മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി; 5 പേ​ർ പോ​ലീ​സ് പി​ടി​യി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ച​ന്ദ്ര​പു​ർ ജി​ല്ല​യി​ൽ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള 27കാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യും സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്ത അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. നാ​ഗ്ഭി​ദ് ത​ഹ​സി​ൽ 12നു ​രാ​ത്രി​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Read More

ത​മി​ഴ്നാ​ട്ടി​ലെ വ​നി​താ പോ​ലീ​സു​കാ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തെ പ്ര​സ​വാ​വ​ധി അ​നു​വ​ദി​ക്കും; മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ വ​നി​താ പോ​ലീ​സു​കാ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തെ പ്ര​സ​വാ​വ​ധി അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. അ​വ​ധി​ക്കു ശേ​ഷം ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കു​മ്പോ​ൾ കു​ട്ടി​ക​ളെ നോ​ക്കു​ന്ന​തി​നാ​യി മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ത്തു നി​യ​മ​നം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പോ​ലീ​സ് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് ഈ ​ആ​വ​ശ്യം ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടാ​തെ, സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി വ​നി​താ പോ​ലീ​സി​ന്‍റെ വൈ​ദ​ഗ്ധ്യം വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​തു​വ​ഴി അ​വ​ർ​ക്ക് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.  നി​ങ്ങ​ളു​ടെ ക​ട​മ​യും ഉ​ത്ത​ര​വാ​ദി​ത്ത​വും വ​ള​രെ വ​ലു​താ​ണ്. നി​ങ്ങ​ൾ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണം. നി​ങ്ങ​ളു​ടെ ക​ർ​ത്ത​വ്യ​ങ്ങ​ൾ അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ നി​ർ​വ​ഹി​ക്കു​ക, കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നു മാ​ത്ര​മ​ല്ല, കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും വേ​ണ്ടി​യും പ്ര​വ​ർ​ത്തി​ക്കു​ക. അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. മ​യ​ക്കു​മ​രു​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ളും ഇ​ല്ലാ​ത്ത സം​സ്ഥാ​ന​മാ​യി ത​മി​ഴ്‌​നാ​ടി​നെ മാ​റ്റ​ണ​മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

Read More

അ​സം കൂ​ട്ട​ബ​ലാ​ത്സം​ഗം: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് ചാ​ടി​പ്പോ​യ പ്ര​തി മ​രി​ച്ച നി​ല​യി​ൽ

ന്യൂ​ഡ​ൽ​ഹി: അ​സ​മി​ലെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ മ​രി​ച്ചു. നാ​ഗോ​ൺ ജി​ല്ല​യി​ലെ 14കാ​രി​യെ ക്രൂ​ര​മാ​യി ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ ഇ​ന്ന​ലെ​യാ​ണ് ത​ഫാ​സു​ൽ ഇ​സ്‌​ലാ​മി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​സ്‌​ലാ​മി​നെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ കു​ള​ത്തി​ലേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ‌ പെ​ൺ​കു​ട്ടി​യെ മൂ​ന്നു​പേ​ർ ചേ​ർ​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. ധിം​ഗ് ഏ​രി​യ​യി​ലെ റോ​ഡി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ കു​ട്ടി​യെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Read More

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് രാ​ജി വ​യ്ക്ക​ണ​മെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ; സർക്കാർ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ഡോ. ​ബി​ജു

തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​നും സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നു​മാ​യ ര​ഞ്ജി​ത്തി​നെ​തി​രേ ബം​ഗാ​ളി ന​ടി ശ്രീ​ലേ​ഖ മി​ത്ര ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​ൻ ഡോ. ​ബി​ജു​വും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലും. അ​ൽ​പ്പ​മെ​ങ്കി​ലും ധാ​ർ​മി​ക​ത ബാ​ക്കി​യു​ണ്ടെ​ങ്കി​ൽ അ​ക്കാ​ദ​മി ചെ​യ​ർ​മാ​നെ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്താ​ക്ക​ണ​മെ​ന്ന് ഡോ. ​ബി​ജു ആ​വ​ശ്യ​പ്പെ​ട്ടു. ലൈം​ഗി​കാ​രോ​പ​ണം നി​സാ​ര​മാ​യി കാ​ണാ​നാ​കി​ല്ല. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ത്തി​രി​ക്കു​ന്ന ഒ​രാ​ളെ പ​റ്റി പ​ര​സ്യ​മാ​യി ലൈം​ഗി​ക ആ​രോ​പ​ണം ഉ​യ​ർ​ന്നു​വ​ന്ന​ത് നി​സാ​ര​മാ​യി ക​ണ​ക്കാ​ക്കാ​ൻ സാ​ധി​ക്കി​ല്ല . സാം​സ്കാ​രി​ക മ​ന്ത്രി​ക്ക് ഇ​ദ്ദേ​ഹം ഇ​തി​ഹാ​സം ഒ​ക്കെ ആ​യി തോ​ന്നാം, അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യം. പ​ക്ഷെ സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി എ​ന്ന് അ​നു​ഭ​വ​സ്ഥ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യ ഘ​ട്ട​ത്തി​ൽ ഒ​രു നി​മി​ഷം പോ​ലും അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് തു​ട​രാ​ൻ ര​ഞ്ജി​ത്ത് അ​ർ​ഹ​ന​ല്ലെ​ന്നും ഡോ. ​ബി​ജു ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ര​ഞ്ജി​ത്ത് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ര​ഞ്ജി​ത്ത് രാ​ജി വ​യ്ക്ക​ണ​മെ​ന്ന് യൂ​ത്ത്…

Read More

രാ​ജ്യാ​ന്ത​ര ക​ള്ള​ക്ക​ട​ത്ത് കു​റ​ഞ്ഞു: കേ​ര​ള​ത്തി​ലെ സ്വ​ര്‍​ണ​വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ പു​ത്ത​നു​ണ​ര്‍​വ്

കൊ​ച്ചി: കേ​ര​ള​ത്തി​ലേ​ക്കു​ള്ള രാ​ജ്യാ​ന്ത​ര ക​ള്ള​ക്ക​ട​ത്ത് വ​ലി​യ തോ​തി​ല്‍ കു​റ​ഞ്ഞ​തോ​ടെ സ്വ​ര്‍​ണ വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ പു​ത്ത​നു​ണ​ര്‍​വ്. കേ​ന്ദ്ര​ബ​ജ​റ്റി​ല്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ 15 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് ആ​റു ശ​ത​മാ​ന​മാ​ക്കി​യ​തോ​ടെ​യാ​ണ് ക​ള്ള​ക്ക​ട​ത്ത് കു​റ​ഞ്ഞ​ത്. ഇ​റ​ക്കു​മ​തി ചു​ങ്കം വെ​ട്ടി​ക്കു​റ​ച്ചി​ട്ട് ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് കേ​ര​ള​ത്തി​ലെ സ്വ​ര്‍​ണാ​ഭ​ര​ണ വി​പ​ണി​യി​ല്‍ ഉ​ണ​ര്‍​വ് പ്ര​ക​ട​മാ​യ​ത്. ഒ​രു കി​ലോ സ്വ​ര്‍​ണം ക​ള്ള​ക്ക​ട​ത്താ​യി വ​രു​മ്പോ​ള്‍ ഒ​മ്പ​തു ല​ക്ഷം രൂ​പ​യി​ല്‍ അ​ധി​ക​മാ​യി​രു​ന്നു ക​ഴി​ഞ്ഞ​മാ​സം വ​രെ ലാ​ഭ​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ അ​ത് മൂ​ന്നു ല​ക്ഷ​ത്തി​ലേ​ക്ക് ചു​രു​ങ്ങി​യ​തോ​ടെ വ​ള​രെ​യ​ധി​കം പേ​ര്‍ ക​ള്ള​ക്ക​ട​ത്തി​ൽ​നി​ന്നു പി​ന്മാ​റി. ഇ​തോ​ടെ യു​എ​ഇ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. ദു​ബാ​യി​ലെ സ്വ​ര്‍​ണ വ്യാ​പാ​ര​ത്തി​ല്‍ 20 ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​വ് വ​ന്ന​താ​യും വി​പ​ണി​വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. നേ​ര​ത്തേ ദു​ബാ​യി​ല്‍​നി​ന്നു സ്വ​ര്‍​ണം കേ​ര​ള​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന് വി​ല്‍​ക്കു​മ്പോ​ള്‍ ഒ​രു പ​വ​ന് 5,000 രൂ​പ​യ്ക്ക​ടു​ത്ത് ലാ​ഭ​മാ​ണു ല​ഭി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ള്‍ അ​ത് 1,000 രൂ​പ​യി​ല്‍ താ​ഴെ മാ​ത്ര​മാ​യി. ജ​ന​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള…

