തിരുവനന്തപുരം: കണ്ണ് പരിശോധനയ്ക്കെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച പ്രതിയെ പിടികൂടി. സംഭവത്തിൽ ഉദിയൻകുളങ്ങര സ്വദേശി സതീഷാണ് പിടിയിലായത്. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലാണ് സംഭവം. ഒപി ബ്ലോക്കിന്റെ ഒന്നാം നിലയിൽ കണ്ണുപരിശോധന വിഭാഗത്തിലാണ് പെൺകുട്ടി ചികിത്സക്കെത്തിയത്. കണ്ണിൽ മരുന്നൊഴിച്ച ശേഷം തുടർ പരിശോധനയ്ക്ക് കാത്തിരിക്കുകയായിരുന്ന കുട്ടിയെ മുറിയിലേക്ക് കയറി ഇയാൾ ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി പുറത്ത് കേട്ടതോടെ രക്ഷിതാക്കൾ ഓടിയെത്തി. ഇതോടെ ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓടി ബൈക്കിൽ കടന്ന് കളയാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി. തുടർന്ന് പ്രതിയെ നെയ്യാറ്റിൻകര പോലീസിന് കൈമാറി. ആശുപത്രിയിൽ രക്ഷിതാവെന്ന വ്യാജേനയാണ് അക്രമി കയറിയതെന്നും പിടിയിലായ സതീശ് ഇതിനുമുൻപും ഇത്തരം അതിക്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Read MoreCategory: Loud Speaker
സ്വകാര്യ ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ക്ലീനർ അറസ്റ്റിൽ
കോട്ടയം: ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സ്വകാര്യ ബസ്സിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരൻ പോലീസ് പിടിയിൽ. പോക്സോ നിയമപ്രകാരം പ്ലാശനാല്‍ കൊച്ചുപുരയ്ക്കല്‍ ആര്.വി.രാജീവിനെ (43) ആണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റുചെയ്തത്. കുന്നോന്നി ടൗണ്‍ ഭാഗത്ത് കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാനായി നിര്‍ത്തിയിട്ടപ്പോള്‍ ബസിനുള്ളില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്ന പെൺകുട്ടിയ്ക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. കുട്ടി ബഹളം വെച്ചതോടെ ഇയാള്‍ പിൻമാറി. തുടർന്ന് കുട്ടി വീട്ടിൽ വിവരം അറിയിക്കുകയും മതാപിതാക്കൾ പോലീസിൽ പരാതി നൽകുകയമായിരുന്നു. പിന്നാലെ ഈരാറ്റുപേട്ട സ്റ്റേഷന് എസ്.എച്ച്.ഒ. ഉമറുല്‍ ഫാറൂഖ്, എസ്.ഐ.മാരായ വിഷ്ണുദേവ്, ഷാബുമോന് ജോസഫ്, ഇഖ്ബാല്‍, സി.പി.ഒ.മാരായ കെ.ആര്.ജിനു, പ്രദീപ് എം.ഗോപാല്‍, ഷാനവാസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.
Read Moreസ്കൂൾ വിദ്യാർഥികളെ ടോയ്ലറ്റ് വൃത്തിയാക്കാൻ നിർബന്ധിച്ചു; പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ
കോലാർ: സർക്കാർ സ്കൂളിലെ ടോയ്ലറ്റുകൾ വൃത്തിയാക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ട പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ. ഒരു വൈറൽ വീഡിയോയിൽ, നഗരത്തിലെ അന്ദ്രഹള്ളിയിൽ ചില വിദ്യാർത്ഥികൾ ടോയ്ലറ്റ് വൃത്തിയാക്കുന്നത് കാണിച്ചിരുന്നു. സംഭവം പുറത്ത് അറിഞ്ഞതോടെ വിദ്യാർഥികളുടെ രക്ഷിതാക്കൾ സ്കൂൾ കാംപസിന് പുറത്ത് പ്രതിഷേധപ്രകടനം നടത്തി. ഉടൻ നടപടിയെടുത്ത വിദ്യാഭ്യാസ വകുപ്പ് സ്കൂൾ പ്രധാനധ്യാപികയെ സസ്പെൻഡ് ചെയ്തതായി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യോഗം വിളിച്ചിട്ടുണ്ടെന്നും വിഷയത്തിൽ കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും സംഭവത്തോട് പ്രതികരിച്ച കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സമാനമായ മറ്റൊരു സംഭവത്തിൽ ഈ മാസം ആദ്യം, കോലാർ ജില്ലയിലെ ഒരു സ്കൂളിലെ സോക്ക് പിറ്റ് വൃത്തിയാക്കാൻ ചില വിദ്യാർത്ഥികളെ പ്രേരിപ്പിച്ചെന്നാരോപിച്ച് പ്രിൻസിപ്പലിനെയും രണ്ട് ജീവനക്കാരെയും സസ്പെൻഡ് ചെയ്തിരുന്നു.
