കുതന്ത്ര തന്ത്രമൊന്നുമേറ്റില്ലെടാ… അത് പുലിപ്പല്ല് തന്നെ; റാപ്പർ വേടന് തിരിച്ചടി, കുറ്റപത്രം ഉടൻ

കൊ​ച്ചി: പു​ലി​പ്പ​ല്ല് കേ​സി​ൽ ഗാ​ന​ര​ച​യി​താ​വും റാ​പ്പ​റു​മാ​യ വേ​ട​ന് (ഹി​ര​ൺ​ദാ​സ് മു​ര​ളി) തി​രി​ച്ച​ടി. വേ​ട​ന്‍റെ പ​ക്ക​ല്‍​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത് യ​ഥാ​ർ​ഥ പു​ലി​പ്പ​ല്ല് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ലെ സു​വോ​ള​ജി ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്ഥി​രീ​ക​ര​ണം. കേ​സി​ൽ വ​നം വ​കു​പ്പ് ഉ​ട​ൻ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പാ​ണ് വേ​ട​നെ​തി​രെ ചു​മ​ത്തു​ക. വേ​ട​ന്‍റെ മാ​ല​യി​ലെ ലോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത് പു​ലി​പ്പ​ല്ല് ത​ന്നെ​യെ​ന്ന് വ​നം​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​നാ​ണ് സു​വോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ് വേ​ട​ന്‍റെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഫ്ലാ​റ്റി​ൽ വ​നം​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ന്ന് വേ​ട​ന​ട​ക്കം ഒ​മ്പ​തു​പേ​രെ ആ​റു ഗ്രാം ​ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​തി​നി​ടെ​യാ​ണ് വേ​ട​ൻ ധ​രി​ച്ചി​രു​ന്ന പു​ലി​പ്പ​ല്ല് കെ​ട്ടി​യ മാ​ല പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പോ​ലീ​സ് ഇ​ക്കാ​ര്യം വ​നം​വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 2022ൽ ​ചെ​ന്നൈ​യി​ൽ ന​ട​ത്തി​യ ഷോ​യ്ക്കി​ടെ ര​ഞ്ജി​ത് എ​ന്ന ശ്രീ​ല​ങ്ക​ൻ വം​ശ​ജ​നാ​യ ആ​രാ​ധ​ക​നാ​ണ് ത​നി​ക്ക്…

Read More

പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്നു: സ്റ്റാ​ലി​ൻ

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ നേ​രി​ട്ട തി​രി​ച്ച​ടി​യു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം താ​ൻ ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ. പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണം വി​ല​യി​രു​ത്താ​ൻ സ​മി​തി​യെ നി​യോ​ഗി​ച്ചു​വെ​ന്നും ഇ​രു​പ​തു ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ല്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു പാ​ർ​ട്ടി​ക്കും സ്വ​ന്ത​മാ​യി സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​ല്ലെ​ന്ന് പാ​ർ​ട്ടി ആ​സ്ഥാ​ന​മാ​യ അ​ണ്ണാ അ​റി​വാ​ല​യ​ത്തി​ൽ ചേ​ർ​ന്ന ഡി​എം​കെ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​ൽ സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. ഡി​എം​കെ എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടു​ക​ളി​ലും സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ലും പാ​ർ​പ്പി​ച്ചി​ല്ലെ​ന്ന് സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ പു​തു​ച്ചേ​രി​യി​ലെ റി​സോ​ർ​ട്ടി​ലേ​ക്കു മാ​റ്റി​യ അ​ണ്ണാ ഡി​എം​കെ നേ​തൃ​ത്വ​ത്തെ പ​രോ​ക്ഷ​മാ​യി പ​രി​ഹ​സി​ക്കു​ക​യാ​യി​രു​ന്നു സ്റ്റാ​ലി​ൻ.

