പരവൂർ: കഠിനമായ മലനിരകളും പ്രകൃതിദുരന്തങ്ങളും മൂലം തപാൽ വിതരണം പ്രതിസന്ധിയിലാകുന്ന ഉൾഗ്രാമങ്ങളിലേക്ക് ഇനി ഇന്ത്യ പോസ്റ്റിന്റെ ഡ്രോൺ തപാൽ പറന്നെത്തും. പ്രമുഖ ഡ്രോൺ കമ്പനിയായ സ്കൈ എയർ മൊബിലിറ്റിയുമായി കൈകോർത്ത് രാജ്യത്തെ ഏറ്റവും വലിയ തപാൽ ഡ്രോൺ ശൃംഖലയ്ക്ക് ഇന്ത്യ പോസ്റ്റ് തുടക്കം കുറിച്ചു. ഹിമാചൽ പ്രദേശ്, ആസാം എന്നീ സംസ്ഥാനങ്ങളിലെ 150 ഓളം ദുർഘട റൂട്ടുകളിലാണ് ഈ അത്യാധുനിക സേവനം നിലവിൽ വരുന്നത്. കരാർ ഒപ്പിട്ട് വെറും 72 മണിക്കൂറിനുള്ളിൽ, ഹിമാചൽ പ്രദേശിലെ മാണ്ടിയിൽ നിന്ന് ജൂൺ 12-ന് ആദ്യ ഡ്രോൺ സർവീസ് വിജയകരമായി ആരംഭിച്ചു. ഹിമാചലിലെ 110 കേന്ദ്രങ്ങളെയും ആസാമിലെ 40 കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് ആദ്യഘട്ടത്തിൽ ഈ ശൃംഖല പ്രവർത്തിക്കുക. സാധാരണ ഡ്രോണുകളിൽ നിന്ന് വ്യത്യസ്തമായി, കൃത്രിമബുദ്ധിയുടെ ഏറ്റവും പുതിയ രൂപമായ ഫിസിക്കൽ എഐ സാങ്കേതികവിദ്യയിലാണ് ഈ ഡ്രോണുകൾ പ്രവർത്തിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച വഴിയിലൂടെ…
Read MoreCategory: Loud Speaker
‘പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനാകില്ല, രണ്ടു കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ട്’: മുഖ്യമന്ത്രി
തിരുവനന്തപുരം: മുൻ സർക്കാർ ഒപ്പുവയ്ക്കുകയും നടപ്പാക്കുകയും ചെയ്ത കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഇനി പിന്മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിൽ 96 കോടി രൂപ കേരളം കേന്ദ്രത്തിൽനിന്ന് കൈപ്പറ്റിയിട്ടുണ്ട് ഇനി 106 കോടി കൂടി ഉടൻ ലഭിക്കും. ഈ വർഷം ആയിരം കോടി രൂപയിൽ കൂടുതൽ കേന്ദ്രത്തിൽ നിന്ന് കിട്ടാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വിദ്യാഭ്യാസ മന്ത്രി പദ്ധതിയിൽ നിന്നും പിന്മാറണം എന്ന കത്ത് കേന്ദ്രത്തിന് നൽകിയിട്ടില്ല. രണ്ടുകാര്യങ്ങളിലാണ് സംസ്ഥാനത്തിന് പിഎം ശ്രീ പദ്ധതിയിൽ അഭിപ്രായ വ്യത്യാസമുള്ളത്. ഒന്ന്, വിദ്യാഭ്യാസ കരിക്കുലവുമായി ബന്ധപ്പെട്ടാണ്. കരിക്കുലം എന്തുവേണമെന്ന് സംസ്ഥാനം തന്നെ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാമത്തെ വിഷയം ഏതൊക്കെ സ്കൂളിൽ എങ്ങനെ നടപ്പാക്കണം എന്ന വിഷയമാണ്. ഇതും സംസ്ഥാനം തന്നെ വായിക്കും.…
Read Moreനീറ്റ് പരീക്ഷ: ടെലിഗ്രാം താത്കാലിക നിരോധനത്തിനെതിരേ രൂക്ഷമായ പ്രതികരണം
ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയോടനുബന്ധിച്ച് രാജ്യത്ത് ടെലിഗ്രാം ആപ്പിന് താത്കാലിക നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരേ രൂക്ഷവിമർശനവുമായി കമ്പനി സിഇഒ പവൽ ദുരോവ്. തട്ടിപ്പുകളും വ്യാജപ്രചാരണങ്ങളും തടയാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശുപാർശപ്രകാരമാണ് ജൂൺ 22 വരെ ഐടി മന്ത്രാലയം ആപ്പ് നിരോധിച്ചത്. ഇതേത്തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്തു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാൻ ടെലിഗ്രാമിലെ “മെസേജ് എഡിറ്റിംഗ്’ ഫീച്ചർ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ യഥാർഥ കുറ്റവാളികളെ പിടികൂടാതെ 15 കോടിയിലധികം വരുന്ന സാധാരണ ഉപയോക്താക്കളെ ശിക്ഷിക്കുന്ന നടപടിയാണിതെന്ന് പവൽ ദുരോവ് ‘എക്സിൽ’ കുറിച്ചു. നിരോധനം കൊണ്ട് ഒന്നും തടയാനാകില്ലെന്നും ഇത്തരം ഗ്രൂപ്പുകൾ മറ്റ് ആപ്പുകളിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പരീക്ഷാ തട്ടിപ്പുകൾ തടയാനുള്ള അന്തിമ നടപടിയാണിതെന്നും വിദ്യാർഥികളുടെ മാനസിക…
Read Moreഅമിത മൊബൈൽ ഫോൺ ഉപയോഗം വിവാഹമോചനക്കേസുകൾ വർധിക്കാൻ കാരണം: ജസ്റ്റീസ് ജി.ആർ. സ്വാമിനാഥൻ
ചെന്നൈ: വിവാഹമോചനക്കേസുകൾ വർധിക്കാൻ കാരണം മൊബൈൽ ഫോൺ ഉപയോഗമാണെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റീസ് ജി.ആർ. സ്വാമിനാഥൻ. മൊബൈൽ ഫോണിന്റെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും അമിത ഉപയോഗം ദമ്പതികൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നതായും ആശയവിനിമയം ദുർബലപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ലോകത്തെ വ്യക്തിപരമായ ഇടപെടലുകളും ശ്രദ്ധതിരിക്കലുകളും പലപ്പോഴും ദാമ്പത്യജീവിതത്തിൽ വിശ്വാസതകർച്ചയ്ക്കും തർക്കങ്ങൾക്കും കാരണമാകുന്നുണ്ടെന്നും ജസ്റ്റീസ് സ്വാമിനാഥൻ ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നത് വ്യക്തിബന്ധങ്ങളിൽ വിള്ളൽ വീഴാൻ കാരണമാകുന്നുണ്ടെന്ന് മദ്രാസ് ഐഐടിയിൽ ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ സൗകര്യങ്ങൾ സമ്മാനിച്ചെങ്കിലും, അതിന്റെ ദുരുപയോഗം വ്യക്തിബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ദാമ്പത്യ ഐക്യം നിലനിർത്താൻ ദമ്പതികൾക്കിടയിൽ സുതാര്യതയും ആരോഗ്യകരമായ ആശയവിനിമയവും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreഇഡിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ വീണ ടി വീഴുമോ? ഇഡിക്കു മുന്നിൽ ഹാജരായി, കൊച്ചിയിലെ ഓഫീസിന് കനത്ത സുരക്ഷ
കൊച്ചി: മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ ടി. വീണ ഉടൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുമ്പാകെ ഹാജരായി. ഭർത്താവും എംഎൽഎയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. ശക്തമായ സുരക്ഷയാണ് ഇഡി കൊച്ചി ഓഫീസിൽ ഒരുക്കിയിരിക്കുന്നത്. ഈമാസം 12ന് കൊച്ചി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടിസ് അയച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും. കേസിൽ ചൊവ്വാഴ്ച ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും, മകൻ ശരൺ എസ്. കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
