തിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യും. ഈ ആഴ്ച എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ആസൂത്രണ ബോര്‍ഡിലേക്ക് നടന്ന നിയമന പരീക്ഷയിലാണ് ക്രമക്കേട് നടന്നതായി എസ്ഐടി കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇന്നലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്ഐറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ല. വരും ദിവസങ്ങളില്‍ തട്ടിപ്പിന് കൂട്ടുനിന്നവരുടെ പേരുവിവരങ്ങള്‍ എഫ്ഐറില്‍ ചേര്‍ക്കും. ആസൂത്രണ ബോര്‍ഡ് നിയമനത്തില്‍ ഒന്നാം റാങ്ക് നേടിയ ഇടത് സംഘടനാ നേതാവിന് നിയമനം ലഭിക്കാന്‍ മൂല്യനിര്ണയത്തിലടക്കം വഴിവിട്ട സഹായം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു ചെയ്തുവെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. 58 മാര്‍ക്കിനുള്ള പത്ത് ചോദ്യങ്ങള്‍ക്ക് ഈ ഉദ്യോഗാര്‍ഥി തെറ്റായ ഉത്തരമാണ് എഴുതിയത്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയില്ല. 58 മാര്‍ക്ക് ഈ നേതാവിന് നഷ്ടമാകുമെന്നറിയാവുന്ന ഉദ്യോഗസ്ഥര്‍ മറ്റ് ഉദ്യോഗാര്‍ഥികള്‍ എഴുതിയ പത്ത് ചോദ്യങ്ങളുടെ മൂല്യ നിര്‍ണയം…
Read MoreCategory: Loud Speaker
ടി.ജി. മോഹന്‍ദാസിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്; എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് മട്ടാഞ്ചേരി പോലീസ്
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി സമരത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ 20 എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നിയമവിരുദ്ധമായി സംഘം ചേരല്‍, മുദ്രാവാക്യം വിളിച്ച് പൊതുജനങ്ങള്‍ക്ക് മാര്‍ഗതടസമുണ്ടാക്കി അടക്കമുള്ള വകുപ്പുകളിലാണ് മട്ടാഞ്ചേരി പോലീസ് കേസെടുത്തത്. ബുധനാഴ്ച വൈകുന്നേരം നാലരയോടെ ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മട്ടാഞ്ചേരിയിലുള്ള ടി.ജി. മോഹന്‍ദാസിന്റെ വീട്ടിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കെ.ആര്. റെനീഷ്, ടി.ടി. ജിസ്മോന്, ഷിഫാസ്, ആല്ബിന്, നിസാമുദീന്‍, പ്രമേഷ്, എം.ആര്. സുര്‍ജിത് തുടങ്ങി കണ്ടാലറിയാവുന്ന 20 ഓളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിദ്വേഷ പരമാര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ ബുധനാഴ്ച പോലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സൈബര്‍ പോലീസാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോന് ആയിരുന്നു ആദ്യം പരാതി നല്‍കിയത്. പരാതികളെത്തി മൂന്നാം ദിവസമാണ് മോഹന്‍ദാസിനെതിരെ കേസെടുത്തത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത…
Read Moreലൈഫ് മിഷൻ അഴിമതി കേസ് ; ശിവശങ്കറെ ഒഴിവാക്കി സിബിഐ കുറ്റപത്രം; പ്രതിപ്പട്ടികയിൽ സ്വപ്ന സുരേഷ് ഉൾപ്പെടെ ആറ് പ്രതികൾ
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറ് പ്രതികൾക്കെതിരെയാണ് എറണാകുളം സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയത്. സന്തോഷ് ഈപ്പനാണ് കേസിൽ ഒന്നാം പ്രതി. എന്നാൽ, ആദ്യഘട്ടത്തിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ പുതിയ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2018ലെ മഹാപ്രളയത്തെതുടർന്നുള്ള പുനരധിവാസത്തിന്റെ ഭാഗമായാണ് വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിക്ക് തുടക്കമിട്ടത്. യുഎഇ റെഡ് ക്രസന്റ് നൽകിയ ധനസഹായം ഉപയോഗിച്ചായിരുന്നു നിർമ്മാണം നടത്തിയത്. എന്നാൽ പകുതിവഴിയിലെത്തിയപ്പോൾ വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഉയർന്ന കമ്മീഷൻ ഇടപാടുകളും ക്രമക്കേടുകളും പദ്ധതിയെ വിവാദത്തിലാഴ്ത്തി. കേരളം നേരിട്ട് വിദേശ സഹായം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന വിലയിരുത്തലുകളും ഇതിനിടയിൽ ഉയർന്നിരുന്നു. യുഎഇ റെഡ് ക്രസന്റുമായി ഒപ്പുവെച്ച കരാർ പ്രകാരം 21 കോടി രൂപയായിരുന്നു ലൈഫ് മിഷൻ പദ്ധതിക്കായി ലഭിച്ചത്. എന്നാൽ ഇതിൽ…