Read Moreക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മലയാളികൾക്ക് ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്, ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസെന്നും എല്ലാ കേരളീയർക്കും ക്രിസ്മസ് നന്മ നേരുന്നുവെന്നാണ് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്. ‘പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെയും സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു’- പിണറായി ആശംസിച്ചു.
Read Moreവിവാഹ പ്രായം കഴിഞ്ഞ സ്ത്രീകളെ പെണ്ണുകാണാനെത്തും: ബന്ധം സ്ഥാപിച്ച് സ്വർണവും പണവും കൈക്കലാക്കി മുങ്ങും; ഒടുവിൽ തട്ടിപ്പുവീരൻ പിടിക്കപ്പെട്ടത് മൂന്നാം ഭാര്യയുടെ വീട്ടിൽ നിന്ന്
മലപ്പുറം: വിവാഹ വാഗ്ദാനം നല്കി സ്വർണവും പണവും തട്ടിയെടുത്ത ആൾ പോലീസ് പിടിയിൽ. കുറ്റിപ്പുറം സ്വദേശി പാപ്പിനിശ്ശേരി അബ്ദുള്‍ നാസറാണ്(44) പിടിയിലാണ്. യുവതിയുടെ 3 പവന് സ്വര്‍ണാഭരണവുമായി മുങ്ങിയ കേസിലാണ് പോലീസ് നാസറെ അറസ്റ്റ് ചെയ്തത്. വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യം വയ്ക്കുന്നത്. ഇവരുടെ വീടുകളിൽ പെണ്ണുകാണാനെത്തിയ ശേഷം ഫോണിലൂടെ ബന്ധം സ്ഥാപിക്കും. പിന്നീട് സ്വർണാഭരണങ്ങൾ തന്ത്രപരമായി കൈക്കലാക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. അഞ്ച് പവന് ആഭരണമാക്കി കൊണ്ടുവരാം എന്നു പറഞ്ഞാണ് പരാതിക്കാരിയുടെ കൈവശമുണ്ടായിരുന്ന മൂന്ന് പവന് മാല നാസര്‍ കൈക്കലാക്കിയത്. എന്നാൽ സ്വർണമാലയുമായി ഇയാൾ മുങ്ങുകയായിരുന്നു. ഇതോടൊപ്പം പണയസ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായിക്കുന്ന സ്ഥാപനങ്ങളിലും ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ട്. നാസറിനെതിരെ മലപ്പുറം, പാലക്കാട് ജില്ലകളിലായി കേസുകളുണ്ട്. നിലവില്‍ ഇയാള്‍ക്ക് മൂന്നു ഭാര്യമാരും ഒമ്പതു മക്കളുമാണ് ഉള്ളത്. മൂന്നാംഭാര്യയുടെ വീട്ടില്‍ നിന്നാണ് നാസറിനെ പോലീസ് പിടികൂടിയത്.
