ഇ​ത് ദൈ​വ​നി​യോ​ഗം; ഒ​രാ​ൾ​ക്ക് ഒ​റ്റ​യ്ക്ക് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ല; എ​ന്നെ ഞാ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫ് എ​ന്ന് വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി ഏ​ൽ​പ്പി​ച്ച​ത് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ത​ന്നെ താ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി പ​ദം ദൈ​വ​നി​യോ​ഗ​മാ​ണ്. അ​ല്ലാ​തെ ത​ന്‍റെ നേ​ട്ട​മ​ല്ല. ചെ​ന്നി​ത്ത​ല​യും കെ​സി​യും അ​ട​ക്കം എ​ല്ലാ​വ​രെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​ന്നി​ത്ത​ല ത​നി​ക്ക് പ്രി​യ​ങ്ക​ര​നാ​യ നേ​താ​വാ​ണ്. കെ.​സി.​വേ​ണു​ഗോ​പാ​ൽ ത​നി​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി. ഒ​രാ​ൾ​ക്ക് ഒ​റ്റ​യ്ക്ക് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ല. ടീ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​മാ​ർ ആ​രൊ​ക്ക​യാ​ണെ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ട്ടാ​യ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് ച​രി​ത്ര​നേ​ട്ടം; ലാ​ഭം ര​ണ്ട് ല​ക്ഷം കോ​ടി​യി​ലേ​ക്ക്

പ​ര​വൂ​ർ: രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ റിക്കാ​ർ​ഡ് ലാ​ഭം. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 11.1 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ 1.98 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ബാ​ങ്കു​ക​ളു​ടെ ആ​കെ അ​റ്റാ​ദാ​യം. കി​ട്ടാ​ക്ക​ടം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തും വാ​യ്പാ-​നി​ക്ഷേ​പ രം​ഗ​ത്തെ വ​ൻ കു​തി​പ്പു​മാ​ണ് ബാ​ങ്കിം​ഗ് മേ​ഖ​ല​യ്ക്ക് ക​രു​ത്താ​യ​ത്. തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​മാ​ണ് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ മി​ക​ച്ച ലാ​ഭ​ക്ഷ​മ​ത നി​ല​നി​ർ​ത്തു​ന്ന​ത്. ബാ​ങ്കു​ക​ളു​ടെ മൊ​ത്തം ബി​സി​ന​സ് 12.8 ശ​ത​മാ​നം വ​ർ​ധി​ച്ച് 283.3 ല​ക്ഷം കോ​ടി രൂ​പ​യി​ലെ​ത്തി. വാ​യ്പാ വി​ത​ര​ണ​ത്തി​ൽ 15.7 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി (127 ല​ക്ഷം കോ​ടി രൂ​പ). പ്ര​ധാ​ന​മാ​യും റീ​ട്ടെ​യ്ൽ (18.1 ശ​ത​മാ​നം), കൃ​ഷി (15.5 ശ​ത​മാ​നം), ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ ( 18.2 ശ​ത​മാ​നം) എ​ന്നീ മേ​ഖ​ല​ക​ളി​ലെ വാ​യ്പാ ആ​വ​ശ്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വ​ർ​ധ​ന രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ശ​ക്ത​മാ​ക്കി. ആ​കെ നി​ക്ഷേ​പം 10.6 ശ​ത​മാ​നം വ​ർ​ധി​ച്ച് 156.3 ല​ക്ഷം കോ​ടി രൂ​പ​യാ​യും…

Read More

ദ​ക്ഷി​ണകേ​ര​ള​ത്തി​ലെ യാ​ത്രാസൗ​ക​ര്യ വി​ക​സ​നം; അ​നു​കൂ​ല തീ​രു​മാ​ന​വു​മാ​യി ഡി​ആ​ർ​എം

