കെ ​റൈ​സി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന ആരോപണം; ഭാ​ര​ത് റൈ​സി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ളി​ലെ ജാ​ള്യ​ത മ​റ​യ്ക്കാ​നെന്നു ഭക്ഷ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഭാ​ര​ത് റൈ​സി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ളി​ൽ ജാ​ള്യ​ത മ​റ​യ്ക്കാ​നാ​ണ് കെ ​റൈ​സി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ത്തി‍​യി​രി​ക്കു​ന്ന​തെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ.​ അ​നി​ൽ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കെ​റൈ​സ് അ​ഴി​മ​തി​ക്ക് പി​ന്നി​ൽ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ.​കൃ​ഷ്ണ​ദാ​സ് ആ​രോ​പി​ച്ചി​രു​ന്നു.ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത് സു​താ​ര്യ​മാ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തെ​ല​ങ്കാ​ന​യി​ൽ നി​ന്നും ക​ടം വാ​ങ്ങി​യ അ​രി​യാ​ണ് ഇ​തെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്ന​ല്ല മ​രി​യ​ൻ സ്പൈ​സ​സ് എ​ന്ന കൊ​ച്ചി ക​മ്പ​നി​യി​ൽ നി​ന്നാ​ണ് ഈ ​അ​രി വാ​ങ്ങി​യി​ട്ടു​ള്ള​ത്. തെ​ല​ങ്കാ​ന​യി​ലെ ജ​യ അ​രി​യ​ല്ല മ​റി​ച്ച് മാ​ർ​ക്ക​റ്റി​ൽ വി​ല കു​റ​ഞ്ഞ ക​ർ​ണാ​ട​ക ജ​യ അ​രി​യാ​ണ് ഇ​തെ​ന്നും കൃ​ഷ്ണ​ദാ​സ് ആ​രോ​പി​ച്ചി​രു​ന്നു. 40.15 രൂ​പ​യ്‌​ക്ക് സ​ർ​ക്കാ​ർ വാ​ങ്ങി​യ ഈ ​അ​രി​ക്ക് 33 രൂ​പ​യാ​ണ് ക​ർ​ണാ​ട​ക മാ​ർ​ക്ക​റ്റി​ലെ വി​ല. ന​ഞ്ചു വാ​ങ്ങാ​ൻ പോ​ലും ഗ​തി​യി​ല്ലാ​ത്ത സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക മാ​ർ​ക്ക​റ്റി​ൽ നി​ന്നും വാ​ങ്ങി​യി​രു​ന്നെ​ങ്കി​ൽ ഇ​തി​ലും കു​റ​വ് പ​ണ​ത്തി​ന്…

Read More

ഇ​യാ​ൾ​ക്ക് കാ​ക്ക​യു​ടെ നി​റ​മാ​ണ്, ഇ​വ​നെ ക​ണ്ടാ​ല്‍ ദൈ​വം പോ​ലും, പെ​റ്റ ത​ള്ള പോ​ലും സ​ഹി​ക്കി​ല്ല; ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ​യു​ടെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

തൃ​ശൂ​ർ: ന​ർ​ത്ത​ക​നും ന​ട​നു​മാ​യ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​നെ​തി​രേ ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. മാ​ധ്യ​മ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. ക​റു​ത്ത നി​റ​മു​ള്ള​വ​ർ നൃ​ത്തം ചെ​യ്യ​രു​തെ​ന്ന് പ​റ​ഞ്ഞ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ​യാ​ണ് കേ​സ്. സ​ത്യ​ഭാ​മ​യു​ടെ പ​രാ​മ​ർ​ശം പ​രി​ശോ​ധി​ച്ച് 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക വ​കു​പ്പ് ഗ​വ​ൺ​മെ​ന്‍റ് സെ​ക്ര​ട്ട​റി​യോ​ട് ക​മ്മീ​ഷ​ൻ അം​ഗം വി. ​കെ. ബീ​നാ കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സ​ത്യ​ഭാ​മ​യ്ക്കെ​തി​രേ പ​ല​രും രം​ഗ​ത്തെ​ത്തി. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ഗി​ന്ന​സ് മാ​ട സാ​മി​യും ഇ​തേ വി​ഷ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പു​രു​ഷ​ന്മാ​ർ മോ​ഹി​നി​യാ​ട്ടം ക​ളി​ക്കു​ന്ന​ത് അ​രോ​ച​ക​മാ​ണെ​ന്നും ഇ​യാ​ൾ​ക്ക് കാ​ക്ക​യു​ടെ നി​റ​മാ​ണെ​ന്നു​മാ​യി​രു​ന്നു സ​ത്യ​ഭാ​മ​യു​ടെ വാ​ക്കു​ക​ൾ. “മോ​ഹി​നി​യാ​യി​രി​ക്ക​ണം എ​പ്പോ​ഴും മോ​ഹി​നി​യാ​ട്ടം ക​ളി​ക്കേ​ണ്ട​ത്. ഇ​യാ​ള് ക​ണ്ട് ക​ഴി​ഞ്ഞാ​ല്‍ കാ​ക്ക​യു​ടെ നി​റം. എ​ല്ലാം കൊ​ണ്ടും കാ​ല് ഇ​ങ്ങ​നെ അ​ക​ത്തി വെ​ച്ച് ക​ളി​ക്കു​ന്ന ക​ലാ​രൂ​പ​മാ​ണ് മോ​ഹി​നി​യാ​ട്ടം. ഒ​രു പു​രു​ഷ​ൻ ഇ​ങ്ങ​നെ കാ​ല് ക​വ​ച്ചു​വെ​ച്ച്…

