ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ മ​ഹാ​രാ​ഷ്ട്ര​യി​ലു​ള്ള സ്വ​ത്തു​ക്ക​ൾ ലേ​ലം ചെ​യ്യാനൊരുങ്ങി സ​ഫേ​മ

മും​ബൈ: അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ സ്വ​ത്തു​ക്ക​ൾ ലേ​ലം ചെ​യ്യുന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ല് പൂ​ർ​വി​ക സ്വ​ത്തു​ക്ക​ളാ​ണ് നാളെ ലേ​ലം ചെ​യ്യു​ന്ന​ത്. സ്മ​ഗ്ളേ​ഴ്സ് ആ​ൻ​ഡ് ഫോ​റി​ൻ എ​ക്‌​സ്‌​ചേ​ഞ്ച് മാ​നി​പ്പു​ലേ​റ്റേ​ഴ്‌​സ് അ​ഥോ​റി​റ്റി​യാ​ണ് (സ​ഫേ​മ) ലേ​ലം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ​സ്‌​തു​ക്ക​ളു​ടെ വി​ല 19.2 ല​ക്ഷം രൂ​പ​യാ​ണ്. 2017ലും 2020​ലും ദാ​വൂ​ദി​ന്‍റെ 17-ല​ധി​കം വ​സ്തു​വ​ക​ക​ൾ സ​ഫേ​മ ലേ​ലം ചെ​യ്തി​രു​ന്നു. ദാ​വൂ​ദി​ന്‍റെ അ​മ്മ ആ​മി​ന​ബി​യു​ടെ പേ​രി​ൽ ര​ത്‌​ന​ഗി​രി ജി​ല്ല​യി​ലെ ഖേ​ഡി​ലു​ള്ള മും​ബാ​കെ​യി​ലെ കൃ​ഷി​ഭൂ​മി​യാ​ണ് ലേ​ലം ചെ​യ്യു​ന്ന​ത്. ദാ​വൂ​ദി​ന്‍റെ കു​ടും​ബ​വീ​ട് നി​ല​നി​ന്നി​രു​ന്ന ഗ്രാ​മ​മാ​ണി​ത്. ക​ള്ള​ക്ക​ട​ത്തു കേ​സു​ക​ളി​ൽ ദാ​വൂ​ദി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രേ നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റാ​ൻ​സ​സ് ആ​ക്‌​ട് പ്ര​കാ​ര​മു​ള്ള കേ​സു​ക​ളെ​ത്തു​ട​ർ​ന്നു​മാ​ണ് സ​ഫേ​മ കോം​പീ​റ്റ​ന്‍റ് അ​ഥോ​റി​റ്റി സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യ​ത്. പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ദാ​വൂ​ദി​നെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ചി​ല ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​താ​യി മു​ൻ കൂ​ട്ടാ​ളി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Read More

പോ​ക്സോ കേ​സു​ക​ൾ കോ​ട​തി​ക്കു പു​റ​ത്ത് ഒ​ത്തുതീ​ർ​പ്പാ​ക്കു​ന്നു​വെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ്; പ​രി​ശോ​ധി​ക്കാ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: കോ​ട​തി​ക്ക് പു​റ​ത്ത് വ​ച്ച് പോ​ക്സോ കേ​സു​ക​ൾ ഒ​ത്തു തീ​ർ​പ്പാ​ക്കു​ന്നു​വെ​ന്ന് സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ൻ​സ്. ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് ഡി​ജി​പി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കു​ക​യും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന കേ​സു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ഡി​ഐ​ജി​മാ​ർ ഓ​രോ കേ​സു​ക​ളും പ്ര​ത്യേ​കം പ​ഠി​ക്ക​ണ​മെ​ന്നും കോ​ട​തി​യി​ലെ കേ​സു​ക​ള്‍ നി​രീ​ക്ഷി​ക്കാ​നും ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി. എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും കോ​ട​തി​ക​ളി​ലെ​ത്തി​യ കേ​സു​ക​ള്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധി​ക്കാ​നാ​ണ് ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം. ചി​ല പ​ബ്ലി​ക്പ്രോ​സി​ക്യൂ​ട്ട​ർ​മാ​രും പൊ​ലീ​സു​കാ​രും ചേ​ർ​ന്നാ​ണ് കേ​സു​ക​ൾ കോ​ട​തി​ക്ക് പു​റ​ത്ത് ഒ​ത്തു തീ​ർ​പ്പാ​ക്കു​ന്ന​തി​ന് ഇ​ട​നി​ല​ക്കാ​രാ​കു​ന്ന​തെ​ന്നാ​ണ് സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഓ​രോ ജി​ല്ല​യി​ലും പോ​ക്സോ കേ​സു​ക​ള്‍ ഒ​ത്തു തീ​ർ​ക്കു​ന്ന​തി​ന്‍റെ എ​ണ്ണം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ഫ്ഐ​ആ​ർ റ​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ൾ ത​ന്നെ പോ​ക്സോ കേ​സു​ക​ളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ആ​രം​ഭി​ക്കു​ന്ന​താ​യാ​ണ് യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഒ​ത്തു തീ​ർ​പ്പ് കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണ്. പോ​ക്സോ…

