മു​ലാ​യം സിം​ഗ് യാ​ദ​വി​ന്‍റെ മ​ക​ൻ പ്ര​തീ​ക് യാ​ദ​വ് അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ്ഥാ​പ​ക​ൻ മു​ലാ​യം സിം​ഗ് യാ​ദ​വി​ന്‍റെ മ​ക​ൻ പ്ര​തീ​ക് യാ​ദ​വ്(38). ബു​ധ​നാ​ഴ്ച ല​ഖ്‌​നൗ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​റെ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ. യു​കെ​യി​ലെ ലീ​ഡ്‌​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എം​ബി​എ നേ​ടി​യ പ്ര​തീ​ക് അ​റി​യ​പ്പെ​ടു​ന്ന ഒ​രു റി​യ​ൽ എ​സ്റ്റേ​റ്റ് ഡെ​വ​ല​പ്പ​റാ​ണ്. മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളെ പോ​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ക​യോ പാ​ർ​ട്ടി പ​ദ​വി​ക​ൾ വ​ഹി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. മു​ലാ​യം സിം​ഗി​ന്‍റെ ര​ണ്ടാം ഭാ​ര്യ സാ​ധ​നാ ഗു​പ്ത​യു​ടേ​യും ഇ​ള​യ​മ​ക​നാ​ണ് പ്ര​തീ​ക് യാ​ദ​വ്. ബി​ജെ​പി നേ​താ​വ് അ​പ​ർ​ണ യാ​ദ​വാ​ണ് ഭാ​ര്യ. 2011 ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.

Read More

ആ​രാ​ണെ​ന്ന​റി​യാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം, കാ​ത്തി​രി​പ്പോ​ടെ കേ​ര​ളം: അ​ന്തി​മ കൂ​ടി​യാ​ലോ​ച​ന​ക​ൾ ശേ​ഷം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ച്ചേ​ക്കും

ന്യൂ​ഡ​ല്‍​ഹി: കേ​ര​ളാ മു​ഖ്യ​മ​ന്ത്രി ആ​രാ​കു​മെ​ന്ന ച​ർ​ച്ച​ക​ൾ കോൺഗ്രസിൽ നീ​ളു​ന്ന​തി​ല്‍ വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന അ​ന്തി​മ കൂ​ടി​യാ​ലോ​ച​ന​ക​ൾ ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സൂ​ച​ന. ഇ​തി​നി​ടെ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​സ്‌​ലിം ലീ​ഗ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്. മു​തി​ര്‍​ന്ന നേ​താ​വ് വി.​എം. സു​ധീ​ര​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി സം​സാ​രി​ച്ച​താ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം സു​ധീ​ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജ​ന​വി​കാ​ര​വും ത​ന്‍റെ ബോ​ധ്യ​ങ്ങ​ളും രാ​ഹു​ലി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​ഞ്ഞ​തി​ല്‍ സം​തൃ​പ്തി​യു​ണ്ടെ​ന്നും സു​ധീ​ര​ന്‍ പ​റ​ഞ്ഞു. ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി നേ​തൃ​ത്വ​മാ​ണ്. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മ​ല്ല, ജ​ന​ങ്ങ​ളു​ടെ വി​കാ​ര​മാ​ണ് പ​ങ്കു​വെ​ച്ച​ത്. പ്ര​ഖ്യാ​പ​നം വൈ​കി എ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മാ​ണ്. ഇ​നി​യും വൈ​കാ​ന്‍ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

അവളും അമ്മയ്ക്കരികിലേക്ക്… നി​ല​മേ​ലി​ലെ വാ​ഹ​നാ​പ​ക​ടം: അ​മ്മ​യ്ക്ക് പി​ന്നാ​ലെ മ​ക​ളും മ​രി​ച്ചു‌