Read More

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ ശ്ര​മം ന​ട​ക്കു​ന്നു​; വഞ്ചനക്കെതിരേ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണം; ശശി തരൂർ

ന്യൂ​ഡ​ൽ​ഹി: അ​ര​വി​ന്ദ് കേജ്‌​രി​വാ​ളി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ടേ​റ്റ് അ​റ​സ്റ്റ് ചെ​യ്ത​തി​ൽ കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ എം​പി. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ഘ​ട​ന​യി​ൽ ചേ​ർ​ത്തി​ട്ടു​ള്ള ജ​നാ​ധി​പ​ത്യ ത​ത്വ​ങ്ങ​ളോ​ടു​ള്ള ഈ ​വ​ഞ്ച​ന​ക്കെ​തി​രെ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കാ​ൻ സു​പ്രീം കോ​ട​തി​യോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് ശ​ശി ത​രൂ​ർ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം… ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി ശ്രീ ​അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ളി​നെ അ​റ​സ്റ്റ് ചെ​യ്‌​തെ​ന്ന വാ​ർ​ത്ത ഞെ​ട്ട​ലോ​ടെ​യാ​ണ് കേ​ട്ട​ത്. അ​ത് പോ​ലെ ത​ന്നെ​യാ​ണ് സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ ബു​ദ്ധി​മു​ട്ടി​ലാ​യി​ട്ടു​ള്ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച വാ​ർ​ത്ത​യും. ന​മ്മു​ടെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ണ്. ഭ​ര​ണ​ക​ക്ഷി​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ എ​ടു​ക്കു​ന്ന​ത് ത​ട​യാ​ൻ ഒ​രു മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലു​ണ്ടെ​ങ്കി​ൽ, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ…

Read More

കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ്; എ​തി​ർ​ശ​ബ്ദ​ങ്ങ​ളെ തു​റു​ങ്കി​ല​ട​യ്ക്കാ​നു​ള്ള ത്വ​ര​യു​ടെ ഭാ​ഗ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യെ ഭ​യ​പ്പെ​ടു​ന്ന​വ​രു​ടെ ഭീ​രു​ത്വം. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് അ​ത്യ​ന്തം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ആ​രം​ഭി​ച്ച ഘ​ട്ട​ത്തി​ൽ എ​തി​ർ​ശ​ബ്ദ​ങ്ങ​ളെ തു​റു​ങ്കി​ൽ അ​ട​യ്ക്കാ​നു​ള്ള ത്വ​ര​യു​ടെ ഭാ​ഗ​മാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി സി​പി​എ​മ്മും അ​റി​യി​ച്ചു . തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​ന് ശേ​ഷ​വും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ പ​ര​സ്യ​മാ​യി ബി​ജെ​പി​യു​ടെ ച​ട്ടു​ക​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ഇ​ത്ത​രം ഗൂ​ഢ​നീ​ക്ക​ങ്ങ​ളെ ജ​ന​ങ്ങ​ൾ ചെ​റു​ത്ത് തോ​ൽ​പ്പി​ക്കു​മെ​ന്ന​ത് ഉ​റ​പ്പാ​ണെ​ന്നും സി​പി​എം വ്യ​ക്ത​മാ​ക്കി.

