കൊച്ചി: നടിയുടെ ലൈംഗികപീഡന ആരോപണത്തിനു പിന്നാലെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നടന് സിദ്ദിഖ് രാജിവച്ചതോടെ പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തുന്നതിനായുള്ള നിര്‍ണായക എക്സിക്യൂട്ടീവ് യോഗം വൈകും. 17 അംഗ എക്സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയില്‍ ചേരാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം ഉള്ളതിനാലാണ് യോഗം മാറ്റിവച്ചത്. അദ്ദേഹം ഇപ്പോള്‍ ചെന്നൈയിലാണ്. പുതിയ തീയതി ഉടന്‍ അറിയിക്കും. ഈ ആഴ്ചയില്‍ തന്നെ യോഗം നടക്കുമെന്നാണ് സൂചന. നിലവില്‍ ജോയിന്‍ സെക്രട്ടറി ബാബു രാജിനാണ് താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതോടെ പൂര്‍ണമായും നിയമ വഴിയില്‍ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി സിദ്ദിഖ് ഊട്ടിയില്‍ നിന്ന് ഇന്ന് കൊച്ചിയില്‍ മടങ്ങി എത്തുമെന്നാണ് വിവരം. സിദ്ദിഖിന്റെ രാജി ജനറല്‍…
Read MoreCategory: Loud Speaker
ആരോപണങ്ങള്‍ ഇനിയും വരും, അന്വേഷണസംഘം വന്നല്ലോ, അവര്‍ അന്വേഷിക്കട്ടെ; പ്രതികണവുമായി മണിയൻപിള്ള രാജു
കൊച്ചി: നടി മിനു മുനീര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിൽ പ്രതികരിച്ച് മണിയൻപിള്ള രാജു. ‘ആരോപണങ്ങള്‍ ഇനിയും വരും. പണം തട്ടാന്‍ നോക്കിയവരും അവസരം കിട്ടാത്തവരും ആരോപണങ്ങള്‍ ഉന്നയിക്കുമെന്ന് മണിയൻപിള്ള രാജു പറഞ്ഞു. ‘അന്വേഷണസംഘം വന്നല്ലോ, അവര്‍ അന്വേഷിക്കട്ടെ. കള്ളപ്പരാതികളുമായി വരുന്നവരെക്കുറിച്ചും അന്വേഷിക്കണം. ഞാന്‍ തെറ്റുകാരനെങ്കില്‍ എനിക്കെതിരെ അന്വേഷണം നടക്കട്ടെ. അമ്മയില്‍ അംഗത്വം വഴിവിട്ട രീതിയില്‍ നടക്കില്ല’ എന്നും മണിയന് പിള്ള രാജു വ്യക്തമാക്കി. മലയാളത്തിലെ നാല് പ്രമുഖ നടൻമാർ ഉൾപ്പെടെ ഏഴുപേരിൽ നിന്നുമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞാണ് നടി മിനു മുനീര്‍ രംഗത്തെത്തിയത്. ജയസൂര്യ, മുകേഷ്, മണിയന് പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് താരം ആരോപണം ഉന്നയിച്ചത്. മണിയന് പിള്ളരാജു മോശമായി പെരുമാറിയെന്നും ടാ തടിയാ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിറ്റേ…
Read Moreഏട്ടനോടൊപ്പം… നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ രക്ഷിക്കാൻ കൂറുമാറിയത് 21 താരങ്ങൾ; സാക്ഷിമൊഴികൾ പുറത്ത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതി ദിലീപിനെ രക്ഷിക്കാൻ കൂറുമാറിയ പ്രമുഖ താരങ്ങളുടെ മൊഴികൾ പുറത്ത്. നടൻ സിദ്ദിഖ് ഉൾപ്പടെ 21 സാക്ഷികളാണ് ദിലീപിനായി മൊഴി മാറ്റിയത്. ബിന്ദു പണിക്കർ, ഭാമ, നാദിർഷ, ഇടവേള ബാബു എന്നിവർ അടക്കമുള്ള താരങ്ങളാണ് പോലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റിപ്പറഞ്ഞത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി “അമ്മ’ മുൻ ജനറൽ സെക്രട്ടറി സിദ്ദിഖ് പോലീസിൽ മൊഴി നൽകിയിരുന്നു. കൊച്ചിയിലെ “അമ്മ’ റിഹേഴ്സൽ ക്യാമ്പിൽവച്ച് ദിലീപ് ഈ കാര്യം തന്നോട് പറഞ്ഞെന്നായിരുന്നു മൊഴി. ആക്രമിക്കപ്പെട്ട നടിയെ നേരിൽ കണ്ടാൽ തല്ലുമെന്നും ദിലീപ് പറഞ്ഞു. പ്രശ്ന പരിഹാരത്തിന് താൻ ശ്രമിച്ചു. ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചിരുന്നുവെന്നും സിദ്ദിഖ് മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് സിദ്ദിഖ് കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. നടി ബിന്ദു പണിക്കരും പോലീസിൽ പറഞ്ഞ മൊഴി മാറ്റി പറഞ്ഞിരുന്നു.…
Read Moreലീലാ കൃഷ്ണനായി വരെ ഓമനിക്കുന്ന ഈ സങ്കല്പം സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതിരൂപം കൂടിയാണ്: ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്റേത്. ലീലാ കൃഷ്ണനായി വരെ അവർ ഓമനിക്കുന്ന ഈ സങ്കല്പം സ്നേഹത്തിന്റയും വാത്സല്യത്തിന്റയും പ്രതിരൂപം കൂടിയാണെന്ന് പിണറായി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഏവർക്കും ആശംസകൾ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്റേത്. ലീലാ കൃഷ്ണനായി വരെ അവർ ഓമനിക്കുന്ന ഈ സങ്കല്പം സ്നേഹത്തിന്റയും വാത്സല്യത്തിന്റയും പ്രതിരൂപം കൂടിയാണ്. അധർമങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ. എല്ലാവർക്കും ആശംസകൾ.