കൊ​ല്ലം: നി​ല​മേ​ലി​ൽ സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്കൂ​ടി മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന . പ​ത്ത​നം​തി​ട്ട പ​ന്ത​ളം സ്വ​ദേ​ശി ഹ​ൽ​ബി ജ​ലാ​ൽ (21) ആ​ണ് മ​രി​ച്ച​ത്. ഹ​ൽ​ബി​യു​ടെ അ​മ്മ സെ​ൽ​വം മു​ഹ​മ്മ​ദ് കു​ഞ്ഞ് (53) സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. അ​മ്മ​യും മ​ക​ളും സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ൽ അ​തേ ദി​ശ​യി​ൽ നി​ന്നും എ​ത്തി​യ കാ​ർ ഇ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​റി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് വീ​ണ ഇ​രു​വ​രെ​യും എ​തി​ർ ദി​ശ​യി​ൽ എ​ത്തി​യ മ​റ്റൊ​രു കാ​റും ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. സെ​ൽ​വം മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ഒ​രു ബൈ​ക്കും ക​യ​റി ഇ​റ​ങ്ങി. അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ന് ശേ​ഷം ഇ​ടി​ച്ചി​ട്ട കാ​ർ നി​ർ​ത്താ​തെ പോ​യി. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് സ്കൂ​ട്ട​ർ ഇ​ടി​ച്ചി​ട്ട വാ​ഹ​നം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

‘സാ​ർ ഞാ​ൻ ചെ​യ്ത​ത് തെ​റ്റ്. മാ​പ്പാ​ക്ക​ണം, ഞാ​ൻ ഇ​തി​ൽ ര​ണ്ട് പ​വ​ൻ എ​ടു​ത്തു വി​റ്റു. കേ​സ് പി​ൻ​വ​ലി​ക്കു​ക. മാ​പ്പ്, മാ​പ്പ്, മാ​പ്പ്’: കേ​സ് കൊ​ടു​ത്ത​പ്പോ​ൾ മോ​ഷ്ടി​ച്ച സ്വ​ർ​ണം ഉ​ട​മ​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ചു, ഒ​പ്പം മാ​പ്പ​പേ​ക്ഷ​യും

ഗു​രു​വാ​യൂ​ർ: മോ​ഷ്ടി​ച്ച 10 പ​വ​നി​ൽ എ​ട്ടു പ​വ​നും കൂ​ടെ ഒ​രു ക​ത്തും വീ​ട്ടു​ട​മ​യു​ടെ ഗേ​റ്റി​ന​ക​ത്ത് പൊ​തി​ഞ്ഞു വ​ച്ച് ക​ള്ള​ൻ മ​ര്യാ​ദ​ക്കാ​ര​നാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണു സ്വ​ർ​ണം പൊ​തി​ഞ്ഞു​വ​ച്ച നി​ല​യി​ൽ ഉ​ട​മ​യ്ക്ക് ല​ഭി​ച്ച​ത്. ‘സാ​ർ ഞാ​ൻ ചെ​യ്ത​ത് തെ​റ്റ്. മാ​പ്പാ​ക്ക​ണം, ഞാ​ൻ ഇ​തി​ൽ ര​ണ്ട് പ​വ​ൻ എ​ടു​ത്തു വി​റ്റു. കേ​സ് പി​ൻ​വ​ലി​ക്കു​ക. മാ​പ്പ്, മാ​പ്പ്, മാ​പ്പ്.’ ഇ​താ​ണ് ക​ത്തി​ലു​ള്ള​ത്. വി​റ്റ ര​ണ്ട് പ​വ​ൻ തി​രി​ച്ചു ത​രാ​മെ​ന്നും അ​വ്യ​ക്ത​മാ​യി എ​ഴു​തി​യി​ട്ടു​ണ്ടെ​ന്നു ക​രു​തു​ന്നു. ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി 12.50ന് ​അ​രി​യ​ന്നൂ​രി​ൽ മൈ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പം പോ​ക്കാ​ക്കി​ല്ല​ത്ത് കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് 10 പ​വ​ൻ മോ​ഷ​ണം പോ​യ​ത്. കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ ഡോ.​ബു​ഷ​റ​യും ഭ​ർ​ത്താ​വ് ഡോ.​അ​ബൂ​ബ​ക്ക​ർ മു​ഹ​മ്മ​ദ് റാ​ഫി​യും കി​ട​ന്നു​റ​ങ്ങി​യ മു​റി​യോ​ടു ചേ​ർ​ന്നു​ള്ള ഹാ​ളി​ലെ പൂ​ട്ടാ​ത്ത അ​ല​മാ​ര​യി​ൽ നി​ന്നാ​ണ് ക​ള്ള​ൻ 10 പ​വ​നു​മാ​യി ക​ട​ന്ന​ത്. ഹാ​ളി​ലേ​ക്കു​ള്ള വാ​തി​ൽ പൂ​ട്ടി​യ​താ​യി വീ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പി​ല്ലാ​യി​രു​ന്നു. മോ​ഷ്ടാ​വി​നെ മ​ന​സി​ലാ​വു​ന്ന സി​സി​ടി​വി…