Read More

‘ക​ണ്ണൂ​ർ ഗോ​ൾ​ഡ്’; 2023 ൽ ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് ​പി​ടി​കൂ​ടി​യ​ത് 43 കോ​ടി​യു​ടെ സ്വർണം

മ​ട്ട​ന്നൂ​ർ: വേ​റി​ട്ട രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്വ​ർ​ണ​ക്ക​ട​ത്ത് വ്യാ​പ​ക​മാ​യ​തോ​ടെ ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പി​ടി​കൂ​ടി​യ​ത് 43 കോ​ടി​യോ​ളം രൂ​പ വി​ല വ​രു​ന്ന 67,461 ഗ്രാം ​സ്വ​ർ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 60 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 2023 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​വ. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത് 120 കോ​ടി രൂ​പ വ​രു​ന്ന 240 കി​ലോ​യോ​ളം സ്വ​ർ​ണം. 350 ലേ​റെ കേ​സു​ക​ൾ ഇ​തി​നോ​ട​കം ര​ജി​സ്റ്റ​ർ ചെ​യ്തു. ഡി​ആ​ർ​ഐ, ക​സ്റ്റം​സ്, പോ​ലീ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഒ​രു കോ​ടി രൂ​പ​യി​ൽ താ​ഴെ വി​ല​യു​ള്ള സ്വ​ർ​ണം പി​ടി​കൂ​ടി​യാ​ൽ ക​സ്റ്റം​സ് ത​ന്നെ ജാ​മ്യം ന​ല്കും. ഇ​തു മ​ന​സി​ലാ​ക്കി​യാ​ണ് മി​ക്ക സം​ഘ​ങ്ങ​ളും സ്വ​ർ​ണം ക​ട​ത്തു​ന്ന​ത്. പി​ടി​കൂ​ടാ​തി​രി​ക്കാ​ൻ സ്വ​ർ​ണ​ക്ക​ട​ത്തി​നു പു​തി​യ മാ​ർ​ഗ​ങ്ങ​ൾ തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ക​ട​ത്തു​കാ​ർ. വ​സ്ത്ര​ത്തി​ലും ഹാ​ർ​ഡ് ബോ​ർ​ഡ് ബോ​ക്സി​ലും…