പ​ര​വൂ​ർ: റെ​യി​ൽ​വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ നി​ർ​ണാ​യ​ക വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ദ​ക്ഷി​ണ റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ ദി​വ്യ​കാ​ന്ത് ച​ന്ദ്ര​കാ​ർ, മ​റ്റ് റെ​യി​ൽ​വേ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി ഡി​വി​ഷ​ൻ ആ​സ്ഥാ​ന​ത്ത് യോ​ഗം വി​ളി​ച്ചു​കൂ​ട്ടി വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി. ദ​ക്ഷി​ണ കേ​ര​ള​ത്തി​ലെ യാ​ത്രാ​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളി​ൽ അ​നു​കൂ​ല തീ​രു​മാ​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ കൈ​ക്കൊ​ണ്ടു. തി​രു​വ​ന​ന്ത​പു​രം പേ​ട്ട​യി​ൽ വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സി​ന് സ്ഥി​രം സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തും, ക​ഴ​ക്കൂ​ട്ട​ത്ത് ആ​ല​പ്പു​ഴ വ​ഴി​യു​ള്ള ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തും യോ​ഗ​ത്തി​ലെ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്. പു​ന​ലൂ​ർ-ക​ന്യാ​കു​മാ​രി/​നാ​ഗ​ർ​കോ​വി​ൽ ട്രെ​യി​ൻ രാ​മേ​ശ്വ​ര​ത്തേ​ക്ക് നീ​ട്ടു​ന്ന​തും, കൊ​ല്ലം-തെ​ങ്കാ​ശി-തി​രു​നെ​ൽ​വേ​ലി റൂ​ട്ടി​ൽ പു​തി​യ മെ​മു സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. മെ​യി​ന്‍റന​ൻ​സ് പി​റ്റി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് മൂ​ലം സ്ഥി​ര​മാ​യി വൈ​കി​യോ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കൊ​ല്ലം-ഈ​റോ​ഡ് എ​ക്സ്പ്ര​സ് മേ​ട്ടു​പ്പാ​ള​യ​ത്തേ​ക്ക് നീ​ട്ടു​ന്ന കാ​ര്യ​വും അ​നു​കൂ​ല​മാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന നി​ല​മ്പൂ​ർ…

Read More

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി; ഇ​ന്ധ​ന​വി​ല ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ

മും​ബൈ: പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​തി​സ​ന്ധി നീ​ണ്ടു​പോ​യാ​ൽ രാ​ജ്യ​ത്ത് പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര. ഇ​റ​ക്കു​മ​തി​ച്ചെ​ല​വ് ഉ​യ​രു​ന്ന​തു​വ​ഴി​യു​ള്ള പ​ണ​പ്പെ​രു​പ്പ​ഭീ​തി രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ ഊ​ർ​ജ​വി​പ​ണി​യി​ലെ പ്ര​തി​സ​ന്ധി അ​നി​ശ്ചി​ത​മാ​യി തു​ട​ർ​ന്നാ​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ ചി​ല്ല​റ​വി​ല ഉ​യ​ർ​ത്താ​തെ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കി​ല്ല.വ​ർ​ധ​ന​യു​ടെ ഒ​രു​ഭാ​ഗം ആ​ളു​ക​ളി​ലേ​ക്കു കൈ​മാ​റേ​ണ്ടി​വ​രു​മെ​ന്നും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ സ്വി​സ് നാ​ഷ​ണ​ൽ ബാ​ങ്കും അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കു​വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ലെ ത​ട​സം ഇ​ന്ത്യ​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ൽ ഏ​റ്റ​വും​വ​ലി​യ മൂ​ന്നാ​മ​ത്തെ എ​ണ്ണ ഉ​പ​ഭോ​ക്തൃ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ 89 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു.ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ണ്ണ​വി​ല​യി​ലെ വ​ർ​ധ​ന സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ൽ വ​ലി​യ ആ​ഘാ​ത​മു​ണ്ടാ​ക്കും.

Read More

280 യാത്രക്കാർ, ടേക്ക് ഓഫിന് തൊട്ടുമുൻപ് ഇടത് ചിറകിൽ തീ പടർന്നു: വി​മാ​ന​ത്തി​നു തീ​പി​ടി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്; നി​ഷേ​ധി​ച്ച് എ​ത്തി​ഹാ​ദ്

ചെ​ന്നൈ: ചെ​ന്നൈ​യി​ല്‍​നി​ന്ന് അ​ബു​ദാ​ബി​യി​ലേ​ക്കു സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ എ​ത്തി​ഹാ​ദ് എ​യ​ര്‍​വേ​യ്‌​സ് വി​മാ​ന​ത്തി​നു തീ​പി​ടി​ച്ചെ​ന്ന റി​പ്പോ​ര്‍​ട്ട് നി​ഷേ​ധി​ച്ച് വി​മാ​ന​ക്ക​മ്പ​നി. ഇ​ന്ന​ലെ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ച് വി​മാ​ന​ത്തി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യി വി​മാ​ന​ത്താ​വ​ള ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് എ​യ​ര്‍​ലൈ​ന്‍ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. വി​മാ​ന​ത്തി​നു​ണ്ടാ​യ​തു സാ​ങ്കേ​തി​ക പ്ര​ശ്‌​ന​മാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യ ക​മ്പ​നി ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച ശേ​ഷം വി​മാ​നം പു​റ​പ്പെ​ടു​മെ​ന്നും അ​റി​യി​ച്ചു.