Read Moreമുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഭീതിപരത്തുന്ന പ്രചാരണം അപകടകരം; സര്‍ക്കാരിന്റെ നയം സുരക്ഷിതമായ ഒരു അണക്കെട്ടെന്ന് മന്ത്രി റോഷി
പാലാ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഭീതി പരത്തുന്ന പ്രചാരണം അപകടകരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്. സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ സമാപനസമ്മേളനത്തില്‍ ആശംസകളറിയിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മുല്ലപ്പെരിയാര്‍ വിഷയം കോടതിയുടെ പരിഗണയിലാണ്. ഇക്കാര്യത്തില്‍ സമവായചര്ച്ചകള്ക്കു തയാറാണ്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിർമിക്കാൻ തയാറാണെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതമായ ഒരു അണക്കെട്ട് എന്നതാണു സര്‍ക്കാരിന്റെ നയം. ജലനിരപ്പ് താഴ്ന്ന് ഡാമിന്റെ പ്രഷര്‍ കുറയ്ക്കാനുള്ള ശ്രമം ആലോചിക്കുന്നുണ്ട്. തമിഴ്നാടുമായി ഇക്കാര്യം കൂടിയാലോചിക്കും. ഡാമിന്റെ കാര്യത്തില്‍ ആശങ്കയില്ലെന്നല്ല പറഞ്ഞത്, മറിച്ച് ഭീതി ജനിപ്പിക്കരുതെന്നാണു പറഞ്ഞത്. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും വന്യജീവി ആക്രമണങ്ങളില്‍നിന്നു കര്‍ഷകരെ രക്ഷിക്കാനും ശ്രമം നടത്തുണ്ടെന്നും മന്ത്രി പറഞ്ഞു.സുരക്ഷിതമായ ഒരു അണക്കെട്ട് എന്നതാണു സര്‍ക്കാരിന്റെ നയം.
Read Moreവടക്കൻ കേരളത്തിൽ മഴ കനക്കും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കേരള തീരം വരെ ന്യൂനമർദപാത്തി രൂപപെട്ടു. തെക്കുകിഴക്കൻ ഉത്തർപ്രദേശിനും വടക്കു കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. അതേസമയം, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreസര്‍ക്കാരിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല: പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കും; പി. രാജീവ്
കൊച്ചി: കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍ സര്‍ക്കാരിന് ആരേയും സംരക്ഷിക്കാനില്ലെന്ന് മന്ത്രി പി. രാജീവ്. അമ്മ ഭാരവാഹികളുടെ രാഷ്ട്രീയം എന്തെന്ന് എല്ലാവര്ക്കും അറിയാമല്ലോ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കോടതി പരിശോധിക്കുന്നുണ്ട്. പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് പി. രാജീവ് പറഞ്ഞു. അതേസമയം, ബംഗാളി നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്നു രഞ്ജിത്തും യുവനടിയുടെ ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖും ഞായറാഴ്ച രാജിവെച്ചിരുന്നു.