Read Moreകാട്ടുപച്ചക്കറികളും ഞണ്ടുകളും ശേഖരിക്കാൻ എത്തി: യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു, മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചു: രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് 42 വർഷത്തെ കഠിന തടവ്
ഐസ്വാൾ: മിസോറാമിൽ യുവതിയെ പീഡിപ്പിക്കുകയും ആസിഡ് ആക്രമണം നടത്തുകയും ചെയ്ത കുറ്റത്തിന് രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് 42 വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. ഐസോൾ ജില്ലാ കോടതിയാണ് ഇവർക്കെതിരെ വിധി പുറപ്പെടുവിച്ചത്. നീലഞ്ജൻ ദാസ്, ദിനേഷ് കുമാർ എന്നീ ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ. തടവിന് പുറമെ 60,000 രൂപ വീതം പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ഈ തുക അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഓരോ കുറ്റത്തിനും അധികമായി രണ്ട് മാസം വീതം തടവ് അനുഭവിക്കേണ്ടി വരും. 2017ലാണ് സംഭവം. മിസോറാം-ബംഗ്ലാദേശ് അതിർത്തിയിലെ മാമിത് ജില്ലയിലുള്ള സിൽസുരി വെസ്റ്റ് ഗ്രാമത്തിനടുത്തുള്ള ഗസ്കറ്റ പുഴയോരത്ത് വച്ചാണ് പ്രതികൾ യുവതിയെ തടഞ്ഞുനിർത്തി പീഡിപ്പിച്ചത്. തങ്ങളുടെ ക്യാമ്പിന് സമീപം കാട്ടുപച്ചക്കറികളും ഞണ്ടുകളും ശേഖരിക്കാൻ സുഹൃത്തിനൊപ്പം വനത്തിലെത്തിയതായിരുന്നു യുവതി. അക്രമികൾ യുവതിയെ പീഡിപ്പിക്കുകയും മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് യുവതിക്ക്…
Read Moreഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയെത്തും, രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കാലവർഷം ദുർബലമായെങ്കിലും സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, ഇന്നു മുതൽ വെള്ളിയാഴ്ച വരെ സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഒമാൻ തീരം, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് വടക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇന്ന് ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ മ്യാന്മാർ തീരം, അതിനോട് ചേർന്ന…
Read Moreപ്രിയദർശിനി സൗജന്യയാത്ര: വനിതാ യാത്രികരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ യാത്ര ചെയ്തത് 13, 29, 938 സ്ത്രീയാത്രക്കാർ
ചാത്തന്നൂർ: യുഡിഎഫ് സർക്കാർ വനിതകൾക്ക് നടപ്പാക്കിയ കെ എസ് ആർ ടി സി യിലെ പ്രിയദർശിനി സൗജന്യ യാത്രയിൽ വനിതാ യാത്രക്കാരുടെ വൻ വർധന. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് ഇന്നലെ 5,95,245 വനിതാ യാത്രക്കാരാണ് അധികമായി യാത്ര ചെയ്തത്. തിങ്കളാഴ്ചയായ ഇന്നലെ 13, 29, 938 സ്ത്രീ യാത്രക്കാരാണ് യാത്ര ചെയ്തത്. അതിന് മുമ്പത്തെ തിങ്കളാഴ്ച ഇത് 7,34,693 ആയിരുന്നു. സൗജന്യ യാത്ര ആരംഭിച്ച ആദ്യ ദിവസം 7, 83,115 സ്ത്രീകളാണ് സീറോ ടിക്കറ്റെടുത്ത് യാത്ര ചെയ്തത്. കെ എസ് ആർ ടി സി ക്ക് ഇതിലൂടെ 159, 56,801 രൂപയുടെ വരുമാനനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. അവധി കഴിഞ്ഞുള്ള ആദ്യദിവസമായതിനാൽ തിങ്കളാഴ്ചകളിൽ കെ എസ് ആർടിസിയിൽ വലിയ തിരക്കായിരിക്കും. സാധാരണക്കാർക്കും ജോലിക്കു പോകുന്ന സ്ത്രീകൾക്കും പ്രിയദർശിനി സൗജന്യയാത്ര അനുഗ്രഹമായെന്ന് ആദ്യ ദിവസത്തെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. പ്രദീപ്…
