രാ​ത്രി​യി​ല്‍ ഫോ​ണി​ല്‍ സം​സാ​രം; ചോ​ദ്യം​ചെ​യ്ത ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ കു​ത്തി​ക്കൊ​ന്നു

ബം​ഗ​ളൂ​രു: രാ​ത്രി​യി​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്ത ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ കു​ത്തി​ക്കൊ​ന്നു. ബം​ഗ​ളൂ​രു ഹു​ളി​മാ​വി​ലെ താ​മ​സ​ക്കാ​ര​നും ബി​ഹാ​ര്‍ സ്വ​ദേ​ശി​യു​മാ​യ ഉ​മേ​ഷ് ധാ​മി (27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഉ​മേ​ഷി​ന്‍റെ ഭാ​ര്യ മ​നീ​ഷ ധാ​മി​യെ (23) പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ​കോ​ള​ജി​ലെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നാ​ണ് ഉ​മേ​ഷ് ധാ​മി. ഇ​തേ കോ​ള​ജി​ലെ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​യാ​ണ് മ​നീ​ഷ. ബു​ധ​നാ​ഴ്ച രാ​ത്രി സു​ഹൃ​ത്തു​ക്ക​ളോ​ടൊ​ത്ത് മ​ദ്യ​പി​ച്ച​ശേ​ഷം രാ​ത്രി ഒ​രു​മ​ണി​യോ​ടെ​യാ​ണ് ഉ​മേ​ഷ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​സ​മ​യം മ​നീ​ഷ ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​ക്ക് മ​റ്റൊ​രു ബ​ന്ധ​മു​ണ്ടെ​ന്നും ഇ​യാ​ളാ​ണ് ഫോ​ണി​ലെ​ന്നും ഉ​മേ​ഷ് ആ​രോ​പി​ച്ച​തോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മാ​യി. ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ മ​നീ​ഷ ക​റി​ക്ക​ത്തി​യെ​ടു​ത്ത് ഭ​ര്‍​ത്താ​വി​ന്‍റെ നെ​ഞ്ചി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ ഉ​മേ​ഷ് മ​രി​ച്ചു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി മ​നീ​ഷ​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

ഭാ​ര്യ​യെ​യും മ​ക​ളെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; പി​ന്നാ​ലെ തീ ​കൊ​ളു​ത്തി യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ‍​യ്തു

പ​ത്ത​നാ​പു​രം:​ ഏ​ഴു വ​യ​സു​കാ​രി മ​ക​ളെ​യു ഭാ​ര്യ​യെ​യും വെ​ട്ടി പ​രി​ക്കേ​ല്പി​ച്ച ശേ​ഷം യുവാവ് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി മ​രി​ച്ചു. പ​ത്ത​നാ​പു​രം പി​ട​വൂ​ർ ല​തീ​ഷ് ഭ​വ​നി​ൽ രൂ​പേ​ഷ് (38)ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ പ​ത്ത​നാ​പു​രം ന​ടു​ക്കു​ന്നി​ലു​ള്ള പെ​ട്രോ​ൾ പ​മ്പി​ന് പി​റ​കി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ ആ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ഭാ​ര്യ​യെ​യും മ​ക​ളെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ ​ആ​ളി​പ്പ​ട​ർ​ന്ന​തി​നെ അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. ​ശ​രീ​രം ആ​സ​ക​ലം പൊ​ള്ള​ലേ​റ്റ രൂ​പേ​ഷി​നെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത​നാ​പു​ര​ത്ത് ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രി​ക​യാ​ണ്    