Read More

താ​ലി പൊ​ട്ടി​ച്ചു, ആ​ഭ​ര​ണ​ങ്ങ​ൾ ഊ​രി​വാ​ങ്ങി; സ​ത്യ​ഭാ​മ​യ്ക്കെ​തി​രെ മു​ൻ​പ് സ്ത്രീ​ധ​ന പീ​ഡ​ന പ​രാ​തി

തിരുവനന്തപുരം: ന​ർ​ത്ത​ക​ൻ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​നെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച ക​ലാ​മ​ണ്ഡ​ലം ജൂനിയർ സ​ത്യ​ഭാ​മ​യ്ക്കെ​തി​രെ മു​ൻ​പ് സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​നും കേ​സ്. 2022ൽ ​സ​ത്യ​ഭാ​മ​യു​ടെ മ​ക​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ൽ തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. മാ​ന​സി​ക- ശാ​രീ​രി​ക പീ​ഡ​ന​ത്തി​ന് സ​ത്യ​ഭാ​മ ഇ​ര​യാ​ക്കി​യെ​ന്ന് പ​രാ​തി​ക്കാ​രി ആ​രോ​പി​ച്ചു. പ​രാ​തി​ക്കാ​രി​യും സ​ത്യ​ഭാ​മ​യു​ടെ മ​ക​നും 2022 സെ​പ്റ്റം​ബ​റി​ലാ​ണ് വി​വാ​ഹി​ത​രാ​കു​ന്ന​ത്. സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യ 35 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഊ​രി വാ​ങ്ങി​യെ​ന്നും കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. മാ​താ​പി​താ​ക്ക​ളി​ൽ നി​ന്ന് പ​ത്തു​ല​ക്ഷം രൂ​പ വാ​ങ്ങി കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഒ​പ്പം പ​രാ​തി​ക്കാ​രി​യു​ടെ വീ​ടും സ്ഥ​ല​വും മ​ക​ന്‍റെ പേ​രി​ൽ എ​ഴു​തി ന​ൽ​ക​ണ​മെ​ന്നും നി​ര​ന്ത​രം ഇവർ ആ​വ​ശ്യ​പ്പെ​ട്ടു. വീ​ട് എ​ഴു​തി ന​ൽ​കി​യ ശേ​ഷം മാ​ത്രം തി​രി​കെ വീ​ട്ടി​ലേ​ക്ക് വ​ന്നാ​ൽ മ​തി​യെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ൽ കൊ​ണ്ടു​വി​ട്ടു. മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം തി​രി​കെ​യെ​ത്തി​യ പ​രാ​തി​ക്കാ​രി​യു​ടെ താ​ലി വ​ലി​ച്ചു പൊ​ട്ടി​ക്കു​ക​യും മു​ഖ​ത്ത് കൈ ​ചു​രു​ട്ടി ഇ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.…

Read More

കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ; ‘പ​ത്മ’ ക​ൾ​ക്ക് വേ​ണ്ടി യാ​ചി​ക്കു​ന്ന ആ​ശാ​ന്മാ​രു​ടെ കാ​ല​ത്ത് ക​ല​യു​ടെ തേ​ര് തെ​ളി​ച്ച് ധീ​ര​മാ​യ്‌ മു​ന്നോ​ട്ട് പോ​വു​ക; ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ജോയ് മാത്യു

ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ന് പി​ന്തു​ണ​യു​മാ​യി ന​ട​ൻ ജോ​യ് മാ​ത്യു. ക​റു​പ്പും വെ​ളു​പ്പും കാ​ഴ്ച​യു​ടെ പ്ര​ശ്ന​മ​ല്ലേ സ​ത്യ​ഭാ​മേ. മ​നു​ഷ്യ​ർ​ക്ക് വേ​ണ്ട​തd വി​വ​ര​വും വി​വേ​ക​വു​മാ​ണെ​ന്ന് ജോ​യ് മാ​ത്യു പ​റ​ഞ്ഞു. ഇ​ങ്ങ​നെ​യൊ​രാ​ൾ ഉ​ന്ന​ത​നാ​യ ഒ​രു ക​ലാ​കാ​ര​ൻ കൂ​ടി​യാ​വു​മ്പോ​ൾ അ​യാ​ൾ​ക്ക് ക​റു​പ്പും വെ​ളു​പ്പു​മ​ല്ല ഏ​ഴ​ഴ​കാ​ണ്. ക​ഷ്ട​പ്പെ​ട്ട് പ​ഠി​ച്ച് നൃ​ത്ത​പ​ഠ​ന​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ൻ ത​ൽ​ക്കാ​ലം ക​റു​ത്ത് ത​ന്നെ ഇ​രി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ക​റു​പ്പും വെ​ളു​പ്പും കാ​ഴ്ച​യു​ടെ പ്ര​ശ്ന​മ​ല്ലേ സ​ത്യ​ഭാ​മേവി​വ​ര​വും വി​വേ​ക​വു​മാ​ണ് മ​നു​ഷ്യ​ർ​ക്ക് വേ​ണ്ട​ത് ,അ​ങ്ങ​നെ​യൊ​രാ​ൾ ഉ​ന്ന​ത​നാ​യ ഒ​രു ക​ലാ​കാ​ര​ൻ കൂ​ടി​യാ​വു​മ്പോ​ൾ അ​യാ​ൾ​ക്ക് ക​റു​പ്പും വെ​ളു​പ്പു​മ​ല്ല ഏ​ഴ​ഴ​കാ​ണ്. നൃ​ത്ത​പ​ഠ​ന​ത്തി​ൽ ഡോ​ക്ട​റേ​റ്റ് (ക​ഷ്ട​പ്പെ​ട്ട് പ​ഠി​ച്ചി​ട്ട് ത​ന്നെ )നേ​ടി​യ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്‌​ണ​ൻ ത​ൽ​ക്കാ​ലം ക​റു​ത്ത് ത​ന്നെ ഇ​രി​ക്ക​ട്ടെ. “പ​ത്മ”​ക​ൾ​ക്ക് വേ​ണ്ടി യാ​ചി​ക്കു​ന്ന ആ​ശാ​ന്മാ​രു​ടെ കാ​ല​ത്ത് ക​ല​യു​ടെ തേ​ര് തെ​ളി​ച്ച് ധീ​ര​മാ​യ്‌ മു​ന്നോ​ട്ട് പോ​വു​ക പ്രി​യ സു​ഹൃ​ത്തെ

Read More

തൊ​ഴി​ലു​റ​പ്പ് കൂ​ലി കൂ​ട്ടും; വേ​ത​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര​ത്തി​നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി; ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ വ​ര്‍​ധി​പ്പി​ച്ച വേ​ത​നം കിട്ടിയേക്കും

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ അം​ഗ​ങ്ങ​ളു​ടെ വേ​ത​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര​ത്തി​ന്‌ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ന്ത്രാ​ല​യം ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തി​നാ​ല്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ വ​ര്‍​ധി​പ്പി​ച്ച വേ​ത​നം നി​ല​വി​ല്‍​വ​രു​മെ​ന്നാ​ണ് സൂ​ച​ന. വേ​ത​ന​വ​ര്‍​ധ​ന​യി​ല്‍ അ​നു​ഭാ​വ​പൂ​ര്‍​ണ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പാ​ര്‍​ല​മെ​ന്‍റ​റി സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി കേ​ന്ദ്ര​ത്തോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഡി​എം​കെ നേ​താ​വ് ക​നി​മൊ​ഴി അ​ധ്യ​ക്ഷ​യാ​യ പാ​ര്‍​ല​മെ​ന്‍റ​റി ക​മ്മി​റ്റി​യാ​ണ് വേ​ത​ന​വ​ര്‍​ധ​ന​യ്ക്കു ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഓ​രോ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക വ​ര്‍​ഷം പ​ര​മാ​വ​ധി 100 ദി​വ​സം തൊ​ഴി​ലു​റ​പ്പ് ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി. നി​ല​വി​ലെ സാ​മ്പ​ത്തി​ക​വ​ര്‍​ഷം ആ​റു​കോ​ടി കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് പ​ദ്ധ​തി​വ​ഴി തൊ​ഴി​ല്‍ ല​ഭി​ച്ച​ത്. ഇ​തി​ല്‍ 35.5 ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്ക് 100 ദി​വ​സ​ത്തെ തൊ​ഴി​ലു​റ​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്.  