Read More30 വർഷത്തിനുശേഷം ‘ഗ്രീൻ ബൂട്ട്സ്’ മൃതദേഹംഎവറസ്റ്റിൽനിന്ന് താഴെയെത്തിക്കാൻ ഐടിബിപി
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റിന്റെ മുകൾത്തട്ടിൽ 30 വർഷമായി മരവിച്ചുകിടക്കുന്ന, “ഗ്രീൻ ബൂട്ട്സ്’ എന്നറിയപ്പെടുന്ന ഇന്ത്യൻ പർവതാരോഹകന്റെ മൃതദേഹം വീണ്ടെടുക്കാൻ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്. സമുദ്രനിരപ്പിൽ നിന്ന് 8000 മീറ്ററിലധികം ഉയരത്തിലുള്ള, ഓക്സിജൻ ലഭ്യത കുറവായ “ഡെത്ത് സോൺ’എന്നറിയപ്പെടുന്ന മേഖലയിൽ കിടക്കുന്ന മൃതദേഹം താഴെയെത്തിക്കാൻ വിദഗ്ധരായ ഹൈ-ആൾട്ടിറ്റ്യൂഡ് റിക്കവറി ഏജൻസികളിൽനിന്ന് ഐടിബിപി ടെൻഡർ ക്ഷണിച്ചു. ജൂണിനും സെപ്റ്റംബറിനും ഇടയിൽ സങ്കീർണമായ വീണ്ടെടുക്കൽ ദൗത്യം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിദഗ്ധരായ ഷെർപ്പകളുടെ സഹായത്തോടെ മൃതദേഹം ഡെത്ത് സോണിൽ നിന്ന് താഴെയിറക്കി, നേപ്പാൾ വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് പദ്ധതിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 8000 മീറ്ററിന് മുകളിൽ പ്രവർത്തിച്ച് പരിചയസമ്പന്നരായ ആറ് ഷെർപ്പകളെയെങ്കിലും ദൗത്യത്തിനായി നിയോഗിക്കേണ്ടി വരും. ടെൻഡർ ലഭിക്കുന്ന ഏജൻസി ടിബറ്റിലെ ചൈനീസ് അധികാരികളിൽനിന്ന് അനുമതി വാങ്ങണം. മൃതദേഹം ടിബറ്റ്-നേപ്പാൾ അതിർത്തി കടത്തിക്കൊണ്ടുവരുന്നതിനും ഔദ്യോഗിക നടപടികൾ…
Read Moreഅശ്ലീല പ്രചരണം ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കല്‍ പോക്സോ ലൈംഗിക ചൂഷണം: യൂട്യൂബര്‍ തൊപ്പിക്കും സംഘത്തിനുമെതിരായ പരാതി: അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നു
കൊച്ചി: യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് കളമശേരി പോലീസ്. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. അഡ്വ. ശ്രീജിത്ത് പെരുമനയാണ് തൊപ്പിക്കും സംഘത്തിനുമെതിരെ പരാതി നല്‍കിയത്. പരാതിക്ക് അടിസ്ഥാനമായ കാലഘട്ടത്തില്‍ തൊപ്പിയും സംഘവും താമസിച്ചിരുന്നത് കളമശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ ആയിരുന്നു. അശ്ലീല പ്രചരണം, ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കല്‍, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിലാണ് തൊപ്പിക്കെതിരെ അന്വേഷണം നടക്കുന്നത്. തൊപ്പിയും സംഘവും പിരിഞ്ഞ ശേഷം നിഹാദിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിഹാദും ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. തൊപ്പിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത…
Read More