മുംബൈ: മികച്ച പലിശ വാഗ്ദാനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അവതരിപ്പിച്ച പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിയായ എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിൽ അംഗമാകാനുള്ള തീയതി വീണ്ടും നീട്ടിയതായി അറിയിപ്പ്. പദ്ധതിയിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി 2024 മാർച്ച് 31 വരെയാണ് നീട്ടിയത്. ഇക്കാര്യം എസ്ബിഐയുടെ വെബ്സൈറ്റിലും പങ്കുവച്ചിട്ടുണ്ട്. നിക്ഷേപകർക്ക് മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. പൊതുജനങ്ങൾക്ക് 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും പലിശ ഈ നിക്ഷേപത്തിലൂടെ ലഭ്യമാകും. ഈ വർഷം ഡിസംബർ വരെയായിരുന്നു പദ്ധതിയിൽ നിക്ഷേപം നടത്താനുള്ള പരിധിയായി ആദ്യം നിശ്ചയിച്ചിരുന്നത്. രണ്ട് കോടി രൂപ വരെയാണു നിക്ഷേപിക്കാനാവുക.
Read MoreCategory: Loud Speaker
ദക്ഷിണ റെയിൽവേയുടെ ക്രിസ്മസ് സ്പെഷൽ ട്രെയിനുകൾ ഇന്നു മുതൽ
കൊല്ലം: യാത്രക്കാരുടെ തിരക്ക് ഒഴിവാക്കുന്നതിന് ദക്ഷിണ റെയിൽവേ ഇന്ന് മുതൽ മൂന്ന് റൂട്ടുകളിൽ ക്രിസ്മസ് സ്പെഷൽ ടെയിനുകൾ സർവീസ് നടത്തുന്നു. താംബരം -മംഗളുരു സെൻട്രൽ, താംബരം -കൊല്ലം, മൈസുരു – കൊച്ചുവേളി റൂട്ടുകളിലാണ് സർവീസ്. ഉയർന്ന ടിക്കറ്റ് യാത്രാ നിരക്കായിരിക്കും ഈടാക്കുക. 06129 താംബരം-മംഗളുരു സെൻട്രൽ ഇന്നും 30 -നുമാണ് സർവീസ് നടത്തുന്നത്. താംബരത്ത് നിന്ന് രാത്രി 11.20 ന് പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം വൈകുന്നേരം 6.15 ന് മംഗളുരുവിൽ എത്തും.06130 മംഗളുരു – താംബരം എക്സ്പ്രസ് 25-നും ജനുവരി ഒന്നിനുമാണ് സർവീസ് . രാവിലെ 9.30 ന് മംഗളുരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം പുലർച്ചെ 2.30 ന് താംബരത്ത് എത്തും. ഒരു ഏസി ടൂ ടയർ, ഒരു ഏസി ത്രീടയർ, ഒരു ഏസി ത്രീടയർ ഇക്കണോമി, പത്ത് സ്ലീപ്പർ ക്ലാസ്, അഞ്ച് ജനറൽ സെക്കന്റ്…
Read Moreവയറ്റില്‍ കത്രിക; ഡോക്ടറെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യും
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച കേസില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഒരു ഡോക്ടറെയും രണ്ടു നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസര്‍ തളിപ്പറമ്പ് സൗപര്‍ണികയില്‍ ഡോ. സി.കെ. രമേശന് (52), കോഴിക്കോട് മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുകുഴി എം. രഹന (33), ദേവഗിരി കളപ്പുരയില്‍ കെ.ജി. മഞ്ജു (43) എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുമതി നല്‍കിയത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ മലപ്പുറം ചങ്കുവെട്ടി മംഗലത്ത് എം. ഷഹന (32)യും കേസില്‍ പ്രതിയാണ്. ഇവര്‍ നാലുപേരെയും പ്രതിചേര്‍ത്ത് പോലീസ് കുന്ദമംഗലം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് കോടതിയില്‍ പ്രതിപ്പട്ടിക സമര്‍പ്പിച്ചിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു. സര്‍ക്കാര്‍ ജീവനക്കാരെ കുറ്റവിചാരണ ചെയ്യുന്നതിന് സര്‍ക്കാരിന്റെ അനുമതി…
Read Moreആദിത്യ എൽ 1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത്
ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. ഭൂമിയുടെയും സൂര്യന്റെയും ഇടയിലുള്ള ലഗ്രാഞ്ച് (എൽ 1) പോയിന്റിലാണ് പേടകം എത്തിച്ചേരുക. പേടകം ലഗ്രാഞ്ച് പോയിന്റിൽ എത്തുന്നതിന്റെ കൃത്യമായ സമയം പിന്നീട് അറിയിക്കുമെന്നും സോമനാഥ് വ്യക്തമാക്കി. ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽപ്പെടാതെ ലഗ്രാഞ്ച് പോയിന്റിനു ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ വലംവയ്ക്കുക. ഇതിനായി ആദിത്യയിലെ എൻജിൻ ജ്വലിപ്പിച്ച് പേടകം മുന്നോട്ടു പോകാതെ ലഗ്രാഞ്ച് പോയിന്റിൽ എത്തിക്കും.സെപ്റ്റംബർ രണ്ടിനാണ് സൂര്യ രഹസ്യങ്ങൾ തേടി ആദിത്യ എൽ1 ആന്ധ്രയിലെ ശ്രീഹരികോട്ടയിൽ നിന്ന് പിഎസ്എൽവി സി 57 റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചത്. ആദിത്യ എൽ1 ശേഖരിക്കുന്ന വിവരങ്ങൾ സൂര്യന്റെ ചലനാത്മകതയെക്കുറിച്ചും അതു മനുഷ്യ ജീവിതത്തെ ഏതു വിധത്തിൽ ബാധിക്കുന്നുവെന്നും മനസിലാക്കാൻ ഉപയോഗപ്പെടുമെന്നു എസ്. സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
Read Moreജസ്റ്റീസ് നരിമാനെ അലോസരപ്പെടുത്തിയവരിൽ കേരള ഗവർണറും
ന്യൂഡൽഹി: രാജ്യത്ത് ഈ വർഷമുണ്ടായ അലോസരപ്പെടുത്തുന്ന സംഭവങ്ങളിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും വിമർശിച്ച് സുപ്രീം കോടതി മുൻ ജഡ്ജി ആർ.എഫ്. നരിമാൻ. പ്രധാനമായും നാലു സംഭവങ്ങളെക്കുറിച്ചാണ് അദ്ദേഹം വിവരിച്ചത്. കേരള നിയമസഭ പാസാക്കി നൽകിയ എട്ടു ബില്ലുകളിൽ തീരുമാനമെടുക്കാതെ 23 മാസത്തോളം കാത്തിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ അലസോരപ്പെടുത്തുന്ന സംഭവമായാണ് നരിമാൻ വിശദീകരിക്കുന്നത്. ഭരണഘടനയുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് ജസ്റ്റിസ് നരിമാൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. മൂന്നാമത്തെ സംഭവമായിട്ടാണ് ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെക്കുറിച്ച് നരിമാൻ പരാമർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കും വിധം ബിബിസി ഇറക്കിയ ഡോക്യുമെന്ററിയും അതിനെതിരായ കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിയും അലോസരപ്പെടുത്തുന്ന സംഭവമായി നരിമാൻ ചൂണ്ടിക്കാട്ടുന്നു. ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്, തെരഞ്ഞെടുപ്പു കമ്മീഷണർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പാസാക്കിയ ഭേദഗതി ബിൽ തുടങ്ങിയവയും…
Read Moreഎരുമേലിയിൽ തീർഥാടകരുടെ ബസ് നിയന്ത്രണംതെറ്റി തോട്ടിൽ വീണു; അപകടത്തിൽപ്പെട്ടത് തമിഴ്നാട് ധർമപുരിയിൽനിന്നുള്ള സംഘം
എരുമേലി: എരുമേലിയില്‍ നിയന്ത്രണംതെറ്റി ശബരിമല തീര്‍ഥാടകരുടെ ബസ് തോട്ടില്‍ പതിച്ചു. അപകടത്തിൽ ഡ്രൈവര്‍ ഉള്‍പ്പടെ രണ്ടു പേര്‍ക്കു പരിക്കേറ്റു. ഒരു മണിക്കൂര്‍ നടത്തിയ ശ്രമത്തിനൊടുവില്‍ ബസിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇന്നു പുലര്‍ച്ചെ നാലിനാണു സംഭവം. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍വച്ചു നിയന്ത്രണം നഷ്ടമായ ബസ് തോട്ടിൽ പതിക്കുകയായിരുന്നു. തമിഴ്നാട് ധര്മപുരിയില്നിന്നു വന്ന തീര്‍ഥാടകസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍നിന്നു യാത്ര പുറപ്പെടുന്നതിനിടെ ബസിന്റെ എയര്‍ ബ്രേക്ക് സംവിധാനം പ്രവര്‍ത്തനരഹിതമായതാണ് അപകടത്തിനു കാരണമെന്നു പറയുന്നു.