Read More

യൂ​ത്ത് കോ​ൺ​ഗ്ര​സ്-ഡി​വൈ​എ​ഫ്ഐ സം​ഘ​ർ​ഷം; ആ​റ്റി​ങ്ങ​ലി​ൽ പ​ര​സ്പ​രം വീ​ടാ​ക്ര​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വീ​ടു​ക​ൾ​ക്കു നേ​രെ​യും അ​ക്ര​മം. യൂ​ത്ത് കോ​ൺ​ഗ്ര​സ്-​ഡി​വൈെ​ഫ്ഐ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ലി​ല്‍ ഇ​രു​കൂ​ട്ട​രും പ​ര​സ്പ​രം വീ​ടു​ക​ൾ ആ​ക്ര​മി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ഹൈ​ലി​ന്‍റെ വീ​ടും ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാ​യ സി​പി​എം നേ​താ​വ് ന​ജാ​മി​ന്‍റെ വീ​ടു​മാ​ണ് ഇ​ന്ന​ലെ രാത്രി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​നു നേ​രെ ബു​ധ​നാ​ഴ്ച ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത് ഡി ​വൈ എ​ഫ് പ്ര​ക​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി സം​ഘ​ർ​ഷം ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി സു​ഹൈ​ലി​ന്‍റെ വീ​ടി​നു നേ​രെ യാ​യി​രു​ന്നു ആ​ദ്യ ആ​ക്ര​മ​ണം. പോലീ​സ് നോ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം എ​ന്ന് കോ​ൺ​ഗ്ര​സു​കാ​ർ ആ​രോ​പി​ക്കു​ന്നു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ സി​പി​ഐ​എം പ്ര​വ​ർ​ത്ത​ക​രാ​ണ് എ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. പി​ന്നാ​ലെ ഏ​റെ വൈ​കാ​തെ ന​ജാ​മി​ന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. പി​ന്നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്…

Read More

ച​ര​ക്ക് ഗ​താ​ഗ​തം: റെ​യി​ൽ​വേ​യ്ക്ക് റി​ക്കാർ​ഡ് വ​രു​മാ​ന വ​ർ​ധ​ന; ന​വം​ബ​ർ വ​രെ ല​ഭി​ച്ച​ത് 2319 കോ​ടി രൂ​പ

കൊ​ല്ലം: ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​ൽ ദ​ക്ഷി​ണ റെ​യി​ൽ​വേ​യ്ക്ക് വ​രു​മാ​ന​ത്തി​ൽ റിക്കാ​ർ​ഡ് നേ​ട്ടം. ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം ന​വം​ബ​ർ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ക​ണ​ക്ക് പ്ര​കാ​രം 26.08 മി​ല്യ​ൻ ട​ൺ വി​വി​ധ ച​ര​ക്കു​ക​ൾ കൊ​ണ്ട് പോ​യ​ത് വ​ഴി ല​ഭി​ച്ച വ​രു​മാ​നം 2319 കോ​ടി രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​ലെ വ​രു​മാ​ന​ത്തേ​ക്കാ​ൾ ഇ​ക്കു​റി 16.52 കോ​ടി രൂ​പ​യാ​ണ് വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. അ​താ​യ​ത് 5.25 ശ​ത​മാ​നം വ​ർ​ധ​ന. ഈ ​ന​വം​ബ​റി​ൽ മാ​ത്രം ദ​ക്ഷി​ണ റെ​യി​ൽ​വേ 3.289 മെ​ട്രി​ക് ട​ൺ ച​ര​ക്കു​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഗു​ഡ്സ് വാ​ഗ​ണു​ക​ൾ വ​ഴി എ​ത്തി​ച്ചു. ഇ​ത് ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക് ഗ​താ​ഗ​ത​മാ​ണ്. ഇ​തു​വ​ഴി 291 കോ​ടി രൂ​പ​യാ​ണ് വ​രു​മാ​ന​മാ​യി ല​ഭി​ച്ച​ത്. ഇ​ത് ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ചു​ള്ള ഏ​റ്റ​വും വ​ലി​യ വ​രു​മാ​ന വ​ർ​ധ​ന​യു​മാ​ണ്. ക​ൽ​ക്ക​രി, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ, സി​മന്‍റ്, അ​രി, ഗോ​ത​മ്പ് തു​ട​ങ്ങി​യ…

Read More

സം​സ്ഥാ​ന​ത്ത് 265 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; മു​ൻ​ക​രു​ത​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​താ​യി 265 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,606 ആ​യി. ഒ​രു മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്ത് വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ദേ​ശീ​യ​ത​ല​ത്തി​ൽ ഏ​റ്റ​വും കു​ടു​ത​ൽ രോ​ഗ​ബാ​ധി​ത​ർ കേ​ര​ള​ത്തി​ലാ​ണ്. കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ ജെഎ​ൻ -1 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പ​രി​ശോ​ധ​ന​ക​ൾ കൂ​ട്ടാ​നും രോ​ഗ​വ്യാ​പ​നം ചെ​റു​ക്കാ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. ന​വ​കേ​ര​ള സ​ദ​സ്‌​ ക​ഴി​ഞ്ഞാ​ൽ കേ​ര​ള​ത്തി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.

