ജയ്പുർ: രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ യുവതിയെ കൊലപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു. പൂനം ശർമ(23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സോനു ശർമ(32) ആണ് പിടിയിലായത്. സാർ മഥുര പോലീസ് സ്റ്റേഷൻ പരിധിയിലെ പട്പാറ കോളനിയിലെ വാടക മുറിയിൽ വച്ച് സോനു ശർമ പൂനം ശർമയുടെ കഴുത്തറക്കുകയായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രതി വിവാഹിതനും കുട്ടികളുമുള്ളയാളാണ്, എന്നാൽ കൊല്ലപ്പെട്ട യുവതി അവിവാഹിതയായിരുന്നു. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷിച്ച് വരികയാണെന്ന് ഭരത്പൂർ ഡിഎസ്പി സുനിൽ കുമാർ ശർമ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം യുവതിയുടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ പ്രതി കൈ ഞരമ്പ് മുറിച്ച് സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു. പ്രതിക്കെതിരെ സർ മഥുര പോലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിഷയം…
Read MoreCategory: Loud Speaker
സുരേഷ് ഗോപിയുടെ പ്രചാരണത്തിന് ആവേശം പോരെന്നു വിലയിരുത്തൽ; പ്രചാരണം കൊഴുപ്പിക്കാൻ കൂടുതൽ നേതാക്കളെ എത്തിക്കും
തൃശൂർ: ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ പ്രചാരണത്തിന് ആവേശം പോരെന്ന് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രചരണം കൂടുതൽ ആവേശകരവും സജീവവുമാക്കാൻ കൂടുതൽ കേന്ദ്ര – സംസ്ഥാന നേതാക്കളെ രംഗത്തിറക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. കഴിഞ്ഞ ലോക്സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സുരേഷ് ഗോപി കാഴ്ചവച്ച പ്രചാരണ പ്രസരിപ്പ് ഇത്തവണ ഉണ്ടായിട്ടില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. താഴെത്തട്ടിലേക്ക് ഇനിയും പ്രചരണം ശക്തിപ്പെടുത്തണം എന്നും നിർദ്ദേശം ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടു തവണത്തെ തൃശൂർ സന്ദർശനം സൃഷ്ടിച്ച ആവേശം നിലനിർത്താനും മുന്നോട്ടു കൊണ്ടുപോകാനും സുരേഷ് ഗോപിയുടെ പ്രചരണത്തിന് കഴിഞ്ഞിട്ടില്ല എന്നാണ് പാർട്ടിക്കുള്ളിൽ തന്നെയുള്ള അഭിപ്രായം. ഇത് മറികടക്കാനാണ് ബിജെപി പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് അടിക്കടി ഉണ്ടാവുന്ന വിവാദങ്ങളും കേന്ദ്ര നേതൃത്വത്തിന് അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. പ്രചരണ വേളയിൽ മാധ്യമങ്ങളോട്…
Read Moreരാഹുല്‍ വയനാട്ടില്‍ വരുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ കോണ്‍ഗ്രസ്