Read More

ജ​യി​ലി​ൽ ജാ​തി; കേ​ര​ള​ത്തി​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ജ​യി​ലു​ക​ളി​ലെ ജാ​തി​വി​വേ​ച​ന​ത്തി​ൽ കേ​ര​ള​മു​ൾ​പ്പെ​ടെ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സു​പ്രീം കോ​ട​തി നോ​ട്ടീ​സ്. വി​ഷ​യം ഏ​റെ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ചീ​ഫ്ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ സു​ക​ന്യ ശാ​ന്ത​യാ​ണ് വി​ഷ​യ​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​ട​വു​കാ​ർ​ക്കി​ട​യി​ൽ ജാ​തി​വി​വേ​ച​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ജ​യി​ലി​നു​ള്ളി​ലെ ചി​ല ച​ട്ട​ങ്ങ​ളെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​രി​നും ഇ​തു സം​ബ​ന്ധി​ച്ച് കോ​ട​തി നോ​ട്ടീ​സ​യ​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്, ജാ​ർ​ഖ​ണ്ഡ്, മ​ഹാ​രാ​ഷ്ട്ര, ഒ​ഡീ​ഷ, പ​ഞ്ചാ​ബ്, തെ​ലു​ങ്കാ​ന, ആ​ന്ധ്രാ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, പ​ശ്ചി​മ​ബം​ഗാ​ൾ, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കോ​ട​തി ഈ ​വി​ഷ​യ​ത്തി​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

കേ​ജ​രി​വാ​ളി​നെ ഇ​ഡി ഇ​ന്ന് അ​റ​സ്റ്റ് ചെ​യ്തേ​ക്കും; സൂ​ച​ന​യു​മാ​യി ആം​ആ​ദ്മി നേ​താ​ക്ക​ൾ

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഇ​ന്ന് അ​റ​സ്റ്റ് ചെ​യ്തേ​ക്കു​മെ​ന്ന സൂ​ച​ന​യു​മാ​യി ആം​ആ​ദ്മി പാ​ർ​ട്ടി (എ​എ​പി) നേ​താ​ക്ക​ൾ. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് നേ​താ​ക്ക​ൾ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.  ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്യാ​നാ​ണ് ഇ​ഡി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍​നി​ന്ന് അ​ദ്ദേ​ഹ​ത്തെ ത​ട​യാ​ന്‍ അ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്നാ​ൽ, ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ പാ​ർ​ട്ടി ത​യാ​റാ​ണെ​ന്ന് എ​എ​പി നേ​താ​ക്ക​ളാ​യ അ​തി​ഷി, സൗ​ര​ഭ് ഭ​ര​ദ്വാ​ജ്, ജാ​സ്മി​ൻ ഷാ, ​സ​ന്ദീ​പ് പ​ഥ​ക് എ​ന്നി​വ​ർ പ​റ​ഞ്ഞു. എ​ക്സൈ​സ് ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ൽ ചോ​ദ്യം​ചെ​യ്യു​ന്ന​തി​നാ​യി ഇ​ന്ന​ലെ ഹാ​ജ​രാ​കാ​ൻ ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും കേ​ജ​രി​വാ​ൾ ഹാ​ജ​രാ​യി​രു​ന്നി​ല്ല. തി​ര​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ഹാ​ജ​രാ​കാ​തി​രു​ന്ന​ത്. ചോ​ദ്യാ​വ​ലി അ​യ​ച്ചു ത​ന്നാ​ൽ മാ​ത്ര​മേ ചോ​ദ്യം ചെ​യ്യ​ലി​ന് ഹ​ജാ​രാ​കു​ക​യു​ള്ളൂ​വെ​ന്നു നേ​ര​ത്തെ കേ​ജ​രി​വാ​ൾ പ​റ​ഞ്ഞി​രു​ന്നു. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പു കേ​ജ​രി​വാ​ളി​നെ ഈ ​കേ​സി​ൽ സി​ബി​ഐ ചോ​ദ്യം ചെ​യ്തി​രു​ന്നു.

Read More

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്; ബോ​ളി​വു​ഡ് നടി അ​ഞ്ജലി പാ​ട്ടീ​ലിനെ ക​ബ​ളി​പ്പി​ച്ച് ത​ട്ടിയെടുത്തത് ലക്ഷങ്ങൾ