Read More

സ​ബ്സ്റ്റേ​ഷ​നി​ലെ സാ​ങ്കേ​തി​ക ത​ക​രാ​ർ; നാ​ല് ജി​ല്ല​ക​ളി​ൽ ഏ​ഴ് ദി​വ​സ​ത്തേ​യ്ക്ക് വൈ​ദ്യു​തി ത​ട​സ​പ്പെ​ടും

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ അ​ടു​ത്ത ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. പ​വ​ർ​ഗ്രി​ഡ് കോ​ർ​പ്പ​റേ​ഷ​ന്‍റെ കോ​ഴി​ക്കോ​ട്ടെ പ്ര​ധാ​ന സ​ബ്സ്റ്റേ​ഷ​നി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് 400 കെ​വി സ​ബ്സ്റ്റേ​ഷ​നി​ലെ മൂ​ന്നാം ന​മ്പ​ർ 500 എം​വി​എ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ 220 കെ​വി ബു​ഷിം​ഗി​ലു​ണ്ടാ​യ ത​ക​രാ​റാ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണം. ഇ​ന്ന് മു​ത​ൽ ഏ​ഴ് ദി​വ​സ​ത്തേ​ക്കാ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ന്ന​ത്. ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ബു​ഷിം​ഗി​ലു​ണ്ടാ​യ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്തി​ര ഷ​ട്ട്ഡൗ​ൺ ആ​വ​ശ്യ​മാ​ണെ​ന്ന് പ​വ​ർ​ഗ്രി​ഡ് കോ​ർ​പ്പ​റേ​ഷ​ൻ കെ​എ​സ്ഇ​ബി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ട്രാ​ൻ​സ്ഫോ​ർ​മ​ർ പൂ​ർ​ണ്ണ സ​ജ്ജ​മാ​ക്കാ​ൻ ഏ​ക​ദേ​ശം ഏ​ഴ് ദി​വ​സ​മെ​ടു​ക്കു​മെ​ന്നാ​ണ് നി​ല​വി​ലെ ക​ണ​ക്കു​കൂ​ട്ട​ൽ. ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ന്ന​തോ​ടെ മ​ല​ബാ​റി​ലെ വൈ​ദ്യു​തി വി​ത​ര​ണ ശൃം​ഖ​ല​യി​ൽ ലോ​ഡ് ക്ര​മീ​ക​രി​ക്കേ​ണ്ടി വ​രും. അ​തി​നാ​ൽ, വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​നാ​ല് ജി​ല്ല​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഉ​ണ്ടാ​കാ​ൻ…

Read More

‘പാ​ത​യോ​ര ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും വേ​ണ്ട’; ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി മു​ഖ്യ​മ​ന്ത്രി വി​ജ​യ്