Read More

ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം; ന്യൂ​ഡ​ല്‍​ഹി​യി​ല്‍നി​ന്നു നാ​ട്ടി​ലേ​ക്ക് പ​റ​ക്കാ​ന്‍ ചെ​ല​വേ​റും

കോ​ഴി​ക്കോ​ട്: ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​വേ​ള​ക​ളി​ല്‍ രാ​ജ്യ ത​ല​സ്ഥാ​ന​ത്തു​നി​ന്നു നാ​ട്ടി​ലേ​ക്ക് വി​മാ​നം ക​യ​റാ​ന്‍ കീ​ശ കീ​റും. അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം മ​ല​യാ​ളി​ക​ളു​ള്ള ന്യൂ​ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ഇ​ത്ത​വ​ണ ക്രി​സ്മ​സി​ന് നാ​ട്ടി​ല്‍ പോ​കു​ന്ന​വ​രു​ടെ പോ​ക്ക​റ്റ് കാലിയാകും. ന്യൂ​ഡ​ല്‍​ഹി​യി​ല്‍ നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് തു​ട​ങ്ങു​ന്ന​തു ത​ന്നെ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന ചാ​ർ​ജി​ന്‍റെ ഇ​ര​ട്ടി​യി​ല്‍ അ​ധി​ക​മാ​യാ​ണ്. അ​യ്യാ​യി​രം രൂ​പ​യ്ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ടി​ക്ക​റ്റ് ഇ​പ്പോ​ള്‍ തു​ട​ങ്ങു​ന്ന​ത് പ​ന്ത്ര​ണ്ടാ​യി​രം രൂ​പ​യ്ക്കാ​ണ്. ക്രി​സ്മ​സി​ന് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​ണ് യാ​ത്ര​യെ​ങ്കി​ല്‍ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ടി​ക്ക​റ്റി​ന് 32,000 രൂ​പ വ​രെ ന​ല്‍​ക​ണം.തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്കും തു​ട​ങ്ങു​ന്ന​ത് 13,000 രൂ​പ​യി​ലാ​ണ്. 26,000 വ​രെ ഈ ​ആ​ഴ്ച​ത്തെ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. കൊ​ച്ചി​ക്കു​ള്ള ടി​ക്ക​റ്റും സ​മാ​ന നി​ര​ക്കാ​ണ് പ​ന്ത്ര​ണ്ടാ​യി​രം മു​ത​ല്‍ ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ വ​രെ​യാ​ണ് നി​ര​ക്ക്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​ക്ക് ഇ​നി​യും ഉ​യ​രും. ടി​ക്ക​റ്റ് നി​ര​ക്ക് നി​ര്‍​ണ​യ​ത്തി​നു​ള്ള പൂ​ര്‍​ണ അ​ധി​കാ​രം വി​മാ​ന ക​മ്പ​നി​ക​ള്‍​ക്ക് ന​ല്‍​കി​യ​താ​ണ് നി​ര​ക്ക് ഇ​ത്ര​യും ഉ​യ​രാ​ന്‍ കാ​ര​ണം.…

Read More

അയോധ്യ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനം; സോണിയ ഗാന്ധിക്ക് ക്ഷണം