മും​ബൈ: ബോ​ളി​വു​ഡ് ന​ടി അ​ഞ്ജലി പാ​ട്ടീ​ലി​നെ ക​ബ​ളി​പ്പി​ച്ച് 5.79 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. മും​ബൈ പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന ബ​ന്ധ​പ്പെ​ട്ട ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് സം​ഘ​മാ​ണു പ​ണം ത​ട്ടി​യ​തെ​ന്നാ​ണു സൂ​ച​ന. ന​ടി​യു​ടെ പ​രാ​തി പ്ര​കാ​രം ഡി.​എ​ന്‍ ന​ഗ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഫെ​ഡ്എ​ക്സ് കൊ​റി​യ​ര്‍ ക​മ്പ​നി​യി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​നാ​യ ദീ​പ​ക് ശ​ര്‍​മ എ​ന്ന​യാ​ളാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് അ​ഞ്ജ​ലി​ക്ക് ഒ​രു ഫോ​ണ്‍ കോ​ള്‍ ല​ഭി​ച്ച​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. അ​ഞ്ജ​ലി​യു​ടെ പേ​രി​ല്‍ താ​യ്‍​വാ​നി​ലേ​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന ഒ​രു പാ​ഴ്സ​ലി​ല്‍​നി​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​താ​യും ഇ​തി​ല്‍ അ​ഞ്ജ​ലി​യു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും വി​ളി​ച്ച​യാ​ള്‍ അ​റി​യി​ച്ചു. ത​ന്‍റെ വ്യ​ക്തി​വി​വ​ര​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യാ​ന്‍ എ​ത്ര​യും വേ​ഗം മും​ബൈ പോ​ലീ​സി​ന്‍റെ സൈ​ബ​ര്‍ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ മും​ബൈ സൈ​ബ​ര്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബാ​ന​ര്‍​ജി​യാ​ണെ​ന്നു പ​റ​ഞ്ഞ് മ​റ്റൊ​രാ​ള്‍ അ​ഞ്ജ​ലി​യെ സ്കൈ​പ്പി​ല്‍ വി​ളി​ച്ചു. ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍…

Read More

ഏ​റ്റു​മു​ട്ട​ലി​ല്‍ മാ​വോ​യി​സ്റ്റ് നേ​താ​വ് കൊ​ല്ല​പ്പെ​ട്ടോ; അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക​സം​ഘം

കോ​ഴി​ക്കോ​ട്: ക​ണ്ണൂ​ർ അ​യ്യ​ൻ​കു​ന്ന് ഉ​രു​പ്പം​കു​റ്റി​യി​ൽ മാ​വോ​യി​സ്റ്റ് വ​നി​താ നേ​താ​വ് ക​വി​ത കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ൽ ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ് അ​ന്വേ​ഷ​ണം. വ​ന​ത്തി​ൽ ന​ട​ന്ന പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ വ​നി​താ മാ​വോ ക​മാ​ൻ​ഡ​ർ ക​വി​ത കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വം മാ​വോ​യി​സ്റ്റ് ട്രാ​പ് ആ​ണോ​യെ​ന്നും സം​ശ​യം ഉ​ണ്ട്. സം​ഭ​വ​ത്തി​ൽ ഐ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ക​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം.ന​വം​ബ​ർ 13, 14 തീ​യ​തി​ക​ളി​ലാ​ണ് ഞെ​ട്ടി​ത്തോ​ട് വ​ന മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ളും ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലും വെ​ടി​വ​യ്പ്പു​മു​ണ്ട​യ​ത്. 13നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ക​വി​ത​യ്ക്ക് വെ​ടി​യേ​റ്റു​വെ​ന്നാ​ണ് മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​ചാ​ര​ണം. ഏ​റ്റു​മു​ട്ട​ൽ ദി​ന​ത്തി​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളാ​ണ് എ​ടി​എ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Read More

അം​ഗ​ന്‍​വാ​ടി കുട്ടികൾ തോട്ടത്തിൽ നിന്നു പൂക്കൾ പറിച്ചു; ഉടമ അം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​രി​യു​ടെ മൂ​ക്ക് അ​റു​ത്തു

