കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിൽ പണമെത്തിയതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. കുറച്ചുനാളുകൾക്കു മുന്‍പ് അമ്മ ശോഭനയുടെ അക്കൗണ്ടിൽ 50,000 രൂപ എത്തിയതിനെ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ ശോഭനയ്ക്കു കഴിഞ്ഞിരുന്നില്ല. നേരത്തേ, സുനിയുടെ അമ്മ ശോഭന രഹസ്യ മൊഴി നൽകിയിരുന്നു. കാലടി കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. തനിക്കറിയാവുന്ന സത്യങ്ങൾ കോടതിയിൽ പറഞ്ഞെന്ന് ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചു. ദിലീപിന്റെ ബിഎംഡബ്ല്യൂ കാറിൽവച്ച് 10000 രൂപ സുനിക്ക് കൈമാറിയിട്ടുണ്ടെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഈ വാദങ്ങൾക്കൊന്നും ദിലീപ് തൃപ്തികരമായ മറുപടി നൽകിയിട്ടില്ല. അതിനിടെയാണ് സുനിയുടെ അമ്മയുടെ യൂണിയൻ ബാങ്ക് അക്കൗണ്ടിൽ 50000 രൂപ നിക്ഷേപിച്ചത് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. ആയിരം രൂപയുടെ 46 നോട്ടുകളും 500 രൂപയുടെ എട്ട് നോട്ടുകളുമാണ് സുനിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Read MoreCategory: Loud Speaker
ചാന്ദ്ര ദൗത്യത്തിന് ഉപയോഗിച്ച സഞ്ചി ലേലത്തിൽ പോയത് 18 ലക്ഷം ഡോളറിന്; ചിക്കാഗോയിൽനിന്നുള്ള ഒരു സ്ത്രീയാണ് ഈ തുകയ്ക്ക് ബാഗ് സ്വന്തമാക്കിയത്
വാഷിംഗ്ടണ്‍: ചന്ദ്രനിൽ പോയിവന്ന സഞ്ചി ലേലത്തിന് വിറ്റു പോയത് 18 ലക്ഷം ഡോളറിന്. 1969ൽ, ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോംഗ് അവിടത്തെ പാറക്കഷണങ്ങളുടെയും മറ്റും മാതൃക ശേഖരിക്കാൻ ഉപയോഗിച്ച സഞ്ചിയാണിത്. ചന്ദ്രോപരിതലത്തിലെ പൊടിയുടെ അവശിഷ്ടം ഇപ്പോഴും ഉള്ളിലുണ്ട്. ചിക്കാഗോയിൽനിന്നുള്ള ഒരു സ്ത്രീയാണ് ഈ തുകയ്ക്ക് ബാഗ് സ്വന്തമാക്കിയത്. ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചതുരാകൃതിയിലുള്ള ഒരു വെളുത്ത ബാഗാണിത്. ഒരു വശത്ത്, “ലൂണാര്‍ സാംപിള്‍ റിട്ടേണ്‍’ എന്ന് എഴുതിയിട്ടുമുണ്ട്. ആദ്യ ചാന്ദ്ര ദൗത്യത്തിന്റെ 48-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ലേലം നടത്തിയത്.