Read More

സാ​ന​ത​ന ധ​ർ​മം ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കു​ന്നു​: ഉ​ദ​യ​നി​ധി വീ​ണ്ടും സ​നാ​ത​ന വി​വാ​ദ​ത്തി​ൽ

ചെ​ന്നൈ: സാ​ന​ത​ന ധ​ർ​മം ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കു​ന്നു​വെ​ന്ന വി​വാ​ദ പ്ര​സ്താ​വ​ന ആ​വ​ർ​ത്തി​ച്ച് ത​മി​ഴ്നാ​ട്ടി​ലെ പ്ര​തി​പ​ക്ഷ​നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ. സ​നാ​ത​ന​ധ​ർ​മം നി​രോ​ധി​ക്ക​ണ​മെ​ന്നും നി​യ​മ​സ​ഭ​യി​ലെ പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​മ​ർ​ശ​ത്തെ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. സ്റ്റാ​ലി​നെ പു​റ​ത്താ​ക്കു​ക മാ​ത്ര​മ​ല്ല പ​രാ​മ​ർ​ശം നി​യ​മ​സ​ഭാ രേ​ഖ​ക​ളി​ൽ​നി​ന്നു നീ​ക്കം ചെ​യ്യാ​ൻ നി​യ​മ​സ​ഭ സ്പീ​ക്ക​ർ ത​യാ​റാ​ക​ണ​മെ​ന്ന് വി​എ​ച്ച്പി വ​ക്താ​വ് വി​നോ​ദ് ബ​ൻ​സാ​ൽ പ​റ​ഞ്ഞു. പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ഉ​ദ​യ​നി​ധി മാ​പ്പ് പ​റ​യ​ണ​മെ​ന്നും വി​എ​ച്ച്പി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

കേ​ര​ള മു​ഖ്യ​മ​ന്ത്രി: സ​മൂ​ഹ മാ​ധ്യ​മ​പ്ര​ചാ​ര​ണ​വും വൈ​കാ​രി​ക പ്ര​ക​ട​ന​വും നോ​ക്കി​ല്ല മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്നതെന്ന് ഹൈ​ക്ക​മാ​ന്‍​ഡ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ണ്ടാ​കും. ക​ഴി​ഞ്ഞ ഒ​ന്‍​പ​ത് ദി​വ​സ​മാ​യി മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നു​ള്ള ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ സോ​ണി​യാ​ഗാ​ന്ധി​യും മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യും രാ​ഹു​ല്‍ ഗാ​ന്ധി​യും ചേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. വി.​ഡി. സ​തീ​ശ​ന്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് അ​വ​കാ​ശ​വാ​ദ​ങ്ങ​ളും ച​ര്‍​ച്ച​ക​ളും ന​ട​ന്ന​ത്. എം​എ​ല്‍​എ​മാ​രു​ടെ അ​ഭി​പ്രാ​യം തേ​ടി​യ ഹൈ​ക്ക​മാ​ന്‍​ഡ് ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും എം​പി​മാ​രു​മാ​യും മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍​മാ​രു​മാ​യും ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളു​ടെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും അ​ഭി​പ്രാ​യം മാ​നി​ച്ചാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തെ​ന്ന സ​ന്ദേ​ശ​മാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് ന​ല്‍​കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​പ്ര​ചാ​ര​ണ​വും വൈ​കാ​രി​ക പ്ര​ക​ട​ന​വും നോ​ക്കി​യ​ല്ല മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. മു​ഖ്യ​മ​ന്ത്രി​യാ​രെ​ന്ന കാ​ര്യ​ത്തി​ല്‍ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ള്‍​ക്ക് ഹൈ​ക്ക​മാ​ന്‍​ഡ് സൂ​ച​ന ന​ല്‍​കി​യി​ട്ടു​ണ്ട്. പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം പ​ര​സ്യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ആ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​കാ​തെ എ​ല്ലാ​വ​രും സ്വീ​ക​രി​ക്ക​ണ​മെ​ന്നും…

Read More

ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു! ച​ർ​ച്ച​യാ​യി കെ​സി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