കോഴിക്കോട്: ലോക്സഭാതെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ് ഓരോ വോട്ടും. കേരളത്തില്‍ എല്ലാക്കാലത്തും നിര്‍ണായകമാകാറുള്ള ന്യൂനപക്ഷവോട്ടുകളില്‍ കണ്ണും നട്ടിരിക്കുകയാണ് ഇടത്-വലത് പാര്‍ട്ടികള്‍. കഴിഞ്ഞ തവണ ഒന്നാകെ ഇളകി യുഡിഎഫിലേക്ക് ഒഴുകിയ ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ കുറച്ചെങ്കിലും കീശയിലാക്കി മലബാറില്‍ ഉള്‍പ്പെടെ നിലമെച്ചപ്പെടുത്താന്‍ പതിനെട്ടടവും പയറ്റുകയാണ് ഇടതുമുന്നണി. പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തുടക്കം മുതല്‍ സിപിഎം സ്വീകരിച്ച നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി മുസ്ലിം വിഭാഗങ്ങളിലേക്കു നടന്നുകയറാനുള്ള ശ്രമം ഇതിനകം സിപിഎം ആരംഭിച്ചുകഴിഞ്ഞു. പൊതുവേ മുസ്ലിം വിഭാഗത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദു സമീപനങ്ങളില്‍ ശക്തമായ എതിര്‍പ്പുള്ളവരെ ഒരുമിച്ചുനിര്‍ത്തി വോട്ടുനേടുക എന്ന തന്ത്രമാണ് ഇടതുമുന്നണിക്കുള്ളത്. അതിശക്തമായ പോരാട്ടം നടക്കുന്ന കോഴിക്കോട് ഇത്തവണ എളമരം കരീമിനെ ഉള്‍പ്പെടെ നിര്‍ത്തിയത് മുസ് ലിം വോട്ട് ബാങ്ക് ലക്ഷ്യം വച്ചുകൊണ്ടുകൂടിയാണ്. തങ്ങളുടെ സംഘടനാപരമായ ശക്തി പൂര്‍ണമായും ഉപയോഗിച്ച് ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ നവ കേരള…
Read Moreഇ.പി. ജയരാജന്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്തു; കോൺഗ്രസ് നേതാവിനെതിരേ പരാതി
കണ്ണൂർ: കോൺഗ്രസ് നേതാവ് സാമൂഹ്യ മാധ്യമത്തിൽ വ്യക്തിഹത്യ നടത്തിയെന്ന എൽഡിഎഫ് സംസ്ഥാന കൺവീനർ ഇ.പി. ജയരാജന്റെ ഭാര്യയുടെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗവുമായ ജോസഫ് ഡിക്രൂസിനെതിരെയാണ് ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര വളപട്ടണം പോലീസിൽ പരാതി നൽകിയത്. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനൊപ്പം ഒരു സ്ത്രീ ഇരിക്കുന്ന ഫോട്ടോയിൽ തന്റെ തലപ്പടം മോർഫ് ചെയ്ത് വ്യാജ ഫോട്ടോ ഉണ്ടാക്കി ജെ. മോസസ് ജോസഫ് ഡിക്രൂസ് എന്ന ഫേസ് ബുക്ക് അക്കൗണ്ടിൽ കോൺഗ്രസ് നേതാവ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഇത് സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് തനിക്കും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം കൂടിയായ തന്റെ ഭർത്താവിനും അപകീർത്തിയുണ്ടാക്കുന്നതിന് കരുതിക്കൂട്ടി ചെയ്തതാണെന്നും പരാതിയിൽ പറയുന്നു.
Read Moreപശ്ചിമ ബംഗാളിൽ; കോൺഗ്രസ്-സിപിഎം സഖ്യത്തിലേക്ക്; 24 സീറ്റുകളിൽ ഇടതു പാർട്ടികൾ, 12ൽ കോൺഗ്രസ്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ കോൺഗ്രസ്-സിപിഎം പാർട്ടികൾ സഖ്യത്തിലേക്കെന്നു റിപ്പോർട്ട്.ആകെയുള്ള 42 സീറ്റുകളിൽ കോൺഗ്രസ് 12 സീറ്റുകളിൽ മത്സരിച്ചേക്കും. 24 സീറ്റുകളിൽ ഇടതു പാർട്ടികൾ മത്സരിക്കും. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) ആറു സീറ്റുകളിലും മത്സരിക്കും. ചില സീറ്റുകളിൽ കൂടി പാർട്ടികൾ തമ്മിൽ ചർച്ച തുടരുന്നുണ്ട്. മുർഷിദാബാദ്, പുരൂലിയ, റായ്ഗഞ്ച് സീറ്റുകളിലാണ് ചർച്ച. ഇടതുമുന്നണി ഇതുവരെ 17 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും ഡൽഹിയിൽ തുടരും. കഴിഞ്ഞ ദിവസം 10 സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പട്ടിക ചർച്ചയ്ക്കെടുത്തെങ്കിലും അന്തിമ രൂപമായില്ല. മഹാരാഷ്ട്രയടക്കം