Read More

ബി​ജെ​പി​യി​ലേ​ക്ക് ക്ഷണമുണ്ടെങ്കിലും പോകുന്നില്ല; ഡ​ൽ​ഹി​യി​ൽ ജാ​വ​ദേ​ക്ക​റെ ക​ണ്ട​തു വ്യ​ക്തി​പ​രമെന്ന് എ​സ്. രാ​ജേ​ന്ദ്ര​ൻ

ഇ​ടു​ക്കി: ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹം  വീ​ണ്ടും നി​ഷേ​ധി​ച്ചു സി​പി​എ​മ്മി​ന്‍റെ മു​ൻ മൂ​ന്നാ​ർ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ൻ. ബി​ജെ​പി​യു​ടെ ദേ​ശീ​യ നേ​താ​വും കേ​ര​ള പ്ര​ഭാ​രി​യു​മാ​യ പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റെ ഡ​ൽ​ഹി​യി​ലെ​ത്തി ക​ണ്ട​ത് തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ്. രാ​ഷ്ട്രീ​യ​മാ​യി ഇ​തി​നു യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. നേ​രി​ട്ടു​ക​ണ്ടു സം​സാ​രി​ച്ചു എ​ന്ന​ല്ലാ​തെ മ​റ്റു ര​ഹ​സ്യ​ങ്ങ​ളൊ​ന്നു​മി​ല്ല- രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റെ മ​ന്ത്രി​യാ​യി​രി​ക്കു​ന്ന കാ​ലം മു​ത​ൽ പ​രി​ച​യ​മു​ണ്ട്. വീ​ട്ടി​ൽ വ​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ ക​ണ്ട​തു ഒ​രു ബ​ന്ധു​വി​ന്‍റെ വി​വാ​ഹാ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്.  ബി​ജെ​പി​യി​ലേ​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം​ത​ന്നെ നി​ൽ​ക്കാ​നാ​ണു എ​ന്‍റെ തീ​രു​മാ​നം. ബി​ജെ​പി​യി​ലേ​ക്കു ക്ഷ​ണ​മു​ണ്ടാ​യെ​ങ്കി​ലും പോ​കു​ന്നി​ല്ല. പാ​ർ​ട്ടി​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു പ​രി​ഹ​രി​ക്കു​മെ​ന്നും ത​ന്‍റെ നി​ല​പാ​ടി​ൽ ഒ​രു മാ​റ്റ​വും വ​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.സി​പി​എ​മ്മു​മാ​യു​ള്ള അ​ക​ൽ​ച്ച അ​വ​സാ​നി​പ്പി​ച്ച് ഞാ​യ​റാ​ഴ്ച മൂ​ന്നാ​റി​ൽ ന​ട​ന്ന എ​ൽ​ഡി​എ​ഫ് ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നി​ൽ രാ​ജേ​ന്ദ്ര​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു. സി​പി​എം മെ​ന്പ​ർ​ഷി​പ്പ്…

Read More

ജെ​സ്‌​ന​യു​ടെ തി​രോ​ധാ​നം; തു​ട​ര​ന്വേ​ഷ​ണ​ത്തി​നു സാ​ധ്യ​ത; പിതാവിന്‍റെ ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കണമെന്ന് കോടതി