Read More

ജീവനക്കാർക്ക് ഫ്രം ​ഹോം : ഇ​ന്ധ​നം ലാ​ഭി​ക്കാ​നും വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം സം​ര​ക്ഷി​ക്കാ​നു​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി ഡ​ൽ​ഹി സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​നം ലാ​ഭി​ക്കാ​നും വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം സം​ര​ക്ഷി​ക്കാ​നു​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി ഡ​ൽ​ഹി സ​ർ​ക്കാ​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം വ​ർ​ക്ക് ഫ്രം ​ഹോം ഏ​ർ​പ്പെ​ടു​ത്തി. ഡ​ൽ​ഹി​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യ​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി രേ​ഖാ ഗു​പ്ത നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക മീ​റ്റിം​ഗു​ക​ളു​ടെ അ​ന്പ​തു ശ​ത​മാ​ന​വും ഓ​ൺ​ലൈ​നാ​യി ന​ട​ത്താ​നാ​ണു മ​റ്റൊ​രു തീ​രു​മാ​നം. ഒ​പ്പം ഗ​താ​ഗ​ത​ക്കു​രു​ക്കും ഇ​ന്ധ​ന ഉ​പ​ഭോ​ഗ​വും കു​റ​യ്ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി സ​ർ​ക്കാ​രും എം​സി​ഡി​യും ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്നു​മാ​ണു പു​തി​യ നി​ർ​ദേ​ശം. ജീ​വ​ന​ക്കാ​രു​ടെ യാ​ത്രാ​ബ​ത്ത പ​ത്തു ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​തി​നൊ​പ്പം സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തി​മാ​സ പെ​ട്രോ​ൾ പ​രി​ധി ഇ​രു​പ​തു ശ​ത​മാ​ന​മാ​യി കു​റ​ച്ചു. അ​ടു​ത്ത ആ​റു മാ​സ​ത്തേ​ക്ക് പു​തി​യ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങ​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി 29 കോ​ള​നി​ക​ളി​ൽ നി​ന്ന് 58 പ്ര​ത്യേ​ക ബ​സു​ക​ൾ…

Read More

റെ​ഡ് ഫോ​ർ​ട്ട് സ്ഫോ​ട​നം: ‘ഹെ​വ​ൻ​ലി ഹി​ന്ദ്’ ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗം; പി​ന്നി​ൽ അ​ൽ-​ഖ്വ​യ്ദ സം​ഘം

ന്യൂ​ഡ​ൽ​ഹി: 2025 ന​വം​ബ​ർ 10-ന് ​ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യ്ക്കു സ​മീ​പ​മു​ണ്ടാ​യ കാ​ർ ബോം​ബ് സ്ഫോ​ട​നം അ​ൽ-​ഖ്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള “അ​ൻ​സാ​ർ ഗ​സ്‌​വ​ത്തു​ൽ ഹി​ന്ദ്’ എ​ന്ന സം​ഘ​ട​ന​യു​ടെ “ഓ​പ്പ​റേ​ഷ​ൻ ഹെ​വ​ൻ​ലി ഹി​ന്ദ്’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ). കേ​സി​ൽ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ പ​ത്തു പ്ര​തി​ക​ൾ​ക്കെ​തി​രേ ഡ​ൽ​ഹി പ്ര​ത്യേ​ക കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഡോ​ക്ട​ർ​മാ​രാ​യ മു​സ​മ്മി​ൽ ഷ​ക്കീ​ൽ, അ​ദീ​ൽ അ​ഹ​മ്മ​ദ് റാ​ത്ത​ർ, ഷ​ഹീ​ൻ സ​യീ​ദ്, ബി​ലാ​ൽ ന​സീ​ർ മ​ല്ല എ​ന്നി​വ​രും മ​റ്റ് ആ​റു കൂ​ട്ടാ​ളി​ക​ളു​മാ​ണു പ്ര​തി​ക​ൾ. കാ​ർ ഓ​ടി​ച്ചി​രു​ന്ന ഡോ. ​ഉ​മ​ർ ഉ​ൻ ന​ബി സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. രാ​ജ്യ​ത്തു പ​ട​രു​ന്ന “വൈ​റ്റ് കോ​ള​ർ ഭീ​ക​ര​വാ​ദ’​ശൃ​ഖം​ല​യി​ലെ ക​ണ്ണി​ക​ളാ​ണ് ഇ​വ​ർ. ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ച്ച് ശ​രീ​അ​ത്ത് നി​യ​മം ന​ട​പ്പി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് 2022-ൽ “​ഓ​പ്പ​റേ​ഷ​ൻ ഹെ​വ​ൻ​ലി ഹി​ന്ദ്’ ആ​രം​ഭി​ച്ച​ത്. തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് ആ​കൃ​ഷ്ട​രാ​യ മെ​ഡി​ക്ക​ൽ പ്രൊ​ഫ​ഷ​ണ​ലു​ക​ളാ​ണു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. തു​ർ​ക്കി​യി​ൽ…