സംസ്ഥാനങ്ങളെ കൂടി ഇന്നത്തെ ചർച്ചയിൽ ഉൾപ്പെടുത്തും. രാഹുലിന്റെയും പ്രിയങ്കയുടെയും സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ യുപി ഇന്നലെ ചർച്ചയ്ക്കെടുത്തിരുന്നില്ല. സംസ്ഥാനത്ത് സമാജ്വാദി പാര്‍ട്ടി 17 സീറ്റുകളാണ് കോൺഗ്രസ് സ്ഥാനാര്‍ഥികൾക്കായി നീക്കിവച്ചിരിക്കുന്നത്. അതിനിടെ കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ച രാഷ്ട്രീയ ലോക്…
Read More“സ്ത്രീശക്തി’ മുദ്രാവാക്യം പ്രവർത്തിച്ചു കാണിക്കൂ; മോദിയെ വെല്ലുവിളിച്ച് വനിതാ ഗുസ്തി താരങ്ങൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചു വനിതാ ഗുസ്തി താരങ്ങൾ. കായിക മന്ത്രി ബ്രിജ് ഭൂഷൻ ശരണ്സിംഗിനെതിരേ നടപടിയെടുത്ത് അദ്ദേഹത്തെ കായികരംഗത്തുനിന്നു പുറത്താക്കി “സ്ത്രീശക്തി’ മുദ്രാവാക്യം പ്രവർത്തിച്ചു കാണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടു വനിതാ ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ പിരിച്ചുവിട്ട ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് അധികാരങ്ങൾ തിരിച്ചുനൽകിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനത്തോടു പ്രതിഷേധിച്ചാണു താരങ്ങൾ മോദിയെ വെല്ലുവിളിച്ചത്. മോദി എത്രത്തോളം സ്ത്രീകൾക്കു വേണ്ടി നിലനിൽക്കും എന്നു നടപടിയിലൂടെ കാണട്ടെ എന്നു താരങ്ങൾ പറഞ്ഞു.താരങ്ങളോട് ലൈംഗിക അതിക്രമം കാണിച്ച ബ്രിജ് ഭൂഷനും സഞ്ജയ് സിംഗിനും സസ്പെൻഷൻ നൽകിയതു വെറും ഷോ മാത്രമാണെന്ന് അന്നേ മനസിലായിരുന്നു. പിന്നീട് അവരെ ഇതേ സ്ഥാനങ്ങളിലേക്ക് തിരിച്ചെടുത്തതോടെ ആ സംശയം ശരിയാണെന്നു തെളിയിക്കപ്പെട്ടു. മോദി എന്തു നിലപാട് എടുക്കുമെന്നു കാണട്ടെയെന്നും സാക്ഷി മാലിക് പറഞ്ഞു.
Read Moreഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി; ബന്ധുക്കൾ വീടിനു തീയിട്ടു; ഭർതൃ മാതാപിതാക്കൾ വെന്തു മരിച്ചു
ലക്നൗ: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തതില്‍ പ്രകോപിതരായ യുവതിയുടെ ബന്ധുക്കൾ ഭർത്താവിന്റെ വീടിനു തീയിട്ടു. തീപിടിത്തത്തില്‍ വീടിനുള്ളിലുണ്ടായിരുന്ന ഭർത്താവിന്റെ മാതാപിതാക്കൾ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണു സംഭവം. തിങ്കളാഴ്ചയാണ് അൻഷിക എന്ന 27കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മരണവിവരമറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കൾ ഭർത്താവും വീട്ടുകാരും ചേർന്നു യുവതിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നുവെന്ന് ആരോപിച്ചു. ഇതിനിടെ യുവതിയുടെ ബന്ധുക്കളിൽപ്പെട്ട ചിലർ ഭർതൃവീടിനു തീയിടുകയായിരുന്നു. ആത്മഹത്യ അന്വേഷിക്കാനെത്തിയ പോലീസിന്റെ മുൻപിലായിരുന്നു ആക്രമണം. വീടിനുള്ളിൽ തീ പടർന്നതിനെത്തുടർന്ന് യുവതിയുടെ ഭർത്താവിനെയും സഹോദരിയെയും ഉൾപ്പെടെ അഞ്ചു പേരെ രക്ഷിക്കാൻ പോലീസിനായെങ്കിലും മാതാപിതാക്കള്‍ തീയില്‍പ്പെട്ടു മരിച്ചു. രാജേന്ദ്ര കേസർവാണി (65), ശോഭ ദേവി (62) എന്നിവരാണു മരിച്ചത്, പരിക്കേറ്റവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreസുഹൃത്തിന്റെ മക്കളെ കഴുത്തറുത്തു കൊന്നു; പ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു
ലക്നൗ: സുഹൃത്തിന്റെ വീട്ടിൽ കയറി രണ്ടു മക്കളെ കൊലപ്പെടുത്തിയയാളെ യുപി പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഉത്തർപ്രദേശിലെ ബദൗണിൽ ബാബ കോളനിയിലാണു സംഭവം. ഇവിടെ ബാർബർ ഷോപ്പ് നടത്തിയിരുന്ന സാജിദ് എന്നയാളാണ് ഇരട്ടക്കൊല നടത്തിയത്. പ്രതിയുടെ സുഹൃത്തായ വിനോദിന്റെ മൂന്നു മക്കളിൽ ആയുഷ് (13), അഹാൻ (7) എന്നിവരാണു കൊല്ലപ്പെട്ടത്. രണ്ടു കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് വിനോദിന്റെ വീട്ടിലെത്തിയ സാജിദ് വീട്ടുകാരോട് ചായ ചോദിച്ചു. വീട്ടുകാർ പുറത്തിറങ്ങിയതോടെ ഇയാൾ ടെറസിലെത്തി വിനോദിന്റെ മക്കളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെത്തുടർന്നു നഗരത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തു. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച കൊലപാതകി ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചതായി പോലീസ് പറഞ്ഞു. കുട്ടികളുടെ പിതാവുമായുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണു സൂചന. പ്രദേശത്ത് സമാധാനം നിലനിർത്തണമെന്നു ബുദൗൺ ജില്ലാ മജിസ്ട്രേറ്റ് മനോജ് കുമാർ ആഹ്വാനം ചെയ്തു.
Read Moreകേരളക്കരയെ തണുപ്പിക്കാൻ മഴമേഘമെത്തി; സംസ്ഥാനത്ത് നാളെ മുതൽ പരക്കെ വേനൽ മഴ ലഭിച്ചേക്കും
തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ മുതലാണ് കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്ന് പ്രവചിച്ചിട്ടുള്ളത്. നാളെ പത്ത് ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകഗോട് ജില്ലകളിലാണ് മഴ സാധ്യത. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകൾക്ക് മഴസാധ്യ പ്രവചിച്ചിട്ടില്ല.
Read Moreസ്വർണക്കുതിപ്പ് തുടരുന്നു; വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും സ്വർണം വിറ്റ് കാശാക്കുന്നവരുടെ എണ്ണം കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,080 രൂപയും പവന് 48,640 രൂപയുമായി. കേരളത്തില്‍ ഇതുവരെയുള്ളതില്‍ എറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മാര്‍ച്ച് ഒമ്പതിലെ ഗ്രാമിന് 6,075 രൂപ, പവന് 48,600 രൂപ എന്ന സര്‍വകാല റിക്കാര്‍ഡ് ആണ് ഇന്ന് ഭേദിക്കപ്പെട്ടത്. മാര്‍ച്ച് 5 ന് പവന് 560 രൂപ വര്‍ധിച്ച് 47,560 രൂപയില്‍ എത്തിയിരുന്നു. മാര്‍ച്ച് ഒമ്പതിന് ഈ റിക്കാര്‍ഡ് വീണ്ടും തിരുത്തി സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. അന്ന് പവന് 400 രൂപ വര്‍ധിച്ച് 48,600 രൂപയില്‍ എത്തി. ഇനിയും സ്വര്‍ണവില ഉയരുമെന്നാണ് വിപണി നല്കുന്ന സൂചന. വില വര്‍ധിച്ചതോടെ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും പഴയ സ്വര്‍ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
Read More