കോ​​ട്ട​​യം: ജെ​​സ്‌​​ന മ​​രി​​യ ജെ​​യിം​​സി​​ന്‍റെ തി​​രോ​​ധാ​​ന​​ത്തി​​ല്‍ സി​​ബി​​ഐ​​യു​​ടെ തു​​ട​​ര​​ന്വേ​​ഷ​​ണ​​ത്തി​​ന് സാ​​ധ്യ​​ത. സി​​ബി​​ഐ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണം തൃ​​പ്തി​​ക​​ര​​മ​​ല്ലെ​​ന്നും ക​​ണ്ടെ​​ത്ത​​ല്‍ പൂ​​ര്‍​ണ​​മ​​ല്ലെ​​ന്നും വ്യ​​ക്ത​​മാ​​ക്കി ജെ​​സ്‌​​ന​​യു​​ടെ പി​​താ​​വ് കൊ​​ല്ല​​മു​​ള കു​​ന്ന​​ത്ത് ജെ​​യിം​​സ് തി​​രു​​വ​​ന​​ന്ത​​പു​​രം സി​​ജെ​​എം കോ​​ട​​തി​​യി​​ല്‍ ഹ​​ര്‍​ജി ന​​ല്‍​കി​​യി​​രു​​ന്നു. ജെ​​യിം​​സ് സ​​മ​​ര്‍​പ്പി​​ച്ച ഹ​​ര്‍​ജി​​യി​​ല്‍ ആ​​ക്ഷേ​​പ​​മു​​ണ്ടെ​​ങ്കി​​ല്‍ അ​​റി​​യി​​ക്കാ​​ന്‍ കോ​​ട​​തി സി​​ബി​​ഐ​​ക്ക് നി​​ര്‍​ദേ​​ശം ന​​ല്‍​കി. ജെ​​സ്‌​​ന​​യു​​ടെ സു​​ഹൃ​​ത്തു​​ക്ക​​ള്‍, സ​​ഹ​​പാ​​ഠി​​ക​​ള്‍ എ​​ന്നി​​വ​​രി​​ലേ​​ക്ക് വേ​​ണ്ട​​വി​​ധ​​ത്തി​​ല്‍ അ​​ന്വേ​​ഷ​​ണ​​മു​​ണ്ടാ​​യി​​ല്ലെ​​ന്നും കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍ ന​​ല്‍​കി​​യ സൂ​​ച​​ന​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ അ​​ന്വേ​​ഷ​​ണ​​മു​​ണ്ടാ​​യി​​ല്ലെ​​ന്നു​​മാ​​ണ് ഹ​​ര്‍​ജി​​യി​​ല്‍ പ​​റ​​യു​​ന്ന​​ത്. ജെ​​സ്‌​​ന​​യെ കാ​​ണാ​​താ​​യ​​ശേ​​ഷം വ​​ന്ന ഫോ​​ണ്‍​കോ​​ളു​​ക​​ള്‍ ദു​​രൂ​​ഹ​​ത​​യു​​യ​​ര്‍​ത്തു​​ന്നു. ആ​​ണ്‍​സു​​ഹൃ​​ത്തു​​മാ​​യു​​ള്ള ബ​​ന്ധ​​ത്തി​​ലേ​​ക്ക് അ​​ന്വേ​​ഷ​​ണം പോ​​കാ​​തി​​രു​​ന്ന​​തി​​ലും ദു​​രൂ​​ഹ​​ത​​യു​​ണ്ട്.മ​​തം​​മാ​​റ്റം, ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​ക​​ല്‍ തു​​ട​​ങ്ങി​​യ ത​​ല​​ങ്ങ​​ളി​​ലേ​​ക്കു മാ​​ത്ര​​മാ​​ണ് സി​​ബി​​ഐ നീ​​ങ്ങി​​യ​​ത്. പോ​​ലീ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളി​​ല്‍​നി​​ന്നു സാ​​ധ്യ​​ത​​യു​​ടെ ഒ​​രു ത​​ല​​ത്തി​​ലേ​​ക്കും സി​​ബി​​ഐ​​യ്ക്ക് നീ​​ങ്ങാ​​നാ​​യി​​ല്ല. കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലും കോ​​ട​​തി​​യു​​ടെ നി​​ര്‍​ദേ​​ശ​​ത്തി​​ലും സി​​ബി​​ഐ​​യു​​ടെ മ​​റ്റൊ​​രു ടീം ​​തു​​ട​​ര്‍ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചേ​​ക്കും.

Read More

പ്ര​ണ​യം പ​ക​യാ​യി: യു​വ​തി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ന്നു; പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ഭ​ര​ത്പൂ​ർ ജി​ല്ല​യി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. പൂ​നം ശ​ർ​മ(23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ സോ​നു ശ​ർ​മ(32) ആ​ണ് പി​ടി​യി​ലാ​യ​ത്. സാ​ർ മ​ഥു​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ട്‌​പാ​റ കോ​ള​നി​യി​ലെ വാ​ട​ക മു​റി​യി​ൽ വ​ച്ച് സോ​നു ശ​ർ​മ പൂ​നം ശ​ർ​മ​യു​ടെ ക​ഴു​ത്ത​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. പ്ര​തി വി​വാ​ഹി​ത​നും കു​ട്ടി​ക​ളു​മു​ള്ള​യാ​ളാ​ണ്, എ​ന്നാ​ൽ കൊ​ല്ല​പ്പെ​ട്ട യു​വ​തി അ​വി​വാ​ഹി​ത​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കൃ​ത്യ​മാ​യ കാ​ര​ണം അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്ന് ഭ​ര​ത്പൂ​ർ ഡി​എ​സ്പി സു​നി​ൽ കു​മാ​ർ ശ​ർ​മ പ​റ​ഞ്ഞു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ പ്ര​തി കൈ ​ഞ​ര​മ്പ് മു​റി​ച്ച് സ്വ​യം മു​റി​വേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക്കെ​തി​രെ സ​ർ മ​ഥു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ല​പാ​ത​ക​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും വി​ഷ​യം…

Read More