Read More

ചെ​ന്നി​ത്ത​ല അ​സ​ന്തു​ഷ്ട​ൻ; ത​ന്‍റെ ഉ​പാ​ധി​ക​ള്‍ അം​ഗീ​ക​രി​ച്ചാ​ല്‍ മാ​ത്ര​മേ മ​ന്ത്രി​സ​ഭ​യി​ല്‍ ചേ​രു​ക​യു​ള്ളു​വെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പ​ദം ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ അ​സ​ന്തു​ഷ്ട​നാ​യി ക​ഴി​യു​ന്ന മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അ​നു​ന​യി​പ്പി​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് ശ്ര​മം തു​ട​ങ്ങി. ത​ന്‍റെ ഉ​പാ​ധി​ക​ള്‍ അം​ഗീ​ക​രി​ച്ചാ​ല്‍ മാ​ത്ര​മെ വി.​ഡി. സ​തീ​ശ​ന്‍റെ മ​ന്ത്രി​സ​ഭ​യി​ല്‍ ചേ​രു​ക​യു​ള്ളു​വെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ചു. ഒ​രു ടേം ​മു​ഖ്യ​മ​ന്ത്രി​യാ​യി ത​നി​ക്ക് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ച​ത്. ഈ ​ടേ​മി​ല്‍ ര​ണ്ട​ര വ​ര്‍​ഷ​മൊ അ​ടു​ത്ത ത​വ​ണ​യൊ ത​നി​ക്ക് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്ന ഉ​പാ​ധി​യാ​ണ് അ​ദ്ദേ​ഹം ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ച​ത്. ത​ന്‍റെ ഉ​പാ​ധി​ക​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ എം​എ​ല്‍​എ​യാ​യി അ​ച്ച​ട​ക്ക​മു​ള്ള പാ​ര്‍​ട്ടി​പ്ര​വ​ര്‍​ത്ത​ക​നാ​യി തു​ട​രാ​നാ​ണ് ത​ന്‍റെ താ​ത്പ​ര്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. അ​തേ സ​മ​യം നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഇ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വീ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. മ​ന്ത്രി​സ​ഭ​യി​ല്‍ ചേ​ര​ണ​മെ​ന്നു​ള്ള ത​ന്‍റെ ആ​ഗ്ര​ഹം അ​ദ്ദേ​ഹം ചെ​ന്നി​ത്ത​ല​യെ അ​റി​യി​ക്കും. ധ​ന​കാ​ര്യ​വ​കു​പ്പ് ന​ല്‍​കി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ…

Read More

ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു; പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് 3.4 രൂ​പ കൂ​ട്ടി; കേ​ര​ള​ത്തി​ൽ 3.27 രൂ​പ​യു​ടെ വ​ർ​ധ​ന

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു. മൂ​ന്ന് രൂ​പ നാ​ല് പൈ​സ വീ​ത​മാ​ണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും കൂ​ട്ടി​യ​ത്. ഇ​ത് കേ​ര​ള​ത്തി​ലെ​ത്തു​മ്പോ​ൾ മൂ​ന്ന് രൂ​പ 27 പൈ​സ​യു​ടെ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സി​എ​ൻ​ജി വി​ല കി​ലോ​യ്ക്ക് ര​ണ്ടു രൂ​പ​യും വ​ർ​ധി​പ്പി​ച്ചു. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജ്യ​ത്തും വി​ല വ​ർ​ധ​ന​ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 110.25 രൂ​പ​യാ​യി. ഡീ​സ​ലി​ന് 99.63 രൂ​പ​യു​മാ​ണ്. രാ​ജ്യ​ത്തെ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക് പ്ര​തി​മാ​സം ഏ​ക​ദേ​ശം 30,000 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ന​ഷ്ടം നേ​രി​ടു​ന്ന​തി​നാ​ൽ മേ​യ് 15 ന് ​മു​മ്പ് ഇ​ന്ത്യ​യി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് വ​ന്നി​രു​ന്നു. 2022 മു​ത​ൽ ചി​ല്ല​റ വി​ൽ​പ്പ​ന നി​ര​ക്കു​ക​ൾ വ​ലി​യ​തോ​തി​ൽ മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഗാ​ർ​ഹി​ക എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ലും വ​ർ​ധ​ന​യു​ണ്ടാ​യേ​ക്കാം. നാ​ല് വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യി​ൽ വ​ർ​ധ​ന​യു​ണ്ടാ​കു​ന്ന​ത്. 2022 മു​ത​ൽ…