Read More‘മുഖ്യമന്ത്രി സൈക്കോപാത്ത്’; ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ട; കെ. സുധാകരന്
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകർ ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് താക്കീതുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഡിജിപി ഓഫിസേക്ക് മാർച്ച് നടത്തിയത്. സംഭവത്തിൽ കോൺഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. മുഖ്യമന്ത്രി സൈക്കോപാത്ത് ആണ്. ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കരുത്. മുഖ്യമന്ത്രി ക്രൂരതയുടെ പര്യായമാണെന്ന് സുധാകരന് കുറ്റപ്പെടുത്തി. ‘പിണറായി വിജയന് ഒരു കൊലയാളിയാണെന്നും കൊലയാളിയുടെ മനസാണ് അയാള്‍ക്കുള്ളതെന്നും എത്രയോ കാലമായി ഞാന്‍ പറയുന്നു. എനിക്ക് ചില ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് തന്നെയാണ് ഗ്രാനേഡും മറ്റ് വാതകങ്ങളും ഉപയോഗിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ സുധാകരന് പറഞ്ഞു. പോലീസിനു നേരെ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടപ്പോഴാണ് ടിയർ ഗ്യാസും ജല പീരങ്കിയും പോലീസ്…
Read Moreബീഫ് കഴിച്ചിട്ടില്ല, കഴിക്കാൻ പ്രോത്സാഹിപ്പിക്കുകയുമില്ല; വിവാദങ്ങൾക്ക് മറുപടിയുമായി കാമിയ ജാനി
ന്യൂഡൽഹി: ബീഫ് കഴിക്കുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ കാമിയ ജാനി. ബീഫ് കഴിക്കില്ലെന്നും ഹിന്ദു തത്വങ്ങൾ പരിശീലിക്കുകയാണെന്നും കാമിയ പറഞ്ഞു. പ്രശസ്തമായ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ കാമിയ ദർശനം നടത്തിയത് വിവാദമായിരുന്നു. ബീഫ് കഴിക്കുന്നത് വീഡിയോയിലൂടെ പ്രോത്സാഹിപ്പിച്ച വ്യക്തിയാണ് കാമിയയെന്നും അവർ ക്ഷേത്രത്തിൽ കയറിയത് ഭക്തരെ അപമാനിക്കുന്ന നടപടിയാണെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാർ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലേക്ക് ബീഫ് ഉപഭോഗം പ്രോത്സാപിപ്പിക്കുന്നയാൾക്ക് പ്രവേശനം അനുവദിച്ചത് പ്രതിഷേധാർഹമാണെന്ന് ബിജെപി പറഞ്ഞു. മന്ത്രി വി കെ പാണ്ഡ്യമൊപ്പമായിരുന്നു കാമിയ ക്ഷേത്ര സന്ദർശനം നടത്തിയത്. എന്നാൽ ക്ഷേത്രത്തിൽ പോയത് ജഗന്നാഥപ്രഭുവിന്റെ അനുഗ്രഹം തേടാനും ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യത്തെക്കുറിച്ച് അറിയാനുമാണെന്നാണ് കാമിയയുടെ വിശദീകരണം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ ഒരിക്കലും ഞാൻ ബീഫ് കഴിച്ചിട്ടില്ലെന്നും ഒരിക്കലും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും കാമിയ ജാനി പറഞ്ഞു. രാജ്യത്തിന്റെ സംസ്കാരത്തെ…
