മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ലി​ൽ തു​ട​രു​ന്ന സ​ഞ്ജ​യ് സിം​ഗി​ന് പോ​ഷ​ക സ​മ്പ​ന്ന​മാ​യ ആ​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ലി​ൽ തു​ട​രു​ന്ന ആം​ആ​ദ്മി നേ​താ​വും എം​പി​യു​മാ​യ സ​ഞ്ജ​യ് സിം​ഗി​ന് പോ​ഷ​ക സ​മ്പ​ന്ന​മാ​യ ആ​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശം. പ്ര​ത്യേ​ക ജ​ഡ്ജി എം.​കെ. നാ​ഗ്പാ​ലി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. മി​ക​ച്ച ആ​ഹാ​രം കൂ​ടാ​തെ കു​പ്പി​വെ​ള്ള​വും സ​ഞ്ജ​യ് സിം​ഗി​നു ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. സ​ഞ്ജ​യ് സിം​ഗ് ന​ൽ​കി​യി ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണു കോ​ട​തി ഉ​ത്ത​ര​വ്.

ഡ​ൽ​ഹി​ക്കു പു​റ​ത്തു​ള്ള ജ​യി​ലു​ക​ളി​ൽ എ​ത്തി​ക്കു​മ്പോ​ൾ ന​ല്ല ഭ​ക്ഷ​ണ​മോ ശു​ദ്ധ​മാ​യ വെ​ള്ള​മോ വൃ​ത്തി​യു​ള്ള ചു​റ്റു​പാ​ടോ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു സ​ഞ്ജ​യു​ടെ പ​രാ​തി. എ​ന്നാ​ൽ ജ​യി​ലി​ലെ ച​ട്ട​പ്ര​കാ​രം ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു ചെ​ല​വാ​കു​ന്ന 70 രൂ​പ​യി​ൽ അ​ധി​കം തു​ക പു​തി​യ ഭ​ക്ഷ​ണ രീ​തി​ക്കു ചെ​ല​വാ​കു​ക​യാ​ണെ​ങ്കി​ൽ അ​ധി​ക​മാ​യി വ​രു​ന്ന തു​ക പ്ര​തി​യി​ൽ​നി​ന്ന് ഈ​ടാ​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Related posts

Leave a Comment