ചെ​ന്നൈ പാ​ത​യോ​ര ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും സ്ഥാ​പി​ക്ക​രു​തെ​ന്നും ആ​ൾ​ക്കൂ​ട്ടം എ​ത്തു​ന്ന​യി​ട​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ബോ​ർ​ഡു​ക​ൾ പാ​ടി​ല്ല. : ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​തി​യ നി​ർ​ദേ​ശ​വു​മാ​യി മു​ഖ്യ​മ​ന്ത്രി വി​ജ​യ്. ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി ഒ​ന്നും ചെ​യ്യ​രു​ത്. പൊ​തു​ജ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ജ​ന്മ​ദി​ന​ത്തി​നും മ​റ്റും ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​രു​ത്. നി​ർ​ദേ​ശം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി എ​ന്നും മു​ഖ്യ​മ​ന്ത്രി വി​ജ​യ് വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ, അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള പാ​ത​യി​ൽ ഒ​പ്പം​നി​ന്ന സ്ത്രീ​ക​ളു​ടെ കൈ​യ​ടി നേ​ടു​ന്ന പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി വി​ജ​യ്. സ​ർ​ക്കാ​ർ മ​ദ്യ വി​ത​ര​ണ സ്ഥാ​പ​ന​മാ​യ ടാ​സ്മാ​ക്കി​ന്‍റെ 4765 ഔ​ട്ട്‌​ല​റ്റു​ക​ളി​ൽ 717 എ​ണ്ണം ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​ട​ച്ചു​പൂ​ട്ടാ​ൻ വി​ജ​യ് ഉ​ത്ത​ര​വി​ട്ടു. ‌‌ ധ​നാ​ല​യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ബ​സ് സ്റ്റാ​ന്‍റു​ക​ള്‍ എ​ന്നി​വ​യു​ടെ 500 മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള മ​ദ്യ​ശാ​ല​ക​ൾ​ക്കാ​കും താ​ഴു വീ​ഴു​ക. ഇ​വ​യു​ടെ 50 മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ മ​ദ്യ​ശാ​ല​ക​ൾ പാ​ടി​ല്ലെ​ന്നാ​ണ് നി​ല​വി​ലെ ന​ഗ​ര​സ​ഭ ച​ട്ടം.

Read More

സൈ​ബ​ര്‍ സു​ര​ക്ഷ: കി​ഡ് ഗ്ലോ​വു​മാ​യി കേ​ര​ള പോ​ലീ​സ്

കൊ​ച്ചി: വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ സൈ​ബ​ര്‍ സു​ര​ക്ഷ നൈ​പു​ണ്യ​വും അ​വ​ബോ​ധ​വും വ​ര്‍​ധി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് കി​ഡ് ഗ്ലോ​വ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​മാ​യി കേ​ര​ള പോ​ലീ​സ്. കേ​ര​ള പോ​ലീ​സ് സൈ​ബ​ര്‍​ഡോ​മും, സം​സ്ഥാ​ന​ത്തെ സ്റ്റു​ഡ​ന്‍​സ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സൈ​ബ​ര്‍ ബോ​ധ​വ​ല്‍​ക്ക​ര​ണ പ​ദ്ധ​തി​യാ​ണ് കി​ഡ് ഗ്ലോ​വ്. എ​ന്തി​നും ഏ​തി​നും ഇ​ന്‍റ​ര്‍​നെ​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ​യെ ആ​ശ്ര​യി​ക്കു​ന്ന കാ​ല​മാ​ണി​ത്. ചെ​റി​യ ക്ലാ​സി​ലെ കു​ട്ടി​ക​ള്‍ പോ​ലും ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ സൗ​ക​ര്യം പ​ഠ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ ഈ ​അ​ന​ന്ത സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മ​നു​ഷ്യ​സ​മൂ​ഹം മു​ന്നോ​ട്ടു കു​തി​ക്കു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ മ​റ്റൊ​രു വ​ശം​കൂ​ടി​യു​ണ്ട്. പ​ല​പ്പോ​ഴും കെ​ണി ഒ​രു​ക്കി കാ​ത്തി​രി​ക്കു​ന്ന ഒ​രു വി​ഭാ​ഗം ആ​ള്‍​ക്കാ​രും ഇ​തി​ന​ക​ത്തു​ണ്ട്. സൈ​ബ​ര്‍ ലോ​ക​ത്ത് നി​ന്നും കു​ട്ടി​ക​ള്‍​ക്ക് അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന ചെ​റി​യ മു​റി​വു​ക​ള്‍ പോ​ലും അ​വ​രു​ടെ ജീ​വി​ത​ത്തി​ല്‍ ഉ​ട​നീ​ളം അ​വ​രെ വേ​ട്ട​യാ​ടു​ന്ന ഒ​ന്നാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കും. ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​ള്ള പ​രി​ഹാ​ര​മാ​യി “സൈ​ബ​ര്‍ സു​ര​ക്ഷാ അ​വ​ബോ​ധം വി​ദ്യാ​ര്‍​ഥി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക’ എ​ന്ന…