Read More‘മാധ്യമപ്രവർത്തനം എന്നത് മാധ്യമപ്രവർത്തനം മാത്രമാക്കിയാൽ കേസുണ്ടാകില്ല’; മാധ്യമപ്രവർത്തകർക്കെതിരേ കേസെടുത്ത നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഡിജിപിയുടെ വീട്ടിലേക്കുള്ള പ്രതിഷേധ മാർച്ച് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരേ കേസെടുത്ത പോലീസ് നടപടിയെ ന്യായികരിച്ച് മുഖ്യമന്ത്രി. മാധ്യമപ്രവർത്തനം എന്നത് മാധ്യമപ്രവർത്തനം മാത്രമാക്കിയാൽ കേസുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തർക്കം വേണ്ടെന്നും ശബ്ദം ഉയർത്തി സംസാരിച്ച് ജയിക്കാൻ നോക്കേണ്ടെന്നും മാധ്യമപ്രവർത്തകരോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുക്കുന്നത്. ഗൂഢാലോചനയില്ലെങ്കിൽ തെളിവ് ഹാജരാക്കാൻ മാധ്യമപ്രവർത്തകർ തയാറാകണം. ഗൂഢാലോചന നടത്താൻ കെൽപ്പുള്ളവർ നിങ്ങളുടെ കൂട്ടത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ് അത്യപൂർവമായ അധ്യായമായി മാറി. പൂർത്തിയാക്കിയ വികസന പദ്ധതികൾ നേരിട്ട് വിലയിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തെ വിജ്ഞാനസമൂഹമാക്കി മാറ്റും. വമ്പിച്ച ജനപങ്കാളിത്തമാണ് നവകേരള സദസിൽ ലഭിച്ചത്. കേന്ദ്ര ഗവണ്മെന്റ് കേരളത്തോട് പല കാര്യങ്ങളിലും നിഷേധ നിലപാട് സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read More‘അനാവശ്യമായി ആർക്കെതിരെയും കേസെടുക്കില്ല’; മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്തതിൽ പോലീസിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തക വിനീത വി. ജിക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. പോലീസിനെ ന്യായീകരിച്ചാണ് മന്ത്രിയുടെ പ്രതികരണം. കേസെടുത്ത കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അനാവശ്യമായി ആർക്കെതിരെയും കേസെടുക്കില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. മാധ്യമപ്രവർത്തനം വക്രീകരിക്കൽ ആകരുത്. ഒറ്റപ്പെട്ട മാധ്യമ പ്രവർത്തകർ വൈകാരികമായി ഇത്തരം പ്രശ്നങ്ങളുടെ ഭാഗമാകാൻ ശ്രമിക്കുന്നുണ്ടെന്നും അത് പരിശോധിക്കേണ്ടത് പോലീസിന്റെ ജോലിയാണെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം, മാധ്യമപ്രവർത്തകരെ വേട്ടയാടുക എന്നത് ഇടതുപക്ഷത്തിന്റെ ശൈലി അല്ലെന്ന് മന്ത്രി കെ. രാജൻ. മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത സംഭവം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് നടപടി എടുക്കുന്നതെന്നും ഇതിനു പിന്നിൽ സർക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത സംഭവത്തെ കുറിച്ച് കൂടുതൽ പരിശോധിച്ച് മറുപടി പറയാമെന്ന് മന്ത്രി പ്രതികരിച്ചു. നവകേരള സദസിന് ഇന്ന്…
Read More‘മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നത് ഇടതുപക്ഷത്തിന്റെ ശൈലി അല്ല’; മന്ത്രി കെ. രാജൻ
തിരുവനന്തപുരം: വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തക വിനീത വി. ജിക്കെതിരെ കേസെടുത്തത് പരിശോധിക്കുമെന്ന് മന്ത്രി കെ രാജൻ. മാധ്യമപ്രവർത്തകരെ വേട്ടയാടുക എന്നത് ഇടതുപക്ഷത്തിന്റെ ശൈലി അല്ല. പോലീസ് ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള നടപടിയെടുക്കുന്നതെന്നും ഇതിനു പിന്നിൽ സർക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത സംഭവത്തെ കുറിച്ച് കൂടുതൽ പരിശോധിച്ച് മറുപടി പറയാമെന്ന് മന്ത്രി പ്രതികരിച്ചു. അതേസമയം, നവകേരള സദസിന് ഇന്ന് സമാപനം. വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപന പരിപാടികൾ നടക്കുന്നത്. ഇന്ന് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. നവ കേരള സദസിനെതിരെ യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചും ഇന്ന് നടക്കും.
Read Moreഭാരത് ജോഡോ യാത്ര ഇനി കിഴക്കുനിന്ന് പടിഞ്ഞാറോട്ട്
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം രാജ്യത്തിന്റെ കിഴക്കുനിന്നു പടിഞ്ഞാറോട്ട് നടത്താൻ നീക്കം. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. കിഴക്കുനിന്നു പടിഞ്ഞാറോട്ട് ഭാരത് ജോഡോ യാത്ര നടത്തണമെന്നു രാഹുല്‍ ഗാന്ധിയോട് കോണ്‍ഗ്രസ് നേതാക്കള്‍ അഭ്യര്‍ഥിച്ചതായി കെ.സി. വേണുഗോപാൽ സ്ഥിരീകരിച്ചു. ഇന്ത്യയിലുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും നേതാക്കളില്‍നിന്നും ഇതേ അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ടെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുലിനെ അറിയിച്ചു. 2022 സെപ്റ്റംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ ആദ്യഘട്ടം ഏകദേശം 4,080 കിലോമീറ്റര്‍ ദൂരം പിന്നിട്ട് 2023 ജനുവരിയില്‍ ജമ്മു കാഷ്മീരിലെ ശ്രീനഗറിലാണ് സമാപിച്ചത്. 126 ദിവസങ്ങള്‍കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി. ഇത് ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാല്‍നടയാത്രയായി മാറി.
Read More