Read Moreരഞ്ജിത്തിന്റെ രാജിയിൽ സന്തോഷം ഇല്ല: മലയാള സിനിമയ്ക്ക് നഷ്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല; ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല; നടന്ന കാര്യങ്ങൾ ജനങ്ങളറിയാൻ വേണ്ടിയായിരുന്നു വെളിപ്പെടുത്തൽ; ശ്രീലേഖ മിത്ര
സംവിധായകൻ രഞ്ജിത്തിന്റെ രാജിയിൽ പ്രതികരിച്ച് ബംഗാൾ നടി ശ്രീലേഖ മിത്ര. രഞ്ജിത്തിന്റെ രാജിയിൽ തനിക്ക് സന്തോഷം ഇല്ല, നടന്ന കാര്യങ്ങൾ ജനങ്ങളറിയാൻ വേണ്ടിയായിരുന്നു തന്റെ വെളിപ്പെടുത്തൽ അദ്ദേഹം ലൈംഗികമായി തന്നെ പീഡിപ്പിച്ചിട്ടില്ല, തന്നെ പരീക്ഷിക്കുകയായിരുന്നു എന്ന് താരം പറഞ്ഞു. രഞ്ജിത്ത് കുറ്റവാളിയാണെന്ന് പറയാൻ സാധിക്കില്ല. ഒരു സ്ത്രീലമ്പടൻ ആയിരിക്കാം. നിയമപരമായി രഞ്ജിത്ത് കുറ്റം ചെയ്തിട്ടില്ല. അദ്ദേഹം നല്ല സംവിധായകനാണെന്നും മലയാള സിനിമയ്ക്ക് നഷ്ടമുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു. അതേസമയം, ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ സമ്മർദ്ദത്തിന് വഴങ്ങി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നു രഞ്ജിത്ത് രാജിവച്ചിരുന്നു. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വേണ്ടി എത്തിയപ്പോൾ രഞ്ജിത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. 2009-10 കാലഘട്ടത്തിലാണ് സംഭവം നടന്നതെന്നും ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും നടി പറഞ്ഞു. സംഭവത്തിൽ ഡോക്യുമെന്ററി സംവിധായകൻ…
Read Moreഎനിക്ക് മൂന്ന് പെൺകുട്ടികളാണ്, സ്ത്രീകൾക്കെതിരേയുള്ള ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് ഞാൻ; സജി ചെറിയാൻ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജി വച്ചതിന് പിന്നാലെ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സർക്കാർ ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ല. ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനില്ലന്ന് മന്ത്രി പറഞ്ഞു. മാധ്യമങ്ങൾ സർക്കാരിനെ താറടിച്ചെന്ന് മന്ത്രി ആരോപിച്ചു.”എനിക്ക് മൂന്ന് പെൺകുട്ടികളാണ്, സ്ത്രീകൾക്ക് എതിരേയുള്ള ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് ഞാൻ”- എന്നും മന്ത്രി പറഞ്ഞു. അതേസമയം, രഞ്ജിത്തിനെ സംരക്ഷിച്ചാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന് രംഗത്തെത്തിയത്. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്. വസ്തുത പരിശോധിക്കേണ്ടതുണ്ട്. ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനെതിരേ നിരവധി മിമർശനങ്ങൾ ഉയർന്നിരുന്നു.
Read Moreഡ്രോണ്‍ അധിഷ്ഠിത മെഡിക്കല്‍ ഡെലിവറിയുമായി കാരിത്താസ് ഹോസ്പിറ്റല്‍
കോട്ടയം: തെക്കന്‍ കേരളത്തിലെ ആരോഗ്യ സേവനരംഗത്ത് പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് കാരിത്താസ് ആശുപത്രി. കാരിത്താസ് ആശുപത്രിയും സ്കൈ എയര്‍ മൊബിലിറ്റിയും ചേര്‍ന്ന് തെക്കന്‍ കേരളത്തില്‍ ആദ്യമായി ഡ്രോണ്‍ വഴി മെഡിക്കല്‍ ഡെലിവറി ആരംഭിച്ചു. കോട്ടയം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ആരോഗ്യ സേവനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സേവനം. ഏറ്റവും നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മിച്ചിരിക്കുന്ന ഡ്രോണിന് 15 കിലോമീറ്റര്‍ ദൂരംവരെ അഞ്ചു കിലോഗ്രാമോളം ഭാരമുള്ള മെഡിക്കല്‍ സാധനങ്ങള്‍ വഹിക്കാന്‍ കഴിയും. ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തുന്ന ഈ സേവനത്തിലൂടെ ആശുപത്രി ലക്ഷ്യമിടുന്നത് ഡെലിവറി സമയം മണിക്കൂറുകളില്‍ നിന്ന് 5-7 മിനിട്ടിലേക്ക് ഗണ്യമായി കുറയ്ക്കുക എന്നതാണ്. കാരിത്താസ് ആശുപത്രിയില്‍ നടന്ന ചടങ്ങ് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി ആദ്യ പരീക്ഷണം എന്ന നിലയില്‍ കാരിത്താസ് ആശുപത്രിയില്‍നിന്ന് കളത്തിപ്പടി കാരിത്താസ് ഫാമിലി ഹോസ്പിറ്റലിലേക്കും കൈപ്പുഴ…
Read More