Read Moreസ്വർണവില താഴേക്ക്: രണ്ടുദിവസം കൊണ്ട് കുറഞ്ഞത് 1,520 രൂപ
കൊച്ചി: സംസ്ഥാനത്ത് രണ്ടാംദിനവും സ്വർണവില താഴേക്ക്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,155 രൂപയിലും പവന് 1,05,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ താഴ്ന്ന് 10,805 രൂപയിലെത്തി. രണ്ടുദിവസത്തെ കുതിപ്പിനു ശേഷം ചൊവ്വാഴ്ച തിരിച്ചിറങ്ങിയ സ്വർണവില ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയും കുറഞ്ഞിരുന്നു. ഇതോടെ, രണ്ടുദിവസം കൊണ്ട് ഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് കുറഞ്ഞത്. ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്. ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും…
Read Moreഇന്ത്യാ പോസ്റ്റിന്റെ പുതിയ സ്പീഡ് പോസ്റ്റ് നിയമങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ
പരവൂർ: ഇന്ത്യാ പോസ്റ്റിന്റെ സ്പീഡ് പോസ്റ്റ് സേവനങ്ങളിൽ വൻ പരിഷ്കരണങ്ങളോടെ പുതിയ നിയമങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നു. ഏതൊക്കെ ഇനങ്ങളെയാണ് രേഖകളായി കണക്കാക്കേണ്ടതെന്ന് തപാൽ വകുപ്പ് ഔദ്യോഗികമായി നിർവചിച്ചതിനൊപ്പം 24 മണിക്കൂറും 48 മണിക്കൂറും കൊണ്ടുള്ള ഉറപ്പുള്ള ഡെലിവറി സേവനങ്ങളും അവതരിപ്പിച്ചു. പുതിയ മാറ്റത്തോടെ ഇത്തരം രേഖകൾക്ക് പാഴ്സൽ നിരക്കുകൾക്ക് പകരം കുറഞ്ഞ ഡോക്യുമെന്റ് തപാൽ നിരക്ക് മാത്രം നൽകിയാൽ മതിയെന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും. ബാങ്കിംഗ്, സർക്കാർ സ്ഥാപനങ്ങൾ വഴി അയക്കുന്ന പ്രധാനപ്പെട്ട രേഖകളെല്ലാം ഇനി മുതൽ ഡോക്യുമെന്റ് വിഭാഗത്തിൽ ഉൾപ്പെടും. സ്വാഗത കിറ്റുകൾ, പാസ്ബുക്കുകൾ, ചെക്ക് ബുക്കുകൾ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ, പാൻ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയ്ക്കു പുറമെ വാണിജ്യ പ്രാധാന്യമില്ലാത്ത 500 ഗ്രാം വരെയുള്ള രാഖി കവറുകളും ആശംസാ കാർഡുകളും ഈ നിരക്കിന്റെ ആനുകൂല്യത്തിൽ ഉൾപ്പെടും.…
Read Moreഎസ്. ശ്രീജിത് ഡിജിപിയാകും; ചീഫ് സെക്രട്ടറി സര്‍ക്കാരിന് ശിപാര്‍ശ ചെയ്തു ; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അന്തിമ തീരുമാനമെടുക്കും
തിരുവനന്തപുരം: ഫയര്‍ഫോഴ്സ് മേധാവി നിധിന് അഗര്‍വാള്‍ വിരമിക്കുമ്പോള്‍ ഒഴിവ് വരുന്ന ഡിജിപി റാങ്കിലേക്ക് എസ്.ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. നിലവില്‍ ജയില്‍ മേധാവിയാണ് എഡിജിപി. എസ്.ശ്രീജിത്ത്. സീനിയോരിറ്റി പ്രകാരം എം.ആര്. അജിത്ത് കുമാറാണ് ഈ പദവിയിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍ അജിത്ത് കുമാര്‍ സസ്പെന്‍ഷനിലാണ്. കൂടാതെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അജിത്ത് കുമാറിന്റെ സസ്പെന്ഷന് സ്റ്റേ ചെയ്തതുമില്ല. അതിനാല്‍ ഒഴിവ് വരുന്ന ഡിജിപി റാങ്കിലേക്ക് എസ്.ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം കൂടിയ സ്ക്രീനിംഗ് കമ്മിറ്റി എസ്.ശ്രീജിത്ത്, വിജയ് സാഖറെ , സുരേഷ് രാജ് പുരോഹിത് എന്നിവരുടെ പേരുകളാണ് ഡിജിപി സ്ഥാനത്തേക്ക് പരിഗണിച്ചത്. ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.സുരേഷ് രാജ് പുരോഹിത് നിലവില്‍ കേന്ദ്രഡപ്യൂട്ടേഷനിലാണ്. അജിത്ത് കുമാറും സുരേഷ് രാജ് പുരോഹിതും 1995 ബാച്ച് ഐപിഎസ്…
Read Moreരാജ്യത്ത് നൂറിൽ രണ്ടുപേർ ഹെപ്പറ്റൈറ്റിസ് ബി, സി ബാധിതർ