കോ​ട്ട​യം: കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി ആ​ര് എ​ന്ന വി​ഷ​യം കോ​ൺ​ഗ്ര​സി​ൽ കൊ​ടു​മ്പി​രി കൊ​ണ്ടി​രി​ക്കെ ഇ​ന്നു എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ഫേ​സ്ബു​ക്കി​ൽ ഇ​ട്ട ഒ​രു പോ​സ്റ്റ് ച​ർ​ച്ച​യാ​കു​ന്നു. മ​ല​പ്പു​റ​ത്ത് മി​ന്ന​ലേ​റ്റു മ​രി​ച്ച നാ​ലു​കു​ട്ടി​ക​ൾ​ക്ക് അ​ടി​ന്ത​ര​മാ​യി സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള​ത്തി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹം കു​റി​ച്ച​ത്. ആ​വ​ശ്യ​പ്പെ​ടു​ന്നു എ​ന്ന വാ​ക്കാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ഉ​റ​പ്പി​ച്ചോ എ​ന്ന സം​ശ​യ​മാ​ണ് നി​രീ​ക്ഷ​ക​രി​ൽ ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ആ​ധി​കാ​രി​ക​ത​യോ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്നു എ​ന്നു കു​റി​ച്ച​ത് അ​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നു പ​ല​രും ക​രു​തു​ന്നു. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന സൂ​ച​ന. വി.​ഡി. സ​തീ​ശ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രാ​ണ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തി​നാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. എം​എ​ൽ​എ​മാ​രി​ൽ ഭൂ​രി​പ​ക്ഷ​വും പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് കെ.​സി. ക്യാ​മ്പ് വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യ​ത്. മാ​ത്ര​മ​ല്ല, വി.​ഡി.​സ​തീ​ശ​നാ​യി പ്ര​ത്യ​ക്ഷ​ത്തി​ൽ ആ​സൂ​ത്രി​ത​മാ​യി ന​ട​ന്ന പ്ര​ചാ​ര​ണ​വും സോ​ഷ്യ​ൽ മീ​ഡി​യ കാ​മ്പ​യി​നു​മൊ​ക്കെ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ അ​ലോ​സ​ര​പ്പെ​ടു​ത്തി​യി​രു​ന്നു.…

Read More

മു​ലാ​യം സിം​ഗ് യാ​ദ​വി​ന്‍റെ മ​ക​ൻ പ്ര​തീ​ക് യാ​ദ​വ് അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ്ഥാ​പ​ക​ൻ മു​ലാ​യം സിം​ഗ് യാ​ദ​വി​ന്‍റെ മ​ക​ൻ പ്ര​തീ​ക് യാ​ദ​വ്(38). ബു​ധ​നാ​ഴ്ച ല​ഖ്‌​നൗ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​റെ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ. യു​കെ​യി​ലെ ലീ​ഡ്‌​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എം​ബി​എ നേ​ടി​യ പ്ര​തീ​ക് അ​റി​യ​പ്പെ​ടു​ന്ന ഒ​രു റി​യ​ൽ എ​സ്റ്റേ​റ്റ് ഡെ​വ​ല​പ്പ​റാ​ണ്. മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളെ പോ​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ക​യോ പാ​ർ​ട്ടി പ​ദ​വി​ക​ൾ വ​ഹി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. മു​ലാ​യം സിം​ഗി​ന്‍റെ ര​ണ്ടാം ഭാ​ര്യ സാ​ധ​നാ ഗു​പ്ത​യു​ടേ​യും ഇ​ള​യ​മ​ക​നാ​ണ് പ്ര​തീ​ക് യാ​ദ​വ്. ബി​ജെ​പി നേ​താ​വ് അ​പ​ർ​ണ യാ​ദ​വാ​ണ് ഭാ​ര്യ. 2011 ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.

Read More

ആ​രാ​ണെ​ന്ന​റി​യാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം, കാ​ത്തി​രി​പ്പോ​ടെ കേ​ര​ളം: അ​ന്തി​മ കൂ​ടി​യാ​ലോ​ച​ന​ക​ൾ ശേ​ഷം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ച്ചേ​ക്കും

ന്യൂ​ഡ​ല്‍​ഹി: കേ​ര​ളാ മു​ഖ്യ​മ​ന്ത്രി ആ​രാ​കു​മെ​ന്ന ച​ർ​ച്ച​ക​ൾ കോൺഗ്രസിൽ നീ​ളു​ന്ന​തി​ല്‍ വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന അ​ന്തി​മ കൂ​ടി​യാ​ലോ​ച​ന​ക​ൾ ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സൂ​ച​ന. ഇ​തി​നി​ടെ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​സ്‌​ലിം ലീ​ഗ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്. മു​തി​ര്‍​ന്ന നേ​താ​വ് വി.​എം. സു​ധീ​ര​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി സം​സാ​രി​ച്ച​താ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം സു​ധീ​ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജ​ന​വി​കാ​ര​വും ത​ന്‍റെ ബോ​ധ്യ​ങ്ങ​ളും രാ​ഹു​ലി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​ഞ്ഞ​തി​ല്‍ സം​തൃ​പ്തി​യു​ണ്ടെ​ന്നും സു​ധീ​ര​ന്‍ പ​റ​ഞ്ഞു. ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി നേ​തൃ​ത്വ​മാ​ണ്. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മ​ല്ല, ജ​ന​ങ്ങ​ളു​ടെ വി​കാ​ര​മാ​ണ് പ​ങ്കു​വെ​ച്ച​ത്. പ്ര​ഖ്യാ​പ​നം വൈ​കി എ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മാ​ണ്. ഇ​നി​യും വൈ​കാ​ന്‍ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More