Read More

കു​തി​ച്ചു പൊ​ന്തി​യ​പ്പോ​ൾ താ​ഴേ​ക്ക് പ​തി​ച്ച് സ്വ​ർ​ണ​വി​ല; പ​വ​ന് കു​റ​ഞ്ഞ​ത് 1,640 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കു​തി​പ്പി​നി​ടെ താ​ഴെ​വീ​ണ് സ്വ​ർ​ണ​വി​ല. ഗ്രാ​മി​ന് 205 രൂ​പ​യും പ​വ​ന് 1,640 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 14,675 രൂ​പ​യി​ലും പ​വ​ന് 1,17,400 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 170 രൂ​പ കു​റ​ഞ്ഞ് 12,055 രൂ​പ​യി​ലെ​ത്തി. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ്വ​ർ​ണ ഇ​റ​ക്കു​മ​തി തീ​രു​വ വ​ർ​ധി​പ്പി​ച്ച​തി​നു ശേ​ഷം ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം വി​ല ഉ​യ​ർ​ന്നി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​റ്റ​യ​ടി​ക്ക് 10,200 രൂ​പ​യോ​ളം വ​ർ​ധി​ച്ച സ്വ​ർ​ണ​വി​ല 1,23,120 ആ​യി ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ, ഉ​ച്ച​യ്ക്ക് ശേ​ഷം 4,320 രൂ​പ കു​റ​യു​ക​യാ​ണു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 90 രൂ​പ​യും പ​വ​ന് 720 രൂ​പ​യും വ‌​ർ​ധി​ച്ചു. ഏ​പ്രി​ൽ, മേ​യ് മാ​സ​ത്തി​ൽ വ​ൻ ക​യ​റ്റി​റ​ക്ക​ങ്ങ​ൾ​ക്കാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. മാ​ർ​ച്ച് മാ​സം അ​വ​സാ​നം നാ​ലു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 435 രൂ​പ​യും പ​വ​ന് 3,480…

Read More

വ​ലി​യ പ​രാ​ജ​യ​മാ​ണ് ഉ​ണ്ടാ​യ​ത്, അ​തി​ന് നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ ഉ​ണ്ട്: യു​ഡി​എ​ഫി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ബ​ഹി​ഷ്ക്ക​രി​ക്കി​ല്ല ക്രി​യാ​ത്മ​ക പ്ര​തി​പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കും; എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ബ​ഹി​ഷ്ക്ക​രി​ക്കി​ല്ല ക്രി​യാ​ത്മ​ക പ്ര​തി​പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പ​രാ​ജ​യം സം​സ്ഥാ​ന നേ​തൃ​ത്വം ച​ർ​ച്ച ചെ​യ്തു.​ആ ച​ർ​ച്ച​യി​ൽ പൂ​ർ​ണ​മാ​കു​ന്നി​ല്ല. വ​ലി​യ പ​രാ​ജ​യ​മാ​ണ് ഉ​ണ്ടാ​യ​ത്. അ​തി​ന് നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ ഉ​ണ്ട്. പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ളി​ൽ എ​ല്ലാം ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തേ​സ​മ​യം, സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം രാ​വി​ലെ തു​ട​ങ്ങി എം.​വി. ഗോ​വി​ന്ദ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ.​കെ. ശൈ​ല​ജ, പി.​കെ. ശ്രീ​മ​തി, ഇ.​പി. ജ​യ​രാ​ജ​ൻ എ​ന്നി​വ​രും യോ​ഗ​ത്തി​ലു​ണ്ട്

Read More

കളിച്ചത് മതി ഇനി സ്കൂളിലേക്ക് വിട്ടോ… ജെൻസി, ജെൻ ആൽഫ കിഡ്‌സുകളുടെ ഹൃദയം കവരാനൊരുങ്ങി വിപണി