ന്യൂ​ഡ​ൽ​ഹി: ജ​നു​വ​രി 22ന് ​അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ​ക്ക് സോ​ണി​യാ ഗാ​ന്ധി​ക്കും ക്ഷ​ണം. അ​യോ​ധ്യ ക്ഷേ​ത്ര ട്ര​സ്റ്റ് പ്ര​തി​നി​ധി​ക​ൾ നേ​രി​ട്ടെ​ത്തി​യാ​ണ് കോ​ൺ​ഗ്ര​സ് മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​യെ ക്ഷ​ണി​ച്ച​ത്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യെ​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​യും ക്ഷ​ണി​ച്ചെ​ന്നു ട്ര​സ്റ്റ് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ർ​എ​സ്എ​സ് സ​ർ​സം​ഘ​ചാ​ല​ക് മോ​ഹ​ൻ ഭ​ഗ​വ​ത്, ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നി​വ​ർ അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തും. ജ​നു​വ​രി 22ന് ​രാ​മ​ക്ഷേ​ത്ര​ത്തി​ൽ ന‌​ട​ക്കു​ന്ന പ്ര​തി​ഷ്ഠാ​ച​ട​ങ്ങി​ന് അ​യോ​ധ്യ​യി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​ത്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെയും പ്രതിനിധി സംഘം സന്ദർശിച്ച് രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.  അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥ്, വൈഷ്ണോദേവി, മത, ഭരണഘടനാ…

Read More

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഗ​വ​ര്‍​ണ​ര്‍ ശി​പാ​ര്‍​ശ ചെ​യ്ത സെ​ന​റ്റ് അം​ഗ​ങ്ങ​ളെ എ​സ്എ​ഫ്ഐ ത​ട​ഞ്ഞു

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. പോ​ലീ​സും എ​സ്എ​ഫ്‌​ഐ​യും ത​മ്മി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല ഗേ​റ്റി​ന് മു​ന്നി​ല്‍ ഏ​റ്റു​മു​ട്ടി. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് യോ​ഗ​ത്തി​നെ​ത്തി​യ പു​തു​താ​യി നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട അം​ഗ​ങ്ങ​ളെ ത​ട​ഞ്ഞ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് നീ​ക്കി. പ്ര​തി​ഷേ​ധ​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റ​ണ​മെ​ന്നും വ​ഴി ത​ട​യ​രു​തെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​ക​ര്‍ ത​യാ​റാ​യി​ല്ല. അം​ഗ​ങ്ങ​ളെ പേ​ര് ചോ​ദി​ച്ച് അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ട്ട​ത്. ഗ​വ​ർ​ണ​ർ ശി​പാ​ർ​ശ ചെ​യ്ത​വ​ർ ബി​ജെ​പി അം​ഗ​ങ്ങ​ളാ​ണെ​ന്നാ​രോ​പി​ച്ച് അ​ഞ്ച് അം​ഗ​ങ്ങ​ളെ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ, എ​സ്എ​ഫ്‌​ഐ ജോ. ​സെ​ക്ര​ട്ട​റി ഇ.​അ​ഫ്‌​സ​ല്‍ അ​ട​ക്ക​മു​ള്ള എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. ബാ​ക്കി​യു​ള്ള​വ​ര്‍ സെ​ന​റ്റ് ഹാ​ളി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. സെ​ന​റ്റ് അം​ഗ​ങ്ങ​ളാ​യ പ്ര​വീ​ണ്‍​കു​മാ​ര്‍, സി. ​മ​നോ​ജ് , എ.​വി. ഹ​രീ​ഷ്, ബാ​ല​ന്‍ പൂ​തേ​രി, അ​ഫ്‌​സ​ല്‍ ഗു​രു​ക്ക​ള്‍, അ​ശ്വി​ന്‍ എ​ന്നി​വ​രെ​യാ​ണ് പു​റ​ത്തു​നി​ര്‍​ത്തി​യ​ത്. യോ​ഗ​ത്തി​നെ​ത്തി​യ യു​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ളാ​യ സെ​ന​റ്റ് അം​ഗ​ങ്ങ​ളെ…