Read More

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഡി​ജി​റ്റ​ലാ​യി പ​ണ​മ​ട​യ്ക്കാ​ൻ സം​വി​ധാ​നം; ഡെ​ബി​റ്റ് കാ​ർ​ഡ്, ക്രെ​ഡി​റ്റ് കാ​ർ​ഡ്, യു​പി​ഐ മു​ത​ലാ​യ​വ വ​ഴി സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള തു​ക ഡി​ജി​റ്റ​ലാ​യി അ​ട​യ്ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളൊ​രു​ങ്ങു​ന്നു. പി​ഒ​എ​സ് മെ​ഷീ​ൻ വ​ഴി​യാ​ണ് ഡി​ജി​റ്റ​ലാ​യി പ​ണം അ​ട​യ്ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​ത്. ഇ ​ഹെ​ൽ​ത്ത് പ​ദ്ധ​തി ന​ട​പ്പി​ൽ വ​രു​ത്തി​യി​ട്ടു​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ വ​രെ​യു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ്പി​ലാ​ക്കും. ഡെ​ബി​റ്റ് കാ​ർ​ഡ്, ക്രെ​ഡി​റ്റ് കാ​ർ​ഡ്, യു​പി​ഐ മു​ത​ലാ​യ​വ വ​ഴി ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ആ​ദ്യ​ഘ​ട്ട​മാ​യി ഇ ​ഹെ​ൽ​ത്ത് ന​ട​പ്പാ​ക്കി​യ 63 ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഈ ​സം​വി​ധാ​ന​മൊ​രു​ക്കു​ക. ഇ​തി​നാ​യി 249 പി​ഒ​എ​സ് മെ​ഷീ​നു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ ഡി​ജി​റ്റ​ലാ​യി ത​ന്നെ പെ​യ്മെ​ന്‍റ് ന​ട​ത്താ​വു​ന്ന​താ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ മു​ൻ​കൂ​റാ​യി ഒ​പി ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 624 ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഇ ​ഹെ​ൽ​ത്ത് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Read More

വ​യ​നാ​ട് ദു​ര​ന്തം: ‘സ​ഹാ​യ​ധ​ന​ത്തി​ൽ​നി​ന്ന് ബാ​ങ്കു​ക​ൾ വാ​യ്പാ കു​ടി​ശി​ക ഈ​ടാ​ക്ക​രു​ത് ‘

കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ ഇ​ര​യാ​യ​വ​ര്‍​ക്കു സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സ​ഹാ​യ​ത്തി​ല്‍​നി​ന്ന് വാ​യ്പാ​കു​ടി​ശി​ക ഈ​ടാ​ക്കാ​തി​രി​ക്കു​ക​യെ​ന്ന​ത​ട​ക്ക​മു​ള്ള നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി. വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ വാ​യ്പാ​കു​ടി​ശി​ക സ​ഹാ​യ​ധ​ന​ത്തി​ല്‍​നി​ന്ന് ഈ​ടാ​ക്ക​രു​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള​ട​ക്ക​മു​ള്ള​വ​യ്ക്ക് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ജ​സ്റ്റീ​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, ജ​സ്റ്റീ​സ് വി.​എം. ശ്യാം​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു. മ​നു​ഷ്യ​ത്വ​പൂ​ര്‍​ണ​മാ​യ സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. സ​ഹാ​യ​ധ​ന​ത്തി​ല്‍​നി​ന്നു വാ​യ്പാ​കു​ടി​ശി​ക ഈ​ടാ​ക്കി​യ സം​ഭ​വ​മു​ണ്ടാ​യോ എ​ന്ന​റി​യി​ക്കാ​നും കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. വ​യ​നാ​ട് ദു​ര​ന്ത​ത്തെ​ത്തു​ട​ര്‍​ന്ന്, പാ​ലാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ​ർ ഫോ​ർ ക​ൺ​സ്യൂ​മ​ർ​എ​ഡ‍്യു​ക്കേ​ഷ​ൻ മ​നേ​ജിം​ഗ് ട്ര​സ്റ്റി ജ​യിം​സ് വ​ട​ക്ക​ൻ ന​ൽ​കി​യ പൊ​തു​താ​ത്പ​ര‍്യ​ഹ​ർ​ജി​യ​ട​ക്കം പ​രി​ഗ​ണി​ച്ച് സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​ണു കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. സ​ഹാ​യ​ധ​ന​ത്തി​ല്‍​നി​ന്നു വാ​യ്പാ​കു​ടി​ശി​ക ഈ​ടാ​ക്കി​യ​തു സം​ബ​ന്ധി​ച്ച മാ​ധ‍്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ അ​ഡ്വ. ജോ​ൺ​സ​ൻ മ​ന​യാ​യി കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി. ദു​ര​ന്ത​മു​ണ്ടാ​യാ​ല്‍ ആ​ദ്യ അ​ഞ്ചു ദി​വ​സം എ​ല്ലാ​വ​രും ക​ര​യും.…

Read More

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ കൂ​ടു​ത​ൽ വെ​ട്ടി;വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത് 21 പാ​ര​ഗ്രാ​ഫു​ക​ൾ, വെട്ടിയത് 129 പാ​ര​ഗ്രാ​ഫു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ പു​റ​ത്തി​വി​ട്ട​ത് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി. അ​ഞ്ച് പേ​ജു​ക​ളി​ലെ 11 ഖ​ണ്ഡി​ക​ക​ളാ​ണ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യ​ത്. 49 മു​ത​ൽ 53 വ​രെ പേ​ജു​ക​ൾ അ​ധി​ക​മാ​യി നീ​ക്കി. 97 മു​ത​ൽ 107 വ​രെ​യു​ള്ള 11 ഖ​ണ്ഡി​ക​ക​ളാ​ണ് നീ​ക്കി​യ​ത്. വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത് 21 പാ​ര​ഗ്രാ​ഫു​ക​ൾ ആ​ണ് എ​ന്നാ​ൽ സ​ർ​ക്കാ​ർ 129 പാ​ര​ഗ്രാ​ഫു​ക​ൾ വെ​ട്ടി​യാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച​തി​ലും കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​മെ​ന്ന കാ​ര്യം അ​പേ​ക്ഷ​ക​രെ അ​റി​യി​ച്ചി​രു​ന്നി​ല്ല. സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ച് കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​ണ്ടാ​യ​തു ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം സ്വ​കാ​ര്യ​ത​യെ മാ​നി​ച്ചാ​ണു കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.  