ആ​ല​പ്പു​ഴ: സ്കൂ​ൾ തു​റ​ക്കാ​ൻ ആ​ഴ്ച​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ വി​പ​ണി​യി​ൽ മ​ത്സ​രം ക​ടു​ത്തു. വ​മ്പ​ൻ ഓ​ഫ​റു​ക​ൾ ന​ൽ​കി​യാ​ണ് ഈ ​സ്കൂ​ൾ സീ​സ​ണി​ൽ കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും വി​പ​ണി സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ബു​ക്കു​ക​ൾ, പേ​ന, പെ​ൻ​സി​ൽ, ക​ള​ർ പേ​പ്പ​റു​ക​ൾ, ചാ​ർ​ട്ട് പേ​പ്പ​റു​ക​ൾ, ഫ​യ​ലു​ക​ൾ എ​ന്നി​വ 10 മു​ത​ൽ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ ന​ൽ​കാ​ൻ മ​ത്സ​രി​ക്കു​ക​യാ​ണ് ക​ട​ക​ൾ. കു​ട, ബാ​ഗ്, ചെ​രു​പ്പ്, ഷൂ​സ് എ​ന്നി​വ​യു​ടെ ആ​ക​ർ​ഷ​ക​മാ​യ ശേ​ഖ​ര​മൊ​രു​ക്കി കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന​തോ​ടൊ​പ്പം, വ​ലി​യ വി​ല​ക്കു​റ​വും ഓ​ഫ​റു​ക​ളും ന​ൽ​കി ക​ച്ച​വ​ടം പി​ടി​ക്കാ​ൻ ക​ട​ക​ൾ ‍ശ്ര​മി​ക്കു​ന്ന​ത്, വി​പ​ണി​യി​ൽ ക​ടു​ത്ത മ​ത്സ​ര​വും സ്യ​ഷ്ടി​ക്കു​ന്നു​ണ്ട്. ജെ​ൻ​സി, ജെ​ൻ ആ​ൽ​ഫ കി​ഡ്‌​സു​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് വി​പ​ണി​യി​ലെ താ​ര​ങ്ങ​ൾ. ഡി​ജി​റ്റ​ൽ പെ​ൻ​സി​ൽ ബോ​ക്സ് മു​ത​ൽ പ്രി​ന്‍റ​ഡ് വാ​ട്ട​ർ ബോ​ട്ടി​ൽ വ​രെ വി​പ​ണി​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. കു​ട്ടി​ക​ളു​ടെ ഇ​ഷ്ട​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ മി​ക്കി മൗ​സ്, ഡോ​റ, സ്പൈ​ഡ​ർ​മാ​ൻ,…

Read More

ബം​ഗാ​ളി​ൽ ക​ശാ​പ്പി​നു പു​തി​യ നി​യ​മ​വു​മാ​യി ബി​ജെ​പി സ​ർ​ക്കാ​ർ; നി​യ​മ​ലം​ഘ​ന​ത്തി​ന് ആ​റു മാ​സം ത​ട​വും 1,000 രൂ​പ പി​ഴ​യും

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ മൃ​ഗ​ങ്ങ​ളെ ക​ശാ​പ്പു ചെ​യ്യു​ന്ന​തി​നു ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബി​ജെ​പി സ​ർ​ക്കാ​ർ പു​തി​യ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. പ​ശു, കാ​ള, എ​രു​മ, പോ​ത്ത് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ളെ അ​റ​ക്കു​ന്ന​തി​ന് ഇ​നി​മു​ത​ൽ സ​ർ​ക്കാ​ർ മൃ​ഗ ഡോ​ക്ട​റു​ടെ​യും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും സാ​ക്ഷ്യ​പ​ത്രം നി​ർ​ബ​ന്ധ​മാ​ക്കി. നി​യ​മ​ലം​ഘി​ച്ചാ​ൽ ആ​റു മാ​സം ത​ട​വോ, ആ​യി​രം രൂ​പ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ഇ​വ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ​യാ​യി ല​ഭി​ക്കും. മൃ​ഗ​ത്തി​നു പ​തി​നാ​ലു വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ണ്ടെ​ന്നും ഇ​നി ജോ​ലി ചെ​യ്യാ​നോ പ്ര​ജ​ന​ന​ത്തി​നോ ക​ഴി​യി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ക​ശാ​പ്പി​ന് അ​നു​വ​ദി​ക്കൂ. വാ​ർ​ധ​ക്യം, പ​രി​ക്കു​ക​ൾ, വൈ​ക​ല്യ​ങ്ങ​ൾ എ​ന്നി​വ കാ​ര​ണം അ​വ​ശ​രാ​യ മൃ​ഗ​ങ്ങ​ളെ​യും അ​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ അ​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് സ​മി​തി സ​ഭാ​പ​തി​യോ സ​ർ​ക്കാ​ർ മൃ​ഗ ഡോ​ക്ട​റു​മാ​യി ചേ​ർ​ന്നു​വേ​ണം ഇ​ത്ത​രം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​ൻ. അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടാ​ൽ പ​തി​ന​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​രി​ന് അ​പ്പീ​ൽ ന​ൽ​കാ​നും വ്യ​വ​സ്ഥ​യു​ണ്ട്. അ​നു​മ​തി​യു​ള്ള മൃ​ഗ​ങ്ങ​ളെ…

Read More