Read Moreവിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ഷാരൂഖ് ഖാന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ഓഹരികൾ വിലകുറച്ച് കാണിച്ചതിലൂടെ 73.6 കോടിയുടെ നഷ്ടമുണ്ടാക്കി
ന്യൂഡൽഹി: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചോദ്യം ചെയ്യാൻ നേരിട്ട് ഹാജരാകാൻ ബോളിവുഡ് താരം ഷാരൂഖ് ഖാന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഓഗസ്റ്റ് 23ന് മുംബൈയിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള ഐപിഎൽ ടീമായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരി വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (എഫ്ഇഎംഎ) ലംഘിച്ചുവെന്ന കുറ്റമാണ് ഷാരൂഖിനു മേൽ ചുമത്തിയിരിക്കുന്നത്. ഓഹരികൾ വിലകുറച്ച് കാണിച്ചതിലൂടെ 73.6 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. കഴിഞ്ഞ മാർച്ചിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സഹഉടമകളായ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ, നടി ജൂഹി ചൗള എന്നിവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
Read Moreഇതുവരെ ഓര്മ തിരികെ ലഭിച്ചിട്ടില്ല! ജീവനൊടുക്കാന്‍ ശ്രമിച്ചത് ആറു മാസമായി മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന്; കോവളം എംഎല്‍എയ്ക്കെതിരായ പീഡനകേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം
തിരുവനന്തപുരം: കോവളം എംഎൽഎ എം. വിൻസെന്റിനെതിരായ പീഡനകേസ് അന്വേഷിക്കാൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മിഷണർ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. എംഎൽഎ ആറു മാസമായി മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അന്വേഷണം. സംഭവത്തിൽ തന്നെ കുറ്റക്കാരനാക്കാൻ ശ്രമം നടക്കുന്നതായി കാണിച്ച് എംഎൽഎ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അമിതമായി ഗുളിക കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ച ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എംഎൽഎ ആറു മാസമായി മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യാ ശ്രമമെന്നു വീട്ടമ്മയുടെ ഭർത്താവ് പോലീസിൽ മൊഴി നൽകി. ഇതേ തുടർന്ന് എം. വിൻസെന്റിനെതിരേ പോലീസ് കേസ് എടുത്തു. വീട്ടമ്മയ്ക്കു ഓർമ തിരികെ ലഭിച്ചിട്ടില്ലാത്തതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. അതേസമയം, വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന്…
Read Moreമറ്റാവശ്യങ്ങളിൽ തീരുമാനം പിന്നീട്! താത്കാലിക ആശ്വാസത്തിൽ ഒതുങ്ങി നഴ്സുമാർ; സമരം ചെയ്ത നഴ്സുമാർക്കെതിരേ പ്രതികാര നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രിയുടെ കർശന നിർദേശം
തിരുവനന്തപുരം: 22 ദിവസത്തെ ഉജ്ജ്വല സമരത്തിലൂടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർ നേടിയെടുത്തത് താത്കാലിക ആശ്വാസം മാത്രം. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശന്പളം 20,000 രൂപയായി നിശ്ചയിക്കുക മാത്രമാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയ്ത്. നഴ്സുമാർ ഉന്നയിച്ച മറ്റ് സുപ്രധാന ആവശ്യങ്ങളെല്ലാം സർക്കാർ വീണ്ടും പരിശോധിക്കാനായി മാറ്റിവച്ചിരിക്കുകയാണ്. 50ന് മേലെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശന്പളത്തിൽ വർധനവ്, നഴ്സുമാരുടെ ട്രെയിനിംഗ് കാലാവധി, സ്റ്റൈപ്പന്റ് വർധനവ് എന്നീ കാര്യങ്ങളിലൊന്നും തീരുമാനമായില്ല. ഇത് പഠിക്കുന്നതിനായി സെക്രട്ടറിതല സമിതിയെ നിയോഗിക്കുക മാത്രമാണ് സർക്കാർ ചെയ്തിരിക്കുന്നത്. ലേബർ കമ്മിഷണർ, തൊഴിൽ-ആരോഗ്യ-നിയമ വകുപ്പ് സെക്രട്ടറിമാർ ഉൾപ്പെട്ടതാണ് സമിതി. ഈ സമിതിയോട് ഒരു മാസത്തിലുള്ളിൽ റിപ്പോർട്ട് നൽകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഈ സമിതിയുടെ ശിപാർശ മിനിമം വേജസ് കമ്മിറ്റി പരിഗണിക്കുകയും വേതനകാര്യത്തിൽ തീരുമാനമെടുക്കുകയും ചെയ്യും. സമരം ചെയ്ത നഴ്സുമാർക്കെതിരേ…
