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മോദി പതിവായി പാര്‍ട്ടി എംപിമാരുടെ യോഗം വിളിക്കുന്നു. എന്നാല്‍ ആരെയും സംസാരിക്കാന്‍ അനുവദിക്കില്ലെന്നും പടോലെ കുറ്റപ്പെടുത്തി.
Read Moreആ ഓണ്‍ലൈന്‍ മാധ്യം എന്നെക്കുറിച്ച് തുടര്‍ച്ചയായി കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു, അവരുടെ ലക്ഷ്യം മറ്റു പലതും, കേന്ദ്രമന്ത്രിയാകുമെന്ന വ്യാജവാര്‍ത്തയ്ക്കെതിരേ ജോസ് കെ. മാണി രംഗത്ത്
കേന്ദ്രത്തില്‍ ബിജെപി മുന്നണിയില്‍ ചേര്‍ന്ന് മന്ത്രിസഭയില്‍ ഇടംനേടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ജോസ് കെ.മാണി എംപി. ബിജെപി ബന്ധമോ കേന്ദ്രമന്ത്രിസഭയിലേക്കുള്ള പ്രവേശനമോ തന്റെയോ പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ലെന്നു സമൂഹമധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ജോസ് കെ.മാണി വ്യക്തമാക്കി. ഒരു ഓണ്‍ലൈന്‍ മാധ്യമം എന്നെ സംബന്ധിച്ച ഒരു വാര്‍ത്ത തുടര്‍ച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപി ബാന്ധവമോ കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനമോ എന്റെയോ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല എന്നത് അസന്നിഗ്ദ്ധമായി ആവര്‍ത്തിക്കുകയാണ്. ഇത്തരമൊരു നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു ജോസ് കെ.മാണി ഫേസ്ബുക്കില്‍ കുറിച്ചു. നരേന്ദ്രമോദി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ മന്ത്രിയായി കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ.മാണി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍വന്ന വാര്‍ത്ത. വേളാങ്കണ്ണിയില്‍ പ്രാര്‍ഥിച്ച് ജോസ് കെ. മാണി സത്യപ്രതിജ്ഞക്കു ഡല്‍ഹിയിലേക്കു തിരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read More‘ജിഗോള’ സംസ്കാരം മലയാളികള്‍ക്കിടയിലും പടര്‍ന്നു പിടിക്കുന്നു; മണിക്കൂറുകള്‍ക്ക് വിലയിട്ട് ആണ്‍കുട്ടികളെ ബുക്ക് ചെയ്യുന്നു; ജിഗോളകളെത്തേടി വിദേശവനിതകളും കടല്‍ കടന്നെത്തുന്നു…
ബാഗ്ലൂര് : മലയാളികള്‍ക്കിടയിലും ‘ജിഗോള’ സംസ്കാരം വ്യാപിക്കുന്നതായി വിവരം. അയല്‍ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന പല ആണ്‍കുട്ടികളും എസ്കോര്‍ട്ട് ബോയ് അഥവാ ജിഗോളയായി ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. കേരളത്തിനു പുറത്തേക്ക മക്കളെ പഠിക്കാനയ്ക്കുന്ന പല മാതാപിതാക്കളെയും ഭീതിയിലാക്കുന്നതാണ് പുതിയ വിവരം. മാത്രമല്ല പുറത്ത് പഠിക്കാന്‍ പോകുന്ന പല പെണ്‍കുട്ടികളും ജിഗോളയ്ക്കൊപ്പം കറങ്ങിനടക്കുന്നതും പതിവായിരിക്കുകയാണ്. പണ്ട് ഗേള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് എന്നായിരുന്നു പറയുന്നതെങ്കില്‍ ഇന്ന് യഥാക്രമം അത് ഗേള്‍മേറ്റ് , ബോയ്മേറ്റ് എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. അതായത് സൗഹൃദത്തിനുമപ്പുറം ശാരീരികാവശ്യം നിറവേറ്റുന്ന ആള് എന്നായി നിര്‍വചനം മാറിയിരിക്കുന്നു. ഒരു വിനോദോപാധി എന്ന നിലയിലും ധനസമ്പാദനത്തിനുള്ള മാര്‍ഗം എന്ന നിലയിലുമാണ് പലരും ഈ പണിയ്ക്കിറങ്ങുന്നത്. ഇതിന് ഇടനില നില്ക്കുന്ന സ്ത്രീകളും ഉണ്ടെന്നതാണ് യാഥാര്‍ഥ്യം. കേരളത്തില്‍ ഏറ്റവുമധികം വിദേശ ടൂറിസ്റ്റുകളെത്തുന്ന കോവളം, വര്‍ക്കല ബീച്ചുകളില്‍ ജിഗോളകള്‍ക്ക് ധാരാളമുണ്ട്. സിക്സ് പാക്ക് ശരീരമുള്ള നാടന്‍…
Read Moreവളര്‍ത്തുമകള്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ്! ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തി; വിധിക്കുശേഷം രക്ഷപ്പെടുത്താന്‍ ശ്രമം നടന്നു; ചുവന്ന ബാഗ് ഉയര്‍ത്തി കലാപത്തിന് ആഹ്വാനം നല്‍കാനായിരുന്നു പദ്ധതി
ചണ്ഡിഗഡ്: മാനഭംഗക്കേസിൽ ജയിലിലായ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിംഗിന്റെ വളർത്തു മകളായ ഹണിപ്രീത് ഇൻസാനെതിരെ ലുക്ക് ഒൗട്ട് നോട്ടീസ്. ഹരിയാന പോലീസാണ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ജയിലിലേക്ക് കൊണ്ടു പോകുന്ന വഴി ഗുർമീതിനെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ലുക്ക് ഒൗട്ട് നോട്ടീസ്. വിധിക്കുശേഷം കോടതിക്കു പുറത്തിറങ്ങിയ ഗുർമീതിനെ രക്ഷപ്പെടുത്താൻ ശ്രമം നടന്നിരുന്നതായി പോലീസ് അറിയിച്ചിരുന്നു. വിധി എതിരായാൽ കോടതിയുടെ പുറത്തുകാത്തു നിൽക്കുന്ന അനുയായികൾക്കു കലാപം തുടങ്ങാൻ ആഹ്വാനം നൽകുന്ന സന്ദേശം കൈമാറാനും പദ്ധതി തയാറാക്കിയിരുന്നു. ചുവന്ന ബാഗ് ഉയർത്തി കലാപത്തിന് ആഹ്വാനം നൽകാനായിരുന്നു പദ്ധതി. തന്റെ അംഗരക്ഷകരുടെ സഹായത്താൽ മറ്റൊരു കാറിൽ കയറി രഹസ്യ കേന്ദ്രത്തിലേക്കു മാറാനായിരുന്നു ശ്രമം. എന്നാൽ, പോലീസ് ഈ നീക്കങ്ങളെല്ലാം അവസരോചിത ഇടപെടലിലൂടെ തകർക്കുകയായിരുന്നു.
Read More