Read More

വേ​ന​ലി​ല്‍ കു​ളി​രാ​യി കു​ടും​ബ​ശ്രീ ത​ണ്ണി​മ​ത്ത​ന്‍: വി​റ്റു​വ​ര​വ് 6.78 കോ​ടി രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വേ​ന​ല്‍​ച്ചൂ​ടി​ല്‍ കു​ളി​ര്‍​മ​യേ​കാ​നാ​യി കു​ടും​ബ​ശ്രീ​യു​ടെ ഗു​ണ​മേ​ന്മ​യു​ള്ള വി​ഷ​ര​ഹി​ത ത​ണ്ണി​മ​ത്ത​ന്‍ വി​പ​ണി​യി​ലൂ​ടെ​യു​ള്ള വി​റ്റു​വ​ര​വ് 6.78 കോ​ടി രൂ​പ. കു​ടും​ബ​ശ്രീ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ തു​ട​ക്ക​മി​ട്ട വേ​ന​ല്‍​മ​ധു​രം ത​ണ്ണി​മ​ത്ത​ന്‍​കൃ​ഷി കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച ത​ണ്ണി​മ​ത്ത​നു​ക​ളു​ടെ വി​ല്പ​ന​യി​ലൂ​ടെ​യാ​ണ് ഈ ​നേ​ട്ടം. ഫെ​ബ്രു​വ​രി അ​വ​സാ​ന വാ​രം മു​ത​ല്‍ ഇ​ന്ന​ലെ​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. വി​ല്പ​ന തു​ട​രു​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 14 ജി​ല്ല​ക​ളി​ലു​മാ​യി കു​ടും​ബ​ശ്രീ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത സം​ഘ​ങ്ങ​ള്‍ അ​ഥ​വാ ജോ​യി​ന്‍റ് ല​യ​ബി​ലി​റ്റി ഗ്രൂ​പ്പു​ക​ള്‍ (ജെ​എ​ല്‍​ജി) 817.78 ഏ​ക്ക​റി​ലാ​ണ് ത​ണ്ണി​മ​ത്ത​ന്‍ കൃ​ഷി ചെ​യ്ത​ത്. 44,55,680 ട​ണ്‍ ത​ണ്ണി​മ​ത്ത​ന്‍ ഉ​ത്പാ​ദി​പ്പി​ച്ചു. 3.91 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വു​മാ​യി കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യാ​ണ് മു​ന്നി​ല്‍. ഇ​വി​ടെ 2, 793 ട​ണ്‍ ത​ണ്ണി​മ​ത്ത​നാ​ണ് കൃ​ഷി​ചെ​യ്ത​ത്. 99.54 ല​ക്ഷം രൂ​പ​യു​ടെ വി​റ്റു​വ​ര​വു​മാ​യി മ​ല​പ്പു​റം ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്തും 80.24 ല​ക്ഷം രൂ​പ​യു​ടെ വി​റ്റു​വ​ര​വു​മാ​യി തൃ​ശൂ​ര്‍ ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. ആ​കെ 6,711 സി​ഡി​എ​സു​ക​ളി​ലാ​യി 817.78 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ്…