Read More‘ജയിലില്‍ കിടക്കാൻ തയാർ’; കേസില്‍ മുന്‍കൂര്‍ ജാമ്യം എടുക്കില്ലെന്ന് വി. ഡി സതീശന്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ഒന്നാം പ്രതിയാക്കിയെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം എടുക്കില്ലെന്ന തീരുമാനത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശന്. ജയിലില്‍ പോകുന്നതിനു മടിയില്ല എന്തിനും തയ്യാറാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ഡിജിപി ഓഫിസ് മാർച്ചിലാണ് ശനിയാഴ്ച സംഘർഷം ഉണ്ടായത്. നവംബർ 18ന് കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ആരംഭിച്ച നവകേരള സദസിന് ശനിയാഴ്ച തലസ്ഥാനത്ത് സമാപനം കുറിക്കുന്നതിനിടയിലാണ് രാവിലെ പത്തിന് ഡിജിപി ഓഫിസിലേക്കു കോൺഗ്രസ് മാർച്ച് പ്രഖ്യാപിച്ചത്. നവകേരള സദസിന്റെ പോസ്റ്ററുകളും ബോർഡുകളും പ്രവർത്തകർ തല്ലിത്തകർത്തു. പോലീസിനു നേരെ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടപ്പോഴാണ് ടിയർ ഗ്യാസും ജല പീരങ്കിയും പോലീസ് പ്രയോഗിച്ചത്. മാർച്ച് പോർക്കളമായപ്പോൾ പ്രതിപക്ഷ നേതാവ് വി. ഡി സതീശന് പ്രസംഗം…
Read Moreഒരു രൂപ പോലും കുടിശിക ഇല്ലാതെ കെഎസ്ആർടിസിയിൽ മുഴുവൻ ശമ്പളവും നൽകിയാണ് മന്ത്രിസ്ഥാനത്ത് നിന്നിറങ്ങുന്നത്; ആന്റണി രാജു
തിരുവനന്തപുരം: ഗതാഗതമന്ത്രി സ്ഥാനത്ത് പടി ഇറങ്ങുന്പോൾ ജനങ്ങൾക്ക് നന്ദി പറഞ്ഞ് മന്ത്രി ആന്റണി രാജു. ഇന്നലെ വരെയുള്ള മുഴുവൻ ശമ്പളവും ജീവനക്കാർക്ക് നൽകിയാണ് മന്ത്രിസ്ഥാനത്ത് നിന്നിറങ്ങുന്നത്. അതിൽ ചാരിതാർത്ഥ്യമുണ്ട് ഇപ്പോൾ ഒരു രൂപ പോലും കെഎസ്ആർടിസിയിൽ ശന്പള കുടിശികയില്ലെന്നും ആന്റണി രാജു പറഞ്ഞു. നവംബർ 19ന് തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നതാണ്. എന്നാൽ നവകേരള സദസ് നടക്കുന്നത് കൊണ്ടാകണം മന്ത്രിസ്ഥാനത്ത് തുടരാൻ മുഖ്യമന്ത്രിയും എൽഡിഎഫും ആവശ്യപ്പെട്ടതെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ നവകേരള സദസിന്റെ സമാപന ദിനത്തിൽ അധ്യക്ഷനാകാനുള്ള അവസരം തനിക്ക് നൽകിയതിൽ ഒരുപാട് നന്ദി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടര വർഷം മന്ത്രി ആയിരിക്കാനായിരുന്നു എൽഡിഎഫ് ധാരണ. കഴിഞ്ഞ രണ്ടര വർഷക്കാലം നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ രാജി സമർപ്പിച്ച ശേഷമായിരുന്നു പ്രതികരണം. സെക്രട്ടറിയേറ്റ് ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിന്റെ എംഎൽഎ ആയിത്തന്നെ ജനങ്ങളോടൊപ്പം ഇവിടെയുണ്ട്.…
Read Moreപിണറായി വിജയൻ ഹിറ്റ്ലറും ധിക്കാരിയുമെന്ന്; കെ. സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായി വിജയൻ ഹിറ്റ്ലറാണെന്നും ധിക്കാരിയാണെന്നും സുധാകരൻ പറഞ്ഞു. ജനാധിപത്യ അവകാശങ്ങൾക്ക് ഒരു നിലയും വിലയും നൽകാത്തയാളാണ് മുഖ്യമന്ത്രിയെന്ന് സുധാകരൻ വിമർശിച്ചു. വേറെയും പലരും ഇതിനു മുൻപ് കേരളം ഭരിച്ചിട്ടുണ്ട്. ഇയാൾ മാത്രമല്ല മുഖ്യമന്ത്രി ആയിട്ടുള്ളത്. പോലീസിനെ കൺട്രോൾ ചെയ്യുന്നത് പി ശശിയാണെന്നും ഡിജിപിക്ക് ഒരു റോളും ഇല്ലെന്ന് കെ സുധാകരൻ ആരോപിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിലപാട് എടുക്കാൻ ആകുന്നില്ല. കറുത്ത കൊടി കാണിച്ചതും പ്രതിഷേധിച്ചതുമാണോ തെറ്റ്. എന്ത് തെറ്റാണ് തങ്ങളുടെ കുട്ടികൾ ചെയ്തതെന്ന് സുധാകരൻ ചോദിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന ഡിജിപി ഓഫിസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കല്ലേറ് നടത്തിയ പ്രവർത്തകർക്ക് നേരെ പോലീസ്…
Read More