ക​ർ​ണാ​ട​ക: അം​ഗ​ന്‍​വാ​ടി കു​ട്ടി​ക​ൾ പൂ​ന്തോ​ട്ട​ത്തി​ല്‍ നി​ന്ന് പൂ​ക്ക​ള്‍ പ​റി​ച്ച​തി​ന് അം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​രി​യു​ടെ മൂ​ക്ക് അ​റു​ത്തെ​ടു​ത്തു. ബെ​ല​ഗാ​വി ജി​ല്ല​യി​ലെ ബ​സു​ര്‍​ട്ടെ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ക​ല്യാണി മോ​റെ​യെ​ന്ന​യാ​ളാ​ണ് അം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​രി​യു​ടെ മൂ​ക്ക് അ​റു​ത്തെ​ടു​ത്ത​ത്. കു​ട്ടി​ക​ൾ ത​ന്‍റെ തോ​ട്ട​ത്തി​ൽ നി​ന്ന് പൂ​ക്ക​ൾ പ​റി​ച്ചെ​ടു​ത്ത​തി​ന് ഇ​യാ​ൾ അം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​രി​യാ​യ 50 വ​യ​സു​കാ​രി സു​ഗ​ന്ധ മോ​റെ​യു​മാ​യി ക​ല​ഹം ഉ​ണ്ടാ​ക്കി​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്കം മൂ​ർ​ശ്ചി​ച്ച​പ്പോ​ൾ ക​ല്യാണി മോ​റ സു​ഗ​ന്ധ മോ​റ​യു​ടെ മൂ​ക്ക് ചെ​ത്തി​ക്ക​ള‍​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി. പ്ര​തി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. അ​മി​ത​മാ​യ ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ സു​ഗ​ന്ധ​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

Read More

ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്നു; പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

ആ​ഗ്ര: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ആ​ഗ്ര​യി​ലാ​ണു സം​ഭ​വം. 25കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പോ​ലീ​സു​കാ​ര​ൻ താ​മ​സി​ക്കു​ന്ന വാ​ട​ക മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ഡി​സം​ബ​ർ 29നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ഒ​രു ദി​വ​സം മു​മ്പ് യു​വ​തി പോ​ലീ​സു​കാ​ര​ന്‍റെ വാ​ട​ക​മു​റി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ചെ​ന്നൈ​യി​ൽ വ​ൻ ല​ഹ​രി​വേ​ട്ട; ചാ​യ പാ​യ്ക്ക​റ്റി​ൽ ഒ​ളി​പ്പി​ച്ച 75 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

ചെ​ന്നൈ: ചെ​ന്നൈ​യി​ൽ ചാ​യ പാ​യ്ക്ക​റ്റു​ക​ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 75 കോ​ടി രൂ​പ വി​ല​വ​രു​ന്ന ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. മ്യാ​ൻ​മ​റി​ലെ ത​മു​വി​ൽ​നി​ന്ന് ശ്രീ​ല​ങ്ക​യി​ലേ​ക്ക് ക​ട​ൽ​മാ​ർ​ഗം ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് നാ​ർ​കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ ല​ഹ​രി​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. 15.8 കി​ലോ മെ​ത്താ​ഫെ​റ്റാ​മൈ​ൻ പി​ടി​ച്ചെ​ടു​ത്തെ​ന്നും അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ എ​ട്ടു പേ​ർ അ​റ​സ്റ്റി​ലാ​യെ​ന്നും നാ​ർ​കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ അ​റി​യി​ച്ചു. മ്യാ​ൻ​മ​റി​ലെ ത​മു​വി​ൽ​നി​ന്ന് മ​ണി​പ്പു​ർ, ഗു​വാ​ഹ​ത്തി, ചെ​ന്നൈ വ​ഴി ശ്രീ​ല​ങ്ക​യി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നാ​യി​രു​ന്നു നീ​ക്കം. ചാ​യ പാ​യ്ക്ക​റ്റു​ക​ളി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ചെ​ന്നൈ​യി​ൽ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ആ​ദ്യം നാ​ലു കി​ലോ മെ​ത്താ​ഫെ​റ്റാ​മൈ​നു​മാ​യി ഒ​രു വ​നി​ത ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ പി​ടി​യി​ലാ​യി​രു​ന്നു.

Read More