കൊച്ചി: രാജ്യത്ത് നൂറിൽ രണ്ടുപേർ ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി ബാധിതരാണെന്നും നാലു കോടി ആളുകൾക്ക് ഹെപ്പറ്റൈറ്റിസ് ബിയും 60 ലക്ഷം മുതൽ 1.2 കോടി വരെ ആളുകൾക്ക് ഹെപ്പറ്റൈറ്റിസ് സിയും ബാധിച്ചിട്ടുണ്ടെന്നും വിദഗ്ധർ. ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് വിപിഎസ് ലേക്ഷോര് ആശുപത്രിയിൽ സംഘടിപ്പിച്ച പൊതുജന ബോധവത്കരണ പരിപാടിയിലാണ് ഇതു സംബന്ധിച്ച ചർച്ച നടന്നത്. വിപിഎസ് ലേക്ഷോര് ഗ്രൂപ്പ് സിഇഒ അഭിഷേക് പൊഡുരി ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിൽ 28 കോടി ആളുകളിലാണ് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ബാധിച്ചിട്ടുള്ളതെന്നും ബോധവത്കരണവും കൃത്യസമയത്തെ രോഗനിർണയവും അനിവാര്യമാണെന്നും വിദഗ്ധർ പറഞ്ഞു. ഡോ.റോയ് ജെ. മുക്കട, ഡോ. മായ പീതാംബരൻ, ഡോ.അജിത് സി. കുര്യാക്കോസ്, ഡോ.വിഷ്ണു ഗിരീഷ്, ഡോ. സുർത റാം വിഷ്ണോയ് തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രൂപ്പ് സിഒഒ ലക്ഷ്മൺ സേതുരാമൻ, ഡോ.പ്രദീപ് ജോർജ് മാത്യു, ഡോ. ഫദ്ൽ എച്ച്.…
Read Moreസംസ്ഥാനത്ത് മഴ ശക്തമാകുന്നു: ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥ പ്രവചനം.
Read More‘അമ്മ’യില്‍ ഇനിയെന്ത്? ശ്വേത മേനോന്റെ ഹര്‍ജി ഇന്ന് വീണ്ടും കോടതിയില്‍
കൊച്ചി: അഡ്ഹോക് കമ്മിറ്റിക്കെതിരേ ‘അമ്മ’ സംഘടന പ്രസിഡന്റ് ശ്വേത മേനോന് നല്കിയ ഹര്‍ജി എറണാകുളം മുന്‍സിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ കക്ഷിചേരാന്‍ ആവശ്യപ്പെട്ട് നടി അന്‍സിബ ഹസന് നല്കിയ അപേക്ഷയിലും ഇന്ന് വാദം നടക്കും. അന്‍സിബയെ കക്ഷിചേര്‍ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്. അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നിന്നും പിന്മാറുന്നതായി രമേഷ് പിഷാരടി കോടതിയെ അറിയിച്ചിരുന്നു. നിയമപോരാട്ടത്തില്‍ ഇനി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് പിഷാരടിയുടെ അഭിഭാഷകന് മുഖേനെയാണ് കോടതിയെ അറിയിച്ചത്. കേസില്‍ ശ്വേത മേനോന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് സത്യവാഗ്മൂലവും രമേഷ് പിഷാരടി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതേസമയം, ജനറല്‍ ബോഡി യോഗത്തിനിടെ ശ്വേത മേനോന് രാജി പ്രഖ്യാപിച്ച് പോയതിന് പിന്നാലെയായിരുന്നു സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി രമേഷ് പിഷാരടി കണ്‍വീനറായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍ സംഘടനയുടെ ബൈലോ പ്രകാരം ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന്…
Read Moreസ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: അമ്മമാർ മകന്റെ ഭാര്യയ്ക്കു പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണം എന്ന പരാമർശം സ്ത്രീവിരുദ്ധമെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശന്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും വെറുതെ വിവാദമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്മക്കള് എന്നല്ല മക്കള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ സംസാരിക്കുന്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പാചകത്തെക്കുറിച്ചുള്ള പരാമർശം. കല ഉൾപ്പെടെ പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്. മുൻ തലമുറകൾ നമുക്കു പകർന്നു തന്നു. പക്ഷേ ഇന്ന് ആരും അടുത്ത തലമുറയ്ക്കു പകർന്നു നൽകുന്നില്ല. താൻ ചില അമ്മമാരോടു പരാതി പറയും. ചില അമ്മമാർ പ്രത്യേക ഡിഷ് ഉണ്ടാക്കും. പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല. ആ മക്കൾക്കോ മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണമെന്ന്…
Read More