Read More

വീ​ണ്ടും ആ​സാ​മി​നെ ന​യി​ക്കാ​ൻ ഹി​മ​ന്ത ബി​ശ്വ ശ​ർ​മ

ഗു​വാ​ഹ​ത്തി: ആ​സാ​മി​ൽ ബി​ജെ​പി നേ​താ​വ് ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. രാ​വി​ലെ ഗു​വാ​ഹ​ത്തി​യി​ലെ ഖ​ന​പ​ര​യി​ലു​ള്ള വെ​റ്റ​റി​ന​റി കോ​ള​ജ് മൈ​താ​നി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക എ​ന്ന​തി​നാ​യി​രി​ക്കും പു​തി​യ സ​ർ​ക്കാ​ർ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ക​യെ​ന്ന് ഹി​മ​ന്ത ബി​ശ്വ ശ​ർ​മ പ​റ​ഞ്ഞു. ആ​സാ​മി​ന്‍റെ ക്ഷേ​മ​ത്തി​നും വി​ക​സ​ന​ത്തി​നും വേ​ണ്ടി എ​ൻ​ഡി​എ സ​ർ​ക്കാ​ർ ഭ​ര​ണം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​മാ​രു​ടെ അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​യി​ട്ടി​ല്ല. കേ​ന്ദ്ര​മ​ന്ത്രി ജെ.​പി.​ന​ദ്ദ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷ​മാ​കും ഇ​തു​സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മാ​കു​ക​യു​ള്ളൂ​വെ​ന്നും ഹി​മ​ന്ത വ്യ​ക്ത​മാ​ക്കി.

Read More

മുഖ്യമന്ത്രി: എട്ടാം ദിവസവും തർക്കം തീരാതെ കോൺഗ്രസ്; ഡൽഹിയിൽ ചർച്ച തു‌ടരുന്നു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കാ​തെ ത​ര്‍​ക്കം തു​ട​രു​ന്നു. മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് നി​ല്‍​ക്കു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​ഡി.​സ​തീ​ശ​ന്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രി​ല്‍ ആ​രെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ എ​ട്ടു ദി​വ​സ​മാ​യി​ട്ടും തീ​രു​മാ​നി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഘ​ട​ന ദൗ​ര്‍​ബ​ല്യ​മാ​യി പ്ര​തി​പ​ക്ഷം വി​മ​ര്‍​ശ​നം ഉ​യ​ര്‍​ത്തി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യാ​രെ​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​തെ ഹൈ​ക്ക​മാ​ന്‍​ഡും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. സോ​ണി​യാ​ഗാ​ന്ധി​യു​ടെ വ​സ​തി​യി​ല്‍ ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​ക്ക് വീ​ണ്ടും യോ​ഗം ചേ​രു​ന്നു​ണ്ട്. മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍​മാ​രെ​യും വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റുമാ​രു​ടെ​യും അ​ഭി​പ്രാ​യം തേ​ടാ​നാ​ണ് ഇ​ന്ന് വീ​ണ്ടും യോ​ഗം ചേ​രു​ന്ന​ത്. കെ​പി​സി​സി മു​ന്‍ പ്ര​സി​ഡ​ന്റു​മാ​രാ​യി​രു​ന്ന വി.​എം. സു​ധീ​ര​ന്‍, കെ. ​മു​ര​ളീ​ധ​ര​ന്‍, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, എം.​എം ഹ​സ​ന്‍ കൂ​ടാ​തെ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ , എ.​പി. അ​നി​ല്‍​കു​മാ​ര്‍, പി.​സി. വി​ഷ്ണു​നാ​ഥ്, ഷാ​ഫി പ​റ​മ്പി​ല്‍ എ​ന്നി​വ​രു​ടെ അ​ഭി​പ്രാ​യം ഹൈ​ക്ക​മാ​ന്‍​ഡ് വീ​ണ്ടും തേ​ടും. ര​ണ്ട് ദി​വ​സ​ത്തി​ന​കം പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍…

Read More