Read More

ന​ര​ഭോ​ജിക്ക​ടു​വ​യെ ഇ​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കും

പു​ത്തൂ​ർ: വ​യ​നാ​ട്ടി​ൽ നി​ന്നെ​ത്തി​ച്ച് സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ന​ര​ഭോ​ജി ക​ടു​വ​യെ ഇ​ന്ന് ശ​സ്ത്ര​ക്രി​യയ്​ക്ക് വി​ധേ​യ​മാ​ക്കും. ഇ​ന്നു​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് ശ​സ്ത്ര​ക്രി​യ . ട്രീ​റ്റ്മെ​ന്‍റ് പ്രോ​ട്ടോ​കോ​ൾ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി. മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി സ​ർ​വക​ല​ശാ​ല സ​ർ​ജ​റി വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​ശ്യാം വേ​ണു ഗോ​പാ​ല​ന്‍റെ നേ​ത്യ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ക. ശ​സ്ത്ര​ക്രി​യയ്​ക്കാ​യി ക​ടു​വ​യെ മ​യ​ക്കു​ന്ന​തി​നു​ള്ള ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ടു​വ​യു​ടെ മു​ഖ​ത്തി​നും കാ​ലു​ക​ൾ​ക്കും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ​തി​നാ​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം 13 വ​യ​സു​ള്ള ക​ടു​വ​യു​ടെ പ്രാ​യാ​ധി​ക്യം വെ​ല്ലു​വി​ളി​യാ​ണ്. ക​ടു​വ 24 മ​ണി​ക്കൂ​റും സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ന​ര​ഭോ​ജി ക​ടു​വ​യെ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ എ​ത്തി​ച്ച​ത്.

Read More

‘മാ​സ് എ​ന്‍​ട്രി​’യുമായി വി.​ഡി.​ സ​തീ​ശ​ൻ; ലക്ഷ്യം പാർട്ടിക്കുള്ളിലും പ്രതിപക്ഷത്തും ഒന്നാംസ്ഥാനം

കോ​ഴി​ക്കോ​ട്: വി​വാ​ദ​പ്ര​സ്താ​വ​ന​ക​ളും അ​സു​ഖ​വും മൂ​ലം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ പ്ര​തി​രോ​ധ​ത്തി​ലാ​യ​പ്പോ​ൾ ‍മാ​സ് എ​ന്‍​ട്രി​യും ത​ട്ടു​പൊ​ളി​പ്പ​ൻ ഡ​യ​ലോ​ഗു​മാ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഇ​ന്ന​ലെ ത​ല​സ്ഥാ​ന​ത്ത് ന​ട​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​നി​ടെ​യാ​യി​രു​ന്നു സ​തീ​ശ​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം. യു​വാ​ക്ക​ളു​ടെ​യ​ട​ക്കം പി​ന്തു​ണ നേ​ടി പാ​ർ​ട്ടി​ക്കു​ള്ളി​ലും പ്ര​തി​പ​ക്ഷ​ത്തും ഒ​ന്നാം​സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യാ​ണു സ​തീ​ശ​ൻ. വി​വാ​ദ​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ച്ച് അ​ക​പ്പെ​ടു​ന്ന കെ. ​സു​ധാ​ക​ര​ന്‍റെ മ​ങ്ങി​യ ഇ​മേ​ജ് സ​തീ​ശ​ന് കൂ​ടു​ത​ൽ ക​രു​ത്തേ​കു​ന്നു. അ​ടു​ത്തി​ടെ ന​ട​ത്തി​യ ആ​ര്‍​എ​സ്എ​സ് അ​നു​കൂ​ല​മെ​ന്നു തോ​ന്നി​ക്കു​ന്ന പ്ര​സ്താ​വ​ന​യും സു​ധാ​ക​ര​നു വി​ന​യാ​യി. അ​തി​നി​ടെ അ​മേ​രി​ക്ക​യി​ൽ ചി​കി​ത്സ തേ​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് അ​ദ്ദേ​ഹം. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല ആ​ർ​ക്കും കൈ​മാ​റാ​തെ​യാ​ണു സു​ധാ​ക​ര​ൻ അ​വ​ധി​യി​ൽ പോ​കു​ന്ന​ത്. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ന്‍റെ റോ​ളും ഇ​തോ​ടെ സ​തീ​ശ​നാ​കു​മെ​ന്നു രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ര്‍ ക​രു​തു​ന്നു. മു​ന്‍​പ് കോ​ൺ​ഗ്ര​സി​നും പ്ര​തി​പ​ക്ഷ​ത്തി​നു​മെ​തി​രാ​യ സി​പി​എ​മ്മി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും അ​തേ​നാ​ണ​യ​ത്തി​ല്‍ കെ. ​സു​ധാ​ക​ര​ന്‍ മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ സു​ധാ​ക​ര​നെ ടാ​ർ​ജ​റ്റ് ചെ​യ്ത് ആ​ക്ര​മി​ച്ചാ​ണ് ഇ​തി​നെ…

Read More