Read More

ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്‌ട്രയി​ലെ സ്വ​ർ​ണ​ത്ത​ട്ടി​പ്പ്; ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് ക്രൈം​ബ്രാ​ഞ്ച്; സ്വർണം പണയംവച്ച സ്വ​കാ​ര്യസ്ഥാ​പ​നം നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്‌ട്രയു​ടെ വ​ട​ക​ര ബ്രാ​ഞ്ചി​ൽ ന​ട​ന്ന കോ​ടി​ക​ളു​ടെ സ്വ​ർ​ണ​ത്ത​ട്ടി​പ്പു കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ സ്വ​കാ​ര്യ ധ​ന​കാ​ര്യസ്ഥാ​പ​നം നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​ന്നു. ചാ​ത്തം​ക​ണ്ട​ത്തി​ൽ ഫി​നാ​ൻ​സി​യേ​ഴ്സ് ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്രയു​ടെ വ​ട​ക​ര ബ്രാ​ഞ്ചി​ൽ പ​ണ​യം വ​ച്ച 26.5 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണു കാ​ണാ​താ​യ​ത്. ത​ട്ടി​പ്പു കേ​സി​ൽ ബാ​ങ്കി​ന്‍റെ മു​ൻ മാ​നേ​ജ​ർ മ​ധ ജ​യ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മ​ധ ബാ​ങ്കി​ൽനിന്ന് 26.5കി​ലോ സ്വ​ർ​ണം മാ​റ്റി അ​തി​നു പ​ക​രം മു​ക്കു​പ​ണ്ടം വ​ച്ച് ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ചു​വെ​ന്ന നി​ല​വി​ലു​ള്ള മാ​നേ​ജ​രു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. അ​തി​നി​ടെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​നം മു​ക്കു​പ​ണ്ടം ബാ​ങ്കി​ൽ പ​ണ​യം വ​ച്ചെന്ന ത​ര​ത്തി​ൽ ചി​ല ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്ന​തി​നെ​തി​രേ​യാ​ണ് മാ​നേ​ജ്മെ​ന്‍റ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. മോ​ഷ്ടി​ക്ക​പ്പെ​ട്ട സ്വ​ർ​ണം എ​വി​ടെ​യാ​ണെ​ന്നു ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം ഉ​ട​ൻ ത​മി​ഴ്നാ​ട്ടി​ലേ​ക്കു തി​രി​ക്കും. പ്ര​തി​യാ​യ മ​ധ ജ​യ​കു​മാ​ർ…

Read More

ഹാ​ജ​രാ​ക​ലും ജാ​മ്യാ​പേ​ക്ഷ​യു​മെ​ല്ലാം ഓ​ണ്‍​ലൈ​നിൽ; 14 ജില്ലകളിലും ഡി​ജി​റ്റ​ൽ കോ​ട​തി സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി

കോ​ഴി​ക്കോ​ട്: കോ​ട​തി​യി​ൽ ക​ക്ഷി​ക​ൾ​ക്കു നേ​രി​ട്ടു ഹാ​ജ​രാ​കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ജാ​മ്യാ​പേ​ക്ഷ​ക​ളും ഓ​ണ്‍​ലൈ​നാ​യി പ​രി​ഗ​ണി​ക്കും. കേ​സു​ക​ളി​ൽ പ​രാ​തി ന​ൽ​കു​ന്ന​തും പ​രി​ശോ​ധി​ക്കു​ന്ന​തും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തും വ​ക്കാ​ല​ത്തു ന​ൽ​കു​ന്ന​തു മു​ത​ൽ നോ​ട്ടീ​സ് അ​യ​ക്കു​ന്ന​തു വ​രെ​യു​ള്ള ന​ട​പ​ടി​ക​ളും ഓ​ണ്‍​ലൈ​നാ​യി മാ​റും. ഇ​ത്ത​ര​മൊ​രു മാ​റ്റ​ത്തി​ന്‍റെ വ​ക്കി​ലാ​ണ് സം​സ്ഥാ​ന​ത്തെ കോ​ട​തി​ക​ൾ. വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ മു​ന്നേ​റ്റ​ത്തി​ന​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തെ കോ​ട​തി​ക​ളും ഡി​ജി​റ്റ​ലാ​കാ​നു​ള്ള പ​ദ്ധ​തി അ​ണി​യ​റ​യി​ൽ ത​യാ​റാ​യി വ​രു​ക​യാ​ണ്. 14 ജി​ല്ല​ക​ളി​ലും ഡി​ജി​റ്റ​ൽ കോ​ട​തി സ്ഥാ​പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും ഫാ​സ്റ്റ്ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി​ക​ളെ ഡി​ജി​റ്റ​ൽ ഡി​സ്ട്രി​ക്ട് കോ​ട​തി​ക​ളാ​യി പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ചു ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ലാ​ണ് ആ​ഭ്യ​ന്ത​രവ​കു​പ്പി​നു പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ത​ല​ശേ​രി​യി​ൽ ഒ​രു ഡി​ജി​റ്റ​ൽ കോ​ട​തി ആ​രം​ഭി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ പു​ന​ർ​വി​ന്യാ​സം സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ലി​നു സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.…

Read More