Read Moreഒന്നും രണ്ടുമല്ല, 5.6 കോടി! മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ കോഴ വാങ്ങിയ നേതാവിനെ ബിജെപിയില്‍നിന്നു പുറത്താക്കി; ഇത് മാപ്പര്‍ഹിക്കാത്ത അച്ചടക്ക ലംഘനമാണെന്നു കുമ്മനം രാജശേഖരന്
തിരുവനന്തപുരം: മെഡിക്കൽ കോളജ് അനുവദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിന് വിധേയനായ ബിജെപി നേതാവിനെ പാർട്ടിയിൽനിന്നു പുറത്താക്കി. ബിജെപി സഹകരണ സെൽ കണ്‍വീനർ ആർ.എസ്. വിനോദിനെയാണ് പുറത്താക്കിയത്. ആരോപണം അതീവ ഗൗരവമുള്ളതാണെന്നും പ്രവർത്തി മാപ്പർഹിക്കാത്ത അച്ചടക്ക ലംഘനമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ആരോപണങ്ങൾ കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് അനുവദിക്കാൻ ബിജെപിയുടെ സംസ്ഥാന നേതാക്കൾ കോഴ വാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ സമിതിയാണ് കണ്ടെത്തിയത്. ആർ.എസ്. വിനോദ് വർക്കല എസ്.ആർ. കോളജ് ഉടമ ആർ. ഷാജിയിൽനിന്ന് 5.60 കോടി രൂപ വാങ്ങിയെന്നായിരുന്നു കണ്ടെത്തൽ. ബിജെപി നേതാവ് എം.ടി. രമേശിന്റെ പേരും റിപ്പോർട്ടിലുണ്ട്. ഷാജിയുടെ മൊഴിയുടെ ഭാഗത്താണ് എം.ടി. രമേശിന്റെ പേരു പറയുന്നത്. കെ.പി. ശ്രീശൻ, എ.കെ. നസീർ തുടങ്ങിയ രണ്ടംഗ സമിതിയായിരുന്നു ആരോപണം അന്വേഷിച്ചത്. അന്വേഷണ റിപ്പോർട്ട് പാർട്ടി സംസ്ഥാന…
Read Moreസ്മാർട്ട് ഫോണുകൾക്ക് തീപിടിക്കുന്നു; പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന മൊബൈലിനു തീപിടിച്ചു യുവാവിന് പൊള്ളലേറ്റു; സംഭവം മൂവാറ്റുപുഴയിൽ
മൂവാറ്റുപുഴ: ബൈക്ക് യാത്രയ്ക്കിടെ എൻജിനിയറിംഗ് വിദ്യാർഥിയുടെ പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ച സ്മാർട്ട് ഫോണിനു തീപിടിച്ചു. ആരക്കുഴ ഞവരക്കാട്ട് ജോസഫ് ടോമിയുടെ 16,000 രൂപ വിലയുള്ള ഫോണിനാണു തീപിടിച്ചത്. മൂവാറ്റുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമായിരുന്നു സംഭവം. ശരീരത്തിൽ ചൂട് അനുഭവപ്പെട്ടതിനെത്തുടർന്ന് ബൈക്ക് റോഡരികിൽ പാർക്ക് ചെയ്ത ശേഷം മൊബൈൽ പുറത്തെടുത്തു നോക്കിയപ്പോഴാണു തീപിടിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഫോണ്‍ വലിച്ചെറിഞ്ഞു. കാലിനു നേരിയ പൊള്ളലേറ്റ വിദ്യാർഥി ആരക്കുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Read Moreമദ്യ ലഹരിയിൽ നുണബോംബ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലടക്കം വ്യാജ ബോംബ് ഭീഷണി; അന്വേഷണത്തിൽ പ്രതിയുടെ വീടുകണ്ടെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലടക്കം വ്യാജ ബോംബ് ഭീഷണി. രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ, ബംഗ്ല സാഹിബ് ഗുരുദ്വാര എന്നിവിടങ്ങളിലും ബോംബ് വച്ചതായാണ് ഡൽഹി പോലീസിന് വ്യാജ ഫോൺ സന്ദേശം ലഭിച്ചത്. ഡൽഹി പോലീസ് കൺട്രോൾ റൂമിൽ രാവിലെ 8.30 ന് ആണ് ഫോൺ സന്ദേശം എത്തിയത്. ഇതോടെ ബോംബ് സ്ക്വാഡ് ഉൾപ്പെടെ പ്രധാനമന്ത്രിയുടെ വസതിയിലും മറ്റു രണ്ടിടത്തും പരിശോധന നടത്തി. ഒരു മണിക്കൂറോളം പരിശോധന തുടർന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. പോലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വടക്കുപടിഞ്ഞാറൻ ഡൽഹിയിൽനിന്നാണ് വ്യാജ ഭീഷണിയെത്തിയതെന്ന് കണ്ടെത്തി. പ്രതിയുടെ വീട് കണ്ടെത്തിയെങ്കിലും ഇയാൾ സ്ഥലത്തുനിന്നും രക്ഷപെട്ടിരുന്നു. ഇയാൾ മദ്യത്തിന് അടിമയാണെന്നാണ് വീട്ടുകാർ പോലീസിന് നൽകിയ മൊഴി.
Read Moreഞെട്ടിക്കുന്ന സംഭവങ്ങൾ..! 24 മണിക്കൂറിൽ നാലു വയസുകാരിയെ കൗമാരക്കാരൻ പീഡിപ്പിച്ചത് ഉൾപ്പെടെ നോയിഡയിൽ റിപ്പോർട്ട് ചെയ്തത് അഞ്ചു പീഡനക്കേസുകൾ
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് അഞ്ചു പീഡനക്കേസുകൾ. നാലു വയസുകാരിയെ കൗമാരക്കാരൻ പീഡിപ്പിച്ചത് ഉൾപ്പെടെയുള്ള കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. നോയിഡ സെക്ടർ 49ൽ വീട്ടുജോലിക്കാരിയെ യുവാവ് പീഡിപ്പിച്ചതാണ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ കേസ്. പിന്നീട് നോയിഡ ഫേസ് മൂന്നിലും ജെവർ പോലീസ് സ്റ്റേഷനിലും കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഇതിൽ ഒന്ന് 15 വയസുകാരിയായ മകളെ അയൽവാസി പീഡനത്തിനിരയാക്കിയെന്ന പിതാവിന്റെ പരാതിയും ഉൾപ്പെടുന്നു.വിവിധ സംഭവങ്ങളിലായി മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
Read Moreനടിയുടെ ദുരൂഹമരണം! ഭർത്താവുമായി ബിദിഷയ്ക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന അച്ഛന്റെ മൊഴി; വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി
ന്യൂഡൽഹി: ആസാമീസ് നടി ബിദിഷ ബസ്ബറുവയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവുമായി ബിദിഷയ്ക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം. ആസാമീസ് അഭിനേത്രിയും ഗായികയുമായ ബിദിഷ ബസ്ബറുവയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഗുരുഗ്രാമിലെ വീട്ടിൽ തിങ്കളാഴ്ചയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഗോഹട്ടിയിലെ ഉസാൻ ബസാർ സ്വദേശിയാണ് ബിദിഷ ബസ്ബറുവ. തിങ്കളാഴ്ച ബിദിഷയെ ഫോണിൽ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് ഇവരുടെ പിതാവ് പോലീസിനെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം തന്ന മേൽവിലാസത്തിൽ നടിയുടെ വാടകവീട്ടിൽ പോലീസ് അന്വേഷിച്ച് എത്തിയെങ്കിലും വീടിന്റെ ഗേറ്റും വാതിലും പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് പോലീസ് വീടിനകത്ത് പ്രവേശിച്ചപ്പോൾ ആണ് നടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബിദിഷയുടെ മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. നടി താമസിച്ച വീട്ടിൽ വിശദമായ പരിശോധന നടത്തിയെങ്കിലും ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടില്ല.…
Read More